Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

പ്രീമിയം എക്കോണമി ക്ലാസിലും സീറ്റ് ഡിസൈൻ മാറ്റുന്നു; ഇനി വിമാനത്തിൽ കാലു നീട്ടി വച്ച് സുഖമായി യാത്ര ചെയ്യാം

പ്രീമിയം എക്കോണമി ക്ലാസിലും സീറ്റ് ഡിസൈൻ മാറ്റുന്നു; ഇനി വിമാനത്തിൽ കാലു നീട്ടി വച്ച് സുഖമായി യാത്ര ചെയ്യാം

മേഘങ്ങളെ തൊട്ടുരുമ്മിയും താരങ്ങളെ അടുത്തു കണ്ടുമാണ് യാത്ര ചെയ്യുന്നതെങ്കിലും ദീർഘനേരമിരുന്നാൽ വിമാനയാത്രയും പലർക്കും അരോചകമായിത്തീരാറുണ്ട്. വിമാനത്തിലെ സീറ്റിങ് അറേഞ്ച്‌മെന്റാണ് യാത്രയെ ദുഷ്‌കരമാക്കുന്നതിൽ പ്രധാനകാരണമായി വർത്തിക്കുന്നത്. ബിസിനസ്സ് ക്ലാസിലുള്ളവർക്ക് തങ്ങളുടെ സീറ്റ് കിടക്കപോലെയാക്കി കിടക്കാൻ സൗകര്യമുണ്ടെങ്കിലും പ്രീമിയം എക്കണോമി ക്ലാസിലുള്ളവർ കുത്തിരിയിരുന്ന ബോറടിക്കുകയേ നിവൃത്തിയുണ്ടായിരുന്നുള്ളൂ. ഇതിന് പരിഹാരമായി പ്രീമിയം എക്കണോമി ക്ലാസിലും ബിസിനസ്സ് ക്ലാസിന് സമാനമായി സീറ്റ് ഡിസൈനിൽ മാറ്റം വരുത്താനൊരുങ്ങുകയാണ് വിമാനക്കമ്പനികൾ. ഇത് നിലവിൽ വന്നാൽ പ്രീമിയം എക്കണോമി ക്ലാസിലുള്ളവർക്കും കാൽനീട്ടി വച്ചും കിടന്നും സുഖമായി യാത്ര ചെയ്യാം.

ഇതുപ്രകാരം സിംഗിൾ അപ്‌റൈറ്റ് സീറ്റുകൾ ഫോർ ഫൂട്ട് കൗച്ചും ഫുൾ ലെൻഗ്ത് ഡബിൾ ബെഡുമായി മാറാൻ പോകുകയാണ്. ഇതിലൂടെ പ്രീമിയം എക്കണോമി ക്ലാസിലെ യുവയാത്രക്കാർക്ക് നീണ്ട് നിവർന്ന് കിടക്കാനുള്ള അവസരമൊരുങ്ങുകയാണ്. അടുത്തടുത്തിരിക്കുന്ന യാത്രക്കാരുടെ കൈമുട്ടുകൾ കൂട്ടിമുട്ടിയുണ്ടാകുന്ന കലഹങ്ങൾക്കും പ്രശ്‌നങ്ങൾക്കും ഇതോടെ അറുതിയുണ്ടാകും. ദീർഘദൂര വിമാനങ്ങളിൽ ഇത് പലപ്പോഴും പ്രശ്‌നങ്ങൾക്ക് വഴിയൊരുക്കാറുണ്ട്.

ഹോംഗ്‌കോംഗിലെ ഡിസൈനറായ ജെയിംസ് എസ്എച്ച് ലീയാണ് പുതിയ സീറ്റുകളുടെ കൺസപ്റ്റ് തയ്യാറാക്കിയിരിക്കുന്നത്. ബട്ടർഫ്‌ലൈ സീറ്റിങ് എന്ന പേരുള്ള ഈ ആശയത്തിന് അയാട്ടയുടെ 2014 പാസഞ്ചർ ഇന്നവേഷൻ അവാർഡിൽ ഫസ്റ്റ് പ്രൈസ് ലഭിച്ചിരുന്നു. ഇപ്പോൾ ബിസിനസ്സ് ക്ലാസിൽ യാത്ര ചെയ്യുന്നവർക്ക് മാത്രമാണ് അവരുടെ സീറ്റ് ബെഡ് പോലെ നിവർത്താൻ കഴിയുന്നത്.പ്രീമിയം എക്കണോമി യാത്രക്കാർക്ക് അവരുടെ സീറ്റ് ബെഡ് പോലെ നിവർത്താനുള്ള അവസരം ഇതാദ്യമായാണ് പ്രാവർത്തികമാകുന്നത്. ഇതു വഴി അവർക്ക് സുഖമായി ഉറങ്ങാനാവും. ലാർജ് കോക്ക്‌ടെയിൽ ട്രേകൾ, സീറ്റ് പോക്കറ്റുകൾ, അഡ്ജസ്റ്റബിൾ ഒട്ടോമൻ തുടങ്ങിയവ ഈ സീറ്റിനൊപ്പമുണ്ടാകും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP