എസ്.ഹരീഷിന്റെ 'മീശ'ക്കെതിരേ ഇത്രയും ഉറഞ്ഞുതുള്ളേണ്ട കാര്യമുണ്ടോ? 'മീശ' എന്ന നോവലിൽ ഉള്ളതുപോലെ മലയാളത്തിൽ ഇഷ്ടം പോലെ ലൈംഗിക വർണ്ണനകൾ ഇല്ലേ? നമ്മുടെ ലൈംഗിക സദാചാരത്തിൽ ഒരു തുറന്നുപറച്ചിൽ വരേണ്ടതല്ലേ? വെള്ളാശേരി ജോസഫ് എഴുതുന്നു

വെള്ളാശേരി ജോസഫ്
എസ്.ഹരീഷിന്റെ 'മീശ' എന്ന നോവലിലെ പല പദ പ്രയോഗങ്ങളും സഭ്യതയുടെ അതിർവരമ്പുകൾ ലംഘിക്കുന്നതാണെന്ന കാര്യത്തിൽ സംശയമൊന്നുമില്ല. പക്ഷെ 'സംഭോഗ ശൃംഗാരം' എന്ന കാറ്റഗറിയിൽ വരുന്ന അനേകം സിനിമാ ഗാനങ്ങൾ എഴുതിയ വയലാർ രാമവർമയുടെ പേരിലുള്ള അവാർഡ് എസ്. ഹരീഷിന് കിട്ടുന്നതിൽ തെറ്റൊന്നും പറയാൻ സാധിക്കുകയില്ല.
മലയാളികൾ നെഞ്ചേറ്റിയ വയലാറിന്റെ പല സിനിമാ ഗാനങ്ങളിലും പച്ചയായ ലൈംഗികതയുണ്ട്. 'കേളീ നളിനം വിടരുമോ' എന്നാണ് പണ്ട് വയലാർ എഴുതിയത്. വയലാറിന്റെ പല സിനിമാ ഗാനങ്ങളും 'സംഭോഗ ശൃംഗാരം' എന്ന കാറ്റഗറിയിൽ വരുന്നതാണ്. 'വെണ്ണ തോൽക്കുമുടലോടെ ഇളം വെണ്ണിലാവിൻ തളിർ പോലെ' - എന്നാണ് വയലാർ രാമവർമ്മ സുന്ദരിയെ വിശേഷിപ്പിച്ചത്. അവിടൊന്നും കൊണ്ട് പുള്ളി നിർത്തുന്നുമില്ല. 'മൂടി വന്ന കുളിരോടെ പന്താടി വന്ന മദമോടെ
കാമുകനു മാത്രം നൽകും രോമഹർഷത്തോടെ എന്റെ ദാഹം തീരും വരെ നീ എന്നിൽ വന്നു നിറയൂ നിറയൂ' - എന്ന് പറഞ്ഞാണ് വയലാർ ആ സിനിമാഗാനം അവസാനിപ്പിക്കുന്നത്.
വിശ്വ സാഹിത്യത്തിലെ പല പ്രസിദ്ധമായ കൃതികളിലും ഇഷ്ടം പോലെ ലൈംഗിക പരാമർശങ്ങളുണ്ട്. ഗബ്രിയേല ഗാർഷ്യ മാർക്യൂസിന്റെ 'വൺ ഹൺഡ്രഡ് ഇയേഴ്‌സ് ഓഫ് സോളിറ്റിയുഡ്' എന്ന നോവലിൽ ഇഷ്ടംപോലെ പച്ചയായി സെക്‌സ് വർണിക്കുന്നുണ്ട്. സാഹിത്യത്തിനുള്ള നോബൽ സമ്മാനം കിട്ടിയ കൃതിയാണത്. ഇതുപോലെ പാശ്ചാത്യ സാഹിത്യത്തിലും സിനിമയിലുമൊക്ക ഇഷ്ടം പോലെ സെക്‌സുണ്ട്. അതൊക്കെ കാണുകയും വായിക്കുകയും ചെയ്യുന്നവർ എന്തിനാണ് എസ്. ഹരീഷിന്റെ 'മീശയെ' കുറ്റപ്പെടുത്തുന്നത്?
കള്ളുഷാപ്പിലിരുന്ന് എസ്. ഹരീഷിന്റെ 'മീശയിലെ' കഥാപാത്രം ചെയ്യുന്നപോലെ ലൈംഗികതയെ കുറിച്ച് ഗീർവാണം നടത്തിയാൽ ചിലർക്ക് അത് പ്രശ്‌നമാണ്; അത് പ്രസിദ്ധീകരിച്ചാലും പ്രശ്‌നമാണ്. ഈ കപടനാട്യങ്ങളിൽ നിന്ന് എന്നാണ് നാം മുക്തരാകുക? ഈ ഗീർവാണം ഒക്കെ സമൂഹത്തിൽ നടക്കുന്നതല്ലേ? പക്ഷെ പൊതുസമൂഹത്തിലെ എല്ലാ വിഭാഗക്കാരേയും ഉൾക്കൊള്ളാൻ പലരും തയാറല്ല. എല്ലാ 'ക്‌ളാസിലുള്ളവരും' ഒരുപോലെ പെരുമാറണമെന്നോ, സംസാരിക്കണമെന്നോ നിഷ്‌കർഷിക്കുന്നത് ശുദ്ധ മൗഢ്യമാണ്. എസ്. ഹരീഷിന്റെ 'മീശ' - ക്കെതിരേ പട നയിക്കുമ്പോൾ ഒരു പൊതുസമൂഹത്തിൽ പുലരേണ്ട സഹിഷ്ണുതയാണ് ഇല്ലാതാവുന്നത്. എല്ലാ വിഭാഗക്കാരേയും ഉൾക്കൊള്ളേണ്ട ബഹുസ്വരത വെല്ലുവിളിക്കപെടുകയാണ് ഇവിടെ എന്ന് പലരും ഓർമിക്കുന്നതേ ഇല്ലാ.
വിശ്വ സാഹിത്യത്തെ കുറിച്ച് പറഞ്ഞാൽ, സായിപ്പിന്റെ നാട്ടിലുള്ളതുപോലെ ഇവിടേയും ലൈംഗിക ആരാജകത്വം പുലരണോ എന്നൊക്കെ ചില രാജ്യസ്‌നേഹികൾ ചോദിക്കും. സായിപ്പ് നമ്മളെ പോലെ ഒളിഞ്ഞു നോക്കുന്നില്ല എന്നത് ഇവർ കാണുന്നില്ല. ബസിലും തിരക്കുള്ള സ്ഥലങ്ങളിലും മലയാളികളെ പോലെ സായിപ്പ് 'ജാക്കി വെക്കാൻ' പോകാറുമില്ലാ; വെറുതെ സ്ത്രീകൾക്കെതിരെ പരദൂഷണം നടത്തി അവരെ മോശക്കാരാക്കി സമൂഹ മധ്യത്തിൽ അപമാനിക്കാൻ ശ്രമിക്കാറുമില്ല. കാരണം ഒരു ലിബറൽ കോസ്‌മോപോളീറ്റൻ സമൂഹത്തിൽ സെക്‌സ് എന്നത് ശരീരത്തിന്റെയും മനസിന്റെയും ആവശ്യമായി അംഗീകരിക്കപ്പെടുന്നു. ഇവിടെ എല്ലാം മൂടിവെക്കുന്നു; ഒളിച്ചുവെക്കുന്നു. അതുകൊണ്ടാണ് ഇവിടെ ഒളിഞ്ഞുനോട്ടവും, സ്ത്രീ പീഡനവും കൂടുതൽ ഉള്ളത്.
ഇനി വിശ്വ സാഹിത്യത്തിലേക്കൊന്നും പോകേണ്ടാ; ഇന്ത്യൻ സാഹിത്യത്തിലേക്ക് നോക്കിയാൽ മതി, ഇഷ്ടം പോലെ ലൈംഗിക വർണ്ണനകൾ കാണുവാൻ. ശകുന്തളയുടെ കാൽപാദം മണ്ണിൽ പതിഞ്ഞതിനെ കുറിച്ച് കാളിദാസൻ നടത്തുന്ന ഒരു വർണനയുണ്ട്. എസ്. ഹരീഷിനെ വിമർശിക്കുന്നവർ പറ്റുമെങ്കിൽ അതൊന്ന് വായിച്ചു നോക്കുക. ഇനി അതൊന്നും വേണ്ട. ശകുന്തള തോഴിമാരോട് തന്റെ മാറിൽ കെട്ടിയത് ഒന്ന് അയച്ചു കെട്ടിത്തരാൻ പറയുമ്പോൾ അനസൂയയും, പ്രിയംവദയും കൂടി അടക്കം പറയുന്നത് 'ഞങ്ങൾ അയച്ചാണ് കെട്ടിയത്; പക്ഷെ ഉള്ളിലുള്ള സാധനം വളരുന്നതുകൊണ്ടാണ് നിനക്ക് ടയിറ്റായിട്ടു തോന്നുന്നത്' എന്നാണ്. ഇതുപോലുള്ള പച്ചയായ ലൈംഗിക സൂചനകൾ ഇഷ്ടംപോലെ പഴയകാല കൃതികളിൽ ഉണ്ട്.
എന്തിലും ഏതിലും മതബോധം കൂട്ടിക്കെട്ടുന്ന അത്യന്തം അനാരോഗ്യകരമായ പ്രവണത ഇക്കാലത്ത് തുടങ്ങിയിട്ടുണ്ട്. എസ്. ഹരീഷിന്റെ 'മീശ' എന്ന നോവലിനെ ചൊല്ലിയും ഇത് വരുന്നൂ. എസ്. ഹരീഷ് 'മീശ' എന്ന നോവലിലൂടെ ഹിന്ദുക്കളെ അപമാനിച്ചു; ഹിന്ദു സംസ്‌കാരത്തെ മോശമാക്കി ചിത്രീകരിക്കാൻ ശ്രമിച്ചു എന്നൊക്കെയാണ് വിവാദങ്ങൾക്ക് തീ കൊളുത്തിക്കൊണ്ട് ചിലരൊക്കെ പറഞ്ഞിരിക്കുന്നത്. ശശികല ടീച്ചറൊക്കെ വളരെ 'ആക്റ്റീവ്'യായി ഇക്കാര്യത്തിൽ രംഗത്തു വന്നിട്ടുണ്ട്. ഹിന്ദുക്കളെ അല്ലാതെ വേറെ മതക്കാരെയൊക്കെ സാഹിത്യത്തിലൂടെയും കലകളിലൂടെയും പരിഹസിക്കുമോ എന്നാണ് ചിലരുടെയൊക്കെ ചോദ്യം. മലയാളത്തിൽ ക്രിസ്തീയ വൈദികരേയും കപ്യാർമാരെയുമൊക്കെ കളിയാക്കുന്ന എത്ര സിനിമകൾ വേണമെങ്കിലും ഉണ്ടെന്നുള്ള കാര്യം ഇത്തരം വിമർശനങ്ങൾ ഉന്നയിക്കുന്നവർ കാണുന്നില്ല. മുസ്ലിം മതക്കാരേയും ഇഷ്ടം പോലെ അവരുടെ ജീവിതരീതികൾ കാണിച്ചുകൊണ്ട് മലയാളം സിനിമകൾ കളിയാക്കലുകൾക്ക് വിധേയമാക്കിയിട്ടുണ്ട്. സത്യൻ അന്തിക്കാടിന്റെ 'പൊന്മുട്ടയിടുന്ന താറാവിലെ' ഹാജിയാർ, പാഠം ഒന്ന് ഒരു വിലാപത്തിലെ മുസലിയാർ, പ്രിയദർശന്റെ സിനിമയിലെ ശ്രീനിവാസൻ അവതരിപ്പിച്ച മുസ്ലിം കഥാപാത്രം - സൗന്ദര്യ അവതരിപ്പിച്ച മുസ്ലിം വധുവിനെ പ്രാപിക്കാൻ നടക്കുമ്പോൾ തേങ്ങാക്കൊല വരെ ശ്രീനിവാസന്റെ തലയിൽ വീഴിക്കുന്നു - ഇതിലൊക്കെ പരിഹാസം അല്ലാതെ മറ്റെന്തൊന്നാണ് ഉള്ളത്? മലയാളത്തിലെ മഹാരഥന്മാരായ എഴുത്തുകാരായ തകഴിയും, കേശവദേവും, പൊറ്റക്കാടും ഒക്കെ ഈ കാലത്ത് ജീവിക്കുക ആയിരുന്നെങ്കിൽ ആകെ വിഷമിച്ചു പോയേനെ.
സഭ്യമല്ലാത്ത കുറെ വാക്കുകളുണ്ട് എന്നല്ലാതെ വേറെ പോരായ്മകളൊന്നും 'മീശ' എന്ന നോവലിൽ ഇല്ലാ. രതി, കാമം, ശാരീരിക സൗന്ദര്യം - ഇതെല്ലാം വയലാർ ഗാനങ്ങളിൽ ആവോളമുണ്ട്. 'രതിസുഖസാരമായി' ദേവിയെ വാർത്ത ദൈവത്തെ കലാകാരനായിട്ടാണ് യൂസഫലി കേച്ചേരി കാണുന്നത്. ചെമ്പരത്തി എന്ന സിനിമയിൽ 'ചക്രവർത്തിനിയോട് പുഷ്പ പാദുകം പുറത്തു വെച്ച് നഗ്‌നപാദയായ് അകത്തു വരാൻ' പറഞ്ഞാൽ മലയാളിക്ക് പ്രശ്‌നമില്ല. അപ്പോൾ 'മച്ചകങ്ങളിലെ മഞ്ജുശയ്യയിൽ ലജ്ജകൊണ്ടു മൂടുന്നതിലും' പ്രശ്‌നമില്ല. മറിച്ച് കള്ളുഷാപ്പിലിരുന്ന് എസ്. ഹരീഷിന്റെ 'മീശയിലെ' കഥാപാത്രം ചെയ്യുന്നപോലെ ലൈംഗികതയെ കുറിച്ച് ഗീർവാണം നടത്തിയാൽ പ്രശ്‌നമാണ്; അത് പ്രസിദ്ധീകരിച്ചാലും പ്രശ്‌നമാണ്. 'സംഭോഗ ശൃംഗാരം' വയലാറിന്റെ 'സൂപ്പർ സ്‌പെഷ്യലൈസേഷൻ ഫീൽഡ്' ആയിരുന്നു. വയലാർ എഴുതിയ ശൃംഗാര വാക്കുകളുടെ നാടൻ പ്രയോഗങ്ങളാണ് മീശയിൽ.
'നാണം പൂത്തുവിരിഞ്ഞ ലാവണ്യമേ
യാമിനി കാമസുഗന്ധിയല്ലേ
മായാവിരലുകൾ തൊട്ടാൽ മലരുന്ന മാദക മൗനങ്ങൾ നമ്മളല്ലേ' - എന്ന് ഏഴാച്ചേരി രാമചന്ദ്രൻ 'ചന്ദനമണിവാതിൽ' എന്നു തുടങ്ങുന്ന ഗാനത്തിലൂടെ പറയുമ്പോഴും, ബാലചന്ദ്രൻ ചുള്ളിക്കാട് ആ ഗാനരംഗം അഭിനയിക്കുമ്പോഴും മലയാളിക്ക് പ്രശ്‌നമില്ലാ. പിന്നെ എസ്. ഹരീഷിന്റെ നോവലിൽ എന്തിനു പ്രശ്‌നം കാണണം? 'കാമ സുഗന്ധി' എന്നുള്ള പ്രയോഗം, 'രതി സുഖ സാരമായി ദേവി നിന്നെ വാർത്തൊരാ ദൈവം' - എന്നുള്ള വരികളുള്ള മലയാള ഗാനം - ഇതൊക്കെ ഉള്ളിടത്തോളം കാലം എസ്. ഹരീഷിനെ കുറ്റം പറയുന്നതിൽ ഒരു കാര്യവുമില്ലാ.
ഇന്നുള്ള മത ബോധമോ, ലൈംഗിക സദാചാരങ്ങളോ അല്ലായിരുന്നു പണ്ട് ഇന്ത്യയിൽ നിലനിന്നിരുന്നത് എന്നതാണ് ലൈംഗികതയെ കുറിച്ച് ചർച്ച ചെയ്യുമ്പോൾ ഏറ്റവും ശ്രദ്ധിക്കേണ്ട കാര്യം. ഏതെങ്കിലും ചരിത്ര മ്യുസിയത്തിൽ പോയാൽ ഇന്നുള്ള വസ്ത്ര ധാരണമൊന്നുമല്ലാ പണ്ട് നമ്മുടെ സ്ത്രീകൾക്കും, പുരുഷന്മാർക്കും ഉണ്ടായിരുന്നതെന്ന് ആർക്കും കാണാം. പൗരാണിക ഇന്ത്യയിൽ സ്ത്രീകൾക്ക് ലൈംഗിക സ്വാതന്ത്ര്യവും, സഞ്ചാര സ്വാതന്ത്ര്യവും ഉണ്ടായിരുന്നു. ഗന്ധർവ വിവാഹങ്ങളേയും, സ്വയംവരങ്ങളേയും കുറിച്ചുള്ള കഥകൾ പുരാണങ്ങളിൽ എത്ര വേണമെങ്കിലും ഉണ്ട്. ഉഷയുടേയും അനിരുദ്ധന്റെയും റൊമാൻസ്, നള ദമയന്തിമാരെ കോർത്തിണക്കുന്ന ഹംസം, ശകുന്തളയുടേയും ദുഷ്യന്തന്റെയും പ്രേമ വിവാഹം - ഇത്തരത്തിൽ എണ്ണിയാലൊടുങ്ങാത്ത റൊമാൻസുകൾ നമ്മുടെ പുരാണങ്ങളിലും ഇതിഹാസങ്ങളിലും ഒക്കെ ഉണ്ട്. ഉഷ സത്യം പറഞ്ഞാൽ, തന്റെ റൊമാന്റ്റിക്ക് സങ്കൽപ്പങ്ങൾക്ക് അനുസൃതമായി യാദവ രാജകുമാരനായ അനിരുദ്ധനെ 'കിഡ്‌നാപ്പ്' ചെയ്യുകയായിരുന്നു; തോഴിയുടെ സഹായത്താൽ അനിരുദ്ധനെ കട്ടിലോടെ പൊക്കിക്കൊണ്ട് വരികയായിരുന്നു. 'ബന്ധനസ്ഥനായ അനിരുദ്ധനിൽ' വള്ളത്തോൾ 'ചാരങ്ങു ചാരുമുഖി ചാരി ഇരുന്നീടുന്നു' എന്നാണല്ലോ ഉഷയെ വർണിക്കുന്നത്.
സ്ത്രീ ശിൽപങ്ങൾ നമ്മുടെ ക്ഷേത്രങ്ങളിൽ സ്ഥാപിക്കപ്പെട്ടത് ഐശ്യര്യത്തിന്റ്റേയും സൗഭാഗ്യത്തിന്റെയും പ്രതീകമായിട്ടാണ്. അതുകൊണ്ട് സുരസുന്ദരിമാരുടേയും, സാലഭഞ്ചികരുടേയും ശിൽപങ്ങൾ നമ്മുടെ ക്ഷേത്രങ്ങളിൽ വിളങ്ങുന്നു.
'സാലഭഞ്ജികകൾ കൈകളിൽ
കുസുമ താലമേന്തി വരവേൽക്കും...' - എന്നാണല്ലോ വയലാറിന്റെ 'ചെമ്പരത്തി'-യിലെ പ്രസിദ്ധമായ ഗാനരചന തന്നെ. അർദ്ധ നഗ്‌നകളും, രതി ഭാവങ്ങൾ ഉൾക്കൊള്ളുന്നവരുമായ സ്ത്രീകളൊയൊക്കെ നമ്മുടെ പല ക്ഷേത്രങ്ങളിലും കാണാം. അതിലൊന്നും പണ്ടുകാലത്ത് ആർക്കും ഒരു മോശവും തോന്നിയിരുന്നില്ല.
കോണാർക്ക്, ഖജുരാഹോ, അസംഖ്യം ചോള ക്ഷേത്രങ്ങൾ - ഇവിടെയൊക്കെ നിരന്നിരിക്കുന്ന രതി ശിൽപങ്ങൾ ഇന്ത്യൻ പാരമ്പര്യം ലൈംഗികതയെ പാപമായോ, മോശം കാര്യമായോ ചിത്രീകരിക്കുന്നില്ല എന്നതിനുള്ള തെളിവാണ്. പിന്നീട് ജാതി ചിന്ത പ്രബലമായ മധ്യ കാലഘട്ടമായപ്പോഴാണ് സ്ത്രീകൾക്ക് മേൽ കണ്ടമാനം നിയന്ത്രണങ്ങൾ വരുന്നത്. പുരോഹിത വർഗത്തിന്റെ ആധിപത്യവും, വിദേശ ശക്തികളുടെ ആക്രമണങ്ങളുമെല്ലാം വിക്ടോറിയൻ സദാചാര മൂല്യങ്ങൾ ഉൾക്കൊള്ളുന്ന ഒന്നാക്കി ഇന്ത്യൻ സമൂഹത്തെ മാറ്റി. കേരളത്തിൽ ഒരു നൂറ്റാണ്ടു മുമ്പ് വരെ മാറ് മറക്കാതെ ഇഷ്ടം പോലെ സ്ത്രീകൾ നടന്നിരുന്നു. പക്ഷെ ഇന്ന് ഇതൊന്നും പറഞ്ഞിട്ട് ഒരു പ്രയോജനവുമില്ലാതായിരിക്കുന്നു. ഫെമിനിസ്റ്റുകൾ പോലും രതിയെ ക്രിമിനൽ കുറ്റമായി കണക്കാക്കുന്നു.
'ചാരുലതേ... ചന്ദ്രിക കൈയിൽ
കളഭം നൽകിയ ചൈത്രലതേ...
എന്റെ മുല്ലപ്പന്തലിൽ നീ പടരൂ...
ഇന്നെല്ലാമെല്ലാം എനിക്കു തരൂ...' - എന്ന പാട്ടിലൊക്കെ വരുന്നത് സംഭോഗ ശൃംഗാരമാണ്. ആ പാട്ടിൽ 'പ്രതിശ്രുതവധുവെ ദൈവങ്ങൾ പോലും
പ്രാപിച്ചിട്ടില്ലേ' എന്ന ചോദ്യം ഇന്നു കേട്ടാൽ ചിലരുടെ ഒക്കെ വികാരം തിളക്കാൻ സാധ്യതയുണ്ട്.
ഇരയിമ്മൻ തമ്പി എഴുതിയ 'പ്രാണനാഥനെനിക്കു നൽകിയ പരമാനന്ദ രസത്തെ പറവതിനെളുതാമോ....' - എന്നൊക്കെയുള്ള കവിതകളിലാവട്ടെ പച്ചയായ സെക്‌സുണ്ട്. എന്തായാലും ഇതൊക്കെ എഴുതിയ കവികളും കലാകാരന്മാരും പണ്ടുകാലത്ത് ജീവിച്ചിരുന്നത് അവരുടെ ഭാഗ്യം. അന്നൊക്കെ ജീവിച്ചിരുന്നതുകൊണ്ട് രാജ്യ സ്‌നേഹികളും, സദാചാര വാദികളും അവരെ ഓടിച്ചിട്ടു തല്ലിയില്ല.
അർഥമറിയാതെയാണ് പലരും മലയാള സിനിമാ ഗാനങ്ങൾ പാടുന്നത്. വയലാറിന്റെ ഈ ഗാനങ്ങൾ ഒക്കെ നോക്കൂ:
'എഴുന്നേൽക്കൂ സഖീ എഴുന്നേൽക്കൂ
ഏകാന്ത ജാലകം തുറക്കൂ'
'ശൃംഗാര പദമാടും യാമം, മദാലസയാമം.
ഇവിടെ ഓരോ മാംസപുഷ്പവും ഇണയെ തേടും രാവിൽ.
നഗ്‌നയാം ഭൂമിയെ തറ്റുടുപ്പിക്കുവാൻ
ഉടയാട നെയ്യും നിലാവിൽ'
'നീയും ഞാനും നമ്മുടെ മോഹവും കൈമാറാത്ത രഹസ്യമുണ്ടോ' - എസ് ഹരീഷിനെ കുറ്റം പറയുന്നവർ ഈ പാട്ടൊക്കെ ഓർക്കുക.
പൂന്തുറയിൽ അരയന്റെ പൊന്നരയത്തി പുഞ്ചിരി കൊണ്ടൊരു പൊട്ടുകുത്തി 'ഈ പുഞ്ചിരീ... ഈ പുഞ്ചിരി കൊണ്ടൊരു പൊട്ടുകുത്തി പുടവയും മാലയും വാങ്ങും മുൻപേ പുരുഷന്റെ ചൂടുള്ള മുത്തു കിട്ടി'
'ചാരുലതേ... ചന്ദ്രിക കൈയിൽ
കളഭം നൽകിയ ചൈത്രലതേ...
എന്റ്റെ മുല്ലപ്പന്തലിൽ നീ പടരൂ...
ഇന്നെല്ലാമെല്ലാം എനിക്കു തരൂ...- ഈ പാട്ടിലൊക്കെ ഉള്ളത് 'സംഭോഗ ശൃംഗാരം' തന്നെയാണ്. സത്യത്തിൽ, വയലാറിന്റെ 'സൂപ്പർ സ്‌പെഷ്യലൈസേഷൻ ഫീൽഡ്' ആയിരുന്നു 'സംഭോഗ ശൃംഗാരം' എന്നുള്ളത്.
രതിയെ വർണിക്കുന്നതിൽ ശ്രീകുമാരൻ തമ്പിയും മോശക്കാരനായിരുന്നില്ല.
'കണ്ണാടിപോലെ മിന്നും
കാഞ്ചീപുരംസാരി ചുറ്റി
കഴുത്തിൽ കവിത ചൊല്ലും
കല്ലുമണിമാല ചാർത്തി..
അന്നംപോൽ നടന്നുപോകും അഭിരാമീ.
നിന്റ്റെ ആരാമമൊന്നു കാണാൻ
മോഹമായി.. എനിക്കു മോഹമായി....' - ഇതിലൊന്നിലും ഇല്ലാത്ത എന്ത് ലൈംഗിക വർണനയാണ് സത്യത്തിൽ എസ്. ഹരീഷ് 'മീശ' എന്ന നോവലിൽ നടത്തിയിരിക്കുന്നത്?
ഈറൻ ചുരുൾമുടി തുമ്പുകൾകെട്ടി
ഇലഞ്ഞിപ്പൂ ചൂടി..
വ്രീളാവതിയായ് അകലെ നിൽക്കും നീ
വേളിപെണ്ണല്ലേ..
പ്രതിശ്രുതവരനെ പെണ്ണുങ്ങൾ പണ്ടും
പൂജിച്ചിട്ടില്ലേ..
കാറ്റത്തുലയും മാർമുണ്ടൊതുക്കി
കടക്കണ്ണാൽ നോക്കി...
ആലസ്യത്തിൽ മുഴുകിനിൽക്കും നീ
അന്തർജ്ജനമല്ലേ..
പ്രതിശ്രുതവധുവെ ദൈവങ്ങൾപോലും
പ്രാപിച്ചിട്ടില്ലേ...' - ഇതൊക്കെ രതിഭാവം തുളുമ്പുന്ന, അതല്ലെങ്കിൽ 'സംഭോഗ ശൃംഗാരം' എന്ന കാറ്റഗറിയിൽ വരുന്ന പാട്ടുകളാണ്. സത്യത്തിൽ ഈ പാട്ടുകളിലൊന്നും ഇല്ലാത്ത എന്തു ലൈംഗിക വർണനയാണ് എസ്. ഹരീഷ് 'മീശ' എന്ന നോവലിൽ നടത്തിയിരിക്കുന്നത്? അതുകൊണ്ട് ഇന്നത്തെ നമ്മുടെ ലൈംഗിക സമീപനങ്ങളിൽ ഒരു മാറ്റം വരുത്തിയാൽ തീരുന്ന ഒരു പ്രശ്‌നമേ ഇവിടെ ഉള്ളൂ. ഒന്നുമില്ലെങ്കിലും കാമസൂത്രം എഴുതിയ നാടാണ് ഇന്ത്യാ മഹാരാജ്യം എന്നത് എസ്. ഹരീഷിനേയും, 'മീശ' എന്ന നോവലിനേയും കുറ്റം പറയുമ്പോൾ എല്ലാവരും ഓർമ്മിക്കണം. കാമസൂത്രം രചിക്കുക മാത്രമല്ലാ; കാമസൂത്ര ശിൽപങ്ങൾ അനേകം ക്ഷേത്രങ്ങളിൽ കൊത്തിവെക്കുക വരെ ചെയ്തു പുരാതന ഇന്ത്യാക്കാർ. ആ ശിൽപ്പങ്ങളിലൊന്നിലും തോന്നാത്ത കുഴപ്പമൊന്നും ആർക്കും എസ്. ഹരീഷിനോടോ, ഹരീഷിന്റെ 'മീശ' എന്ന നോവലിനോടോ തോന്നേണ്ട ഒരു കാര്യവുമില്ലാ. സത്യത്തിൽ നമ്മുടെ ലൈംഗിക സദാചാരത്തിൽ, ഒരു 'ഗ്ലാസ്‌നോസ്ത്' അല്ലെങ്കിൽ ഒരു തുറന്നുപറച്ചിൽ വന്നാൽ തീരുന്ന പ്രശ്‌നമേ ഇവിടുള്ളൂ.
(ലേഖകന്റെ ഈ അഭിപ്രായങ്ങൾ തീർത്തും വ്യക്തിപരമാണ്. അതിന് ലേഖകന്റെ ജോലിയുമായി ഒരു ബന്ധവുമില്ല)
- TODAY
- LAST WEEK
- LAST MONTH
- ലോകത്തേറ്റവും സബ്സ്ക്രൈബേഴ് ഉള്ള യൂ ട്യുബ് ചാനൽ ഉടമ; വരുമാനത്തിലും ലോക റിക്കോർഡ്; കിട്ടുന്നതിൽ കൂടുതലും സബ്സ്ക്രൈബേഴ്സിനു വീതിച്ചു നൽകും; 1000 പേർക്ക് കാഴ്ച്ച തിരിച്ചു കൊടുത്തു; മിക്കവർക്കും സഹായം നൽകി കൈയടി നേടുമ്പോൾ
- 'ഇത് കേവലം ഏതെങ്കിലും കമ്പനിക്ക് നേരെയുള്ള അനാവശ്യ ആക്രമണമല്ല, മറിച്ച് ഇന്ത്യൻ സ്ഥാപനങ്ങളുടെ സ്വാതന്ത്ര്യത്തിനും അഭിലാഷങ്ങൾക്കും ഇന്ത്യയ്ക്കുമെതിരായ ആസൂത്രിത ആക്രമണമാണ്'; ഹിൻഡൻബർഗിന്റെ ആരോപണങ്ങൾക്ക് 413 പേജുള്ള മറുപടിയുമായി അദാനി ഗ്രൂപ്പ്; ലക്ഷ്യം ഓഹരി വിപണിയിലെ കരകയറൽ തന്നെ; വിപണി വീണ്ടും തുറക്കുന്ന ഇന്ന് അദാനി ഗ്രൂപ്പിന് അതിനിർണായക ദിനം
- ഒരു ഇന്ത്യൻ രൂപ സമം 3.25 പാക് രൂപ, ലങ്കയുടെ നാലര രൂപ; നേപ്പാൾ രൂപയുടെ മൂല്യം ഡോളറിന് 130 രൂപ; അയൽ രാജ്യങ്ങളുടെ കറൻസി തകരുമ്പോൾ ഡോളറിനെ 80ൽ പിടിച്ചു നിർത്തി ഇന്ത്യ; മാന്ദ്യത്തിനിടയിലും ഇന്ത്യ പിടിച്ചുനിൽക്കുന്നു
- ഷാർജാ- നെടുമ്പാശേരി എയർഇന്ത്യാ വിമാനത്തിൽ ഉണ്ടായിരുന്നത് 193 യാത്രക്കാരും ആറ് ജീവനക്കാരും; ഹൈഡ്രോളിക് സംവിധാനത്തിലെ തകരാർ മൂലം ഇറക്കാനാവാതെ 35 മിനിറ്റോളം സമയം വിമാനം ആകാശത്ത് ചുറ്റിപ്പറന്നു; എയർ ട്രാഫിക് കൺട്രോൾ റൂമിലേക്ക് വിവരമറിയതോടെ എമർജൻസി ലാൻഡിംഗിനായി സംവിധാനങ്ങൾ സജ്ജമായി; നെടുമ്പാശ്ശേരിയിൽ ഇന്നലെ ഒഴിവായത് വലിയ അപകടം
- രാഷ്ട്രീയത്തിനൊപ്പം ബിസിനസും വളർത്തിയ നേതാവ്; അതിസമ്പന്നനായ മന്ത്രി തെരഞ്ഞെടുപ്പു കമ്മീഷൻ മുമ്പിൽ കാണിച്ചത് 34 കോടി രൂപയുടെ ആസ്തിയെന്ന്; ഗാരേജിൽ ഉള്ളത് കോടികൾ വിലയുള്ള ബെൻസ് അടക്കം 70 വാഹനങ്ങൾ; മകനെ ബിസിനസിൽ ഇറക്കി മകളെ രാഷ്ട്രീയത്തിൽ നിയോഗിച്ച തന്ത്രജ്ഞൻ; നെഞ്ചു തുളച്ച വെടിയുണ്ടയുടെ കാരണം അജ്ഞാതം; വെടിയേറ്റ് കൊല്ലപ്പെട്ട നബ കിഷോർ ദാസിനെ അറിയാം..
- വി ഡി സതീശൻ ആവശ്യപ്പെടാതിരുന്നിട്ടും പുതിയ കാർ അനുവദിച്ചു സർക്കാർ; പ്രതിപക്ഷ നേതാവിന് വാങ്ങിയത് പുതിയ ഇന്നോവ ക്രിസ്റ്റ കാർ; പിന്നാലെ ധൂർത്തു ആരോപിച്ചു സർക്കാരിനെതിരെ യുഡിഎഫ് ധവളപത്രം ഇറക്കിയ സമയത്തു പ്രതിപക്ഷ നേതാവ് പുതിയ കാർ ഉപയോഗിക്കുന്നു സൈബർ കാപ്സ്യൂളും; താൻ പുതിയ കാറ് ചോദിച്ചിട്ടില്ലെന്ന് സതീശനും
- 'പണം തിരികെ തരാനുള്ളവർ എന്റെ മക്കളെ ഓർത്ത് ദയവ് ചെയ്ത് തരണം; ഒരു കോടി രൂപ ചെലവഴിച്ച് മകളുടെ വിവാഹം നടത്തണം; അവളുടെ പേരിൽ ധാരാളം സ്വർണവും ബാങ്കിൽ 29 ലക്ഷം രൂപയും ഉണ്ട്; ഞങ്ങൾക്കിവിടെ ജീവിക്കാനാകുന്നില്ല, ഞാനും ഭാര്യയും പോകുന്നു'; ആഗ്രഹം പങ്കുവെച്ച് ഭാര്യയെ കൊന്ന് വ്യാപാരി ജീവനൊടുക്കി
- ഫേസ്ബുക്ക് പരിചയം പ്രണയമായി; വീഡിയോകോളിലൂടെ തീവ്രമായി; പത്ത് വർഷത്തിനൊടുവിൽ ഒന്നിക്കാൻ തീരുമാനിച്ചു; കടൽ കടന്ന് ഇന്ത്യയിലെത്തിയ സ്വീഡിഷ് യുവതിക്ക് വരണമാല്യം ചാർത്തി യു പിക്കാരനായ യുവാവ്
- 'ഇസ്ലാമിന്റെ പേരിൽ സ്ഥാപിതമായ ഒരേയൊരു രാജ്യം; രാജ്യം സൃഷ്ടിച്ചത് അല്ലാഹു; സാമ്പത്തിക തകർച്ചയിൽ നിന്ന് കരകയറ്റേണ്ടതും അല്ലാഹു'; വിവാദ പരാമർശവുമായി പാക് ധനമന്ത്രി; സാമ്പത്തിക പ്രതിസന്ധിക്കിടെ പെട്രോൾ, ഡീസൽ വില കുത്തനെ വർധിപ്പിച്ച് പാക്കിസ്ഥാൻ
- ഇറാന്റെ ആയുധ നിർമ്മാണ ഫാക്ടറിയിൽ അജ്ഞാതരുടെ ഡ്രോൺ ആക്രമണം; ആയുധപ്പുര കത്തിനശിച്ചു; പിന്നിൽ ഇസ്രയേലെന്ന് സംശയിച്ച് ഇറാൻ; ഉത്തരവാദിത്തം ആരും ഏറ്റെടുക്കുന്നില്ല; ലോകം മറ്റൊരു മഹായുദ്ധത്തിനുള്ള പുറപ്പാടിലോ?
- നിലമ്പൂരുകാരി സ്വകാര്യ സ്കൂൾ അദ്ധ്യാപികയായ വീട്ടമ്മ രണ്ടു തവണ സിയറ ലിയോണിലും ഒരു തവണ മാലി ദ്വീപിലും ഒപ്പമുണ്ടായിരുന്നോ എന്ന് ഇഡിയുടെ ചോദ്യം; ഇല്ലെന്ന് മറുപടി നൽകി നിലമ്പൂർ എംഎൽഎ; യാത്രാ രേഖകൾ ഉയർത്തി ചോദിച്ചപ്പോൾ നേതാവ് പതറി; പിന്നെ പുറത്തിറങ്ങി കലി തുള്ളൽ; ആ യാത്ര പോയ സ്ത്രീയെ ഇഡി ചോദ്യം ചെയ്യും; പിവി അൻവറിനെ ഇഡി തളയ്ക്കുമോ?
- സ്റ്റാൻഡ്ഫോർഡിൽ നിന്ന് മാസ്റ്റർ ബിരുദമുള്ള മൂത്തമകൻ; നടനും രാഹുൽ പ്രിയങ്കാ ഗാന്ധി സേനയുടെ ദേശീയ വൈസ് പ്രസിഡന്റുമായ രണ്ടാമത്തെ മകൻ; ബാങ്ക് മാനേജറായി റിട്ടയർ ചെയ്തിട്ടും അഭിഭാഷകയായ ഭാര്യ; ഇപ്പോൾ ബിബിസി വിവാദത്തോടെ ക്രിസംഘികൾ; 'കിങ്ങിണിക്കുട്ടനും കിട്ടമ്മാവനും' തിരിഞ്ഞുകൊത്തുന്നു! എ കെ ആന്റണി കുടുംബത്തിന്റെ കഥ
- ആദ്യം പുഞ്ചിരിച്ചുകൊണ്ട് സെൽഫിക്ക് സഹകരിച്ചു; പിന്നാലെ ആരാധകന്റെ ഫോൺ വലിച്ചെറിഞ്ഞ് രൺബീർ കപൂർ; വൈറൽ വീഡിയോ
- യുകെയിലെത്തുന്ന മലയാളി വിദ്യാർത്ഥികളുടെ പട്ടിണി മാറ്റാൻ ഗുരുദ്ധ്വാരകളും ക്ഷേത്രവും; ''അമ്മേ ഇവിടെ പാലൊക്കെ ഫ്രീയായി കിട്ടും'' എന്ന് വീഡിയോ കോളിൽ തള്ളിയ കിടങ്ങൂർക്കാരൻ കഥയറിയാതെ ആട്ടമാടിയ വിദ്യാർത്ഥി; ആടുജീവിതം നയിക്കുന്നവരുടെ എണ്ണം കൂടുന്നു; നാട്ടിൽ നിന്നും കൊണ്ടുവന്ന കുത്തരി നോക്കി വിശന്നിരിക്കുന്നവരും യുകെയിൽ
- കേരളത്തിലെ നേതൃത്വത്തിനും ശശി തരൂരിനും നന്ദി പറഞ്ഞ് രാജിക്കത്ത്; കോൺഗ്രസിലെ എല്ലാ ഔദ്യോഗിക സ്ഥാനവും രാജിവച്ച് ആന്റണിയുടെ മകൻ; രാജ്യ താൽപ്പര്യത്തിനെതിരെയുള്ള നിലപാടുകൾക്ക് ചവറ്റുകൂട്ടയിലാണ് സ്ഥാനമെന്നും പ്രഖ്യാപനം; അനിൽ ആന്റണി ഇനി കോൺഗ്രസുകാരനല്ല; പത്ത് ദിവസം മുമ്പ് മുമ്പ് പിണറായി പറഞ്ഞത് സംഭവിക്കുമോ?
- 'പണം തിരികെ തരാനുള്ളവർ എന്റെ മക്കളെ ഓർത്ത് ദയവ് ചെയ്ത് തരണം; ഒരു കോടി രൂപ ചെലവഴിച്ച് മകളുടെ വിവാഹം നടത്തണം; അവളുടെ പേരിൽ ധാരാളം സ്വർണവും ബാങ്കിൽ 29 ലക്ഷം രൂപയും ഉണ്ട്; ഞങ്ങൾക്കിവിടെ ജീവിക്കാനാകുന്നില്ല, ഞാനും ഭാര്യയും പോകുന്നു'; ആഗ്രഹം പങ്കുവെച്ച് ഭാര്യയെ കൊന്ന് വ്യാപാരി ജീവനൊടുക്കി
- ബസ് സ്റ്റാൻഡിലെ ശുചി മുറിയിൽ സ്കൂൾ യൂണിഫോം മാറ്റി കാമുകന്റെ ബൈക്കിൽ കയറി പറന്നത് കോവളത്തേക്ക്; പ്രിൻസിപ്പൾ അറിഞ്ഞപ്പോൾ പിടിക്കാൻ വളഞ്ഞ പൊലീസിന് നേരെ പാഞ്ഞടുത്തത് ബ്രൂസിലിയെ പോലെ; താരമാകൻ ശ്രമിച്ച കാമുകൻ ഒടുവിൽ തറയിൽ കിടന്ന് നിരങ്ങി; ഇൻസ്റ്റാഗ്രാമിലെ ഫ്രീക്കന്റെ സ്റ്റണ്ട് വീഡിയോ ചതിയൊരുക്കിയപ്പോൾ
- ലോകമെമ്പാടും വേരുകളുള്ള ധനകാര്യ ഡിറ്റക്റ്റീവുകൾ; വിമാന ദുരന്തമുണ്ടായ സ്ഥലത്തിന്റെ പേരിട്ടത് പ്രതീകാത്മകം; കമ്പനികളുടെ തട്ടിപ്പുകൾ കണ്ടെത്തി റിപ്പോർട്ട് പ്രസിദ്ധീകരിക്കും; തുടർന്ന് അവരുമായി വാതുവെച്ച് ലാഭം നേടും; നിക്കോളയെ തൊട്ട് മസ്ക്കിനെ വരെ പൂട്ടി; ഇപ്പോൾ നീക്കം ഇന്ത്യയെ തകർക്കാനോ? അദാനിയെ വിറപ്പിക്കുന്ന ഹിൻഡൻബർഗിന്റെ കഥ
- 'ഒരു പുരുഷനിൽ നിന്ന് സ്ത്രീ ആഗ്രഹിക്കുന്നത് നിർലോഭം ലഭിക്കും; ഭക്ഷണം കഴിക്കുക മാത്രമല്ല, കഴിപ്പിക്കുക കൂടി ചെയ്യുന്നയാളാണ്; തനിക്കായി കല്യാണം ആലോചിച്ചിരുന്നു'; മോഹൻലാലിനെക്കുറിച്ച് ശ്വേതാ മേനോൻ
- മകൻ മരിച്ചു; 28 കാരിയായ മരുമകളെ വിവാഹം ചെയ്ത് അമ്മായിഅച്ഛൻ; വിവാഹ ചിത്രം വൈറലായി; പൊലീസ് അന്വേഷണം
- പ്രണയം തുടങ്ങിയത് രണ്ടു കൊല്ലം മുമ്പ്; അകാലത്തിൽ സഹപാഠിയുടെ ജീവനെടുത്ത് കാൻസർ എന്ന ക്രൂരത; കാമുകന്റെ മരണം 19കാരിയുടെ മനസ്സിലുണ്ടാക്കിയത് എല്ലാം നഷ്ടമായെന്ന നിരാശ; ആൺസുഹൃത്തിന്റെ വിയോഗത്തിന്റെ 41-ാം നാൾ എലിവിഷം വാങ്ങി കഴിച്ചത് ആത്മഹത്യാ കുറിപ്പും എഴുതി വച്ച്; എല്ലാം വീട്ടുകാർക്കും അറിയാമായിരുന്നു; അഞ്ജുശ്രീ പാർവ്വതിയുടെ ജീവനൊടുക്കൽ കാമുക വേർപാടിൽ
- ജയയുടെ ആ ഒറ്റ ഡയലോഗ് തിരുത്തണം; ജയ തിരുത്തണം തിരുത്തിയെ തീരൂ, ഇല്ലെങ്കിൽ കുറച്ചേറെ പേർ കൂടി തിന്നു തിന്ന് വലയും; ജയ ജയ ഹേ സിനിമ പെരുത്തിഷ്ടമായെങ്കിലും ഒരുഡയലോഗ് പ്രശ്നമെന്ന് ഡോ.സുൾഫി നൂഹ്
- തുരങ്കത്തിനുള്ളിൽ തോക്കുമായി ഒളിവിൽ കഴിഞ്ഞ സദ്ദാം ഹുസൈനെ കണ്ടെത്തിയത് എങ്ങനെ? പിടികൂടിയപ്പോൾ സദ്ദാം പ്രതികരിച്ചത് എങ്ങനെ? ഓപ്പറേഷനിൽ പങ്കെടുത്ത ഒരു പട്ടാളക്കാരൻ 19 വർഷത്തിനു ശേഷം മനസ്സ് തുറക്കുമ്പോൾ
- മൂന്നര വയസ്സുകാരി മകളുമായി പെയ് ന്റിങ് തൊഴിലാളിയോടൊപ്പം ഒളിച്ചോടിയത് 11വർഷം മുമ്പ്; പത്തുവർഷത്തോളമായി പുതിയ ഭർത്താവുമായി താമസിച്ചത് ബംഗളൂരുവിൽ; മലപ്പുറത്ത് നിന്നും ഒളിച്ചോടിയ യുവതിയേയും കുഞ്ഞിനേയും കണ്ടെത്തി
- മാപ്പിളപ്പാട്ട് മാത്രമേ പാടാവൂ, അല്ലെങ്കിൽ അടിക്കുമെന്ന ഭീഷണിയുമായി സദസ്സിലെ ഇക്ക; 'ഇക്ക ഒന്നിങ്ങു വന്നേ, ഇത് വളരെ ഇൻസൽട്ടിങ്ങാണ്.. എന്താണ് ചേട്ടാ ഇങ്ങനെയൊന്നും പറയാൻ പാടില്ല' എന്നു പറഞ്ഞ പ്രശ്നക്കാരനെ വേദിയിലേക്ക് വിളിച്ചു ശകാരിച്ചു ഗായിക; കൈയടിച്ചു സദസ്സും; പിന്നാലെ കുറ്റപ്പെടുത്തലുമായി വ്യാപാരി വ്യവസായി നേതാവും; ഈരാറ്റുപേട്ട നഗരോത്സവത്തിൽ സംഭവിച്ചത്
- ഗോവ കാസിനോവയിൽ നടക്കുന്ന ഓൺലൈൻ ചൂതാട്ടത്തിൽ പണം നിക്ഷേപിച്ചാൽ മണിക്കൂറുകൾക്കുള്ളിൽ രണ്ടിരട്ടിയോളം ലാഭവിഹിതം ലഭിക്കുമെന്ന് വാഗ്ദാനം; ഓൺലൈൻ ചൂതാട്ടത്തിന്റെ പേരിൽ ലക്ഷങ്ങൾ തട്ടിയ മലപ്പുറത്തെ ദമ്പതികൾ കുടുങ്ങി; പൊക്കിയത് തമിഴ്നാട് ഏർവാടിയിലെ രഹസ്യ കേന്ദ്രത്തിൽ നിന്ന്
- മംഗലാപുരത്തെ രണ്ടാം ശസ്ത്രക്രിയക്ക് ശേഷം സുഹൃത്തിനെ കാണാൻ അവൾ എത്തി; കൂട്ടുകാരി മടങ്ങിയപ്പോൾ അമ്മയോട് പറഞ്ഞത് ഇത് എനിക്ക് ഇഷ്ടമുള്ള കുട്ടിയെന്ന്; അവളെ പെണ്ണു ചോദിച്ചു പോകണമെന്ന് അച്ഛനോട് ചട്ടവും കെട്ടി; പിന്നെ അപ്രതീക്ഷിതമായി വിപിൻരാജ് മരണത്തിന് കീഴടങ്ങി; ആഘാതം താങ്ങാൻ കഴിയാതെ മരണം പുൽകി അഞ്ജുശ്രീയും
- ഇനി കലോൽസവ വേദിയിലേക്ക് ഇല്ല; കൗമാരക്കാരുടെ ഭക്ഷണത്തിൽ പോലും ജാതിയും വർഗ്ഗീയതയും വാരിയെറിയുന്നു; തന്നെ മലീമസപ്പെടുത്താൻ നടന്നത് ബോധപൂർവ്വ നീക്കം; അടുക്കള കൈകാര്യം ചെയ്യാൻ ഭയം തോന്നുന്നു; അനാവശ്യ വിവാദങ്ങളിൽ മനംനൊന്ത് പഴയിടം പിന്മാറുന്നു; പരാതി രഹിത ഭക്ഷണമൊരുക്കാൻ കലോത്സവത്തിന് ഇനി പാചക കുലപതി വരില്ല; 'അരുണിന്റെ ബ്രാഹ്മണിക്കൽ അജണ്ട' വിജയിക്കുമ്പോൾ
- നിനക്കുള്ളതെല്ലാം തരൂ.. നിന്റെ അനുഗ്രഹത്താൽ ഇന്നുമുതൽ എന്നും ഞാൻ കടപ്പെട്ടവളായിരിക്കും'; ശരീരത്തിന്റെ നിറം നഷ്ടപ്പെടുന്ന രോഗാവസ്ഥ; തന്റെ രോഗവിവരത്തെക്കുറിച്ച് ഹൃദയം തൊടുന്ന കുറിപ്പുമായി മമത മോഹൻദാസ്
- നിലമ്പൂരുകാരി സ്വകാര്യ സ്കൂൾ അദ്ധ്യാപികയായ വീട്ടമ്മ രണ്ടു തവണ സിയറ ലിയോണിലും ഒരു തവണ മാലി ദ്വീപിലും ഒപ്പമുണ്ടായിരുന്നോ എന്ന് ഇഡിയുടെ ചോദ്യം; ഇല്ലെന്ന് മറുപടി നൽകി നിലമ്പൂർ എംഎൽഎ; യാത്രാ രേഖകൾ ഉയർത്തി ചോദിച്ചപ്പോൾ നേതാവ് പതറി; പിന്നെ പുറത്തിറങ്ങി കലി തുള്ളൽ; ആ യാത്ര പോയ സ്ത്രീയെ ഇഡി ചോദ്യം ചെയ്യും; പിവി അൻവറിനെ ഇഡി തളയ്ക്കുമോ?
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്