Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കുട്ടികളിലെ അമിതവണ്ണം തടയാം; ഈ മാർഗ്ഗങ്ങൾ ഒന്ന് പരീക്ഷിക്കാം

കുട്ടികളിലെ അമിതവണ്ണം തടയാം; ഈ മാർഗ്ഗങ്ങൾ ഒന്ന് പരീക്ഷിക്കാം

സ്വന്തം ലേഖകൻ

കുട്ടികളിലെ അമിതവണ്ണം എല്ലാ രക്ഷിതാക്കളെയും അലട്ടുന്ന ഒരു പ്രശ്‌നമാണ്.  ശരീരത്തിൽ ധാരാളം കൊഴുപ്പ് അമിതവണ്ണം ഉണ്ടാകുന്നതിലൂടെ അടിഞ്ഞുകൂടുന്നു. ഇത് കുട്ടികളിൽ ഹൃദ്രോഗം പോലുള്ള റിഗ്ഗങ്ങൾ ഉണ്ടാകാൻ കാരണമാകുന്നു.

ആരോഗ്യകരമായ ഭക്ഷണശീലങ്ങൾ കുട്ടികളയിൽ ആദ്യം മുതലേ തന്നെ വളർത്തി എടുക്കേണ്ടത് അത്യാവശ്യമായ ഒരു കാര്യമാണ്. കുട്ടികളെ ഭക്ഷണത്തോടൊപ്പം, ക്യത്യമായി വ്യായാമം ചെയ്യാനും മാതാപിതാക്കൾ ശീലിപ്പിക്കേണ്ടതാണ്. കുട്ടികൾക്ക് ആവശ്യമുള്ളതിനേക്കാൾ കൂടുതൽ ഭക്ഷണം പല മാതാപിതാക്കളും നൽകുന്നുണ്ട്. എന്നാൽ കുട്ടികൾക്ക് ശെരിയായവിധത്തിലുള്ള പോഷകങ്ങൾ കിട്ടുന്നുണ്ടോ എന്ന് ഉറപ്പ് വരുത്തുകയും വേണം.

കുട്ടികളെ ശരിയായ ലഘുഭക്ഷണങ്ങൾ തിരഞ്ഞെടുക്കുന്നതിന്റെ അടിസ്ഥാനകാര്യങ്ങൾ പഠിപ്പിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. കുട്ടിയെ  ആരോഗ്യകരമായ ലഘുഭക്ഷണങ്ങൾ തിരഞ്ഞെടുക്കാൻ വേണ്ടി പ്രോത്സാഹിപ്പിക്കുകയാണ് വേണ്ടത്. കുഞ്ഞുങ്ങൾക്ക് വേണ്ടി പ്രത്യേകം ഭക്ഷണം തയ്യാറാക്കരുത് എന്നുള്ളതാണ് പ്രധാനമായും ശ്രദ്ധിക്കേണ്ടത്. വീട്ടിലെ അംഗങ്ങൾ എല്ലാവരും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നതോടൊപ്പം കുട്ടികളെയും ഉൾപെടുത്തുക ഇതിലൂടെ ആരോഗ്യകരമായ ഭക്ഷണശീലം വളർത്തിയെടുക്കാൻ സാധിക്കുന്നു. 

ടിവി കണ്ട് കൊണ്ട് ഭക്ഷണം കഴിക്കുന്ന ശീലം പാടെ ഒഴിവാക്കേണ്ടതാണ്. . കുട്ടികൾ ടിവി കാണുന്നതിനിടയ്ക്ക് അവരുടെ  ശ്രദ്ധ  അതിൽ നിന്ന് മാറ്റുന്നത്  ആണ് നല്ലത്.  കുട്ടികൾക്ക് വയറ് നിറയുമ്പോൾ അത്  മനസ്സിലാക്കാനും ഇതിലൂടെ സഹായിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP