Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

എല്ലാവരും ഉറങ്ങുമ്പോൾ വിൻഡോ തുറന്നിടുക; ടോയ്‌ലറ്റിൽ കയറി അധികനേരം ഇരിക്കുക; ബോർഡിങ് പാസ് ചോദിക്കുമ്പോൾ തപ്പിക്കൊണ്ടിരിക്കുക; വിമാനത്തിൽ യാത്ര ചെയ്യുമ്പോൾ ഒരു കാരണവശാലും ചെയ്യരുതാത്ത കാര്യങ്ങൾ

എല്ലാവരും ഉറങ്ങുമ്പോൾ വിൻഡോ തുറന്നിടുക; ടോയ്‌ലറ്റിൽ കയറി അധികനേരം ഇരിക്കുക; ബോർഡിങ് പാസ് ചോദിക്കുമ്പോൾ തപ്പിക്കൊണ്ടിരിക്കുക; വിമാനത്തിൽ യാത്ര ചെയ്യുമ്പോൾ ഒരു കാരണവശാലും ചെയ്യരുതാത്ത കാര്യങ്ങൾ

യാത്രകളിൽ ഏറ്റവും സുഖകരവും സൗകര്യപ്രദവുമാണ് വിമാനയാത്ര. എന്നാൽ യാത്രാ വേളയിൽ നമ്മുടെ ഭാഗത്ത് നിന്നുണ്ടാകുന്ന നേരിയ അശ്രദ്ധയും അലംഭാവവും പോലും വിമാനയാത്ര അത്യന്തം ദുരിതമയമാക്കും. മറിച്ച് അൽപം ചില അടിസ്ഥാന കാര്യങ്ങളിൽ ശ്രദ്ധിച്ചാൽ വിമാനയാത്ര സന്തോഷകരവും അവിസ്മരണീയവുമാകും. വിമാനയാത്രയിൽ യാത്രക്കാർ ചെയ്യാൻ പാടില്ലാത്തതായ എട്ട് കാര്യങ്ങളാണ് ഇവിടെ പരാമർശിക്കുന്നത്.

എല്ലാവരും ഉറങ്ങുമ്പോൾ വിൻഡോ തുറന്നിടുക, ടോയ്‌ലറ്റിൽ കയറി അധികനേരം ഇരിക്കുക, ബോർഡിങ് പാസ് ചോദിക്കുമ്പോൾ തപ്പിക്കൊണ്ടിരിക്കുക, തുടങ്ങിയവയാണവ. ഏത് വിമാനത്തിൽ സഞ്ചരിക്കുമ്പോഴും ഇത്തരം കാര്യങ്ങൾ അനുവർത്തിക്കരുതെന്നാണ് മുൻ ഇന്റർനാഷണൽ ഫ്‌ളൈറ്റ് അറ്റന്റായ ബെലിന്ദ നിർദേശിച്ചിരിക്കുന്നത്. ഇത്തരം കാര്യങ്ങൾ പാലിക്കുന്ന യാത്രക്കാർക്ക് മാത്രമേ സീറ്റ് അപ്ഗ്രഡേഷന് പോലും കൂടുതൽ പരിഗണന ലഭിക്കുകയുള്ളുവെന്നും അവർ ഓർമിപ്പിക്കുന്നു. ഇനി വിമാനയാത്രയിൽ ശ്രദ്ധിക്കേണ്ടുന്ന എട്ട് കാര്യങ്ങൾ ഏതെല്ലാമാണെന്ന് പരിശോധിക്കാം.

വിമാനത്തിലെ കുലുക്കത്തെ പറ്റി പരാതിപ്പെടരുത്
വിമാനത്തിൽ വായുവിന്റെ മർദ്ദത്തിലുള്ള വ്യത്യാസം മൂലവും കാലാവസ്ഥ മാറുന്നതിനനുസരിച്ചും കുലുക്കം ഇടക്കിടെ ഉണ്ടാകാറുണ്ട്. ഇതിനെക്കുറിച്ച് പരാതിപ്പെടാൻ മിക്ക യാത്രക്കാർക്കും ആവേശമാണ്. എന്നാൽ ഇതൊരു നല്ല പ്രവണതയല്ലെന്ന് വിദഗ്ദ്ധർ നിർദേശിക്കുന്നു.

എപ്പോഴും ഒരുങ്ങിയിരിക്കുക
വിമാനയാത്രക്കിടെ അടിയന്തിര സംഭവമുണ്ടായാൽ വിമാനത്തിൽ നിന്നും എത്രയും വേഗം പുറത്തിറങ്ങുന്നതിന് ഒരുങ്ങിയിരിക്കണം. അതിനാൽ വിമാനത്തിലെ ക്രൂസിന്റെ നിർദേശങ്ങൾക്ക് എപ്പോഴും ജാഗ്രതയോടെ കാതോർത്തിരിക്കണം.

നിങ്ങൾക്കിഷ്ടപ്പെട്ട ഭക്ഷണം ലഭിച്ചില്ലെങ്കിലും പരാതിപ്പെടരുത്
വിമാനങ്ങളിലെ നിരവധി യാത്രക്കാരുടെ ശരാശരി ഇഷ്ടങ്ങൾക്ക് അനുസരിച്ചുള്ള ഭക്ഷണങ്ങളായിരിക്കും വിമാനത്തിൽ ലഭ്യമാക്കുന്നത്. അതിനാൽ നിങ്ങൾക്കിഷ്ടപ്പെട്ട ചോയ്‌സ് ലഭിച്ചില്ലെന്ന് കരുതി ഒരിക്കലും അതിന്റെ പേരിൽ പരാതിപ്പെടാൻ പാടില്ല. ഇഷ്ടപ്പെടാത്ത ഭക്ഷണമാണ് ലഭിക്കുന്നതെങ്കിലും തൃപ്തിയോടെ കഴിക്കുക.

ഇടനാഴിയിൽ ഉറങ്ങരുത്
വിമാനത്തിന്റെ ഇടനാഴിയിൽ കിടന്നുറങ്ങുന്നത് പലർക്കും സുഖമുള്ള കാര്യമാണ്. എന്നാൽ ഇവിടെ വൃത്തിഹീനമായിരിക്കും. അതിനാൽ ഉറങ്ങണമെങ്കിൽ ചെയർ നിവർത്തി ഉറങ്ങുക. തിരക്കേറിയ സമയത്ത് ഇടനാഴിയിൽ കിടന്നാൽ നമുക്ക് പലവിധ പരുക്കും പറ്റും.

ബോർഡിങ് പാസ് ചോദിക്കുമ്പോൾ തപ്പരുത്
വിമാനത്തിൽ സഞ്ചരിക്കുമ്പോൾ ബോർഡിങ് പാസ് എളുപ്പം എടുക്കാവുന്ന സ്ഥലത്ത് വയ്ക്കണം. അതിന് ചോദിക്കുമ്പോൾ തപ്പിക്കൊണ്ടിരിക്കുന്നത് യാത്രക്കാരുടെ ചീത്ത ശീലമായിട്ടാണ് വിലയിരുത്തപ്പെടുന്നത്.

ടോയ്‌ലറ്റിൽ കയറി അധികനേരം ഇരിക്കരുത്
വിമാനത്തിൽ സഞ്ചരിക്കുമ്പോൾ അധികനേരം ടോയ്‌ലറ്റ് ഉപയോഗിക്കരുത്. അതു മറ്റു യാത്രക്കാർക്ക് അസൗകര്യമുണ്ടാക്കും. അതിനാൽ സാധ്യമായ വേഗത്തിൽ ടോയ്‌ലറ്റ് ഉപയോഗിച്ച് പുറത്തു വരുക.

അധികമായി ഒരു പേന കൂടി കരുതുക
മിക്കവാറും എല്ലാ രാജ്യങ്ങളിലും ഒരു ഇൻകമിങ് പാസഞ്ചർ കാർഡ് അല്ലെങ്കിൽ ഡിക്ലറേഷൻ പൂരിപ്പിക്കേണ്ടി വരും. അതിനാൽ അടുത്ത പ്രാവശ്യം വിമാനയാത്ര നടത്തുമ്പോൾ അധികമായി ഒരു പേന കൂടി കരുതിയാൽ അത് സമീപത്തിരിക്കുന്ന യാത്രക്കാരന് ഉപകാരപ്പെടും. വിമാന അധികൃതർക്ക് എല്ലാവർക്കും പേന വിതരണം ചെയ്യാൻ സാധിക്കാത്തതിനാലാണിത്.

എല്ലാവരും ഉറങ്ങുമ്പോൾ വിൻഡോ തുറന്നിടരുത്
വിമാനത്തിൽ എല്ലാവരും ഉറങ്ങുമ്പോൾ അതിനുള്ള സാഹചര്യം ഒരുക്കുക നമ്മുടെ കടമയാണ്. അതിനാൽ ഉറങ്ങുന്നവരെ ശല്യം ചെയ്യുന്ന രീതിയിൽ പ്രവർത്തിക്കരുത്. നമുക്ക് മുകളിലുള്ള പഴ്‌സണൽ ലൈറ്റ് മാത്രം ഉപയോഗിക്കുക.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP