Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഏറ്റവും ചെലവ് കുറഞ്ഞ ഡൊമെസ്റ്റിക് വിമാനയാത്ര ഇന്ത്യയിൽ; ഏറ്റവും ചെലവ് കൂടുതൽ യുഎഇയിൽ; അന്താരാഷ്ട്ര യാത്രയിൽ നിരക്ക് കുറവ് ചൈനയിൽ; കൂടുതൽ കാനഡയിലും

ഏറ്റവും ചെലവ് കുറഞ്ഞ ഡൊമെസ്റ്റിക് വിമാനയാത്ര ഇന്ത്യയിൽ; ഏറ്റവും ചെലവ് കൂടുതൽ യുഎഇയിൽ; അന്താരാഷ്ട്ര യാത്രയിൽ നിരക്ക് കുറവ് ചൈനയിൽ; കൂടുതൽ കാനഡയിലും

മുംബൈ: വിമാനയാത്രയുടെ കാര്യത്തിൽ മറ്റ് വികസിത രാജ്യങ്ങളുമായി തട്ടിച്ചു നോക്കുമ്പോൾ ഇന്ത്യ ഇപ്പോഴും ശൈശവ ദിശയിലാണ്. ആഭ്യന്തര വിമാന സർവീസുകളിൽ അടക്കം പിന്നിലാണെങ്കിലും ലോകത്ത് ഏറ്റവും ചെലവ് കുറഞ്ഞ വിമാനയാത്ര ഇന്ത്യയിലാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. ഏറ്റവും ചിലവേറിയ ആഭ്യന്തര വിമാനയാത്ര യുഎഇയിലുമാണ്. അതേസമയം തന്നെ ഏറ്റവും ചെലവ് കൂടിയ അന്താരാഷ്ട്ര യാത്ര കാനഡയിലും കുറവ് ചൈനയിലുമാണ്.

നൂറ് കിലോമീറ്റർ വിമാനയാത്രയ്ക്ക് 156 രൂപ മാത്രമേ ചെലവ് വരുന്നുള്ളൂവെന്നാണ് റിപ്പോർട്ട്. ആഭ്യന്തര വിപണി പിടിക്കാൻ വിമാനക്കമ്പനികൾ തമ്മിലുള്ള മത്സരമാണ് ഉപഭോക്താക്കൾക്ക് കുറഞ്ഞ ചെലവിൽ വിമാനയാത്ര സാധ്യമാക്കുന്നത്. അതേസമയം ഇന്ത്യ കഴിഞ്ഞാൽ മലേഷ്യയിലാണ് പിന്നെ ഏറ്റവും ചിലവു കുറവ്. ഇവിടെ 100 കിലോമീറ്ററിന് 159 രൂപ നൽകേണ്ടി വരുന്നു. അതേസമയം ആഭ്യന്തര നിരക്കിന്റെ കാര്യത്തിൽ മൂന്നാമതുള്ള അമേരിക്കയിൽ 100 കിലോമീറ്റർ യാത്രയ്ക്ക് 243 രൂപയാണ് നൽകേണ്ടി വരുന്നത്.

75 രാജ്യങ്ങളുടെ പട്ടികയിൽ ഏറ്റവും ഉയർന്ന നിരക്ക് ആഭ്യന്തര വിമാനയാത്രയ്ക്ക് നൽകേണ്ടി വരുന്നത് യുഎഇയിലാണ്. യുഎഇയിൽ 100 കിലോമീറ്റർ വിമാനയാത്രയ്ക്ക് 12462 രൂപ കൊടുക്കേണ്ടി വരുന്നുണ്ട്. പിന്നീട് ആഭ്യന്തര വിമാനയാത്രയിൽ ഉയർന്ന നിരക്ക് ഈടാക്കുന്നത് ഓസ്ട്രിയയാണ്. ഓസ്ട്രിയയിൽ 4718 രൂപയായാണ് ആഭ്യന്തര വിമാനയാത്രയക്ക് വേണ്ടി വരുന്നത്. അതേസമയം ചിലവു കൂടിയ യാത്രയിൽ ഖത്തറാണ് മൂന്നാം സ്ഥാനത്ത്. 4426 രൂപയാണ് ഖത്തറിലെ ഒരു ആഭ്യന്തര യാത്രയ്ക്ക് ചെലവ് വരുന്നത്.

അതേസമയം അന്താരാഷ്ട്ര വിമാനയാത്രയുടെ ചെലവിന്റെ കാര്യത്തിൽ ഇന്ത്യ പിന്നിലാണ്. ചൈനയാണ് ഇക്കാര്യത്തിൽ മുന്നിൽ. നൂറ് കിലോമീറ്റർ ദൂരം അന്താരാഷ്ട്ര വ്യോമയാന മേഖലയിൽ യാത്ര ചെയ്യുന്നതിന് 83 രൂപയാണ് ചൈനയിൽ ചെലവ്. രണ്ടാമതുള്ളത് റുമാനിയയിലാണ് 115 രൂപയാണ് റുമാനിയയിലെ ചെലവ്. മൂന്നാമതുള്ള മലേഷ്യയിൽ 145 രൂപയ്ക്കും വിമാനയാത്ര ചെയ്യാം. ഇന്ത്യയിൽ അന്താരാഷ്ട്ര വിമാനയാത്രയ്ക്ക് 244 രൂപയാണ് നൽകേണ്ടി വരുന്നത്.

അന്താരാഷ്ട്ര വ്യോമയാന മേഖലയിൽ യാത്ര ചെയ്യുമ്പോൾ ഏറ്റവും അധികം പണം നൽകേണ്ടി വരുന്നത് കാനഡയിലാണ്. 3000 രൂപയാണ് കാനഡയിൽ 100 കിലോമീറ്റർ അന്താരാഷ്ട്ര വ്യോമയാന മേഖലയിൽ യാത്ര ചെയ്യാൻ വേണ്ടിവരുന്നത്. ഒമാനിലെ യാത്രയ്ക്ക് 2100 രൂപയും നൽകേണ്ടി വരും. ബൊളിവിയയാണ് ചെലവ് കൂടിയ വിമാനയാത്രയിൽ മൂന്നാമത്. ഇവിടെ 100 കിലോമീറ്റർ അന്താരാഷ്ട്ര വിമാന മേഖലയിൽ യാത്ര ചെയ്യാൻ 1982 രൂപ നൽകേണ്ടി വരും.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP