കലങ്ങി മറിഞ്ഞ ഇടത്തോടുകളിൽ വരാലും പുളവനും നീർക്കോലിയും പൊന്തി വരും; ചെറിയ കുഴികൾ കുഴിച്ചുചെറു മീനുകളെയും വാൽമാക്രികളെയും പിടിച്ചു ഇട്ടും വെള്ളം തെറിപ്പിച്ചും തിമിർത്തു മറിയുന്ന കൂട്ടുകാർ; ഇന്നോ വയൽ വരമ്പുകൾ മൂടി പാഴ് ചെടികൾ; വയലറ്റ് പൂക്കൾ വിരിയിച്ച കളം പൊട്ടിയും ഇളം പച്ച നിറമാർന്ന മഷിത്തണ്ട് ചെടിയും എവിടെ? ഓർമകളിലെ ഉപ്പ് രസം: വിനോദ് കാർത്തിക എഴുതുന്നു

വിനോദ് കാർത്തിക
രാത്രിയിൽ ഉറങ്ങാൻ കിടക്കുമ്പോഴും നീര് വന്നു കാൽ മുട്ട് വേദനിക്കുന്നുണ്ടായിരുന്നു. കല്ലുകൾ ചതച്ച കാൽമുട്ടിൽ രക്തം കിനിഞ്ഞിറങ്ങിയത് ഉണങ്ങി കട്ട പിടിച്ചു നിൽപ്പുണ്ട്. മുട്ടിനു താഴേയ്ക്ക് മണ്ണിലുരഞ്ഞു വരകൾ പോലെ നീറുന്ന പാടുകൾ. തണുപ്പുറഞ്ഞ വയലേലകളിൽ നിന്നും കാവിലെ വല്യ മരം ചുറ്റി വരുന്ന കാറ്റ് തണുപ്പിനെ ജനാല വഴി അരിച്ചിറക്കാൻ തുടങ്ങിയപ്പോൾ വേദനയിലും കണ്ണുകൾ താനേ അടഞ്ഞു.
വീടിന്റെ മുൻപിൽ കൈത്തറി സഹകരണ സംഘമാണ്. മൂക്ക് തുളച്ചു കയറുന്ന ബ്ലീച്ചിങ് പൗഡറിന്റെ രൂക്ഷ ഗന്ധമുള്ള അന്തരീക്ഷമാണ്. കൈ കൊണ്ട് നൂല് ചുറ്റുന്ന ചക്രത്തിന്റെ ശബ്ദവും ചവിട്ട് തറികളിൽ കാൽ കൊണ്ട് ചവിട്ടി കൈ കൊണ്ട് ഓടാമ്പൽ വലിച്ചു അടുപ്പിച്ചു നൂലുകൾ ഇഴ ചേർക്കുന്ന ദൃശ്യങ്ങളാണ്, ഒരു കൂട്ടം മനുഷ്യർ ജീവിതം കരു പിടിപ്പിക്കുന്നതിന്റെ ശബ്ദമായിരുന്നു. നരച്ച പട്ടിക കൊണ്ട് അഴി തീർത്ത വല്യ കെട്ടിടമുള്ള നെയ്ത്ത് സഹകരണ സംഘത്തിന്റെ ഇടയിൽ കൂടി നടന്നാൽ എളുപ്പത്തിൽ കുളിക്കടവിലെത്താം. കൈത്തറി സംഘത്തിൽ നിന്നും നാഗരുകാവിനെ ചുറ്റി താഴോട്ട് വലം വച്ചിറങ്ങിയാൽ കളംപൊട്ടിയും പാഴ്ചെടികളും മഷിത്തണ്ട് ചെടിയും നിറഞ്ഞ കൈത്തോടുകൾ ആയി. ഒരു വശത്ത് വെറ്റ കൊടിയും തെങ്ങും കമുകും ഒക്കെ തണൽ വിരിച്ചു നിൽപ്പുണ്ട് .ഇടയിലൂടെ ഒഴുകുന്ന തെളി നീർച്ചാലുകളും കല്ലുകൾ നിറഞ്ഞ തോടുകളും ആണുങ്ങളുടെ കുളിക്കടവും ഉണ്ട്.
വല്യകൈത്തോടുകൾ പതിക്കുന്നിടം വല്യ കുളിമുറി പോലെ രൂപപ്പെട്ടതാണ് സ്ത്രീകളുടെ കടവ്..ഭൂത കാലങ്ങളിൽ എപ്പോഴോ നല്ല നീരൊഴുക്കിലോ ഉരുൾ പൊട്ടലിലോ പ്രകൃതിയുടെ കരവിരുതിൽ ഒരുങ്ങിയതാണിത്. കാവിൽ നിന്നും മണ്ണുകളിലൂടെ അരിച്ചിറങ്ങി കണ്ണീർ പോലെ ശുദ്ധമായ കുളിരാർന്ന വെള്ളം കുഴിയിലേയ്ക്ക് പതിക്കുന്നതിന് മുൻപേ ചെറിയ പാളകൾ വച്ചു ഓവ് പോലെ ഉണ്ടാക്കി വെള്ളം ശക്തി കുറച്ചു മൺഭിത്തിയിൽ നിന്നും ദൂരേയ്ക്ക് ഒരു തൂമ്പ് പോലെ പതിപ്പിച്ചു. വൈകുന്നേരങ്ങളിൽ തുണി അലക്കലും കുളിയും നാട്ടു വിശേഷങ്ങളും ആയി തിരക്കേറിയിട്ടുണ്ടാകും.
ഭാഗം വച്ചു പിരിഞ്ഞതും വിറ്റു പോയതും ഒക്കെയായി പല അവകാശികൾ വന്നപ്പോൾ കുളക്കടവിലേയ്ക്കുള്ള വഴിയിൽ ബന്ധങ്ങളുടെ വിള്ളലുകലിൽ മുള്ളു വേലികൾ പ്രത്യക്ഷപ്പെട്ടു. വഴിയടഞ്ഞ നാട്ടുകാർ ഒത്ത് ചേർന്നു വല്യകാവിന്റെ സൈഡിൽ നിന്നും താഴേയ്ക്ക് പതിനഞ്ചടിയോളം ചരിഞ്ഞ പടികൾ തീർത്തു. കുട്ടികളെ ഒറ്റയ്ക്ക് കയറാൻ വിടാത്ത പടികൾ കുളിക്കടവിലെ അമ്മമാരുടെ കണ്ണു വെട്ടിച്ചു കയറുന്നതിനിടയിൽ ഞാനും ഒരിക്കൽ പിടി വിട്ട് എവിടയൊക്കയോ ഉരഞ്ഞും ഇടിച്ചും താഴേക്ക് പതിച്ചു. വേദനയും കരച്ചിലും ശകാരവും ഒക്കെ കൈ നിറയെ കിട്ടി.കൂർത്ത കല്ലുകൾ ചതവുകൾ കൊണ്ട് അടയാളങ്ങൾ കോറിയിട്ടു.
രാവിലെ എഴുന്നേൽകുമ്പോഴും കാൽ തറയിൽ തൊടാൻ ആകാതെ വലിച്ചു കൊണ്ട് നടന്നു. രാത്രിയിൽ വേദന കൊണ്ട് ഇറങ്ങിയപ്പോൾ എപ്പോഴോ അമ്മ എണ്ണ തേച്ചിരുന്നു.. നീര് കുറഞ്ഞിട്ടുണ്ട് എങ്കിലും നീറ്റൽ അടങ്ങിയിട്ടില്ല
'ഇന്ന് സ്കൂളിൽ പോകണ്ട നീ' എന്നു അമ്മി കല്ലിന്റെ ശബ്ദത്തിനിടയിൽ അമ്മ വിളിച്ചു പറയുന്നുണ്ട്. ഒൻപത് മണിയോടെ വീടിനു മുൻപിൽ കൂടി സ്കൂളിലേക്ക് കുട്യോൾ ഒക്കെ പോയിത്തുടങ്ങി. പാവാടയും ബ്ലോസും അണിഞ്ഞു മുടി വാരി കെട്ടിയും ഭംഗിയിൽ പൊതിഞ്ഞ പുസ്തകങ്ങൾ വൃത്തിയായി അടുക്കി അതിനു മുകളിൽ ചോറു പാത്രവും വച്ചു പെൺകുട്ടികൾ റോഡിനരികിൽ കൂടി നടന്നു നീങ്ങി.കറുത്ത റബ്ബർ ബാന്റിട്ട പുസ്തകങ്ങൾ തോളിൽ വച്ചും ചോറു പാത്രം മറ്റേ കയ്യിൽ പിടിച്ചും ആൺകുട്ടികൾ റോഡിന്റെ തലങ്ങും വിലങ്ങും ഓടി കളിക്കുന്നുണ്ട്.
'എന്താടാ നീ ഇന്ന് വരുന്നില്ലേ..? പലരും ചോദിച്ചു തുടങ്ങി. 'ഇല്ല''എന്നൊരു വാക്കിൽ ഉത്തരമൊതുക്കി കാൽ മുട്ടുകൾ ആരും കാണാതെ ഒളിപ്പിച്ചു. തലേ ദിവസം കൂടെ പടി കയറിയവർ ഇളിഭ്യ ചിരി ചിരിച്ചു കൊണ്ട് പോയി.
അര കിലോമീറ്റർ ദൂരമേ സ്കൂളിലേക്ക് ഉള്ളൂവെങ്കിലും വീടിന്റെ മുറ്റത്ത് നിന്നു കാണാൻ കഴിയില്ല. നിരപ്പിൽ നിന്നു താഴേയ്ക്ക് ഇറക്കം ഇറങ്ങി പോകുന്നിടത്താണ് സ്കൂൾ. ബെല്ലടിക്കാറയപ്പോൾ ഇറക്കത്തിന്റെ അങ്ങേയറ്റത്ത് അവസാന തലയും അപ്രത്യക്ഷമായി റോഡ് വിജനമായി. തൊട്ടവാടി ഇല അരച്ചു മുറിവിൽ പുരട്ടിയതും കൊണ്ട് ചന്തയിൽ നിന്നു സാധനം വാങ്ങി തല ചുമടായി കയറ്റം കയറി വരുന്നവരെ നോക്കി ഇട വഴിയിൽ ഇറങ്ങി ഇരുന്നു. ആദ്യം തലയിലെ വട്ടികൾ പ്രത്യക്ഷമായി പതിയെ പതിയെ പൂർണ്ണ രൂപത്തെ ദൃശ്യമാകും. വെയിലും മരങ്ങളും ചേർന്ന് പ്രകൃതിയിൽ നിഴൽ നാടകങ്ങൾ അരങ്ങേറി.
കണ്ണു ചിമ്മി ആകാശത്തു നോക്കിയാൽ ഊർന്നു വീഴുന്ന ജ്യാമിതീയ ഘടനകൾ ഇല്ലാത്ത രൂപങ്ങൾ ഉണ്ട്. അത് ആത്മാക്കൾ ആയിരിക്കും എന്നു ആരോ പറഞ്ഞത് ഓർത്തു. പ്രകൃതിയെ കാണുന്നതും അറിയുന്നതും ഇത്തരം ഇടവേളകളിലാണ്. ആകാശത്തിന്റെ അതിരുകൾ ഭേദിച്ചു നാഗര് കാവിൽ ഉയർന്നു നിന്നിരുന്ന മരത്തിന്റെ പൊത്തുകളിൽ നിറയെ കിളികൾ ഉണ്ടായിരുന്നു. മുട്ട വിരിയിച്ചും ഇണ ചേർന്നും വംശ പരമ്പരകൾ നില നിർത്തിയും വിളകൾ കൊത്തിയും ആകാശത്തിൽ പാറിക്കളിച്ചും ജീവിതത്തിന്റെ സകല സ്വാതന്ത്ര്യത്തോടും ജീവിച്ചു. മനുഷ്യൻ ലൗകിക ജീവിതത്തിന്റെ സുഖ ലോലുപതയിൽ അഭിരമിക്കാൻ ശ്രമിച്ചു ജീവിതമൂല്യങ്ങളും ജീവിതസ്വാദനവും മറന്നു തുടങ്ങുന്ന കാലമായിരുന്നു അത്.
കാവിലെ തൂണുകളിൽ മേൽക്കൂര താങ്ങിയ തളത്തിൽ ചുരുണ്ടു കൂടി കിടക്കുന്ന ഒരു മനുഷ്യൻ ഉണ്ടായിരുന്നു. ക്ഷയമാണെന്നു പറഞ്ഞു എല്ലാരും അകലം പാലിച്ചു, നര വീണ് തുടങ്ങിയ താടി തടവി ഏകാന്തതയെ കൂട്ട് പിടിച്ചു കൂനി കൂടിയിരിക്കും. വെയിലും മഴയും ഏറ്റ നരച്ച കരിമ്പടം പുതച്ചു വടിയിൽ ഊന്നി കാവിലേയ്ക്ക് നടന്നിറങ്ങുന്നുണ്ട്. ജീവിതത്തിൽ എവിടേയോ താളം തെറ്റിയതോ കണക്ക് കൂട്ടലുകൾ പിഴച്ചതോ കൊണ്ട് ജീവിതത്തോട് തന്നെ നിശബ്ദമായി വാശി തീർക്കുന്നതാകാം.
വൈകുന്നേരങ്ങളിൽ സ്കൂൾ വിട്ട് വരുന്നവരെ കാത്തിരുന്നു. യുദ്ധമുഖത്തേയ്ക്ക് ഇരച്ചു വരുന്ന പട്ടാളത്തെ പോലെ കയറ്റം കയറി വന്നു തുടങ്ങി. ആൺകുട്ടികൾ ചിരിച്ചും ബഹളം വച്ചും തമ്മിൽ അടി കൂടിയും പൊയ്ക്കൊണ്ടിരുന്നു. അലുമിനിയം പെട്ടികൾ തൂക്കിയും തുണി സഞ്ചികൾ തൂക്കിയും ചെറുതും വലുതുമായ സൈന്യങ്ങളെ പോലെ കുന്നു കയറി മറഞ്ഞു. ടീച്ചർമാർ സൊറ പറഞ്ഞു പതിയെ നടന്നു മറഞ്ഞു. വെളുത്ത് സുന്ദരികളായ ടീച്ചർമാരെ കാണാൻ വേലി പൊത്തുകൾക്ക് അപ്പുറത്ത് നിന്നൊക്കെ സ്ത്രീകൾ തല നീട്ടി നോക്കുന്നുണ്ടു. കലുങ്ങുകളിൽ ഒക്കെ പൊടി മീശക്കാർ ഞങ്ങൾ അത്തരക്കാരല്ല എന്ന ഭാവത്തിൽ ഇരിക്കുന്നുണ്ട്.
അന്ന് വൈകിട്ട് കുളിക്കടവിൽ കൊണ്ടു പോയെങ്കിലും കരയ്ക്കിരുന്നാൽ മതിയെന്നായിരുന്നു അമ്മയുടെ നിർദ്ദേശം. പുര മേയാനുള്ള ഓല നീളത്തിൽ അടുക്കി കെട്ടി കുതിർക്കാനിട്ടവർ അത് വലിച്ചു കയറ്റുന്നുണ്ടായിരുന്നു. കരയിലേക്ക് എത്തുമ്പോൾ മാനത്ത് കണ്ണിയും തവളകളും വാൽമാക്രി കുഞ്ഞുങ്ങളും പുറത്തേക്ക് ചാടും.
കലങ്ങി മറിഞ്ഞ ഇടത്തോടുകളിൽ വരാലും പുളവനും നീർക്കോലിയും പൊന്തി വരും. ചെറിയ കുഴികൾ കുഴിച്ചു അതിൽ ചെറു മീനുകളെയും വാൽമാക്രികളെയും പിടിച്ചു ഇട്ടും വെള്ളം തെറിപ്പിച്ചും തിമിർത്തു മറിയുന്നുണ്ട് കൂട്ടുകാർ. വെള്ളം വാർന്ന അഴുകിയ ഓല കെട്ടു തോർത്തുകൊണ്ട് വളയം തീർത്തു തലയുടെ മുകളിൽ വച്ചു കൊണ്ട് പോകുമ്പോഴും തുമ്പിലൂടെ വെള്ളം ഇറ്റിറ്റു വീഴുന്നുണ്ടായിരുന്നു. കാവിലേയ്ക്ക് ചേക്കേറുന്ന കിളികൾ ബഹളം ഉണ്ടാക്കി കൊണ്ടിരിക്കുന്നു. തള്ള കിളികളോട് കുഞ്ഞുങ്ങൾ കിന്നാരം പറയുകയായിരിക്കും.
സന്ധ്യയോടെ കുളിക്കടവിൽ തിരക്കൊഴിഞ്ഞു, ഇന്നലെ പിടി വിട്ട പടവുകൾ അമ്മയോടോപ്പം ശ്രദ്ധയോടെ കയറി. പിന്നൊരിക്കലും ജീവിതത്തിൽ ആ പടവുകൾ അലക്ഷ്യമായി കയറിയിട്ടില്ല. മൂത്തവരുടെ വാക്കുകളുടെ പക്വതയ്ക്കും അനുഭവസമ്പത്തിനും നാം വില കൊടുക്കണം എന്നു പിന്നെപ്പഴോ ഞാൻ ഓർത്തു.
എങ്കിലും വർഷങ്ങൾ കഴിഞ്ഞു തിരികെ കുന്നിൽ മുകളിൽ എത്തുമ്പോൾ പ്രകൃതിയുടെ പ്രഹരമേറ്റ് ഇടിഞ്ഞും നരച്ചും കിടക്കുന്ന പടവുകൾ അന്നേൽപ്പിച്ച മുറിവുകൾ കാൽ മുട്ടുകളിൽ നീറ്റൽ സമ്മാനിക്കാറുണ്ട്. കണ്ണീരുണങ്ങിയ കവിൾത്തടം പോലെ നീർ വഴികൾ വരണ്ടു കിടക്കുന്നു. പരൽ മീൻ കുഞ്ഞുങ്ങൾ നീന്തി തുടിക്കാൻ മറന്നത് പോൽ കുഴി വട്ടങ്ങളിൽ നിറഞ്ഞ ഇത്തിരി വെള്ളത്തിൽ നിശ്ചല ദൃശ്യങ്ങൾ ആകുന്നു. പശുക്കളും ആടുകളും മേഞ്ഞു നടന്ന വയലേലകൾ ഇന്ന് അനാഥമായി കിടക്കുന്നു.
വയൽ വരമ്പുകൾ പാഴ് ചെടികൾ മൂടി സഞ്ചാരയോഗ്യമല്ല. വയലറ്റ് പൂക്കൾ വിരിയിച്ച കളം പൊട്ടിയും ഇളം പച്ച നിറമാർന്ന മഷിത്തണ്ട് ചെടിയും ഓർമകളിൽ പോലും അന്യം നിന്നു പോകുന്നു. വെയിൽ വരച്ച നിഴൽ ചിത്രങ്ങൾക്ക് ചാരുത പകരാൻ തെങ്ങോലകളുടെ സമൃദ്ധിയില്ല. വരൾച്ച കൊണ്ടായിരിക്കും മണ്ണിന്റെ നിറം പോലും നരച്ചിരിക്കുന്നു. വരണ്ട കാറ്റേറ്റ് കാവിലെ മരത്തിൽ ഇപ്പോൾ കിളികൾ ചിലയ്ക്കാറില്ല, ചേക്കേറാൻ ചില്ലകൾ തേടി അലയുന്നുണ്ടാകാം.
കെട്ട കാലത്തിന്റെ ആവരണങ്ങൾ എടുത്തു അണിഞ്ഞ നാമിന്ന് വേഗ സഞ്ചാരത്തിന്റെ യാന്ത്രികതയിൽ അലിഞ്ഞു സ്വയം എരിഞ്ഞടങ്ങുന്നു, എല്ലാം തച്ചുടയ്ക്കുന്നു. ചില ഓർമകളും നൊമ്പരങ്ങളും നമ്മെ വിട്ടു പോകാൻ മടിക്കും, ചിലത് പൊള്ളിച്ചു കൊണ്ടിരിക്കും, ചിലത് സ്ഥലകാലഭേദങ്ങൾ ഇല്ലാതെ മനസ്സാഴങ്ങളിൽ നെരിപ്പോട് തീർക്കും. പെയ്തൊഴിഞ്ഞിട്ടും തീരാതെ പ്രളയത്തിന്റെ സങ്കടക്കടൽ തീർക്കും, മനസിനെ കടഞ്ഞെടുത്ത് മതി വരാതെ നൊമ്പരങ്ങളുടെ വേലിയേറ്റങ്ങൾ സൃഷ്ടിക്കും. ഓർമയിലെവിടെയോ കറുത്ത ചിലന്തിയെപ്പോലെ വല കെട്ടി പിന്നെ പതിയിരിക്കും.
നല്ല കാലത്തിന്റെ ശിഷ്ടത്തുടിപ്പ് എന്ന പോലെ ആ കറുത്ത പാട് കാലിൽ ഇപ്പോഴും അവശേഷിപ്പിച്ചിട്ടുണ്ട്. പൂർവ കാലത്തിന്റെ ബാക്കി പത്രമെന്നോണം അതിലൊരു തരി മണ്ണ് ഉണ്ടായിരിക്കും എന്റെ നനവാർന്ന ഓർമകളുടെ കണ്ണീരുപ്പ് അലിഞ്ഞു ചേർന്നിട്ടുണ്ടാകും.
പ്രകൃതിയുടെ പക പോലെ ഒരു വരണ്ട കാറ്റ് എന്നെ ചുട്ടു പൊള്ളിച്ചു കൊണ്ട് കുന്നിൻ മുകളിലൂടെ വല്യ മരം ചുറ്റി കടന്നു പോയി.....
- TODAY
- LAST WEEK
- LAST MONTH
- ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പയുടെ വിശുദ്ധി സംബന്ധിച്ച് ലേഖനമെഴുതിയ ഫാ. പോൾ തേലേക്കാട്ടിനെതിരെ സഭയുടെ നടപടി ഉടൻ; സഭാ പ്രബോധനങ്ങൾക്കെതിരായി പരസ്യ നിലപാട് സ്വീകരിക്കുന്നവർക്കെതിരെ സഭാ നിയമം അനുശാസിക്കുന്ന നടപടിയെടുക്കണമെന്ന് സിനഡ്; ഭൂമി വിൽപ്പനയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ പൂർത്തിയാക്കാനും നിർദ്ദേശം
- ഇന്ത്യയെ 'ലോകത്തിന്റെ ഫാർമസി'യെന്ന് വിശേഷിപ്പിച്ച് ബ്രിട്ടൻ; കോവിഡ് വാക്സിൻ നിർമ്മിക്കാനുള്ള ശ്രമം പ്രശംസനീയം; ജി-7 ഉച്ചകോടിയിലേക്ക് അതിഥിയായും മോദിക്ക് ക്ഷണം; ബോറിസ് ജോൺസൺ ഇന്ത്യ സന്ദർശിച്ചേക്കുമെന്നും റിപ്പോർട്ട്
- 97-ാം വയസിലും ആരോഗ്യത്തിന്റെ കാര്യത്തിൽ പ്രത്യേക ചിട്ടകൾ; കോവിഡിനെയും അതിജീവിച്ച് മലയാള സിനിമയുടെ പ്രിയ മുത്തച്ഛൻ ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി
- പ്രൊഡക്ഷൻ ഹൗസോ ഫസ്റ്റ് ലുക്ക് പോസ്റ്ററോ; ടൊവിനോ തോമസ് പോസ്റ്റ് ചെയ്ത U എന്നക്ഷരം സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത് ഇങ്ങനെ
- കൂറ്റൻ മരകഷ്ണങ്ങൾ എടുത്ത് വച്ച് 'പാലരുവി'യെ മറിച്ചിടാൻ ശ്രമിച്ചത് മാർച്ചിൽ; 2019ൽ അയനിക്കാട് പാളത്തിൽ കല്ലുകൾ നിരത്തിവെച്ചത് ആരെന്നും കണ്ടെത്തിയില്ല; ദിവസങ്ങൾക്ക് മുമ്പ് കുണ്ടായിത്തോട് എട്ടിടത്ത് കരിങ്കൽച്ചീളുകൾ നിരത്തിവച്ചതും കുട്ടിക്കളി! ഇടവയിൽ നടന്നത് 'മലബാറിനെ' കത്തിക്കാനുള്ള അട്ടിമറിയോ? കാണേണ്ടത് റെയിൽവേ കണ്ടില്ലെന്ന് നടിക്കുമ്പോൾ
- ഓണമുണ്ണാൻ പാടില്ല, ക്രിസ്മസിന് കേക്ക് മുറിക്കാൻ പാടില്ല, അരവണപ്പായസം കുടിക്കാൻ പാടില്ല; അതൊക്കെ ഹറാം ആണെന്ന് പറഞ്ഞു നടന്നത് ഓർമ്മയുണ്ടോ; ആലോചിക്കണമായിരുന്നു കൊടുത്താൽ കൊല്ലത്തും കിട്ടുന്ന കാലമാണിതെന്ന്; ഡോ ആരിഫ് ഹുസൈൻ തെരുവത്ത് എഴുതുന്നു
- ഉണ്ണികുട്ടന്റെ വാളുവെയ്പ്പിൽ തെളിഞ്ഞത് ടിപി കേസ് പ്രതിയുടെ മദ്യപാനം; സിക്ക ഗ്രൗണ്ടിൽ നിന്നും കോവിഡിന് മരുന്നടി യന്ത്രത്തിൽ ഒളിപ്പിച്ചു കടത്തിയത് വൈറ്റ് റം; കൊടി സുനിയുടെ അച്ചാറ് കൂട്ടിയുള്ള വെള്ളമടിക്ക് സംഘാടകനായത് സൂര്യനെല്ലി പ്രതി ധർമ്മരാജൻ വക്കീലും; തിരുവനന്തപുരം സെൻട്രൽ ജയിൽ സംഭവിച്ചത് ഗുരുതര വീഴ്ച; നാണക്കേട് ഭയന്ന് രഹസ്യമാക്കിയ സത്യം പുറത്ത്
- നിങ്ങളിൽ അടിവസ്ത്രം സ്വന്തമായി കഴുകുന്ന എത്രപേരുണ്ട്? ഇതൊക്കെ അമ്മയോ ഭാര്യയോ പെങ്ങളോ ചെയ്യുമ്പോൾ യാതൊരു ഉളുപ്പും തോന്നാത്തവർ ആണോ നിങ്ങൾ; ഇത്തരക്കാർ തീർച്ചയായും 'ദ ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ' സിനിമ കാണണം; അടുക്കളയിൽ എരിഞ്ഞടങ്ങുന്ന പെൺജീവിതങ്ങൾ; മനൂജാ മൈത്രി എഴുതുന്നു
- ഏകെജിയുടെ സഹോരന്റെ മകനും ജപ്തി നോട്ടീസ് അയച്ച് കേരളാ ഫിനാൻഷ്യൽ കോർപ്പറേഷൻ; സിഎംഡി ടോമിൻ തച്ചങ്കരി ആദ്യം പൂട്ടുന്നത് വൻ സ്രാവുകളെ തന്നെ; അരുൺ കുമാറും പിച്ച ബഷീറും കെഎഫ്സിക്ക് നൽകാനുള്ളത് 16 കോടിലധികം രൂപ; പിണറായി നാടു ഭരിക്കുമ്പോൾ പാവങ്ങളുടെ പടത്തലവന്റെ വീട്ടിലേക്ക് ജപ്തി നോട്ടീസ് അയച്ച് ഐപിഎസ് വീര്യം കാട്ടി തച്ചങ്കരിയും
- യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധത്തിനിടെ കെ ബി ഗണേശ് കുമാറിന്റെ കാറിന്റെ ചില്ലുകൾ തകർന്നു; പ്രതിഷേധക്കാരെ കൈകാര്യം ചെയ്ത് എംൽഎയുടെ പിഎ പ്രദീപ് കോട്ടാത്തലയും സംഘവും; ചവറയിലും പത്തനാപുരം എംഎൽഎയുടെ ഗുണ്ടാരാജ്; പ്രതിഷേധക്കാരെ മാത്രം കസ്റ്റഡിയിലെടുത്ത് മാതൃകയായി വീണ്ടും പിണറായി പൊലീസ്
- 'ജാഡ കാണിക്കണത് കണ്ടില്ലേ, കൊടുക്കട്ടെ ഞാനൊന്ന്', തൊട്ടടുത്ത പന്ത് സിക്സറിന് പറത്തി സഞ്ജു; സ്റ്റംപ് മൈക്ക് പിടിച്ചെടുത്ത 'സൂപ്പർ ഡയലോഗും' ഹിറ്റ്; സഞ്ജുവിന്റെയും സച്ചിൻ ബേബിയുടേയും സംഭാഷണം ഏറ്റെടുത്ത് സോഷ്യൽ മീഡിയ
- ഓണമുണ്ണാൻ പാടില്ല, ക്രിസ്മസിന് കേക്ക് മുറിക്കാൻ പാടില്ല, അരവണപ്പായസം കുടിക്കാൻ പാടില്ല; അതൊക്കെ ഹറാം ആണെന്ന് പറഞ്ഞു നടന്നത് ഓർമ്മയുണ്ടോ; ആലോചിക്കണമായിരുന്നു കൊടുത്താൽ കൊല്ലത്തും കിട്ടുന്ന കാലമാണിതെന്ന്; ഡോ ആരിഫ് ഹുസൈൻ തെരുവത്ത് എഴുതുന്നു
- കന്യാസ്ത്രീയെ പ്രണയിച്ച വൈദികനെ ഉൾക്കൊള്ളാനാകാതെ സഭയും ബിഷപ്പും; യാക്കോബായ സഭയിൽ ചേർന്ന ശേഷം പ്രണയിനിയെ ജീവിത സഖിയാക്കി; ഫാ. പ്രിൻസൺ മഞ്ഞളിക്ക് വിവാഹ മംഗളാശംസകൾ നേർന്ന് സോഷ്യൽ മീഡിയ
- എന്റെ റോഡ് അവർ പണിയുകയാണ്; പ്രശ്നമുണ്ടാക്കേണ്ടെന്ന് കരുതി കിഴക്കമ്പലത്ത് പോകുന്നില്ലെന്ന് മാത്രമെന്ന് മന്ത്രി സുധാകരൻ; കോടതി അനുമതിയോടെ ടാറു ചെയ്ത റോഡ് വേണമെങ്കിൽ വീണ്ടും കുണ്ടും കുഴിയുമാക്കി നൽകാമെന്ന് തിരിച്ചടിച്ച് സാബു ജേക്കബും; കിഴക്കമ്പലത്തെ റോഡ് പണി സോഷ്യൽ മീഡിയ ചർച്ച ചെയ്യുമ്പോൾ
- രാഷ്ട്രീയ പോസ്റ്റുകൾ പാടില്ലെന്ന അംബാനിയുടെ സർക്കുലറിന് പുല്ലുവില; സനീഷനും അപർണ്ണ കൂറുപ്പിനും ലല്ലുവിനും ഒരാഴ്ച ശമ്പളവുമില്ല ജോലിയുമില്ല; തദ്ദേശത്തിലെ ട്വീറ്റ് രാഹുൽ ജോഷിയുടെ കണ്ണിൽ പെട്ടത് നിർണ്ണായകമായി; ന്യൂസ് 18 കേരളയിൽ തീവ്ര ഇടതുപക്ഷം പ്രതിസന്ധി നേരിടുമ്പോൾ
- ഹെൽമറ്റിട്ടിട്ടും അലക്സേ വിടെടാ എന്ന് വൃദ്ധ കരഞ്ഞു പറഞ്ഞതോടെ കൊല; മരണം ഉറപ്പാക്കാൻ 10 മിനിറ്റ് കൂടെയിരുന്നു; മോഷണ മുതൽ വിറ്റ് പെൺസുഹൃത്തുമായി കാട്ടക്കടയിൽ അടിച്ചു പൊളി; നാട്ടുകാർക്ക് മുന്നിൽ 'മരിച്ചു പോയല്ലോ' എന്ന് പറഞ്ഞത് കുടുക്കായി; തിരുവല്ലത്ത് അലക്സിനെ കുടുക്കിയത് ആഡംബര ഭ്രമം
- കോളേജിലെത്തുന്നത് പലവിധ ആഡംബര ബൈക്കുകളിൽ; എൻ.സി.സി സീനിയർ കേഡറ്റിന് ക്രിക്കറ്റ് കളിയിലും ഒന്നാം സ്ഥാനം; അദ്ധ്യാപകർക്ക് മിടുക്കനായ വിദ്യാർത്ഥിയും; മധുരം നൽകി പെൺകുട്ടികളെ കൈയിലെടുത്ത് ചെത്തി നടന്ന പയ്യൻ; വണ്ടിത്തടം കൊല കേസിലെ പ്രതി കാട്ടക്കട ക്രിസ്ത്യൻ കോളേജിലെ ഹീറോ; അലക്സ് ഗോപന്റെ കോളേജ് കഥ
- ചുറ്റിലും അർദ്ധനഗ്നരായ സുന്ദരികളുമായി ചുറ്റി നടന്നു ഇസ്ലാമിക പ്രഭാഷണം നടത്തി; ആയിരത്തിലേറെ സ്ത്രീകളേയും കുട്ടികളേയും ദുരുപയോഗിച്ചതിന് അകത്താകുന്നത് 1000 വർഷം; ഇസ്ലാമിന്റെ പേരിൽ പീഡനം തൊഴിലാക്കിയവന്റെ അവസ്ഥയിങ്ങനെ
- കെവി തോമസിന് സീറ്റ് ഉറപ്പ്; എൻ എസ് എസിനെ അടുപ്പിക്കാൻ പിജെ കുര്യനും സ്ഥാനാർത്ഥിയാകും; ചെന്നിത്തല ഹരിപ്പാടും ഉമ്മൻ ചാണ്ടി പുതുപ്പള്ളിയിലും; തിരുവഞ്ചൂർ കോട്ടയത്ത്; മുല്ലപ്പള്ളിക്ക് താൽപ്പര്യം കൊടുവള്ളിയുടെ ക്യാപ്ടനാകാൻ; മുഖ്യമന്ത്രി കസേര നോട്ടമിട്ട് കോൺഗ്രസിൽ സ്ഥാനാർത്ഥി മോഹികൾ ഏറെ
- ശബരിമല പ്രശ്നത്തിൽ കെ.സുരേന്ദ്രനെ അകത്തിട്ടത് 28 ദിവസം; കെ.എം.ഷാജഹാനെ ജയിലിൽ അടച്ചത് 14 ദിവസം; കോഴിക്കോട് എയർ ഇന്ത്യ ഓഫീസ് ആക്രമണക്കേസിലെ ഒന്നാം പ്രതി മുഹമ്മദ് റിയാസിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചത് കോടതി; പൊലീസ് തേടുന്ന പിടികിട്ടാപ്പുള്ളി ഒളിവിൽ കഴിയുന്നത് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ
- വെളുപ്പിന് വെള്ളമെടുക്കാൻ അടുക്കളയിൽ വന്ന സിസ്റ്റർ അഭയ കണ്ടത് കോട്ടൂരും പിതൃക്കെയിലും സെഫിയും ഗ്രൂപ്പ് സെക്സിൽ ഏർപ്പെടുന്നത്; മാനം രക്ഷിക്കാൻ അഭയയെ ചുറ്റികകൊണ്ട് അടിച്ച് കൊന്ന് കിണറ്റിലിട്ടു; ആ രാത്രിയിൽ സംഭവിച്ചത്
- ഫോണിലെ അശ്ലീലം അച്ഛനെ മൂത്ത മകൻ അറിയിച്ചപ്പോൾ ഡിവോഴ്സായി; മക്കളേയും കൊണ്ട് ഗൾഫിലെത്തിയ പ്രവാസി അറിഞ്ഞത് അതിലും വലിയ ക്രൂരത; രണ്ടാമത്തെ മകനെ പീഡിപ്പിച്ച കേസിൽ അകത്താകുന്നത് തിരുവനന്തപുരത്തുകാരി; ഇത് മാതൃത്വത്തിൽ വിഷം കലർത്തിയ ക്രൂരത
- ഭൂരിപക്ഷം വിശ്വാസികളുള്ള സഭക്ക് പള്ളികൾ വിട്ടു നൽകണം; ന്യുനപക്ഷത്തിനു പ്രാർത്ഥന സൗകര്യം ഏർപ്പെടുത്തണം; യോജിക്കാൻ ആകുന്നില്ലെങ്കിൽ രണ്ടു പക്ഷവും ചേർന്ന് പുതിയ പള്ളി പണിയണം; ഒന്നിനും തയ്യാറാകുന്നില്ലെങ്കിൽ പള്ളി പൂട്ടി സർക്കാർ ഏറ്റെടുക്കും; കേരളത്തിലെ സഭാ തർക്കത്തിൽ മോദിയുടെ ഒത്തുതീർപ്പ് ഫോർമുല ഇങ്ങനെ; കേരളത്തിൽ വഴിയൊരുങ്ങുന്നത് ബിജെപിയുടെ മുന്നേറ്റത്തിനെന്ന് രാഷ്ട്രീയ നിരീക്ഷകർ
- ഭർത്താവ് വിദേശത്ത് കഷ്ടപ്പെടുന്നു; ഭാര്യ കൂട്ടുകാരന്റെ ആഡംബര കാറിൽ ചുറ്റി വാടക വീടുകൾ മാറി കഞ്ചാവ് വിൽപ്പനയും വാറ്റും നടത്തി അടിപൊളി ജീവിതം: പൊലീസ് എത്തിയപ്പോൾ കാമുകൻ മുങ്ങിയപ്പോൾ വലയിൽ വീണത് സുന്ദരിയായ യുവതി
- നഴ്സുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട വിവരം പരസ്യപ്പെടുത്തി കോവിഡ് രോഗി; സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചത് അശ്ലീല ചാറ്റുകളുടെ സ്ക്രീൻ ഷോട്ടും തറയിലുടനീളം പരന്നുകിടക്കുന്ന പിപിഇ കിറ്റിന്റെ ഫോട്ടോയും; ഇരുവരെയും അറസ്റ്റ് ചെയ്ത് പൊലീസും
- ഭർത്താവ് ഉപേക്ഷിച്ചുപോയതോടെ ജീവിത പങ്കാളിയാക്കിയത് മകനെക്കാൾ പ്രായം കുറഞ്ഞ യുവാവിനെ; മോഷണം മുതൽ കഞ്ചാവ് കേസിൽ വരെ പ്രതി; നടുറോഡിൽ യുവതിയെ ആക്രമിച്ച് വസ്ത്രങ്ങൾ വലിച്ചു കീറിയതുകൊച്ചുത്രേസ്യ എന്ന സിപ്സി
- മിസ്ഡ് കോളിൽ അമ്മയുമായി അടുത്തു; ഇഞ്ചത്തൊട്ടി തൂക്കുപാലം കാണാൻ പത്തു വയസുള്ള മകളുമൊത്ത് പോയത് പ്രണയ തീവ്രതയിൽ; കാറിൽ നിന്ന് അമ്മ ഫോൺ ചെയ്യാൻ ഇറങ്ങിയപ്പോൾ കുട്ടിയോട് 26-കാരന്റെ രതിവൈകൃതം; അമ്മ മറച്ചു വച്ചത് അച്ഛൻ അറിഞ്ഞപ്പോൾ ടൈൽ പണിക്കാരൻ അഴിക്കുള്ളിൽ; വിഷ്ണുവിന്റേത് സമാനതകളില്ലാത്ത ക്രൂരത
- രണ്ടു വർഷത്തെ പ്രണയ ശേഷം വീട്ടിന് അടുത്ത പള്ളിയിൽ മിന്നു കെട്ട്; ഹണി മൂൺ അടിച്ചു പൊളിക്കാൻ തളർവാതം പിടിച്ച അമ്മയെ ശുശ്രൂഷിക്കാൻ ഹോം നേഴ്സിനേയും ഏർപ്പെടുത്തി; 26കാരൻ ഭർത്താവിന് സൽബുദ്ധി വരാൻ കഴിഞ്ഞ ദിവസം പോലും വൃതമെടുത്ത 51 കാരി; ശാഖാ കുമാരിയെ അരുൺ കൊന്നത് ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തി ഷോക്കേൽപ്പിച്ച്; നിർണ്ണായകമായത് രേഷ്മയുടെ മൊഴി
- 'ജാഡ കാണിക്കണത് കണ്ടില്ലേ, കൊടുക്കട്ടെ ഞാനൊന്ന്', തൊട്ടടുത്ത പന്ത് സിക്സറിന് പറത്തി സഞ്ജു; സ്റ്റംപ് മൈക്ക് പിടിച്ചെടുത്ത 'സൂപ്പർ ഡയലോഗും' ഹിറ്റ്; സഞ്ജുവിന്റെയും സച്ചിൻ ബേബിയുടേയും സംഭാഷണം ഏറ്റെടുത്ത് സോഷ്യൽ മീഡിയ
- വിവാഹം കഴിഞ്ഞ് 15 ദിവസം പിന്നിട്ടപ്പോൾ യുവാവ് ആവശ്യപ്പെട്ടത് അസാധാരണമായ ലൈംഗിക വേഴ്ച്ച; ഭാര്യ എതിർത്തതോടെ ക്രൂര മർദ്ദനവും; ഭർത്താവിനെതിരെ പരാതിയുമായി യുവതി
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്