Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

റാംപിൽ അന്നനടയുമായി പ്രിയാമണിയും നഗ്മയും.. കാശ്മീർ പ്രളയത്തിൽ നിന്നും രക്ഷപെട്ട അപൂർവാ ബോസും ഉറച്ച ചുവടുകളോടെ വേദിയിൽ: ഫാഷൻ പൂരം തീർത്ത് കൊച്ചി ഫാഷൻ വീക്ക്

റാംപിൽ അന്നനടയുമായി പ്രിയാമണിയും നഗ്മയും.. കാശ്മീർ പ്രളയത്തിൽ നിന്നും രക്ഷപെട്ട അപൂർവാ ബോസും ഉറച്ച ചുവടുകളോടെ വേദിയിൽ: ഫാഷൻ പൂരം തീർത്ത് കൊച്ചി ഫാഷൻ വീക്ക്

കൊച്ചി: കൊച്ചി നഗരം എല്ലാ അർത്ഥത്തിലും ഒരു ഫാഷൻ പൂരപ്പറമ്പായിട്ടുണ്ടെന്ന് പറയാം.. വെല്ലിങ്ടൺ ഐലൻഡിലെ കാസിനോ ഹോട്ടലിന്റെ ഹാൾ ഫാഷൻ പ്രേമികളെക്കൊണ്ടു തിങ്ങിനിറഞ്ഞിരിക്കുകയാണ്. അതിവേഗം കുതിക്കുന്ന ലോകത്തിൽ അപ്‌ഡേറ്റഡ് ആകാനുള്ള ആവേശത്തോടെ എത്തിയ യുവതീയുവാക്കൾ. സൗന്ദര്യത്തെ കുറിച്ചുള്ള ചർച്ചകളാണ് എങ്ങും.. മോഹിപ്പിക്കുന്ന വസ്ത്രങ്ങളും അണിഞ്ഞ് വേദിയിൽ ചുവടുവെക്കുന്ന അംഗനമാർ, റോമിയോ ലുക്കിൽ നടക്കുന്ന യുവാക്കൾ.. ഇങ്ങനെ രാജ്യത്തിന്റെ നാനാഭാഗത്തും നിന്നും ഫാഷൻ പ്രേമവുമായി എത്തിയവരുടെ ഒത്തുചേരനായി കൊച്ചി ഫാഷൻ വീക്കിൽ.

ഫാഷൻ വീക്കിന്റെ രണ്ടാം ദിവസമായ ഇന്നലെ വേദിയിൽ നിറഞ്ഞു നിന്നത് നഗ്മ, സഞ്ജന ജോൺ തുടങ്ങിയവരായിരുന്നു. ഷിവാലി സിങ്, വെർമ ഡി മെലോ എന്നീ പ്രമുഖരും നൂതന കളക്ഷനുകളുമായി വേദിയെ കീഴടക്കാനെത്തി. റാമ്പിൽ തരംഗം തീർത്ത് ഇവർ അണിനിരന്നപ്പോൾ വേദിക്ക് ശരിക്കും താരപ്പകിട്ടു തന്നെ കൈവന്നു. പെൺമനസിനെ കീഴടക്കുന്ന ഡിസൈനുകളായിരുന്നു സഞ്ജന ജോൺ 'ശക്തി എന്ന സീരീസിലൂടെ അവതരിപ്പിച്ചത്. ഇന്ത്യൻ-വിദേശ ഫാഷൻ ശൈലികൾ മനോഹരമായി സംയോജിപ്പിച്ചവയായിരുന്നു സഞ്ജന വസ്ത്രങ്ങൾ.

സ്‌കർട്ട്, ജാക്കറ്റ്, കോക്‌ടെയ്ൽ ഡ്രസ് എന്നിവയിൽ സഞ്ജന നടത്തിയ പരീക്ഷണങ്ങൾ മനം കവർന്നു. അൽക ചൗധരി, കുനൽ അറോറ എന്നീ പ്രശസ്ത മോഡലുകൾ ശക്തി സീരിസിൽ റാമ്പിലെത്തി. ഇന്ത്യൻ സ്ത്രീത്വം വെല്ലുവിളികൾ നേരിടുന്ന കാലത്ത് അവൾ അഭിമാനവും ആത്മവിശ്വാസവും വീണ്ടെടുക്കേണ്ടതുണ്ടെന്ന് വേദിയിലെത്തിയ നടി നഗ്മ അഭിപ്രായപ്പെട്ടു. പെൺകുട്ടികൾക്കെതിരെ യുള്ള പീഡനങ്ങളും പെൺഭ്രൂണഹത്യയും ചെറുക്കപ്പെടേണ്ടതാണ്. രാജ്യത്തെ സ്ത്രീസമൂഹം സ്വത്വബോധത്തിലേക്ക് ഉണരണമെന്നും നഗ്മ ഫാഷൻ ഭ്രമത്തിനിടെയും യുവതി യുവാക്കളോടായി പറഞ്ഞു.

പ്രതാപ് പോത്തൻ, ബാബു ആന്റണി, കൃഷ്ണകുമാർ, ബിജു നാരായണൻ, വിനു മോഹൻ, അഭിജിത് പോൾ, ഡിംപിൾ പോൾ, ഊർമ്മിള ഉണ്ണി, വിദ്യ, രഞ്ജിനി ഹരിദാസ്, ഉത്തര ഉണ്ണി തുടങ്ങിയവരും റാമ്പിലെത്തി ചുവടുകൾ വച്ചു. സ്‌ട്രൈപ് അപ് എന്ന പേരിൽ ഷിവാലി സിങ്ങ് അവതരിപ്പിച്ച കളക്ഷനുകളായിരുന്നു ഷോയിൽ ആദ്യം. നഗരജീവിതത്തിന്റെ വ്യത്യസ്ത ഭാവങ്ങളോടു ഒത്തുപോകുന്ന കോട്ടൺ ശ്രേണികളുടെ വിപുലമായ ശേഖരം ഷിവാലി അവതരിപ്പിച്ചു. നടിയും മോഡലുമായ സിജാ റോസ് സ്‌ട്രൈപ്പ് അപ് സീരിസിൽ റാമ്പിലെത്തി.

ഫാഷൻ വീക്കിന്റെ ആദ്യദിവസം ചെന്നൈയിൽ നിന്നുള്ള ചൈതന്യറാവു ഡിസൈൻ ചെയ്ത വസ്ത്രങ്ങളണിഞ്ഞ സുന്ദരികളാണ് വേദി കീഴടക്കിയത്. ഗ്ലാമറസ് ലെതർവെയർ ശേഖരവുമായാണു ചൈതന്യ റാവുവിന്റെ തുടക്കം. ഗോൾഡ് ഡിസൈനും ഷാർപ്പും കട്ടും ഇഴചേർന്ന വസ്ത്രങ്ങൾ സവിശേഷ ശ്രദ്ധ നേടി. ഗ്ലാമറും ടാലന്റും കൊണ്ട് നടാഷ സുരി റാംപിനെ കീഴടക്കി. ചൈതന്യറാവിന്റെ ഷോ സ്റ്റോപ്പറായി എത്തിയത് സൂപ്പർ മോഡൽ നടാഷ സൂരിയായിരുന്നു.

തുടർന്ന് വന്നത് കൊച്ചിയുടെ സ്വന്തം ഹരി ആനന്ദും വേദിയിലെത്തി. ഹരി ആനന്ദിന്റെ വസ്ത്രങ്ങളുമായി ആദ്യം ക്യാറ്റ് വാക്ക് നടത്തിയത് കാശ്മീരിൽ പ്രളയത്തിൽ കുടുങ്ങിയ സിനിമാ താരം അപൂർവ ബോസായിരുന്നു. കാശ്മീരിലെ പ്രളയത്തിലും കുലുങ്ങാത്ത അപൂർവ ഉറച്ച കാലടികളോടെയാണ് വേദിയിലെത്തിയത്. കാശ്മീർ പ്രളയബാധിതർക്ക് പിന്തുണ അർപ്പിക്കാനും അപൂർവയുടെ സാന്നിധ്യം സഹായകമായി. നടി പ്രിയാമണി ഷോ സ്റ്റോപ്പറായതും ഹരി ആനന്ദിന്റെ ശോഭകൂട്ടി.

സമാപന ദിനമായ ഇന്ന് ചെന്നൈയിൽ നിന്നുള്ള ജൂലി വർഗീസ്, ബംഗളൂരുവിൽ നിന്നുള്ള മനോവിരാജ് ഖോസ്ല എന്നിവർ ഡിസൈൻ ചെയ്ത വസ്ത്രങ്ങൾ അണിഞ്ഞ് മോഡലുകൾ റാംപിൽ ചുവടുകൾ വയ്ക്കും. പ്രിയാ മണി, പാർവതി ഓമനക്കുട്ടൻ, റായ് ലക്ഷ്മി തുടങ്ങിയവരായിരുന്നു കൊച്ചി ഇന്റർനാഷണൽ ഫാഷൻ വീക്ക് അഞ്ചാം സീസണിന്റെ പ്രധാന ആകർഷണം. കിങ് ഫിഷർ അൾട്രാ, സ്റ്റോം ഫാഷൻ കമ്പനിയുമായി ചേർന്നാണു കൊച്ചി ഇന്റർനാഷണൽ ഫാഷൻ വീക്ക് സംഘടിപ്പിച്ചത്.

കൊച്ചി കേരളത്തിന്റെ ഫാഷൻ ഹബാണ് കൊച്ചി എന്നു തെളിയിക്കുന്നതായിരുന്ന ഫാഷൻ വീക്കിന്റെ ആദ്യ രണ്ടു ദിനങ്ങൾ. സിനിമ, ഫാഷൻ, മീഡിയ രംഗത്തുള്ള പ്രമുഖരുടെ സാന്നിധ്യവും ശ്രദ്ധിക്കപ്പെട്ടു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP