രാമായണത്തിലെ അതിപ്രധാനമായ ഒരിടം; എതിരിടുന്നവന്റെ പാതിബലം തന്നിലേക്കാവാഹിച്ചെടുക്കാൻ കെല്പുള്ള ബാലി വാണ കിഷ്ക്കിണ്ഡ; ആഞ്ജനേയ ജന്മഭൂമിയായ അഞ്ജനാദ്രി; ഹനുമാന് ആദ്യമായി ശ്രീരാമദർശനം ലഭിച്ച പമ്പാ സരോവർ: രാമായണ ഭൂമികയിലൂടെ ഒരു യാത്ര - കിഷ്ക്കിണ്ഡാകാണ്ഡം: രവികുമാർ അമ്പാടി എഴുതുന്നു...

രവികുമാർ അമ്പാടി
ബംഗലൂരുവിൽ നിന്നുള്ള ഏഴുമണിക്കൂർ നീണ്ട കാർ യാത്രക്കൊടുവിൽ ഹംപിയിൽ എത്തുമ്പോഴേക്കും ക്ഷീണിതരായിരുന്നു. ഹംപിക്കരികിലുള്ള നാരായൺപേട്ട് എന്ന ഗ്രാമത്തിലെ നാട്ടിടവഴിയിലൂടെ കാർ മെല്ലെ നീങ്ങുമ്പോൾ ഇരുവശവുമുള്ള വയലുകളിൽ അന്ധകാരം പരക്കുവാൻ ആരംഭിച്ചു. ആട്ടിടയന്മാർ അന്നത്തെ ജോലിതീർത്ത് ആട്ടിൻപറ്റങ്ങളുമായി മടങ്ങുന്നു. അതൊഴിച്ചാൽ വഴിയിലെങ്ങും ആരുമില്ല.
'ഇറ്റ്സ് റിയലീ എ റിമോട്ട് പ്ലേസ്, സ്റ്റിൽ ദ ലൈഫ് ഈസ് റോക്കിങ് എവരിവേർ'. നഗരാർഭാടങ്ങളിൽ ജീവിതം കണ്ടെത്തിയിരുന്ന സുഹൃത്തിന് ആഹ്ലാദം അടക്കുവാനായില്ല. പരിശുദ്ധമായ വായു, ഇരുവശത്തും പരന്നുകിടക്കുന്ന നെൽവയൽ, ഇടയ്ക്കൊക്കെ തലയുയർത്തി നിൽക്കുന്ന കരിമ്പനകൾ, ഒന്നു കാതോർത്താൽ അധികം ദൂരെനിന്നാല്ലാതെ എത്തുന്ന തുംഗഭദ്രയുടെ കിളിക്കൊഞ്ചലുകൾ. ജീവന്റെ തുടിപ്പുകൾ അതിന്റെ ഔന്നത്യത്തിലെത്തി നിൽക്കുന്ന അന്തരീക്ഷം.
തുംഗഭദ്രയുടെ ഒരു കരയിൽ ചരിത്രമുറങ്ങുമ്പോൾ, മറുതീരം ഇതിഹാസഭൂമിയാണ്. രാമായണത്തിലെ പല സുപ്രധാന സംഭവങ്ങൾക്കും സാക്ഷിയായ പുണ്യഭൂമി. ഇത്തവണത്തെ ഹംപിയാത്രയിൽ ലക്ഷ്യമിട്ടതും ഈ രാമായണഭൂമിയിലൂടെയുള്ള ഒരു യാത്രയായിരുന്നു.
കുറ്റിക്കാടുകൾ അതിരുതീർത്ത നാട്ടുപാതയും വയലുകളെ തൊട്ടുരുമ്മിയുള്ള ടാർ വിരിച്ച വഴിയും കടന്ന് ഒരല്പം വീതിയുള്ള പ്രധാനപാതയിലേക്ക് കാർ തിരിഞ്ഞു. ഇടതുഭാഗം മുഴുവൻ തലയുയർത്തി നിൽക്കുന്ന പാറക്കെട്ടുകൾ. വലത് ഭാഗത്ത് താഴോട്ട് ഇറങ്ങിക്കിടക്കുന്ന താഴ്വരയിൽ ഇടയ്ക്കിടയ്ക്ക് വീടുകളും കടകളും ഒക്കെ കാണാം. കുറച്ചു മുന്നോട്ടുപോയപ്പോൾ വഴിയരികിൽ നിറയെ വാഹനങ്ങൾ പാർക്ക് ചെയ്തിരിക്കുന്നു.
'ഇവിടെ ഇറങ്ങാം.'ഗൈഡിന്റെ നിർദ്ദേശം 'ഇവിടുന്ന് ഒരല്പം മുന്നോട്ട് നടന്നാൽ മതി അഞ്ജനാദ്രിയിലേക്കുള്ള പ്രവേശനകവാടത്തിലെത്താം.'
ഞങ്ങൾ ഇറങ്ങി നടന്നു. സന്ദർശകരെ സ്വാഗതം ചെയ്തുകൊണ്ടുള്ള കമാനത്തിനരികിലായി രണ്ടുമൂന്നു ചെറിയ കടകൾ. പൂജാദ്രവ്യങ്ങളും ശീതളപാനീയങ്ങളുമൊക്കെയാണ് വില്പന. ഇടക്ക് ഒന്നുരണ്ടു കടകളിൽ നീളത്തിലുള്ള ജുബ്ബയും മുണ്ടും തൂക്കിയിട്ടിരിക്കുന്നതും കണ്ടു.
സന്ദർശകർ ഉണ്ടായിരുന്നെങ്കിലും കഠിനമായ തിരക്കൊന്നുമില്ലാത്തതിനാൽ വലിയ ബുദ്ധിമുട്ടുണ്ടായില്ല.
'ശനിയാഴ്ച ദിവസങ്ങളിലാണ് സാധാരണ തിരക്ക് അനുഭവപ്പെടുക.' ഗൈഡായി എത്തിയ രാമറാവു തന്റെ അറിവ് പകർന്നു തരാൻ തുടങ്ങി.'മൊത്തം അഞ്ഞൂറ്റി എഴുപത് പടികളുണ്ട് കയറുവാൻ...'
ഇത് അഞ്ജനാദ്രി. രാമായണത്തിൽ പ്രതിപാദിച്ചിട്ടുള്ള അഞ്ജനാദേവിയുടെ ആശ്രമം സ്ഥിതിചെയ്ത ഇടം. ആഞ്ജനേയ സ്വാമി ജന്മം കൊണ്ട പുണ്യഭൂമിക. ആ നിസ്വാർത്ഥ ഭക്തനെ ഒരു നിമിഷം മനസ്സിൽ ധ്യാനിച്ച്ഞങ്ങൾ പടികൾ കയറാൻ ആരംഭിച്ചു. ആദ്യത്തെ ഇരുന്നൂറോളം പടികൾ വരെ മുകളിൽ ആസ്ബസ്റ്റോഴ്സ് ഷീറ്റിട്ട്, ഇരുപുറവും കമ്പിവേലികൾ കെട്ടി സുരക്ഷിതമാക്കിയിട്ടുണ്ട്. പിന്നീടുള്ള പടികൾ കൂടുതൽ കുത്തനെയും പാറക്കെട്ടുകൾക്കിടയിലൂടെയുള്ളതുമാണ്. ഒന്നുരണ്ടിടത്ത് പാറകൾ വഴിയിലേക്ക നീണ്ടു നിൽക്കുന്നതിനാൽ ഗുഹയ്ക്കുള്ളിലൂടെ എന്നപോലെ നൂഴ്ന്നുവേണം പോകുവാൻ.
അതിരാവിലെ മലകയറിയവർ മുകളിലെ ആഞ്ജനേയസ്വാമി ക്ഷേത്രത്തിലെ ദർശനവും കഴിഞ്ഞ് പടിയിറങ്ങി വരുന്നുണ്ടായിരുന്നു. ജയ് ശ്രീരാം വിളികൾ അന്തരീക്ഷമാകെ തളം കെട്ടിനിന്നു. കാർമേഘമൊഴിഞ്ഞ ആകാശത്തിലെത്തിയ സൂര്യന് പതിവിലുമധികം ചൂട്. എങ്കിലും തുംഗഭദ്രയിൽ നിന്നുള്ള കുളിർകാറ്റ് ഒരു ആശ്വാസം നൽകി. ഇടയ്ക്കൊക്കെ പടവുകൾക്കരികിലെ പാറകളിൽ ഇരുന്ന് പ്രകൃതിഭംഗി ആസ്വദിച്ച്ഞങ്ങൾ മെല്ലെ മുകളിലെത്തി.
കിഷ്കിണ്ഡയിലെ പുരാതന പ്രജകളുടെ ന്യൂജനറേഷൻ നിരവധിയുണ്ടവിടെ. ഞങ്ങൾ കൊണ്ടുവന്ന ശീതളപാനീയത്തിന്റെ കുപ്പി അവരിലൊരാൾ തട്ടിപ്പറിച്ചു. മുറുക്കിയടക്കാത്ത അടപ്പ് തുറന്ന് അത് മുഴുവനും കുടിച്ചുതീർക്കുകയും ചെയ്തു അദ്ദേഹം. ആ അപൂർവ്വരംഗം കാമറയിൽ പകർത്തി ഞങ്ങൾ ക്ഷേത്രത്തിനകത്ത് കയറി.
അധികം വലുതല്ലാത്ത ഒരു ക്ഷേത്രം. അത്ര പുരാതനവുമല്ല. മാർബിൾ വിരിച്ച നിലത്ത് അവിടവിടെയായി ദർശനം കഴിഞ്ഞ് ഭക്തർ ഇരിക്കുന്നു. അവരെ മറികടന്ന് ശ്രീകോവിലിനു മുന്നിലെത്തി. ചുവന്ന നിറത്തിലുള്ള വലിയൊരു ഹനുമത് വിഗ്രഹം. ആരതിയുഴിഞ്ഞ് പ്രസാദവുമായി പ്രധാന പുരോഹിതൻ പുറത്തേക്ക് വന്നു. തീർത്ഥവും കൽക്കണ്ടവുമാണ് പ്രസാദമായി നൽകുന്നത്. പിന്നെ, തിളങ്ങുന്ന ഓറഞ്ച് വർണ്ണത്തിലുള്ള ചാന്ത്പൊട്ടും.
ദർശനം കഴിഞ്ഞ് പുറത്തേക്കിറങ്ങുന്ന വഴിയുടെ വലതുഭാഗത്തായി ഒരു വലിയ കണ്ണാടിക്കൂട്. രാമസേതു നിർമ്മാണത്തിനുപയോഗിച്ച ശിലകളിൽ ഒന്ന് അതിൽ സൂക്ഷിച്ചിരിക്കുന്നു. ഏകദേശം ഇരുപത്തഞ്ച് കിലോ ഭാരം വരുന്ന, രാമപാദമേറ്റ് ധന്യമായ ആ ശിലയേ വണങ്ങി പുറത്തേക്ക് കടന്നു.
കേസരി പിച്ചവെച്ചുനടന്ന പാറക്കെട്ടുകൾക്ക് മുകളിലൂടെ നടന്നു. നാലുപുറവും അതിമനോഹരങ്ങളായ പ്രകൃതിദൃശ്യങ്ങൾ. ദൂരെ ഒരു അരഞ്ഞാണം പോലെ മനോഹരിയായ തുംഗഭദ്ര. ഹംപിയിലെ വിരൂപാക്ഷ ക്ഷേത്രത്തിന്റെ ഗോപുരവും ഇവിടെനിന്നാൽ കാണാം. അന്തരീക്ഷത്തിൽ നിറഞ്ഞ ദൈവീകഭാവത്തെ മനസ്സിൽ ആവാഹിച്ച് മലയിറങ്ങാൻ തുടങ്ങി.
'ഇനിയുള്ള യാത്ര പമ്പാ സരോവറിലേക്കാണ്' രാമറാവു പറഞ്ഞു മൂന്നതിരുകളിലും തലയുയർത്തി നിൽക്കുന്ന പർവ്വതങ്ങൾക്കിടയിലെ തെളിനീർ നിറî ജലാശയം. അതിനടുത്തും ഒരു ഹനുമാൻ ക്ഷേത്രമുണ്ട്.
'സൃഷ്ടികർമ്മത്തിനൊടുവിൽ ബ്രഹ്മാവ് സൃഷ്ടിച്ച പഞ്ചസരോവരങ്ങളിൽ ഒന്നാണ് പമ്പാ സരോവർ. ഇതിന്റെ തീരത്ത് വച്ചാണ് ഹനുമാൻ ആദ്യമായി ശ്രീരാമനെ കണ്ടുമുട്ടുന്നതും രമഭക്തനായി മാറുന്നതും' ക്ഷേത്രത്തിലെ പുരോഹിതനാണ് ഐതിഹ്യം വിവരിച്ചു തന്നത്. ഏതാണ്ട് ഉപ്പുമാവിനോട് സാദൃശ്യമുള്ള ഒന്നായിരുന്നു അവിടത്തെ പ്രസാദം. അതും സ്വീകരിച്ച് പമ്പാസരോവറിനരികിൽ ഒരല്പനേരം വിശ്രമിച്ച്ഞങ്ങൾ യാത്ര തുടർന്നു.
ഏകദേശം ഒരു കിലോമീറ്റർ സഞ്ചരിച്ചശേഷം കാർ വീണ്ടും നിർത്തി.
'ഇവിടെയാണ് സർ, ബാലി ഉപാസിച്ചിരുന്ന ദേവീക്ഷേത്രം.' ഗൈഡിന്റെ നിർദ്ദേശമനുസരിച്ച്ഞങ്ങൾ ഇറങ്ങി നടന്നു. അധികം ദൂരെയല്ലാതെ, ഏതാനും കല്പടവുകൾ. അത് കയറിയാൽ ക്ഷേത്രമായി. പുരാതന ക്ഷേത്രം ഇന്ന് പുതുക്കിപ്പണിതിരിക്കുന്നു. ഭക്തരുടെ തിരക്കുണ്ട്. ദേവിക്ക് കാണിക്കയായി നൃത്തവും സംഗീതവും അവതരിപ്പിക്കുന്ന ഭക്തർ. ക്ഷേത്ര ദർശനത്തിനു ശേഷം അതിനു വലതുഭാഗത്തുള്ള നടവഴിയിലൂടെ നടത്തമാരംഭിച്ചു. ഇടക്കിടെ പാറക്കെട്ടുകളും കുറ്റിക്കാടുകളുമൊക്കെയുള്ള വഴിയിലൂടെ നടന്നാൽ ഒരു പുരാതനമായ കോട്ടയുടെ അവശിഷ്ടം കാണാം.
'ഇതാണ് ബാലിയുടെ കോട്ട...' ആരാലും ജയിക്കാനാകാത്ത ബാലി വാണരുളിയ കിഷ്കിണ്ഡയുടെ ഭരണസിരാകേന്ദ്രം ഇന്ന് കാടുപിടിച്ചു കിടക്കുന്നു. അതുവഴി നടക്കുവാൻ ഏറെ ക്ലേശിക്കണം. എങ്കിലും ഇതിഹാസഭൂമിയിലാണ് നിൽക്കുന്നതെന്ന തിരിച്ചറിവ് ആവേശം പകർന്നു. അരക്കിലോമീറ്ററോളം നടന്നാൽ നവഗ്രഹ ക്ഷേത്രവും ഒരു ശിവക്ഷേത്രവും ഉണ്ട്. അതും കഴിഞ്ഞ് ഒരല്പം പോയാൽ ഒരു കൂറ്റൻ ഗുഹയ്ക്കരികിലെത്തും. വലിയൊരു പാറകൊണ്ട് പാതിയടച്ച കവാടമുള്ളൊരു ഗുഹ. മൊബൈലിലെ ടോർച്ചിന്റെ പ്രകാശത്തിൽ ഇരുളടഞ്ഞ ഗുഹയ്ക്കുള്ളിലേക്ക് കയറി.
'ഇതിനകത്തായിരുന്നു ബാലിയും ദുന്ദുഭി എന്ന രാക്ഷസനുമായുള്ള ദ്വന്ദയുദ്ധം നടന്നത്.' രാമറാവു ഞങ്ങളെ ഇതിഹാസത്തിന്റെ താളുകളിലേക്ക് കൊണ്ടുപോയി. യുദ്ധത്തിൽ തൻ മരിച്ചാൽ ഗുഹാമുഖത്തേയ്ക്ക് ചോരയൊഴുകുമെന്നും അങ്ങനെയായാൽ ഗുഹാമുഖമടച്ച് മടങ്ങണം. ദുന്ദുഭിയെ രക്ഷപ്പെടാൻ അനുവദിക്കരുത്. ഇതായിരുന്നു ബാലി തന്റെ അനുജൻ സുഗ്രീവന് നൽകിയ നിർദ്ദേശം. യുദ്ധത്തിൽ പരാജയമടഞ്ഞ ദുന്ദുഭി, തന്റെ മായയാൽ പുറത്തേക്ക് രക്തമൊഴുക്കി. ജ്യേഷ്ഠൻ മരിച്ചെന്നു ധരിച്ച സുഗ്രീവൻ ശോകത്താലും അതിലേറെ കോപത്താലും വിറച്ചു. പിന്നെ, ജ്യേഷ്ഠന്റെ കല്പനയനുസരിച്ച് വലിയൊരു പാറയെടുത്ത് ഗുഹാമുഖം അടച്ചിട്ട് കോട്ടയിലേക്ക് യാത്രയായി.
യുദ്ധത്തിൽ വിജയിയായെങ്കിലും ക്ഷീണിതനായ ബാലി തള്ളിത്തുറന്നിട്ട ഭാഗമാണ് ഇന്ന് ഗുഹയുടെ പ്രവേശന കവാടം. ഗുഹയ്ക്കുള്ളിലൂടെ നടന്ന് മറുഭാഗത്തുള്ള മറ്റൊരു കവാടം വഴി പുറത്തുകടന്നാൽ അതിനടുത്തൊരു ഗണപതി ക്ഷേത്രവുമുണ്ട്.
ബാലിയും സുഗ്രീവനുമായുള്ള ശത്രുത ആരംഭിച്ച സ്ഥലത്ത് നിന്നു നോക്കിയാൽ അങ്ങകലെ കാണാം ബാലികേറാ മല. അതിനടുത്തായാണ് ഇപ്പോൾ ചിന്താമണി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ക്ഷേത്രത്തിനും, പാറക്കെട്ടുകൾക്കിടയിലൂടെ കുലുങ്ങിച്ചിരിച്ചുകൊണ്ടൊഴുകുന്ന തുംഗഭദ്രയ്ക്കും ഇടയിലൂടെ കരിങ്കൽ പാകിയ നടവഴി. അതിലൂടെ നടന്നെത്തിയാൽ കാണാം വേറൊരു ഗുഹ.
'ബാലി വധത്തിനു മുൻപായി ശ്രീരാമൻ ധ്യാനിച്ചിരുന്നത് ഈ ഗുഹയ്ക്കകത്തായിരുന്നു.' രാമറാവുവിന്റെ വിവരണം ആരംഭിച്ചു. 'അതിനുശേഷം ഇതിനു മുന്നിൽ നിന്നാണ് രാമൻ ബാലിക്ക് നേരേ ശസ്ത്രം തൊടുത്തത്' ശ്രീരാമൻ ബാലിക്ക് നേരെ അസ്ത്രം തൊടുത്തു എന്ന് വിശ്വസിക്കുന്ന സ്ഥലത്ത്, പാറമുകളിൽ ശ്രീരാമന്റെതെന്ന് വിശ്വസിക്കുന്ന കാല്പാദങ്ങൾ കാണാം. തൊട്ടുമുൻപിലായി. പാറമുകളിൽ ഒരു വില്ലിന്റെ ആകൃതിയിൽ പോറിയ പോലുള്ള ഒരു അടയാളവും. ബാലിവധത്തിനു ശേഷം ഭഗവാൻ തന്റെ വില്ല് ഇവിടെ വച്ചുവത്രെ!
നദിക്കക്കരെയുള്ള ഒരു ചെറിയ മണ്ഡപത്തിലേക്ക് ചൂണ്ടി രാമറാവു വിവരണം തുടർന്നു.
'അവിടെയാണ് ബാലിയെ സംസ്കരിച്ചത്. ഇന്ന് അത് ബാലിയുടെ സ്മാരകമായി സൂക്ഷിക്കുന്നു.'
തിരിച്ചുനടക്കുന്നതിനിടെ തുംഗഭദ്രയുടെ തീരത്ത് ഒരല്പനേരം ഇരുന്നു, ഒന്നും മിണ്ടാതെ. തഴുകാൻ ഓടിയണഞ്ഞ കാറ്റിലും ഉണ്ടായിരുന്നു രാമായണശ്ശീലുകൾ. വിരഹവേദനയിൽ മനംനൊന്ത ഭഗവാന് സാന്ത്വനമാകാൻ കഴിഞ്ഞ തുംഗഭദ്രയുടെ പുണ്യം മനസ്സിലെ കളങ്കമെല്ലാം കഴുകിക്കളഞ്ഞത് പോലെ. മറയാൻ മടിച്ചെന്നപോലെ പിന്നെയും ഹംപിയുടെ ആകാശത്ത് കാത്ത് നിൽക്കുന്ന സൂര്യനോട് മനസ്സില്ലാ മനസ്സോടെ യാത്രപറഞ്ഞ് കാറിൽ കയറുമ്പോൾ ഒന്ന് ഉറപ്പിച്ചിരുന്നു. ഇനിയുമെത്തണം ഈ പുണ്യഭൂമിയിലേക്ക്.
Stories you may Like
- തിരു.മെഡിക്കൽ കോളേജിലെ റിയൽ ഹീറോസിനെ മറന്നോ? പുതിയ വിവാദം
- കാളികാവിലെ നഷ്ടത്തെയോർത്ത് വിതുമ്പി ഉള്ളാട്ടിൽപടി വീട്
- കാളികാവിലെ അപകടം തിരുവാതുക്കൽ ഗ്രാമത്തെ നൊമ്പരമാകുമ്പോൾ
- കോർപ്പറെറ്റുകളും വൻകിടക്കാരും അടങ്ങിയ നിയമലംഘകരുടെ കെട്ടിടങ്ങൾ പൊളിക്കേണ്ടി വരുമോ?
- വൈപ്പിനിൽ യുവാവിനെ മർദ്ദിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതി പിടിയിൽ
- TODAY
- LAST WEEK
- LAST MONTH
- വിവാഹത്തിന് അവർ വരില്ല; തിരുവല്ല പെരുന്തുരുത്തിൽ കെഎസ്ആർടിസി ബസ് കടയിലേക്ക് പാഞ്ഞുകയറിയപ്പോൾ ഇരകളായത് വിവാഹ നിശ്ചയം കഴിഞ്ഞ യുവതിയും യുവാവും; അപകടത്തിൽ പെട്ടത് ജെയിംസിനൊപ്പം ആൻസി കോട്ടയത്ത് ഇന്റർവ്യൂവിൽ പങ്കെടുത്ത് മടങ്ങവേ
- എട്ടുമാസം പ്രായമുള്ള കുഞ്ഞിനെ കാണേണ്ടെന്ന് വാശി; ഏഴുവട്ടം സംസാരിച്ചിട്ടും കാലുവരെ പിടിച്ചിട്ടും വീട്ടിലേക്ക് പോകാൻ കൂട്ടാക്കാതെ അൻസി; കണ്ണീരോടെ സ്റ്റേഷന്റെ പടിയിറങ്ങുന്ന ഭർത്താവിനെ കണ്ട് നിസ്സഹായരായി ഇരവിപുരത്തെ പൊലീസുകാരും; വാട്സാപ്പ് കൂട്ടായ്മയിൽ കൂട്ടായ കാമുകനെ ഉപേക്ഷിക്കാതിരിക്കാൻ അൻസി പറഞ്ഞ കാരണം ഇങ്ങനെ
- കാമുകന്റെ കുഞ്ഞ് തന്റെ വയറ്റിലുണ്ട്; സ്വപ്നമായ സിവിൽ സർവ്വീസ് പരീക്ഷ എഴുതിയെടുക്കാൻ ഭർത്താവിനെയും കുഞ്ഞിനെയും ഉപേക്ഷിച്ചതെന്ന വിചിത്ര വാദം; ഒളിച്ചോട്ടം കാമുകനായ സഞ്ചു പഠിപ്പിക്കുമെന്ന് വാഗ്ദാനം ചെയ്തതിനാൽ; ആൻസിയും 19-ാകരനും അഴിക്കുള്ളിൽ; റിംസിയുടെ സഹോദരി വീണ്ടും ചർച്ചകളിൽ നിറയുമ്പോൾ
- മികച്ച രീതിയിൽ പഠിച്ച മകളുടെ മാനസിക വിഷമങ്ങൾ മാറ്റാൻ കൗൺസിലറുടെ അടുത്ത് എത്തിച്ചു; കൗൺസിലിംഗിന് ശേഷം ആത്മീയ ശിഷ്യയാക്കി 21കാരിയെ മാറ്റി ഭാര്യയും രണ്ട് കുട്ടികളുമുള്ള ഡോക്ടർ; പോക്സോ കേസിൽ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ട 'ആത്മീയ ഗുരുവിനെ' തുറന്നു കാട്ടി പൊലീസും; ആത്മിയ ലിവ് ഇൻ റിലേഷൻഷിപ്പിൽ ഹൈക്കോടതിയുടേത് സുപ്രധാന വിധി
- അബ്കാരിയുടെ രണ്ടാം ഭാര്യ; രാമുവിനെ കൺമുമ്പിലിട്ട് ഗുണ്ടകൾ വകവരുത്തിയപ്പോൾ പ്രതികാര ദുർഗ്ഗയായി; ക്വട്ടേഷൻ കൊടുത്ത ആദ്യ ഭാര്യയേയും ഗുണ്ടാ തലവനേയും വധിച്ച് പക തീർക്കൽ; ഭർത്താവിന്റെ തണലിൽ എംഎൽഎയും മന്ത്രിയുമായ നേതാവിനേയും ആക്രമിച്ച് കൊലപ്പെടുത്തി; ഇനി ലക്ഷ്യം നിയമസഭയിൽ; കാരയ്ക്കലിലെ ഏഴിലരസി ബിജെപിക്കാരിയാകുമ്പോൾ
- സ്വരാജിന്റെ വിമർശനം ഫലിതമാക്കിയ പെൺപുലി; വടക്കനെ തെക്കോട്ട് വണ്ടി കയറ്റിയ ദന്തഡോക്ടർ; കുവൈത്ത് യുദ്ധ കാഴ്ചകൾ കണ്ടു വളർന്ന ബാല്യം; അനാഥ പെൺകുട്ടികളുടെ അഭയ കേന്ദ്രം ആശാ നിവാസിന് ഇറ്റലിക്കാരൻ ഭർത്താവിന്റെ പിന്തുണയിൽ നാഥയായി; ഇനി ലക്ഷ്യം മിഷൻ തളിപ്പറമ്പ്; ഡോ ഷമാ മുഹമ്മദ് കണ്ണൂരിൽ പോരിനിറങ്ങുമ്പോൾ
- ഉത്രയുടെ ഡമ്മിയെ ബെഡ്ഡിൽ കിടത്തി; എത്തിച്ചത് നാല് മൂർഖൻ പാമ്പുകളെ; ഉത്രയുടെ കയ്യിൽ ചൂടാറാത്ത കോഴിയിറച്ചി കെട്ടിവച്ചു; ആദ്യം മടിച്ച് ഇഴഞ്ഞുനീങ്ങിയിട്ട് പിന്നെ കിടിലൻ കടികൾ; ഉത്രക്കൊലക്കേസിലെ ഡമ്മി പരീക്ഷണം: ഇതുവരെ അറിയാത്തത് മാവീഷ് പറയുന്നു; ഇത്തരം ഡമ്മി പരീക്ഷണം രാജ്യത്ത് ആദ്യം
- അതുവരെ കണ്ട സ്വപ്നങ്ങൾ എല്ലാം അ കെഎസ്ആർടിസി ഡ്രൈവർ തട്ടിത്തെറിപ്പിച്ച് കൊണ്ടുപോയി; വിവാഹത്തിനൊരുങ്ങവെ ജോലി ഉറപ്പിക്കാനുള്ള യാത്ര ഇരുവർക്കും അന്ത്യയാത്രയായി; ജെയിംസിനും ആൻസിക്കും അന്ത്യാഞ്ജലി അർപ്പിച്ച് ബന്ധുക്കൾ
- 'സിനിമ കണ്ടവർ നിർമ്മാതാവിന്റെ അക്കൗണ്ടിലേക്ക് 140 രൂപ ഇട്ടുകൊടുക്കുന്നു'; ഈ അനുഭവം ആവേശവും ഒപ്പം അതിശയവും; പ്രതികരണവുമായി സംവിധായകൻ ജിയോബേബി
- വൈറ്റ്ഹൗസിൽ സമഗ്രമാറ്റത്തിനൊരുങ്ങി ബെയ്ഡൻ; ആദ്യം മാറ്റിയത് 'ഡയറ്റ് കോക്' കോളിങ് ബെൽ; സംവിധാനം നടപ്പാക്കിയത് ട്രംപിന്റെ കാലത്ത്
- എട്ടുമാസം പ്രായമുള്ള കുഞ്ഞിനെ കാണേണ്ടെന്ന് വാശി; ഏഴുവട്ടം സംസാരിച്ചിട്ടും കാലുവരെ പിടിച്ചിട്ടും വീട്ടിലേക്ക് പോകാൻ കൂട്ടാക്കാതെ അൻസി; കണ്ണീരോടെ സ്റ്റേഷന്റെ പടിയിറങ്ങുന്ന ഭർത്താവിനെ കണ്ട് നിസ്സഹായരായി ഇരവിപുരത്തെ പൊലീസുകാരും; വാട്സാപ്പ് കൂട്ടായ്മയിൽ കൂട്ടായ കാമുകനെ ഉപേക്ഷിക്കാതിരിക്കാൻ അൻസി പറഞ്ഞ കാരണം ഇങ്ങനെ
- അഡ്ജസ്റ്റുമെന്റുകൾ വേണ്ടി വരുന്നതിനാൽ സൗഹൃദ പിരിയൽ; വേർപിരിഞ്ഞാലും ഇടപ്പള്ളിയിലെ ഫ്ളാറ്റിൽ ഒന്നിച്ചു കഴിയും; കുട്ടികളുടെ ഉത്തരവാദിത്തങ്ങൾ തുല്യ പങ്കാളിത്തത്തോടെ നടത്തും; പിരിഞ്ഞതും ആഘോഷിക്കാൻ സുഹൃത്തുക്കൾക്കായി പാർട്ടി നടത്തും; രഹ്നാ ഫാത്തിമയും പങ്കാളി മനോജ് ശ്രീധറും വേർപിരിഞ്ഞു
- ഓണമുണ്ണാൻ പാടില്ല, ക്രിസ്മസിന് കേക്ക് മുറിക്കാൻ പാടില്ല, അരവണപ്പായസം കുടിക്കാൻ പാടില്ല; അതൊക്കെ ഹറാം ആണെന്ന് പറഞ്ഞു നടന്നത് ഓർമ്മയുണ്ടോ; ആലോചിക്കണമായിരുന്നു കൊടുത്താൽ കൊല്ലത്തും കിട്ടുന്ന കാലമാണിതെന്ന്; ഡോ ആരിഫ് ഹുസൈൻ തെരുവത്ത് എഴുതുന്നു
- വാട്സാപ്പ് കൂട്ടായ്മയിലെ പരിചയം പ്രണയമായപ്പോൾ 19 കാരനൊപ്പം 24 കാരി കൊല്ലത്ത് നിന്ന് ഒളിച്ചോടിയത് നാല് നാൾ മുമ്പ്; യുവാവിനെ പരിചയപ്പെട്ടത് സഹോദരി റംസിക്കായി രൂപീകരിച്ച വാട്സാപ്പ് കൂട്ടായ്മയിൽ; കേസെടുത്തത് എട്ടുമാസം പ്രായമുള്ള പെൺകുഞ്ഞിനെ ഉപേക്ഷിച്ച് മുങ്ങിയപ്പോൾ; അൻസിയെയും അഖിലിനെയും മൂവാറ്റുപുഴയിൽ നിന്ന് പിടികൂടി
- മുട്ട വിൽപ്പനയ്ക്ക് എത്തി പ്ലസ് ടുക്കാരിയെ പ്രണയത്തിൽ വീഴ്ത്തി; നിസ്സാര കാര്യങ്ങൾ ദേഷ്യം തുടങ്ങിയപ്പോൾ ബന്ധം ഉപേക്ഷിക്കാൻ തീരുമാനിച്ച് പെൺകുട്ടിയും; ഗുണ്ടകളുമായെത്തി ഭീഷണിയിൽ താലി കെട്ട്; പണിക്കു പോകാതെ ഭാര്യവീട്ടിൽ ഗെയിം കളി; തൈക്കുടത്തെ വില്ലന് 19 വയസ്സു മാത്രം; അങ്കമാലിക്കാരൻ കൈതാരത്ത് പ്രിൻസ് അരുണിന്റെ കഥ
- എംബിബിഎസ് ഒന്നാം വർഷം ഹോസ്റ്റൽ മുറിയിൽ ഇരിക്കുമ്പോൾ ഓർക്കാപ്പുറത്തൊരു മഴ; ബാൽക്കണിയിലെ അയയിൽ നിന്ന് തുണി വലിച്ചെടുത്തപ്പോഴേക്കും തെന്നി താഴേക്ക്; നെഞ്ചിന് കീഴ്പോട്ട് തളർന്നെങ്കിലും മരിയ എല്ലാം എടുത്തത് സ്പോർട്സ്മാൻ സ്പിരിറ്റോടെ; എംഡി എടുക്കുന്നതിന് ഒരുങ്ങുന്ന മരിയയുടെ കഥ വായിച്ചാൽ കൊടുക്കും ഒരുബിഗ് സല്യൂട്ട്
- വീടുതരാം.. ടിവിയും ഫ്രിഡ്ജും വാങ്ങിത്തരാം..ഷാർജയിലേക്ക് കൊണ്ടുപോകാം എന്ന് വാഗ്ദാനം; എൻജോയ് ചെയ്തിട്ട് ഒരു മണിക്കൂറിനകം തിരികെ വീട്ടിലെത്തിക്കാമെന്നും ഫോണിൽ; കർണ്ണാടക സകലേഷ്പുരത്ത് യുവതിയുടെ വീട്ടിലെത്തിയ ഷാർജ കെഎംസിസി വൈസ് പ്രസിഡന്റിന് യുവാക്കളുടെ ക്രൂരമർദ്ദനം; വീഡിയോ വൈറൽ
- 'ജാവദേക്കർ യൂസ്ലെസ്, സ്മൃതി ഇറാനി നല്ല സുഹൃത്ത്'; അരുൺ ജെയറ്റ്ലി മരിക്കാത്തതിൽ അസ്വസ്ഥത; പുൽവാമയിൽ 'ആഹ്ലാദം'; ബാലേക്കോട്ടും ആർട്ടിക്കിൾ 370ഉം മൂൻകൂട്ടി അറിയുന്നു; വിവാദ ചാറ്റിലെ എ കെ അമിത് ഷായോ; രാജ്യരഹസ്യം വരെ ചോർത്തിയ അർണാബിന്റെ വാട്സാപ്പ് ചാറ്റിൽ ഇന്ത്യ നടുങ്ങുമ്പോൾ
- തിരുതയ്ക്കൊപ്പം റോമിലെ ബന്ധങ്ങൾ; അമ്മയെ ശുശ്രൂഷിക്കുന്ന നേഴ്സിന്റെ ബന്ധുവിന് സോണിയ സ്വാതന്ത്ര്യം അനുവദിച്ചത് സഹോദര തുല്യനായി; ഇനി എല്ലാം പഴങ്കഥ; വിലപേശൽ അനുവദിക്കില്ല; കെവി തോമസിന് എന്തെങ്കിലും കിട്ടുക ഹൈക്കമാണ്ടിനെ അംഗീകരിച്ചാൽ മാത്രം; കൊച്ചിയിലെ മാഷിനെ തളയ്ക്കാനുള്ള ഗ്രുപ്പ് മാനേജർമാരുടെ തന്ത്രം ജയിക്കുമ്പോൾ
- ഇസ്ലാമിലെ അടുക്കളകളും ഒട്ടും ഭേദമല്ല; മഹത്തായ ഭാരതീയ അടുക്കള എന്നാൽ നായർ തറവാടുകളിലെ അടുക്കളകൾ മാത്രമാണോ; ഞങ്ങളെയെന്താ തവിട് കൊടുത്ത് വാങ്ങിയതാണോ; നവമാധ്യമങ്ങളിൽ വൈറലായ ഒരു കുറിപ്പ് ഇങ്ങനെ
- എട്ടുമാസം പ്രായമുള്ള കുഞ്ഞിനെ കാണേണ്ടെന്ന് വാശി; ഏഴുവട്ടം സംസാരിച്ചിട്ടും കാലുവരെ പിടിച്ചിട്ടും വീട്ടിലേക്ക് പോകാൻ കൂട്ടാക്കാതെ അൻസി; കണ്ണീരോടെ സ്റ്റേഷന്റെ പടിയിറങ്ങുന്ന ഭർത്താവിനെ കണ്ട് നിസ്സഹായരായി ഇരവിപുരത്തെ പൊലീസുകാരും; വാട്സാപ്പ് കൂട്ടായ്മയിൽ കൂട്ടായ കാമുകനെ ഉപേക്ഷിക്കാതിരിക്കാൻ അൻസി പറഞ്ഞ കാരണം ഇങ്ങനെ
- ഫോണിലെ അശ്ലീലം അച്ഛനെ മൂത്ത മകൻ അറിയിച്ചപ്പോൾ ഡിവോഴ്സായി; മക്കളേയും കൊണ്ട് ഗൾഫിലെത്തിയ പ്രവാസി അറിഞ്ഞത് അതിലും വലിയ ക്രൂരത; രണ്ടാമത്തെ മകനെ പീഡിപ്പിച്ച കേസിൽ അകത്താകുന്നത് തിരുവനന്തപുരത്തുകാരി; ഇത് മാതൃത്വത്തിൽ വിഷം കലർത്തിയ ക്രൂരത
- ഭൂരിപക്ഷം വിശ്വാസികളുള്ള സഭക്ക് പള്ളികൾ വിട്ടു നൽകണം; ന്യുനപക്ഷത്തിനു പ്രാർത്ഥന സൗകര്യം ഏർപ്പെടുത്തണം; യോജിക്കാൻ ആകുന്നില്ലെങ്കിൽ രണ്ടു പക്ഷവും ചേർന്ന് പുതിയ പള്ളി പണിയണം; ഒന്നിനും തയ്യാറാകുന്നില്ലെങ്കിൽ പള്ളി പൂട്ടി സർക്കാർ ഏറ്റെടുക്കും; കേരളത്തിലെ സഭാ തർക്കത്തിൽ മോദിയുടെ ഒത്തുതീർപ്പ് ഫോർമുല ഇങ്ങനെ; കേരളത്തിൽ വഴിയൊരുങ്ങുന്നത് ബിജെപിയുടെ മുന്നേറ്റത്തിനെന്ന് രാഷ്ട്രീയ നിരീക്ഷകർ
- ഭർത്താവ് വിദേശത്ത് കഷ്ടപ്പെടുന്നു; ഭാര്യ കൂട്ടുകാരന്റെ ആഡംബര കാറിൽ ചുറ്റി വാടക വീടുകൾ മാറി കഞ്ചാവ് വിൽപ്പനയും വാറ്റും നടത്തി അടിപൊളി ജീവിതം: പൊലീസ് എത്തിയപ്പോൾ കാമുകൻ മുങ്ങിയപ്പോൾ വലയിൽ വീണത് സുന്ദരിയായ യുവതി
- ഭർത്താവ് ഉപേക്ഷിച്ചുപോയതോടെ ജീവിത പങ്കാളിയാക്കിയത് മകനെക്കാൾ പ്രായം കുറഞ്ഞ യുവാവിനെ; മോഷണം മുതൽ കഞ്ചാവ് കേസിൽ വരെ പ്രതി; നടുറോഡിൽ യുവതിയെ ആക്രമിച്ച് വസ്ത്രങ്ങൾ വലിച്ചു കീറിയതുകൊച്ചുത്രേസ്യ എന്ന സിപ്സി
- നഴ്സുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട വിവരം പരസ്യപ്പെടുത്തി കോവിഡ് രോഗി; സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചത് അശ്ലീല ചാറ്റുകളുടെ സ്ക്രീൻ ഷോട്ടും തറയിലുടനീളം പരന്നുകിടക്കുന്ന പിപിഇ കിറ്റിന്റെ ഫോട്ടോയും; ഇരുവരെയും അറസ്റ്റ് ചെയ്ത് പൊലീസും
- മിസ്ഡ് കോളിൽ അമ്മയുമായി അടുത്തു; ഇഞ്ചത്തൊട്ടി തൂക്കുപാലം കാണാൻ പത്തു വയസുള്ള മകളുമൊത്ത് പോയത് പ്രണയ തീവ്രതയിൽ; കാറിൽ നിന്ന് അമ്മ ഫോൺ ചെയ്യാൻ ഇറങ്ങിയപ്പോൾ കുട്ടിയോട് 26-കാരന്റെ രതിവൈകൃതം; അമ്മ മറച്ചു വച്ചത് അച്ഛൻ അറിഞ്ഞപ്പോൾ ടൈൽ പണിക്കാരൻ അഴിക്കുള്ളിൽ; വിഷ്ണുവിന്റേത് സമാനതകളില്ലാത്ത ക്രൂരത
- രണ്ടു വർഷത്തെ പ്രണയ ശേഷം വീട്ടിന് അടുത്ത പള്ളിയിൽ മിന്നു കെട്ട്; ഹണി മൂൺ അടിച്ചു പൊളിക്കാൻ തളർവാതം പിടിച്ച അമ്മയെ ശുശ്രൂഷിക്കാൻ ഹോം നേഴ്സിനേയും ഏർപ്പെടുത്തി; 26കാരൻ ഭർത്താവിന് സൽബുദ്ധി വരാൻ കഴിഞ്ഞ ദിവസം പോലും വൃതമെടുത്ത 51 കാരി; ശാഖാ കുമാരിയെ അരുൺ കൊന്നത് ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തി ഷോക്കേൽപ്പിച്ച്; നിർണ്ണായകമായത് രേഷ്മയുടെ മൊഴി
- 'ജാഡ കാണിക്കണത് കണ്ടില്ലേ, കൊടുക്കട്ടെ ഞാനൊന്ന്', തൊട്ടടുത്ത പന്ത് സിക്സറിന് പറത്തി സഞ്ജു; സ്റ്റംപ് മൈക്ക് പിടിച്ചെടുത്ത 'സൂപ്പർ ഡയലോഗും' ഹിറ്റ്; സഞ്ജുവിന്റെയും സച്ചിൻ ബേബിയുടേയും സംഭാഷണം ഏറ്റെടുത്ത് സോഷ്യൽ മീഡിയ
- വിവാഹം കഴിഞ്ഞ് 15 ദിവസം പിന്നിട്ടപ്പോൾ യുവാവ് ആവശ്യപ്പെട്ടത് അസാധാരണമായ ലൈംഗിക വേഴ്ച്ച; ഭാര്യ എതിർത്തതോടെ ക്രൂര മർദ്ദനവും; ഭർത്താവിനെതിരെ പരാതിയുമായി യുവതി
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്