ലോകകപ്പിൽ അർജന്റീനയെ അടിച്ചുപരത്തിയതിൽ ഒതുങ്ങുന്നില്ല സൗദിയിലെ മാറ്റം; ഗൾഫ് നാടുകളിൽ കഴിഞ്ഞ 20 വർഷം സംഭവിച്ചത് വിപ്ലവകരമായ മാറ്റങ്ങൾ: വെള്ളാശേരി ജോസഫ് എഴുതുന്നു

വെള്ളാശേരി ജോസഫ്
സൗദി അറേബ്യ മുൻ ലോക ചാമ്പ്യന്മാരായ അർജന്റീനയെ ഫുട്ബോളിൽ തോൽപിച്ചതിനൊപ്പം സൗദിയിലും ഗൾഫിലും കഴിഞ്ഞ പത്തിരുപത് വർഷങ്ങളായി നടക്കുന്ന മാറ്റങ്ങളെ കൂടിയാണ് നോക്കി കാണേണ്ടത്. പല മലയാളികളും അതു നോക്കികാണുവാൻ മടിക്കുന്നു. സൗദി, യു.എ.ഇ. പോലുള്ള ഗൾഫ് നാടുകൾ പുരോഗതിയിലേക്ക് നീങ്ങുന്നതിന്റെ സൂചനയായി തന്നെ ഫുട്ബോളിലെ ഈ ജയത്തേയും കാണുവാൻ സാധിക്കും. 1970-കൾ തൊട്ട് ഗൾഫിൽ എണ്ണപ്പണം സമൃദ്ധമായി ഉണ്ടായിരുന്നിട്ടും ലോകോത്തരമായ വിദ്യാഭ്യാസ സ്ഥാപനങ്ങളോ, ഗവേഷണ സ്ഥാപനങ്ങളോ ഒന്നും അവിടെ ഇല്ലായിരുന്നു. സ്പോർട്ട്സിലും അത്ലറ്റിക്സിലും വലിയ നേട്ടങ്ങൾ ഉണ്ടാക്കുന്നതിലും അവർ പരാജയപ്പെട്ടിരുന്നു.
കഴിഞ്ഞ പത്തിരുപതു വർഷമായി മാത്രമാണ് സൗദി, യു.എ.ഇ. പോലുള്ള ഗൾഫ് രാജ്യങ്ങളിൽ മാറ്റങ്ങൾ കണ്ടു തുടങ്ങിയത്. ദുബായിൽ 163 നിലകളുള്ള ബുർജ് ഖലീഫ അടക്കം 300 മീറ്റർ ഉയരമുള്ള 28 കെട്ടിടങ്ങൾ കൂടിയുണ്ട്. വികസന കാര്യത്തിൽ ദുബായിയെ വെല്ലാനാണിപ്പോൾ മറ്റു ഗൾഫ് രാജ്യങ്ങൾ ശ്രമിക്കുന്നത്. 105 മൈൽ നീളമുള്ള വൻ കെട്ടിടങ്ങൾ പാരലൽ ആയി നിരന്നു നിൽക്കുന്ന വമ്പൻ പദ്ധതിക്കൊരുങ്ങിയിരിക്കുകയാണ് ഇന്നിപ്പോൾ സൗദി അറേബ്യ. അംബരചുംബികളായ കെട്ടിടങ്ങൾ നിരന്നുനിൽക്കുന്ന ഈ 105 മൈൽ നീളമുള്ള പദ്ധതി 500 ബില്യൺ ഡോളറിന്റെ ആണെന്ന് പറയുമ്പോൾ, എത്ര വിപുലമായ പ്രൊജക്റ്റ് ആണത് എന്ന് സങ്കൽപിക്കുവാൻ സാധിക്കും. ദുബായ് ഇപ്പോൾ തന്നെ കെട്ടിടങ്ങളുടെ ഉയരത്തിന്റെ കാര്യത്തിൽ ന്യുയോർക്കിനേയും, ചൈനീസ് നഗരമായ 'ഷെൻസനേയും' മറികടന്നു കഴിഞ്ഞു.
ഇതിനിടയിൽ ഏറ്റവും പ്രധാനമായി കാണേണ്ട കാര്യമെന്താണെന്നുവച്ചാൽ, സ്ത്രീകളുടെ 'വർക് പാർട്ടിസിപ്പേഷൻ' ശതമാനം സൗദി അറേബ്യയിൽ കേവലം അഞ്ചു വർഷങ്ങൾക്കുള്ളിൽ ഇരട്ടിയായി എന്നുള്ളതാണ്. ഇപ്പോൾ സൗദിയിൽ തൊഴിൽ എടുക്കുന്നവരിൽ 35 ശതമാനത്തോളമുള്ളത് സ്ത്രീകളാണ്. ശരിക്കും വിപ്ലവകരമായ മാറ്റമാണത്. ഇന്നിപ്പോൾ ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള ധാരാളം യുവതീ യുവാക്കൾ പാശ്ചാത്യ സ്ഥാപനങ്ങളിൽ പോയി പഠിക്കുന്നുമുണ്ട്.
സദാചാര പൊലീസിങ്ങും, മത പൊലീസുമൊക്കെയാണ് പണ്ട് ഗൾഫ് രാജ്യങ്ങളുടെ പുരോഗതിക്ക് തടസം നിന്നിരുന്നത്. രണ്ടു മാസം മുമ്പാണല്ലോ ഇറാനിൽ ഹിജാബ് ധരിക്കാത്തതിന് തലക്ക് അടിയും ഇടിയുമൊക്കെ കൊടുത്ത് ഒരു 22 വയസ്സുകാരിയായ യുവതിയെ തല്ലിക്കൊന്നത്. മഹ്സ അമിനി എന്ന ആ 22 വയസ്സുകാരിയുടെ പേരിൽ ആരംഭിച്ച പ്രക്ഷോഭത്തിന് പരസ്യമായ പിന്തുണ നൽകിക്കൊണ്ട് ഇറാനിയൻ ഫുട്ബോൾ താരങ്ങൾ അവരുടെ ദേശീയ ഗാനം പാടാൻ വിസമ്മതിച്ച വാർത്ത ഇപ്പോൾ ഖത്തറിൽ നിന്ന് വരുന്നുണ്ട്. സൗദിയിലും പണ്ട് ഇതുപോലെ അടിയും തൊഴിയുമൊക്കെ അവിടുത്തെ മത പൊലീസ് കൊടുക്കുമായിരുന്നു. സൗദിയിൽ ജോലി ചെയ്ത പല മലയാളികളും കഴിഞ്ഞ നൂറ്റാണ്ടിൽ അതൊക്കെ ഇഷ്ടംപോലെ കണ്ടിട്ടുണ്ട്; അവരൊക്കെ അതിനെ കുറിച്ച് എഴുതിയിട്ടുമുണ്ട്.
പണ്ട് മത പൊലീസ് ആയിരുന്നു സൗദിയിലെ എല്ലാ കാര്യങ്ങളും നിയന്ത്രിച്ചിരുന്നത്. അന്ന് സൗദിയിൽ പോയ ബിജു കുമാർ ആലക്കോട് ഒക്കെ അതിനെ കുറിച്ച് ധാരാളം എഴുതിയിട്ടുണ്ട്. അന്നൊക്കെ വെള്ളിയാഴ്ച പ്രാർത്ഥന കഴിഞ്ഞാൽ, സൗദിയിൽ ചാട്ടവാറടിയും തല വെട്ടലും സാധാരണ സംഭവം മാത്രമായിരുന്നു. പ്രാർത്ഥനാ സമയങ്ങളിൽ നമാസ് നടത്താത്ത മുസ്ളീങ്ങൾക്കും മത പൊലീസിന്റെ തല്ല് നല്ലതുപോലെ കിട്ടുമായിരുന്നു. സൗദിയിൽ 1980-കളിൽ സ്ത്രീകൾ അബായ മാത്രമേ ധരിച്ചിരുന്നുള്ളൂ; മുഖവും മറച്ചിരുന്നൂ. സ്ത്രീകൾക്ക് ഡ്രൈവ് ചെയ്യാൻ സ്വാതന്ത്ര്യം ഇല്ലായിരുന്നു. പൊതു സ്ഥലങ്ങളിൽ സ്ത്രീകൾക്കും പുരുഷന്മാർക്കും വെവ്വേറെ ഇടങ്ങളായിരുന്നു കഴിഞ്ഞ നൂറ്റാണ്ടിന്റെ അവസാനം വരെ. അന്നൊക്കെ ഫാമിലി ഉള്ളിടത് വിവാഹം കഴിക്കാത്തവർക്ക് പ്രവേശനം ഇല്ലായിരുന്നു. ഹോട്ടലുകളിൽ ആണിനും പെണ്ണിനും ഒരുമിച്ചിരിക്കാൻ പാടില്ലായിരുന്നു. ജോലി സ്ഥലങ്ങളിൽ ഒന്നും സ്ത്രീകൾ ഇല്ലായിരുന്നു.
ഏറ്റവും കർക്കശമായ മത നിയമങ്ങൾ ഉണ്ടായിരുന്ന സൗദി അറേബ്യ പോലും ഇന്നിപ്പോൾ ലിബറൽ ആയി മാറുന്ന കാഴ്ചയാണ് വിഷ്വൽ മീഡിയയിലൂടെ കാണാൻ സാധിക്കുന്നത്. ഇസ്ലാമിക രാജ്യങ്ങളിൽ പെട്ട പാക്കിസ്ഥാനിലെ ഫ്യുഡൽ-എലീറ്റ് വിഭാഗത്തിലെ സ്ത്രീകൾ പണ്ടു മുതലേ വളരെ സ്വതന്ത്രർ ആയി ജീവിക്കുന്നവരാണ്. ബേനസീർ ഭൂട്ടോയെ പോലെയും, 'Blood and Sword: A Daughter's Memoir' എന്ന പുസ്തകം എഴുതിയ ഫാത്തിമ ഭൂട്ടോയെ പോലെയും അനേകം സ്ത്രീകൾ പാക്കിസ്ഥാനിൽ ഉണ്ട്. പാക്കിസ്ഥാൻ എഴുത്തുകാരി ബാപ്സി സിധ്വയുടെ 'പാക്കിസ്ഥാനി ബ്രയ്ഡ്' എന്ന ഇംഗ്ലീഷ് നോവൽ പണ്ട് ഇതെഴുതുന്നയാൾ വായിച്ചിട്ടുണ്ട്. ആ രീതിയിലുള്ള ഫ്യുഡൽ-എലീറ്റ് വിഭാഗത്തിലെ സ്ത്രീകൾ മാത്രമല്ല സൗദിയിൽ സ്വാതന്ത്ര്യം അനുഭവിക്കുന്നത് എന്നുള്ളതാണ് ഇന്നത്തെ സൗദി അറേബ്യയുടെ പ്രത്യേകത. സൗദിയിൽ ഇന്നിപ്പോൾ സ്ത്രീകൾക്ക് വേഷത്തിനും ചോയ്സ് ഉണ്ട്. മുഖം മറയ്ക്കണം എന്നില്ല. അബായാ (സ്ത്രീകൾ ധരിക്കുന്ന കറുത്ത വേഷം) നിർബന്ധമല്ല. മാന്യമായ ഏത് വസ്ത്രമുടുത്തും വെളിയിൽ ഇറങ്ങാം. മുഖമൊഴികെ ശരീരം വെളിയിൽ കാണിക്കരുതെന്ന് മാത്രം.
ഇരുപത് വർഷങ്ങൾക്ക് മുമ്പ് പോലും സൗദിയിൽ സ്ത്രീകൾക്ക് പല കാര്യങ്ങളിലും വിലക്ക് ഉണ്ടായിരുന്നു. അതിൽ നിന്നും സൗദി ഇന്നിപ്പോൾ എത്രയോ മാറിയിരിക്കുന്നൂ. പണ്ടത്തെ സൗദി അറേബ്യയിലെ സ്ഥിതി വെച്ച് നോക്കുമ്പോൾ, സ്ത്രീകൾക്ക് തനിയെ ഡ്രൈവ് ചെയ്യാനുള്ള അനുവാദം തന്നെ വലിയ പുരോഗമനമാണ്. മുഖം കാണിച്ചുള്ള ഡ്രസ്സ് പോലും പണ്ട് അവിടെ രാജകുടുംബങ്ങളിൽ ഒക്കെ ഉള്ള സ്ത്രീകൾ മാത്രമേ ധരിച്ചിരുന്നുള്ളൂ. ഇരുപത് വർഷങ്ങൾക്ക് മുമ്പ് രാജകുടുംബങ്ങളിലെ സ്ത്രീകൾ വിദേശത്ത് പോകുമ്പോൾ മോഡേൺ ഡ്രസ്സ് ഇട്ട് നടക്കുന്നതും, വാഹനങ്ങൾ സ്വയം ഓടിക്കുന്നതും അവിടെ വിമർശനങ്ങൾ ക്ഷണിച്ചു വരുത്തിയിരുന്നൂ.
എന്തായാലും അതിൽ നിന്നൊക്കെ വ്യത്യസ്തമായി ഇപ്പോൾ സൗദി, യു.എ.ഇ. പോലുള്ള ഗൾഫ് നാടുകൾ പുരോഗതിയിലേക്ക് നീങ്ങുകയാണ്. യു.എ.ഇ.-യിൽ ബഹിരാകാശ യാത്ര, ഉപഗ്രഹ വിക്ഷേപണം തുടങ്ങിയ അനേകം മേഖലകളിൽ സ്ത്രീകൾ ഇന്നിപ്പോൾ മുന്നിലുണ്ട്. സൗദിയിൽ കുറച്ചു നാൾ മുമ്പ് സ്ത്രീകൾക്ക് വാഹനമോടിക്കുന്നതിൽ ദശാബ്ദങ്ങളായി ഉണ്ടായിരുന്ന വിലക്ക് നീക്കിയതും സ്ത്രീകൾക്ക് മേൽ ബന്ധുക്കളായ പുരുഷന്മാർക്ക് ഏകപക്ഷീയമായ അധികാരം നൽകുന്ന 'രക്ഷാകർതൃ നിയമങ്ങൾ' ലഘൂകരിച്ചതുമൊക്കെ മുഹമ്മദ് ബിൻ സൽമാൻ രാജാവ് കൊണ്ടുവന്ന സ്ത്രീപക്ഷ പരിഷ്കാരങ്ങളായിരുന്നു.
കുറച്ചു നാൾ മുമ്പ് സൗദിയിലെ വനിതാ പ്രൊഫഷണൽ ഫോട്ടോഗ്രാഫേഴ്സുമായുള്ള ഒരു ഇന്റ്റർവ്യൂ ടി.വി.-യിൽ ഇതെഴുതുന്നയാൾ കണ്ടിരുന്നു. ആ ഡോക്കുമെന്റ്ററിയിൽ വളരെ ആത്മവിശ്വാസത്തോടെയാണ് ആ സൗദി സ്ത്രീകൾ സംസാരിക്കുന്നത് കണ്ടത്. ക്യാമറയും തൂക്കിയിട്ട് ബൈക്ക് ഓടിച്ചു ആ സ്ത്രീകളൊക്കെ വരുന്നത് ഡോക്കുമെന്റ്ററിയിൽ നന്നായി കാണിച്ചിരുന്നു. ഇത്തരത്തിൽ സൗദിയിൽ ഇഷ്ടംപോലെ വനിതാ പ്രൊഫഷണലുകൾ ഇപ്പോഴുണ്ട്.
ടെക്നോളജിയുടെ ഇടപെടലാണ് സൗദിയിൽ മാറ്റങ്ങൾ വേഗത്തിലാക്കിയത്. ആധുനികതയെ കുറിച്ചുള്ള ഒരു നിർവചനം തന്നെ 'സയൻസ് ഇൻ ദ ഫോം ഓഫ് ടെക്നോളജി' എന്നതാണല്ലോ. ഈ ഡിജിറ്റൽ യുഗത്തിൽ, 'സയൻസ് ഇൻ ദ ഫോം ഓഫ് ടെക്നോളജി' സമൂഹത്തിൽ മാറ്റങ്ങൾ വളരെ ത്വരിത ഗതിയിൽ ആക്കുന്നൂ. ഒരു സ്മാർട്ട് ഫോൺ സൃഷ്ടിക്കുന്ന വിപ്ലവകരമായ മാറ്റം തന്നെ നോക്കിയാൽ അതു കാണുവാൻ സാധിക്കും. ഇന്നത്തെ സൗദി പൗരന്മാർ അവരുടെ ജീവിതത്തിലെ എല്ലാ കാര്യങ്ങളും ഇന്റ്റർനെറ്റും സ്മാർട്ട് ഫോണും വഴി ആക്കുമ്പോൾ, വൻ മാറ്റങ്ങൾക്കാണ് അവിടെ തുടക്കം കുറിക്കുക.
ഈയടുത്ത് സൗദിയിൽ നിന്ന് സ്ത്രീകൾ മാത്രം ഓപ്പറേറ്റ് ചെയ്ത ഒരു വിമാനയാത്ര വൻ വാർത്താ പ്രാധാന്യം നേടിയിരുന്നൂ; പൈലറ്റിന്റെ അടക്കം ആ വിമാനം മാനേജ് ചെയ്ത സ്ത്രീകളുടെ ഫോട്ടോകൾ പത്രങ്ങളിൽ വന്നതുമാണ്. സൗദിയിൽ മിക്ക രംഗങ്ങളിലും ഇന്നിപ്പോൾ സ്ത്രീകൾ ജോലി ചെയ്യുന്നുണ്ട്. പണ്ട് ഹോട്ടലുകളിൽ ആണിനും പെണ്ണിനും ഒരുമിച്ചിരിക്കാൻ പാടില്ലായിരുന്നു. ജോലി സ്ഥലങ്ങളിൽ ഒന്നും സ്ത്രീകൾ ഇല്ലായിരുന്നു. പക്ഷെ സൗദിയിലെ ഇന്നത്തെ കാഴ്ചകൾ തീർത്തും വ്യത്യസ്തമാണ്.
നിരവധി സ്ത്രീകൾ ഡ്രൈവ് ചെയ്യുന്നൂ. മുഖവും തലയും മറയ്ക്കേണ്ടവർക്ക് മറക്കാം. അല്ലാത്തവർക്ക് അങ്ങനേയും ആകാം. ഓഫീസുകളിൽ, സൂപ്പർ മാർക്കറ്റുകളിൽ, ഹോട്ടലുകളിൽ, ഓൺലൈൻ സംരംഭങ്ങളിൽ, ഡെലിവറി തുടങ്ങി എല്ലാ മേഖലകളിലും രാവെന്നോ പകലെന്നോ ഭേദം ഇല്ലാതെ ഇന്ന് സൗദിയിൽ സ്ത്രീകൾ ജോലി ചെയ്യുന്നുണ്ട്. റെസ്റ്റോറന്റ്റിലും മറ്റും ആണിനും പെണ്ണിനും ഒരുമിച്ചിരിക്കാം. ആ രീതിയിൽ സൗദി ഇപ്പോൾ മാറ്റത്തിന്റെ പാതയിലാണ്. ഈയിടെ സൗദിയിൽ നടന്ന ഫാഷൻ പരേഡിൻന്റെ വീഡിയോ കണ്ടിരുന്നൂ. പാശ്ചാത്യ നാടുകളിൽ നടക്കുന്ന ഫാഷൻ പരേഡ് പോലെ തന്നെ ആയിരുന്നു അതും. നഗ്നതാ പ്രദർശനം ഇല്ലായിരുന്നൂ എന്നേയുള്ളൂ. സൗദിയും ഗൾഫ് രാജ്യങ്ങളും എന്തായാലും മറ്റൊരു ലാസ് വെഗസ്സോ, ആംസ്റ്റർഡാമോ ആയി മാറാൻ പോവുന്നില്ല. ആരും അവരിൽ നിന്ന് അത്തരം മാറ്റങ്ങളൊന്നും പ്രതീക്ഷിക്കുന്നുമില്ല. അവരുടെ ആധുനികവൽക്കരണത്തിന്റെ രീതികൾ അവർ തന്നെ നിശ്ചയിക്കട്ടെ. ഓരോ രാജ്യത്തിനും അതാണ് നല്ലതും.
(ലേഖകൻന്റെ ഈ അഭിപ്രായങ്ങൾ തീർത്തും വ്യക്തിപരമാണ്. അതിന് ലേഖകന്റെ ജോലിയുമായി ഒരു ബന്ധവുമില്ല)
- TODAY
- LAST WEEK
- LAST MONTH
- നിരവധി അന്യഗ്രഹ വാഹനങ്ങൾ അമേരിക്കയിൽ കണ്ടെത്തി; അവ പറത്തിയിരുന്ന മനുഷ്യരല്ലാത്ത പൈലറ്റുമാരുടെ മൃതദേഹവും കണ്ടെടുത്തിട്ടുണ്ട്; അന്യഗ്രഹ ജീവികളുടെ സാങ്കേതിക വിദ്യ സ്വന്താമാക്കാൻ അമേരിക്കയും സഖ്യകക്ഷികളും അതീവ രഹസ്യ ശ്രമത്തിൽ; പുതിയ വെളിപ്പെടുത്തലുകളുമായി മുൻ അമേരിക്കൻ ഇന്റലിജൻസ് ഉദ്യോഗസ്ഥൻ
- ഓട്ടോ കൂലിയായ 100 രൂപ കടം പറഞ്ഞു; 30 വർഷത്തിന് ശേഷം ഡ്രൈവറെ തേടിപ്പിടിച്ച് നൂറിരട്ടിയായി തിരികെ നൽകി യാത്രക്കാരൻ
- റെയ്ഡ് നടന്നപ്പോൾ ഉറഞ്ഞു തുള്ളിയ ബിബിസിക്ക് കുറ്റം ഏൽക്കുമ്പോൾ മൗനം; 40 കോടി ഇന്ത്യയിൽ വെട്ടിച്ചെന്നു ലോക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുമ്പോൾ ഒരു വരി എഴുതാതെ വാർത്ത മുക്കി ബിബിസി; വാർത്താലോകത്തെ ധർമ്മിഷ്ഠർ എന്ന് പുകഴ്ത്തപ്പെട്ട മാധ്യമത്തിന് തീരാ കളങ്കം; കേരളത്തിലെത്തിയും നിറം കലർത്തിയ വാർത്ത നൽകിയത് മൂന്നു മാസം മുൻപ്
- ലിൻസിയും ജസീലും താമസിച്ചത് ദിവസം 1500 രൂപയിലധികം വാടക വരുന്ന ഹോട്ടലിൽ; കടങ്ങളെല്ലാം വീട്ടിയ ശേഷം കാനഡയ്ക്ക് പറക്കാമെന്നു ലിൻസി ഉറപ്പു നൽകി; വ്യാജ വിവാഹ സർട്ടിഫിക്കറ്റ് ഉണ്ടാക്കിയാൽ മതിയെന്നും പറഞ്ഞതോടെ കടംകയറി മുടിഞ്ഞു നിൽക്കുന്ന യുവാവ് എല്ലാം വിശ്വസിച്ചു; എല്ലാം പച്ചക്കള്ളം എന്നറിഞ്ഞപ്പോൾ ഇടപ്പള്ളിയിൽ അരുംകൊല
- ആനവണ്ടിയെക്കാൾ വലിയ കടബാധ്യതയിൽ മൂർഖൻപറമ്പ്! പത്ത് മാസം കൊണ്ട് 10ലക്ഷം പേർ യാത്ര ചെയ്ത ചരിത്രം പഴങ്കഥ; വിദേശ വിമാനങ്ങൾക്ക് കേന്ദ്രാനുമതി കിട്ടാത്തത് തിരിച്ചടി; ഗോ ഫസ്റ്റും നിലച്ചതോടെ പ്രതിസന്ധി മൂർച്ഛിച്ചു; ഉയർന്ന ടിക്കറ്റ് നിരക്കും കിയാലിൽ ആളെ കുറച്ചു; വേണ്ടത് അടിയന്തര ഇടപെടൽ; കെ എസ് ആർ ടി സിയുടെ ദു:സ്ഥിതിയിൽ കണ്ണൂർ വിമാനത്താവളം
- ലോക്സഭയിലേക്ക് ബിജെപിയുടെ സഖ്യ കക്ഷിയാകാൻ ദേവഗൗഡയും മകനും ചർച്ചകളിൽ; അമിത് ഷായുമായി നേരിട്ട് കൂടിയാലോചനകൾക്ക് കർണ്ണാടകയിലെ 'ദേശീയ നേതൃത്വം'; ബിജെപിയുമായി ജെഡിഎസ് അടുത്താൽ പ്രതിസന്ധിയിലാകുക മന്ത്രി കൃഷ്ണൻകുട്ടിയും മാത്യൂ ടി തോമസും; ശ്രേയംസ് കുമാർ ലയനത്തിനും ഇല്ല; ഇടതുപക്ഷത്തെ ഒരു ഘടകകക്ഷി ബിജെപിയിലേക്കോ?
- നെറ്റ് ഓൺ ചെയ്യുന്ന സമയം മുതൽ നിയന്ത്രണം അജ്ഞാത സംഘത്തിന്; മരണ രംഗങ്ങൾ ഇന്റർനെറ്റിൽ ലൈവായി ഇട്ടതും അവസാന ടാസ്കിന്റെ ഭാഗം; ജാപ്പാനീസും ഫ്രഞ്ചും ഹിന്ദിയും ഇംഗ്ലീഷും പഠിച്ചതും ടാസ്ക്; വണ്ടന്മെട്ടിൽ പ്ലസ് ടുക്കാരന്റെ ആത്മഹത്യയ്ക്ക് പിന്നിലും ഓൺലൈൻ ഗെയിം ചതി; കൂടുതൽ വിദ്യാർത്ഥികൾ ഗെയിമിന് അടിമകൾ? പതിനേഴുകാരന് സംഭവിച്ചത്
- മറുനാടൻ ടിവിയുടെ ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്തു; മറുനാടൻ മലയാളിക്ക് നേരെയും ഹാക്കിങ് ശ്രമം; മറുനാടൻ മലയാളിക്കും മറുനാടൻ ടിവിക്കും പുതിയ ഫേസ്ബുക്ക് പേജുകൾ; വാർത്താ ലിങ്കുകളും വീഡിയോകളും ലഭിക്കാൻ പുതിയ പേജുകളിൽ ലൈക്ക് ചെയ്യുക: ഷാജൻ സ്കറിയയുടെ വീഡിയോ കാണാം..
- യുക്രെയിനിലെ ഡാം തകർത്തത് റഷ്യയെന്നു തന്നെ സൂചന; അപകടത്തിൽ ആയിരങ്ങൾ കൊല്ലപ്പെട്ടെന്ന് റിപ്പോർട്ട്; റഷ്യയുടെ നിയന്ത്രണത്തിലുള്ള ഡാം പൊട്ടി വെള്ളം കുതിച്ചതോടെ മുങ്ങിയത് അനേകം ചെറു പട്ടണങ്ങളും ഗ്രാമങ്ങളും
- ശ്രദ്ധ സതീഷ് 16 പേപ്പറുകളിൽ 12 ലും പരാജയപ്പെട്ടിരുന്നു; പ്രാക്ടിക്കൽ ക്ലാസിനിടെ മൊബൈൽ ഉപയോഗിച്ചതിന് വാങ്ങി വച്ചത് സർവകലാശാല നിയമപ്രകാരം; ക്രിസ്ത്യൻ സ്ഥാപനങ്ങൾ തെരഞ്ഞുപിടിച്ച് ആക്രമിക്കാൻ ശ്രമമെന്നും അമൽ ജ്യോതി കോളേജിന് എതിരെ തൽപരകക്ഷികൾ പ്രവർത്തിക്കുന്നെന്നും കാഞ്ഞിരപ്പള്ളി രൂപത
- മറുനാടൻ ടിവിയുടെ ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്തു; മറുനാടൻ മലയാളിക്ക് നേരെയും ഹാക്കിങ് ശ്രമം; മറുനാടൻ മലയാളിക്കും മറുനാടൻ ടിവിക്കും പുതിയ ഫേസ്ബുക്ക് പേജുകൾ; വാർത്താ ലിങ്കുകളും വീഡിയോകളും ലഭിക്കാൻ പുതിയ പേജുകളിൽ ലൈക്ക് ചെയ്യുക: ഷാജൻ സ്കറിയയുടെ വീഡിയോ കാണാം..
- വേഗതയിൽ മുമ്പോട്ട് നടക്കുമ്പോൾ ഇടതുവശത്തുനിന്നും ആരോ തെറിപറയുന്നു; ആദ്യം ശ്രദ്ധിച്ചില്ല; പിന്നീടാണ് മനസിലായത് മറ്റേ ഫ്രോഡ് തന്നെയാണെന്ന്; തിരിഞ്ഞുചെന്ന് മൊബൈൽ ഫോൺ പിടിച്ച് വാങ്ങി ഒറ്റയിടി; തെറിച്ചുപോയ മൊബൈലും എടുത്തോണ്ട് ഒറ്റ ഓട്ടമായിരുന്നു ടിയാൻ; ഗാറ്റ്വിക്കിൽ സംഭവിച്ചത് എന്ത്?
- 'ഒരു ദിവസമെങ്കിൽ ഒരു ദിവസം.. നീ ഞെളിഞ്ഞിരുന്ന് വീഡിയോ തള്ളുന്ന ഓഫീസ് ഞാൻ പൂട്ടിക്കും.. പണ്ടേ പറഞ്ഞിട്ടുണ്ട്.. 'തരുന്നതിനും മുൻപ്, പറഞ്ഞിട്ട് തരുന്നതാണ് ഈ കമ്പനിയുടെ പ്രത്യേകത'; ഫേസ്ബുക്ക് പോസ്റ്റുമായി പി വി അൻവർ എംഎൽഎ; 'മരണ മാസ്സെന്ന്' പറഞ്ഞ് കയ്യടികളോടെ സൈബർ സഖാക്കൾ!
- സിനിമ രംഗത്തെ പ്രമുഖനായ ബിജെപി നേതാവ് സി പി എമ്മിലേക്ക്; രണ്ടു ദിവസത്തിനകം ഏ കെ ജി സെന്ററിലെത്തി ചർച്ച നടത്തും; കലാകാരന്മാർക്ക് അർഹിക്കുന്ന പരിഗണന ബിജെപി നൽകാത്തത് കാരണമെന്ന് സൂചന; മധ്യസ്ഥരെ മുന്നിൽ നിർത്തി ആദ്യവട്ട ചർച്ച പൂർത്തിയായെന്നും വിവരം
- പി. ആർ ലഭിക്കാൻ അഞ്ചു വർഷത്തിന് പകരം ഇനി എട്ട് വർഷം കാത്തിരിക്കണം; രണ്ട് വർഷമെങ്കിലും ജോലി ചെയ്യുകയോ സ്കൂളിൽ പഠിക്കുകയോ ചെയ്തതിന്റെ തെളിവ് ഹാജരാക്കണം; പത്ത് വർഷം ക്രിമിനൽ കേസുകൾ ഉണ്ടാകാൻ പാടില്ല; കുടിയേറ്റ നിയമങ്ങൾ അടിമുടി പൊളിച്ചെഴുതി നിയന്ത്രണങ്ങൾക്ക് ബ്രിട്ടൻ
- സൗജന്യ താമസവും ഫ്രീ ഫ്ളൈറ്റും കണ്ട് മോഹിച്ചെത്തുന്ന ഇന്ത്യൻ നഴ്സുമാർ മാസങ്ങൾക്കുള്ളിൽ ഞെട്ടുന്നു; വീട്ടു വാടകയും ദൗർലഭ്യവും ജീവിതച്ചെലവും താങ്ങാൻ ആകാത്തത്; യു കെയിലെ ഇന്ത്യൻ നഴ്സുമാരുടെ സംഘടനാ നേതാവ് പറയുന്നത്
- വടകരയിൽ ചാനൽ പരിപാടി കഴിഞ്ഞുള്ള യാത്ര മരണയാത്രയായി; വാഹനം ഓടിച്ചിരുന്നത് ഉല്ലാസ് അരൂർ; അപകടസമയം മുൻ സീറ്റിൽ കൊല്ലം സുധി; പരിക്കേറ്റ ബിനു അടിമാലിയെയും മഹേഷിനെയും എറണാകുളത്തെ ആശുപത്രിയിലേക്ക് മാറ്റി; സുധിയുടെ വിയോഗ വാർത്ത അറിഞ്ഞ ഞെട്ടലിൽ സിനിമ - മിമിക്രി പ്രവർത്തകർ
- ഒന്നര വയസ്സുള്ള കുഞ്ഞിനെ എന്റെ കയ്യിൽ തന്നിട്ട് അവൾ മറ്റൊരാൾക്കൊപ്പം പോയി; ഏറെ വേദനിച്ച നാളുകൾ; എന്റെ നെഞ്ചോട് ചേർന്നു നിൽക്കുന്ന ഭാര്യ രേണുവും രണ്ടു മക്കളുമാണ് ഇന്നെന്റെ ലോകം; വെള്ളിത്തിരയിൽ ചിരിപ്പിക്കുമ്പോഴും ജീവിതത്തിലെ കണ്ണീർക്കഥ അന്ന് സുധി തുറന്നുപറഞ്ഞു; കയ്പ്പമംഗലത്തെ അപകടം ദുരന്തമാകുമ്പോൾ
- സെക്സിനെ കായിക ഇനമാക്കി സ്വീഡൻ; ചാമ്പ്യൻഷിപ്പ് നടത്താൻ ഒരുങ്ങി രാജ്യം
- ജയിൽ വാതിൽ തുറന്നിറങ്ങിയ സവാദിനെ കാത്ത് മാധ്യമപ്പട; തുരുതുരാ മിന്നുന്ന ഫ്ളാഷ് ലൈറ്റുകളുടെ വെളിച്ചത്തിൽ മുല്ലപ്പൂ മാലയിട്ട് സ്വീകരിച്ച് മെൻസ് അസോസിയേഷൻ; കെ എസ് ആർ ടി സി ബസിൽ നഗ്നതാ പ്രദർശനം നടത്തിയ കേസിൽ ജാമ്യം കിട്ടി പുറത്തിറങ്ങിയ സവാദിന് വൻസ്വീകരണം
- ഇതാ ഈ വർഷത്തെ ഏറ്റവും വലിയ നിർഭാഗ്യവാൻ! വിഷു ബംബർ അടിച്ച ചെമ്മാട്ടെ ലോട്ടറിക്കടയിലെ ജീവനക്കാരന് 12കോടി നഷ്ടമായത് അവസാന ഒറ്റ അക്കത്തിന്; ഗിരീഷിന്റെ ടിക്കറ്റിന്റെ അവസാനം അക്കം 88ഉം അടിച്ചത് 89നും; ബംബർ ഭാഗ്യവാനെ ഇനിയും കണ്ടെത്താനായില്ല
- പൃഥ്വിരാജ് അടച്ചത് 25 കോടിയുടെ പിഴ; ബാക്കി നാലു പേർക്കെതിരെ ഇഡി അന്വേഷണം വരും; വിദേശത്തുള്ള സാമ്പത്തിക സ്രോതസുകളിൽ നിന്നുള്ള കള്ളപ്പണം കേരളത്തിലേക്ക് എത്തുന്നത് സിനിമയിലൂടെയെന്ന് സംശയം; വിദേശത്ത് പണം കൈപ്പറ്റിയവരെ എല്ലാം കുടുക്കും; മൂന്ന് നിർമ്മാതാക്കൾക്കെതിരെ അന്വേഷണം തുടരുന്നു; മലയാളത്തിൽ 'പ്രൊപഗാൻഡ' സിനിമകളോ?
- മറുനാടൻ ടിവിയുടെ ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്തു; മറുനാടൻ മലയാളിക്ക് നേരെയും ഹാക്കിങ് ശ്രമം; മറുനാടൻ മലയാളിക്കും മറുനാടൻ ടിവിക്കും പുതിയ ഫേസ്ബുക്ക് പേജുകൾ; വാർത്താ ലിങ്കുകളും വീഡിയോകളും ലഭിക്കാൻ പുതിയ പേജുകളിൽ ലൈക്ക് ചെയ്യുക: ഷാജൻ സ്കറിയയുടെ വീഡിയോ കാണാം..
- മലയാളത്തിലെ പ്രൊപ്പഗൻഡാ സിനിമകൾക്ക് പണമെത്തിക്കുന്നത് ഖത്തർ മാഫിയ; ഇടനിലക്കാരാകുന്നത് 'സലിം' അടക്കമുള്ളവർ; ലിസ്റ്റൺ സ്റ്റീഫനെ ചോദ്യം ചെയ്യുന്നത് 'ജനഗണമന'യിൽ തുടങ്ങുന്ന സംശയം; പൃഥ്വിരാജ് പിഴയടച്ച് തലയൂരുന്നത് 'വാരിയംകുന്നത്തെ' രക്ഷപ്പെടലിന് സമാനം; മലയാളത്തിന്റെ 'ഭാഗ്യ നിർമ്മാതാവിനെ' ഇഡി വളയുമ്പോൾ
- ബ്രിട്ടണിലേക്കുള്ള മലയാളികളുടെ ഒഴുക്ക് അവസാനിച്ചേക്കും; മാസ്റ്റേഴ്സ് കോഴ്സുകൾക്ക് വരുന്നവരുടെ ആശ്രിതർക്ക് വിസ നൽകുന്നത് നിർത്താൻ ശുപാർശ; ജോലി ചെയ്യാൻ വേണ്ടി സ്റ്റുഡന്റ് വിസയിൽ ഒഴുകി എത്തുന്ന മലയാളികൾ, സഡൻ ബ്രേക്ക് ഇട്ടപോലെ നിന്നേക്കും; യുകെയിൽ ചിത്രം മാറുമ്പോൾ
- എം എ യൂസഫലിക്കെതിരെ പ്രസിദ്ധീകരിച്ച വാർത്തകൾ നീക്കം ചെയ്യണമെന്ന് ഡൽഹി ഹൈക്കോടതി; ഉത്തരവ് പാലിച്ച് മറുനാടൻ മലയാളി
- ആന്റണി പെപ്പേയെന്ന ആൾ സാധാരണക്കാരനാണ്; അവൻ കാണിച്ച വൃത്തികേടൊന്നും ഞാൻ ഇതുവരെ പറഞ്ഞിട്ടില്ല; കഞ്ചാവും മയക്കു മരുന്നുമൊന്നുമല്ല പ്രശ്നം നന്ദി ഇല്ലായ്മ; ഷെയ്ൻ നിഗമും ഭാസിയും അല്ല പ്രശ്നക്കാർ; യഥാർത്ഥ നായകൻ ആന്റണി പെപ്പെയെന്ന് ജൂഡ് അന്തോണി ജോസഫ്; സിനിമയിലെ ചതി വീണ്ടും ചർച്ചകളിൽ
- ഫോണിൽ പറഞ്ഞത് എന്തിനും റെഡിയാണെന്ന്; റൂമിലെത്തിയപ്പോൾ വിധം മാറി; അഞ്ചുലക്ഷം വേണം; പക്ഷെ വഴങ്ങിത്തരില്ലെന്നും നിലപാട് എടുത്തു; ഫർഹാനയെ മുന്നിൽ നിർത്തി കളിച്ചെതെല്ലാം ഷിബിലി; ഹണിട്രാപ്പിലുടെ ഹോട്ടൽ വ്യാപാരിയെ അരുംകൊല ചെയ്തതിന്റെ യാഥാർത്ഥ്യം ഇങ്ങനെ; ഇത് പൊലീസ് അന്വേഷണ മികവിന് ഉദാഹരണം
- വേഗതയിൽ മുമ്പോട്ട് നടക്കുമ്പോൾ ഇടതുവശത്തുനിന്നും ആരോ തെറിപറയുന്നു; ആദ്യം ശ്രദ്ധിച്ചില്ല; പിന്നീടാണ് മനസിലായത് മറ്റേ ഫ്രോഡ് തന്നെയാണെന്ന്; തിരിഞ്ഞുചെന്ന് മൊബൈൽ ഫോൺ പിടിച്ച് വാങ്ങി ഒറ്റയിടി; തെറിച്ചുപോയ മൊബൈലും എടുത്തോണ്ട് ഒറ്റ ഓട്ടമായിരുന്നു ടിയാൻ; ഗാറ്റ്വിക്കിൽ സംഭവിച്ചത് എന്ത്?
- വിദേശ രാജ്യത്തെ പൗരത്വം എടുത്ത് ഇന്ത്യക്കെതിരെ ഉറഞ്ഞു തുള്ളുന്നവർക്കൊക്കെ മുട്ടൻ പണി; ലണ്ടനിലെ ഇന്ത്യൻ വംശജയുടെ ഒ സി ഐ കാർഡ് റദ്ദ് ചെയ്ത് ഇന്ത്യ; നടപടി റദ്ദാക്കാൻ അമൃത് വിൽസൺ ഡൽഹി ഹൈക്കോടതിയിൽ
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്