Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നമ്മൾ മരിച്ചുപോയാൽ എന്തു സംഭവിക്കും? മരിച്ചശേഷം മരുന്നിന്റെ സഹായത്തോടെ ജീവിതത്തിലേക്ക് മടങ്ങിയവർ പറയുന്നത് ഇങ്ങനെ

നമ്മൾ മരിച്ചുപോയാൽ എന്തു സംഭവിക്കും? മരിച്ചശേഷം മരുന്നിന്റെ സഹായത്തോടെ ജീവിതത്തിലേക്ക് മടങ്ങിയവർ പറയുന്നത് ഇങ്ങനെ

രണാനന്തരം ജീവിതമെന്തെന്നതിനെ ചൊല്ലി മനുഷ്യനുണ്ടായ കാലം മുതൽ തർക്കമുണ്ട്. പുനർജന്മമുണ്ടെന്ന് വിശ്വസിക്കുന്നവരും അല്ലാത്തവരുമുണ്ട്. മരിക്കുന്നതോടെ എല്ലാം അവസാനിച്ചു എന്നു കരുതുന്നവരുമുണ്ട്. യഥാർഥത്തിൽ മരണത്തിനുശേഷം എന്താണ് സംഭവിക്കുന്നത്. ആർക്കാണ് ആ മഹാരഹസ്യത്തിന്റെ ചുരുൾ നിവർത്താനാവുക?

ജീവിച്ചിരിക്കുമ്പോൾത്തന്നെ മരണത്തെ മുഖാമുഖം കണ്ടവരുണ്ട്. വാഹനാപകടമോ രോഗമോ ചിലരെ മരണവക്കത്തെത്തിക്കും. വൈദ്യശാസ്ത്രത്തിന്റെ മിടുക്കുകൊണ്ടുമാത്രം അവരിൽച്ചിലർ ജീവിതത്തിലേക്ക് മടങ്ങിവരും. യഥാർഥത്തിൽ മരണത്തെക്കുറിച്ച് സംസാരിക്കാൻ യോഗ്യരായവർ അവർതന്നെയല്ലേ. 'ക്ലിനിക്കലി ഡെഡ്' എന്ന് വിധിക്കപ്പെട്ടശേഷം ജീവിതത്തിലേക്ക് തിരിച്ചുവന്നവർ.

ഇത്തരത്തിലൊരു പഠനം അടുത്തിടെ നടന്നു. കടുത്ത ഹൃദ്രോഗം ബാധിച്ച് മരണത്തോട് അടുക്കുകയും പിന്നീട് ജീവിതത്തിലേക്ക് തിരിച്ചുവരികയും ചെയ്ത ചിലർ അവരുടെ മരണാനുഭവങ്ങൾ ഇത്തരത്തിൽ പങ്കുവച്ചിരുന്നു. ഒരു ഹൃദ്രോഗി പറഞ്ഞതിങ്ങിനെ. 'ആൻജിയോഗ്രാമിന് തൊട്ടുപിന്നാലെയായിരുന്നു അത്. ഡോക്ടറോട് സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു ഞാൻ. പെട്ടെന്ന് എല്ലാം കീഴ്‌മേൽ മറിഞ്ഞു. എന്റെ കാഴ്ചകൾ മങ്ങി. ലോകത്തിന് മുഴുവൻ ഭാരം കുറഞ്ഞതുപോലെ. പതുക്കെ എല്ലാം ഇരുണ്ടുവന്നു. പിന്നീട് ഞാൻ കണ്ണതുറക്കുമ്പോൾ ഡോക്ടർ പറയുന്നതുകേട്ടു, നമുക്ക് അയാളെ തിരിച്ചുകിട്ടി'

'ക്ലാസിൽ ഒരു പ്രസന്റേഷൻ നടത്തുന്നതിനിടെയാണ് ഞാൻ കുഴഞ്ഞുവീണത്. ശരീരത്തിലെ രക്തയോട്ടം പൂർണമായും നിലച്ചു. എന്റെ ശ്വാസം പോലും നിലച്ചു. വലിയൊരു കുഴലിലൂടെ താഴേക്ക് വീഴുന്നതുപോലെയാണ് എനിക്ക് തോന്നിയത്. ഒന്നും കാണാനാവുന്നില്ല. സ്വപ്‌നങ്ങളൊന്നുമില്ലാതെ ഉറങ്ങുന്നതുപോലെയാണത്'-മറ്റൊരാളുടെ അനുഭവവിവരണം ഇങ്ങനെ.

ഹൃദയം അഞ്ചുമിനിറ്റോളം നിലച്ചശേഷം ജീവിതത്തിലേക്ക് തിരിച്ചുവന്ന ഒരാൾക്ക് മരണം തടസ്സങ്ങളൊന്നുമില്ലാത്ത ഗാഢനിദ്രയാണ്. മറ്റൊരാൾക്ക് ആംബുലൻസിൽ ആശുപത്രിയിലേക്ക് പോയത് ഓർമയുണ്ട്. പക്ഷേ, ആ യാത്ര തിരിച്ചുപിടിക്കാനാവുന്നില്ല. വേറൊരാൾക്ക് വെളിച്ചത്തിന്റെ വലിയൊരു ഭിത്തിക്ക് മുന്നിൽ നിൽക്കുന്നതുപോലെയാണ് മരണം അനുഭവപ്പെട്ടത്.

മരണാനന്തരം എന്താണ് സംഭവിക്കുകയെന്ന ആശയക്കുഴപ്പം നിലനിൽക്കുകയാണ് ഈ അനുഭവവിവരണങ്ങൾക്കൊടുവിലും. ഒരുതരം ശൂന്യതയാണ് മരണം സൃഷ്ടിക്കുന്നതെന്ന് അത് നിമിഷനേരത്തേയ്‌ക്കെങ്കിലും അനുഭവിച്ചവർ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP