Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

പകർച്ച വ്യാധികൾ, വൃത്തിയില്ലാത്ത തെരുവുകൾ; സർക്കാരിന്റെ മെല്ലെ പോക്ക്: ദൈവത്തിന്റെ സ്വന്തം നാടിനെ സഞ്ചാരികൾ കൈവിടുന്നു; കേരളത്തിന്റെ തിരിച്ചടി മുതലാക്കുന്നത് ശ്രീലങ്ക

പകർച്ച വ്യാധികൾ, വൃത്തിയില്ലാത്ത തെരുവുകൾ; സർക്കാരിന്റെ മെല്ലെ പോക്ക്: ദൈവത്തിന്റെ സ്വന്തം നാടിനെ സഞ്ചാരികൾ കൈവിടുന്നു; കേരളത്തിന്റെ തിരിച്ചടി മുതലാക്കുന്നത് ശ്രീലങ്ക

നോഹരമായ തീരങ്ങൾ, ചുവന്ന മണ്ണ്, തേയില തോട്ടങ്ങൾ, രൂചിയേറും കടൽ വിഭവങ്ങൾ തുടങ്ങി ഏറെ സമാനതകളുള്ള രണ്ടിടങ്ങളാണ് കേരളവും ശ്രീലങ്കയും. എന്നാൽ ശ്രീലങ്കയിലെ ആഭ്യന്തര പ്രശ്‌നങ്ങളും മറ്റും കാരണം ലോക വിനോദ സഞ്ചാര ഭൂപടത്തിൽ കേരളമാണ് ഒരു പടി മുന്നിൽ നിന്നിട്ടുള്ളത്. എന്നാൽ ഇപ്പോൾ സ്ഥിതിമാറുകയാണ. ആഭ്യന്തര കലഹങ്ങളെല്ലാം അവസാനിച്ചതോടെ ശ്രീലങ്ക കേരളത്തിന്റെ ടൂറിസം വിപണിയെ കവർന്നെടുക്കാൻ തുടങ്ങിയിരിക്കുന്നു. ഗോവയ്ക്കു പോലും അവർ ഭീഷണി ഉയർത്തിക്കഴിഞ്ഞു. ശ്രീലങ്കയിലെ മനോഹര തീരങ്ങളിലും റിസോർട്ടുകളിലും വിനോദ യാത്രക്കാരുടെ ഇഷ്ട കേന്ദ്രങ്ങളിലും ഇപ്പോൾ യൂറോപ്പിൽ നിന്നുള്ളവരും ഇന്ത്യക്കാരും അടക്കമുള്ള വിദേശ സഞ്ചാരികളെ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. 2014-ൽ 19 ശതമാനമാണ് വിദേശ സഞ്ചാരികളുടെ വർധന. ശ്രീലങ്കയിലെത്തുന്ന വിദേശ ടൂറിസ്റ്റുകളിൽ ഇന്ത്യക്കാർ തന്നെയാണ് ഏറ്റവും മുന്നിൽ.

ഈ വളർച്ച ഭീഷണിയായിരിക്കുന്നത് ആഭ്യന്തര വിദേശ ടൂറിസ്റ്റുകളുടെ ആകർഷണ കേന്ദ്രമായ കേരളത്തിനാണ്. ആഢംബര സൗകര്യങ്ങളുടെ കുറവ്, വ്യാപകമായിക്കൊണ്ടിരിക്കുന്ന വൃത്തിയില്ലായ്മ, ചിക്കുൻഗുനിയ, ഡെങ്ക്യൂ പോലുള്ള പകർച്ചാവ്യാധികൾ, സർക്കാരിന്റെ ആവേശകരമല്ലാത്ത പദ്ധതികൾ തുടങ്ങിയവയെല്ലാം സംസ്ഥാനത്തു നിന്നും ടൂറിസ്റ്റുകളെ അകറ്റുമ്പോൾ അവർ കടൽ കടന്ന് ശ്രീലങ്കയിലേക്ക് പോകുന്നു. ടൂറിസം വകുപ്പിന്റെ കണക്കുകൾ പ്രകാരം വിദേശ സഞ്ചാരികളുടെ വരവിൽ നേരിയ ഉയർച്ച മാത്രമാണുണ്ടായിരിക്കുന്നത്. നിലവാരമില്ലാത്ത ബാറുകലുടെ പേരിൽ അവ അടപ്പിച്ച ഓഗസ്റ്റുമുതൽ വിദേശ വിനോദ സഞ്ചാരികളുടെ എണ്ണത്തിൽ നേരിയ കുറവുണ്ടാകുകയം ചെയ്തിട്ടുണ്ട്. സെപ്റ്റംബർ, ഒക്ടോബർ, നവംബർ മാസങ്ങളിൽ മുൻ വർഷത്തെ ഇതേ കാലയളവിൽ എത്തിയതിനേക്കാൾ 910 ടൂറിസ്റ്റുകളുടെ കുറവുണ്ടായതായി ടൂറിസം ഡയറക്ടറേറ്റിന്റെ കണക്കുകൾ പറയുന്നു.

ഇതെസമയം കേരളത്തിനു സ്വന്തമെന്ന് അവകാശപ്പെടുന്ന ടൂറിസം രംഗത്തെ എല്ലാ സവിശേഷതകളും ശ്രീലങ്ക മെച്ചപ്പെടുത്തി വരികയാണ്. ഹൗസ്‌ബോട്ടുകൾ അവിടെ പുതിയ ആകർഷണമായി അവതരിപ്പിക്കപ്പെട്ടു. വൻതോതിൽ ഹൗസ്‌ബോട്ടുകൾ അവിടെ ലഭ്യമായി തുടങ്ങിയിട്ടുണ്ട് ഇപ്പോൾ ശ്രീലങ്കയിൽ. ഈയിടെ മാത്രമാണ് നദികളിലേയും കായലുകളിലേയും ടൂറിസം സാധ്യതകൾ അവർ ഉപേയോഗപ്പെടുത്തി തുടങ്ങിയത്. ആഭ്യന്തര യുദ്ധം കാരണം പലതും ഉപേയാഗപ്പെടുത്താനാവാതെ കിടക്കുകയായിരുന്നു. ലങ്കയിലെ മുൻനിര ഹോട്ടലുകളെല്ലാം ഹൗസ് ബോട്ടുകൾ ഒരുക്കിയിട്ടുണ്ട്. ഇത് കേരളത്തിൽ നിന്നു് വിദേശകളെ വൻതോതിൽ ശ്രീലങ്കയിലേക്ക് അടുപ്പിക്കും. വൻ സാധ്യതയുള്ള അക്വ സ്പോർട്സ് കേരളത്തിൽ ഇനിയും അവതരിപ്പിക്കപ്പെട്ടിട്ടില്ല. പക്ഷേ ശ്രീലങ്ക ഈ രംഗത്ത് വളരെ മുന്നേറിക്കഴിഞ്ഞു. സാഹസികത ഇഷ്ടപ്പെടുന്ന ടൂറിസ്റ്റുകൾക്കായി ഇതിന് നല്ല പ്രാചരണം നൽകി വരികയാണ് ലങ്ക.

ശ്രീലങ്കയുടെ മറ്റു ആകർഷണം വൃത്തിയുള്ള തെരുവുകളും ജനങ്ങളുടെ സൗഹൃദവുമാണ്. അന്താരാഷ്ട്ര ട്രാവൽ ഫെയറുകളിലും ലങ്ക മികച്ച പ്രചാരണങ്ങളും സാന്നിധ്യവും ശ്ക്തിപ്പെടുത്തിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP