Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

നിയോ മാസ്റ്റർ മേക്കർ പുരസ്‌കാരം സംവിധായകൻ ജോഷിക്ക് സമ്മാനിച്ചു; പാർവതി തിരുവോത്ത് മുഖ്യാതിഥി

നിയോ മാസ്റ്റർ മേക്കർ പുരസ്‌കാരം സംവിധായകൻ ജോഷിക്ക് സമ്മാനിച്ചു; പാർവതി തിരുവോത്ത് മുഖ്യാതിഥി

പ്രകാശ് ചന്ദ്രശേഖർ

കൊച്ചി: ഈ വർഷത്തെ നിയോ മാസ്റ്റർ മേക്കർ അവാർഡ് സംവിധായകൻ ജോഷിക്കു സമ്മാനിച്ചു. ഇടപ്പള്ളി ലുലു മാളിലെ പിവിആറിൽ നടന്ന ചടങ്ങിൽ നിയോ ഫിലിം സ്‌കൂൾ ഡയറക്ടറും സംവിധായകനുമായ സിബി മലയിലാണ് അവാർഡ് കൈമാറിയത്.
സംവിധായകൻ ലിജോ ജോസ് പെല്ലിശേരി നിയോ ഇന്നോവേറ്റർ അവാർഡ് ഏറ്റുവാങ്ങി. ചടങ്ങിൽ നടി പാർവതി തിരുവോത്ത് മുഖ്യാതിഥിയായിരുന്നു. നിയോ സ്‌കൂൾ സ്ഥാപകനും ചെയർമാനുമായ ജെയ്ൻ ജോസഫ്, വൈസ് ചെയർമാൻ സംവിധായകൻ ലിയോ തദേവൂസ് എന്നിവർ സംസാരിച്ചു.

സിനിമാ രംഗത്തു ശ്രദ്ധേയസാന്നിധ്യമറിയിച്ച നിയോ ഫിലിം സ്‌കൂളിലെ പൂർവവിദ്യാർത്ഥികൾക്കു നിയോ അച്ചീവ്മെന്റ് അവാർഡുകളും ഈ വർഷം പഠനം പൂർത്തിയാക്കിയവർക്കു സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. ഫിലിം സ്‌കൂളിലെ പുതിയ ബാച്ചിന്റെ വിദ്യാരംഭചടങ്ങും ഉണ്ടായിരുന്നു. സിനിമാമേഖലയിലെ പ്രമുഖരുൾപ്പടെ നൂറുകണക്കിനു പേർ ചടങ്ങിൽ പങ്കെടുത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP