Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഉയരങ്ങളിൽ പടിപടിയായി

ഉയരങ്ങളിൽ പടിപടിയായി

വെറും 7-ാം തരം പഠിച്ച ഉണ്ണി എന്ന ചെത്ത് തൊഴിലാളി ഇന്ന് ഒരു ഡിറ്റിപി സെന്ററും ഒപ്പം സ്റ്റേഷനറി കടയും നേരിട്ട് നടത്തി വരുന്നു.

തുടക്കം ആലപ്പുഴ ജില്ലയിലെ ചേർത്തലയിൽ നിന്ന്- ഒടുവിൽ തിരുവനന്തപുരം ജില്ലയുടെ ഹൃദയഭാഗത്ത് സ്ഥിരതാമസവും ബിസിനസ്സും- ഇത് സ്വയം കെട്ടിപ്പടുത്തതാണ്. സ്ഥിരോത്സാഹവും ചെയ്യുന്ന പ്രവർത്തികളിലെ ആത്മാർത്ഥതയും നേടിക്കൊടുത്തതാണീ സൗഭാഗ്യങ്ങൾ.

ചെത്ത് തൊഴിലാളിയുടെ തൊഴിൽപരമായ സ്‌കോപ്പ് നഷ്ടപ്പെട്ടു തുടങ്ങിയ കാലത്ത് ഉണ്ണി സ്വയം ടൂവീലർ, ഫോർ വീലർ വാഹനങ്ങൾക്ക് കാറ്റു നിറയ്ക്കലും പഞ്ചർ ഒട്ടിക്കലും പഠിച്ചു.

പിന്നീട് എപ്പഴോ റിയൽ എസ്റ്റേറ്റ് പരിപാടിയിൽ മുഴുകി- മെച്ചപ്പെട്ട ഒന്നു രണ്ട് കേസ്സുകൾ ഒത്തുകിട്ടി- ഒരു പൈസപോലും അനാവശ്യ ചെലവുകൾക്ക് ഉപയോഗിക്കുന്ന ശീലവും ഇല്ലായിരുന്നു. രണ്ട് മക്കൾ- മൂത്ത മകൾ എംകോം വരെ പഠിച്ചു. മകൻ അതേ പാത പിൻതുടർന്ന് ബികോം വരെയായി.

മകളുടെ വിവാഹം ക്ഷണിക്കുവാൻ ഉണ്ണിയും ഭാര്യയും വരുമ്പോൾ ഒരു വസ്തുക്കച്ചവടത്തിന്റെ പേരിൽ ലേഖകൻ ഒരു ലക്ഷം രൂപ കമ്മീഷനായും കല്യാണ പരിശ്ശായിട്ടും നൽകി.

ഇടപാടുകളിൽ അത്രതന്നെ നീറ്റായിരുന്നു ഉണ്ണി. കച്ചവട കാര്യങ്ങൾ ഡീൽ ചെയ്യുമ്പോൾ തന്നെ 3% കമ്മീഷന്റെ കാര്യം ഉറപ്പിച്ചിരിക്കും. പിന്നെ കാര്യങ്ങൾ എക്സ്‌പ്രസ് വേഗതയിലായിരിക്കും.

ഒരു പുസ്തകത്തിന്റെ പ്രസിദ്ധീകരണത്തിനായി ഡിറ്റിപി ചെയ്യുവാൻ ഏൽപ്പിച്ച ഇംഗ്ലീഷും മലയാളവും കലർന്ന മാറ്റർ മൂന്ന് ദിവസത്തിനുശേഷം പ്രൂഫ് നോക്കാനായി ആവശ്യപ്പെട്ട് ചെന്നപ്പോഴാ മകൻ പറയുന്നത്-

അങ്കിളേ കുറച്ച് ചെയ്തു. രണ്ടു ദിവസമായി അച്ഛൻ സ്ഥലത്തില്ല. നാട്ടിൽ അമ്മൂമ്മയ്ക്ക് അൽപ്പം സീരിയസ്സാണ്.

അതിനെന്താ- ഇയാൾ സമയം കണ്ടെത്തി നാളെ തീർത്ത് തരണം.

അയ്യോ അങ്കിളേ, അച്ഛനാണ് ഡിറ്റിപി ചെയ്യുന്നത്. എനിക്കോ ചേച്ചിക്കോ അറിയില്ല.

ഓഹോ അങ്ങനെയാണോ? ഇതിനിടയ്ക്ക് ഇയാൾ എങ്ങനെ കമ്പ്യൂട്ടർ കൈകാര്യം ചെയ്യുവാൻ പഠിച്ചു? ഞാൻ ആശ്ചര്യപ്പെട്ട് ചോദിച്ചു.

പരിശ്രമിച്ചാൽ എന്തും നടക്കുമെന്നാണ് ഞങ്ങളോട് അച്ഛൻ പറയുന്നത്. അച്ഛൻ തീവ്രമായി പരിശ്രമിക്കുന്നുമുണ്ട്.

ആ ആഴ്ചയിലും അടുത്ത ആഴ്ചയിലും ഡിറ്റിപി പൂർത്തീകരിച്ച് കിട്ടിയില്ല.

ഞങ്ങൾ തമ്മിൽ പിന്നീട് കാണുന്നത് ഉണ്ണിയുടെ മാതാവിന്റെ മരണാനന്തര ചടങ്ങുകൾക്കായി ഞാനും സുഹൃത്ത് ബാബുസെന്നും ചേർത്തലയിൽ പോയപ്പോഴാണ്.

'പരിശ്രമം ചെയ്യുകിൽ എന്തിനേയും വശപ്പെടുത്താം പാരിൽ മനുജന്'

ഉണ്ണിയെ കാണുമ്പോൾ ഓർമ്മ വരുന്ന ആപ്തവാക്യമാണിത്. താങ്കളും ഒന്ന് പരിശ്രമിച്ചു നോക്കൂ......... എല്ലാം അല്ലെങ്കിലും ചിലതെങ്കിലും വശപ്പെടുത്താം......... അതല്ലേ നല്ലത്........

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP