കാശ്മീർ പ്രശ്നം എന്നെങ്കിലും പരിഹരിക്കപ്പെടുമോ? നെഹ്റുവിനെ കുറ്റപ്പെടുത്തിക്കൊണ്ടാണോ കാശ്മീർ പ്രശ്നം പരിഹരിക്കേണ്ടത്? വെള്ളാശേരി ജോസഫ് എഴുതുന്നു

വെള്ളാശേരി ജോസഫ്
കാശ്മീരിൽ കഴിഞ്ഞ ദിവസം ഇന്ത്യയുടെ ഭാഗത്തുനിന്ന് 5 പേർ കൊല്ലപ്പെട്ടു. കാശ്മീരിൽ കൊല്ലപ്പെട്ട മേജർ അനൂജ് സൂദിന്റെ വിധവ അദ്ദേഹത്തിന്റെ ശവപ്പെട്ടിയിലേക്ക് ദുഃഖാർത്തയായി നോക്കി നിൽക്കുന്ന ഫോട്ടോ ഇന്നത്തെ മിക്ക പത്രങ്ങളിലും ഉണ്ട്. ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ മൊത്തത്തിൽ കൊല്ലപ്പെട്ടത് 5 പേരാണെങ്കിലും, ഇന്നത്തെ ഇന്ത്യയിലെ എല്ലാ പ്രശ്നങ്ങളിലും 'ഹിന്ദു വേഴ്സസ് മുസ്ലിം' എന്നുള്ള തരത്തിൽ വിഭാഗീയത കൊണ്ടുവരാൻ ശ്രമിക്കുന്ന ബിജെപി. - യും, സംഘ പരിവാറുകാരും കൊല്ലപ്പെട്ട സബ് ഇൻസ്പെക്ടർ ഷക്കീൽ കാസിയുടെ പേര് ബോധപൂർവം വിസ്മരിക്കുന്നു എന്ന ആക്ഷേപവും ഇതിനോടകം വന്നുകഴിഞ്ഞു. കൊല്ലപ്പെട്ട കേണൽ അശുതോഷ് ശർമ, മേജർ അനൂജ് സൂദ്, ലാൻസ് നായിക് ദിനേശ്, നായിക് രാജേഷ് - ഇവരുടെ പേരുകൾ മാത്രമേ ബിജെപി. - യും, സംഘ പരിവാറുകാരും അനുസ്മരിക്കുന്നുള്ളൂ എന്നാണ് ആക്ഷേപം. സബ് ഇൻസ്പെക്ടർ ഷക്കീൽ കാസിയുടെ പേര് എന്തുകൊണ്ട് ഇവരുടെ കൂടെ ചേർക്കപ്പെടുന്നില്ല എന്നു ചോദിച്ചുകൊണ്ട് സോഷ്യൽ മീഡിയയിൽ ചർച്ചകൾ ആരംഭിച്ചു കഴിഞ്ഞു.
സത്യത്തിൽ ചെച്നിയക്കാർക്കും, അഫ്ഗാനികൾക്കും, പാക്കിസ്ഥാനികൾക്കും ഇന്നത്തെ കാശ്മീരിന്റെ കാര്യത്തിൽ ഇടപെടേണ്ട ഒരു കാര്യവുമില്ല. അഫ്ഗാനിസ്ഥാനിൽ സോവിയറ്റ് അധിനിവേശം കഴിഞ്ഞപ്പോൾ പാക്കിസ്ഥാൻ സൗകര്യപൂർവം തീവ്ര ഇസ്ലാമിക സംഘടനകളിൽ പെട്ടവരെ കാശ്മീരിലേക്ക് വഴി തിരിച്ചുവിട്ടു. കാശ്മീർ പ്രശ്നം തീർത്തും വഷളായത് 1988-ൽ അഫ്ഗാനിസ്ഥാനിൽ നിന്നുള്ള സോവിയറ്റ് സൈനിക പിന്മാറ്റത്തിനു ശേഷമാണ്. അഫ്ഗാനിസ്ഥാൻ, ചെച്നിയ എന്നിവിടങ്ങളിൽ നിന്നൊക്കെയുള്ള തീവ്ര ഇസ്ലാമിക സംഘടനകളിൽ പെട്ട ആയുധധാരികളായ തീവ്രവാദികളുടെ കാശ്മീരിലേക്കുള്ള കടന്നു കയറ്റം ആണ് പിന്നീട് കാശ്മീർ പ്രശ്നം തീർത്തും വഷളാക്കിയത്. 'ദ കാർപ്പറ്റ് വാഴ്സ്' എന്ന പുസ്തകത്തിൽ ഈ വിദേശ തീവ്രവാദികളുടെ ഇടപെടൽ നന്നായി പറയുന്നുണ്ട്. 1948-ലെ 'ഇൻസ്ട്രമെന്റ്റ് ഓഫ് അക്സെസഷൻ' പ്രകാരവും ഇന്ത്യ- പാക്കിസ്ഥാൻ അതിർത്തി നിർണയിച്ച 'റാഡ്ക്ലിഫ് എഗ്രിമെന്റ്റ് ' പ്രകാരവും പാക്കിസ്ഥാന് കാശ്മീരിൽ ഒരവകാശവും ഇല്ലാ. അതുകൊണ്ട് തന്നെ കാശ്മീരിന്റെ കാര്യത്തിൽ അവകാശവാദവും പറഞ്ഞുകൊണ്ട് പാക്കിസ്ഥാൻ വരുന്നത് ശുദ്ധ മൗഢ്യമാണ്.
ഇപ്പോൾ സൗദിയുടെ പിന്തുണയോടെ വഹാബിസം കാശ്മീരിലെ ഓരോ ഗ്രാമങ്ങളിലും ചുവട് പിടിക്കുകയാണ്. ഇതനുസരിച്ച് ദിവസം ചെല്ലുന്തോറും കാശ്മീർ മൗലികവാദ ആശയങ്ങളോട് അടുക്കുകയാണ്. ഈ മത തീവ്രവാദം വലിയ ഒരു പ്രശ്നമാണ് ഇന്നത്തെ കാശ്മീരിൽ. ഇസ്ലാമിക മത മൗലിക വാദത്തിന്റെ ഭാഗമായി പർദ്ദ കാശ്മീരിൽ 1980-കൾക്ക് ശേഷം അടിച്ചേൽപ്പിക്കുവാൻ തുടങ്ങി. പർദ്ദ ധരിക്കാത്തവരുടെ ദേഹത്തു മഷി ഒഴിക്കുക; മുഖത്ത് ആസിഡ് ഒഴിക്കുക; കാലിൽ വെടി വെയ്ക്കുക - ഇത്തരം കലാപരിപാടികൾ കാശ്മീരിൽ വ്യാപകമാകാൻ തുടങ്ങിയപ്പോൾ മുതലാണ് ഇഷ്ടമല്ലെങ്കിൽ കൂടി കാശ്മീരി സ്ത്രീകൾ പർദ്ദ ധരിക്കുവാൻ തുടങ്ങിയത്. മുട്ടിനു കീഴെ വരെ വരുന്ന നീളമുള്ള കുർത്ത പോലത്തെ ഒരു ഇറക്കുകുപ്പായമായിരുന്നു 1980-കളുടെ മുമ്പ് വരെ കാശ്മീരി സ്ത്രീകളുടെയും, പുരുഷന്മാരുടെയും വേഷം. കാശ്മീരിൽ മുഖം മറയ്ക്കുന്ന പർദ്ദ എങ്ങനെ വന്നു എന്ന് ചോദിക്കുന്ന ആൾക്ക് കാശ്മീരിലെ ഇന്നത്തെ പ്രശ്നങ്ങളുടെ ഉത്തരവും കിട്ടും. യുദ്ധങ്ങൾ അടിസ്ഥാനപരമായി ഒരു പ്രശ്നവും അവസാനിപ്പിക്കുന്നില്ല എന്നത് പോലെ തന്നെ മത തീവ്രവാദവും ഒരു പ്രശ്നവും അവസാനിപ്പിക്കുന്നില്ല. ഉള്ള പ്രശ്നങ്ങൾക്ക് ആക്കം കൂട്ടുവാൻ മാത്രമേ മത തീവ്രവാദങ്ങൾ ഉപകരിക്കൂ. അതാണ് ലോകത്തിൽ ഇപ്പോൾ നാം കാണുന്നതും. ബിജെപി. ഇന്ന് ഇന്ത്യാ മഹാരാജ്യത്ത് സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന മുസ്ലിം വിരോധവും കാശ്മീർ പ്രശ്നം പരിഹരിക്കാൻ ഒട്ടുമേ സഹായിക്കില്ല.
കാശ്മീർ വിഷയത്തിൽ മോദി സർക്കാർ ആകപ്പാടെ ചെയ്ത ഒരു നല്ല കാര്യം വിഘടന വാദി നേതാക്കളുടെ സുരക്ഷയും, 'സ്പെഷ്യൽ പ്രിവിലേജുകളും' ഒക്കെ എടുത്തു കളഞ്ഞതാണ്. കാശ്മീരിന്റെ കാര്യത്തിൽ ഒരു നല്ല കാര്യവും ചെയ്യുന്നില്ല എന്ന് മാത്രമല്ല; രണ്ടു രാജ്യങ്ങളിലെ സർക്കാരുകളുമായി സമർത്ഥമായി കളിച്ചു സ്വന്തം സ്വാർത്ഥ താൽപര്യങ്ങൾ സംരക്ഷിക്കുക മാത്രമാണ് ഈ വിഘടന വാദി നേതാക്കൾ ചെയ്തു കൊണ്ടിരുന്നത്. ഇവരാരും സ്വന്തം കുട്ടികളെ സൈന്യത്തിനെതിരെ കല്ലെറിയാൻ വിടില്ല. ഇവരുടെ ഒക്കെ കുട്ടികളും, പേര കുട്ടികളും പഠിക്കുന്നതും ജോലി ചെയ്യുന്നതും ഇന്ത്യയിലെയും വിദേശത്തെയും മുന്തിയ സ്ഥാപനങ്ങളിലാണ്. ഇവരെ കൊണ്ട് സത്യത്തിൽ സാധാരണക്കാരായ കാശ്മീരികൾക്ക് എന്ത് പ്രയോജനമാണ് ഉള്ളത്?
കാശ്മീർ പ്രശ്നം പരിഹരിക്കാൻ ബിജെപി. - ക്ക് കുറെ നാളുകളായി സുവർണാവസരമാണ് വീണുകിട്ടികൊണ്ടിരിക്കുന്നത്. 18 വർഷത്തിൽ ഏറെയായി അഫ്ഗാനിസ്ഥാനിൽ പയറ്റിയിട്ട് അമേരിക്കയ്ക്ക് വലിയ നേട്ടങ്ങളൊന്നും അവകാശപ്പെടാനില്ല. അഫ്ഗാനിസ്ഥാനിൽ 60 ശതമാനം മിച്ചം ഏരിയ താലിബാന്റെ കയ്യിലാണ്. അതുകൊണ്ട് അമേരിക്ക ആകെ മൊത്തം കലിപ്പിലാണ്. അമേരിക്കൻ ദേശീയത മുഖ്യ രാഷ്ട്രീയ ആയുധമാക്കുന്ന ട്രംപ് ആണെങ്കിൽ ആ കലിപ്പ് മൊത്തം തീർക്കുന്നത് പാക്കിസ്ഥാനെതിരേ നിലപാടുകൾ കർക്കശമാക്കിയാണ്. പാക്കിസ്ഥാന്റെ സമ്പദ് വ്യവസ്ഥ ആണെങ്കിൽ മഹാമോശം. പഴയ പോലെ ഇന്ത്യക്കെതിരേ ഭീകരരെ ഇറക്കാനുള്ള പാങ്ങൊന്നും പാക്കിസ്ഥാന് ഇപ്പോൾ ഇല്ല. പക്ഷെ ഇതൊക്കെ മുതലാക്കണമെങ്കിൽ നല്ല രാഷ്ട്ര തന്ത്രജ്ഞതയുള്ള സർക്കാർ വേണം. രാഷ്ട്രതന്ത്രജ്ഞതയുടെ കാര്യത്തിൽ ഇപ്പോഴത്തെ ബിജെപി. നെതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ മഹാമോശമാണ്. അവിടെയാണ് പ്രശ്നം മുഴുവനും.
ബിജെപി. ഇപ്പോൾ നെഹ്റുവിൽ കുറ്റം ആരോപിച്ചുകൊണ്ടാണ് തങ്ങളുടെ കാശ്മീർ പോളിസിയുടെ നയ വൈകല്യങ്ങൾ മൂടി വെക്കുന്നത്. നെഹ്റുവിനെ പഴി പറഞ്ഞുകൊണ്ട് ബിജെപി.-ക്ക് കാശ്മീർ പ്രശ്നം പരിഹരിക്കാനാകുമോ? ഇല്ലെന്ന് വേണം പറയാൻ.
ഇനി നെഹ്റുവിന്റെ കാശ്മീർ നയം ഒന്ന് നോക്കാം. 1947 ഒക്റ്റോബർ 22-ന് പാക്കിസ്ഥാന്റെ നോർത്ത് വെസ്റ്റ് ഫ്രണ്ടിയർ പ്രോവിൻസിൽ നിന്നുള്ള ട്രൈബലുകളുടെ ആക്രമണം ഉണ്ടായപ്പോൾ നെഹ്റുവിന്റെ നേതൃത്വത്തിലാണ് ഇന്ത്യൻ സൈന്യം കാശ്മീരിൽ ഇടപെട്ടത്. കാശ്മീരി പണ്ഡിറ്റായ നെഹ്റുവിന്റെ കാശ്മീരിനോടുള്ള വൈകാരികമായ ബന്ധം തന്നെയായിരുന്നു അത്തരം ശക്തമായ പ്രതികരണത്തിന് പിന്നിൽ പ്രവർത്തിച്ച ഒരു പ്രധാന ഘടകം. ബിജെപി ഇപ്പോൾ ഹൈജാക്ക് ചെയ്യാൻ ശ്രമിക്കുന്ന മരണം വരെ കോൺഗ്രസുകാരനായ പട്ടേലിന് കാശ്മീർ ഇന്ത്യയോട് കൂട്ടി ചേർക്കുന്നതിലും, അതുവഴിയുള്ള പ്രശ്നങ്ങളിലും വലിയ താൽപര്യമൊന്നും ഇല്ലായിരുന്നു. ഇത് ചരിത്ര സത്യം.
1947 - ൽ എന്തുകൊണ്ട് കാശ്മീർ മുഴുവനും ഇന്ത്യയോട് ചേർക്കപ്പെട്ടില്ല എന്ന ചോദ്യം വരാം. ലോക രാഷ്ട്രങ്ങളുടെ മുന്നിൽ പാക്കിസ്ഥാനെ ആക്രമണകാരിയായി ചിത്രീകരിക്കുക ആയിരുന്നു നെഹ്റുവിന്റെ ഉദ്ദേശ്യം. പക്ഷെ പാശ്ചാത്യ സഖ്യ ശക്തിയായി പിന്നീട് മാറിയ പാക്കിസ്ഥാനെ കുറ്റപ്പെടുത്താൻ അമേരിക്കയും യൂറോപ്പും തയാറായില്ല. 1971-ൽ ഒരു കോടിയിൽ മിച്ചം അഭയാർത്ഥികൾ ഇന്ത്യയിലേക്ക് പ്രവഹിച്ചിട്ടും ഇന്ത്യയെ സപ്പോർട് ചെയ്യാൻ തയാറാതിരുന്നവരാണ് ഈ പാശ്ചാത്യ ശക്തികൾ. അമേരിക്കയാവട്ടെ, 'Seventh Fleet' എന്നറിയപ്പെട്ടിരുന്ന ഏഴാം കപ്പൽ പടയെ അയച്ച് ബംഗ്ലാദേശ് യുദ്ധസമയത്ത് ഇന്ത്യയെ പേടിപ്പിക്കാൻ വരെ നോക്കിയിരുന്നു. തക്ക സമയത്ത് മുൻ സോവിയറ്റ് യൂണിയന്റെ നേവി തുണച്ചതാണ് ഇന്ത്യക്ക് രക്ഷയായത്. ചില മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളൊക്കെ പാക്കിസ്ഥാന് വിട്ടുകൊടുത്ത് കാശ്മീർ പ്രശ്നം എന്നന്നേക്കുമായി പരിഹരിക്കാൻ ലാൽ ബഹാദൂർ ശാസ്ത്രിയുടെ കാലത്ത് വരെ ആലോചന ഉണ്ടായിരുന്നു.
1965-ൽ പ്രകോപനം ഒന്നും കൂടാതെ ഇന്ത്യയെ ആക്രമിച്ചതാണ് അത്തരം നടപടികളിൽ നിന്നെല്ലാം പിന്നീട് ഇന്ത്യ പിന്മാറാൻ കാരണം. ശാസ്ത്രി ഇനി പാക്കിസ്ഥാനുമായി കാശ്മീരിന്റെ കാര്യത്തിൽ ചർച്ചകൾ സാധ്യമല്ല എന്ന് ഷെയ്ക്ക് അബ്ദുള്ളയോട് പറയുന്നുമുണ്ട്. 'ഇന്ത്യ ആഫ്റ്റർ ഗാന്ധി' എന്ന പുസ്തകത്തിൽ ചരിത്രകാരൻ രാമ ചന്ദ്ര ഗുഹ ആ സംഭാഷണത്തെ പറ്റി നല്ലപോലെ വിവരിക്കുന്നുമുണ്ട്. പിന്നീട് പാക്കിസ്ഥാനിൽ നിന്ന് തീവ്രവാദി ആക്രമണങ്ങൾ തുടർച്ചയായി ഉണ്ടായപ്പോൾ കാശ്മീരിന്റെ കാര്യത്തിലും ഇന്ത്യ നിലപാട് കടുപ്പിച്ചു. അതാണ് കാശ്മീർ പ്രശ്നം പരിഹരിക്കപ്പെടാതെ പോയത്. കാശ്മീർ പാക്കിസ്ഥാൻ മാത്രവുമല്ല കൈവശപെടുത്തിയിരിക്കുന്നത്. പഴയ കാശ്മീരിന്റെ ഭാഗമായിരുന്ന അക്സായ് ചിന്നും, ഷഡ്ജം താഴ്വരയും ഇപ്പോൾ ചൈനയുടെ കൈവശമാണ്. ചുരുക്കം പറഞ്ഞാൽ 1947-ൽ മുഴുവൻ കാശ്മീരും ഇന്ത്യയോട് കൂട്ടിച്ചേക്കാത്തതല്ല യഥാർത്ഥ പ്രശ്നം. അല്ലെങ്കിൽ തന്നെ ഇന്ത്യയുടെ ഭാഗമായ കാശ്മീരിൽ ഇത്രയും നാളായിട്ട് സമാധാനം ഉണ്ടാക്കാൻ ഇന്ത്യക്ക് സാധിക്കുന്നില്ല. പിന്നെ പാക്കിസ്ഥാൻ അധിനിവേശ കാശ്മീരിനെ കുറിച്ച് കണ്ണീർ പൊഴിക്കുന്നതിന്റെ യുക്തി എന്താണ്?
നെഹ്രുവിന്റെ കാശ്മീരിനെ കുറിച്ചും, ചൈനയെ കുറിച്ചുമുള്ള തീരുമാനങ്ങളെല്ലാം കേന്ദ്ര മന്ത്രി സഭയുടെ കൂട്ടായ തീരുമാനങ്ങളായിരുന്നു. ഈയിടെ വി.പി. മേനോന്റെ ബന്ധു പോലും അത് പറഞ്ഞു. ബിജെപി. ഇപ്പോൾ വാഴ്ത്തുന്ന സർദാർ പട്ടേലിന് കാശ്മീർ ഇന്ത്യയോട് കൂട്ടിച്ചേർക്കുന്നതിൽ ഒട്ടും താല്പരൃമില്ലായിരുന്നു.
നെഹ്റുവിനെ പോലുള്ള ഒരു രാഷ്ട്രതന്ത്രജ്ഞതയിൽ നിപുണനായിരുന്ന ഒരു വ്യക്തിയെ കുറ്റം പറഞ്ഞുകൊണ്ടല്ല ബിജെപി. സർക്കാർ കാശ്മീർ പ്രശ്നം പരിഹരിക്കാൻ നോക്കേണ്ടത് എന്നത് കേവലം സാമാന്യബുദ്ധി മാത്രമാണ്. സ്വതന്ത്ര ഇന്ത്യ കണ്ടതിൽ വെച്ച ഏറ്റവും ദീർഘവീക്ഷണമുള്ള 'ഇൻസ്റ്റിറ്റിയുഷൻ ബിൽഡർ' ആയിരുന്നു ഇന്ത്യയുടെ പ്രഥമ പ്രധാന മന്ത്രിയായിരുന്ന പണ്ഡിറ്റ് ജവഹർലാൽ നെഹ്റു. നെഹ്റു മൂലം നമ്മുടെ സമ്പദ് വ്യവസ്ഥയുടെ നേട്ടങ്ങൾ മാത്രം നോക്കിയാൽ മതി അത് മനസിലാക്കുവാൻ. സ്വതന്ത്ര ഇന്ത്യയിൽ ശക്തമായ വ്യവസായിക അടിത്തറ സൃഷ്ടിച്ചത് നെഹ്രുവായിരുന്നു. നമ്മുടെ സാമ്പത്തിക വ്യവസ്ഥയുടെ ഏറ്റവും വലിയ വിമർശകർ പോലും ആദ്യ കാലത്ത് പൊതു മേഖലയ്ക്ക് ഊന്നൽ നൽകി അതിലൂടെ 'ഹെവി ഇൻഡസ്ട്രീസ്' വളർന്നതിന് ശേഷം സ്വകാര്യ മേഖലയേയും പ്രോത്സാഹിപ്പിക്കാനാണ് നിർദ്ദേശം വെച്ചിട്ടുള്ളത്.
നെഹ്റുവിന്റെ വിമർശകർ രാമചന്ദ്ര ഗുഹയുടെ പുസ്തകവും - 'India after Gandhi - The History of the World's Largest Democracy', മുൻ CDS ഡയറക്റ്ററായിരുന്ന പുലപ്രെ ബാലകൃഷ്ണന്റെ- 'Economic Growth in India - History & Prospect' എന്ന പുസ്തകവും വായിക്കുന്നത് നന്നായിരിക്കും.
പുലപ്രെ ബാലകൃഷ്ണൻ കണക്കുകൾ വ്യക്തമായി ഉദ്ധരിച്ച് തന്നെ നെഹ്രുവിന്റെ സമയത്ത് ഇന്ത്യ ചൈനയേക്കാൾ വ്യവസായിക വളർച്ച നേടിയിരുന്ന കാര്യം അനുസ്മരിപ്പിക്കുന്നു. സ്വാതന്ത്ര്യം കിട്ടിയ 1947 ഓഗസ്റ്റ് 15 അർധരാത്രി മുതൽ 1964 മെയ് 27 വരെ 17 വർഷമാണ് നെഹ്റു ഇന്ത്യ ഭരിച്ചത്. നമുക്ക് ശക്തമായ ജുഡീഷ്യൽ സംവിധാനവും, സ്വതന്ത്ര മാധ്യമങ്ങളും, ജനാധിപത്യ സംവിധാനവും ഉണ്ടായത് നെഹ്രുവിന്റെ ആ 17 വർഷത്തെ ഭരണത്തിലൂടെയായിരുന്നു. അത് കൂടാതെയാണ് രാജ്യത്തിന്റ്റെ ശക്തമായ അടിത്തറയ്ക്കു വേണ്ടി ഐ.ഐ.ടി, ഐ.ഐ.എം, ഐഎസ്ആർഒ, സാഹിത്യ അക്കാഡമി, ആസൂത്രണ കമ്മീഷൻ - ഇവയെല്ലാം ഉണ്ടായത്.
വ്യവസായിക അടിത്തറയ്ക്കു വേണ്ടി ഇന്ത്യൻ സമ്പദ്് വ്യവസ്ഥയെ മാറ്റി മറിച്ച ഭീലായ് സ്റ്റീൽ പ്ലാന്റ്റ്, ഭക്രാ നൻഗൽ ഡാം - എന്നീ ബൃഹദ് പദ്ധതികളും നെഹ്രുവിന്റെ കാലത്ത് ഉണ്ടായി. ഒന്നുമില്ലായ്മയിൽ നിന്നാണ് നെഹ്റു ഇതെല്ലാം പടുത്തുയർത്തിയതെന്ന് ഓർക്കണം. ബ്രിട്ടീഷുകാർ ഇന്ത്യ വിട്ടപ്പോൾ അഭയാർത്ഥികളും, കടക്കെണിയും, വർഗീയവൽക്കരണത്തിലൂടെ വ്രണിതമായ ഒരു മനസുമായിരുന്നു രാജ്യത്തിന്റെ ആകെ കൈമുതൽ. ഇന്നിപ്പോൾ സോഷ്യൽ മീഡിയയിലൂടെ നെഹ്റുവിനെ വിമർശിക്കുന്നവരിൽ പലരും ഇത്തരം വിമർശന സ്വാതന്ത്ര്യം ഒന്നും നമ്മുടെ അയൽ രാജ്യങ്ങളിൽ പോലും ഇല്ല എന്ന വസ്തുത മനസിലാക്കുന്നില്ല. ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി പ്രോത്സാഹിപ്പിച്ച ആ 'ഫ്രീഡം ഓഫ് സ്പീച്'-ന്റ്റെ ഫലമാണ് ഈ വിമർശന സ്വാതന്ത്ര്യം എന്ന വസ്തുത പലരും മനസിലാക്കുന്നില്ല. ഇന്ത്യയുടെ പ്രഥമ പ്രധാന മന്ത്രി ഉയർത്തി പിടിച്ച ആ പുരോഗമന മൂല്യങ്ങളാണ് ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും ഇന്ത്യയുടെ കരുത്ത്. ചുരുക്കം പറഞ്ഞാൽ ഇന്നിപ്പോൾ നെഹ്റുവിനെ പഴി പറഞ്ഞുകൊണ്ട് കാശ്മീർ പ്രശ്നം പരിഹരിക്കാമെന്ന് കരുതുന്നത് പാഴ്ശ്രമമാണ്. രാഷ്ട്ര നിർമ്മാണപ്രക്രിയ ത്വരിതപെടുത്തിയ ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയുടെ സംഭാവനകളെ നന്ദിയോടെ സ്മരിച്ചു കൊണ്ടു വേണം ഇന്ത്യയുടെ മുന്നോട്ടുള്ള പ്രയാണം തുടരുവാൻ.
(ലേഖകന്റെ ഈ അഭിപ്രായങ്ങൾ തീർത്തും വ്യക്തിപരമാണ്. അതിന് ലേഖകന്റെ ജോലിയുമായി ഒരു ബന്ധവുമില്ല)
- TODAY
- LAST WEEK
- LAST MONTH
- ആറു മാസത്തിലൊരിക്കൽ നാട്ടിൽ വരും; ഭാര്യയും മകനേയും മറന്ന് ചുറ്റിക്കളി; മൂകാംബികയിൽ താലികെട്ടലുമായി കാമുകി ജോലി ചെയ്യുന്നിടത്തെല്ലാം ഭർത്താവാണെന്ന് പറയൽ; വിവാദമായപ്പോൾ ഭാര്യക്ക് 5000 രൂപ അയച്ച് ഭാഗ്യേഷ്; വൈറലായ ആ വാർത്ത സമ്മേളനത്തിന് പിന്നിലെ കഥ
- അച്ഛൻ മരിച്ചദിവസം അമ്മ അച്ഛന് കുടിക്കാൻ പാൽ കൊടുത്തിരുന്നുവെന്നും ഇതിനു ശേഷം അച്ഛന് നെഞ്ചുവേദന വന്നതെന്നും ഇളയ കുട്ടിയുടെ മൊഴി; മൃതദേഹ പരിശോധനയിലും വിഷം കണ്ടെത്തിയെന്ന് സൂചന; ആ 'അരുൺ' താനല്ലെന്ന് ജയിലിലുള്ള 'കോബ്രയും'; തൊടുപുഴയിലെ ആദ്യ മരണത്തിൽ വില്ലൻ 'അമ്മ വഴി ബന്ധുവോ'?
- അജ്നാസ് ആയി മാറിയത് കിരൺദാസ് എന്നയാളുടെ ഫേസ്ബുക്ക് ഐഡി; അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടെന്ന് കിരൺദാസ് ജനുവരി 5ന് പൊലീസിൽ പരാതി നൽകി; ഹാക്ക് ചെയ്ത ഐഡിയിൽ മകൾക്കൊപ്പമുള്ള കെ സുരേന്ദ്രന്റെ ചിത്രത്തിൽ അശ്ലീല കമന്റിട്ടത് 24ന്; പ്രവാസി യുവാവും കിരൺദാസും കുറ്റക്കാരല്ലെങ്കിൽ പിന്നെ ഒളിഞ്ഞിരിക്കുന്ന ആ വില്ലനാര്?
- ജനിതകമാറ്റം പതിവായതോടെ വാക്സിനുകൾക്കൊന്നും കോവിഡിനെ നിയന്ത്രിക്കാനാവില്ല; വർഷങ്ങളോളം ഈ ദുരന്തം നീണ്ടുനിൽക്കും; ലോകത്തെ നിരാശപ്പെടുത്തി മൊഡേണ വാക്സിൻ കമ്പനിയുടെ പ്രസിഡണ്ട് രംഗത്ത്
- 45 കോടി രൂപയുടെ 123 കിലോ സ്വർണം, 1.04 കോടി രൂപ, 1900 അമേരിക്കൻ ഡോളർ, രണ്ടുവാഹനങ്ങൾ; റെയ്ഡിൽ പങ്കെടുത്തത് 200ൽ അധികം ഓഫിസർമാർ: കസ്റ്റംസ് ചരിത്രത്തിലെ ഏറ്റവും വലിയ സ്വർണവേട്ടയിൽ കുറ്റപത്രം ഉടൻ
- സുഹൃത്ത് ഭർത്താവിനെ തട്ടിയെടുത്തെന്ന് ഭാര്യയുടെ പരാതി; ഭർത്താവുമായി വഴക്കിട്ട് പിരിഞ്ഞ സുഹൃത്ത് ഇപ്പോൾ തന്റെ ഭർത്താവിനൊപ്പമാണ് കഴിയുന്നതെന്നും അദ്ധ്യാപികയുടെ ആരോപണം; കുടുംബ ജീവിതം തകർന്ന നിലയിൽ; വാർത്താസമ്മേളനം നടത്തി വീട്ടമ്മ
- ജോസ് കെ മാണി പാലായിൽ തന്നെ മത്സരിക്കും; കടുത്തുരുത്തിയിൽ സാധ്യത സ്റ്റീഫൻ ജോർജിന്; പൂഞ്ഞാറിൽ കുളത്തുങ്കലിനൊപ്പം തോമസ് കുട്ടിയും പരിഗണനയിൽ; ചങ്ങനാശ്ശേരിയിൽ സുകുമാരൻ നായരുടെ സ്ഥാനാർത്ഥിയായി പ്രമോദ് നാരായണൻ വന്നേക്കും; ജോസ് കെ മാണി സ്ഥാനാർത്ഥി നിർണ്ണയം തുടങ്ങി
- കാനഡയിൽ മലയാളി യുവതിക്ക് ഭർത്താവിന്റെ ക്രൂരപീഡനം; ഭർത്താവ് നിർബന്ധ പൂർവ്വം ലഹരി നൽകി; വിസമ്മതിച്ചപ്പോൾ രാസവസ്തു ബലം പ്രയോഗിച്ച് വായിൽ ഒഴിച്ചു; സംസാര ശേഷി നഷ്ടമായി; ഇൻഫോപാർക്കിലെ ഐടി കമ്പനിയിൽ ഉദ്യോഗസ്ഥയായിരുന്ന യുവതി ജീവൻ നിലനിർത്തുന്നത് കഴുത്തിൽ ഘടിപ്പിച്ചിരിക്കുന്ന ട്യൂബുകളുടെ സഹായത്തോടെ
- രാജ്ദീപ് സർദേശായിക്ക് രണ്ടാഴ്ച്ച 'വിലക്കേർപ്പെടുത്തി' ഇന്ത്യ ടുഡേ; ഒരു മാസത്തെ ശമ്പളവും വെട്ടിക്കുറച്ചു; നടപടി റിപ്പബ്ലിക് ദിനത്തിലെ കർഷക മരണവുമായി ബന്ധപ്പെട്ട് വസ്തുതാ വിരുദ്ധമായ വാർത്ത റിപ്പോർട്ടിനെ തുടർന്ന്; ചാനൽ നടപടി സ്വീകരിച്ചത് സംഘപരിവാർ പ്രൊഫൈലുകൾ നടപടി ആവശ്യപ്പെട്ട് രംഗത്തെത്തിയതോടെ
- കർഷക റാലിക്കിടെ ഡൽഹിയിൽ മരിച്ചത് ഓസ്ട്രേലിയയിൽ നിന്നെത്തിയ 24കാരൻ; ഓസ്ട്രേലിയയിൽ നടന്ന വിവാഹത്തിന് പിന്നാലെ ഇന്ത്യയിലെത്തിയത് ബന്ധുക്കൾക്ക് വേണ്ടി വിവാഹ ആഘോഷം നടത്താൻ: ചൊവ്വഴ്ച നടന്ന സംഭവത്തിൽ കൊല്ലപ്പെട്ട കർഷകനെയും ചേർത്ത് കേസ് എടുത്ത് പൊലീസ്
- എട്ടുമാസം പ്രായമുള്ള കുഞ്ഞിനെ കാണേണ്ടെന്ന് വാശി; ഏഴുവട്ടം സംസാരിച്ചിട്ടും കാലുവരെ പിടിച്ചിട്ടും വീട്ടിലേക്ക് പോകാൻ കൂട്ടാക്കാതെ അൻസി; കണ്ണീരോടെ സ്റ്റേഷന്റെ പടിയിറങ്ങുന്ന ഭർത്താവിനെ കണ്ട് നിസ്സഹായരായി ഇരവിപുരത്തെ പൊലീസുകാരും; വാട്സാപ്പ് കൂട്ടായ്മയിൽ കൂട്ടായ കാമുകനെ ഉപേക്ഷിക്കാതിരിക്കാൻ അൻസി പറഞ്ഞ കാരണം ഇങ്ങനെ
- അഡ്ജസ്റ്റുമെന്റുകൾ വേണ്ടി വരുന്നതിനാൽ സൗഹൃദ പിരിയൽ; വേർപിരിഞ്ഞാലും ഇടപ്പള്ളിയിലെ ഫ്ളാറ്റിൽ ഒന്നിച്ചു കഴിയും; കുട്ടികളുടെ ഉത്തരവാദിത്തങ്ങൾ തുല്യ പങ്കാളിത്തത്തോടെ നടത്തും; പിരിഞ്ഞതും ആഘോഷിക്കാൻ സുഹൃത്തുക്കൾക്കായി പാർട്ടി നടത്തും; രഹ്നാ ഫാത്തിമയും പങ്കാളി മനോജ് ശ്രീധറും വേർപിരിഞ്ഞു
- സുഹൃത്ത് ഭർത്താവിനെ തട്ടിയെടുത്തെന്ന് ഭാര്യയുടെ പരാതി; ഭർത്താവുമായി വഴക്കിട്ട് പിരിഞ്ഞ സുഹൃത്ത് ഇപ്പോൾ തന്റെ ഭർത്താവിനൊപ്പമാണ് കഴിയുന്നതെന്നും അദ്ധ്യാപികയുടെ ആരോപണം; കുടുംബ ജീവിതം തകർന്ന നിലയിൽ; വാർത്താസമ്മേളനം നടത്തി വീട്ടമ്മ
- 424 പവനും 2.97 കോടി രൂപയും ഭാര്യയ്ക്ക് തിരിച്ചുനൽക്കണം! ചെലവിന് പ്രതിമാസം 70,000 രൂപയും നൽകണം; ഭർത്താവിന്റെ വിദ്യാഭ്യാസ ചെലവിനും വീടു വാങ്ങാനും വാഹനം വാങ്ങാനുള്ള പണവുമെല്ലാം നൽകിയത് പെൺവീട്ടുകാർ; ഇരിങ്ങാലക്കുട കുടുംബകോടതിയിലെ വിധി കേരളം ശ്രദ്ധിക്കുന്നത് 'പണത്തൂക്കം' കൊണ്ട്
- വാട്സാപ്പ് കൂട്ടായ്മയിലെ പരിചയം പ്രണയമായപ്പോൾ 19 കാരനൊപ്പം 24 കാരി കൊല്ലത്ത് നിന്ന് ഒളിച്ചോടിയത് നാല് നാൾ മുമ്പ്; യുവാവിനെ പരിചയപ്പെട്ടത് സഹോദരി റംസിക്കായി രൂപീകരിച്ച വാട്സാപ്പ് കൂട്ടായ്മയിൽ; കേസെടുത്തത് എട്ടുമാസം പ്രായമുള്ള പെൺകുഞ്ഞിനെ ഉപേക്ഷിച്ച് മുങ്ങിയപ്പോൾ; അൻസിയെയും അഖിലിനെയും മൂവാറ്റുപുഴയിൽ നിന്ന് പിടികൂടി
- പത്തനംതിട്ട സ്വദേശി ഒമാനിൽ തൂങ്ങി മരിച്ചു; കോന്നി സ്വദേശി പ്രശാന്ത് തമ്പി ആത്മഹത്യ ചെയ്തത് മരിക്കാൻ പോകുന്നു എന്ന് ഫേസ്ബുക്കിൽ പോസ്റ്റിട്ട ശേഷം ജെസിബി കൈ ഉയർത്തി തൂങ്ങി
- കാമുകന്റെ കുഞ്ഞ് തന്റെ വയറ്റിലുണ്ട്; സ്വപ്നമായ സിവിൽ സർവ്വീസ് പരീക്ഷ എഴുതിയെടുക്കാൻ ഭർത്താവിനെയും കുഞ്ഞിനെയും ഉപേക്ഷിച്ചതെന്ന വിചിത്ര വാദം; ഒളിച്ചോട്ടം കാമുകനായ സഞ്ചു പഠിപ്പിക്കുമെന്ന് വാഗ്ദാനം ചെയ്തതിനാൽ; ആൻസിയും 19-ാകരനും അഴിക്കുള്ളിൽ; റിംസിയുടെ സഹോദരി വീണ്ടും ചർച്ചകളിൽ നിറയുമ്പോൾ
- 'നേരം വെളുക്കുന്നത് സത്യയുഗത്തിലേക്ക്; അപ്പോൾ മക്കൾ പുനർജനിക്കും'; രണ്ടു പെൺമക്കളെയും ക്രൂരമായി കൊലപ്പെടുത്തി പട്ടിൽ പൊതിഞ്ഞുവെച്ചത് പെറ്റമ്മ തന്നെ; എല്ലാത്തിനും കൂട്ടായി നിന്നത് ഭർത്താവും; അന്ധവിശ്വാസം മൂലം യുവതികളെ കൊലപ്പെടുത്തിയത് അദ്ധ്യാപക ദമ്പതികൾ
- ഭാര്യ പിണങ്ങി വാട്സ് ആപ്പ് കൂട്ടായ്മയിലെ അംഗത്തിനൊപ്പം പോകാൻ കാരണം താനുമായി വഴക്കിട്ടത്; എന്റെ കുഞ്ഞിന് മുലപ്പാൽ കിട്ടിയിട്ടും ദിവസങ്ങളായി; തിരികെ വന്നാൽ ഇരുകൈയും നീട്ടി സ്വീകരിക്കും; അൻസിയുടെ ഭർത്താവിന് പറയാനുള്ളത്
- ശരീരമാസകലം ചതവ്; 53 മുറിവുകളും; ജനനേന്ദ്രിയത്തിൽ ആറു മുറിവ്; എന്നിട്ടും കാമുകനൊപ്പം താമസിച്ചിരുന്ന യുവതിയുടെ മരണം ആത്മഹത്യയാക്കി പൊലീസ്; അന്വേഷണം ഏറ്റെടുത്ത ക്രൈംബ്രാഞ്ച് ഡിവൈഎസ്പി പിതാവിനോട് തട്ടിക്കയറി; മകൾ മരിച്ച് രണ്ടു വർഷമാകുമ്പോഴും നീതി കിട്ടാതെ മൈക്കിൾ-ദീപ് ദമ്പതികൾ
- എട്ടുമാസം പ്രായമുള്ള കുഞ്ഞിനെ കാണേണ്ടെന്ന് വാശി; ഏഴുവട്ടം സംസാരിച്ചിട്ടും കാലുവരെ പിടിച്ചിട്ടും വീട്ടിലേക്ക് പോകാൻ കൂട്ടാക്കാതെ അൻസി; കണ്ണീരോടെ സ്റ്റേഷന്റെ പടിയിറങ്ങുന്ന ഭർത്താവിനെ കണ്ട് നിസ്സഹായരായി ഇരവിപുരത്തെ പൊലീസുകാരും; വാട്സാപ്പ് കൂട്ടായ്മയിൽ കൂട്ടായ കാമുകനെ ഉപേക്ഷിക്കാതിരിക്കാൻ അൻസി പറഞ്ഞ കാരണം ഇങ്ങനെ
- ഫോണിലെ അശ്ലീലം അച്ഛനെ മൂത്ത മകൻ അറിയിച്ചപ്പോൾ ഡിവോഴ്സായി; മക്കളേയും കൊണ്ട് ഗൾഫിലെത്തിയ പ്രവാസി അറിഞ്ഞത് അതിലും വലിയ ക്രൂരത; രണ്ടാമത്തെ മകനെ പീഡിപ്പിച്ച കേസിൽ അകത്താകുന്നത് തിരുവനന്തപുരത്തുകാരി; ഇത് മാതൃത്വത്തിൽ വിഷം കലർത്തിയ ക്രൂരത
- ഭർത്താവ് ഉപേക്ഷിച്ചുപോയതോടെ ജീവിത പങ്കാളിയാക്കിയത് മകനെക്കാൾ പ്രായം കുറഞ്ഞ യുവാവിനെ; മോഷണം മുതൽ കഞ്ചാവ് കേസിൽ വരെ പ്രതി; നടുറോഡിൽ യുവതിയെ ആക്രമിച്ച് വസ്ത്രങ്ങൾ വലിച്ചു കീറിയതുകൊച്ചുത്രേസ്യ എന്ന സിപ്സി
- ഭർത്താവ് വിദേശത്ത് കഷ്ടപ്പെടുന്നു; ഭാര്യ കൂട്ടുകാരന്റെ ആഡംബര കാറിൽ ചുറ്റി വാടക വീടുകൾ മാറി കഞ്ചാവ് വിൽപ്പനയും വാറ്റും നടത്തി അടിപൊളി ജീവിതം: പൊലീസ് എത്തിയപ്പോൾ കാമുകൻ മുങ്ങിയപ്പോൾ വലയിൽ വീണത് സുന്ദരിയായ യുവതി
- നഴ്സുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട വിവരം പരസ്യപ്പെടുത്തി കോവിഡ് രോഗി; സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചത് അശ്ലീല ചാറ്റുകളുടെ സ്ക്രീൻ ഷോട്ടും തറയിലുടനീളം പരന്നുകിടക്കുന്ന പിപിഇ കിറ്റിന്റെ ഫോട്ടോയും; ഇരുവരെയും അറസ്റ്റ് ചെയ്ത് പൊലീസും
- മിസ്ഡ് കോളിൽ അമ്മയുമായി അടുത്തു; ഇഞ്ചത്തൊട്ടി തൂക്കുപാലം കാണാൻ പത്തു വയസുള്ള മകളുമൊത്ത് പോയത് പ്രണയ തീവ്രതയിൽ; കാറിൽ നിന്ന് അമ്മ ഫോൺ ചെയ്യാൻ ഇറങ്ങിയപ്പോൾ കുട്ടിയോട് 26-കാരന്റെ രതിവൈകൃതം; അമ്മ മറച്ചു വച്ചത് അച്ഛൻ അറിഞ്ഞപ്പോൾ ടൈൽ പണിക്കാരൻ അഴിക്കുള്ളിൽ; വിഷ്ണുവിന്റേത് സമാനതകളില്ലാത്ത ക്രൂരത
- 'ജാഡ കാണിക്കണത് കണ്ടില്ലേ, കൊടുക്കട്ടെ ഞാനൊന്ന്', തൊട്ടടുത്ത പന്ത് സിക്സറിന് പറത്തി സഞ്ജു; സ്റ്റംപ് മൈക്ക് പിടിച്ചെടുത്ത 'സൂപ്പർ ഡയലോഗും' ഹിറ്റ്; സഞ്ജുവിന്റെയും സച്ചിൻ ബേബിയുടേയും സംഭാഷണം ഏറ്റെടുത്ത് സോഷ്യൽ മീഡിയ
- വിവാഹം കഴിഞ്ഞ് 15 ദിവസം പിന്നിട്ടപ്പോൾ യുവാവ് ആവശ്യപ്പെട്ടത് അസാധാരണമായ ലൈംഗിക വേഴ്ച്ച; ഭാര്യ എതിർത്തതോടെ ക്രൂര മർദ്ദനവും; ഭർത്താവിനെതിരെ പരാതിയുമായി യുവതി
- അഡ്ജസ്റ്റുമെന്റുകൾ വേണ്ടി വരുന്നതിനാൽ സൗഹൃദ പിരിയൽ; വേർപിരിഞ്ഞാലും ഇടപ്പള്ളിയിലെ ഫ്ളാറ്റിൽ ഒന്നിച്ചു കഴിയും; കുട്ടികളുടെ ഉത്തരവാദിത്തങ്ങൾ തുല്യ പങ്കാളിത്തത്തോടെ നടത്തും; പിരിഞ്ഞതും ആഘോഷിക്കാൻ സുഹൃത്തുക്കൾക്കായി പാർട്ടി നടത്തും; രഹ്നാ ഫാത്തിമയും പങ്കാളി മനോജ് ശ്രീധറും വേർപിരിഞ്ഞു
- എസ്എഫ്ഐ പ്രവർത്തനം മടുത്തപ്പോൾ ഹരിദ്വാറിൽ പോയി സന്യാസിയായി; നാട്ടിലെത്തിയ സ്വാമിക്ക് ആർ.എസ്.എസുകാർ മിത്രങ്ങളായി; ലോ അക്കാദമിയിൽ ചേർന്നു വക്കീലായി; കവിത കേട്ടു കണ്ണുനിറഞ്ഞ പെണ്ണിനെ കൈപിടിച്ചു ജീവിതത്തിൽ കൂടെകൂട്ടി; അനിൽ പനച്ചൂരാന്റെ വ്യക്തിജീവിതം ഇങ്ങനെ
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്