Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഹോണ്ടയുടെ പുതിയ അവതാരം പിറവിയെടുത്തു; ഹോണ്ട WR-Vയുടെ പുതുക്കിയ മോഡൽ വിപണി കീഴടക്കാൻ എത്തുന്നു; മറ്റു എസ്.യു.വി വാഹനങ്ങളോട് ഏറ്റുമുട്ടാൻ എത്തുന്ന കാറിന്റെ വില എട്ടര ലക്ഷം

ഹോണ്ടയുടെ പുതിയ അവതാരം പിറവിയെടുത്തു; ഹോണ്ട WR-Vയുടെ പുതുക്കിയ മോഡൽ വിപണി കീഴടക്കാൻ എത്തുന്നു; മറ്റു എസ്.യു.വി  വാഹനങ്ങളോട് ഏറ്റുമുട്ടാൻ എത്തുന്ന കാറിന്റെ വില എട്ടര ലക്ഷം

മറുനാടൻ ഡെസ്‌ക്‌

മുംബൈ: പ്രശസ്ത വാഹന നിർമ്മാതാക്കളായ ഹോണ്ടയുടെ പുതിയ എസ്. യുവി അവതരിപ്പിച്ചു. ഹോണ്ട WR-Vയുടെ പുതുക്കിയ മോഡലാണ് വിപണിയിൽ അവതരിപ്പിച്ചത്. ഹോണ്ടയുടെ ക്രോസോവർ മോഡലായ ഇതിന്റെ വില 8.50 മുതൽ 10.99 ലക്ഷം രൂപ വരെയാണ്. കൊറോണവൈറസ് മഹാമാരിയെത്തുടർന്ന് പ്രതീക്ഷിച്ചതിലും വൈകിയാണ് ഈ മോഡൽ എത്തിയിരിക്കുന്നത്.

മുൻഗാമിയെപ്പോലെ ഇതിനും പെട്രോൾ, ഡീസൽ എൻജിൻ ഓപ്ഷനുകളുണ്ട്. ബിഎസ് ആറ് നിലവാരത്തിലേക്ക് മാറിയിട്ടുണ്ട്. എസ്.വി, വി.എക്സ് എന്നീ രണ്ട് വകഭേദങ്ങളാണുള്ളത്. ആറ് നിറങ്ങളിൽ വാഹനം ലഭ്യമാകും.

മുൻ മോഡലുകളെക്കാൾ നിരവധി ആകർഷകമായ ഫീച്ചറുകൾ ഉൾക്കൊള്ളിച്ചിട്ടുണ്ട്. മികച്ച ഇന്റീരിയർ, ഏഴിഞ്ച് വലുപ്പമുള്ള ഡിജിപാഡ് ട്ച്ച് സ്‌ക്രീൻ ഇൻഫോടെയ്ന്മെന്റ് സിസ്റ്റം, ഡ്യുവൽ സോൺ ക്ലൈമറ്റ് കൺട്രോൾ, ത്രി സ്പോക്ക് മൾട്ടി ഫംഗ്ഷൻ സ്റ്റിയറിങ് വീൽ, പുഷ് സ്റ്റാർട്ട് ബട്ടൺ തുടങ്ങിയ പുതുമകളുണ്ട്.

എസ്.വി പെട്രോളിന്റെ വില 8.50 ലക്ഷം രൂപയും ഡീസലിന്റെ വില 9.80 ലക്ഷം രൂപയുമാണ്. വി.എക്സ് പെട്രോളിന്റെ വില 9.70 ലക്ഷം രൂപയും ഡീസലിന്റെ വില 10.99 ലക്ഷം രൂപയുമാണ് വില. എല്ലാം എക്സ്ഷോറൂം വിലകളാണ്.

ടാറ്റ നെക്സൺ, ഹ്യുണ്ടായ് വെന്യു, മഹീന്ദ്ര എക്സ്.യു.വി 300, ഫോർഡ് ഇക്കോസ്പോർട്ട് തുടങ്ങിയ കോംപാക്റ്റ് എസ്.യു.വി വിഭാഗത്തിൽപ്പെട്ട വാഹനങ്ങളായിരിക്കും WR-Vയുടെ മുഖ്യ എതിരാളികൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP