Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മണർകാട് പള്ളിയിൽ എട്ടുനോമ്പ് പെരുന്നാളിന് ഒരുക്കങ്ങൾ തുടങ്ങി; പെരുന്നാൾ ക്രമീകരണങ്ങൾക്കായി 1501 അംഗ കമ്മിറ്റി രൂപീകരിച്ചു; സെപ്റ്റംബർ ഒന്നു മുതൽ എട്ടു വരെ നടത്തുന്ന പെരുനാളിൽ വിവിധ മത വിഭാഗത്തിൽപെട്ട എട്ടുപേരുടെ വിവാഹം നടത്തും;കുർബാന, റാസ, നേർച്ചവിളമ്പ് എന്നിവയോടെ പെരുന്നാൾ സമാപിക്കും  

മണർകാട് പള്ളിയിൽ എട്ടുനോമ്പ് പെരുന്നാളിന് ഒരുക്കങ്ങൾ തുടങ്ങി; പെരുന്നാൾ ക്രമീകരണങ്ങൾക്കായി 1501 അംഗ കമ്മിറ്റി രൂപീകരിച്ചു; സെപ്റ്റംബർ ഒന്നു മുതൽ എട്ടു വരെ നടത്തുന്ന പെരുനാളിൽ വിവിധ മത വിഭാഗത്തിൽപെട്ട എട്ടുപേരുടെ വിവാഹം നടത്തും;കുർബാന, റാസ, നേർച്ചവിളമ്പ് എന്നിവയോടെ പെരുന്നാൾ സമാപിക്കും   

മറുനാടൻ ഡെസ്‌ക്‌

മണർകാട്;ആഗോള മരിയൻ തീർത്ഥാടന കേന്ദ്രമായ സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രലിൽ എട്ടു നോമ്പു പെരുന്നാളിന് ഒരുക്കങ്ങൾ ആരംഭിച്ചു. പരിശുദ്ധ ദൈവ മാതാവിന്റെ ജനന പെരുന്നാളിനോടനുബന്ധിച്ച് സെപ്റ്റംബർ ഒന്നു മുതൽ എട്ടു വരെയാണ് പെരുന്നാൾ.വിവിധ മത വിഭാഗത്തിൽപെട്ട എട്ടുപേരുടെ വിവാഹം നടത്തും.പള്ളിയിൽ ചേർന്ന പൊതുയോഗത്തിൽ പെരുന്നാൾ ക്രമീകരണങ്ങൾക്കായി 1501 അംഗ കമ്മിറ്റി രൂപീകരിച്ചു. .ശ്രേഷ്ഠ ബസേലിയസ് തോമസ് പ്രഥമൻ കാതോലിക്കാ ബാവായും സഭയിലെ മറ്റു മെത്രാപ്പൊലീത്താമാരും ഒന്നു മുതൽ 14 വരെയുള്ള ദിവസങ്ങളിൽ കുർബാനയ്ക്ക് കാർമികത്വം വഹിക്കും.

സെപ്റ്റംബർ ഒന്നിന് 4ന് കൊടിമരം ഉയർത്തലോടെ പെരുന്നാൾ ആരംഭിക്കും. ആധ്യാത്മിക സംഘടനകളുടെ വാർഷിക സമ്മേളനത്തിൽ മത മേലധ്യക്ഷന്മാർ, മന്ത്രിമാർ, എംപിമാർ, എംഎൽഎമാർ, സാംസ്‌കാരിക നേതാക്കൾ പങ്കെടുക്കും. ചരിത്ര പ്രസിദ്ധമായ റാസ സെപ്റ്റംബർ 6ന് നടത്തും.വിശുദ്ധ ദൈവ മാതാവിന്റെയും ഉണ്ണിയേശുവിന്റെയും ഛായാചിത്രം പൊതുദർശനത്തിന് തുറന്നു കൊടുക്കുന്ന നടതുറക്കൽ ഏഴിനാണ്. 8ന് കുർബാന, റാസ, നേർച്ചവിളമ്പ് എന്നിവയോടെ പെരുന്നാൾ സമാപിക്കും.

ഭക്ത ജനങ്ങൾക്കു പെരുന്നാളിനായി സംഭാവനകൾ, നേർച്ച വഴിപാടുകൾ എന്നിവ ബാങ്ക് വഴി നൽകാൻ സൗകര്യമുണ്ട്. ഫെഡറൽ ബാങ്ക്, മണർകാട് ശാഖ, അക്കൗണ്ട് നമ്പർ 17680200000248, IFSC: FDRL0001768. വെബ്സൈറ്റിലും (www.manarcadstmaryschurch.org) വിവരങ്ങൾ ലഭ്യമാണ്. വികാരി ഇ.ടി.കുര്യാക്കോസ് കോറെപ്പിസ്‌കോപ്പ ഇട്ട്യാടത്ത്, പ്രോഗ്രാം കോർഡിനേറ്റർ ആൻഡ്രൂസ് ചിരവത്തറ കോറെപ്പിസ്‌കോപ്പ,സഹവികാരിമാർ, കത്തീഡ്രൽ ഭരണസമിതി ഭാരവാഹികൾ എന്നിവരുടെ നേതൃത്വത്തിലാണ് കമ്മിറ്റികൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP