Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നോട്ട് പ്രതിസന്ധിയിൽ ഡിജിറ്റായി കായലോര വിനോദ സഞ്ചാര മേഖല; വിദേശി സഞ്ചാരികൾ പണമിടപാട് നടത്തുന്നത് അന്താരാഷ്ട്ര കാർഡുകൾ ഉപയോഗിച്ച്; സഞ്ചാരികൾക്കും ബോട്ടുടമകൾക്കും ഗുണകരമായപ്പോൾ തിരിച്ചടി ഇടനിലക്കാർക്ക് തിരിച്ചടി

നോട്ട് പ്രതിസന്ധിയിൽ ഡിജിറ്റായി കായലോര വിനോദ സഞ്ചാര മേഖല; വിദേശി സഞ്ചാരികൾ പണമിടപാട് നടത്തുന്നത് അന്താരാഷ്ട്ര കാർഡുകൾ ഉപയോഗിച്ച്; സഞ്ചാരികൾക്കും ബോട്ടുടമകൾക്കും ഗുണകരമായപ്പോൾ തിരിച്ചടി ഇടനിലക്കാർക്ക് തിരിച്ചടി

ആലപ്പുഴ: നോട്ട് പ്രതിസന്ധി ആലപ്പുഴ അടക്കമുള്ള വിനോദ സഞ്ചാര മേഖലയെ സാരമായി ബാധിച്ചിരുന്നു. പ്രതിസന്ധി ഉടലെടുത്തതോടെ ഡിജിറ്റൽ ഇടപാടുകളിലേക്ക് നീങ്ങാൻ ടൂർ ഓപ്പറേറ്റർമാരും ഹൗസ്‌ബോട്ട് ഉടമകളും തയ്യാറായി. ഇതോടെ പണി കിട്ടിയത് ഇടനിലക്കാരായി നിന്ന് പണം സമ്പാദിച്ചവർക്കായിരുന്നു.

ആലപ്പുഴയിൽ എത്തുന്ന വിദേശി വിനോദ സഞ്ചാരികൾ ഉൾപ്പെടെയുള്ള സഞ്ചാരികൾ അന്താരാഷ്ട്ര കാർഡുകൾ ഉപയോഗിച്ചാണ് പണമിടപാടുകൾ നടത്തുന്നത്. ഇതാണ് ഇടനിലക്കാർക്ക് തിരിച്ചടിയായി. ഓൺലൈൻ വഴി ബുക്ക് ചെയ്ത് നേരിട്ടെത്തുന്ന രീതിയാണ് ഇപ്പോൾ കൂടുതലായി നടക്കുന്നത്. നേരത്തെ നേരിട്ടെത്തുന്ന സഞ്ചാരികൾക്ക് ഹൗസ് ബോട്ട് തരപ്പെടുത്തിക്കൊടുക്കാമെന്നുപറഞ്ഞ് വാങ്ങുന്ന തുകയിൽ നല്ലൊരുപങ്കും ഇടനിലക്കാരാണ് കൈവശപ്പെടുത്തിയിരുന്നത്.

വൻകിട ടൂർഓപ്പറേറ്റർമാർ വഴിയെത്തുന്ന സഞ്ചാരികളുടെ പണമിടപാടുകൾ ഓൺലൈനായാണ് നടത്തിയിരുന്നത്. ഹൗസ് ബോട്ടിന്റെ നിരക്ക് മുൻകൂറായി ഓൺലൈനിൽ ഓപ്പറേറ്ററുടെ അക്കൗണ്ടിലേക്ക് അയയ്ക്കുകയായിരുന്നു. നോട്ട് അസാധുവാക്കിയശേഷം ഇടത്തരം, ചെറുകിട ഓപ്പറേറ്റർമാരും ഇടപാടുകൾ ഓൺലൈനാക്കാൻ തുടങ്ങി. ഇതിനായി പലരും സ്വൈപ്പിങ് മെഷീനുകൾ വാങ്ങി. ചിലർ ബാങ്കുകൾക്ക് അപേക്ഷ നൽകി കാത്തിരിക്കുകയാണ്. ചില അന്താരാഷ്ട്ര കാർഡുകൾ സ്വൈപ്പിങ് മെഷീനുകൾ എടുക്കുന്നില്ലെന്ന പരാതിയുണ്ട്.

കഴിഞ്ഞദിവസം മലേഷ്യയിൽ നിന്നെത്തിയ സഞ്ചാരികളുടെ കാർഡുകൾ മെഷീൻ എടുത്തിരുന്നില്ല. വൻകിട ഓപ്പറേറ്റർമാർ അന്താരാഷ്ട്ര കാർഡുകൾ ഉപയോഗിക്കാൻ കഴിയുന്ന സ്വൈപ്പിങ് മെഷീൻ വച്ചിട്ടുണ്ട്. ആഭ്യന്തര സഞ്ചാരികൾക്ക് ഉപയോഗിക്കാൻ മറ്റൊരു മെഷീനുമുണ്ട്. നോട്ട് അസാധുവാക്കിയശേഷം സഞ്ചാരികളുടെ എണ്ണത്തിൽ കുറവുണ്ടായിട്ടുണ്ട്. ക്രിസ്മസ്പുതുവത്സര ആഘോഷത്തിനായി മുൻവർഷത്തെ തിരക്ക് പ്രതീക്ഷിക്കുന്നില്ലെന്നാണ് ടൂർഓപ്പറേറ്റർമാർ പറയുന്നത്. സഞ്ചാരികളുടെ എണ്ണത്തിൽ 30 ശതമാനം കുറവുണ്ടാകുമെന്നാണ് വിനോദസഞ്ചാരവകുപ്പിന്റെ വിലയിരുത്തൽ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP