Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വളരെ വൈകിയോ വളരെ നേരത്തെയോ ചെക്ക് ഇൻ ചെയ്യാനായി എത്തുക; കാശ്മീരി ഷാളോ ലിനൻ ജാക്കറ്റോ ധരിക്കുക; വിമാനത്തിൽ സൗജന്യ ബിസിനസ്സ് ക്ലാസ് യാത്ര ലഭിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വളരെ വൈകിയോ വളരെ നേരത്തെയോ ചെക്ക് ഇൻ ചെയ്യാനായി എത്തുക; കാശ്മീരി ഷാളോ ലിനൻ ജാക്കറ്റോ ധരിക്കുക; വിമാനത്തിൽ സൗജന്യ ബിസിനസ്സ് ക്ലാസ് യാത്ര ലഭിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

സിന് കിട്ടിയാൽ ആസിഡും കുടിക്കുമെന്നൊരു തമാശപ്രയോഗമുണ്ട്. അതായത് സൗജന്യമായി എന്തുകിട്ടിയാലും എല്ലാവർക്കും പ്രിയങ്കരമാണെന്നാണ് ഇതു കൊണ്ടർത്ഥമാക്കുന്നത്. വിമാനയാത്രയിലും സൗജന്യ ബിസിനസ്സ് ക്ലാസ് എങ്ങനെയെങ്കിലും സ്വന്തമാക്കുകയെന്നത് ഏവരും ആഗ്രഹിക്കുന്ന ഒരു കാര്യമാണ്. ഇത് എളുപ്പത്തിൽ നേടിയെടുക്കാനുള്ള ചില തന്ത്രങ്ങളും വസ്തുതകളുമാണിവിടെ പ്രതിപാദിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട വിദഗ്ധരുടെ അഭിപ്രായങ്ങളെയും നിർദേശങ്ങളെയും അടിസ്ഥാനപ്പെടുത്തിയാണ് ഈ നിഗമനങ്ങൾ തയ്യാറാക്കിയിരിക്കുന്നത്.

തിരക്കുള്ള സമയങ്ങൾ ഒഴിവാക്കി യാത്ര തീരുമാനിക്കുക

തിരക്കുള്ള പതിവ് യാത്രാസമയങ്ങൾ ഒഴിവാക്കി നിങ്ങളുടെ വിമാനയാത്ര പ്ലാൻ ചെയ്താൽ അപ്‌ഗ്രേഡ് ചെയ്യപ്പെടാനുള്ള സാധ്യത കൂടും. അതിനാൽ അതിരാവിലെയോ ഉച്ചക്ക് ശേഷമുള്ളതോ ആയ യാത്രകൾ ഒഴിവാക്കി പകരം മധ്യാഹ്നം, ആഴ്ചയിലെ നടുവിലുള്ള ദിവസം, വീക്കെൻഡുകൾ തുടങ്ങിയവ യാത്രക്കായി തെരഞ്ഞെടുത്താൽ ബിസിനസ്സ് ക്ലാസ് ലഭിക്കാനുള്ള സാധ്യത കൂടും.

വളരെ നേരത്തെയെത്തുക

വിമാനം പുറപ്പെടുന്നതിന് മുമ്പ് വളരെ നേരത്തെയെത്തിയാൽ നിങ്ങൾക്ക് ചെക്ക് ഇൻ ചെയ്യാനുള്ള ആദ്യത്തെ യാത്രക്കാരിൽ ഉൾപ്പെടാൻ സാധിക്കുന്നു. അതിലൂടെ നിങ്ങൾക്ക് തിരഞ്ഞെടുക്കാനുള്ള ഉയർന്ന അവസരവും ലഭിക്കുന്നു. അതു പോലെത്തന്നെ ചെക്ക് ഇൻ ചെയ്യാനായി എത്തുന്നവർക്കും ഇത്തരം സാധ്യതകൾ ലഭിക്കും. അതിനാൽ സൗജന്യ ബിസിനസ് ക്ലാസ് യാത്ര കൊതിക്കുന്നവർ വളരെ നേരത്തെയോ വൈകിയോ ചെക്ക് ഇൻ ചെയ്യാനായി എത്തുന്നതായിരിക്കും നല്ലത്.

ഒറ്റയ്ക്ക് യാത്ര ചെയ്യുക

ഒറ്റയ്ക്ക് യാത്ര ചെയ്യുന്നവരെ ബിസിനസ്സ് ക്ലാസിലേക്ക് ഉയർത്താനുള്ള സാധ്യത കൂടുതലാണ്. എന്നാൽ നാലു പേരുള്ള കുടുംബത്തിന് ഇത് ലഭിക്കാൻ അൽപം ബുദ്ധിമുട്ടാണ്.

വസ്ത്രത്തിലൂടെ ബിസിനസ് ക്ലാസിലേക്ക്

വ്യത്യസ്തമായ വസ്ത്രധാരണത്തിലൂടെ ബിസിനസ്സ് ക്ലാസിലേക്ക് ഉയർത്തപ്പെടാനുള്ള സാധ്യതയേറുമെന്നാണ് ട്രാവൽ സൂപ്പർമാർക്കറ്റ്.കോമിലെ ട്രാവൽ എക്‌സ്പർട്ടായ ബോബ് അറ്റ്കിൻസൻ പറയുന്നത്. അതായത് ഇൻവെസ്റ്റ് മെന്റ് ബാങ്കർ, ഹോളിവുഡ് ഫിലിംസ്റ്റാർ എന്നിവരെ അനുകരിച്ചുള്ള ഡ്രസിംഗിലൂടെ ബിസിനസ്സ് ക്ലാസിലേക്ക് ഉയർത്തപ്പെടണമെന്നില്ല. മറിച്ച് സ്മാർട്ട് കാഷ്വല് കോഡിലൂടെ ഇത് ലഭിക്കുമെന്നാണ് ബോബ് പറയുന്നത്. അതാതയത് ഒരു കാശ്മീരി ഷാളോ ലിനൻ ജാക്കറ്റോ ധരിച്ചാൽ ബിസിനസ്സ് ക്ലാസിലേക്ക് എളുപ്പം ഉയർത്തപ്പെടുമത്രെ..!!

ചോദ്യത്തിലൂടെ നേട്ടമുണ്ടാക്കാം

ഉചിതമായ വാക്കുകൾ കൊണ്ട് നേടാൻ പറ്റാത്തതായി ഒന്നുമില്ലന്ന് പറയാറുണ്ട്. വിമാനയാത്രയിൽ ബിസിനസ്സ് ക്ലാസ് ചുളുവിൽ ലഭിക്കാനും ഈ തന്ത്രം പയറ്റാവുന്നതാണ്. ഫ്‌ലൈറ്റ് ഫുൾ ആയോ എന്ന് ചെക്ക് ഇൻ ഡെസ്‌കിൽ വിനയത്തോടെ അന്വേഷിക്കുന്നവർക്ക് ആനുകൂല്യങ്ങൾ ലഭിക്കുമെന്നാണ് ഇതുമായി ബന്ധപ്പെട്ട വിഗദ്ധർ നിർദേശിക്കുന്നത്. കുറച്ചാളുകൾ മാത്രമെ ഇത്തരം ചോദ്യങ്ങൾ ചോദിക്കുകയുള്ളൂവെന്നത് അനുകൂലമായ കാര്യമാണ്. ഇതിലൂടെ നമുക്ക് ഒരു ബിസിനസ്സ് ക്ലാസ് സൗജന്യമായി ലഭിച്ചില്ലെങ്കിലും മോശമല്ലാത്ത മറ്റ് കാര്യങ്ങൾ യാത്രയിൽ ലഭിച്ചേക്കാം.

പരിക്കുകൾക്കും അംഗപരിമിതികൾക്കും പരിഗണന

അംഗവൈകല്യമുള്ളവർക്കും പരിക്കുകൾ പറ്റിയവർക്കും വിമാനയാത്രാവേളയിൽ പരിഗണന ലഭിക്കുമെന്നാണ് സ്‌കൈസ്‌കാനർ സർവേ വെളിപ്പെടുത്തുന്നത്. അതായത് എല്ലുകൾ പൊട്ടിയവരെയും മറ്റും എയർ ലൈൻ സ്റ്റാഫുകൾ സഹതാപത്തോടെയാണ് പരിഗണിക്കുന്നത്. ഇക്കാര്യം അറിയിക്കുന്നതിലൂടെ നമുക്ക് മികച്ച് യാത്രാ സൗകര്യങ്ങൾ ലഭിക്കാനുള്ള സാധ്യത കൂടുതലാണെന്നർത്ഥം.

ഡിസ്‌കൗണ്ട് ഡീലുകൾ

എയർലൈൻ കമ്പനികൾ വാഗ്ദാനം ചെയ്യുന്ന ഓഫറുകൾ യഥാസമയം അറിഞ്ഞാൽ നമുക്ക് അതുമായി ബന്ധപ്പെട്ട ആനുകൂല്യങ്ങൾ നേടാനാകുന്നു. മെസേജ് അലെർട്ടിങ് മെമ്പർമാർക്കായി എയർലൈൻ കമ്പനികൾ ഇതുസംബന്ധിച്ച മെസേജുകൾ പതിവായി അയക്കാറുണ്ട്. അതിനാൽ ഇവ പരിശോധിച്ച് ലഭ്യമായ ആനുകൂല്യങ്ങൾ കരസ്ഥമാക്കാവുന്നതാണ്. അയർലണ്ടിലെ എയർ ലിൻഗുസ് ഇത്തരം ആനുകൂല്യങ്ങൾ ലഭ്യമാക്കുന്ന കമ്പനികളിലൊന്നാണ്. യാത്രതുടങ്ങുന്നതിന് മുമ്പ് കമ്പനിയുമായി ഇമെയിലിൽ ബന്ധപ്പെട്ട് ഇത്തരം ആനുകൂല്യങ്ങൾ നേടാവുന്നതാണ്.

പിറന്നാളിന് പറന്നാൽ ഗുണമേറെ

നിങ്ങളുടെ പിറന്നാളിന് വിമാനയാത്ര ചെയ്താൽ ചില നല്ല ആനുകൂല്യങ്ങളും അപ്ഗ്രഡേഷനുള്ള സാധ്യതയും കൂടുതലാണ്. എന്നാൽ പിറന്നാളാണെന്ന് കള്ളം പറഞ്ഞ് ഇവ തട്ടിയെടുക്കാമെന്നാരും കരുതേണ്ട. നിങ്ങളുെട പാസ്‌പോർട്ടിലെ ജനനതിയതി വച്ചാണ് വിമാനക്കമ്പനികൾ പിറന്നാൾ ദിനം കണക്കു കൂട്ടിയെടുക്കുന്നതെന്നറിയുക.

ഹണിമൂണിന് നല്ല ട്രീറ്റ് ലഭിക്കും

നിങ്ങൾ ഹണിമൂൺ യാത്രയിലാണെങ്കിൽ ഇക്കാര്യം ചെക്ക് ഇൻ ഡെസ്‌കിനെ അറിയിക്കുകയാണെങ്കിൽ നമുക്ക് മികച്ച യാത്രാ സൗകര്യം ലഭിക്കാനുള്ള സാധ്യത കൂടുതലാണ്. അതു പോലെത്തന്നെ വിമാനത്താവളത്തിൽ നിന്ന് നിങ്ങൾക്ക് മോശം അനുഭവങ്ങൾ ഉണ്ടായെന്ന് ചെക്ക് ഇൻ ഡെസ്‌കിനെ അറിയിച്ചാൽ അതിനുള്ള പ്രായശ്ചിത്തമെന്നോണം നല്ല ക്ലാസ് യാത്രക്കായി ലഭിക്കാനുള്ള സാധ്യത കൂടുതലാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP