Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

നമ്മൾ കൊളസ്‌ട്രോൾ പിടിക്കുമെന്ന് പറഞ്ഞ് ഉപേക്ഷിക്കുമ്പോൾ മദാമ്മമാർക്ക് വെളിച്ചെണ്ണ മാത്രം മതി; വെളിച്ചെണ്ണ പെട്ടെന്ന് പാശ്ചാത്യലോകത്ത് ഹീറോ ആയത് ഇങ്ങനെ

നമ്മൾ കൊളസ്‌ട്രോൾ പിടിക്കുമെന്ന് പറഞ്ഞ്  ഉപേക്ഷിക്കുമ്പോൾ മദാമ്മമാർക്ക് വെളിച്ചെണ്ണ മാത്രം മതി; വെളിച്ചെണ്ണ പെട്ടെന്ന് പാശ്ചാത്യലോകത്ത് ഹീറോ ആയത് ഇങ്ങനെ

'അയ്യോ...വെളിച്ചെണ്ണയോ....വേണ്ട വേണ്ട.. അതുകൊളസ്‌ട്രോളുണ്ടാക്കും...' എന്ന് പറഞ്ഞ് നമ്മിൽ ചിലർ ഈ അടുത്ത കാലത്ത് വെളിച്ചണ്ണയെ അടുക്കളയ്ക്ക് പുറത്ത് നിർത്തിയ ഒരു കാലമുണ്ടായിരുന്നു. ചില ബഹുരാഷ്ട്ര ഉൽപന്നങ്ങൾക്ക് വേണ്ടി അവരുടെ തൽപര കക്ഷികൾ സ്വാർത്ഥ ലാഭത്തിന് വേണ്ടി പ്രചരിപ്പിച്ച കിംവദന്തിയായിരുന്നു ഇതെന്ന ചില സൂചനകളും പിന്നീട് പുറത്ത് വന്നിരുന്നു. എന്നിട്ടും വെളിച്ചെണ്ണയെ അൽപം പേടിയോടെ കാണുന്ന അനേകം പേർ നമ്മുക്കിടയിലുണ്ട്.

എന്നാൽ ഇപ്പോൾ ഈ വെളിച്ചെണ്ണ മദാമ്മമാർക്കിടയിൽ തരംഗമായി മാറിയിരിക്കുകയാണെന്നാണ് പുതിയ റിപ്പോർട്ട്. അവർക്ക് എന്തിനും ഏതിനും വെളിച്ചെണ്ണ മതിയെന്നതാണ് പുതിയ ട്രൻഡ്. പാചകത്തിനായാലും സൗന്ദര്യ വർധക വസ്തുവെന്ന നിലയിലും അവരിപ്പോൾ വെളിച്ചെണ്ണയ്ക്കാണ് മുൻഗണന നൽകുന്നത്. ഇത്തരത്തിൽ ചുരുങ്ങിയ കാലം കൊണ്ട് വെളിച്ചെണ്ണ പാശ്ചാത്യലോകത്ത് ഹീറോ ആയിത്തീർന്നിരിക്കുകയാണ്.

തനിക്ക് വെളിച്ചെണ്ണയില്ലാതെ ഇപ്പോൾ ജീവിക്കാൻ പറ്റാത്ത അവസ്ഥയാണ് സംജാതമായിരിക്കുന്നതെന്നാണ് സൂപ്പർമോഡലായ മിരാന്റ കെർ വെളിപ്പെടുത്തിയിരിക്കുന്നത്. ഫിറ്റ്‌നെസ് ഗുരുവായ ജോയ് വിക്‌സ് ഭാരം കുറയ്ക്കാൻ വെളിച്ചെണ്ണയെ ഇപ്പോൾ പ്രയോജനപ്പെടുത്തി വരുന്നുണ്ട്. കൂടാതെ അമേരിക്കൻ നടിയും പാട്ടുകാരിയുമായ ഗൈ്വനെത്ത് പാൾട്രോസ് തന്റെ പല്ലുകൾ വെളുപ്പിക്കാൻ വെളിച്ചെണ്ണയാണത്രെ പ്രയോജനപ്പെടുത്തുന്നത്...!!!.

ഇത്തരത്തിൽ വെളിച്ചെണ്ണ നിരവധി ആവശ്യങ്ങൾക്ക് വേണ്ടി പ്രയോജനപ്പെടുത്തുന്നവരുടെ എണ്ണം നാൾക്ക് നാൾ വർധിച്ച് വരുന്ന പ്രവണതാണുള്ളതെന്നാണ് ലൂസി ബീ റോ ഓർഗാനിക് അൺറിഫൈൻഡ് കോക്കനട്ട് ഓയിലിന്റെ എല്ലാമെല്ലാമായ ലൂസി ബക്കിങ്ഹാം സാക്ഷ്യപ്പെടുത്തുന്നത്. ഇത് വളരെ ഗുണമേന്മയേറിയതും അതുല്യവുമായ ഉൽപന്നമാണെന്നും നിരവധി പ്രശസ്തർ ഇത് ഉപയോഗിക്കുന്നുണ്ടെന്നും ലൂസി പറയുന്നു. ആളുകൾ ഇതിന്റെ ഒരു ബോട്ടിൽ അടുക്കളയിലും മറ്റൊന്ന് ബാത്ത് റൂമിലും പതിവായി ഉപയോഗിക്കുന്നുണ്ടെന്നും അവർ വെളിപ്പെടുത്തുന്നു. ആഗോളതലത്തിലുള്ള സെലിബ്രിറ്റികൾ സൗന്ദര്യവർധക വസ്തുവായി വെളിച്ചെണ്ണയെ ഉപയോഗിക്കുന്നത് വർധിച്ച് വരുകയാണ്. താരതമ്യേന ചെലവ് കുറഞ്ഞ ഉൽപന്നമാണെന്നതും വെളിച്ചെണ്ണയുടെ ജനപ്രീതി വർധിപ്പിക്കുന്നുണ്ട്. പുതിയ കാലത്ത് വെളിച്ചെണ്ണ വ്യത്യസ്തമായ ഏതെല്ലാം ആവശ്യങ്ങൾക്കാണ് പ്രയോജനപ്പെടുത്തുന്നതെന്ന് നോക്കാം.

മോയിസ്ചറൈസർ

പ്പോൾ വെളിച്ചെണ്ണ മോയിസ്ചറൈസറായി ഉപയോഗിക്കുന്നവരുടെ എണ്ണം വർധിക്കുകയാണ്. ഇക്കൂട്ടത്തിൽ പ്രശസ്ത മോഡലായ പോപ്പി ഡെലെവിൻഗ്‌നെയുമുണ്ട്. തന്റെ ചർമം പ്രത്യേകിച്ച് വരണ്ടതാണെന്നും അതിനാൽ താൻ മോയിസ്ചറൈസറായി വെളിച്ചെണ്ണ ഉപയോഗിക്കുന്നുണ്ടെന്നും അവർ പറയുന്നു. വൈറ്റമിൻ ഇ കൊണ്ട് സമൃദ്ധമായ വെളിച്ചെണ്ണ എല്ലാ സ്‌കിൻ ടൈപ്പുകൾക്കും അനുയോജ്യമാണെന്നും അവർ സാക്ഷ്യപ്പെടുത്തുന്നു.

മെയ്‌ക്കപ്പ് റിമൂവർ

ല്ലാ രാത്രിയിലും മെയ്‌ക്കപ്പ് നീക്കം ചെയ്യാൻ താൻ വെളിച്ചെണ്ണയാണ് പ്രയോജനപ്പെടുത്തുന്നതെന്ന് പ്രശസ്ത നടി എമ്മ സ്റ്റോൺ വെളിപ്പെടുത്തുന്നു. വെളിച്ചെണ്ണ വളരെ കുറച്ചെടുത്ത് വിരൽത്തുമ്പുകളിലാക്കി അത് കോട്ടൻപാഡ് സഹിതം ഉപയോഗിച്ചാൽ വാട്ടർപ്രൂഫ് മസ്‌കാര വരെ നീക്കം ചെയ്യാമെന്നാണവർ പറയുന്നത്. നമ്മുടെ താരങ്ങൾക്കും ഇത് പരീക്ഷിക്കാവുന്നതാണ്. ചുരുങ്ങിയത് വെളിച്ചെണ്ണയുടെ പരസ്യത്തിൽ അഭിനയിക്കുന്ന താരങ്ങളെങ്കിലും ഈ രീതി പിന്തുടരേണ്ടതാണ്...!!!.

ഹെയർ കണ്ടീഷണർ

ന്റെ സ്വർണത്തലമുടിയാൽ ശ്രദ്ധേയയമായ അമേരിക്കൻ നടിയാണ് ബ്ലേക്ക് ലൈവ്‌ലി. ഈ തലമുടിയുടെ സൗന്ദര്യത്തിന് ഇപ്പോൾ മാറ്റ് കൂട്ടുന്നത് വെളിച്ചെണ്ണയാണെന്ന രഹസ്യം വെളിപ്പെടുത്തി നടി രംഗത്തെത്തിയിട്ടുണ്ട്. മുടി വരളുമ്പോൾ താൻ വെളിച്ചെണ്ണ പുരട്ടാറുണ്ടെന്നും ഈ ഉപദേശം നൽകിയത് അമ്മയാണെന്നും ബ്ലേക്ക് പറയുന്നു.

പാചകരംഗത്തെ താരം

ന്ന് വെളിച്ചെണ്ണ പാചകരംഗത്തെ താരമായി പാശ്ചാത്യ ലോകത്തും മാറിയിരിക്കുന്നു. ഇതിന് വഴിയൊരുക്കിയത് നിഗെല്ല ലാസനെപ്പോലുള്ള സെലിബ്രിറ്റി ഷെഫുകളാണ്. ഇവർ നിരവധി വിഭവങ്ങൾ വെളിച്ചെണ്ണയിൽ ഉണ്ടാക്കുകയും അതിനെ പ്രശംസിച്ച് കൊണ്ട് രംഗത്തെത്തുകയുംചെയ്തിട്ടുണ്ട്. തന്റെ ഏറ്റവും പുതിയ ചോക്കളേറ്റ് കേയ്ക്കിന്റെ ചേരുവയിൽ ഇവർ വെളിച്ചെണ്ണയെ ഉൾപ്പെടുത്തിയിരുന്നു.

സ്ലിമ്മാക്കാനും വെളിച്ചെണ്ണ

ടികുറയ്ക്കാൻ ആഗ്രഹിക്കുന്നവർ വെളിച്ചെണ്ണ ശീലമാക്കാനുള്ള നിർദ്ദേശം നൽകുന്നത് ഓസ്‌ട്രേലിയൻ മോഡലായ മിരാന്റെ കിറാണ്. താൻ ഗ്രീൻ ടീയ്‌ക്കൊപ്പം വെളിച്ചെണ്ണ കലർത്തി കഴിക്കാറുണ്ടെന്നും അവർ സാക്ഷ്യപ്പെടുത്തുന്നു. വെളിച്ചെണ്ണയിലെ ഫാറ്റി ആസിഡുകൾ അധികമുള്ള കലോറിയെ എരിച്ച് കളയാൻ സഹായിക്കുമെന്നാണ് തെളിഞ്ഞിട്ടുള്ളത്.ഇതിലൂടെ ഭാരം കുറയ്ക്കാനും സാധിക്കും.

പല്ലുകളെ വെളുപ്പിക്കാം

പല്ലിന് മുകളിലുണ്ടാകുന്ന കടുപ്പമുള്ള ആവരണമായ പ്ലേക് ഉണ്ടാകുന്നതിനെ തടയാൻ വെളിച്ചെണ്ണയ്ക്ക് സാധിക്കുമെന്ന് പുതിയ ഗവേഷണങ്ങളിലൂടെ തെളിഞ്ഞിട്ടുണ്ട്. അതിനാൽ വെളിച്ചെണ്ണ ദിവസവും പല്ലിൽ പുരട്ടുകയും കവിൾ കൊള്ളുകയും ചെയ്താൽ പല്ലുകൾ തിളങ്ങുമെന്നാണ് അമേരിക്കൻ നടിയായ ഗൈ്വനെത്ത് പാൾട്രോസ് വെളിപ്പെടുത്തുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP