Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'കാൻസർ വരുതിക്കുള്ളിലാണ്' -കാൻസർ പ്രതിരോധവും പ്രതിവിധിയും എങ്ങനെ?

'കാൻസർ വരുതിക്കുള്ളിലാണ്' -കാൻസർ പ്രതിരോധവും പ്രതിവിധിയും എങ്ങനെ?

2012 ൽ ലോകമെമ്പാടും പുതുതായി 14.1 ദശലക്ഷം കാൻസർ കേസുകൾ റിപ്പോർട്ട് ചെയ്‌തെന്നും 8.2 ദശലക്ഷം കാൻസർ മരണങ്ങൾ നടന്നുവെന്നുമാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. 2025 ആകുമ്പോഴേക്കും പുതുതായി 19.3 ദശലക്ഷം കാൻസർ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുമെന്നും കണക്കാക്കുന്നു. ലോകജനസംഖ്യയുടെ വളർച്ചയും പ്രായാധിക്യവും ഇവയ്ക്ക് കാരണങ്ങളാവും.

2012 ൽ ആകെ കാൻസർ രോഗികളിൽ 56.8 ശതമാനവും, കാൻസർ മരണങ്ങളിൽ 64.9 ശതമാനവും സംഭവിച്ചത് അവികസിത രാജ്യങ്ങങ്ങളിലാണ്. 2025 ഓടെ ഈ നിരക്ക് ഇനിയും വർദ്ധിക്കുമെന്നാണ് സൂചനകൾ. കാൻസർ ഒരു പകർച്ചവ്യാധിപോലെ പടർന്നു പിടിച്ചേക്കാവുന്ന ഇന്ത്യയിലും മറ്റു ലോക രാജ്യങ്ങളിലും കാൻസൻ ബോധവത്കരണവും പ്രതിരോധ മാർഗ്ഗങ്ങളും ഏറെ പ്രാധാന്യമർഹിക്കുന്നു. കാൻസർ രോഗത്തിനെതിരായി ബോധവത്കരണം നടത്താനും പ്രതിരോധ, ചികിത്സാ സൗകര്യങ്ങളെക്കുറിച്ച് അറിവു പകരാനുമായി എല്ലാവർഷവും ഫെബ്രുവരി നാല് ലോക കാൻസർ ദിനമായി ആചരിച്ചു വരുന്നു.

2011 ൽ ഐക്യരാഷ്ട്രസഭ 'ലോകകാൻസർ പ്രഖ്യാപനം' നടത്തിയിരുന്നു. കാൻസർരോഗം സംബന്ധിച്ച് നിലവിലുള്ള തെറ്റിദ്ധാരണകളും, കെട്ടുകഥകളും തിരുത്തുക എന്നതായിരുന്നു ഇതിന്റെ ഉദ്ദേശ്യം. കെട്ടുകഥകളുടെ കാപട്യം വെളിവാക്കുക എന്ന ടാഗ്‌ലൈനിൽ 2014 ൽ പ്രത്യേക പ്രചാരണ പരിപാടി നടത്തി. ഈ വർഷത്തെ ലോക കാൻസർ ദിനാചാരണത്തിന്റെ സന്ദേശം 'കാൻസർ വരുതിക്കുള്ളിലാണ്'-(Not beyond us) എന്നതാണ്.

കാൻസറിനെതിരായ പോരാട്ടത്തിൽ പുരോഗമനപരമായ സമീപനം കൈക്കൊള്ളാൻ 2015 ലെ ലോക കാൻസർ ദിനാചരണം സഹായിക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. കാൻസറിനെതിരായ പ്രതിവിധികൾ ലഭ്യമാണെന്നും രോഗം നമ്മുടെ വരുതിക്കുള്ളിലാണെന്നും ഈ വർഷത്തെ ദിനാചരണ സന്ദേശം നമ്മെ ഓർമ്മിപ്പിക്കുന്നു. എല്ലാവർക്കും ഈ പ്രതിവിധികൾ പ്രാപ്യമാണെന്നും അത് നമ്മെ ഓർമ്മിപ്പിക്കുന്നു. കാൻസർ പ്രതിരോധത്തിന് നിലവിലുള്ള സംവിധാനങ്ങളെക്കുറിച്ച് അറിവ് പകരൽ, മുൻകൂട്ടിയുള്ള രോഗ നിർണ്ണയം, ചികിത്സ, സമൂഹത്തിനാകെ ബാധ്യതയാകുന്ന കാൻസറിന്റെ വ്യാപ്തി കുറച്ചുകൊണ്ടുവരാനുള്ള ശ്രമങ്ങൾ എന്നിവയെല്ലാം ഈ വർഷത്തെ പ്രചാരണ പദ്ധതിയുടെ ഭാഗമാണ്. പ്രതീക്ഷ പകരുകയും ബോധവത്ക്കരണം നടത്തുകയും ചെയ്യുകയാണ് അതിന്റെ പ്രധാന ലക്ഷ്യം. വ്യക്തിയുടെയും, സമൂഹത്തിന്റെയും, ഗവൺമെന്റിന്റെയുംശ്രമങ്ങൾ ഒരുമിച്ച് ചേർന്നാൽ അനുകൂലമായ ഒരു സാമൂഹികമാറ്റത്തിനുള്ള അന്തരീക്ഷമൊരുക്കും. ഒരുമിച്ച് നിന്നാൽ ഈ രോഗത്തെ പൊരുതിത്തോൽപ്പിക്കാൻ നമുക്കാവും.

ഈ വർഷം നാല് മേഖലകളിലാണ് ഊന്നൽ നല്കിയിട്ടുള്ളത്. ആരോഗ്യപരമായ ജീവിത ശൈലി സ്വീകരിക്കൽ, മുൻകൂട്ടിയുള്ള രോഗനിർണ്ണയം, എല്ലാവർക്കും ചികിത്സാ സൗകര്യമൊരുക്കൽ, ഇതുവഴി പരമാവധി ജീവിത ഗുണനിലവാരം എന്നിവയാണ് ഈ മേഖലകൾ.

മഹാത്മാഗാന്ധി, പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റു, ദേശബന്ധു ചിത്തരഞ്ജൻ ദാസ്, ഡോ. ബിധാൻ ചന്ദ്ര റോയ് എന്നീ പ്രമുഖ വ്യക്തികളുമായി ബന്ധപ്പെട്ടു കിടക്കുന്ന ചരിത്ര സ്ഥാപനമാണ് കൊൽക്കത്തയിലെ ചിത്തരഞ്ജൻ നാഷണൽ കാൻസർ ഇൻസ്റ്റിറ്റ്യൂട്ട്. ഗൈനക്കോളജിക്കൽ ഓങ്കോളജിസ്റ്റ് ആയിട്ടുള്ള ഡോ. സുബോദ് ചന്ദ്രമിത്രയാണ് ഇതിന്റെ സ്ഥാപക ഡയറക്ടർ. ഡോ. ബി.സി. റോയിയുടെ സഹായത്തോടും പിന്തുണയോടുമാണ് ചിത്തരഞ്ജൻ ക്യാൻസർ ഹോസ്പിറ്റലിന് (സി സി എച്ച്) അദ്ദേഹം തറക്കല്ലിട്ടത്. ഈ നഗരത്തിൽ ക്യാൻസർ രോഗത്തെക്കുറിച്ച് അടിസ്ഥാന ഗവേഷണം നടത്താനും മാരകരോഗങ്ങളെ ചികിത്സിക്കാനും ഒരു പ്രത്യേക ആശുപത്രി വേണമെന്ന് ഡോ. മിത്രക്ക് തോന്നി. ദേശബന്ധു ചിത്തരഞ്ജൻ ദാസിനുശേഷം 1950 ജനുവരി 12 നൊബേൽ ജേതാവ് ഫ്രൊഫ. മാഡം ജെ ക്യൂറിയാണ് ഈ സ്ഥാപനത്തിന്റെ ഔപചാരിക ഉദ്ഘാടനം നിർവ്വഹിച്ചതും പേരിട്ടതും തുടർന്ന് 1957 ൽ അടിസ്ഥാന ഗവേഷണത്തിനുവേണ്ടി ചിത്തരഞ്ജൻ നാഷണൽ കാൻസർ റിസർച്ച് സെന്റർ സി.എൻ.സി.ആർ.സിയും സ്ഥാപിതമായി. തുടർന്ന് 1987 ൽ ഇന്ത്യയുടെ പടിഞ്ഞാറൻ മേഖലയിൽ റീജിയണൽ കാൻസർ സെന്റർ എന്ന നിലയിൽ സേവനം ചെയ്യുന്നതിനായി സി സി എച്ചും സി എൻ സി ആർ സിയും കൂടി യോജിച്ച് സി എൻ സി ഐ നിലവിൽ വന്നു. ഇപ്പോൾ കേന്ദ്ര ആരോഗ്യ-കുടുംബ ക്ഷേമ മന്ത്രാലയത്തിനു കീഴിലുള്ള സ്വയംഭരണ സ്ഥാപനമാണ് സി.എൻ.സിഐ

അറുപത് വർഷമായി, ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലുള്ളവർക്ക് പുറമെ രാജ്യത്തിന് പുറത്തുള്ളവർക്കു കൂടി ആശ്രയിക്കാവുന്ന ഏക സ്ഥാപനമാണ് സി എൻ സി ഐ, നിശ്ചിതാനുപാതത്തിൽ കേന്ദ്ര ഗവൺമെന്റും പശ്ചിമ ബംഗാൾ ഗവൺമെന്റും ഈ സ്ഥാപനത്തിന് ധനസഹായം നൽകുന്നു.

ഗവേഷണ പ്രവർത്തനങ്ങൾക്കും, രോഗ ചികിത്സയ്ക്കും വേണ്ടിയുള്ള മികവിന്റെ കേന്ദ്രമായി ഇന്ന് സി എൻ സി ഐ മാറി. ആശുപത്രി പൂർണമായും കാൻസർ രോഗികളുടെ ചികിത്സയ്ക്കുവേണ്ടി സമർപ്പിക്കപ്പെട്ടു. ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവർക്ക് ആശുപത്രിയിൽ നിന്നും സൗജന്യ ചികിത്സ ലഭ്യമാക്കുന്നു. കേന്ദ്ര ഗവൺമെന്റിന്റെ ആരോഗ്യ നിധി പ്രകാരം 500 ലധികം രോഗികൾക്ക് കീമോത്തെറാപ്പിക്കുള്ള മരുന്നുകളും സൗജന്യമായി ലഭിക്കുന്നു.

ക്യാൻസർ കുട്ടികളെയും ബാധിക്കുന്നു. ശിശുരോഗികൾക്കായി പ്രത്യേക ഓങ്കോളജി വാർഡ് ഉടൻ തന്നെ പ്രവർത്തന സജ്ജമാക്കും. പ്രതിരോധത്തിനും രോഗികളുടെ പരിചരണ ശുശ്രൂഷയ്ക്കും വേണ്ടി പ്രിവന്റീവ് ഓങ്കോളജി വിഭാഗം
സജ്ജീകരിച്ചിട്ടുണ്ട്. രോഗികൾക്ക് കീമോതെറാപ്പി ചികിത്സയ്ക്കും, രക്തമാറ്റുന്നതിനുമായി ഒരു പുതിയ ഡേ കെയർ യൂണിറ്റ് 2009 മാർച്ച് ആറിന് പ്രവർത്തനം തുടങ്ങി. ദൂരദേശങ്ങളിൽ നിന്നുമെത്തുന്ന രോഗികൾക്കും അവരുടെ ആശ്രിതർക്കും രാത്രിവാസവും, ശുചിമുറികളും, കുടിവെള്ള സൗകര്യവും എല്ലാം ഇവിടെ സജ്ജമാണ്.

സി എൻ സി ഐ യുടെ ഗവേഷണ വിഭാഗം കാൻസർ ചികിത്സാ രംഗത്തെ യോഗ്യരായ ഉയർന്ന വിദഗ്ദ്ധ ശാസ്ത്രജ്ഞരാൽ സമ്പന്നമാണ്. ദേശീയ അന്തർദേശീയ സഹകരണത്തോടെ വിവിധ ക്ലിനിക്കൽ ട്രയലുകളും സി.എൻ.സി.ഐ ഏറ്റെടുത്തിട്ടുണ്ട്.

ദേശീയ അന്തർദേശീയ ജേർണലുകളിൽ ചിത്തരഞ്ജൻ കാൻസർ ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ടിന്റെശരാശരി50 ഓളം പ്രസിദ്ധീകരണങ്ങൾ ഉൾപ്പെടുത്തിവരുന്നു. ഇൻസ്റ്റിറ്റ്യൂട്ടിന്റെ ചില ഗവേഷണ പ്രവർത്തനങ്ങൾ ബൗദ്ധിക സ്വത്തവകാശ നിയമപ്രകാരം പേറ്റന്റ് ചെയ്തിട്ടുണ്ട്. രാജ്യത്തെ വിവിധ സർവ്വകലാശാലകളിലും കോളേജുകളിലും നിന്നുള്ള നിരവധി വിദ്യാർത്ഥികൾക്ക് വർഷംതോറും ഗവേഷണ വിഭാഗത്തിലെ ശാസ്ത്രജ്ഞർ പരിശീലനം നല്കുന്നുണ്ട്. ചിത്തരഞ്ജൻ കാൻസർ ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ടിൽ ഉയർന്ന ഗുണനിലവാരത്തിലുള്ള ഗവേഷണ പ്രവർത്തനങ്ങളാണ് നടന്നുവരുന്നത്. സി.എൻ.സി.ഐ ആശുപത്രിയിൽ ആരംഭിച്ചിട്ടുള്ള ഡി.എൻ.ബി കോഴ്‌സിൽ നിരവധി ഡോക്ടർമാർ ചേർന്നിട്ടുണ്ട്. തുടർച്ചയായി രണ്ട് വർഷം എം.ആർ.സി.എസ്. പാർട്ട് 3 പരീക്ഷ നടത്തുന്നതിന് എഡിൻബറോയിലെ റോയൽ കോളേജ് ഓഫ് സർജൻസ്, സി.എൻ.സി.ഐ യെ തെരഞ്ഞെടുത്തു എന്നത് സ്ഥാപനത്തിനുള്ള വലിയൊരു ബഹുമതിയാണ്.

വർദ്ധിച്ചു വരുന്ന രോഗികളുടെ ആവശ്യാനുസൃതംസി.എൻ.സി.ഐയിൽ മതിയായ സൗകര്യങ്ങൾ ഇല്ലാത്തതുമൂലം ആശുപത്രിയുടെ വികസനം അനിവാര്യമായിരിക്കുകയാണ്. കൊൽക്കത്തയിലെ രാജാർഹട്ടിലെ ന്യൂടൗണിൽ പത്തേക്കർ സ്ഥലത്ത് അത്യാധുനിക സൗകര്യങ്ങളോട് കൂടിയ 500 കിടക്കകളുള്ള കാൻസർ ചികിത്സ കേന്ദ്രത്തിന്റെ പണി ആരംഭിച്ചിട്ടുണ്ട്. വിശദമായ പദ്ധതിരേഖ കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ അനുമതിക്കായി സമർപ്പിച്ചിട്ടുണ്ട്.

കാൻസർ ചികിത്സയുടെയും ഗവേഷണത്തിന്റെയും മേഖലയിൽ ഗണ്യമായ പുരോഗതി കൈവരുത്താനുള്ള ചിത്തരഞ്ജൻ കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിന്റെ പ്രവർത്തനങ്ങൾ ഹതഭാഗ്യരായ രോഗികൾക്ക് കാൻസറിനെ നേരിടാൻ ഏറ്റവും അത്യാധുനികവും ഫലപ്രദവുമായ ചികിത്സ പ്രാപ്യമാക്കുന്ന നല്ലൊരു നാളെ ലക്ഷ്യമിട്ടാണ് മുന്നേറുന്നത്.

(ഡോ. ജയ്ദീപ് ബിശ്വാസ് - കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ കീഴിലുള്ള സ്വയംഭരണ സ്ഥാപനമായ ചിത്തരഞ്ജൻ ദേശീയ കാൻസർ ഇൻസ്റ്റ്റ്റിയൂട്ടിലെ സർജിക്കൽ - മെഡിക്കൽ ഓങ്കോളജി വിഭാഗം മേധാവിയും ഡയറക്ടറുമാണ്.)

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP