Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

അടിച്ചു കിന്റായി ബസിൽ എത്തിയ പെൺകുട്ടി ബസിൽ നിന്നും ഇറങ്ങിയത് തട്ടവുമിട്ട്: ഒരു അനുഭവക്കുറിപ്പ്

അടിച്ചു കിന്റായി ബസിൽ എത്തിയ പെൺകുട്ടി ബസിൽ നിന്നും ഇറങ്ങിയത് തട്ടവുമിട്ട്: ഒരു അനുഭവക്കുറിപ്പ്

അടുത്ത ഒരു ദിവസം ഞാൻ ബാംഗ്ലൂരിൽ പോയിരുന്നു.... തിരിച്ച് വരുമ്പോൾ പി കെ ട്രാവൽസിന്റെ സ്ലീപർ ബസ്സിലാണു വന്നത്.... ഒരു അരമണിക്കൂർ മുൻപ് തന്നെ ബസ്സിൽ കയറി ഇരുന്നു... ബസ്സ് പുറപ്പെടാൻ പത്ത് മിനുറ്റ് മുൻപ് ഒരു പെൺകുട്ടിയും ഒരു ആൺകുട്ടിയും ബസ്സിലേക്ക് വന്നു..... രണ്ട് പേരും വേച്ച് വേച്ചാണു വന്നത്.... നല്ല വണ്ണം കുടിച്ചിട്ടുണ്ട്.... നടക്കുവാൻ തന്നെ പ്രയാസം.... ഏന്തി വലിഞ്ഞ് സീറ്റിൽ കയറി കിടന്നു രണ്ട് പേരും ...

കുറച്ച് കഴിഞ്ഞപ്പോൾ രണ്ടും നല്ല ശണ്ഠ തുടങ്ങി. ഹിന്ദിയിലാണു വഴക്ക്. ഇടക്ക് ഇംഗ്ലീഷിൽ നല്ല പച്ച തെറി കേൾക്കുന്നുണ്ട് വഴക്ക് മൂത്തപ്പോൾ ഭാഷ മലയാളമായി. ശല്യം സഹിക്കാതെ വന്നപ്പോൾ യാത്രക്കാരിൽ ചിലർ ഇടപെട്ടു. അപ്പോൾ ചെക്കൻ നിങ്ങൾ ഇതിൽ ഇടപെടണ്ട, ഈ നായിന്റെ മോൾ വല്യ ശീലാവതി ചമയുന്നു. ഒറ്റ പെഗ്ഗിനു വേണ്ടി കെടന്ന് കൊടുക്കുന്ന തേവിടിശ്ശി എന്നും പറഞ്ഞ് കരച്ചിൽ ... പെണ്ണും എന്തൊക്കെയോ പറയുന്നുണ്ട്....

ഞാൻ ആ വഴിക്ക് ഇടപെട്ടില്ല ..... കാരണം ഇത് പോലെ കേരളത്തിൽ നിന്ന് പഠിക്കാൻ പോകുന്ന നിരവധി പെൺകുട്ടികൾ ഇങ്ങനെ വഴി വിട്ട ജീവിതം നയിക്കുന്ന കഥകൾ ബാംഗ്ലൂരിൽ പഠിക്കുന്ന കൂട്ടുകാർ പറഞ്ഞ് കേട്ടിട്ടുണ്ട് അതിൽ ഒരു സംഭവം ഒരു പെൺകുട്ടിയുടെ കഥയാണു. ഡോക്ടർമാരായ മാതാപിതാക്കളുടെ ഏകമകളായ പെൺകുട്ടി പ്ലസ്റ്റുവിനു പഠിക്കുന്ന കാലത്ത് കാമുകന്റെ കയ്യിൽ നിന്നും ആദ്യ പുക എടുത്തതും പിന്നെ കഞ്ചാവിലേക്കും അത് വഴി ലഹരിയുടെ അറ്റം കാണാത്ത ലോകത്തേക്കും എത്തപെട്ട കഥ ...

ബസ്സ് രാവിലെ തലശ്ശേരി എത്തിയപ്പോൾ പെൺകുട്ടി ഒറ്റക്ക് ഇറങ്ങി പോകുന്നത് കണ്ടു... ചെക്കൻ വഴിയിൽ എവിടയോ ഇറങ്ങി കാണും. വന്ന് കയറിയപോലെ അല്ല. ടി ഷർട്ടിന്റെ മേൽ മറ്റൊരു ഡ്രസ്സ് വലിച്ച് വാരി ഇട്ടിട്ടുണ്ട് തലയിൽ ഒരു മഫ്തയും. നല്ല അടക്കവും ഒതുക്കവും ഉള്ള ഒരു ഉമ്മച്ചി കുട്ടി.... നേരത്തെ കണ്ട വെള്ളമടിച്ച് പൂസ്സായ പെണ്ണാണു എന്ന് പറയുകയേ ഇല്ല.... എന്റള്ളാ ഞാൻ വായും പൊളിച്ച് ഇരുന്ന് പോയി....

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP