Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

2015ൽ സന്ദർശിക്കേണ്ട മികച്ച 20 സ്ഥലങ്ങളിൽ ഇന്ത്യൻ നഗരവും; നാഷണൽ ജ്യോഗ്രഫിക് ട്രാവലർ മാഗസിന്റെ പട്ടികയിൽ രണ്ടാം സ്ഥാനത്ത് ഹൈദരാബാദ്

2015ൽ സന്ദർശിക്കേണ്ട മികച്ച 20 സ്ഥലങ്ങളിൽ ഇന്ത്യൻ നഗരവും; നാഷണൽ ജ്യോഗ്രഫിക് ട്രാവലർ മാഗസിന്റെ പട്ടികയിൽ രണ്ടാം സ്ഥാനത്ത് ഹൈദരാബാദ്

ഹൈദരാബാദ്: ലോകമെങ്ങുമുള്ള യാത്രാപ്രേമികൾ 2015ൽ നിർബന്ധമായും സന്ദർശിച്ചിരിക്കേണ്ട നഗരങ്ങളുടെ പട്ടികയിൽ ഹൈദരാബാദും. ഇരുപതു നഗരങ്ങളുടെ പട്ടികയിൽ രണ്ടാം സ്ഥാനമാണ് ഹൈദരാബാദിനുള്ളത്. നാഷണൽ ജ്യോഗ്രഫിക്കിന്റെ 'ട്രാവലർ' മാഗസിനാണ് പട്ടിക പുറത്തുവിട്ടത്.

അമേരിക്കയിലെ സാൻ ഫ്രാൻസിസ്‌കോയിലെ ദ പ്രസിഡിയോയാണ് പട്ടികയിൽ ഒന്നാമത്. മാഗസിന്റെ ഡിസംബർ 2014-ജനുവരി 2015 പതിപ്പിലാണ് 2015ൽ നിർബന്ധമായും കാണേണ്ട സ്ഥലങ്ങളെക്കുറിച്ചു സൂചിപ്പിക്കുന്നത്. പ്രസിഡിയോക്കും ഹൈദരാബാദിനും പുറമെ സ്വിറ്റ്‌സർലൻഡിലെ സെർമാറ്റ്, വാഷിങ്ടൺ ഡിസിയിലെ നാഷണൽ മാൾ, കോഴ്‌സിക്ക, പെറുവിലെ ചോക്വെക്വിറാവോ, ഐലൻഡ്‌സ് കനാലിലെ സാർക്, ജപ്പാനിലെ കോയാസാൻ, ഒക്‌ലഹോമ സിറ്റി, റൊമാനിയയിലെ മരാമുർസ് തുടങ്ങിയവയാണ് പട്ടികയിലുള്ളത്.

രാജ്യത്തെ ഹൈടെക് നഗരം എന്ന വിളിപ്പേരുള്ള ഹൈദരാബാദിന് മറ്റൊരു അംഗീകാരം കൂടിയാണ് ട്രാവലർ മാഗസിന്റെ വിലയിരുത്തലിലൂടെ ലഭിച്ചിരിക്കുന്നത്. നിലവിൽ ആന്ധ്രാപ്രദേശിന്റെയും തെലങ്കാനയുടെയും സംയുക്ത തലസ്ഥാനമാണ് ഹൈദരാബാദ്. പത്തുവർഷത്തിനുശേഷം ഹൈദരാബാദ് തെലങ്കാനയുടെ ഭാഗമാകും.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP