Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202030Monday

ഗർഭിണിയായപ്പോഴും സാനിയ മിർസ ഫാഷൻ ലോകത്തിന് വേണ്ടതുകൊടുക്കാൻ മറക്കുന്നില്ല; സാനിയയുടെ ഗർഭകാലത്തെ വസ്ത്രങ്ങളും ഫാഷൻ ലോകത്ത് വൻ ഹിറ്റ്

ഗർഭിണിയായപ്പോഴും സാനിയ മിർസ ഫാഷൻ ലോകത്തിന് വേണ്ടതുകൊടുക്കാൻ മറക്കുന്നില്ല; സാനിയയുടെ ഗർഭകാലത്തെ വസ്ത്രങ്ങളും ഫാഷൻ ലോകത്ത് വൻ ഹിറ്റ്

മറുനാടൻ ഡെസ്‌ക്‌

ദുബായ്: കളിക്കളത്തിലും പുറത്തും ആരാധകരെ നേടിയെടുത്ത ടെന്നീസ് താരം സാനിയ മിർസ ഇപ്പോൾ അമ്മയാകാനുള്ള ഒരുക്കത്തിലാണ്. കളിക്കളത്തിൽനിന്ന് തൽക്കാലം വിട്ടുനിൽക്കുകയാണ്. ബുധനാഴ്ച മുംബൈയിൽ നടന്ന ചടങ്ങിൽ സാനിയ എത്തിയത് ഗർഭകാല വസ്ത്രങ്ങളുടെ മോഡലിനെപ്പോലെയാണ്. സാനിയയുടെ ചിത്രങ്ങൾ ആരാധകരെ വീണ്ടും ആവേശത്തിലാഴ്‌ത്തി.

ഏപ്രിലിലാണ് സാനിയയും ഭർത്താവും പാക് ക്രിക്കറ്റ് താരവുമായ ഷൊയബ് മാലിക്കും ഗർഭിണിയാണെന്ന വിവരം പുറത്തുവിട്ടത്. പിന്നീട് പൊതുവേദികളിൽ സാനിയ അധികം പ്രത്യക്ഷപ്പെട്ടിട്ടില്ല. ബുധനാഴ്ച മുംബൈയിൽ യുഎൻ വിമൻ ഇന്ത്യ ചടങ്ങിലാണ് സാനിയ ഗർഭകാല വസ്ത്രമണിഞ്ഞ് സാനിയ രംഗത്തുവന്നത്.

കറുത്ത ഗൗണിനുമീതെ പൂക്കളുടെ ഡിസൈനുള്ള തുറന്ന ജാക്കറ്റ് ധരിച്ചാണ് സാനിയ എത്തിയത്. ഇന്തോ-വെസ്‌റ്റേൺ ലുക്കിലുള്ള വസ്ത്രം പെട്ടെന്നുതന്നെ സാമൂഹിക മാധ്യമങ്ങളിൽ ചർച്ചയാവുകയും ചെയ്തു. ഗർഭം മറച്ചുവെക്കാത്ത, എന്നാൽ കുലീനത്വമുള്ള വസസ്ത്രമെന്നാണ് ഇത് വിശേഷിപ്പിക്കപ്പെട്ടത്.

സാനിയ തന്നെ അവരുടെ ഗർഭകാല ചിത്രങ്ങളിൽച്ചിലത് ഇൻസ്റ്റഗ്രാമിലൂടെയും മറ്റും പ്രചരിപ്പിച്ചിരുന്നു. അതൊക്കെ ആവേശത്തോടെ സ്വീകരിച്ച ആരാധകലോകം പുതിയ ചിത്രങ്ങളും സോഷ്യൽ മീഡിയയിലൂടെ ഷെയർ ചെയ്യുന്നു. ഇന്ത്യൻ ടെന്നീസിനെ ആഗോളതലത്തിലെത്തിക്കുന്നതിൽ പ്രമുഖ പങ്കുവഹിച്ച സാനിയയുടെ പുതിയ വാർത്തകൾക്കും വിശേഷങ്ങൾക്കുമായി കാത്തിരി്കുകയാണ് ആരാധക ലോകം.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP