Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വാർത്തയും വായനക്കാരും: ആദിവാസികളോട് പത്രങ്ങളും പത്രക്കാരോട് വായനക്കാരും ചെയ്യുന്നത്‌

വാർത്തയും വായനക്കാരും: ആദിവാസികളോട് പത്രങ്ങളും പത്രക്കാരോട് വായനക്കാരും ചെയ്യുന്നത്‌

കെ എ ഷാജി

ണ്ട് വയനാട് ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ അസിസ്റ്റന്റ് ഇൻഫർമേഷൻ ഓഫീസർ ആയി താത്കാലിക അടിസ്ഥാനത്തിൽ ജോലി ചെയ്തിരുന്ന ഒരു കാലഘട്ടം ഉണ്ടായിരുന്നു. അന്ന് ഒരു ദിവസം കൊടുത്ത വാർത്താകുറിപ്പ് ആദിവാസികൾക്ക് പുരകെട്ടിമേയാൻ ധനസഹായം എന്നതായിരുന്നു. വാർത്ത ലോകത്തിൽ ഏറ്റവും പ്രചാരമുള്ള പത്രത്തിൽ മാത്രം വന്നില്ല. ഒന്ന് കൊടുത്തേക്കണേ എന്ന് പറയാൻ പ്രധാന ലേഖകനെ വിളിച്ചപ്പോൾ അദ്ദേഹം ഒരു പുതിയ വിജ്ഞാനം തന്നു:

'ആദിവാസികളും ആനകളും പത്രം വായിക്കില്ല. അത് കൊണ്ട് അത്തരം വാർത്തകൾ ഞങ്ങൾ കൊടുക്കാറില്ല.''

അതായത് പത്രം വാങ്ങി വായിക്കുന്നവർക്ക് (അതിന് കഴിവുള്ളവർക്ക്) വേണ്ടുന്ന വാർത്തകളെ അവർ കൊടുക്കൂ എന്ന്.

ഇന്ന് കാലത്ത് എന്നെ വിളിച്ച ട്രേഡ് യുണിയൻ സഖാവും ടോണിൽ ഏതാണ്ട് അതെ പോലെ ആയിരുന്നു. അവരുടെ അംഗങ്ങൾ ഒരുപാടുപേർ പത്രം വായിക്കുന്നുന്‌ടെന്നും അവരുടെ സംഘടന തരുന്ന വാർത്ത കൊടുത്തില്ലെങ്കിൽ പത്രം വരുത്തുന്നത് നിർത്തുമെന്നും ആയിരുന്നു ഭീഷണി. അയാൾ തന്ന വാർത്ത ആ സംഘടനയെ മാത്രം ബാധിക്കുന്നതല്ല. രാഷ്ട്രത്തിന്റെ നിലനില്പിനെ തന്നെ ബാധിക്കുന്നതാണ്. ആ ഭീഷണി ഇല്ലെങ്കിലും ആ വാർത്ത പത്രത്തിൽ വരേണ്ടതാണ്. നാട്ടുകാർ അറിയേണ്ടത് ആണ്. എന്നിട്ടും വളരെ വില കുറഞ്ഞ ഭീഷണി. സൗമ്യമായി പറഞ്ഞാലും വാർത്ത വരും.

എന്തായാലും സഖാവിനെ അങ്ങനെ വിടാൻ തോന്നിയില്ല. പത്രം വാങ്ങിക്കുന്നവർ തരുന്ന വാർത്തകൾ മാത്രം കൊടുക്കുകയാണ് പത്ര പ്രവർത്തനം എങ്കിൽ നാളത്തെ പത്രം റിലയൻസ് കമ്പനിയെ കൊണ്ട് മുഴുവൻ കോപ്പിയും വാങ്ങിപ്പിച്ച് അവർക്ക് സുഖം ഉള്ളത് മാത്രം കൊടുക്കുന്നതല്ലേ എളുപ്പം എന്ന് ചോദിച്ചത് പുള്ളിക്ക് പിടിച്ചില്ല. നിങ്ങൾ വാങ്ങിക്കുന്ന കോപ്പികളിലും അധികം കുത്തക മുതലാളിമാർക്ക് വാങ്ങിക്കാൻ കഴിയും. ഒരുപാട് കാശിന് പരസ്യവും തരും. അവരുടെ ഒക്കെ കുടുംബ ഫോട്ടോ വച്ച് കാച്ചിയാൽ പോരെ? അട്ടപ്പാടിയിലെ ആദിവാസികൾ ഞങ്ങളുടെ പത്രം വായിച്ചിട്ടല്ല അവരുടെ ജീവിത സമരങ്ങൾ വാർത്തകൾ ആകുന്നത് എന്നും പറഞ്ഞു. സഖാവിന് മനസ്സിലായോ എന്തോ.

സൗമ്യമായി ആണ് ഫോൺ വച്ചതെങ്കിലും കുത്തക മൂരാച്ചി പത്രക്കാരോടുള്ള പരമ പുച്ഛം വാക്കുകളിൽ ഒളിഞ്ഞ് കിടന്നു. മനുഷ്യരൊക്കെ എന്താ ഇങ്ങനെ? ചിലർ പറയും. ഞങ്ങൾ പരസ്യം കൊടുക്കുന്നവരാണ്, വാർത്ത വരണം. ചിലർക്ക് തലമുറകൾ ആയി വരുത്തുന്ന പത്രമാണ്. ജനകീയ പ്രശ്‌നങ്ങൾ മനുഷ്യപക്ഷത്ത് നിന്ന് പ്രസിദ്ധീകരിക്കുന്ന മാദ്ധ്യമങ്ങളെയും മാദ്ധ്യമ പ്രവർത്തകരെയും പോലും ഇവർ ഇങ്ങനെ ഒക്കെ ആണ് കൈകാര്യം ചെയ്യുന്നത്.

(ദ ഹിന്ദു ദിനപത്രത്തിന്റെ പാലക്കാട് ലേഖകനായ കെ എ ഷാജി ഫേസ്‌ബുക്കിൽ എഴുതിയ കുറിപ്പ്.)

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP