Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മനുഷ്യവാസം കുറഞ്ഞ മലഞ്ചെരുവിൽ ഇടിമിന്നൽ പോലുള്ള 72 വെള്ളച്ചാട്ടങ്ങൾ; ഭീമാകാരമായ പാറമുഖങ്ങൾക്കും പർവ്വത ശിഖരങ്ങൾക്കും ഇടയിൽ സ്ഥിതി ചെയ്യുന്ന താഴ്‌വാരം; സ്വിറ്റ്സർലൻഡിന്റെ മനോഹര ഭൂമികയിലൂടെ ഒരു യാത്ര

മനുഷ്യവാസം കുറഞ്ഞ മലഞ്ചെരുവിൽ ഇടിമിന്നൽ പോലുള്ള 72 വെള്ളച്ചാട്ടങ്ങൾ; ഭീമാകാരമായ പാറമുഖങ്ങൾക്കും പർവ്വത ശിഖരങ്ങൾക്കും ഇടയിൽ സ്ഥിതി ചെയ്യുന്ന താഴ്‌വാരം; സ്വിറ്റ്സർലൻഡിന്റെ മനോഹര ഭൂമികയിലൂടെ ഒരു യാത്ര

ടോം കുളങ്ങര

സന്തത്തിലും ഹേമന്തത്തിലും ഒരുപോലെ വിനോദസഞ്ചാരികളെ ആകർഷിക്കുന്ന സ്വിറ്റ്സർലൻഡിലെ പേരുകേട്ട വിനോദ കേന്ദ്രമാണ് യുങ്ങ് ഫ്രാവു (Jungfrau) മേഖല. ആ ഇടങ്ങളിലെ കാഴ്ചകൾ കാണാനുള്ള ആരംഭസ്ഥലമാണ് ലൗട്ടർബ്രൂണൻ (Lauterbrunnen). കാർയാത്ര ഇവിടം കൊണ്ട് അവസാനിക്കുന്നു. തുടർ യാത്രയ്ക്ക് കേബിൾ കാർ, മൗണ്ടൻ ട്രെയിൻ, എന്നിവ ഉപയോഗിക്കണം.

ആൽപ്സിലെ മനോഹരമായ താഴ് വര

ഭീമാകാരമായ പാറമുഖങ്ങൾക്കും പർവ്വത ശിഖരങ്ങൾക്കും ഇടയിൽ സ്ഥിതി ചെയ്യുന്ന ആൽപ്സിലെ ഒരു മനോഹരമായ താഴ് വരയാണ് ലൗട്ടർബ്രൂണൻ. മനുഷ്യവാസം കുറഞ്ഞ ഈ മലഞ്ചെരുവിൽ ഇടിമിന്നൽ പോലുള്ള 72 വെള്ളച്ചാട്ടങ്ങളും പശുക്കൾക്ക് മേയാൻ ധാരാളം ഹരിതാഭമായ ആൽപെൻ പുൽമേടുകളും, തനതു വാസ്തു നിർമ്മിതിയിലുള്ള ഷാലെറ്റുകളും (Chalet) അതുപോലെ മഞ്ഞുകാല വിനോദത്തിനും, വേനൽക്കാലത്ത് ഹൈക്കിംഗിനുമായി ധാരാളം സഞ്ചാരികൾ എത്തുന്ന ഒരു മനോഹര താഴ്‌വാരമാണ് ഈ പ്രകൃതി സംരക്ഷണ മേഖല.

നിരവധി വെള്ളച്ചാട്ടങ്ങളിൽ നിന്നും ഉണ്ടാകുന്ന ശബ്ദം. ആ ശബ്ദഗാംഭീര്യം എന്ന് അർത്ഥമാക്കുന്ന ജർമ്മൻ വാക്കാണ് ഈ താഴ്‌വരയ്ക്ക് ലൗട്ടർബ്രൂണൻ എന്ന് കിട്ടാൻ ആധാരം. 300 മീറ്റർ മുകളിൽ നിന്നും പാറയിലൂടെ ഒഴുകുന്ന Staubbach എന്ന വെള്ളച്ചാട്ടം യൂറോപ്പിലെ ഏറ്റവും വലിയ ഫ്രീ ഫാളിങ്ങ് പർവ്വത ജലപാതമാണ്. 1779 ൽ ഈ വെള്ളച്ചാട്ടം സന്ദർശിച്ച ജർമ്മൻ കവി Johann Wolfgang von Goethe ഈ വെള്ളച്ചാട്ടം കണ്ട് ആവേശഭരിതനായി എഴുതിയ കവിതയാണ് Spirit Song over the water.

ഈ താഴവരയിൽ നിന്നും Top of Europe (3454 meter) ആയ Jungfraujoch മലമുകളിലേയ്ക്കും, On Her Majesty's Secret Service എന്ന ജയിംസ് ബോണ്ട് ചിത്രം ചിത്രീകരിച്ച 2971 മീറ്റർ ഉയരത്തിലുള്ള ഷിൽതോൺ കൊടുമുടിയിലെ കറങ്ങും റസ്റ്റോറന്റിലേയ്ക്കും യാത്ര ചെയ്യാം. വെയിലേറ്റ് തിളങ്ങുന്ന മഞ്ഞിന്റെ ധവളാഭയിൽ കണ്ണഞ്ചിപ്പിക്കുന്ന മലകൾ, കരിമ്പാറകളിൽ വെള്ള വരകൾ വരച്ചൊഴുകുന്ന നീർച്ചാലുകൾ, കൊടുമുടികളും താഴ് വരകളും ഇഴുകിച്ചേരുന്ന ചേല്, തുടങ്ങി ഈ യാത്രയിൽ ഉടനീളം കണ്ട് കണ്ട് കൊതിമാറാത്ത ഒത്തിരി അത്ഭുത കാഴ്ചകൾ സഞ്ചാരികൾക്ക് നേരിട്ട് ആസ്വദിക്കാം. ഇതുകൊണ്ടൊക്കെയാണ് സ്വിറ്റ്സർലൻഡിനെ ടൂറിസത്തിന്റെ ലോക തലസ്ഥാനം എന്നു വിളിക്കുന്നത്.

പുഴകൾ മലകൾ പൂവനങ്ങൾ ഭൂമിക്ക് കിട്ടിയ സ്ത്രീധനങ്ങൾ. കവി പാടിയതുപോലെ ഒത്തിരി സ്ത്രീധനം കിട്ടിയ ഭൂമിയാണിത്. കാണുവാൻ സാധിക്കുന്നവർ തീർച്ചയായും വന്നു കണേണ്ട സ്ഥലങ്ങളാണിവ. യാത്രകൾ പകരുന്ന പാഠം, പാഠപുസ്തകങ്ങൾ വഴി അറിയുന്നതിനേക്കാൾ സുദൃഢമാണ്. ഈ ഭൂമിയിലെ കൊച്ചു ജീവിതത്തിനിടെ എത്തിച്ചേരുവാൻ സാധിക്കുന്നിടത്തെല്ലാം എത്തിച്ചേരാൻ പറ്റുന്നത് ഒരു സുകൃതമല്ലേ? ആ സുകൃതം അനുഭവിക്കാൻ പറ്റാത്തവർക്കായി Aduppum Veppum Vlog ഒരുക്കുന്ന സൗഭാഗ്യമാണ് ഈ യാത്രകൾ. S Youtube ചാനലിലുടെ നിങ്ങൾക്ക് ഇനി സ്വിറ്റ്സർലൻഡിന്റെ സൗന്ദര്യം ആസ്വദിക്കാം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP