Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

മീശപ്പുലിമലയിൽ ഊഷ്മാവ് -3 ഡിഗ്രിയിൽ; മഞ്ഞുവീഴ്ചയും ഐസ് കണങ്ങൾ മൂടിയ പുൽമേടുകളും കാണാൻ വിനോദ സഞ്ചാരികളുടെ ഒഴുക്ക്; ശക്തമായ മഞ്ഞു വീഴ്ചയിൽ മൂന്നാർ; ടൂറിസത്തിന് വീണ്ടും പുത്തനുണർവ്വ്

മീശപ്പുലിമലയിൽ ഊഷ്മാവ് -3 ഡിഗ്രിയിൽ; മഞ്ഞുവീഴ്ചയും ഐസ് കണങ്ങൾ മൂടിയ പുൽമേടുകളും കാണാൻ വിനോദ സഞ്ചാരികളുടെ ഒഴുക്ക്; ശക്തമായ മഞ്ഞു വീഴ്ചയിൽ മൂന്നാർ; ടൂറിസത്തിന് വീണ്ടും പുത്തനുണർവ്വ്

പ്രകാശ് ചന്ദ്രശേഖർ

മൂന്നാർ: മീശപ്പുലിമലയിൽ ഊഷ്മാവ് -3 ഡിഗ്രിയിൽ. മഞ്ഞുവീഴ്ചയും ഐസ്സ് കണങ്ങൾ മൂടിയ പുൽമേടുകളും കാണാൻ വിനോദസഞ്ചാരികളുടെ നിലയിക്കാത്ത പ്രാവാഹം. തണപ്പുകാലം തുടങ്ങിയത് മുതൽ കിഴക്കിന്റെ കാഷ്മീർ എന്നറിയപ്പെടുന്ന മൂന്നാറിൽ ശക്തമായ മഞ്ഞുവീഴ്ച ആരംഭിച്ചിരുന്നു. ഇതേ തുടർന്ന് ഇവിടേയ്ക്ക് വിനോദ സഞ്ചാരികളുടെ പ്രവാഹവും ശക്തമായിരുന്നു.

ഇതിനിടെയാണ് ഇവിടെ നിന്നും അധികം ദൂരത്തിലല്ലാത്ത മീശപ്പുലി മലയിൽ മഞ്ഞുവീഴ്ചയെത്തുടർന്ന് ഐസ്സകണങ്ങൾ രൂപപ്പെട്ടതായുള്ള വാർത്തകൾ പുറത്തുവരുന്നത്. ചെടികളുടെയും ചെറുസസ്യങ്ങളുടെയും ഇലകളും മറ്റും നേരം പുലരുമ്പോൾ ഐസ്സ് കണങ്ങളാൽ മൂടുന്ന നിലയിലായിട്ടുണ്ട്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഈ പ്രതിഭാസം ഇവിടെ അനുഭവപ്പെടുന്നുണ്ട്. ഇതുമൂലം ഇവിടേയ്ക്കുള്ള വിനോദസഞ്ചാരികളുടെ പ്രവാഹം ശക്തമായിട്ടുണ്ട്.ദക്ഷിണേന്ത്യയിലെ ഏറ്റവും ഉയരം കൂടിയ രണ്ടാമത്തെ കൊടുമുടിയാണ് മീശപ്പുലിമല.മൂന്നാറിവൽ നിന്നും ഏതാണ്ട് 30കിലോമീറ്റളം അകലെയാണ് മീശപ്പുലിമല.

ജൈവവൈവിധ്യങ്ങളുടെ കലവറ കൂടിയാണ് ഇവിടം.ഏഷ്യയിലെ ഉയർന്ന മലനിരകളിലും,വടക്കേ അമേരിക്കയിലെ അപ്പലേച്ചിയൻ മലനിരകളിലും മാത്രം വളരുന്ന റോഡോഡെൻഡ്രോൺ മരങ്ങൾ മീശപ്പുലിമലയിൽ ധാരാളമായി വളരുന്നുണ്ട്. പന്ത്രണ്ട് വർഷത്തിൽ ഒരിക്കൽ മാത്രം പൂക്കുന്ന നീലക്കുറിഞ്ഞി ചെടികളും ഇവിടെ വളരുന്നുണ്ട്. മാജിക് മഷ്റൂൺ ഇനത്തിൽ പ്പെട്ട കൂണുകളും ഇവിടെ വളരുന്നുണ്ട്. ഇരവികുളം നാഷനൽപാർക്ക് കഴിഞ്ഞാൽ ഏറ്റവും കൂടുതൽ വരയാടുകൾ ഉള്ളതും മീശപ്പുലിമലയിലാണ്.

ഇക്കോടൂറിസത്തിന്റെ ഭാഗമായി കേരള വനം വികസന കോർപറേഷൻ(കെ എഫ് ഡി സി),കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതിയോടെ,നിയമവിധേയമായി മീശപ്പുലിമലയിലേക്ക് ട്രക്കിംങ്ങ് നടത്തുന്നുണ്ട്. ഒരു ദിവസം 61 പേർക്ക് താമസിക്കാനും ട്രക്കിംങ്ങ് നടത്താനുമുള്ള സൗകര്യമാണ് ഇപ്പോൾ ഇവിടെ നിലവിൽ ഉള്ളത്. ഓൺ ലൈൻ ബുക്കിംഗിന്റെ അടിസ്ഥാനത്തിലാണ് ഇവിടേയ്ക്ക് അധികൃതർ പ്രവേശനം അനുവദിക്കുന്നത്.

ട്രക്കിംങ്ങിനായിട്ടാണ് കൂടുതൽ പേരും ഇവിടേയ്ക്കെത്തുന്നത്. നേരത്തെ ബുക്ക് ചെയ്യുന്നവർക്ക് താമസ സൗകര്യവും ഇവിടെ ഏർപ്പെടുത്തിയിട്ടുണ്ട്.ബേസ്സ് ക്യാമ്പ് എന്നറിയപ്പെടുന്ന താമസ കേന്ദ്രത്തിൽ 20 ടെന്റുകളിലായി 40 പേർക്കു താമസിക്കുവാനുള്ള സൗകര്യമുണ്ട്.താമസം,ഭക്ഷണം,ക്യാമ്പ് ഫയർ,ട്രക്കിംങ്,ഗൈഡിന്റെ സേവനം എന്നിവ ഉൾപ്പെടെ രണ്ടുപേർക്ക്താമസിക്കാവുന്ന ഒരു ടെന്റിന് 4,000 രൂപയാണ് ഈടാക്കുന്നത്.

മൂന്നാർ ടൗണിൽ നിന്നും ഏകദേശം 24 കിലോമീറ്റർ അകലെയാണ് ബേസ്സ് ക്യാമ്പ്.രണ്ട് കിലോമീറ്ററോളം ഓഫ് റോഡ് ആയതിനാൽ ജീപ്പുകളാണ് ഇവിടേക്കത്താൻ ഏറ്റവും അനുയോജ്യം.ടാക്സീ ജീപ്പുകളും ഇവിടെ ലഭ്യമാണ് .അങ്ങോട്ടും ഇങ്ങോട്ടുമായി 2,000 രൂപ ജീപ്പ് വാടകയായി മുടക്കേണ്ടിവരും.ബുക്ക് ചെയ്തവർ ഉച്ചയ്ക്ക് രണ്ട് മണിക്കു ശേഷം മൂന്നാർ സൈലന്റ് വാലി റോഡിലുള്ള കെ എഫ് ഡി സി ഓഫീസിലെത്തി പാസ് കൈപ്പറ്റിവേണം ബേസ് ക്യാമ്പിലെത്താൻ.

ഇവിടേയ്ക്കെത്തുന്നവരുടെ വാഹനങ്ങൾ കെ എഫ് ഡി സി ഓഫീസ് കോമ്പൗണ്ടിൽ പാർക്ക് ചെയ്യാവുന്നതിനും അധികൃതർ സൗകര്യം ഒരുക്കിയിട്ടുണ്ട്.ടാക്സി ജീപ്പ് ആവശ്യമുള്ളവർക്ക്,ഓഫീസിൽ ആവശ്യപ്പെട്ടാൽ ഏർപ്പാടാക്കി നൽകുന്നുമുണ്ട്. താമസ സ്ഥത്തുനിന്നും മീശപ്പുലിമലയിലേക്ക് ഏതാണ്ട് 7കിലോമിറ്റർ ദൂരമുണ്ട്,ഇത്രയും ദൂരം അങ്ങോട്ടും തിരിച്ചും നടന്നെത്തണം. മീശപ്പുലിമല ട്രക്കിംങ്ങിനെത്തുന്ന ദമ്പതികൾക്ക് താമസിക്കാനായി കോട്ടേജും ഇവിടെ ഒരുക്കിയിട്ടുണ്ട്. ഒരു ദിവസത്തെ സ്റ്റേ പാക്കേജിന് 9,000 രൂപയാണ് ഈടാക്കുന്നത്.

ബേസ് ക്യാമ്പിന് അടുത്തായിത്തന്നെയാണ് സ്‌കൈ കോട്ടേജ് എന്ന പേരിൽ സഞ്ചാരികൾക്കായി ആഡംമ്പര താമസ സൗകര്യം ഒരുക്കിയിട്ടുള്ളത്. ഒരു ദിവസം ഒരു കുടുമ്പത്തിന് എന്ന രീതിയിലാണ് ഇവിടുത്തെ താമസം ക്രമീകരിച്ചിട്ടുള്ളത്. സംസ്ഥാനത്ത് സമുദ്ര നിരപ്പിൽ നിന്നും ഏറ്റവും ഉയരത്തിൽ താമസ സൗകര്യം ഉള്ള സ്ഥലമാണ് ഇവിടം. ഇവിടെ നിന്നും മീശപ്പുലിമലയിലേക്ക് ഒന്നര മണിക്കൂർ കൊണ്ടു നടന്നെത്താൻ കഴിയും. താമസം,മൂന്നുനേരത്തെ ഭക്ഷണം,ക്യാമ്പ് ഫയർ,ഗൈഡിന്റെ സേവനം എന്നിവ ഉൾപ്പെടെ വിവിധ പാക്കേജുകളും നിലവിലുണ്ട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP