Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

വീട് വെക്കാൻ ഒരുങ്ങുകയാണോ? നൂലാമാലകളില്ലാതെ നിർമ്മാണ പെർമിറ്റ് കിട്ടാൻ ഓൺലൈൻ സംവിധാനം; അപേക്ഷകൻ അറിയേണ്ട കാര്യങ്ങൾ വായിക്കൂ..

വീട് വെക്കാൻ ഒരുങ്ങുകയാണോ? നൂലാമാലകളില്ലാതെ നിർമ്മാണ പെർമിറ്റ് കിട്ടാൻ ഓൺലൈൻ സംവിധാനം; അപേക്ഷകൻ അറിയേണ്ട കാര്യങ്ങൾ വായിക്കൂ..

കിടക്കാൻ സ്വന്തമായൊരിടം-ശരാശരി മലയാളിയുടെ വലിയ മോഹമാണിത്. എന്നാൽ ലോണും കടവുമെല്ലാമെടുത്ത് വീട് വയ്ക്കാൻ ഇടത്തരക്കാരിറങ്ങിയാൽ വലയും. അതു മിതും പറഞ്ഞ് കെട്ടിട നിർമ്മാണത്തിന് ലൈസൻസ് പോലും കിട്ടില്ല.

കേരള കെട്ടിട നിർമ്മാണ ചട്ടങ്ങളിൽ ലംഘനം ഇല്ലായെന്ന് ഉറപ്പായാൽ ആർക്കും വീടുവയ്ക്കാൻ ഉടൻ അനുമതി നൽകണമെന്നാണ് വ്യവസ്ഥ. പക്ഷേ കൈക്കൂലിയുടെ സാധ്യത ഏറെയുള്ളതിനാൽ ഒരിടത്തും അത് അത്ര പെട്ടെന്ന് നടക്കില്ല. കൈമടക്ക് കിട്ടിയാലെ കോർപ്പറേഷനിലേയും മുനിസിപ്പാലിറ്റിയിലേയും പഞ്ചായത്തിലേയും ഉദ്യോഗസ്ഥർകണ്ണു തുറക്കൂ.

രേഖകൾ എല്ലാം ശരിയെങ്കിൽ ഒറ്റദിവസം കൊണ്ട് കെട്ടിട നിർമ്മാണത്തിന് അനുമതി നൽകണമെന്നാണ് ചട്ടം. അതിനായി ഒരു ചെക് ലിസ്റ്റും തയാറാക്കിയിട്ടുണ്ട്. ചെക് ലിസ്റ്റ് പരിശോധിച്ച് അതേ കൗണ്ടറിൽനിന്നു തന്നെ ലൈസൻസ് ഫീസ് ഈടാക്കിയ ശേഷം അനുവാദ പത്രവും അംഗീകൃത പ്‌ളാനും ഒപ്പുവച്ച് നൽകുന്നതാണ്. അപേക്ഷയിന്മേൽ സ്ഥല പരിശോധന നിർബന്ധമല്ലവുമില്ല. ഇതിനെ വൺഡേ പെർമിറ്റ് എന്നുവിളിക്കുന്നു.

സ്ഥല പരിശോധന ഇല്ലാതെ അനുവാദം നൽകുമ്പോൾ നിർമ്മാണത്തിൽ വ്യതിയാനം ഉണ്ടായാൽ ഉദ്യോഗസ്ഥർക്കു മേൽഉത്തരവാദിത്വം ഒഴിവാകുന്നതും മറിച്ച് അനധികൃത നിർമ്മാണം പൊളിച്ച് നീക്കുന്നതിന് അപേക്ഷകന് മേൽ നടപടികൾ സ്വീകരിക്കുന്നതുമാണ്. വൺഡേ പെർമിറ്റിനെ സംബന്ധിച്ചുള്ള പൂർണ ഉത്തരവാദിത്വം അപേക്ഷകനിൽ നിക്ഷിപ്തമാണ്. എന്നിട്ടും കാര്യങ്ങൾഒന്നും നടക്കുന്നില്ല. കെട്ടിട നിർമ്മാണ ലൈസൻസുകൾ നൽകുന്നതിൽ സുതാര്യത ഉറപ്പാക്കാൻ പുതിയ പദ്ധതി സർക്കാർ അവതരിപ്പിക്കുന്നത് ഈ സാഹചര്യത്തിലാണ്.

കേരള മുനിസിപ്പൽകെട്ടിട നിർമ്മാണച്ചട്ടത്തിന്റെ  ( കെ. എം. ബി. ആർ) അടിസ്ഥാനത്തിൽകെട്ടിടം രൂപകല്പന ചെയ്യുന്നവർക്കുള്ള ലൈസൻസടക്കം കെട്ടിട നിർമ്മാണത്തിന്റെ മുഴുവൻകാര്യങ്ങളും ഓൺലൈനാക്കുകയാണ് സർക്കാർ. നഗരസഭകളിലെ കെട്ടിടനിർമ്മാണ പെർമിറ്റ് വിതരണവും ഇനി ഓൺലൈനായിട്ടായിരിക്കും.

ഇതിനായി നഗരാകാര്യ വകുപ്പിന്റെയും നഗര ഗ്രാമാസുത്രണവകുപ്പിന്റെയും സഹായത്തോടെ ഇൻഫർമേഷൻകേരള മിഷൻരൂപകല്പന ചെയ്ത സങ്കേതം എന്ന സോഫ്റ്റ് വെയറാണ് ഉപയോഗിക്കുന്നത്. കേരള മുനിസിപ്പൽകെട്ടിടനിർമ്മാണച്ചട്ടം  അടിസ്ഥാനമാക്കി കെട്ടിടം രൂപകല്പന ചെയ്യുന്നവർക്കു് കെട്ടിട നിർമ്മാണത്തിനുള്ള അനുമതിക്ക് അപേക്ഷ സമർപ്പിക്കേണ്ടത് ഇനി മുതൽസങ്കേതം അപ്‌ളിക്കേഷൻവഴിയാണ്. ലൈസൻസ് ലഭ്യമാകുന്നതു വരെയുള്ള എല്ലാ നടപടിക്രമങ്ങളും സുതാര്യവും  കാര്യക്ഷമവുമാക്കുന്നതിന്  സഹായകമാവുന്ന  സംവിധാനമാണ് ഇതു വഴി നിലവിൽവരുന്നത്.

നവംബർ ഒന്നുമുതൽ കെട്ടിടനിർമ്മാണ അപേക്ഷകൾ ഓൺലൈൻ വഴി സ്വീകരിക്കും. കെട്ടിട നിർമ്മാണ അപേക്ഷകളുമായി ഒരാളും നഗരസഭകളിലേക്ക് പോകേണ്ടതില്ല. ഓൺലൈൻ വഴി സമർപ്പിക്കുന്ന അപേക്ഷകൾക്ക് ഒരാഴ്ചക്കകം മറുപടി ലഭിക്കുന്ന സംവിധാനത്തിലേക്ക് നഗരസഭയുടെ കെട്ടിട നിർമ്മാണവിഭാഗം മാറുകയാണ്. സോഫറ്റ്‌വെയർ നിലവിൽ വരുന്നതോടെ (റൂൾ) കെട്ടിട നിർമ്മാണ ചട്ടവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാനും കാലതാമസം ഒഴിവാക്കാനുമാകും.

www.buildingpermit.lsgkerala.gov.in എന്ന വെബ് സൈറ്റിലൂടെയാണ് ഇതിനുള്ള സൗകര്യമൊരുക്കിയിരിക്കുന്നത്. അതിനുള്ള ഘട്ടങ്ങൾ ചുവടെ

പുതുതായി രജിസ്‌ട്രേഷൻ പ്രക്രിയ ചെയ്യുന്ന വിധം
1. ലോഗിൻ സ്‌ക്രീനിലെ New Sign Up എന്ന ലിങ്ക് ക്ലിക്ക് ചെയ്യുക.
2. തുടർന്ന് ലഭിക്കുന്ന സ്‌ക്രീനിൽ Name, Email ID, Phone Number, Verification Code എന്നിവ ബന്ധപ്പെട്ട കോളങ്ങളിൽ ടൈപ്പ് ചെയ്തശേഷം Register Now എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക
3. അപ്പോൾ ഇമെയിൽ അഡ്രസിലേക്ക് പാസ് വേർഡും, മൊബൈൽ ഫോണിലേക്ക് വെരിഫിക്കേഷൻ കോഡും ലഭിക്കും.
4. ഇമെയിലിൽ ലഭിക്കുന്ന പാസ്സ് വേർഡ്, മൊബൈൽ ഫോണിലേക്ക് ലഭിക്കുന്ന വെരിഫിക്കേഷൻ കോഡ് എന്നിവ ഉപയോഗിച്ച് ആപ്ലിക്കേഷനിലേക്ക് പ്രവേശിക്കാവുന്നതാണ്.
5. ഇങ്ങനെ ആദ്യമായി ആപ്ലിക്കേഷനിലേക്ക് പ്രവേശിച്ച് കഴിഞ്ഞാൽ ആദ്യം ലഭിക്കുന്ന സ്‌ക്രീനിൽ പാസ് വേർഡ്  മാറ്റാനുള്ള ഓപ്ഷൻ ആണ് ലഭിക്കുന്നത്. ഉപയോക്താവ് നിർബന്ധമായും ലഭിച്ചിരിക്കുന്ന പാസ് വേർഡ് മാറ്റേണ്ടതാണ്.
പുതിയ പാസ് വേർഡ് നൽകുമ്പോൾ ശ്രദ്ധിക്കേണ്ടവ
A. പാസ് വേർഡിൽ കുറഞ്ഞത് ആറ് ക്യാരക്ടറുകൾ ഉണ്ടാവണം.
B. പാസ് വേർഡിൽ കുറഞ്ഞത് ഒരു വലിയ അക്ഷരം (Capital Letter) ചേർത്തിരിക്കണം.
C. ഒരു ഡിജിററ് ഉണ്ടായിരിക്കണം. (0-9)
D. ഒരു സ്‌പെഷ്യൽ ക്യാരക്ടർ വേണം(.,'~@ )
E. പുതിയ പാസ് വേർഡ് ലഭിച്ചു കഴിഞ്ഞാൽ പെർമിറ്റിനുള്ള ആപ്ലിക്കേഷനുകൾ അയയ്ക്കാവുന്നതാണ്.

അപേക്ഷകൾ തദ്ദേശഭരണ സ്ഥാപനങ്ങളിലേക്ക് അയയ്‌ക്കേണ്ട വിധം
1. യൂസർ നെയിമും പാസ് വേർഡും ഉപയോഗിച്ച് ആപ്ലിക്കേഷനിലേക്ക് പ്രവേശിച്ച ശേഷം Application for building permit APPENDIXA എന്ന ഓപ്ഷൻ തെരഞ്ഞെടുക്കുക,
2. ഏത് തദ്ദേശഭരണ സ്ഥാപനത്തിലേക്കാണോ ആപ്ലക്കേൻ അയ്‌ക്കേണ്ടത് എന്ന് Ditsrict, Type of  Local Government, Local Governmetn എന്നീ കോംബോ ബോക്‌സുകൾ ്ഉപയോഗിച്ച് തെരഞ്ഞെടുക്കുക.
3. തുടർന്ന് ലഭിക്കുന്ന ആപ്ലക്കേഷൻ ഫോറം പൂര്ണ്ണമായും പൂരിപ്പിക്കേണ്ടതാണ്. FAR, Coverage എന്നീ വിവരങ്ങൾ  ആപ്ലക്കേഷനിൽ ഓട്ടോമാറ്റിക് ആയി സെറ്റ് ചെയ്യും.
4. അതിന് ശേഷം ഡ്രായിങ് സെറ്റ് ചെയ്തിരിക്കുന്ന ബിൽഡിങ് ഡിസൈനേഴ്‌സ്, ബിൽഡിങ് ആർക്കിടെക്റ്റ് എന്നിവയുടെ പേരു വിവരങ്ങൾ ആപ്ലിക്കേഷനിൽ രേഖപ്പെടുത്തേണ്ടതാണ്.
5. തുടര്ന്ന് save ബട്ടണ്ക്ലിക്ക് ചെയ്യുക അപ്പോൾ Successfuly Saved എന്ന മെസേജ് ലഭ്യമാകും
6. രേഖപ്പെടുത്തിയിരുക്കുന്ന വിവരങ്ങളിൽ ഏതെങ്കിലും തരത്തിലുള്ള തിരുത്തലുകൾ ഉണ്ടെങ്കിൽ Submit ബട്ടൺ ക്ലിക്ക് ചെയ്യുന്നതിന് മുമ്പ് അവസരം ഉണ്ടായിരിക്കും. തിരുത്തലുകൾ പൂർണ്ണമാക്കി തെറ്റ് സംഭവിച്ചില്ലെന്ന് ഉറപ്പാക്കിയ ശേഷം submit ബട്ടൺ ക്ലിക്ക് ചെയ്യുക.
7. ഇത്രയും പ്രക്രിയ പൂർണ്ണമായാൽ ബന്ധപ്പെട്ട തദ്ദേശഭരണ സ്ഥാപനത്തിൽ ഇലക്ട്രോണിക് ഡാറ്റായായി ആപ്ലിക്കേഷൻ എത്തിയിരിക്കും.
8. തുടർന്ന് അക്‌നോളജ്‌മെന്റ് പ്രിന്റെടുത്ത് അപേക്ഷയോടൊപ്പം ഹാജരാക്കേണ്ടതാണ്.

ഓഫീസ് നടപടിക്രമങ്ങൾ

1, അപേക്ഷാ ഫീസ് അടയ്ക്കുന്നതിനായി ഫ്രണ്ട് ഓഫീസിൽ ഒറിജിനൽ ഡോക്കുമെന്റുകളുമായി അപേക്ഷകൻ എത്തേണ്ടതാണ്. അല്ലെങ്കിൽ ഇപേമെന്റ് സംവിധാനം ഉപയോഗിക്കാവുന്നതാണ്.

2. ഫ്രണ്ട് ഓഫീസിൽ സാംഖ്യ ആപ്ലിക്കേഷനിൽ Transaction Type-Application Fee for Grant of Permit-Town Planning എന്നത് തെരഞ്ഞെടുക്കുമ്പോൾ കിട്ടുന്ന സ്‌ക്രീനിൽ അപേക്ഷകന്റെ വിവരങ്ങൾ രേഖപ്പെടുത്തി റസീപ്റ്റ് പ്രിന്റ് ചെയ്യാവുന്നതാണ്.

3. അതിന് ശേഷം സെക്ഷൻ ക്ലർക്കിന്റെ ലോഗിനിൽ process Menuവിൽ നിന്നും Receipt Details തെരഞ്ഞെടുക്കുക. റസീപ്റ്റ് വിവരങ്ങൾ രേഖപ്പെടുത്തുക.

4. റസീപ്റ്റ് വിവരങ്ങൾ രേഖപ്പെടുത്തുമ്പോൾ, സെഷൻ ക്ലാർക്കന്റെ ഇന്‌ബോക്‌സിൽ വിവരങ്ങൾ ലഭ്യമായിട്ടുണ്ടാകും. എല്ലാ രേഖകളും സൂക്ഷമായി പരിശോധിച്ച് ഉദ്യോഗസ്ഥർ തീരുമാനം എടുക്കും. അപേക്ഷ നിരസിക്കാനും കഴിയും. അതു ചെയ്യുമ്പോൾ വ്യക്തമായ കാരണവും രേഖപ്പെടുത്തണം. ഇവ പ്രോസസ് ചെയ്യുന്നത് പൂർത്തിയാകുമ്പോൾ അപേക്ഷകൻ എസ്.എം.എസ് സന്ദേശം കിട്ടും.

5 തുടർന്ന് ഫ്രണ്ട് ഓഫീസ് വഴി/ഇപേമെന്റ് വഴി പെര്മിറ്റ് ഫീസ് അടയ്ക്കാവുന്നതാണ്.

ഇ പേമെന്റ്
a,ആപ്ലിക്കേഷനിലേയ്ക്ക് പ്രവേശിച്ച ശേഷം Process Menu - E-Payment എന്നത് തെരഞ്ഞെടുക്കുക. തുടർന്ന് രണ്ട് ഭാഗങ്ങളിലായി Application fee for Building Permit, Permit fee for Building Permti വിവരങ്ങൾ കാണാനാകും
b. ഇവിടെ അപേക്ഷകന്റെ പേര്, അഡ്രസ്സ് തുടങ്ങിയ വിവരങ്ങളും ഉണ്ടാകും- ഇതിനു വലതു ഭാഗത്തുള്ള എന്ന ബട്ടൺ് ക്ലിക്ക് ചെയ്യുക.
c. തുടർന്ന് ലഭിക്കുന്ന സ്‌ക്രീനിൽ അപേക്ഷയുടെയും, അപേക്ഷകന്റെയും വിവരങ്ങളുണ്ടാകും, തുടർന്ന  എന്ന ബട്ടണ് ക്ലിക്ക് ചെയ്യുക.
d. ഇനി് കാഷ് പേമെന്റ് നടത്താവുന്നതാണ്. (ഡബിറ്റ് കാർഡ്, ക്രഡിറ്റ് കാർഡ്, ഇന്റർനെറ്റ് ബാങ്കിങ് എന്നീ ഉപാധികളിലൂടെ ആപ്ലിക്കേഷൻ/പെർമിറ്റ് ഫീസ് അടയ്ക്കാവുന്നതാണ്)

അപേക്ഷകൻ ഫീസടച്ചാൽ അതു സോഫ്റ്റ് വെയറിൽ രേഖപ്പെടുത്തും. തുടർന്ന് അസിസ്റ്റന്റ് എഞ്ചിനിയർ കെട്ടിട നിർമ്മാണ പ്ലാനിന് അനുമതി നൽകും. ഇലക്ട്രോണിക് ആയി ജനറേറ്റ് ചെയ്യപ്പെടുന്ന Building Permit Report പ്രിന്റ് ചെയ്യുന്നതിന് സോഫ്റ്റ് വെയറിൽ വ്യവസ്ഥയുണ്ട്. ഉദ്യോഗസ്ഥർക്ക് ഡൗൺലോഡ് ചെയ്ത് അപേക്ഷകൻ അയച്ചു കൊടുക്കുകയും ചെയ്യാം.

കംപ്ലീഷൻ സർട്ടിഫിക്കറ്റ്
പ്ലാനിന് അപ്രൂവൽ കിട്ടിയാൽ കംപ്ലീഷൻ സർട്ടിഫിക്കറ്റിനുള്ള നടപടികൾ തുടങ്ങാം. അപേക്ഷകന്റെ ലോഗിനിലാണ് ഇതിനുള്ള സംവിധാനമുള്ളത്. ബിൽഡിങ് ഡിസൈനറുടെ ലോഗിനിൽ നിന്നും ഇത് ചെയ്യാം.

1. Process മെനുവിൽ നിന്നും Completion Certificate തെരഞ്ഞെടുക്കുക.
2. തുടർന്ന് General Permit/Oneday Permit, Month & Year, File No എന്നിവയുടെ സഹായത്തോടെ പെർമിറ്റ് അപ്രൂവ് ആയിരിക്കുന്ന ഫയൽ ്‌തെരഞ്ഞെടുക്കുക.
3. അതിനു ശേഷം Work Start Date & Work End Date എന്നിവ രേഖപ്പെടുത്തി സേവ് ചെയ്യുക.

ഇങ്ങനെ സേവ് ചെയ്താൽ മാത്രമേ സെക്രട്ടറിക്ക് കംപ്ലീഷൻ സര്ട്ടിഫിക്കേറ്റ് അംഗീകരിക്കുന്നതിന് സാധിക്കുകയുള്ളു. അതിന് ശേഷം നടപടി ക്രമങ്ങൾ പൂർത്തിയാക്കി സോഫ്റ്റ് വെയറിന്റെ സഹായത്തോടെ കംപ്ലീഷൻ സർട്ടിഫിക്കറ്റ് തയ്യാറാക്കും. അതും വെബ് സൈറ്റിൽ നിന്ന് പ്രിന്റ് ചെയ്യാം. എല്ലാ സർട്ടിഫിക്കറ്റുകൾക്കും ഡിജിറ്റൽ സിഗ്നേച്ചറുകളാകും ഉപയോഗിക്കുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP