Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സൈബർ ലോകത്തു നിന്നു പാടത്തെത്തിയപ്പോൾ വിളഞ്ഞതു കാർഷിക പൈതൃകത്തിന്റെ പൂക്കാലം; ഫേസ്‌ബുക്ക് കൂട്ടായ്മയായ തൃത്താലപ്പെരുമയ്ക്ക് ഇതു രണ്ടാം വിളവെടുപ്പു കാലം

സൈബർ ലോകത്തു നിന്നു പാടത്തെത്തിയപ്പോൾ വിളഞ്ഞതു കാർഷിക പൈതൃകത്തിന്റെ പൂക്കാലം; ഫേസ്‌ബുക്ക് കൂട്ടായ്മയായ തൃത്താലപ്പെരുമയ്ക്ക് ഇതു രണ്ടാം വിളവെടുപ്പു കാലം

വമാദ്ധ്യമ കൂട്ടായ്മയുടെ കാർഷിക പെരുമയ്ക്ക് ഇത് രണ്ടാം വിളവെടുപ്പ്. തൃത്താല നിയോജക മണ്ഡലത്തിൽ നിന്നു സ്വദേശത്തും വിദേശത്തും താമസിക്കുന്ന ആളുകളുടെ ഫേസ് ബുക്ക് കൂട്ടായ്മയായ 'തൃത്താലപ്പെരുമ'യുടെ കാർഷിക വിളവെടുപ്പ് ഒരുനാടിനു തന്നെ ആഘോഷമായി.

പാലക്കാട് ജില്ലയിലെ പടിഞ്ഞാറൻ മേഖലയിൽ നിളയും വയലേലകളും കുന്നുകളും പള്ളിയെലുകളും നിറഞ്ഞ ഒരു കാർഷിക മേഖലയാണ് തൃത്താല. നെൽകൃഷിയിൽ മികച്ച വിള ലഭിച്ചിരുന്നു ഈ പ്രദേശത്തിന്. എന്നാൽ പിന്നീട് തൃത്താല കൃഷി ഉപേക്ഷിച്ചു. കുന്നുകൾ ഇടിച്ചു , വയലുകൾ തൂർത്തു , നിളയെ മണലെടുത്തു മരണത്തിനു വിട്ടു കൊടുത്തു.

ഈ അവസ്ഥയ്ക്കു പരിഹാരം കാണാനാണ് ഫേസ്‌ബുക്ക് കൂട്ടായ്മയായ 'തൃത്താലപ്പെരുമ' ശ്രമിച്ചത്. കഴിഞ്ഞ 5 വര്ഷം ആയി ഫേസ്‌ബുക്കിൽ സാമൂഹ്യ സംവാദം നടത്തുന്ന തൃത്താലപെരുമ
തൃത്താല നിയോജക മണ്ഡലത്തിലെ വിദ്യാഭ്യാസ വിവരങ്ങൾ കൈമാറുന്ന ഒരു കൂട്ടായ്മ എന്ന നിലക്കാണ് ആരംഭം കുറിച്ചത്. പിന്നീട് തൃത്താലയുടെ സാമൂഹ്യ രാഷ്ട്രിയ സാംസ്‌കാരിക ജീവ കാരുണ്യ ഇടപെടലുകൾ കൊണ്ട് തൃത്താലയുടെ സോഷ്യൽ മീഡിയ പരിഛേദം ആയി മാറി തൃത്താലപ്പെരുമ.

കഴിഞ്ഞ വർഷം തൃത്താല കണ്ണനൂർ പാടത്ത് വിജയകരമായി നടത്തിയ ജൈവ നെൽകൃഷിക്ക് ശേഷം ഈ വർഷവും സമൂഹത്തിന്റെ നാനാ തുറയിൽ ഉള്ള നിരവതി പേരുടെ സാന്നിധ്യത്തിൽ നടീൽ ഉത്സവത്തോടെ ആരംഭിച്ച തൃത്താലപ്പെരുമ കൂട്ട് കൃഷിയാണ് വിളവെടുത്തത്. പുതിയ സമൂഹത്തിനു കൈമോശം വന്നു കൊണ്ടിരിക്കുന്ന കാർഷിക പൈതൃകം തിരച്ചു പിടിക്കുന്നതിനു വേണ്ടി കൂടിയാണ് ഈ കൂട്ടായ്മ ശ്രമിക്കുന്നത്.

വിളവെടുപ്പും കാർഷിക പൈതൃകത്തിന്റെ വീണ്ടെടുപ്പിനുള്ള ഉണർത്തു പാട്ടായി കൊയ്ത്തുത്സവം തന്നെ സംഘടിപ്പിച്ചു. കൂറ്റനാട് വാഴക്കാട് കക്കുളം പാടശേഖരത്തിൽ നടന്ന കൊയ്ത്തുത്സവം തൃത്താല എംഎൽഎ വി ടി ബൽറാം ഉദ്ഘാടനം ചെയ്തു. തൃത്താല കെ ബി മേനോൻ മെമോറിയൽ ഹയർസെക്കൻഡറി സ്‌കൂളിലെ എൻ എസ് എസ് വളണ്ടിയർമാരും , ജന പ്രതിനിധികളും , കൂട്ടായ്മ യുടെ അംഗങ്ങളും , മാദ്ധ്യമ പ്രവർത്തകർ കലാ സാംസ്‌കാരിക രംഗത്തെ പ്രമുഖരും പങ്കെടുത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP