Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സ്വപ്‌നേപി നഷ്ടഫലം

സ്വപ്‌നേപി നഷ്ടഫലം

കാൽ നൂറ്റാണ്ടിന്റെ പഴക്കമുള്ള ഒരു അനുഭവമാണിത്. 1990 മാർച്ച് മാസം ഡിപ്പാർട്ട്‌മെന്റ് ട്രാൻസ്ഫർ ആൻഡ് പോസ്റ്റിങ് നടന്നപ്പോൾ ലോക്കൽ ഫണ്ട് ആഡിറ്റ് ഡിപ്പാർട്ട്‌മെന്റിൽ ആഡിറ്ററായിരുന്ന സിദ്ദിഖ് വയനാട് ജില്ലയിലെ കൽപ്പറ്റയിലേയ്ക്ക് സ്ഥലം മാറ്റപ്പെട്ടു. കൊല്ലത്ത് ഭാര്യാസമേതനായി താമസിച്ചിരുന്ന അദ്ദേഹം അളിയൻ ബഷീറിനാൽ അനുഗതനായി കൊല്ലം റെയിൽവേ സ്റ്റേഷനിൽ നിന്നും കോഴിക്കോടിന് വണ്ടി കയറി-

പുറപ്പെടുമ്പോഴുള്ള തീരുമാനം പുതിയ സ്ഥലത്ത് ജോയിന്റ് ചെയ്തിട്ട് നീണ്ട അവധിയിൽ പ്രവേശിക്കാമെന്നായിരുന്നു. കഴിയുമെങ്കിൽ ഒരു വിസ സംഘടിപ്പിച്ച് ഗൾഫിലേയ്ക്ക് ഒരു പലായനം. കുറഞ്ഞത് 5 വർഷത്തേയ്ക്ക്.....

കൽപ്പറ്റ ജില്ലാ ഓഫീസിൽ ചെന്നപ്പോൾ ജില്ലാ ഓഫീസർ ജോസഫ് ഏറ്റവും അടുത്ത കൂട്ടുകാരൻ. പോരാത്തതിന് ലോങ്ങ് ലീവെടുക്കാൻ ശ്രമിച്ചപ്പോൾ നിരുത്സാഹപ്പെടുത്തി. േവണ്ട ക്രമീകരണങ്ങൾ വരുത്തിത്തരുകയും ചെയ്തു. തുടർന്നുള്ള ഓഫീസ് ജോലികൾ അത്തരം ക്രമീകരണങ്ങളിലൂടെ നീങ്ങി നീങ്ങിപ്പോയി.

സ്വന്തം ഓഫീസിന് സമീപത്ത് ഫോമിങ് കോർപ്പറേഷൻ വക ഗസ്റ്റ്ഹൗസും അതിൽ താമസിക്കുവാനുള്ള അനുവാദവും കൂടിയായപ്പോൾ ഗൾഫ് ജീവിതവും നീണ്ടകാല അവധിയും ഒഴിവാക്കി. രണ്ടു വർഷം ഇതാ എന്ന് പറഞ്ഞതുപോലെ ഓടി മറഞ്ഞു.

ആ ഇടയ്ക്ക് ഒരു ദിവസം പതിവുപോലെ ഭക്ഷണം കഴിച്ച് രാത്രി 9 മണിയോടെ ഉറങ്ങാൻ കിടന്നു. കൂട്ടത്തിൽ മറ്റുരണ്ട് സഹപ്രവർത്തകരും. അർദ്ധരാത്രി കഴിഞ്ഞ് പെട്ടെന്ന് ഒരു ദുഃസ്വപ്‌നം കണ്ട് ചാടിയെടുന്നേറ്റു-സിദ്ദിഖ് വിയർത്തു കുളിച്ചു. ആകെയൊരു അസ്വസ്തത-ജഗ്ഗിൽ സൂക്ഷിച്ചിരുന്ന വെള്ളം ഗ്ലാസ്സിൽ പകർന്ന് രണ്ടു തവണ കുടിച്ചു. അടുത്ത മുറിയിൽ ലൈറ്റിട്ട് കുറേനേരം വെറുതേ നടന്നു- എന്നിട്ടും മനസ്സ് ചഞ്ചലപ്പെട്ടുകൊണ്ടിരിക്കുന്നു.

സ്വപ്‌നത്തിലെ ദൃശ്യങ്ങൾ ഒന്നുകൂടി സ്‌ക്രീനിൽ പതിയുന്നതുപോലെ..........ലൈറ്റ് അണയ്ക്കുന്നതിനുമുമ്പ് വാച്ചെടുത്ത് സമയം നോക്കി 1 മണി 20 മിനിട്ട്.............

കണ്ട രംഗം.......തനിക്ക് എത്രയും പ്രിയപ്പെട്ട അളിയനെ വെള്ളത്തുണിയിൽ പൊതിഞ്ഞ് മുഖത്ത് പൗഡറോക്കെ പൂശി കിടത്തിയിരിക്കുന്നതായിട്ടാണ്- ഹോ.......ഓർക്കാൻ കൂടി കഴിയുന്നില്ല. വീണ്ടും ലൈറ്റണച്ച് കിടന്നു- ഇല്ല.......നിദ്ര അനുഗ്രഹിക്കുന്നമട്ടില്ല-തിരിഞ്ഞും മറിഞ്ഞും കമഴ്ന്നും കിടന്നുനോക്കി-രക്ഷയില്ല...............ഒടുവിൽ വെളുപ്പിന് 4.30 ന് പതിവില്ലാതെ എഴുന്നേറ്റ് കുളിച്ചു...................ആകെയൊരു വെപ്രാളവും പരവേശവും. അരുതാത്തതെന്തോ നാട്ടിൽ-വീട്ടിൽ സംഭവിച്ചിരിക്കുന്നു.

എന്താ സിദ്ദിഖേ ഇന്ന് അതിരാവിലെയൊരു കുളി.........സുധാകരൻ തിരക്കി. എന്താന്ന് അറിയില്ല-പാതിരാത്രി ഒരു സ്വപ്‌നം കണ്ട് ഉണർന്നു- പിന്നീട് എത്ര ശ്രമിച്ചിട്ടും ഉറക്കം ഒട്ടും വന്നില്ല. എന്നാൽ ഒന്ന് കുളിച്ചേക്കാമെന്ന് കരുതി........അത്ര തന്നെ.

്രപഭാത കൃത്യങ്ങൾ നേരത്തേ കഴിച്ച് ഓഫീസിൽ എത്തി. ഒരു പതിനൊന്ന് മണി കഴിഞ്ഞപ്പോൾ ജില്ലാ ഓഫീസർ ജോസഫിന്റെ ഫോൺ - ഹലോ...........സിദ്ദിഖേ ഇത് ഞാനാ ജോസഫ്. ആരാ ഈ ഹബീബ്? അതുകൊച്ചുമ്മായുടെ മകനാ-
ആണോ-
അപ്പോ-ബഷീറോ?
അത് അളിയനാ-

എന്നാലെ-ബഹളമൊന്നും വെയ്ക്കാണ്ട് അവിടുന്ന് കിട്ടുന്ന വണ്ടി പിടിച്ച് ഉടൻ ഇങ്ങ് പോരേ-ഇവിടുന്ന് ഞാൻ ജീപ്പ് വിട്ടുതരാം-കോഴിക്കോടിന് പോയിട്ട് നാട്ടിലേയ്ക്കുള്ള വണ്ടി പിടിച്ചോ-

എന്താ കാര്യം സാർ?

എടോ-തന്റെ അളിയൻ ബഷീർ മരിച്ചതായിട്ട് ഇവിടെ ഇപ്പോ ടെലഗ്രാം വന്നു- പടച്ചവനേ............അറിയാതെ വിളിച്ചുപോയി. ഓഫീസ് ബാഗ് കൈയിലെടുത്ത് നേരേ വഴിയിലേക്കിറങ്ങി-ആദ്യം കിട്ടുന്ന വണ്ടിക്ക് കൽപ്പറ്റയെത്തണം. മുക്കാൽ മണിക്കൂറോളം വഴിയരികിൽ. അതാ ഒരു ലോറി വരുന്നു.......അതിൽ ഒരുവിധം കയറിപ്പറ്റി.....ജില്ലാ ഓഫീസിനു വെളിയിൽ സിദ്ദിഖിന്റെ വരവും കാത്ത് സുഹൃത്തുക്കളും ജീപ്പും ഡ്രൈവറും റെഡി. ലോറി ഓരം ചേർത്ത് നിർത്തി. സിദ്ദിഖ് ഇറങ്ങിയപാടെ ജോസഫ്‌സാർ വന്ന് കൈപിടിച്ച് ജീപ്പിൽ കൊണ്ടിരുത്തി.......100 ന്റെ 10 നോട്ട് മടക്കി കൈയിൽ തന്നു. ഇതിരിക്കട്ടേ- ഉടൻ പുറപ്പെട്ടോ- സമയം ഒട്ടും പാഴാക്കാതെ. ഡ്രൈവർ വണ്ടിയുടെ ആരോഗ്യം കൂടി നോക്കാണ്ട് ഇരപ്പിച്ചു വിട്ടു.............നാട്ടിൽ എത്തുമ്പോൾ പാതിരാത്രി 12 മണി...............വിവരങ്ങൾ അറിഞ്ഞപ്പോൾ ഞെട്ടിപ്പോയി...............

തന്റെ അളിയൻ ഒരു ബൈക്ക് ആക്‌സിഡന്റിൽപ്പെട്ട് ജില്ലാ ആശുപത്രിയിൽ തലേ ദിവസം രാത്രി 1.30 ന് മരണപ്പെട്ടു. പോസ്റ്റുമാർട്ടം കഴിഞ്ഞ് പകൽ 3 മണിക്ക് കബറടക്കവും നടത്തി.

അള്ളാ.................താൻ കണ്ട സ്വപ്‌നം..................എന്ത് മറിമായം പടച്ചതമ്പുരാനേ................ജീവൻ വെടിയുമ്പോ- പ്രിയപ്പെട്ടവനേ നീ എന്നെ മാത്രം ഓർത്തുവോ.................എന്നെ കാണുവാൻ ആഗ്രഹിച്ചിരുന്നുവോ...........

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP