1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
15
Saturday

പൂക്കളുടെ നഗരം അഥവാ സീസേറിയ- ഇസ്രയേൽ യാത്ര 2

September 28, 2012 | 10:40 AM IST | Permalinkപൂക്കളുടെ നഗരം അഥവാ സീസേറിയ- ഇസ്രയേൽ യാത്ര 2

മഹാത്മഗാന്ധി ഒരിക്കൽ പറഞ്ഞു ഇന്ത്യയിൽ നിന്നും മതത്തെ ഒഴിവാക്കാൻ ശ്രമിക്കുന്നത് മണ്ണിൽ നിന്നും മരണത്തെ ഒഴിവാക്കാൻ ശ്രമിക്കുന്നതിന് തുല്ല്യമാണ് എന്ന്. എന്നാൽ ഇന്ത്യയിൽ സോഷ്യലിസ്റ്റ് രാഷ്ട്രീയ പ്രസ്ഥാനങ്ങൾ ശക്തി പ്രാപിക്കുകയും മതശക്തികളുടെ സ്വാധീനം കുറിച്ച് കൊണ്ട് വരുന്നതിനുള്ള ശ്രമം ശക്തി പ്രാപിക്കുകയും ചെയ്യുന്നുണ്ട്. ഇതിന് സമാനമായ ഒരു രാഷട്രീയ സാഹചര്യമാണ് ഇസ്രയേലിലും കാണുന്നത്. ഇവിടെയും മതവും രാഷ്ട്രീയവും ഇഴപിരിഞ്ഞ് കിടക്കുന്ന ഇന്ത്യയുമായി മറ്റൊരു സമാനതയുള്ളത്. ഇന്ത്യയിലെ ജനസംഖ്യയുടെ 80% ഹിന്ദുക്കൾ ആണെങ്കിൽ ഇസ്രയേൽ ജനസംഖ്യക്ക് 75.3% യഹൂദരും ബാക്കിയാവുന്ന 25% ൽ ബഹുഭൂരിപക്ഷവും അറബ് മുസ്ലീമും. ക്രിസ്റ്റ്യൻസിന് മൂന്നാമത്തെ സ്ഥാനമാണ് ഉള്ളത്.

ഇന്ത്യ 1947ൽ ബ്രിട്ടനിൽ നിന്നും സ്വാതന്ത്രം നേടി. ഇസ്രയേൽ 1948 ൽ ബ്രിട്ടനിൽ നിന്നും യുഎന്നിൽ നിന്നും സ്വാതന്ത്രം പ്രഖ്യാപിച്ചു. ഇവിടുത്തെ താമസരീതി തികച്ചും മതാടിസ്ഥാനത്തിൽ തന്നെയാണ്. യഹൂദർ അവരുടെ പ്രത്യേക സെറ്റിൽമെന്റുകളിലാണ് താമസിക്കുന്നത്. മുസ്ലീമും ക്രിസ്റ്റ്യൻസും ഒരു പട്ടണത്തിൽ ഒരുമിച്ച് താമസിക്കുന്നു അതിന്റെ കാരണം അവർ രണ്ടും അറബിവംശം ആണ് എന്നുള്ളതാണ്. എങ്കിലും അവരുടെ ഇടയിലും മതപരമായ വിഭജനം വളരെ ശക്തമാണ് എന്നാണ് ഗൈഡിൽ നിന്നും മനസ്സിലാക്കാൻ കഴിഞ്ഞത്.

രണ്ടാമത്തെ ദിവസത്തെ ഞങ്ങളുടെ യാത്രയുടെ ഭാഗമായി രാവിലെ 6 മണിക്ക് എഴുന്നേറ്റ് 7 മണിക്ക് ബ്രേക്ക് ഫാസ്റ്റ് കഴിച്ച് 8 മണിക്ക് കോച്ചിൽ കയറണം എന്ന് ഗൈഡ് അറിയിച്ചിരുന്നു. അതനുസരിച്ച് രാവിലെ എല്ലാവരും റെഡിയായിരുന്നു. ബ്രേക്ക് ഫാസ്റ്റ് കൂടുതലും സാലഡുകളും ബ്രെഡും ഒക്കെയായിരുന്നു. ഇതിനിടയിൽ കൂടെ വന്ന കുടുംബിനികൾ പറയുന്നത് കേട്ടു ഒരാഴ്ച്ച പാത്രംകഴുകലിൽ നിന്നും രക്ഷപ്പെട്ടല്ലോ എന്ന്. വളരെ നല്ല രുചികരമായ ഭക്ഷണം എല്ലാവരും നന്നായി ആസ്വദിച്ചു. അതിന് ശേഷം യാത്ര ആരംഭിച്ചു. ഇസ്രയേലിലെ ഏറ്റവും ഫല ഭൂയിഷ്ടമായ ടിബേറിയസ് ഏരിയായിൽ കൂടി ഞങ്ങൾ യാത്ര ചെയ്തപ്പോൾ അവിടെ വാഴ കൃഷിയും ഒലിവ് കൃഷിയും ചോളവും മാങ്ങയും മാതള നാരങ്ങായും ഒക്കെ കാണാൻ കഴിഞ്ഞു. പോയ വഴിയിൽ മഗ്ദലന മറിയത്തിന്റെ വീട് ഇരുന്ന പ്രദേശം ഗൈഡ് കാണിച്ചു തന്നു. മലകളുടെ നാടായ ഇസ്രയേലിലൂടെയുള്ള യാത്ര ഏതാണ്ട് ഇടുക്കിയിലെ യാത്രയ്ക്ക് സമാനമായിരുന്നു. എങ്കിലും ഈ മലയിലൂടെ ഉള്ള റോഡുകൾ വളരെ നന്നായിട്ടാണ് നിർമ്മിച്ചിരിക്കുന്നത്. വഴി നടപ്പുകാരെ വളരെ അപൂർവ്വമായി മാത്രമേ കാണാൻ കഴിയൂ.എല്ലാവരും തന്നെ വാഹനങ്ങൾ ഉപയോഗിക്കുന്നു.

ഞങ്ങളുടെ യാത്ര മെഡിറ്റനേറിയൻ കടലിന്റെ തീരത്തുള്ള ഒരു പഴയകാല പട്ടണം ആയ സീസേറിയ കാണുന്നതിന് വേണ്ടിയായിരുന്നു. പോയ വഴിയിൽ ഈ പട്ടണത്തിന്റെ ചരിത്രം ഗൈഡ് വിദശീകരിച്ച് നൽകി. പൂക്കളുടെ സിറ്റി എന്നറിയപ്പെടുന്ന സീസേറിയ ഇസ്രയേലിലെ സമ്പന്ന്മാരുടെ വാസകേന്ദ്രമാണ്.

ക്രിസ്തുവിന് 20 വർഷം മുൻപ് (ബിസി 20) ഹെറോദോസ് എന്ന മഹാനായ രാജാവാണ് ഈ പട്ടണം പുനർനിർമ്മിച്ചത്. മെഡിറ്റനേറിയൻ കടലിന്റെ തീരത്തുള്ള ഈ പട്ടണം അത് നിർമ്മിക്കുന്ന കാലത്ത് പാലസ്റ്റയിനിലെ ഏറ്റവും മനോഹരമായ പട്ടണമായിരുന്നു. ഹെറോദോസ് രാജാവിന്റെ കൊട്ടാരവും പൊതു ഭരണ കേന്ദ്രങ്ങളും മാർക്കറ്റും, ടെമ്പിയും, റോമിലെ കൊളേസിയത്തിന്റെ മാതൃകയിൽ നിർമ്മിച്ച അമ്പി തീയേറ്ററും എല്ലാം സീസേറിയയെ കൂടുതൽ മനോഹരമാക്കിയിരുന്നു ഹെറോദ് ഇതിന് സീസേറിയ എന്ന് പേരിടാൻ കാരണം അന്ന് റോം ഭരിച്ചിരുന്ന അഗസ്റ്റസ് സീസറെ പ്രീതിപ്പെടുത്തുന്നതിന് വേണ്ടിയായിരുന്നു. അക്കാലത്ത് പണി കഴിപ്പിച്ച അക്വാഡെറ്റ്(വാട്ടർ സപ്ലൈ സിസ്റ്റംസ്) ഇന്നും നിലനിൽക്കുന്നുണ്ട്. 12 മൈൽ അകലെയുള്ള മലയിൽ നിന്നും ആയിരുന്നു വെള്ളം സിസേറിയയിൽ എത്തിച്ചിരുന്നത്. ഞങ്ങൾ ഹെറോദോസിന്റെ കൊട്ടാരവും മാർക്കറ്റും ഒക്കെ ഇരുന്ന സ്ഥലം കാണുന്നതിന് മുൻപ് ആ പട്ടണത്തിന്റെ അനിമേഷൻ ഫിലിം ഒരു ചെറിയ തീയേറ്ററിൽ കൊണ്ടുപോയി കാണിച്ചു. ഏകദേശം 5000തോളം പേർക്കിരിക്കാവുന്ന ആമ്പി തീയേറ്ററും കുതിര ഓട്ടത്തിന് ഉപയോഗിച്ചിരുന്ന ഗ്രൗണ്ടും ഹെറോദോസിന്റെ കൊട്ടാരത്തിന്റെ അവശിഷ്ടങ്ങളും എല്ലാം 1959 മുതൽ 1964 വരെ ഇറ്റാലിയൻ ആർക്കിയോളജിസ്റ്റുകൾ നടത്തിയ പര്യവേഷണത്തിന്റെ ഭാഗമായിട്ടാണ് കണ്ടെത്തിയത്.

അക്കാലത്ത് പണിത അമ്പി തീയേറ്റർ ഇപ്പോഴും കേടു കൂടാതെ നിലനിൽക്കുന്നുണ്ട്. അതിന്റെ അണ്ടർ ഗ്രൗണ് പാസ്സേജും കാണാം അതിലൂടെയായിരുന്നു ഗ്ലാഡിയേറ്റർമാരെയും വന്യ മൃഗങ്ങളെയും തടവ് പുള്ളികളെയും ഒക്കെ മത്സരത്തിനായി കൊണ്ട് വന്നിരുന്നത്. അവിടെ റോമാക്കാരുടെ കാലഘട്ടത്തിൽ പണിത കിണറും അക്കാലത്ത് സമൂഹത്തിലെ ഉയർന്നവരെയും സാധാരണക്കാരെയും സംസ്‌കരിക്കുന്ന കല്ലുകൊണ്ടു നിർമ്മിച്ച ശവ കുടീരങ്ങളും ഒക്കെ കാണാൻ കഴിഞ്ഞു. ഹെറോദിന്റെ കാലഘട്ടത്തിന് ശേഷം ഇസ്രയേലിന്റെ നേരിട്ട ഉള്ള ഭരണം റോം ഏറ്റെടുത്തു. അന്ന് റോമിന്റെ ഹെഡ് ക്വാർട്ടേർസ് ആയിരുന്ന സിസേറിയ റോമൻ ഗവർണർ ആയിരുന്ന പന്തിയോസ് പീലാത്തോസ് അന്ന് താമസിച്ചിരുന്നത് സിസേറിയയിൽ ആയിരുന്നു യഹൂദരുടെ പ്രധാന ഉത്സവമായ പാസ് ഓവറിൽ പങ്കെടുക്കാൻ അദ്ദേഹം ജറുശലേമിൽ എത്തിയപ്പോൾ ആണ് ക്രിസ്തുവിനെ അദ്ദേഹത്തിന്റെ മുൻപിൽ ഹാജരാക്കുകയും അദ്ദേഹം ക്രിസ്തുവിൽ കുറ്റം ഒന്നും കാണാതെ കൈകഴുകി ഒഴിയുകയും ചെയ്തത്. ആർക്കിയോളജിക്കാർ സിസേറിയയിൽ നിന്നും പീലാത്തോസിന്റെ പേര് എഴുതിയ ഫലകം കണ്ടെത്തുകയും അത് ഇസ്രയേൽ മ്യൂസിയത്തിൽ സൂക്ഷിക്കുകയും ചെയ്തിട്ടുണ്ട്.

ഈ ഫലകം ഇന്നു വരെ കണ്ടെത്തിയിരിക്കുന്ന ക്രിസ്തുവിന്റെ കാലഘട്ടത്തെപ്പറ്റിയുള്ള ചരിത്രപരമായ തെളിവാണ്. അത് പോലെ തന്നെ സെന്റ് പോളിനെ ഇവിടെ രണ്ട് വർഷക്കാലം തടവിൽ ഇട്ടിട്ടുണ്ട്. യദൂദൻ അല്ലായിരുന്ന സെന്റ് പോൾ ജറുശലേം ദേവാലയത്തിന്റെ യഹൂദർക്ക് മാത്രം കയറാവുന്ന സ്ഥലത്ത് കയറി എന്നതായിരുന്നു അദ്ദേഹത്തിനെതിരെയുള്ള കുറ്റം. അതിന് ശേഷമാണ് അദ്ദേഹത്തെ റോമിൽ കൊണ്ട് പോയി തല വെട്ടിയത്.

ഞങ്ങളുടെ കൂടെ ഉണ്ടായിരുന്ന ഫാ. എബ്രഹാം ഗൈഡിനോടു ചോദിച്ചു - ഈ സിസേറിയ തന്നെയാണോ ക്രിസ്തു.? എന്ന്. ''ഞാൻ ആരാണ് എന്നാണ് നിങ്ങൾ വിശ്വസിക്കുന്നത്‌ന'ന' എന്നു ശിഷ്യന്മാരോട് ചോദിച്ചപ്പോൾ ''നീ ക്രിസ്തുവാണ്‌ എന്ന് പത്രോസ് ഏറ്റ് പറഞ്ഞ സ്ഥലം എന്ന ചോദ്യത്തിന് അത് സിസേറിയ ഫിലിപ്പിയാണ് എന്നും ഇത് സിസേറിയ ആണെന്നും ഗൈഡ് മറുപടി നൽകി.

റോമൻ കാലഘട്ടത്തിന് ശേഷം 638 മുസ്ലിംസ് ഇസ്രയേൽ കീഴ്‌പ്പെടുത്തിയപ്പോൾ അവർ സിസേറിയ പിടിച്ചെടുത്തു. അവിടെ റോമൻസ് സ്ഥാപിച്ചിരുന്ന പള്ളികൾ മുസ്ലിം മോസ്‌ക്കുകൾ ആക്കി മാറ്റി ഇസ്രയേൽ മുഴുവൻ തന്നെ പള്ളികൾ മോസ്‌ക്കുകൾ ആക്കി മാറ്റി പിന്നീട് കുരിശു യുദ്ധക്കാർ മുസ്ലിംങ്ങളെ പരാജയപ്പെടുത്തിയപ്പോൾ മോസ്‌ക്കുകൾ എല്ലാം വീണ്ടും പള്ളികൾ ആക്കി മാറ്റി. 1291ൽ പൂർണ്ണമായി നശിക്കപ്പെട്ട ഈ പട്ടണം മണൽ വീണുമൂടിപോയിരുന്നു. 1956 തുടങ്ങിയ ആർക്കിയോളജിക്കൽ പഠനത്തിലൂടെയാണ് പിന്നീട് കണ്ടെത്തിയത്.

സിസേറിയയിൽ നിന്നും ഞങ്ങൾ നേരെ പോയത് ഇസ്രയേലിന്റെ ഫ്യൂച്ചർ എന്നറിയപ്പെടുന്ന ഹൈഫ എന്ന പട്ടണം നിലനിൽക്കുന്ന മൗണ്ട് കാർമൽ എന്ന മലയിലേക്കായിരുന്നു അവിടെ സ്റ്റെല്ല മരിയ പള്ളിയിൽ നടന്ന കുർബാനയിൽ പങ്കെടുത്ത് അവിടെ തന്നെയുള്ള പ്രവാചകൻ ഏലിയ പാർത്തിരുന്ന ഗുഹയും സന്ദർശിച്ചതിന് ശേഷം മലയിൽ നിന്നും അതിമനോഹരമായ ബഹായ് മതക്കാരുടെ അമ്പലവും ഹൈഫ പട്ടണവും കണ്ടു. അവിടെ വച്ച് മഹാരാഷ്ടയിൽ നിന്നും 1967ൽ കുടിയേറി ഇസ്രയേലിൽ താമസിക്കുന്ന ഒരു യഹൂദനെ കാണാൻ ഇടയായി 2000 വർഷം മുമ്പ് അദ്ദേഹത്തിന്റെ കുടുംബം ഇന്ത്യയിൽ കുടിയേറിപാർത്തിരുന്നു. അദ്ദേഹവുമായി കൊച്ചിയിൽ നിന്നും കുടിയേറി ഇസ്രയേലിൽ താമസിക്കുന്ന യഹൂദന്മാരെപ്പറ്റിയൊക്കെ സംസാരിച്ചു. ഇസ്രയേലിലും ഇംഗ്ലണ്ടിലുമുള്ള യഹൂദന്മാർക്ക് കൊച്ചി നല്ലതുപോലെ അറിയാം. ഞാൻ സംസാരിച്ച യഹൂദരോടെല്ലാം കൊച്ചിയിൽ നിന്നും വരുന്നു എന്നാണ് പറഞ്ഞത്. കഴിഞ്ഞ 2000 വർഷത്തെ ചരിത്രത്തിൽ യഹൃദർ സുരക്ഷിതരായിരുന്ന ആകെ സ്ഥലം കൊച്ചിയും ഇന്ത്യയും ഒക്കെയായിരുന്നു എന്ന് അവർക്കെല്ലാം അറിയാം. മൗണ്ട് കാർമൽ മലയിൽ നിന്നും ഹൈഫ പട്ടണത്തിന്റെ കാഴ്ച്ച അവർണനീയം ആയിരുന്നു.

ഹൈഫയിൽ നിന്നും വളരെ പഴയ ഒരു പട്ടണം ആയ അക്കോ കാണാൻ പോയി ഈ പട്ടണം കുരിശ് യുദ്ധക്കാരുടെ ആസ്ഥാനമായിരുന്നു. അക്കാലത്ത് കുരിശ് യുദ്ധക്കാർ പണിത അണ്ടർ ഗ്രൗണ്ട് വാട്ടർ സിസ്റ്റവും വെയർ ഹൗസുകളും അക്കാലത്ത് ഉപയോഗിച്ചിരുന്ന ടോയ്‌ലറ്റുകളും ഒക്കെ കണ്ടു. ഏകദേശം 7 മണിയോടെ ഗലീലിയ കടൽക്കരയിൽ ഉള്ള ഞങ്ങളുടെ ഹോട്ടലിൽ തിരിച്ചെത്തി. ഏകദേശം 38 ഡിഗ്രി ചൂടു ആയിരുന്നതു കൊണ്ട് എല്ലാവരും യാത്ര മടുത്തിരുന്നു. കുളിച്ചു ഭക്ഷണവും കഴിച്ചു ഹോട്ടലിനോടു ചേർന്നിരിക്കുന്ന ചരിത്രപ്രസിദ്ധമായ ബീറ്റിട്ട്യുഡ് പള്ളിയുടെ തിണ്ണയിൽ ഇരുന്നു ശാന്തി പ്രാർത്ഥനയും കഴിഞ്ഞ ഞങ്ങൾ ഉറങ്ങാൻ പോയി.

തുടരും..
കരിങ്കുന്നത്ത് നിന്നും ജറുസലേമിലേക്കുള്ള ദൂരം- ഇസ്രയേൽ യാത്ര 1

 

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

Loading...
Loading...
TODAYLAST WEEKLAST MONTH
യുവതിയുമായി അനുവാദത്തോടെയുള്ള ബന്ധമാണ് ഉണ്ടായത് എന്ന് പ്രതി; ബലമായി ഉപദ്രവിച്ചതിന്റെ ലക്ഷണങ്ങൾ മൃതദേഹ പരിശോധനയിലും കണ്ടെത്തിയില്ല; ഹോട്ടൽ മുറിയിൽ വച്ച് വലിയ അളവിൽ രക്തം വാർന്നു പോയത് മരണ കാരണമായി; കൃത്യസമയത്ത് ആശുപത്രിയിൽ എത്തിച്ചിരുന്നെങ്കിൽ രക്ഷിക്കാൻ സാധിക്കുമായിരുന്നു; കാവുങ്കൽ ഗോകുൽ പോക്‌സോ കേസിൽ പിടിയിലാകുന്നതുകൊലപാതക കേസിൽ പ്രതിയായ ശേഷം; റീഗേറ്റിലേതുകൊലപാതകമെന്ന് സംശയിച്ച് എഴുപുന്നയിലെ പെൺകുട്ടിയുടെ ബന്ധുക്കളും
അമ്മയെ കയറിപ്പിടിക്കുന്ന മകൻ; അടുത്ത ബന്ധുവിന് മുമ്പിലും രതിവൈകൃതം കാട്ടിയ ക്രൂരൻ; അയൽക്കാരിയോട് അശ്ലീല വീഡിയോ കാണുന്ന വിവരം പറഞ്ഞപ്പോൾ കിട്ടിയത് കൗൺസിലിംഗിന് പോകണമെന്ന ഉപദേശം; സ്വഭാവ ദൂഷ്യം അറിയാവുന്നതു കൊണ്ട് അടുത്ത വീട്ടുകാരെല്ലാം അകറ്റി നിർത്തിയ സാമൂഹ്യ വിരുദ്ധൻ; ആൽബിന്റെ പേരിൽ വീട്ടിൽ സ്ഥിരം വഴക്കെന്നും നാട്ടുകാർ; ലക്ഷ്യമിട്ടത് കൂട്ട ആത്മഹത്യയെന്ന് വരുത്താൻ; സഹോദരിയെ കൊന്ന ആൽബിനെ കുറിച്ച് ബളാൽ അരിങ്കല്ലുകാർക്ക് പറയാനുള്ളത്
കണ്ണൂരിലെ സ്ട്രിങറുടെ നമ്പരിൽ വിളിച്ചപ്പോൾ എടുത്തത് ഡൽഹിയിലുള്ള സുമ! വാർത്ത നൽകാൻ വിളിച്ച പൊതു പ്രവർത്തകനെതിരെ വ്യാജ പീഡന കേസ്; സ്ട്രിംഗർ പ്രൊഫഷണൽ സ്റ്റുഡിയോ ആണെങ്കിലും സുമ ആണ് വാർത്ത ചെയ്യുന്നത് എന്ന് മറുനാടനോട് സ്ഥിരീകരിച്ച് ദൂരദർശനും; കേന്ദ്ര സർക്കാരിനെ പറ്റിച്ച് 24 ന്യൂസ് ചാനൽ ഡൽഹി ലേഖകനും ഭാര്യയും നടത്തുന്ന തട്ടിപ്പിനെതിരെ സിബിഐയ്ക്കും മുഖ്യമന്ത്രിക്കും പരാതി; ശ്രീകണ്ഠൻ നായരുടെ ചാനലിലെ പ്രധാന ലേഖകന്റെ തട്ടിപ്പുകൾ മറനീക്കി പുറത്തു വരുമ്പോൾ
ആവശ്യപ്പെട്ടത് പദ്ധതിയുടെ പത്ത് ശതമാനം കമ്മീഷൻ; ധാരണയുടെ അടിസ്ഥാനത്തിൽ കൊടുത്തത് 3.78 കോടിയെന്ന് കണ്ടെത്തി എൻഐഎ; അക്കൗണ്ടിലൂടെയുള്ള പണം കൈമാറലിനെ എതിർത്തപ്പോൾ കുറച്ചു ഭാഗം കൊടുത്തത് ദർഹമായി ദുബായിൽ; ഈ പണമെത്തിയത് കേരളത്തിലെ ഉന്നതന്റെ അക്കൗണ്ടിൽ എന്ന് സംശയിച്ച് കേന്ദ്ര ഏജൻസി; ലൈഫ് മിഷനിൽ നിറയുന്നത് സർവ്വത്ര ദുരൂഹത; മന്ത്രി മൊയ്ദീനെ പ്രതിക്കൂട്ടിലാക്കിയും ആരോപണങ്ങൾ; സ്വപ്‌നാ സുരേഷിന്റെ 'ഒരു കോടി' സർക്കാരിന് തലവേദനയാകും
ഫേസ്‌ബുക്കിലൂടെ പരിചയം തുടങ്ങി; ചാറ്റിങ് അമിതമായപ്പോൾ പ്രണയവും; കൊച്ചിയിലേക്ക് കൂട്ടിക്കൊണ്ടു വന്ന് റീഗേറ്റ് ഹോട്ടലിൽ റൂമെടുത്തത് ഐഡി കാർഡ് ഉൾപ്പെടെ നൽകി; രക്തസ്രാവം തുടങ്ങിയപ്പോൾ റിസപ്ഷനിസ്റ്റിന്റെ സഹായത്തോടെ ഓട്ടോയിൽ പെൺകുട്ടിയെ എത്തിച്ചത് മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ; മരണം ഉറപ്പായപ്പോൾ മുങ്ങിയ കാമുകനെ പൊലീസ് പൊക്കിയത് ചടുല നീക്കങ്ങളിലൂടെ; അഭിമുഖത്തിന് എന്ന് പറഞ്ഞ് വീട്ടിൽ നിന്ന് ഇറങ്ങിയ പെൺകുട്ടിയുടേത് മനപ്പൂർവ്വമല്ലാത്ത നരഹത്യ; കാവുങ്കൽ ഗോകുൽ അറസ്റ്റിൽ
വന്ദേഭാരത് വിമാനങ്ങളിൽ കേരളത്തിൽ നിന്നു ദുബായിലേക്ക് 10 കോടിയുടെ വിദേശകറൻസികളും കടത്തി; സ്വപ്നയുടെ ശുപാർശയിൽ കയറിപ്പറ്റി ദുബായിൽ ഇറങ്ങിയ 5 വിദേശികളെയും അവർ കൊണ്ടുപോയ 8 ബാഗേജുകളും കണ്ടെത്താൻ ശ്രമം; കോവിഡിൽ പ്രവാസികൾക്ക് താങ്ങാകാൻ ജൂൺ പകുതിയോടെ പറന്ന വിമാനങ്ങളിൽ നിറഞ്ഞത് കടത്ത്; യുഎഇയിൽ നിന്ന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങൾ; സ്വപ്‌നാ സുരേഷിന്റെ തട്ടിപ്പുകൾ ഓരോന്നായി പുറത്തേക്ക്; ഇഡിയുടെ റോളും നിർണ്ണായകമാകും
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് സമയത്താണ് ലേബി സംസാരിച്ചത് എന്ന വ്യാജേന ഒരു ഓഡിയോ ചിലർ പ്രചരിപ്പിച്ചത്; തൊട്ടടുത്ത ദിവസം തന്നെ ഇതിനെതിരെ സൈബർ സെല്ലിൽ പരാതി നൽകി; എന്നാൽ സൈബർ ആക്രമണത്തിൽ പതറിപ്പോയ ലേബി തൊട്ട് പിറ്റേന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ചു; പ്രിയപ്പെട്ട നിഷ, ഷാനി, കമലേഷ്, പ്രജുല, അജയ് ഘോഷ്, അയ്യപ്പദാസ്, പ്രമീളാ ഗോവിന്ദ്... നിങ്ങളുടെ വേദന എനിക്ക് മനസ്സിലാകും; വിപി സജീന്ദ്രന്റെ കുറിപ്പ് വൈറലാകുമ്പോൾ
ഇറാന്റെ എണ്ണ കപ്പലുകൾ ആദ്യമായി പിടിച്ചെടുത്ത് അമേരിക്ക; ട്രംപ് ഭരണണകൂടം പിടിച്ചെടുത്തത് ഉപരോധം മറികടന്ന് വെനസ്വേലയിലേക്ക് എണ്ണയുമായി പോയ ഇറാന്റെ നാലു കപ്പലുകൾ; സൈനിക ബലം ഉപയോഗിക്കാതെ കീഴ്‌പ്പെടുത്തിയ കപ്പലുകൾ അമേരിക്കയിലെ ഹൂസ്റ്റണിലേക്ക് കൊണ്ടു പോയതായി റിപ്പോർട്ട്: മേഖലയിൽ യുദ്ധസമാനമായ സാഹചര്യം
ഫേസ്‌ബുക്കിലൂടെ പരിചയം തുടങ്ങി; ചാറ്റിങ് അമിതമായപ്പോൾ പ്രണയവും; കൊച്ചിയിലേക്ക് കൂട്ടിക്കൊണ്ടു വന്ന് റീഗേറ്റ് ഹോട്ടലിൽ റൂമെടുത്തത് ഐഡി കാർഡ് ഉൾപ്പെടെ നൽകി; രക്തസ്രാവം തുടങ്ങിയപ്പോൾ റിസപ്ഷനിസ്റ്റിന്റെ സഹായത്തോടെ ഓട്ടോയിൽ പെൺകുട്ടിയെ എത്തിച്ചത് മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ; മരണം ഉറപ്പായപ്പോൾ മുങ്ങിയ കാമുകനെ പൊലീസ് പൊക്കിയത് ചടുല നീക്കങ്ങളിലൂടെ; അഭിമുഖത്തിന് എന്ന് പറഞ്ഞ് വീട്ടിൽ നിന്ന് ഇറങ്ങിയ പെൺകുട്ടിയുടേത് മനപ്പൂർവ്വമല്ലാത്ത നരഹത്യ; കാവുങ്കൽ ഗോകുൽ അറസ്റ്റിൽ
ജോലിക്കായുള്ള അഭിമുഖത്തിനായി പുലർച്ചെ കൊച്ചിയിലെത്തി; ഉച്ചയ്ക്ക് രണ്ടുമണിയോടെ ഓട്ടോയിൽ മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ എത്തിച്ചപ്പോൾ മരിച്ച നിലയിൽ; ആശുപത്രിയിൽ എത്തിച്ചത് അമിതരക്തസ്രാവത്തെ തുടർന്ന്; ഒപ്പമുണ്ടായിരുന്ന യുവാവ് മുങ്ങിയെങ്കിലും മൊബൈൽ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ പിടിയിൽ; എഴുപുന്ന സ്വദേശിനിയായ 19 കാരി സാന്ദ്രയുടെ മരണത്തിൽ ദുരൂഹത
ഭർത്താവിനോട് പോലും നീതി പുലർത്താത്ത, കള്ളം പറയുന്ന ഉത്തമനായ പുരുഷന്റെ മകൾ വിവാഹ മോചനം നേടാൻ പോകുന്നു......; കാരണം..... തെറ്റ് ചെയ്യാത്തവർ ആരും ഇല്ല എന്ന് ഭർത്താവിനോട് പറഞ്ഞതിനാൽ; മനോരമ വാർത്താ അവതാരകയ്ക്കെതിരെ സ്ത്രീ വിരുദ്ധത നിറച്ച് ദേശാഭിമാനിക്കാരന്റെ വ്യാജ ആരോപണ പോസ്റ്റ്; നിഷാ പുരുഷോത്തമനെതിരെ അതിക്രമം കാട്ടിയ സഖാവിനെതിരെ ഒരക്ഷരം മിണ്ടാതെ പത്രപ്രവർത്തക യൂണിയനും സ്ത്രീ സമത്വ വാദികളും; മനോരമ നിലപാട് കടുപ്പിച്ചപ്പോൾ പോസ്റ്റ് ഡിലീറ്റ് ചെയ്ത് തടിതപ്പൽ
ജസ്നയുള്ളത് ചെന്നൈയിലെ മതപഠന കേന്ദ്രത്തിലോ? നിർണായക കണ്ടെത്തൽ നടത്തിയത് പത്തനംതിട്ട എസ്‌പി കെജി സൈമൺ; രഹസ്യമാക്കി വയ്ക്കേണ്ട വിവരം പരസ്യമാക്കിയത് ക്രൈംബ്രാഞ്ച് ഡയറക്ടർ ടോമിൻ തച്ചങ്കരി; സൂചന കിട്ടിയിട്ടും ആളെ കണ്ടെത്താൻ കഴിയാതെ അന്വേഷണ സംഘം; റിട്ടയർമെന്റിന് മുമ്പായി കേസ് തെളിയിക്കുമെന്ന വാശിയിൽ കൂടത്തായി ഹീറോയും; ജസ്‌നയെ കാണാതായത് രണ്ടുവർഷം മുമ്പ് മുക്കൂട്ടുതറയിൽ നിന്ന്
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച പോക്‌സോ കേസിലെ പ്രതി; ജയിലിൽ നിന്നിറങ്ങി അതേ പെൺകുട്ടിയെ ജീവിത സഖിയാക്കിയ നാലു മാസം മാത്രം നീണ്ട ദാമ്പത്യം; സ്വഭാവ ദൂഷ്യം മൂലം ഭാര്യ ഉപേക്ഷിച്ചതോടെ ഫുൾടൈം മൊബൈലിൽ ചുറ്റി തിരിയൽ തുടങ്ങി; വല്ലപ്പോഴും കടലിൽ പോയി മീൻ പിടിക്കും; 19കാരിയെ വളച്ചെടുത്തത് ഫേസ്‌ബുക്കിലൂടെ; ഹോട്ടൽ റീഗേറ്റ് ഇന്നിലെ ക്രൂരത മറച്ചുവക്കാനുള്ള വ്യഗ്രത യുവതിയുടെ ജീവനെടുത്തു; കാവുങ്കൽ ഗോകുൽ ചില്ലറക്കാരനല്ല
സ്വയം മരണത്തിലേക്ക് പറന്നിറങ്ങിയപ്പോഴും മനസ്സാന്നിധ്യത്തോടെ കൂടെയുള്ളവരുടെ ജീവനുകൾ കാത്ത ക്യാപ്റ്റന് സല്യൂട്ട്! ഗിയർ ബോക്‌സിലെ തകരാർ തിരിച്ചറിഞ്ഞതോടെ ആകാശത്ത് വട്ടമിട്ട് പറന്ന് ഇന്ധനം പരമാവധി ഒഴിവാക്കി; സാങ്കേതിക തകരാർ തിരിച്ചറിഞ്ഞ് നിലത്തിറക്കൽ; മഴയിൽ തെന്നിമാറിയപ്പോഴും പറന്നുയരാത്തത് ജനവാസ കേന്ദ്രം മുന്നിലെന്ന യാഥാർത്ഥ്യം തിരിച്ചറിഞ്ഞ്; കരിപ്പൂരിൽ വൻ ദുരന്തം ഒഴിവാക്കിയത് യുദ്ധവിമാനങ്ങളെ അടക്കം നിയന്ത്രിച്ച ക്യാപ്ടൻ ഡിവി സാഥെ; വലിയ ദുരന്തം ഒഴിവാക്കിയത് ഈ മനക്കരുത്ത്
കള്ളും കഞ്ചാവും ശീലമായ ആൽബിൻ വിഷം കലർത്തിയ ഐസ്‌ക്രീം തയ്യാറാക്കിയത് കുടുംബത്തെ മുഴുവൻ വകവരുത്താൻ തന്നെ; ദളിത് യുവതിയെ പ്രണയിച്ചതിലെ വീട്ടുകാരുടെ എതിർപ്പ് പകയായി; സഹോദരിയോട് മോശമായി പെരുമാറിയത് വീട്ടുകാരോട് പറയും എന്ന ഭയവും കൊലയ്ക്ക് കാരണമായി ; കാസർകോട് 16കാരിയുടെ മരണത്തിന് പിന്നിൽ സഹോദരൻ; എല്ലാ കുറ്റവും പൊലീസിനോട് ഏറ്റുപറഞ്ഞ് ആൽബിൻ; കുടുംബത്തെ മുഴുവൻ വകവരുത്താനൊരുങ്ങിയത് നന്തൻകോട്ടെ കേഡലിന് സമാനമായി
ഒറ്റയ്ക്ക് പോകാൻ ധൈര്യമില്ല; നേരോടെയുമല്ല.. നിർഭയവുമല്ല... നിരന്തരം മര്യാദകെട്ട്...! ഏഷ്യാനെറ്റിനെ കളിയാക്കി പോസ്റ്റ്; പാർട്ടി അടിമയെ പോലെ മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പെരുമാറരുതെന്ന് വിനു വി ജോൺ; മര്യാദ കെട്ടവരുമായി കൂട്ടു വേണ്ടാന്നു വെക്കാനുള്ള സ്വാതന്ത്ര്യം കവർന്നെടുക്കാനുള്ള അധികാരം ഒരു ചാനൽ ജഡ്ജിക്കും ആരും നൽകിയിട്ടുമില്ല... കുഞ്ഞ് പോയി തരത്തിൽ കളിക്ക്...! പിഎം മനോജിന്റെ പരിഹാസത്തിൽ പത്രപ്രവർത്തക യൂണിയന് മൗനം; ചോദ്യം ചെയ്യലുകൾ മുഖ്യമന്ത്രിയെ അലോസരപ്പെടുത്തുമ്പോൾ
30 രൂപ പോക്കറ്റിലിട്ട് തോക്കെടുത്ത അയാൾക്ക് 30 വർഷത്തെ ക്രിമിനൽ ജീവിതത്തിന് ശേഷം ആസ്തി 30,000 കോടി; പതിനൊന്ന് ലക്ഷ്വറി കാറുകൾ; ഒരു പത്രത്തിന്റെ മുഴവൻ പേജിലും അച്ചടിച്ചാൽ ഒതുങ്ങാത്ത സ്വത്തു വിവരങ്ങൾ; തുളു ബ്രാഹ്മണിൽനിന്ന് അധോലോക നായകനിലേക്കും പിന്നീട് സാമൂഹിക പ്രവർത്തകനിലേക്കും; വേലക്കാർക്കു പോലും കൊടുത്തത് സ്ഥലവും മൂന്ന് ലക്ഷംരൂപയും; 'ദ ഗ്രേറ്റസ്റ്റ് ഗ്യാംഗ്സ്റ്റർ എവർ' എന്ന് സിനിമക്ക് അടിസ്ഥാനമായ മുത്തപ്പ റായ് വീണ്ടും വാർത്തകളിൽ നിറയുമ്പോൾ
മുന്നിൽ ചീറിപ്പാഞ്ഞത് പൃഥ്വിരാജിന്റെ ലംബോർഗിനി; തൊട്ടു പിന്നാലെ വിട്ടുകൊടുക്കാതെ അതിവേഗത്തിൽ ദുൽഖാർ സൽമാന്റെ പോർഷെ കാറും; കോട്ടയം - ഏറ്റുമാനൂർ - കൊച്ചി റൂട്ടിൽ മലയാളം താരങ്ങളുടെ മത്സരയോട്ടം; അമിതവേഗതയിലുള്ള ചീറിപ്പായൽ കണ്ട് അന്തംവിട്ട് ആരാധകർ; സോഷ്യൽ മീഡിയയിൽ വൈറലായെങ്കലും ട്രാഫിക് നിയമങ്ങൾ കാറ്റിൽപ്പറത്തിയ താരങ്ങളുടെ അമിത വേഗതക്കെതിരെ പൊലീസ് നടപടിയില്ലേ എന്ന ചോദ്യവും സജീവം
42-ാം നമ്പർ സ്യൂട്ട് റൂമിൽ നിന്ന് കാറ്റും വെളിച്ചവും കടക്കാത്ത മറ്റൊരു റൂമിലേക്ക് മാറ്റി; കുളിപ്പിക്കുന്നത് മൂന്നു മാസത്തിലൊരിക്കൽ; വിഐപികളും മെത്രാപ്പൊലീത്തമാരും വരുമ്പോൾ റൂമിൽ കൊണ്ടു വന്ന് സ്പ്രേ അടിക്കും; ഭക്ഷണം എത്തിക്കുന്നത് മൃതദേഹം കൊണ്ടു വരുന്ന ആംബുലൻസിൽ; മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്ത കുമ്പനാട് ഫെലോഷിപ്പ് ആശുപത്രിയിൽ നേരിടുന്നതുകൊടിയ പീഡനമെന്ന് ഡ്രൈവർ എബിയുടെ വെളിപ്പെടുത്തൽ: മാർത്തോമ്മ മെത്രപ്പൊലീത്തയ്ക്ക് പരാതി നൽകിയത് ഫോട്ടോ സഹിതം
പ്ലസ് ടു കാലത്ത് അമേരിക്കയിൽ എത്തിയ നെവിൻ; കോട്ടയം രൂപതാ മാട്രിമോണി പരസ്യത്തിൽ വിവാഹം; സ്വഭാവ വൈകൃതമൊന്നും അറിയാതെ താലി കെട്ടിയതിന്റെ ദുരിതം മോനിപ്പിള്ളിക്കാരി അറിഞ്ഞത് യുഎസിലെത്തിയപ്പോൾ; രണ്ട് വയസ്സുള്ള കുട്ടി ബാലൻസ് തെറ്റി വീണാലും കിട്ടിയത് ക്രൂര മർദ്ദനം; ഭാര്യയെ തുരുതുരാ വെട്ടിയ ശേഷം കാറു കയറ്റി മരണം ഉറപ്പാക്കിയത് നിസാര കാരണങ്ങൾ കണ്ടെത്തി വഴക്കുണ്ടാക്കി രസിച്ച ഭർത്താവ്; ഫ്‌ളോറിഡയിൽ മെറിൻ ജോയിയെ കൊന്നത് സമാനതകളില്ലാത്ത ക്രൂര മനസ്സിന്റെ ഉടമ
ആൾക്കൂട്ടത്തിൽ ഒരു അന്യമത സ്ത്രീയെ നോട്ടമിട്ടാൽ രണ്ടോമൂന്നോ പേർ വലയം ചെയ്യും; പതുക്കെ മറ്റുള്ളവരും ചേരുന്നതോടെ കെണിയൊരുങ്ങുകയായി; അകത്തെ വൃത്തത്തിനുള്ളിലുള്ള പുരുഷന്മാർ ആദ്യം ആക്രമിക്കും; മതിയായവർ പുറകോട്ടു മാറി അടുത്ത വലയത്തിലുള്ളവർക്ക് കൈമാറും; മർദ്ദിച്ചും വസ്ത്രങ്ങൾ ചീന്തിയെറിഞ്ഞും കൂട്ട ബലാത്സംഗം; മിക്കവാറും സംഭവങ്ങളും പട്ടാപ്പകൽ നഗരമധ്യത്തിൽ; തഹാറുഷ് ജമായ് എന്ന ഇസ്ലാമിന്റെ പേരിൽ നടന്നിരുന്ന കൂട്ട മാനഭംഗ വിനോദത്തിന്റ കഥ
2016 ജൂലൈ 30ന് താലി കെട്ട്; ജന്മദിനവും വിവാഹ വാർഷികവും ഒരു ദിവസമായതും യാദൃശ്ചികം; ഭർത്താവിന്റെ ക്രൂരതകൾ ഭയന്ന് താമ്പയിലേക്ക് മാറാൻ ഒരുങ്ങുമ്പോൾ പദ്ധതിയിട്ടത് കൂട്ടുകാർക്കൊപ്പം അടിപൊളി ജന്മദിനാഘോഷം; രണ്ട് വയസ്സുള്ള മകളെ അച്ഛനും അമ്മയക്കുമൊപ്പം നിർത്തി ഫ്‌ളോറിഡയിലേക്ക് വിമാനം കയറിയത് സ്വന്തം കാലിൽ നിൽക്കണമെന്ന ദൃഡനിശ്ചയത്തിൽ; രക്തത്തിൽ കുളിച്ച് വേദനകൊണ്ട് പുളയുമ്പോഴും മെറിൻ ജോയ് അലറിക്കരഞ്ഞത് എനിക്കൊരു കുഞ്ഞുണ്ടെന്ന് പറഞ്ഞ്; മരങ്ങാട്ടിലെ വീട്ടിൽ പൊട്ടിക്കരച്ചിൽ മാത്രം
കാമം തീർക്കാൻ വൃദ്ധയിലും ഷാഫിയുടെ ക്രൂരത; കുതറിയോടാൻ ശ്രമിച്ച ഇരയെ വാ പൊത്തി പിടിച്ച് കസ്റ്റമർക്ക് കാഴ്ച വച്ച് ഓമനയുടെ ഇടപെടൽ; കണ്ടു വന്ന ഓമനയുടെ മകന് കലി കയറിയപ്പോൾ മൽപ്പിടുത്തവും ദേഹോപദ്രവും മൂലം തളർന്നുകിടന്ന വൃദ്ധയുടെ ജനനേന്ദ്രിയത്തിൽ കുത്തി കയറ്റിയത് കത്തിയും; മാറിടത്തിൽ തലങ്ങും വിലങ്ങും മുറിവേൽപ്പിച്ചതും വീട്ടിലെ അവിഹിതം കണ്ട് നിരാശനായ മനോജിന്റെ ക്രൂരത; കോലഞ്ചേരിയിലേത് 'നിർഭയ' മോഡൽ; ജീവനോട് മല്ലിട്ട് വയോധികയും; ഓമനയുടെ കുറ്റസമ്മതം ഞെട്ടിപ്പിക്കുന്നത്
പെറ്റമ്മയെ കാണാൻ 14 ദിവസത്തെ ക്വാറന്റൈൻ സ്വയം ഏറ്റെടുത്ത് അമ്മയുടെ പ്രസിഡന്റ്; ചെന്നൈയിൽ നിന്നും ഇന്നോവാ കാറിൽ കൊച്ചിയിലെത്തി നിരീക്ഷണകാലം ചിലവഴിക്കുന്നത് തന്റെ ഉടമസ്ഥതയിലുള്ള ട്രാവൻകൂർ കോർട്ട് ഹോട്ടലിൽ; രണ്ടാഴ്ചക്കുള്ളിൽ മലയാള സിനിമ വീണ്ടും ഉണർന്നെഴുന്നേൽക്കും; ദൃശ്യം രണ്ടാംഭാഗവും ഏഷ്യാനെറ്റ് ഓണം ഷോയും ലക്ഷ്യമിട്ട് മോഹൻലാൽ വീണ്ടും കൊച്ചിയിലെത്തി; സൂപ്പർ താരത്തിന്റെ ക്വാറന്റൈൻ വിവരം മറുനാടനോട് സ്ഥിരീകരിച്ച് ഇടവേള ബാബുവും
ഭാര്യ ചതിച്ചെന്നും മനംനൊന്തു കൊലയെന്നും നെവിന്റെ കുറ്റസമ്മതം; കൊലപ്പെടുത്തണമെന്ന ഉദ്ദേശ്യം ഇല്ലായിരുന്നതിനാൽ സെക്കൻഡ് ഡിഗ്രി കൊലക്കുറ്റമേ ചുമത്താകൂവെന്ന് വാദിച്ച് പരാജയപ്പെട്ട് പ്രതിയുടെ വക്കീൽ; കത്തിയുമായി എത്തിയതും 17 തവണ കുത്തിയതും കരുതിക്കൂട്ടിയുള്ള നരഹത്യക്ക് തെളിവെന്ന് പ്രോസിക്യൂഷൻ; കുത്തി വീഴ്‌ത്തിയ ശേഷം ശരീരത്തിലൂടെ കാർ ഓടിച്ചതും മരണം ഉറപ്പാക്കിയ ക്രൂര മനസ്സ്; നെവിനെതിരെ ഫസ്റ്റ് ഡിഗ്രി കൊലക്കുറ്റം; മെറിൻ യാത്രയായത് ഭർത്താവിനെതിരെ മരണ മൊഴി നൽകി
ഫേസ്‌ബുക്കിലൂടെ പരിചയം തുടങ്ങി; ചാറ്റിങ് അമിതമായപ്പോൾ പ്രണയവും; കൊച്ചിയിലേക്ക് കൂട്ടിക്കൊണ്ടു വന്ന് റീഗേറ്റ് ഹോട്ടലിൽ റൂമെടുത്തത് ഐഡി കാർഡ് ഉൾപ്പെടെ നൽകി; രക്തസ്രാവം തുടങ്ങിയപ്പോൾ റിസപ്ഷനിസ്റ്റിന്റെ സഹായത്തോടെ ഓട്ടോയിൽ പെൺകുട്ടിയെ എത്തിച്ചത് മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ; മരണം ഉറപ്പായപ്പോൾ മുങ്ങിയ കാമുകനെ പൊലീസ് പൊക്കിയത് ചടുല നീക്കങ്ങളിലൂടെ; അഭിമുഖത്തിന് എന്ന് പറഞ്ഞ് വീട്ടിൽ നിന്ന് ഇറങ്ങിയ പെൺകുട്ടിയുടേത് മനപ്പൂർവ്വമല്ലാത്ത നരഹത്യ; കാവുങ്കൽ ഗോകുൽ അറസ്റ്റിൽ