Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

മിസ് ക്വീൻ ഓഫ് സൗത്ത് ഇന്ത്യ കനിക കപൂറിന്; മലയാളി സുന്ദരിക്ക് മൂന്നാം സ്ഥാനം

മിസ് ക്വീൻ ഓഫ് സൗത്ത് ഇന്ത്യ കനിക കപൂറിന്; മലയാളി സുന്ദരിക്ക് മൂന്നാം സ്ഥാനം

ചെന്നൈ: ഡൽഹി സ്വദേശിനിയായ സുന്ദരി കനിക കപൂറിന് ഈ വർഷത്തെ മിസ് ക്വീൻ ഓഫ് സൗത്ത് ഇന്ത്യ പുരസ്‌ക്കാരം. മംഗളൂരുവിലെ ശ്രീനിധി ആർ.ഷെട്ടിയാണ് ഫസ്റ്റ് റണ്ണറപ്പ്. കേരളത്തിൽ നിന്നുള്ള ഗായത്രി ആർ.സുരേഷ് സെക്കൻഡ് റണ്ണറപ്പ്. മണപ്പുറം ഫിനാൻസ് മാനേജിറ്റ് ഡയറക്ടർ വി.പി.നന്ദകുമാർ വിജയികൾക്ക് സമ്മാനങ്ങൾ നൽകി.

കേരളത്തിൽ നിന്നുള്ള അലീന കാത്തറിൻ ആമൺ മിസ് പെർഫക്റ്റ് ടെന്നും ഹന്ന റെജി കോശി മിസ് ക്യാറ്റ്‌വാക്കും മിസ് ബ്യൂട്ടിഫുൾ സ്‌കിന്നും മീനു കൃഷ്ണൻ മിസ് പെഴ്‌സനാലിറ്റിയുമായി. ശ്രീനിധി ആർ.ഷെട്ടി (മിസ് കൺജീന്യാലിറ്റി), സീംത ചൗധരി (മിസ് ബ്യൂട്ടിഫുൾ ഫെയ്‌സ്), ഗുരുഷ ഗാന്ധി (മിസ് ബ്യൂട്ടിഫിൾ സ്‌മൈൽ), അക്ഷയ് അൽഷി (മിസ് ബ്യൂട്ടിഫൽ ഹെയർ), വൻലാൽമാൽസ്വാമി (മിസ് വ്യൂവേഴ്‌സ് ചോയ്‌സ്), റിയ സാധ്വാനി (മിസ് ബ്യൂട്ടിഫുൾ ഐസ്), മാഗൻ ഫെർണാണ്ടസ് (മിസ് ടാലന്റഡ്), കനിക കപുർ (മിസ് ഫോട്ടോജെനിക്) എന്നിവരാണ് മറ്റ് സമ്മാനജേതാക്കൾ.

മുൻ മിസ് ഇന്ത്യ പാർവതി ഓമനക്കുട്ടൻ, പൂജ ഭാമ്ര, മിലി അശോക് വർഗീസ്, തോഷ്മ ബിജു, ഖാലിദ് സിദ്ദിഖ് എന്നിവരായിരുന്നു വിധികർത്താക്കൾ.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP