Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202031Saturday

ചെന്നിത്തല ഹെയർസ്റ്റൈൽ മാറ്റിയാൽ കോൺഗ്രസിന്റെ തലവര മാറുമോ? വശത്തുനിന്ന് ചീകി ഒതുക്കിയിരുന്ന മുടി ഇനിയില്ല; തലമുടി വെട്ടിയൊതുക്കി ചുള്ളനായി പ്രതിപക്ഷ നേതാവ്; നേതാവിനെ സുന്ദര കുട്ടപ്പനായി പ്രവർത്തിച്ചത് യുവ സിനിമാതാരങ്ങളുടെ ഹെയർസ്‌റ്റൈലിസ്റ്റ്

ചെന്നിത്തല ഹെയർസ്റ്റൈൽ മാറ്റിയാൽ കോൺഗ്രസിന്റെ തലവര മാറുമോ? വശത്തുനിന്ന് ചീകി ഒതുക്കിയിരുന്ന മുടി ഇനിയില്ല; തലമുടി വെട്ടിയൊതുക്കി ചുള്ളനായി പ്രതിപക്ഷ നേതാവ്; നേതാവിനെ സുന്ദര കുട്ടപ്പനായി പ്രവർത്തിച്ചത് യുവ സിനിമാതാരങ്ങളുടെ ഹെയർസ്‌റ്റൈലിസ്റ്റ്

തിരുവനന്തപുരം: കോൺഗ്രസിൽ തലമുറ മാറ്റത്തിന്റെ സമയമാണ് ഇപ്പോൾ. സോണിയ ഗാന്ധിക്ക് പകരം രാഹുൽ ഗാന്ധി അധ്യക്ഷ സ്ഥാനം ഏറ്റെടുക്കാൻ ഒരുങ്ങുകയാണ്. കേരളത്തിലും കോൺഗ്രസിൽ തലമുറ മാറ്റം വേണമെന്ന ആവശ്യം ശക്തമാണെങ്കിലും അടുത്തകാലത്തെങ്ങും അത് നടക്കുന്ന മട്ടില്ല. യുവത്വം വേണമെന്ന ആവശ്യം നടക്കില്ലെന്ന് മനസിലായി രമേശ് ചെന്നിത്തല സ്വയം യുവാവാകാൻ രംഗത്തെത്തി. സിനിമാക്കാരുടെ ബ്യൂട്ടിഷനെ കണ്ടാണ് ചെന്നിത്തല തന്റെ ഹെയർസ്‌റ്റൈൽ മാറ്റിയത്. ഈ ഹെയർസ്‌റ്റൈൽ മാറ്റം കൊണ്ട് കോൺഗ്രസിന്റെ തലവര മാറുമോ എന്നതാണ് ഉയരുന്ന സോഷ്യൽ മീഡിയയുടെ ചോദ്യം.

പക്ഷേ, അദ്ദേഹത്തിന് മുഖത്തിന് എന്തോ മാറ്റമുണ്ട്. അക്കാര്യം വിശദമായി അന്വേഷിച്ചപ്പോഴാണ് കാര്യങ്ങൾ പിടികിട്ടിയത്. സിനിമാ രംഗത്തെ ചുള്ളന്മാരെ മൊഞ്ചന്മാരാക്കുന്ന ഒരു കരവിരുത് ചെന്നിത്തലയുടെ തലയിലും കളിച്ചിട്ടുണ്ട്. സുന്ദരന്മാരും സുന്ദരിമാരുമായി ഇരിക്കാൻ എല്ലാവർക്കും താത്പര്യമാണ്. സിനിമാക്കാരനെന്നോ രാഷ്ട്രീയക്കാരനെന്നോ ഉദ്യോഗസ്ഥനെന്നോ ആ ആഗ്രഹത്തിന് വ്യത്യാസമില്ല. ഇതിന് തെളിവാകുകയാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പുതിയ ഹെയർസ്‌റ്റൈൽ. വർഷങ്ങളായി കണ്ടുവന്നിരുന്ന തലയ്ക്ക് പെട്ടെന്ന് വന്ന മാറ്റം ഏവരും ശ്രദ്ധിക്കുകയും ചെയ്തു.

ഹെയർസ്‌റ്റൈലിൽ വരുത്തിയ മാറ്റമാണ് ചെന്നിത്തലയെ കൂടുതൽ സുന്ദരനാക്കിയത്. വശത്തു നിന്നു ചീകി ഒതുക്കിയിരുന്ന മുടി ഇപ്പോൾ അരികുകൾ വെട്ടി മുകളിലേയ്ക്ക് ഉയർത്തിയ നിലയിലാണ്. ഇത് കേരളത്തിലാകെ ശ്രദ്ധിക്കപ്പെടുകയും ചെയ്തു. പ്രതിപക്ഷ നേതാവിന്റെ പുതിയ സ്‌റ്റൈൽ ഹിറ്റായതോടെ, ഇതിന് പിന്നിൽ പ്രവർത്തിച്ച വ്യക്തിയിലേയ്ക്കും അന്വേഷണം നീണ്ടു.

കുറച്ചുനാൾ മുമ്പാണ് രമേശ് ചെന്നിത്തലയ്ക്ക് മാറ്റം പ്രകടമായത്. രാഷ്ട്രീയത്തിൽ നിറഞ്ഞുനിൽക്കുന്ന വ്യക്തി ആയതിനാൽ അദ്ദേഹത്തിനുണ്ടാകുന്ന ഏത് മാറ്റവും ശ്രദ്ധിക്കപ്പെടും.ഇപ്പോൾ രമേശ് ചെന്നിത്തലയെ കാണുമ്പോൾ കൂടുതൽ ചെറുപ്പം. ഒരു ചുറുചുറുക്ക്. രാഷ്ട്രീയ എതിരാളികൾ പോലും പറയുന്നു, സംഭവം കിടു തന്നെ. തലസ്ഥാനത്തെ ഹെയർ ഡിസൈനർ വിജയ് ബാബുവെന്ന വിജിയാണ് സംഭവത്തിന് പിന്നിൽ.

നേരത്തെ ഒരു വശത്തേക്ക് ചീകി ഒതുക്കിയിരുന്ന ഹെയർ സ്റ്റൈലായിരുന്നു രമേശ് ചെന്നിത്തലയ്ക്ക്. ഇതിനെ കൂടുതൽ സ്വാഭാവികതയിലേക്ക് എത്തിക്കുക മാത്രമാണ് താൻ ചെയ്തതെന്ന് വിജി പറയുന്നു.കണ്ണമ്മൂലയിലുള്ള ഫെയർ പാർലറിലുള്ള വിജിക്ക് രണ്ട് മാസം മുമ്പാണ് കന്റോൺമെന്റ് ഹൗസിൽ നിന്ന് ഫോൺ വന്നത്. 20 വർഷത്തിലധികമായി ഈ മേഖലയിൽ പ്രവർത്തിക്കുന്ന വിജിയുടെ നിർദേശങ്ങൾ പ്രതിപക്ഷ നേതാവ് അക്ഷരം പ്രതി അനുസരിച്ചു.

ചലച്ചിത്ര രംഗത്തെ പ്രമുഖരായ നടന്മാരുടെ ഹെയർ സ്‌റ്റൈലിന് പിന്നിലും വിജി തന്നെയാണ്. പൃഥ്വിരാജ്, ജയറാം, ജയസൂര്യ തുടങ്ങിയവരാണ് വിജിയുടെ ക്ലൈന്റ്‌സിൽ ചിലർ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP