ക്രിസ്തുമതവും ഹാഗി സോഫിയ ചരിതവും; ഈസ്റ്റാംമ്പുളിലെ കാറ്റുകൾ പറഞ്ഞ കഥകൾ - രണ്ടാം ഭാഗം; ജെ എസ് അടൂർ

ജെ എസ് അടൂർ
ഈസ്റ്റാംബൂൾ നഗരമധ്യത്തിൽ സുൽത്താൻ അഹ്മദ് സ്ക്വയനു ഒരുപാട് കഥകളറിയാം. വൈകുന്നേരത്തെ ഇളം വെയിലിൽ സുൽത്താൻ അഹ്മദ് സ്ക്വയറിലെ മരത്തണലിൽ ഇരുന്നു ചരിത്രത്തിന്റെ കുളമ്പടികളിലേക്ക് കാതോർത്തു. ആയിരം വർഷങ്ങൾക്ക് മുമ്പത്തെ തേരോട്ട. മത്സരങ്ങളുടെ ആരവങ്ങൾ കേൾക്കാമായിരുന്നു. ആ സ്ഥലത്തിന് അന്ന് ഹിപ്പോഡോം എന്ന പേരിലാണ് അറിയപ്പെട്ടത്. ഹിപ്പോ എന്നത് കുതിരകൾക്ക് ഗ്രീക്കിൽ പറയുന്ന പേരാണ്. ഡോം എന്നാൽ ഇറങ്ങുന്ന സ്ഥലം. അന്നത്തെ ഹിപ്പോ ഡോമിൽ നിന്നാണ് പിന്നെ വിമാനത്താവളത്തിന് എയ്റോഡോം എന്ന വാക്ക് ഉണ്ടായത് അന്ന് ഹിപ്പൊഡോം വിശാലമായ വലിയ ഗ്രൗണ്ട് ആയിരുന്നു.
അവിടെയാണ് ആഢ്യ ഉദ്യോഗസ്ഥരും സൈന്യാധിപരും വ്യാപാര പ്രമുഖരും സാമൂഹിക വരേണ്യരും തേരുകളിലും അരോഗ ദൃഡഗാർത്തരയ കുതിരപ്പുറത്തും വന്നിറങ്ങിയത്. ഹിപ്പോഡോം കഴിഞ്ഞാൽ അതിനു തൊട്ട് പടിഞ്ഞാറായി റോമൻ ചക്രവർത്തിയുടെ മഹാകൊട്ടാരം. ഹിപ്പൊദോമിലെ മരങ്ങളും ഗാലറികളും വൻ സ്റ്റേഡിയവും കഴിഞ്ഞു സൂര്യൻ കൊട്ടാരത്തിന്റ ഗോപുര മഹിമകളിൽ തിളങ്ങി നിന്നിരുന്നു. കൊട്ടാരം കഴിഞ്ഞുള്ള ചെറിയ കുന്നിൽ ഹാഗി സോഫിയയുടെ താഴികകുടങ്ങൾ സൂര്യ തേജസിൽ മുങ്ങി തിളങ്ങിയിരുന്നു. കോൺസ്റ്റന്റീൻ ചക്രവർത്തിയുടെ നഗരം അഞ്ചും ആറും നൂറ്റാണ്ടിൽ റോമാ സാമ്രാജ്യം മഹിമകളിൽ തിളങ്ങി. ക്രിസ്തുമതം എങ്ങനെയാണ് വ്യവസ്ഥാപിത മതമായതു?
കോൺസ്റ്റന്റീനാണ് റോമാ സാമ്രാജ്യത്തിൽ ക്രിസ്തീയ മത ഐഡിയോളേജി കൂട്ടിയിണക്കി അതിനെ സാമ്രജ്യത്തോളം വലിയ മത മാക്കിയത്. അതിനു തൊട്ട് മുമ്പ് ഡയോക്ളീസ് ചക്രവർത്തിയുടെ കാലത്തു ക്രിസ്തീയ മത വിശ്വാസം നിരോധിക്കപ്പെട്ട നിയമ വിരുദ്ധ പ്രസ്ഥാനമായിരുന്നു. ആ കാലത്തു റോമാ സാമ്രജ്യത്തിൽ ഏതാണ്ട് 10% ആളുകൾ വിവിധ തരം ക്രിസ്തുമത വിശ്വാസികളുണ്ടായിരുന്നു. ക്രിസ്ത്യൻ ന്യൂനപക്ഷങ്ങളോടുള്ള പ്രധാന പ്രശ്നം അവർ അഗസ്റ്റസ് എന്ന് വിളിച്ചിരുന്ന റോമൻ ചക്രവർത്തിമാരുടെ ദൈവീക അധികാരങ്ങളെ അംഗീകരിച്ചില്ല എന്നതായിരുന്നു. അതുപൊലെ റോമാ സാമ്രജ്യത്തിൽ അന്ന് പ്രചാരത്തിളുള്ള സൂര്യ ദേവനെ ആരാധിക്കുന്നതിൽ എതിർപ്പ് പ്രകടിപ്പിച്ചു എന്നതായിരുന്നു . അതുകൊണ്ടു തന്നെ അവരെ സാമ്രാജ്യ ദ്രോഹികളും ഭരണത്തിന് എതിരെ കുത്തി തിരുപ്പു ഉണ്ടാക്കുന്നവരുമായാണ് കണ്ടത് മഹാ പീഡന കാലം.
ക്രിസ്ത്യാനികൾക്ക് റോമാ സാമ്രജ്യത്തിൽ ജോലി കിട്ടില്ലായിരിന്നു. ജോലിയിലിരുന്നു ക്രിസ്ത്യാനികളയവരെ പിരിച്ചു വിട്ടു അതിനു എതിരെ നിരവധി സാമ്രാജ്യ ശാസനകളുണ്ടായി. അതിന്റ നേതാക്കളെ ജയിലിൽ അടച്ചു. ക്രൂശിലേറ്റി. ചുട്ടു കൊന്നു. മൈതാനങ്ങളിൽ തുറന്നു വിട്ട മൃഗങ്ങൾക്ക് തീറ്റയായി എറിഞ്ഞു കൊടുത്തു..സി ഇ 300 മുതൽ 311വരെയാണ് ക്രിസ്തീയ ചരിത്രത്തിൽ മഹാ പീഡനകാലം എന്നറിയപ്പട്ടത്. അത്രമേൽ ക്രൂരമായി ക്രിസ്ത്യാനികൾ വേട്ടയാടപ്പെട്ട കാലമില്ലായിരുന്നു. ക്രിസ്ത്യാനികൾ അന്ന് കൂടുതൽ ഉണ്ടായിരുന്നത് റോമാ സാമ്രജ്യത്തിന്റ വടക്ക് കിഴക്കേ ഭാഗത്തുള്ള ഇപ്പോഴത്തെ ഈജിപ്റ്റ്, സിറിയ, ലെബനോൻ, ഇറാഖ്, ടർക്കി മേഖലയിലുള്ള വ്യാപാര കേന്ദ്രങ്ങളിലും റോം, മിലാൻ മുതലായ പട്ടണ പ്രേദേശങ്ങളിലും ആയിരുന്നു.
ഈജിപ്റ്റിലെ അലക്സാൻഡ്രിയ, സിറിയയിലെ അന്തോക്യ, നിക്കോ ദോമ്യ, റോം എന്നിവ പ്രധാന ക്രിസ്തീയ കേന്ദ്രങ്ങളായിരിന്നു. റോമാ സാമ്രജ്യത്തിന്റ ശത്രു പക്ഷത്തായിരുന്ന പേർഷ്യ (ഇപ്പോഴത്തെ ഇറാനും ഇറാക്കിന്റെ ചില പ്രദേശങ്ങളും )യിൽ വളർന്ന മാണിക്കൻ ക്രിസ്തു വിഭാഗം റോമാ സാമ്രാജ്യത്തിലെക്ക് പടര്ന്നിരുന്നു . അതു കൊണ്ടു തന്നെ ആ വിശ്വാസ ധാരയെ ശത്രു പക്ഷത്താണ് കണ്ടത് മൂന്നാം നൂറ്റാണ്ടിൽ ശിഥില പ്രതിസന്ധി നേരിട്ടറോമാ സാമ്രജ്യത്തെ അന്നത്തെ പ്രാദേശിക പട്ടാള ഭരണക്കാരോട് യുദ്ധം ചെയ്തു വീണ്ടും കൂട്ടിയോജിപ്പിച്ചത് ഡയോക്ളീസ് എന്ന സാധാരണ വർഗ്ഗത്തിൽ നിന്ന് ഉയർന്നു വന്ന റോമൻ പട്ടാള മേധാവിയായിരുന്നു. അദ്ദേഹമാണ് റോമൻ സാമ്രജ്യത്തെ ഭരണ -സൈന്യ സൗകര്യത്തിനും ശിഥീലീകരണത്തിൽ നിന്നുള്ള പരിരക്ഷക്കായി റോമാ സാമ്രജ്യത്തെ കിഴക്കും പടിഞ്ഞാറുമെന്നു തിരിച്ചുത് കിഴക്കേ നികൊദോമ്യയിൽ (ഇപ്പോഴത്തെ ഇസ്താൻബൂളിനടുത്തു )ഡെമോക്ലെസ് ചക്രവർത്തി തലസ്ഥാനമാക്കി. പടിഞ്ഞാറു റോമിൽ മക്സിമാൻ ചക്രവർത്തിയായി. ഇവരെ സഹായിക്കാൻ കിഴേക്ക് ഗലറിയ സ്സും പടിഞ്ഞാറു കോൺസ്റ്റീനെസ് (പിന്നീട് ച ക്രവർത്തിയാ കോൺസ്റ്റന്റീന്റെ അച്ഛൻ )സീസർമാരായി നിയമിക്കപ്പെട്ടു റോമാ സാമ്രജ്യത്തിന്റെ വടക്ക് കിഴക്കുള്ള ക്രിസ്ത്യാനികൾ രാജ്യക്ഷേമത്തിനായി റോമൻ മതാചാരമായ മൃഗ യാഗങ്ങളിൽ പങ്കെടുക്കാത്തതു കൊണ്ടാണ് സൂര്യ ദേവനായ അപ്പോളോ രാജ്യത്തും കൊട്ടാരത്തിലും പ്രസാദിക്കാത്തത് എന്ന ഡെൽഫിയിൽ വെളിപാട് വന്നതോടു കൂടി നിക്കോദോമ്യയിലെ പള്ളി അടിച്ചു പൊളിച്ചു തീയിട്ടും.
പേർഷ്യൻ ബന്ധങ്ങൾ ഉണ്ടായിരുന്നു മാണിക്ക(manichean ) വിഭാഗത്തിൽ ഉള്ളവരെ തീയിൽ എറിഞ്ഞു കൊന്നു. അതുപോലെ അവരുടെ ഗ്രന്ഥങ്ങൾ കത്തിച്ചു. ഗലേറിയെസ് ആയിരിന്നു ഏറ്റവും കൂടുതൽ പീഡനങ്ങൾ നടത്തിയത്. ക്രിസ്ത്യൻ ദേവാലയങ്ങൾക്ക് തീയിട്ടു. സഭാ തലവന്മാരുടെ തല വെട്ടി ഇതു അവസാനിച്ചത് സി ഇ 311ഇൽ ഡയോക്ളീഷെന്റ് മരണത്തോടെയാണ്. സി ഇ 306ഇൽ ചക്രവർത്തിയായ ഗലേറിയസ് മരിച്ചത് വളരെ ദാരുണമായ രോഗം വന്നു വികൃതമായ അവസ്ഥയിലാണ്. ആ അവസ്ഥയിലാണ് ക്രിസ്തു മത പീഡനം അദ്ദേഹം അവസാനിപ്പിക്കാൻ കാരണം. അതിനു ഒരു കാരണം പീഡന കാലത്തു സാമ്രജ്യ ഭരണത്തോടും വലിയ നികുതി ഭാരത്തോടും പ്രതിഷേധമുള്ള ഒരുപാട് സാധാരണക്കാർ രഹസ്യമായി ക്രിസ്ത്യാനികളായി. ആ കൂട്ടത്തിൽ ക്രിസ്ത്യാനിയായ ഒരാളായിരുന്നു കോൺസ്റ്റന്റീൻ ചക്രവർത്തിയുടെ അമ്മ ഹെലേന അതു മാത്രം അല്ല പടിഞ്ഞാറു ചക്രവർത്തിയായ കോൺസ്റ്റന്റീൻ ക്രിസ്തു മത വിശ്വാസികളോട് താല്പര്യമുള്ളയാളായിരുന്നു. ക്രിസ്തു മതം ഭരണ ഐഡിയോളേജി ആയപ്പോൾ. സീ ഇ 313 ഇൽ ക്രിസ്തീയ മത വിശ്വാസത്തിനു പൂർണ്ണ സ്വാതന്ത്ര്യവും പരരക്ഷയും നൽകിയാണ് മിലാൻ സാമ്രജ്യ ശാസനം അഥവാ എഡിക്റ്റ് ഓഫ് മിലാൻ. അന്ന് തൊട്ട് റോമാ സാമ്രജ്യത്തിൽ അപ്പോളോ (സൂര്യ ദേവൻ )മത വിശ്വാസത്തോടൊപ്പം ക്രിസ്തു മതവും പ്രബലമായി.
സീ ഇ 325ഇൽ കോൺസ്റ്റന്റീൻ ചക്രവർത്തി നൈസിയയിൽ ( ഗ്രീക്കിൽ നീക്കിയ -ഇപ്പോൾ ടർക്കിയിലെ ഇസ്നിക് )വിളിച്ചു ചേർത്ത ബിഷപ്പ്മാരുടെ സുന്നഹദോസിൽ വച്ചാണ് വിവിധ വിശ്വാസധാരകൾ ഉണ്ടായിരുന്ന ക്രിസ്തീയ വിശ്വാസങ്ങളെ കുറിച്ച് ചർച്ച ചെയ്തു ക്രിസ്തു മതത്തിനു പൊതുവായ വിശ്വാസ പ്രമാണമുണ്ടാക്കിയത്. ഈ ചരിത്രം പറയാൻ കാരണം അധികാരവും മത വിശ്വാസവും രാഷ്ട്രീയ പ്രക്രിയയുടെ ഭാഗമായിരുന്നു ചരിത്രത്തിൽ ഉടനീളം. കാരണം രാഷ്ട്രീയ സാധുത ദൈവീക അധികാര യുക്തിയിലാണ് ഉറപ്പിച്ചത്. അതുകൊണ്ടു തന്നെ ദൈവദത്ത രാജകീയ അധികാരത്തിന്റെ ഐഡിയോളേജിയായാണ് തിയോളേജി പലയിടത്തും വളർന്നത്. അതു കൊണ്ടു തന്നെയാണ് നൈസിയൻ വിശ്വാസപ്രമാണം മത അധികാരവും രാഷ്ട്രീയ അധികാരവും തമ്മിലുണ്ടാക്കിയ അധികാര വിശ്വാസ യുക്തിയായിരുന്നു. അങ്ങനെയാണ് പള്ളികളും ക്ഷേത്രങ്ങളും അധികാരത്തിന്റെ അടയാളങ്ങളായത്. പുരാതനമായ ഗ്രീക്ക് ക്ഷേത്രം നിന്നിടത്തു ആദ്യം സാമ്രജ്യത്തിന്റ അടയാളമായി പള്ളി പണിതത് കോൺസ്റ്റന്റീൻ ചക്രവർത്തിയുടെ മകനായ കോൺസ്റ്റീനസാണ് രണ്ടാമനാണ് . സീ ഇ 361 ഇൽ സാമ്രാജ്യത്തിന്റെ ആസ്ഥാന വലിയ പള്ളി ആദ്യമായി പണിതത്. തടികൊണ്ടായിരുന്നു അധികവും. തടി കൊണ്ടുള്ള മേൽക്കൂരയും സീ ഇ 380 ഫെബ്രുവരി 27 നു തെസ്സലോനിക്യ ശാസനത്തിലൂടെ ക്രിസ്തുമതം റോമാ സാമ്രജ്യത്തിന്റെ സർവ്വ ലൗകീക മതമായി മാറി . തെസലോനിക്യ ശാസനം പുറപ്പെടുവിച്ചത് തിയോഡഷ്യസ് ഒന്നാമനും കൂടെ സഹചക്രവർത്തിമാരായിരുന്ന ഗ്രാഷ്യനും വലിനീഷ്യൻ രണ്ടാമനും കൂട്ടിയാണ്.
ആയിടക്ക്ക് പ്രചാരത്തിൽ ആയിരുന്ന ഏരിയൻ തിയോളേജി തള്ളി അവർ തിരെഞ്ഞെടുത്ത ഔദ്യോഗിക വിശ്വാസ പ്രമാണം നൈസിയൻ വിശ്വാസ സംഹിതയായിരുന്നു അന്ന് തൊട്ടാണ് റോമാ സാമ്രജ്യത്തിന്റ ഔദ്യോഗിക സഭ കത്തോലിക്ക് ഓർത്തഡോക്ൾസ് എന്ന പേരിൽ അറിയാൻ തുടങ്ങിയത്. ഓർത്തഡോക്സ് എന്നത് വിശ്വാസ പ്രമാണവും കത്തോലിക്ക് എന്നത് സർവ്വലോകത്തിനും ബാധകം എന്നതുമായിരുന്നു . പക്ഷെ പിന്നീട് റോമിലെ ബിഷപ്പ് കത്തോലിക്കാ പോപ്പ് ആയപ്പോൾ കിഴക്കേ റോമാ സാമ്രജ്യത്തിലെ ബിഷപ്പ് ഓർത്തോഡക്സ് കത്തോലിക്കാ മെത്രാപൊലീത്ത (മെട്രോ നഗരം പൊലീത്ത -ബിഷപ്പ് ).
ഹാഗിയ സോഫിയ നാൾ വഴികൾ
റോമാ സാമ്രജ്യത്തിന്റ യഥാർത്ഥ അധികാര തലസ്ഥാനം കോൺസ്റ്റിനോപ്പിൾ ആയതോടെ മഹാ സാമ്രജ്യത്തിന്റ ശക്തി മഹിമയുടെ അടയാളമായാണ് ഹാഗി സോഫിയ വന്നത്. ആദ്യ വലിയ പള്ളി അഞ്ചാം നൂറ്റാണ്ടിൽ തീപിടിച്ചു . പിന്നീട് പണിത വല്യപള്ളി കോൺസ്റ്റിനോപ്പിലെ ഹിപ്പൊഡോമിൽ തേരോട്ട മത്സര ലഹളയിൽ സി ഇ 532 ജനുവരി 13-14 ജനക്കൂട്ടം തീ വച്ചു. ലഹളയ്ക്ക് പ്രധാന കാരണം റോമൻ ചക്രവർത്തി ജസ്റ്റീനിയൻ ചുമത്തിയ വലിയ നികുതി ഭാരവും യുദ്ധ നികുതിയും അതോടൊപ്പം അന്നത്തെ ധനകാര്യ മന്ത്രിയും കൂട്ടരും നടത്തിയ അഴിമതിയും ദുർവ്യയമുമാണ് . ചേരിതിരിഞ്ഞുള്ള തേരോട്ട മത്സര സംഘടനകൾ വിഭാഗീയ രാഷ്ട്രീയ മത്സരത്തിൽ രാഷ്ട്രീയപാർട്ടികളെപ്പോലെ പോരടിച്ചു വൻ ലഹളയെയാണ് നിക്ക ലഹള എന്നറിയപ്പെട്ടത്. നിക്ക ലഹളയിൽ തീ വച്ചു നശിക്കപ്പെട്ട അസ്ഥാന പള്ളി വീണ്ടും വൻ മഹിമയിൽ സി ഇ 537 ഇൽ ജസ്റ്റീനിയൻ പൂർണമായും മാറ്റി പണിതു. അന്ന് ലോകത്തിലെ ഏറ്റവും വലിയ പള്ളി ആയിരുന്നു. അതു അന്നും ഇന്നും ലോകത്തിലെ ആർക്കിടെക്ച്ചർ അത്ഭുതമായി നിലനിൽക്കുന്നു. 1453 കോൺസ്റ്റ്ന്റിനോപ്പിൾ 21 വയസ്സ് മാത്രമുള്ള മെഹെമദ് പിടിച്ചടക്കിയപ്പോൾ ഹാഗി സോഫിയ കണ്ട് അത്ഭുതപെട്ടു . അതു അദ്ദേഹം നശിപ്പിച്ചില്ല . അധികാരം മാറിയപ്പോൾ ആസ്ഥന ഐഡിയോളേജി ഇസ്ലാം മതമായി . അങ്ങനെ ഓർത്തോഡക്സ് ആസ്ഥാന പള്ളി മുസ്ലിം പള്ളിയായി മാറി.
തുടരും
- TODAY
- LAST WEEK
- LAST MONTH
- വിവാഹത്തിന് അവർ വരില്ല; തിരുവല്ല പെരുന്തുരുത്തിൽ കെഎസ്ആർടിസി ബസ് കടയിലേക്ക് പാഞ്ഞുകയറിയപ്പോൾ ഇരകളായത് വിവാഹ നിശ്ചയം കഴിഞ്ഞ യുവതിയും യുവാവും; അപകടത്തിൽ പെട്ടത് ജെയിംസിനൊപ്പം ആൻസി കോട്ടയത്ത് ഇന്റർവ്യൂവിൽ പങ്കെടുത്ത് മടങ്ങവേ
- എട്ടുമാസം പ്രായമുള്ള കുഞ്ഞിനെ കാണേണ്ടെന്ന് വാശി; ഏഴുവട്ടം സംസാരിച്ചിട്ടും കാലുവരെ പിടിച്ചിട്ടും വീട്ടിലേക്ക് പോകാൻ കൂട്ടാക്കാതെ അൻസി; കണ്ണീരോടെ സ്റ്റേഷന്റെ പടിയിറങ്ങുന്ന ഭർത്താവിനെ കണ്ട് നിസ്സഹായരായി ഇരവിപുരത്തെ പൊലീസുകാരും; വാട്സാപ്പ് കൂട്ടായ്മയിൽ കൂട്ടായ കാമുകനെ ഉപേക്ഷിക്കാതിരിക്കാൻ അൻസി പറഞ്ഞ കാരണം ഇങ്ങനെ
- കാമുകന്റെ കുഞ്ഞ് തന്റെ വയറ്റിലുണ്ട്; സ്വപ്നമായ സിവിൽ സർവ്വീസ് പരീക്ഷ എഴുതിയെടുക്കാൻ ഭർത്താവിനെയും കുഞ്ഞിനെയും ഉപേക്ഷിച്ചതെന്ന വിചിത്ര വാദം; ഒളിച്ചോട്ടം കാമുകനായ സഞ്ചു പഠിപ്പിക്കുമെന്ന് വാഗ്ദാനം ചെയ്തതിനാൽ; ആൻസിയും 19-ാകരനും അഴിക്കുള്ളിൽ; റിംസിയുടെ സഹോദരി വീണ്ടും ചർച്ചകളിൽ നിറയുമ്പോൾ
- മികച്ച രീതിയിൽ പഠിച്ച മകളുടെ മാനസിക വിഷമങ്ങൾ മാറ്റാൻ കൗൺസിലറുടെ അടുത്ത് എത്തിച്ചു; കൗൺസിലിംഗിന് ശേഷം ആത്മീയ ശിഷ്യയാക്കി 21കാരിയെ മാറ്റി ഭാര്യയും രണ്ട് കുട്ടികളുമുള്ള ഡോക്ടർ; പോക്സോ കേസിൽ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ട 'ആത്മീയ ഗുരുവിനെ' തുറന്നു കാട്ടി പൊലീസും; ആത്മിയ ലിവ് ഇൻ റിലേഷൻഷിപ്പിൽ ഹൈക്കോടതിയുടേത് സുപ്രധാന വിധി
- അബ്കാരിയുടെ രണ്ടാം ഭാര്യ; രാമുവിനെ കൺമുമ്പിലിട്ട് ഗുണ്ടകൾ വകവരുത്തിയപ്പോൾ പ്രതികാര ദുർഗ്ഗയായി; ക്വട്ടേഷൻ കൊടുത്ത ആദ്യ ഭാര്യയേയും ഗുണ്ടാ തലവനേയും വധിച്ച് പക തീർക്കൽ; ഭർത്താവിന്റെ തണലിൽ എംഎൽഎയും മന്ത്രിയുമായ നേതാവിനേയും ആക്രമിച്ച് കൊലപ്പെടുത്തി; ഇനി ലക്ഷ്യം നിയമസഭയിൽ; കാരയ്ക്കലിലെ ഏഴിലരസി ബിജെപിക്കാരിയാകുമ്പോൾ
- സ്വരാജിന്റെ വിമർശനം ഫലിതമാക്കിയ പെൺപുലി; വടക്കനെ തെക്കോട്ട് വണ്ടി കയറ്റിയ ദന്തഡോക്ടർ; കുവൈത്ത് യുദ്ധ കാഴ്ചകൾ കണ്ടു വളർന്ന ബാല്യം; അനാഥ പെൺകുട്ടികളുടെ അഭയ കേന്ദ്രം ആശാ നിവാസിന് ഇറ്റലിക്കാരൻ ഭർത്താവിന്റെ പിന്തുണയിൽ നാഥയായി; ഇനി ലക്ഷ്യം മിഷൻ തളിപ്പറമ്പ്; ഡോ ഷമാ മുഹമ്മദ് കണ്ണൂരിൽ പോരിനിറങ്ങുമ്പോൾ
- ഉത്രയുടെ ഡമ്മിയെ ബെഡ്ഡിൽ കിടത്തി; എത്തിച്ചത് നാല് മൂർഖൻ പാമ്പുകളെ; ഉത്രയുടെ കയ്യിൽ ചൂടാറാത്ത കോഴിയിറച്ചി കെട്ടിവച്ചു; ആദ്യം മടിച്ച് ഇഴഞ്ഞുനീങ്ങിയിട്ട് പിന്നെ കിടിലൻ കടികൾ; ഉത്രക്കൊലക്കേസിലെ ഡമ്മി പരീക്ഷണം: ഇതുവരെ അറിയാത്തത് മാവീഷ് പറയുന്നു; ഇത്തരം ഡമ്മി പരീക്ഷണം രാജ്യത്ത് ആദ്യം
- അർദ്ധ നഗ്നനാക്കി നടുവിൽ ഇരുന്ന് നട്ടെല്ലിന് ഇടി; മെറ്റൽ നിരത്തി അതിന് മുകളിൽ മുട്ടു കുത്തിച്ച് മണിക്കൂറുകളോളം നിർത്തി; വടിയും മറ്റും ഉപയോഗിച്ച് അടി; പാട്ടു വച്ച് ഡാൻസ് കളിപ്പിക്കൽ; ലഹരി ഉപയോഗം പുറത്തു പറഞ്ഞതിന് കൂട്ടുകാരുടെ വക ക്രൂര മർദ്ദനം; പ്രതികൾ പ്രായപൂർത്തിയാകാത്തവർ
- അതുവരെ കണ്ട സ്വപ്നങ്ങൾ എല്ലാം അ കെഎസ്ആർടിസി ഡ്രൈവർ തട്ടിത്തെറിപ്പിച്ച് കൊണ്ടുപോയി; വിവാഹത്തിനൊരുങ്ങവെ ജോലി ഉറപ്പിക്കാനുള്ള യാത്ര ഇരുവർക്കും അന്ത്യയാത്രയായി; ജെയിംസിനും ആൻസിക്കും അന്ത്യാഞ്ജലി അർപ്പിച്ച് ബന്ധുക്കൾ
- നഗ്നരായി ബാത്ത്ടബ്ബിൽ തിരിഞ്ഞിരുന്ന് ഷാംപെയിൻ കഴിക്കുന്ന ചിത്രം ട്വീറ്റ് ചെയ്ത് സൗദി ദമ്പതികൾ; കടുത്ത ഇസ്ലാമിക നിയമങ്ങൾ ഉള്ള രാജ്യത്തെ അതിരു കവിഞ്ഞ പ്രകടനത്തിനെതിരെ പൊട്ടിത്തെറിച്ച് പാരമ്പര്യ വാദികൾ
- എട്ടുമാസം പ്രായമുള്ള കുഞ്ഞിനെ കാണേണ്ടെന്ന് വാശി; ഏഴുവട്ടം സംസാരിച്ചിട്ടും കാലുവരെ പിടിച്ചിട്ടും വീട്ടിലേക്ക് പോകാൻ കൂട്ടാക്കാതെ അൻസി; കണ്ണീരോടെ സ്റ്റേഷന്റെ പടിയിറങ്ങുന്ന ഭർത്താവിനെ കണ്ട് നിസ്സഹായരായി ഇരവിപുരത്തെ പൊലീസുകാരും; വാട്സാപ്പ് കൂട്ടായ്മയിൽ കൂട്ടായ കാമുകനെ ഉപേക്ഷിക്കാതിരിക്കാൻ അൻസി പറഞ്ഞ കാരണം ഇങ്ങനെ
- അഡ്ജസ്റ്റുമെന്റുകൾ വേണ്ടി വരുന്നതിനാൽ സൗഹൃദ പിരിയൽ; വേർപിരിഞ്ഞാലും ഇടപ്പള്ളിയിലെ ഫ്ളാറ്റിൽ ഒന്നിച്ചു കഴിയും; കുട്ടികളുടെ ഉത്തരവാദിത്തങ്ങൾ തുല്യ പങ്കാളിത്തത്തോടെ നടത്തും; പിരിഞ്ഞതും ആഘോഷിക്കാൻ സുഹൃത്തുക്കൾക്കായി പാർട്ടി നടത്തും; രഹ്നാ ഫാത്തിമയും പങ്കാളി മനോജ് ശ്രീധറും വേർപിരിഞ്ഞു
- ഓണമുണ്ണാൻ പാടില്ല, ക്രിസ്മസിന് കേക്ക് മുറിക്കാൻ പാടില്ല, അരവണപ്പായസം കുടിക്കാൻ പാടില്ല; അതൊക്കെ ഹറാം ആണെന്ന് പറഞ്ഞു നടന്നത് ഓർമ്മയുണ്ടോ; ആലോചിക്കണമായിരുന്നു കൊടുത്താൽ കൊല്ലത്തും കിട്ടുന്ന കാലമാണിതെന്ന്; ഡോ ആരിഫ് ഹുസൈൻ തെരുവത്ത് എഴുതുന്നു
- വാട്സാപ്പ് കൂട്ടായ്മയിലെ പരിചയം പ്രണയമായപ്പോൾ 19 കാരനൊപ്പം 24 കാരി കൊല്ലത്ത് നിന്ന് ഒളിച്ചോടിയത് നാല് നാൾ മുമ്പ്; യുവാവിനെ പരിചയപ്പെട്ടത് സഹോദരി റംസിക്കായി രൂപീകരിച്ച വാട്സാപ്പ് കൂട്ടായ്മയിൽ; കേസെടുത്തത് എട്ടുമാസം പ്രായമുള്ള പെൺകുഞ്ഞിനെ ഉപേക്ഷിച്ച് മുങ്ങിയപ്പോൾ; അൻസിയെയും അഖിലിനെയും മൂവാറ്റുപുഴയിൽ നിന്ന് പിടികൂടി
- മുട്ട വിൽപ്പനയ്ക്ക് എത്തി പ്ലസ് ടുക്കാരിയെ പ്രണയത്തിൽ വീഴ്ത്തി; നിസ്സാര കാര്യങ്ങൾ ദേഷ്യം തുടങ്ങിയപ്പോൾ ബന്ധം ഉപേക്ഷിക്കാൻ തീരുമാനിച്ച് പെൺകുട്ടിയും; ഗുണ്ടകളുമായെത്തി ഭീഷണിയിൽ താലി കെട്ട്; പണിക്കു പോകാതെ ഭാര്യവീട്ടിൽ ഗെയിം കളി; തൈക്കുടത്തെ വില്ലന് 19 വയസ്സു മാത്രം; അങ്കമാലിക്കാരൻ കൈതാരത്ത് പ്രിൻസ് അരുണിന്റെ കഥ
- എംബിബിഎസ് ഒന്നാം വർഷം ഹോസ്റ്റൽ മുറിയിൽ ഇരിക്കുമ്പോൾ ഓർക്കാപ്പുറത്തൊരു മഴ; ബാൽക്കണിയിലെ അയയിൽ നിന്ന് തുണി വലിച്ചെടുത്തപ്പോഴേക്കും തെന്നി താഴേക്ക്; നെഞ്ചിന് കീഴ്പോട്ട് തളർന്നെങ്കിലും മരിയ എല്ലാം എടുത്തത് സ്പോർട്സ്മാൻ സ്പിരിറ്റോടെ; എംഡി എടുക്കുന്നതിന് ഒരുങ്ങുന്ന മരിയയുടെ കഥ വായിച്ചാൽ കൊടുക്കും ഒരുബിഗ് സല്യൂട്ട്
- വീടുതരാം.. ടിവിയും ഫ്രിഡ്ജും വാങ്ങിത്തരാം..ഷാർജയിലേക്ക് കൊണ്ടുപോകാം എന്ന് വാഗ്ദാനം; എൻജോയ് ചെയ്തിട്ട് ഒരു മണിക്കൂറിനകം തിരികെ വീട്ടിലെത്തിക്കാമെന്നും ഫോണിൽ; കർണ്ണാടക സകലേഷ്പുരത്ത് യുവതിയുടെ വീട്ടിലെത്തിയ ഷാർജ കെഎംസിസി വൈസ് പ്രസിഡന്റിന് യുവാക്കളുടെ ക്രൂരമർദ്ദനം; വീഡിയോ വൈറൽ
- 'ജാവദേക്കർ യൂസ്ലെസ്, സ്മൃതി ഇറാനി നല്ല സുഹൃത്ത്'; അരുൺ ജെയറ്റ്ലി മരിക്കാത്തതിൽ അസ്വസ്ഥത; പുൽവാമയിൽ 'ആഹ്ലാദം'; ബാലേക്കോട്ടും ആർട്ടിക്കിൾ 370ഉം മൂൻകൂട്ടി അറിയുന്നു; വിവാദ ചാറ്റിലെ എ കെ അമിത് ഷായോ; രാജ്യരഹസ്യം വരെ ചോർത്തിയ അർണാബിന്റെ വാട്സാപ്പ് ചാറ്റിൽ ഇന്ത്യ നടുങ്ങുമ്പോൾ
- തിരുതയ്ക്കൊപ്പം റോമിലെ ബന്ധങ്ങൾ; അമ്മയെ ശുശ്രൂഷിക്കുന്ന നേഴ്സിന്റെ ബന്ധുവിന് സോണിയ സ്വാതന്ത്ര്യം അനുവദിച്ചത് സഹോദര തുല്യനായി; ഇനി എല്ലാം പഴങ്കഥ; വിലപേശൽ അനുവദിക്കില്ല; കെവി തോമസിന് എന്തെങ്കിലും കിട്ടുക ഹൈക്കമാണ്ടിനെ അംഗീകരിച്ചാൽ മാത്രം; കൊച്ചിയിലെ മാഷിനെ തളയ്ക്കാനുള്ള ഗ്രുപ്പ് മാനേജർമാരുടെ തന്ത്രം ജയിക്കുമ്പോൾ
- ഇസ്ലാമിലെ അടുക്കളകളും ഒട്ടും ഭേദമല്ല; മഹത്തായ ഭാരതീയ അടുക്കള എന്നാൽ നായർ തറവാടുകളിലെ അടുക്കളകൾ മാത്രമാണോ; ഞങ്ങളെയെന്താ തവിട് കൊടുത്ത് വാങ്ങിയതാണോ; നവമാധ്യമങ്ങളിൽ വൈറലായ ഒരു കുറിപ്പ് ഇങ്ങനെ
- എട്ടുമാസം പ്രായമുള്ള കുഞ്ഞിനെ കാണേണ്ടെന്ന് വാശി; ഏഴുവട്ടം സംസാരിച്ചിട്ടും കാലുവരെ പിടിച്ചിട്ടും വീട്ടിലേക്ക് പോകാൻ കൂട്ടാക്കാതെ അൻസി; കണ്ണീരോടെ സ്റ്റേഷന്റെ പടിയിറങ്ങുന്ന ഭർത്താവിനെ കണ്ട് നിസ്സഹായരായി ഇരവിപുരത്തെ പൊലീസുകാരും; വാട്സാപ്പ് കൂട്ടായ്മയിൽ കൂട്ടായ കാമുകനെ ഉപേക്ഷിക്കാതിരിക്കാൻ അൻസി പറഞ്ഞ കാരണം ഇങ്ങനെ
- ഫോണിലെ അശ്ലീലം അച്ഛനെ മൂത്ത മകൻ അറിയിച്ചപ്പോൾ ഡിവോഴ്സായി; മക്കളേയും കൊണ്ട് ഗൾഫിലെത്തിയ പ്രവാസി അറിഞ്ഞത് അതിലും വലിയ ക്രൂരത; രണ്ടാമത്തെ മകനെ പീഡിപ്പിച്ച കേസിൽ അകത്താകുന്നത് തിരുവനന്തപുരത്തുകാരി; ഇത് മാതൃത്വത്തിൽ വിഷം കലർത്തിയ ക്രൂരത
- ഭൂരിപക്ഷം വിശ്വാസികളുള്ള സഭക്ക് പള്ളികൾ വിട്ടു നൽകണം; ന്യുനപക്ഷത്തിനു പ്രാർത്ഥന സൗകര്യം ഏർപ്പെടുത്തണം; യോജിക്കാൻ ആകുന്നില്ലെങ്കിൽ രണ്ടു പക്ഷവും ചേർന്ന് പുതിയ പള്ളി പണിയണം; ഒന്നിനും തയ്യാറാകുന്നില്ലെങ്കിൽ പള്ളി പൂട്ടി സർക്കാർ ഏറ്റെടുക്കും; കേരളത്തിലെ സഭാ തർക്കത്തിൽ മോദിയുടെ ഒത്തുതീർപ്പ് ഫോർമുല ഇങ്ങനെ; കേരളത്തിൽ വഴിയൊരുങ്ങുന്നത് ബിജെപിയുടെ മുന്നേറ്റത്തിനെന്ന് രാഷ്ട്രീയ നിരീക്ഷകർ
- ഭർത്താവ് വിദേശത്ത് കഷ്ടപ്പെടുന്നു; ഭാര്യ കൂട്ടുകാരന്റെ ആഡംബര കാറിൽ ചുറ്റി വാടക വീടുകൾ മാറി കഞ്ചാവ് വിൽപ്പനയും വാറ്റും നടത്തി അടിപൊളി ജീവിതം: പൊലീസ് എത്തിയപ്പോൾ കാമുകൻ മുങ്ങിയപ്പോൾ വലയിൽ വീണത് സുന്ദരിയായ യുവതി
- ഭർത്താവ് ഉപേക്ഷിച്ചുപോയതോടെ ജീവിത പങ്കാളിയാക്കിയത് മകനെക്കാൾ പ്രായം കുറഞ്ഞ യുവാവിനെ; മോഷണം മുതൽ കഞ്ചാവ് കേസിൽ വരെ പ്രതി; നടുറോഡിൽ യുവതിയെ ആക്രമിച്ച് വസ്ത്രങ്ങൾ വലിച്ചു കീറിയതുകൊച്ചുത്രേസ്യ എന്ന സിപ്സി
- നഴ്സുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട വിവരം പരസ്യപ്പെടുത്തി കോവിഡ് രോഗി; സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചത് അശ്ലീല ചാറ്റുകളുടെ സ്ക്രീൻ ഷോട്ടും തറയിലുടനീളം പരന്നുകിടക്കുന്ന പിപിഇ കിറ്റിന്റെ ഫോട്ടോയും; ഇരുവരെയും അറസ്റ്റ് ചെയ്ത് പൊലീസും
- മിസ്ഡ് കോളിൽ അമ്മയുമായി അടുത്തു; ഇഞ്ചത്തൊട്ടി തൂക്കുപാലം കാണാൻ പത്തു വയസുള്ള മകളുമൊത്ത് പോയത് പ്രണയ തീവ്രതയിൽ; കാറിൽ നിന്ന് അമ്മ ഫോൺ ചെയ്യാൻ ഇറങ്ങിയപ്പോൾ കുട്ടിയോട് 26-കാരന്റെ രതിവൈകൃതം; അമ്മ മറച്ചു വച്ചത് അച്ഛൻ അറിഞ്ഞപ്പോൾ ടൈൽ പണിക്കാരൻ അഴിക്കുള്ളിൽ; വിഷ്ണുവിന്റേത് സമാനതകളില്ലാത്ത ക്രൂരത
- രണ്ടു വർഷത്തെ പ്രണയ ശേഷം വീട്ടിന് അടുത്ത പള്ളിയിൽ മിന്നു കെട്ട്; ഹണി മൂൺ അടിച്ചു പൊളിക്കാൻ തളർവാതം പിടിച്ച അമ്മയെ ശുശ്രൂഷിക്കാൻ ഹോം നേഴ്സിനേയും ഏർപ്പെടുത്തി; 26കാരൻ ഭർത്താവിന് സൽബുദ്ധി വരാൻ കഴിഞ്ഞ ദിവസം പോലും വൃതമെടുത്ത 51 കാരി; ശാഖാ കുമാരിയെ അരുൺ കൊന്നത് ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തി ഷോക്കേൽപ്പിച്ച്; നിർണ്ണായകമായത് രേഷ്മയുടെ മൊഴി
- 'ജാഡ കാണിക്കണത് കണ്ടില്ലേ, കൊടുക്കട്ടെ ഞാനൊന്ന്', തൊട്ടടുത്ത പന്ത് സിക്സറിന് പറത്തി സഞ്ജു; സ്റ്റംപ് മൈക്ക് പിടിച്ചെടുത്ത 'സൂപ്പർ ഡയലോഗും' ഹിറ്റ്; സഞ്ജുവിന്റെയും സച്ചിൻ ബേബിയുടേയും സംഭാഷണം ഏറ്റെടുത്ത് സോഷ്യൽ മീഡിയ
- വിവാഹം കഴിഞ്ഞ് 15 ദിവസം പിന്നിട്ടപ്പോൾ യുവാവ് ആവശ്യപ്പെട്ടത് അസാധാരണമായ ലൈംഗിക വേഴ്ച്ച; ഭാര്യ എതിർത്തതോടെ ക്രൂര മർദ്ദനവും; ഭർത്താവിനെതിരെ പരാതിയുമായി യുവതി
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്