Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202323Thursday

പെണ്ണുങ്ങളേ ജീവിതത്തിന്റെ നിസഹായാവസ്ഥയിൽ നിങ്ങൾക്കടുത്തേക്കു നീണ്ടു വരുന്ന പുരുഷ കരങ്ങളെ ഒന്നിനേയും വിശ്വസിക്കരുതെന്ന് ഞാൻ പറയില്ല... എന്നാൽ സൂക്ഷിക്കണം; നിങ്ങളെ സ്‌നേഹിക്കുന്നു എന്ന് പറയുന്ന പുരുഷന് എങ്ങനെയാണ് നിങ്ങളുടേത് മാത്രമായ കുഞ്ഞുങ്ങളെ സ്‌നേഹിക്കാതിരിക്കാൻ കഴിയുക...? നിങ്ങളെ സ്‌നേഹിക്കുന്നെങ്കിൽ എങ്ങനെയാണ് അവർക്കു നിങ്ങളുടെ എല്ലാമെല്ലാമായ കുഞ്ഞുങ്ങളെ കൊല്ലാൻ കഴിയുക... വിവാഹ മോചനകഥ അയവിറക്കി ശ്രീജ നെയ്യാറ്റിൻകരയുടെ ഹൃദയകാരിയായ കുറിപ്പ്

പെണ്ണുങ്ങളേ ജീവിതത്തിന്റെ നിസഹായാവസ്ഥയിൽ നിങ്ങൾക്കടുത്തേക്കു നീണ്ടു വരുന്ന പുരുഷ കരങ്ങളെ ഒന്നിനേയും വിശ്വസിക്കരുതെന്ന് ഞാൻ പറയില്ല... എന്നാൽ സൂക്ഷിക്കണം; നിങ്ങളെ സ്‌നേഹിക്കുന്നു എന്ന് പറയുന്ന പുരുഷന് എങ്ങനെയാണ് നിങ്ങളുടേത് മാത്രമായ കുഞ്ഞുങ്ങളെ സ്‌നേഹിക്കാതിരിക്കാൻ കഴിയുക...? നിങ്ങളെ സ്‌നേഹിക്കുന്നെങ്കിൽ എങ്ങനെയാണ് അവർക്കു നിങ്ങളുടെ എല്ലാമെല്ലാമായ കുഞ്ഞുങ്ങളെ കൊല്ലാൻ കഴിയുക... വിവാഹ മോചനകഥ അയവിറക്കി ശ്രീജ നെയ്യാറ്റിൻകരയുടെ ഹൃദയകാരിയായ കുറിപ്പ്

ശ്രീജ നെയ്യാറ്റിൻകര

മേഷും ഞാനും തമ്മിൽ പിരിഞ്ഞിട്ട് ഒൻപതു വർഷങ്ങൾ പിന്നിടുന്നു ... കൃത്യമായി പറഞ്ഞാൽ എന്റെ ഇരുപത്തിയഞ്ചാം വയസിലാണ് ഒന്നര വയസുള്ള തുമ്പിക്കുട്ടിയുമായി ഞാൻ ജീവിതത്തോണി തുഴയാൻ തുടങ്ങിയത്... പുനർവിവാഹം വേണ്ടെന്നതു ഉറച്ച തീരുമാനമായിരുന്നു .. അതുകൊണ്ടുതന്നെ വീട്ടുകാർ വിവാഹത്തിന് നിർബന്ധിക്കുമ്പോഴൊക്കെ പുല്ലുപോലെ അതിനെ തള്ളിക്കളയാൻ കഴിഞ്ഞു...

ഓരോ വിവാഹാലോചന വരുമ്പോഴും അമ്മ എന്നോട് പറയുന്ന ഒരു കാര്യമുണ്ട് തുമ്പിയെ സ്വന്തം മോളെപ്പോലെ നോക്കിക്കൊള്ളും എന്റെ മറുപടി എപ്പോഴും ഒന്ന് തന്നെയായിരുന്നു തുമ്പിയല്ല എനിക്ക് വിവാഹത്തിന് തടസം വിവാഹം വേണ്ടെന്ന ഉറച്ച നിലപാട് തന്നെയാണ് എനിക്ക് തടസം... പെണ്ണിന് ജീവിക്കാൻ പുരുഷന്റെ കരുതൽ വേണ്ടെന്ന ഉറച്ച ബോധ്യം എനിക്കുണ്ട് എന്തും അതിജീവിക്കാനുള്ള കരുത്തും ... രമേഷും ഞാനും പരസ്പരം സൗഹൃദത്തോടെ കൈകൊടുത്തു പിരിഞ്ഞവരാണ്.. പരാതി കൊടുക്കാനും ചെലവിന് ചോദിക്കാനും നഷ്ടപരിഹാരം ചോദിക്കാനും പോയില്ല രമേഷ് പടിയിറങ്ങുമ്പോൾ തന്നിട്ടു പോയത് വൻ സാമ്പത്തിക ബാധ്യതയായിരുന്നു...ശാശ്വതമായി പരിഹരിക്കാൻ കഴിയാതെ അതിന്നും എന്നെ ചുറ്റി വരിഞ്ഞു കൊണ്ടേയിരിക്കുന്നു...

ഒരേ ഒരു ആയുധം മാത്രമേയുള്ളൂ കയ്യിൽ നിർഭയത്വം മാത്രം...

ഇക്കാലയളവിൽ ആൺകൂട്ടില്ലാത്ത പെണ്ണെന്ന പൊതുബോധത്തിന്റെ തിട്ടൂരങ്ങൾക്കു പുല്ലുവില നൽകി തന്നെയാണ് ജീവിച്ചത് .. എന്റെ കുഞ്ഞു വാടക വീട്ടിൽ അവളെ ചേർത്തു പിടിച്ചും സമരങ്ങളിൽ പങ്കെടുത്തും അമ്മയോട് വഴക്കിട്ടും സാമൂഹിക ഇടപെടൽ നടത്തിയും കാട് കയറിയും പുഴയിൽ കുളിച്ചും പാട്ടു കേട്ടും പുസ്തകം വായിച്ചും മഴ നനഞ്ഞും കൂട്ട് കൂടിയും ഒക്കെ ഞാൻ സമാധാനത്തോടെ ആഹ്ലാദത്തോടെ ഈ ജീവിതത്തെ ആസ്വദിക്കുന്നു... പേലവമായ സുഗന്ധം പോലെ... അതിജീവനത്തിന്റെ മഹാ സൗന്ദര്യ തീർത്ഥത്തിലൂടെ എന്റെ പെൺ സ്വത്വം ഒഴുകിക്കൊണ്ടിരിക്കുന്നു... മാസ്മരികമായി പ്രണയിക്കാൻ എനിക്കുള്ളിൽ പ്രകൃതിയെന്ന ഒരു മുഖമറിയാ - പേരറിയാ ഗന്ധർവ്വനുമുണ്ട് അതിന്റെ പരമാനന്ദം വേറെയും...

ആ ആഹ്ലാദത്തിനിടയിൽ ഒരു നൂറു തവണ എങ്കിലും അവളുടെ ചോദ്യം എന്റെ കാതിനരികിലെത്തും ... 'നീ കല്യാണം കഴിക്കുമോ'... അപ്പോൾ അവളുടെ മുഖത്തിന്റെ ഭാവം കണ്ണുകളിൽ ഊറി വരുന്ന നീർമുത്തുകൾ ... എനിക്കറിയാം അവളുടെ ആ ചോദ്യത്തിന് കാരണക്കാരി എന്റെ അമ്മയാണെന്ന്... ഇല്ലെടി പെണ്ണേ എന്ന് പറഞ്ഞവളെ ചേർത്തു പിടിക്കുമ്പോൾ ഞാനവളോട് കളവു പറയാറില്ല നിനക്ക് വേണ്ടിയാണ് ഞാൻ മറ്റൊരു വിവാഹത്തിന് തയ്യാറാകാത്തത് എന്ന പച്ചക്കള്ളം ഞാനവളോട് പറയില്ല കാരണം ഞാൻ എനിക്ക് വേണ്ടിയാണ് അങ്ങനൊരു നിലപാട് സ്വീകരിച്ചിരിക്കുന്നത്... അവൾക്കു വേണ്ടിയുള്ള ത്യാഗമായി അവളത് വിലയിരുത്താൻ പാടില്ല....

പെണ്ണുങ്ങളേ ജീവിതത്തിന്റെ നിസഹായാവസ്ഥയിൽ നിങ്ങൾക്കടുത്തേക്കു നീണ്ടു വരുന്ന പുരുഷ കരങ്ങളെ ഒന്നിനേയും വിശ്വസിക്കരുതെന്ന് ഞാൻ പറയില്ല... എന്നാൽ സൂക്ഷിക്കണം എന്ന് പറയും ജാഗ്രത വേണമെന്ന് പറയും... നിങ്ങളെ സ്‌നേഹിക്കുന്നു എന്ന് പറയുന്ന പുരുഷന് എങ്ങനെയാണ് നിങ്ങളുടേത് മാത്രമായ കുഞ്ഞുങ്ങളെ സ്‌നേഹിക്കാതിരിക്കാൻ കഴിയുക...? നിങ്ങളെ സ്‌നേഹിക്കുന്നെങ്കിൽ എങ്ങനെയാണ് അവർക്കു നിങ്ങളുടെ എല്ലാമെല്ലാമായ കുഞ്ഞുങ്ങളെ കൊല്ലാൻ കഴിയുക...?

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP