Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കുരുന്നുകളുടെ ചലച്ചിത്ര മേളയിൽ ആവേശം വാരിവിതറി ഷെയ്ൻ നിഗമും നീരജ് മാധവും; മീറ്റ് ദ ആർട്ടിസ്റ്റിൽ കുട്ടികളുമായി സംവദിച്ച് ഷെയ്ൻ; ഏഴാം ക്ലാസുകാരി മൊബൈൽ ഫോണിൽ ചിത്രീകരിച്ച ഹ്രസ്വ ചിത്രവും മേളയിൽ; കുട്ടികളുമായി സെൽഫിയെടുത്തും തമാശ പങ്കിട്ടും പ്രിയതാരങ്ങൾ

കുരുന്നുകളുടെ ചലച്ചിത്ര മേളയിൽ ആവേശം വാരിവിതറി ഷെയ്ൻ നിഗമും നീരജ് മാധവും; മീറ്റ് ദ ആർട്ടിസ്റ്റിൽ കുട്ടികളുമായി സംവദിച്ച് ഷെയ്ൻ; ഏഴാം ക്ലാസുകാരി മൊബൈൽ ഫോണിൽ ചിത്രീകരിച്ച ഹ്രസ്വ ചിത്രവും മേളയിൽ; കുട്ടികളുമായി സെൽഫിയെടുത്തും തമാശ പങ്കിട്ടും പ്രിയതാരങ്ങൾ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: കുട്ടികളുടെ അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ രണ്ടാം ദിനവു ആവേശത്തിന് തെല്ലും കുറവില്ല. കുരുന്ന് പ്രേക്ഷകർക്ക് സർപ്രൈസ് ആയി പ്രിയ താരങ്ങളായ ഷെയ്ൻ നിഗമും നീരജ് മാധവും മേളയിലെത്തിയത് കുട്ടികളെ ആവേശത്തിലാഴ്‌ത്തി. മീറ്റ് ദ ആർട്ടിസ്റ്റ് പരിപാടിയിൽ ഷെയ്ൻ നിഗം കുട്ടികളുമായി സംവദിച്ചു. പാട്ടിനൊപ്പം നൃത്തച്ചുവടുകൾ വയ്ക്കുവാനും ഒപ്പം നിന്ന് സെൽഫിയെടുക്കുവാനും താരങ്ങൾ മറന്നില്ല.

ഗാലറിയിലിരുന്ന് കളി കാണുന്നത് പോലെയാണ് സിനിമയെ പുറത്ത് നിന്ന് കാണുന്നകതെന്നും ക്യാമറയ്ക്ക് മുന്നിലെത്തുമ്പോൾ പുത്തൻ അനുഭവങ്ങളാണ് ലഭിക്കുന്നതെന്നും ഷെയൻ സംവാദത്തിനിടെ പറഞ്ഞു. താൻ പൃഥ്വിരാജിന്റെ കുട്ടിക്കാലം അവതരിപ്പിച്ചതും അതിന് ശേഷം വീണ്ടും ക്യാമറയ്ക്ക് മുന്നിലെത്താൻ സഹായിച്ചത് സൗബിൻ ഷാഹിറാണെന്നും ഷെയ്ൻ വ്യക്തമാക്കി.

വെറും മൊബൈൽ ഫോൺ ഉപയോഗിച്ച് ഏഴാം ക്ലാസുകാരി ചിത്രീകരിച്ച ഹ്രസ്വ ചിത്രം മേളയിൽ ഏറെ ശ്രദ്ധ നേടി. കഴക്കൂട്ടം അലൻഫെൽഡ്മാൻ വിദ്യാർത്ഥിനിയായ തമന്നയാണ് ചിത്രം സംവിധാനം ചെയ്തത്. ലഞ്ച് ബ്രേക്ക് വിഭാഗത്തിലാണ് ഹ്രസ്വചിത്രം പ്രദർശിപ്പിച്ചത്. തമന്ന തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും ഛായാഗ്രഹണവും നിർവഹിച്ചിരിക്കുന്നത്. സ്‌കൂളിൽ മത്സരത്തിന്റെ ഭാഗമായി ചിത്രീകരിച്ച ഹ്രസ്വചിത്രത്തിൽ തമന്നയുടെ അനുജത്തി തന്മയയും അദ്ധ്യാപികയും വിദ്യാർത്ഥികളുമാണ് കഥാപാത്രങ്ങളായെത്തുന്നത്.

നാല് മിനിറ്റ് ദൈർഘ്യമുള്ള ഹ്രസ്വചിത്രം പല ചലച്ചിത്രമേളകളിലേക്കും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. കാർമൽ സ്‌കൂളിലെ പ്ലസ് വൺ വിദ്യാർത്ഥി ദേവുകൃഷ്ണ എസ്.നാഥ്, പാലക്കാട് ഭാരത് മാതാ സ്‌കൂളിലെ കെ.എസ്.അലോക് കൃഷ്ണൻ എന്നിവർ സംവിധാനംചെയ്ത ചിത്രങ്ങളും ശനിയാഴ്ച പ്രദർശിപ്പിച്ചു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP