Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202030Wednesday

കലാപ്രേമികളുടെ സ്വപ്‌ന ഭൂമിയായ രഘുരാജപൂരിലൂടെ നടത്തിയ ഒരു യാത്ര

കലാപ്രേമികളുടെ സ്വപ്‌ന ഭൂമിയായ രഘുരാജപൂരിലൂടെ നടത്തിയ ഒരു യാത്ര

ഘുരാജപൂർ കലാപ്രേമികളുടെ സ്വപ്ന ഭൂമിയാണ്. ഒഡീഷയിലെ പുരി ജില്ലയിൽ സ്ഥിതിചെയ്യുന്ന ഈ ഗ്രാമം കലാരൂപങ്ങളുടെയും ശില്പങ്ങളുടെയും തുറന്ന കാഴ്ച്ചബംഗ്ലാവ് തന്നെയാണ്. ഏകദേശം നൂറിലധികം കുടുംബങ്ങളാണ് ഈ ഗ്രാമത്തിലുള്ളത്. അവരിൽ ഭൂരിഭാഗവും ഏതെങ്കിലും തരത്തിലുള്ള കരകൗശല വേല ചെയ്തു ജീവിക്കുന്നവരാണ്. കൈകൾ കൊണ്ട് തുണിയിലും, കടലാസിലും, പനയോലയിലും മറ്റും വിസ്മയങ്ങൾ തീർക്കുന്ന ഇവർ പരമ്പരാഗത കലാകാരന്മാരാണ്.

ഗ്രാമത്തിനു ചുറ്റും പന, മാവ്, തെങ്ങ് തുടങ്ങിയ വൃക്ഷങ്ങളാണ് അധികവും. മറ്റ് മരങ്ങളിലെല്ലാം വെറ്റില വള്ളികൾ പടർന്നു കയറിയ തോട്ടങ്ങൾ. ഒഡീഷയുടെ കലാ-കരകൗശല പാരമ്പര്യത്തിന്റെ സമ്പന്നമായ അടയാളപ്പെടുത്തലാണ് രഘുരാജ പൂർ. രഘുരാജ പൂരിലെ പട്ടച്ചിത്രങ്ങൾ വളരെ പ്രശസ്തമാണ്. ഒഡിയ ഭാഷയിൽ പട്ട എന്നാൽ കാൻവാസ്. ചിത്ര എന്നാൽ ഛായാചിത്രം. പല അടുക്കായി തുണി ഒട്ടിച്ചു ചേർത്ത് കൈകൊണ്ണ്തയ്യാറാക്കുന്ന പടി എന്ന ക്യാൻവാസിലാണ് ഈ ചിത്രങ്ങൾ നിർമ്മിക്കുന്നത്. ഈ കലാകാരന്മാർ തന്നെ പ്രത്യേക അനുപാതങ്ങളിൽ തയ്യാറാക്കി
എടുക്കുന്ന പ്രകൃതിദത്ത ഛായങ്ങളാണ് ചിത്ര രചനയ്ക്ക് ഉപയോഗിക്കുന്നത്.


പട്ടച്ചിത്ര പെയിന്റിങ്ങുകൾക്ക് ഒഡീഷയുടെ ചരിത്രത്തോളം തന്നെ പഴക്കമുണ്ട്. പുരാണങ്ങളിലും ഇതിഹാസങ്ങളിലുമുള്ള ഭക്തകഥകളാണ് മിക്കവാറും പട്ടച്ചിത്രങ്ങളുടെ ഇതിവൃത്തം. ഓരോ ചിത്രങ്ങളും അതിന്റെ ക്രമത്തിൽ കാണുകയാണെങ്കിൽ ആ കഥ വായിക്കുന്നത് പോലെ മനസിൽ പതിയുന്ന രീതിയിലാണ് കലാകാരന്മാർ അവ വരയ്ക്കുന്നത്. ശ്രീ ജഗന്നാഥൻ, ബലഭദ്രൻ, സുഭദ്ര തുടങ്ങിയ ദേവീദേവന്മാരാണ് പട്ടച്ചിത്രങ്ങളിലെ പ്രധാന കഥാപാത്രങ്ങൾ. ഇത്തരത്തിലുള്ള ചിത്രകഥകൾ നിറഞ്ഞവയാണ് രഘുരാജപൂരിലെ ഓരോ വീടിന്റെയും ചുമരുകൾ.

ന'ന'
ശിലാവിഗ്രഹങ്ങൾ, കടലാസ് കളിപ്പാട്ടങ്ങൾ, തടിയിലുള്ള കൊത്തുരൂപങ്ങൾ, വസ്ത്രങ്ങളിലെ ചിത്രപ്പണികൾ, പനയോലകളിലെ പെയിന്റിംങ് തുടങ്ങിയവയാണ് ഇവിടെ നിർമ്മിക്കുന്ന മറ്റു കലാരൂപങ്ങൾ. ഗ്രാമത്തിലെ കലാകാരന്മാരുടെ മുഖ്യ ജീവിത ഉപാധി ഈ കരവേല തന്നെ. രഘുരാജപൂർ ഗ്രാമത്തിലെ ഓരോ കുടുംബവും ഏതെങ്കിലും തരത്തിലുള്ള കരകൗശല വേലകൾ ചെയ്യുവരായിരിക്കും. ഏഴും എട്ടും വയസുള്ള കൊച്ചു കുട്ടികൾ പോലും സ്വയം പട്ടപെയിന്റിംങ് ജോലികൾ ചെയ്യുന്നത് കണ്ടാൽ നാം അമ്പരന്നു പോകും. വിവിധ സന്നദ്ധ സംഘടനകൾ വഴിയാണ് ഈ കലാകാരന്മാർ തങ്ങളുടെ ഉത്പ്പന്നങ്ങൾ വിപണിയിൽ വില്ക്കുന്നത്. ഗ്രാമത്തിൽ തന്നെ ധാരാളം സന്നദ്ധ സംഘടനകൾ ഈ ഉത്പ്പന്നങ്ങളുടെ നിർമ്മാണത്തിൽ പരിശീലനം നല്കുകയും, ഈ മേഖലയെ പ്രോത്സാഹിപ്പിക്കുകയും ഇവ വിപണനം നടത്തുകയും ചെയ്യുന്നു. സംസ്ഥാനത്തിനകത്തും പുറത്തും നടക്കുന്ന പ്രദർശന മേളകളിൽ ഈ കലാകാരന്മാർ പങ്കെടുത്ത് കരകൗശല ഉത്പ്പന്നങ്ങൾ നേരിട്ടും വിറ്റഴിക്കുന്നു.
ന'ന'
പ്രാചീന ഒഡീസി നൃത്ത രൂപമായ ഗോട്ടിപുവയ്ക്കും രഘുരാജപൂർ പ്രശസ്തമാണ്. പ്രശസ്ത ഒഡിസി നൃത്താചാര്യൻ പരേതനായ പത്മാഭിഭൂഷണ ഗുരു കേളുചര മഹാപത്ര ഈ ഗ്രാമത്തിലാണ് ജനിച്ചതും വളർന്നതും. ഗോട്ടിപുവ നൃത്തത്തിൽ പെകുട്ടികളായി കൗമാരക്കാരായ ആൺകുട്ടികൾ വേഷമിട്ട് ചുവടുകൾ വയ്ക്കുന്നു. ഇപ്പോൾ ഈ ഗ്രാമത്തിൽ നിന്നുള്ള ഗോട്ടിപുവ കലാകാരന്മാർ രാജ്യത്തിനകത്തും പുറത്തും നിരവധി വേദികളിൽ ഈ കലാരൂപം അവതരിപ്പിച്ചു വരുന്നു.
ന'ന'

Stories you may Like

വിദേശികൾ ഉൾപ്പെടെ ആയിരക്കണക്കിനു സഞ്ചാരികളാണ് ഓരോ വർഷവും രഘുരാജപൂർ സന്ദർശിച്ചു മടങ്ങുന്നത്. അമേരിക്ക, ഇംഗ്ലണ്ട്, ചൈന, നേപ്പാൾ, ജപ്പാൻ, ഇറ്റലി തുടങ്ങിയ വിദേശരാജ്യങ്ങളിൽ നിന്നെല്ലാം വിനോദ സഞ്ചാരികൾ രഘുരാജപൂർ തേടി എത്തുന്നു. ഒഡീഷയുടെ സമ്പന്നമായ കലകരകൗശല പാരമ്പര്യത്തിന്റെ ചിത്രങ്ങൾ മനസിൽ പകർത്തി അവർ മടങ്ങുന്നു. സ്വന്തം വീടുകളിൽ ഇരുന്ന് കലാരൂപങ്ങൾ നിർമ്മിക്കുന്ന ഈ കലാകാരന്മാർ സ്വയം പര്യാപ്തരാണ്. അവർക്ക് വേറെ തൊഴിൽ അനേ്ഷിച്ചു പോകേണ്ട ആവശ്യമില്ല. യഥാർത്ഥ ഉൾനാടൻ വിനോദസഞ്ചാര കേന്ദ്രമായി ഈ ഗ്രാമം മാറിയിരിക്കുന്നു. ഒരു പക്ഷെ ഇന്ത്യയിൽ മറ്റ് ഒരു ഗ്രാമത്തിലും ഇത്രയധികം കലാരൂപങ്ങൾ ഒരുമിച്ചു കാണുക അസാധ്യമായിരിക്കും, രഘുരാജ പൂരിലല്ലാതെ.

കട്ടക്ക് പി.ഐ.ബിയിൽ ഇൻഫർമേഷൻ അസിസ്റ്റന്റാണ് ലേഖിക. ലേഖനത്തിലെ അഭിപ്രായങ്ങൾ ലേഖികയുടേത് മാത്രം.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP