Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

രോമാവൃതമായ നെഞ്ചുള്ള പുരുഷന്റെ രൂപത്തിലുള്ള സ്വിം സ്യൂട്ടുമായി സുന്ദരിമാർ; ഈ സ്വിം സ്യൂട്ടിനോട് എന്താണ് സ്ത്രീകൾക്ക് പ്രിയം?

രോമാവൃതമായ നെഞ്ചുള്ള പുരുഷന്റെ രൂപത്തിലുള്ള സ്വിം സ്യൂട്ടുമായി സുന്ദരിമാർ; ഈ സ്വിം സ്യൂട്ടിനോട് എന്താണ് സ്ത്രീകൾക്ക് പ്രിയം?

ഫാഷൻ പലതരത്തിലുണ്ട്. ചിലത് കണ്ടാൽ നോക്കിനിന്നുപോകും. മറ്റുചിലത് അയ്യേ എന്ന് തോന്നിപ്പിക്കും. ഈ സ്വിം സ്യൂട്ടണിഞ്ഞ് ഏതുസുന്ദരി മുന്നിൽവന്നുനിന്നാലും ആദ്യം തോന്നുക അയ്യേ എന്നാകും. രോമാവൃതമായ നെഞ്ചും വയറും അടിവയറുമൊക്കെയായി വിചിത്രമായ രൂപമാണ് സ്യൂട്ടിനുള്ളത്. ഒറ്റനോട്ടത്തിൽ പുരുഷന്റെ ശരീരത്തോടുകൂടിയ സ്ത്രീയെന്നേ തോന്നിപ്പിക്കൂ.

എന്നാൽ, അമേരിക്കൻ കമ്പനിയായ ബിലവഡ് ഷർട്‌സ് പുറത്തിറക്കിയ സ്യൂട്ടിനോട് സുന്ദരിമാർക്ക് പ്രിയമേറുകയാണെന്നാണ് വാർത്ത. 35 പൗണ്ട് വിലയുള്ള, ശരീരത്തിന്റെ വിവിധ നിറങ്ങളിലുള്ള സ്യൂട്ട് നീന്തൽക്കുളത്തിൽ സ്വൈരമായി നീന്താൻ സമ്മതിക്കുന്നുണ്ടെന്നാണ് ഇത് ധരിക്കുന്നവരുടെ പക്ഷം. നീന്തൽക്കുളത്തിലെ പയ്യനെക്കൊണ്ട് അയ്യേ എന്ന് തോന്നിപ്പിക്കൂ എന്നാണ് സ്യൂട്ടിന്റെ പരസ്യവാചകം തന്നെ. സെക്‌സി ചെസ്റ്റ് വൺ പീസ് സ്വിംസ്യൂട്ട് എന്ന വിശേഷണവും കമ്പനി ഇതിന് നൽകുന്നു.

ഇത്തരമൊരു സ്വിംസ്യൂട്ട് ആവശ്യമായിരുന്നുവെന്നാണ് ബിലവഡ് ഷർട്‌സിന്റെ ഇൻസ്റ്റഗ്രാം പേജിൽ കമന്റ് ചെയ്തവരിൽ ഏറെപ്പേരും അഭിപ്രായപ്പെട്ടത്. വായ്‌നോക്കികളെ അകറ്റിനിർത്തും എന്നതാണ് സ്ത്രീകൾക്ക് ഇത് പ്രിയങ്കരമാകാൻ കാരണം. മുൻഭാഗത്തും പിൻഭാഗത്തും രോമാവൃതമായ പുരുഷശരീരമാണ് സ്വിം സ്യൂട്ടിന്റെ പ്രത്യേകത. ഏതുതരം അളകളവുകളുള്ളവർക്കും ഈ സ്വിം സ്യൂട്ട് ലഭ്യമാണ്.

പലരും ഇതൊരു തമാശയോ ട്രോളോ ആണെന്നാണ് കരുതിയിരിക്കുന്നത്. എന്നാൽ, ഒരുലക്ഷത്തിലേറെപ്പേർ ഫോളോ ചെയ്യുന്ന കമ്പനിയുടെ ഇൻസ്റ്റഗ്രാം പേജിലെത്തുമ്പോൾ മാത്രമേ കാര്യം ശരിക്ക് ബോധ്യപ്പെടുകയുള്ളൂ. ഒറ്റനോട്ടത്തിൽ അരോചകമാണെങ്കിലും, ചുരുങ്ങിയ ദിവസത്തിനുള്ളിൽ ഏറെപ്പേരെ ഇതാകർഷിച്ചിട്ടുണ്ടെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP