Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കോഡ് ഷെയറിങ് ടിക്കറ്റ് എടുത്താൽ എന്തെങ്കിലും സംഭവിച്ചാൽ നഷ്ടപരിഹാരം കിട്ടില്ല; ഒരു ഫ്‌ളൈറ്റ് മിസ്സായാലും അടുത്തതും പോകും; ഒരു വിമാനത്തിൽ ബുക്ക് ചെയ്തിട്ട് മറ്റൊരു വിമാനത്തിൽ യാത്ര ചെയ്യേണ്ടി വരുന്നവർ അറിയുക

കോഡ് ഷെയറിങ് ടിക്കറ്റ് എടുത്താൽ എന്തെങ്കിലും സംഭവിച്ചാൽ നഷ്ടപരിഹാരം കിട്ടില്ല; ഒരു ഫ്‌ളൈറ്റ് മിസ്സായാലും അടുത്തതും പോകും; ഒരു വിമാനത്തിൽ ബുക്ക് ചെയ്തിട്ട് മറ്റൊരു വിമാനത്തിൽ യാത്ര ചെയ്യേണ്ടി വരുന്നവർ അറിയുക

ലണ്ടൻ: യുകെയിൽ വിമാനയാത്രക്കാർ കോഡ് ഷെയറിങ് എന്ന പുതിയ രീതിയിലൂടെ വിമാന ടിക്കറ്റുകൾ ബുക്ക് ചെയ്യുന്ന പ്രവണത വർധിച്ച് കൊണ്ടിരിക്കുകയാണ്. തിരക്ക് പിടിച്ച ഇന്നത്തെ ലോകത്ത് യാത്രക്കാർക്ക് യാത്ര അനായാസമാക്കാൻ ഇതിലൂടെ സാധിക്കുമെങ്കിലും ഇതിന്റെ പുറകിലുള്ള പ്രശ്‌നങ്ങളെയും ബുദ്ധിമുട്ടുകളെയും കുറിച്ച് മിക്കവർക്കുമറിയില്ലെന്നതാണ് വാസ്തവം. അതായത് കോഡ്‌ഷെയറിങ് ടിക്കറ്റ് എടുത്താൽ എന്തെങ്കിലും സംഭവിച്ചാൽ നഷ്ടപരിഹാരം കിട്ടില്ലെന്നറിയുക. ഒരു ഫ്‌ളൈറ്റ് മിസായാലും അടുത്തതും പോവുകയും ചെയ്യും. കോഡ്‌ഷെറിംഗിലൂടെ ഒരു വിമാനത്തിലേക്ക് ടിക്കറ്റെടുത്ത് മറ്റൊരു വിമാനത്തിൽ യാത ചെയ്യേണ്ടി വരുന്നവർ ഇത്തരം ചില കാര്യങ്ങൾ മനസിലാക്കിയാൽ നന്നായിരിക്കും.

രണ്ടോ അതിലധികമോ എയർലൈനുകൾ ഒന്നിച്ച് ചേർന്ന് തങ്ങളുടെ പേരുകളിൽ ഫ്‌ളൈറ്റുകൾ പരസ്പരം ലിസ്റ്റ് ചെയ്യുന്ന പ്രക്രിയയാണ് കോഡ് ഷെയറിങ് എന്നറിയപ്പെടുന്നത്. ഇതിലൂടെ എയർലൈനുകൾക്ക് യാതൊരു വിധ ചെലവുകളുമില്ലാതെ പരസ്പര സഹകരണത്തോടെ തങ്ങളുടെ റൂട്ട് മാപ്പ് വ്യാപിപ്പിക്കാൻ സാധിക്കും. ഇതിന് പുറമെ യാത്രക്കാർക്ക് യാത്ര അനായാസമാക്കാനും സാധിക്കും. മൾട്ടി സെക്ടർ ട്രിപ്പിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനെക്കുറിച്ച് യാത്രക്കാർ യാതൊരു വിധത്തിലുമുള്ള സമ്മർദങ്ങളും അനുഭവിക്കേണ്ടി വരില്ലെന്നതാണ് കോഡ്‌ഷെയറിംഗിന്റെ പ്രധാന ഗുണമെന്നാണ് ഏവിയേഷൻ അനലിസ്റ്റായ അലെക്‌സ് മാച്ചെറാസ് വെളിപ്പെടുത്തുന്നത്.

ഇത്തരം യാത്രകളിൽ ഏതൊക്കെ എയർലൈനുകൾ ഏതൊക്കെ റൂട്ടുകളിലാണ് സർവീസ് നടത്തുന്നതെന്നറിയാൻ യാത്രക്കാർ പരക്കം പായേണ്ടതുമില്ല. യാത്രക്കാർ ഇവയെക്കുറിച്ചെല്ലാം അന്വേഷിച്ചറിഞ്ഞ് ബുക്ക് ചെയ്യുന്നതിന് പകരം കോഡ്‌ഷെയറിംഗിലൂടെ എയർലൈൻ പാർട്ണർമാർ ഇതെല്ലാം നിങ്ങൾക്കായി ചെയ്ത് തരുന്നതായിരിക്കും. പ്രതിമാസം ഒരു ലക്ഷത്തിലധികം കോഡ്‌ഷെയേർസ് യുകെയിൽ ഓപ്പറേറ്റ് ചെയ്യപ്പെടുന്നുവെന്നാണ് കണക്കുകൾ വെളിപ്പെടുത്തുന്നത്. സാധാരണയായി ഇത് യാത്രകളെ ബാധിക്കാറില്ല. എന്നാൽ വിച്ച്...? എന്ന കൺസ്യൂമർ ഗ്രൂപ്പിന്റെ പുതിയ റിപ്പോർട്ട് കോഡ്‌ഷെയറിംഗിനെ തുടർന്ന് യാത്രക്കാർക്കുണ്ടായേക്കാവുന്ന ബുദ്ധിമുട്ടുകളെക്കുറിച്ചും പ്രയാസങ്ങളെക്കുറിച്ചും വെളിപ്പെടുത്തുന്നു.

അതായത് ഇത്തരം രീതികളിലൂടെ ടിക്കറ്റ് ബുക്ക് ചെയ്തതിന് ശേഷം യാത്രക്ക് എന്തെങ്കിലും തടസങ്ങളുണ്ടായാൽ യാത്രക്കാർക്ക് നഷ്ടപരിഹാരം ലഭിക്കില്ലെന്നാണ് വിച്ച്..? മുന്നറിയിപ്പേകുന്നത്. ചില സന്ദർഭങ്ങളിൽ നൂറ് കണക്കിന് പൗണ്ടിന്റെ നഷ്ടംനിങ്ങൾക്ക് ഇതിലൂടെ ഉണ്ടാവുകയും ചെയ്യും. സാധാരണ രീതിയിൽ ബ്രിട്ടീഷ് എയർവേസ്, വെർജിൻ അറ്റ്‌ലാന്റിക്ക്, അല്ലെങ്കിൽ മറ്റേതെങ്കിലും യൂറോപ്യൻ എയർലൈൻ എന്നിവയിൽ ടിക്കറ്റ് ബുക്ക് ചെയ്താൽ നിങ്ങളുടെ വിമാനം റദ്ദാക്കുകയോ വൈകുകയോ ചെയ്താൽ യൂറോപ്യൻയൂണിയൻ നിയമപ്രകാരം നിങ്ങൾക്ക് 600 യൂറോ നഷ്ടപരിഹാരം നിർബന്ധമായും ലഭിക്കും.

എന്നാൽ കോഡ്‌ഷെയറിംഗിലൂടെയാണ് ഡെൽറ്റയിലോ അല്ലെങ്കിൽ എഎയിലോ ടിക്കറ്റ് ബുക്ക് ചെയ്തിരിക്കുന്നതെങ്കിൽ നിങ്ങൾ ഏതെങ്കിലും യൂറോപ്യൻ യൂണിയൻ എയർപോട്ടിൽ നിന്നും യാത്ര പുറപ്പെടുന്നവരാണെങ്കിൽ മാത്രമേ നിങ്ങൾക്ക് അത്തരം അവസരങ്ങളിൽ നഷ്ടപരിഹാരം ലഭിക്കുകയുള്ളുവെന്നറിയുക. വാഷിങ്ടൺ ഡിസിയിൽ നിന്നും സ്‌പെയിനിലെ അലികാന്റെയിലേക്ക് പറക്കാൻ ബ്രിട്ടീഷ് എയർവേസിൽ കോഡ്‌ഷെയറിംഗിലൂടെ ടിക്കറ്റെടുത്ത് പെട്ട് പോയ ദമ്പതികളായ ക്രിസ് പിലെയുടെയും ലോറ ട്രെവിനോയുടെയും ദുരനുഭവം കോഡ്‌ഷെയറിംഗിലൂടെ യാത്രക്കാർക്കുണ്ടാകുന്ന ബുദ്ധിമുട്ടിന് ഉദാഹരണമായി എടുത്ത് കാട്ടപ്പെടുന്നുണ്ട്.

ബ്രിട്ടീഷ് എയർവേസിന്റ കോഡ് ഷെയർ പാർട്ണറായ അമരിക്കൻ എയർലൈൻ വിമാനമായിരുന്നു വാഷിങ്ടണിലെ റൊണാൾഡ് റീഗൻ എയർപോർട്ടിൽ നിന്നും ന്യൂയോർക്കിലേക്ക് ഇവർക്കായി ഷെഡ്യൂൾ ചെയ്തിരുന്നത്. എന്നാൽ ഈ വിമാനം അവസാന നിമിഷം റദ്ദാക്കിയപ്പോൾ അവർക്ക് ന്യൂയോർക്കിൽ നിന്നും ലണ്ടനിലേക്കുള്ള കണക്ഷൻ വിമാനവും നഷ്ടപ്പെടുകയായിരുന്നു. തുടർന്ന് ഇവർ വാഷിംടണിലെ ഡുല്ലെസ് എയർപോർട്ടിലേക്ക് 100 ഡോളർ ടാക്‌സിക്ക് കൊടുത്ത് പറപറക്കേണ്ടി വന്നു.അവിടെ നിന്നും ലണ്ടനിലേക്ക് പോകുന്ന ബ്രിട്ടീഷ് എയർവേസ് വിമാനത്തിൽ കയറുകയായിരുന്നു ലക്ഷ്യം.

എന്നാൽ ഡുല്ലെസിൽ നിന്നും പുറപ്പെടുന്ന ബ്രിട്ടീഷ്എയർവേസ് വിമാനത്തിൽ അവർക്ക് സീറ്റുണ്ടായിരുന്നില്ല. 570 പൗണ്ട് കൊടുത്ത് പ്രീമിയത്തിലേക്ക് അപ്‌ഗ്രേഡ് ചെയ്താൽ മാത്രമേ സീറ്റുണ്ടാവുകയുള്ളുവെന്നായിരുന്നു ബ്രിട്ടീഷ് എയർവേസ് പറഞ്ഞത്.തങ്ങളുടെ കൈവശമുള്ള റസീറ്റുകൾ സൂക്ഷിക്കാനും അവർക്കുണ്ടായ അധികച്ചെലവിന് പിന്നീട് നഷ്ടപരിഹാരം നൽകുമെന്നുമായിരുന്നു ബ്രിട്ടീഷ് എയർവേസ് അപ്പോൾ അവർക്ക് വാഗ്ദാനമേകിയിരുന്നത്. എന്നാൽ പിന്നീട് ബ്രിട്ടീഷ് എയർവേസ് നഷ്ടപരിഹാരം നൽകുന്നതിന് തയ്യാറായില്ലെന്നാണ് വ്യക്തമായിരിക്കുന്നത്. തുടക്കത്തിൽ അമേരിക്കൻ എയർലൈൻസ് വിമാനം റദ്ദാക്കിയത് തങ്ങളുടെ കുറ്റം കൊണ്ടല്ലെന്നായിരുന്നു ബ്രിട്ടീഷ് എയർവേസിന്റെ വാദം. കോഡ്‌ഷെയറിംഗിലൂടെ ടിക്കറ്റെടുത്തവർക്ക് ഇത്തരം ദുരനുഭവങ്ങൾ പെരുകുന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പുമായി വിച്ച്...? രംഗത്തെത്തിയിരിക്കുന്നത്. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP