Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202026Monday

ജയസൂര്യയും പ്രയാഗയും ലുലു സ്റ്റൈൽ ഐക്കൺസ്; പ്രിയാ വാര്യരും റോഷനും സോഷ്യൽ മീഡിയ താരങ്ങൾ; സീലിയോ, വാൻഹ്യൂസൻ മികച്ച ബ്രാൻഡുകൾ

ജയസൂര്യയും പ്രയാഗയും ലുലു സ്റ്റൈൽ ഐക്കൺസ്; പ്രിയാ വാര്യരും റോഷനും സോഷ്യൽ മീഡിയ താരങ്ങൾ; സീലിയോ, വാൻഹ്യൂസൻ മികച്ച ബ്രാൻഡുകൾ

ആർ.പീയൂഷ്‌

 കൊച്ചി- മൂന്നാമത് ലുലു ഫാഷൻ വീക്കിൽ സ്റ്റൈൽ ഐക്കൺ ഓഫ് ദി ഇയറായി നടൻ ജയസൂര്യയും പ്രയാഗ മാർട്ടിനും തിരഞ്ഞെടുക്കപ്പെട്ടു. ഒരു അഡാർ ലൗ ഫെയിം പ്രിയാ വാര്യരും റോഷൻ അബ്ദുൾ റവൂഫും സോഷ്യൽ മീഡിയയെ ഏറ്റവും സ്വാധീനിച്ച വ്യക്തിത്വങ്ങളായി. ഏറ്റവും സ്വീകാര്യത നേടിയ മെൻസ് വെയർ ബ്രാൻഡിനുള്ള പുരസ്‌കാരം സീലിയോ നേടിയപ്പോൾ വുമൻസ് ബ്രാൻഡായി വാൻ ഹ്യൂസൻ വുമൺ തിരഞ്ഞെടുക്കപ്പെട്ടു.

മറ്റ് പുരസ്‌കാരങ്ങൾ നേടിയ ബ്രാൻഡുകൾ: കിഡ്‌സ് വെയർ ബ്രാൻഡ്- അലൻ സോളി ജൂനിയർ, ബെസ്റ്റ് എമെർജിങ് മെൻസ് വെയർ ബ്രാൻഡ്- സിൻ, എമർജിങ് വുമൺസ് ബ്രാൻഡ്- പെപ് ജീൻസ്, ഏറ്റവും സ്വീകാര്യതയുള്ള മെൻസ് എസെൻഷ്യൽസ് - ജോക്കി, വുമൺസ് എസെൻഷ്യൽസ് - ബ്ലോസ്സം, ഏറ്റവും വളർച്ച നേടിയ അപ്പാരൽ ബ്രാൻഡ് - പീറ്റർ ഇംഗ്ലണ്ട്, ഇന്നവേറ്റീവ് ഫാഷൻ ബ്രാൻഡ് - ബ്രേക്ക് ബൗൺസ്. ദക്ഷിണേന്ത്യയിലെ ഏറ്റവും മികച്ച ഫാഷൻ മാഗസിനുള്ള അവാർഡ് 'മാൻ' നേടി. 

കൊച്ചി മേയർ സൗമിനി ജെയിൻ, ലുലു ഇന്ത്യ ഡയറക്ടർ എം എ നിഷാദ്, ബോളിവുഡ് താരങ്ങളായ നേഹ സക്‌സേന, ജുനൈദ് ഷെയ്ഖ്, മലയാള സിനിമാ താരങ്ങളായ ദീപ്തി സതി, വിവേക് ഗോപൻ, ഷഹീൻ സിദ്ദിഖ്, ലുലു ഗ്രൂപ്പ് കൊമ്മേഷ്യൽ മാനേജർ സാദിക് കാസിം, ലുലു റീട്ടെയിൽ റീജിയണൽ മാനേജർ സുധീഷ് നായർ, ലുലു റീടെയ്ൽ ബൈയിങ്് ഹെഡ് ദാസ് ദാമോദരൻ, ലുലു ഗ്രൂപ്പ് മീഡിയ കോഓർഡിനേറ്റർ എൻ ബി സ്വരാജ് എന്നിവർ ചേർന്ന് അവാർഡുകൾ വിതരണം ചെയ്തു.

സമാപന ദിവസം ഷോ സ്റ്റോപ്പർമാരായി ദീപ്തി സതി, സാനിയ അയ്യപ്പൻ, നേഹ സക്‌സേന, വിവേക് ഗോപൻ, ദുർഗ കൃഷ്ണ, രാജേഷ് കെ എസ്, ഷഹീൻ സിദ്ദിഖ് എന്നിവർ റാമ്പിലെത്തി.
അഞ്ച് ദിവസം നീണ്ട ഫാഷൻ വീക്കിൽ 45 ഓളം ഫാഷൻ ബ്രാൻഡുകൾക്ക് വേണ്ടി സിനിമാ താരങ്ങളും മോഡലിങ് രംഗത്തെ രാജ്യാന്തര പ്രശസ്തരും അണിനിരന്നു. ഓൺലൈൻ വോട്ടെടുപ്പിലൂടെയാണ് വിജയികളെ ം നീണ്ട ഫാഷൻ വീക്കിൽ 45 ഓളം ഫാഷൻ ബ്രാൻഡുകൾക്ക് വേണ്ടി സിനിമാ താരങ്ങളും മോഡലിങ് രംഗത്തെ രാജ്യാന്തര പ്രശസ്തരും അണിനിരന്നു. ഓൺലൈൻ വോട്ടെടുപ്പിലൂടെയാണ് വിജയികളെ നിശ്ചയിച്ചത്

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP