Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വിമാന കമ്പനിയുടെ പിഴവ് മൂലം നാല് മണിക്കൂറിലധികം വൈകിയാൽ മുഴുവൻ ടിക്കറ്റ് നിരക്കും മടക്കി നൽകണം; ബുക്ക് ചെയ്തു 24 മണിക്കൂറിനകം റദ്ദു ചെയ്താൽ മുഴുവൻ പണവും തിരിച്ചു നൽകണം; കാൻസലേഷൻ ഫീസ് ഇന്ധന നിരക്കിൽ കൂട്ടരുത്; കണക്ഷൻ ഫ്‌ളൈറ്റ് മിസ്സായാൽ നഷ്ടപരിഹാരം നൽകണം: ഒടുവിൽ വിമാന കമ്പനിക്ക് നിയന്ത്രണങ്ങൾ പ്രഖ്യാപിച്ച് സർക്കാർ

വിമാന കമ്പനിയുടെ പിഴവ് മൂലം നാല് മണിക്കൂറിലധികം വൈകിയാൽ മുഴുവൻ ടിക്കറ്റ് നിരക്കും മടക്കി നൽകണം; ബുക്ക് ചെയ്തു 24 മണിക്കൂറിനകം റദ്ദു ചെയ്താൽ മുഴുവൻ പണവും തിരിച്ചു നൽകണം; കാൻസലേഷൻ ഫീസ് ഇന്ധന നിരക്കിൽ കൂട്ടരുത്; കണക്ഷൻ ഫ്‌ളൈറ്റ് മിസ്സായാൽ നഷ്ടപരിഹാരം നൽകണം: ഒടുവിൽ വിമാന കമ്പനിക്ക് നിയന്ത്രണങ്ങൾ പ്രഖ്യാപിച്ച് സർക്കാർ

 ന്യൂഡൽഹി: വിമാനയാത്രക്കാർക്ക് ആശ്വാസം പകരുന്ന നിയമങ്ങൾ പ്രഖ്യാപിച്ച് വ്യോമയാന മന്ത്രാലയം. യാത്രക്കാർക്ക് ഗുണകരമാകുന്ന നിരവധി കാര്യങ്ങൾ നിയമത്തിൽ പ്രഖ്യാപിച്ചിട്ടുണ്ട്. വിമാനടിക്കറ്റുകൾ ബുക്ക് ചെയ്ത് 24 മണിക്കൂറിനുള്ളിൽ റദ്ദാക്കുകയാണെങ്കിൽ പിഴ ഈടാക്കരുതെന്ന് നിർദേശിക്കുന്നത് അടക്ക നിരവധി പരിഷ്‌ക്കാരങ്ങളാണ് പുതിയ നിയമത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കേന്ദ്ര വ്യോമയാന സഹമന്ത്രി ജയന്ത് സിൻഹയാണ് പുതിയ നിയമങ്ങൾ സംബന്ധിച്ച് വ്യക്തമാക്കിയത്.

അതേസമയം വിമാനം പുറപ്പെടുന്നതിന് 96 മണിക്കൂർ (നാലുദിവസം) മുൻപ് ബുക്ക് ചെയ്തിട്ടുള്ള ടിക്കറ്റുകൾക്ക് ഈ ആനുകൂല്യം ലഭിക്കില്ല. മുൻകൂട്ടി ബുക്ക് ചെയ്ത ടിക്കറ്റുകൾക്കാണ് ഈ ആനുകൂല്യം ലഭിക്കുക. വിമാനയാത്ര സംബന്ധിച്ച് തയ്യാറാക്കിയ ആദ്യത്തെ 'പാസഞ്ചേഴ്സ് ചാർട്ടർ' പ്രകാശനം ചെയ്തു സംസാരിക്കുയായിരുന്നു അദ്ദേഹം.

ചാർട്ടറിലെ മറ്റു നിർദേശങ്ങൾ ഇങ്ങനെ:

*വിമാനക്കമ്പനിയുടെ പിഴവു മൂലം നാലുമണിക്കൂറിലേറെ വിമാനം വൈകുകയാണെങ്കിൽ യാത്രക്കാരന് ടിക്കറ്റിന്റെ മുഴുവൻ തുകയും തിരികെ നൽകും.

*റദ്ദാക്കൽ തുക വിമാനടിക്കറ്റിന്റെ അടിസ്ഥാന നിരക്കിനെക്കാളോ ഇന്ധന നിരക്കിനെക്കാളോ കൂടാൻ പാടില്ല

*ഒരുദിവസം വൈകി പിറ്റേന്നാണ് വിമാനം പുറപ്പെടുന്നതെങ്കിൽ യാത്രക്കാരന് താമസസൗകര്യം ഒരുക്കണം.

* വിമാനം റദ്ദാക്കിയ വിവരം 24 മണിക്കൂറിനുള്ളിലാണ് യാത്രക്കാരനെ അറിയിക്കുന്നതെങ്കിൽ മുഴുവൻ തുകയും തിരികെ നല്കണം.

*യാത്രക്കാരന് കണക്ടറ്റഡ് ഫ്ലൈറ്റ് ലഭിച്ചില്ലെങ്കിൽ വിമാനക്കമ്പനി നഷ്ടപരിഹാരം നൽകണം.

*യാത്രക്കാരന് കണക്ടഡ് ഫ്ലൈറ്റ് ലഭിക്കാതിരുന്നത് ആദ്യം യാത്ര ചെയ്ത വിമാനം മൂന്നു മണിക്കൂറിലേറെ വൈകിയതു കാരണമാണെങ്കിൽ വിമാനക്കമ്പനി 5,000രൂപയും നാലുമണിക്കൂർ മുതൽ 12 മണിക്കൂർ വരെ വൈകിയാൽ 10,000 രൂപയും അതിലേറെ വൈകിയാൽ 20,000 രൂപയും നഷ്ടപരിഹാരം നൽകണം.

*യാത്രക്കാരുമായി റൺവേയിൽ ഒരു മണിക്കൂറിനു മേലെ വിമാനം നിർത്തുകയാണെങ്കിൽ സൗജന്യമായി വെള്ളവും ഭക്ഷണവും നൽകണം. രണ്ടു മണിക്കൂറിനു നിർത്തുകയാമെങ്കിൽ യാത്രക്കാരെ പുറത്തിറങ്ങാൻ അനുവദിക്കണം.

* ടിക്കറ്റ് റദ്ദാക്കുമ്പോൾ ഈടാക്കുന്ന തുക വായിക്കാൻ പറ്റുന്ന തരത്തിൽ ടിക്കറ്റിൽ എഴുതണം.

പുതുക്കിയ മാറ്റങ്ങൾ ഉൾപ്പെടുത്തി ഒരു മാസത്തിനുള്ളിൽ നിയമങ്ങൾ പ്രാബല്യത്തിൽ വരുമെന്ന് വ്യോമയാന സെക്രട്ടറി ആർ.എൻ. ചൗബേ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP