ഒരിക്കൽ പോലും സവർക്കർ ബ്രിഗേഡോ, ഗോൾവൾക്കർ റെജിമെന്റോ അദ്ദേഹത്തിന്റെ മനസ്സിൽ ഉണ്ടായിരുന്നില്ല; നേതാജി ജീവിച്ചതും മരിച്ചതും മതേതര ഇന്ത്യക്ക് വേണ്ടി ആയിരുന്നു: സുധാ മേനോൻ എഴുതുന്നു

സുധാ മേനോൻ
നേതാജി സുഭാഷ്ചന്ദ്രബോസ് ഇന്ത്യൻ പൊതുഭാവനയിൽ എല്ലായ്പ്പോഴും അനശ്വരനായ വീരനായകനായിരുന്നു. മറ്റു പല നേതാക്കളെയും പോലെ അദ്ദേഹം വിസ്മൃതിയിലേക്ക് ആണ്ടുപോയില്ല. അദ്ദേഹത്തിന്റെ ജീവിതവും, സമരവും, മരണവും എല്ലാം ഇന്നും ചർച്ച ചെയ്യപ്പെടുന്നു. അപാരവും, നിർഭയവും, സാഹസികവുമായ ദേശസ്നേഹത്തിന് ഇന്ത്യൻ മനസ്സിൽ ഒരു ചേതോഹരരൂപമുണ്ടെങ്കിൽ അത് തീർച്ചയായും നേതാജി തന്നെയായിരിക്കും. ലക്ഷ്യം നേടാൻ അദ്ദേഹം സ്വീകരിച്ച പാതയെക്കുറിച്ചും, അതിന്റെ പ്രായോഗികതയെക്കുറിച്ചും, ഫാസിസ്റ്റുകളെ പിന്തുണച്ചതിനെക്കുറിച്ചും അഭിപ്രായവ്യത്യാസം ഉണ്ടെങ്കിലും, അതിനു അദ്ദേഹത്തെ പ്രേരിപ്പിച്ച ആന്തരികവികാരം സ്വരാജ് എത്രയും പെട്ടെന്ന് നേടണമെന്ന ഒരൊറ്റ ചിന്തയായിരുന്നു. അതുകൊണ്ടുതന്നെ നേതാജിയുടെ ദുരൂഹമരണം എല്ലാ ദേശീയനേതാക്കൾക്കും ഇന്ത്യൻ ജനതക്കും തീരാവേദന ആയിരുന്നു.
നേതാജിയെക്കുറിച്ചുള്ള ചർച്ചകളിൽ എന്നെ ദുഃഖിപ്പിക്കാറുള്ള രണ്ടു കാര്യങ്ങളിൽ ഒന്ന്, ഗാന്ധിജിയും നെഹ്രുവും അടങ്ങുന്ന നേതാക്കളെ പ്രതിനായകരാക്കി മാറ്റിക്കൊണ്ടുള്ള നരേട്ടിവ് കൃത്യമായ ഇടവേളകളിൽ ചില കേന്ദ്രങ്ങളിൽ നിന്നും പുറത്തു വരുന്നതാണ്. നെഹ്റു ക്ലെമന്റ് ആറ്റ്ലിക്ക് അയച്ചുവെന്ന് പറയപ്പെടുന്ന ഇല്ലാത്ത കത്തിൽ അദ്ദേഹം നേതാജിയെ 'വാർ ക്രിമിനൽ' എന്ന് വിളിച്ചതായി പോലും വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടു. പക്ഷെ എന്താണ് വാസ്തവം? അഹിംസയിൽ ഊന്നിയ സ്വാതന്ത്ര്യസമരത്തിന്റെ രാഷ്ട്രീയമായ ഫലപ്രാപ്തിയിൽ ഉള്ള വളരെ നേരിയ അഭിപ്രായവ്യത്യാസങ്ങൾക്കും, ഹിറ്റ്ലറോടും മുസ്സോളിനിയോടുമുള്ള അഭിമുഖ്യത്തിനോടുള്ള എതിർപ്പിനും അപ്പുറം പരസ്പരസ്നേഹത്തിന്റെയും ആദരവിന്റെയും അനുപമമായ നൂലുകൾ കൊണ്ട് നെയ്ത സാഹോദര്യം നേതാജിയുമായി ഗാന്ധിജിക്കും നെഹ്രുവിനും ഉണ്ടായിരുന്നു. നേതാജിയും, ഗാന്ധിജിയും നെഹ്രുവും ജിന്നയും ഒക്കെ പരസ്പരം അയച്ച കത്തുകൾ വായിച്ചാൽ തന്നെ അത് വളരെ വ്യക്തമാണ്.
സുഗതാ ബോസിന്റെ പുസ്തകത്തിലും ( Subhash Chandra Bose: Speeches, Articles and Letters), രുദ്രാങ്ശു മുഖർജിയുടെ പുസ്തകത്തിലും ഒക്കെ ( Nehru and Bose: Parallel Lives) കൃത്യമായി ഇതൊക്കെ അടയാളപ്പെടുത്തിയിട്ടുണ്ട്. നെഹ്റു ക്ലമന്റ് ആറ്റ്ലിക്ക് കത്തയച്ചു എന്ന് പറയപ്പെടുന്ന അതേ കാലത്ത് അദ്ദേഹം INA നേതാക്കളുടെ വിചാരണയിൽ അവർക്കു വേണ്ടി വാദിക്കാൻ കോൺഗ്രസ് രൂപീകരിച്ച INA ഡിഫൻസ് കമ്മിറ്റിയിലെ സുപ്രധാന അംഗം ആയിരുന്നു. INA ട്രയലിൽ വാദിക്കാൻ വേണ്ടി മാത്രമായിരുന്നു, 25 കൊല്ലങ്ങൾക്കു ശേഷം ജവഹർലാൽ വക്കീൽവേഷമിട്ട് കോടതിയിൽ കയറിയത് . ഭുലാഭായ് ദേശായി, ആസഫ് അലി, തേജ് ബഹദൂർ സപ്രു , ഹോരിലാൽ വർമ തുടങ്ങിയ പ്രഗത്ഭർ അടങ്ങുന്ന നിരയാണ് ഈ കമ്മിറ്റിയിലെ അംഗങ്ങൾ ആയി INA നേതാക്കൾക്ക് വേണ്ടി കോടതിയിൽ അണിനിരന്നത് എന്നോർക്കണം. അല്ലാതെ ഹിന്ദു മഹാസഭയുടെ നേതാക്കൾ ആയിരുന്നില്ല.
മാത്രമല്ല, 1945 നവംബർ 12 ന് INA ദിനം രാജ്യവ്യാപകമായി ആചരിച്ചപ്പോൾ, ഏറ്റവും ഗംഭീരമായ സമ്മേളനം നടന്നത് കൽക്കത്തയിലെ ദേശപ്രിയപാർക്കിൽ ആയിരുന്നു. കോൺഗ്രസ്സും INA റിലീഫ് കമ്മിറ്റിയും ചേർന്ന് സംഘടിപ്പിച്ച ആ പരിപാടിയിൽ നേതാജിയുടെ സഹോദരൻ ശരത്ബോസും, നെഹ്രുവും സർദാർ പട്ടേലും അന്ന് അവിടെ അണിനിരന്ന ലക്ഷക്കണക്കിന് ജനങ്ങളെ അഭിമുഖീകരിച്ചു വൈകാരികമായി സംസാരിച്ചു. പ്രധാനമന്ത്രി ആയ ശേഷം ചെങ്കോട്ടയിൽ വെച്ച് നടത്തിയ പ്രസംഗത്തിലും നെഹ്റു ഗാന്ധിജിയോടൊപ്പം പരാമർശിക്കുന്നത് നേതാജിയുടെ ജീവത്യാഗമാണ്. ആ നെഹ്രുവാണ് മൂന്നാംകിട ഇംഗ്ലീഷിൽ നേതാജിയെ വാർ ക്രിമിനൽ ആയി വിശേഷിപ്പിച്ചു കൊണ്ട് ആറ്റ്ലിക്ക് കത്തെഴുതിയതായി പ്രചരിപ്പിക്കപ്പെടുന്നത് എന്നോർക്കണം!
കോൺഗ്രസ് നേതാജിയുടെ പേരിൽ രൂപീകരിച്ച ട്രസ്റ്റിൽ നെഹ്രുവും അംഗമായിരുന്നു എന്ന് മാത്രമല്ല, ആറായിരം രൂപ വീതം വർഷത്തിൽ നേതാജിയുടെ മകൾക്കും ഭാര്യക്കും നെഹ്റു സർക്കാർ അയച്ചുകൊടുത്തിരുന്നു. 1961ൽ, നേതാജിയുടെ മകൾ അനിതാബോസ് സ്വകാര്യസന്ദർശനത്തിന് ഇന്ത്യയിൽ എത്തിയപ്പോൾ അതിഗംഭീരമായ വരവേൽപ്പ് ആണ് ജവഹർലാൽ നെഹ്റു നൽകിയത്. പതിനെട്ടു വയസ്സുള്ള ആ പെൺകുട്ടിക്ക് പല സംസ്ഥാനങ്ങളിലും ആതിഥ്യവും വിരുന്നും നൽകിയത് അതതു സംസ്ഥാനഗവർണ്ണർമാരായിരുന്നു. ഡൽഹിയിൽ താമസിച്ചത് പ്രധാനമന്ത്രി നെഹ്രുവിന്റെ ഔദ്യോഗിക വസതിയിലും. എന്തിനു ഏറെ പറയണം! നേതാജിക്ക് ഇന്ത്യൻ നാഷണൽ കോൺഗ്രസ് പ്രസ്ഥാനത്തിന്റെ നേതാക്കളോടുള്ള ആദരവ് മനസിലാക്കാൻ ഒരു പാട് വായിക്കണം എന്നൊന്നും ഇല്ല. INA യുടെ നാലു ബ്രിഗേഡുകളുടെ പേര് ഓർത്താൽ മതി. അത് ഗാന്ധി, നെഹ്റു, ആസാദ്, സുഭാഷ് എന്നീ പേരുകളിൽ ആയിരുന്നു. പിന്നെ ഝാൻസിറാണി റെജിമെന്റും! പേരിടുമ്പോൾ ഒരിക്കൽ പോലും സവർക്കർ ബ്രിഗേഡോ, ഗോൾവൾക്കർ റെജിമെന്റോ എന്തിനു ശിവജി റെജിമെന്റ് പോലും അദ്ദേഹത്തിന്റെ മനസ്സിൽ ഉണ്ടായിരുന്നില്ല. ഇതിൽ നിന്നും എന്തായിരുന്നു സുഭാഷ് ചന്ദ്രബോസിന്റെ ലോകബോധം എന്നും, ദശാബ്ദങ്ങൾക്കു ഇപ്പുറവും ആർക്കും നിഷേധിക്കാൻ പറ്റാത്ത വിധം മതേതരവും ബഹുസ്വരവും ആയിരുന്നു അതെന്നും സുവ്യക്തമാണ്.
രണ്ടാമത്തെ കാര്യം, നേതാജിയുടെ പൈതൃകം ഹൈജാക്ക് ചെയ്യാനുള്ള സങ്കുചിത ദേശിയവാദികളുടെ ശ്രമമാണ്. നെഹ്രുവിനു പകരം നേതാജി ആയിരുന്നു പ്രധാനമന്ത്രി എങ്കിൽ ഇന്ത്യ മറ്റൊന്ന് ആയേനെ എന്ന് വിശ്വസിക്കുന്നവർ ഏറെയുണ്ട്. പക്ഷെ, നെഹ്രുവിനെപ്പോലെ നേതാജിയും സോഷ്യലിസ്റ്റ് ആയിരുന്നു. 1938ൽ രജനി പാം ദത്തിന് നൽകിയ അഭിമുഖത്തിൽ, ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ പരമപ്രധാനമായ രണ്ടു ലക്ഷ്യങ്ങൾ രാഷ്ട്രീയസ്വാതന്ത്ര്യവും, സോഷ്യലിസ്റ്റ് ഭരണം പടുത്തുയർത്തലും ആകണമെന്ന് ആണ് നേതാജി പറയുന്നത്.
അതോടൊപ്പം, നെഹ്രുവിനെപ്പോലെ ആധുനികതയിലും, മതനിരപേക്ഷതയിലും, സ്ത്രീതുല്യതയിലും ഉറച്ച വിശ്വാസമുള്ള ഒരാൾ ആയിരുന്നു നേതാജി. അതുകൊണ്ടാണ് സ്ത്രീകൾക്കായി ഒരു വിഭാഗം തന്നെ അദ്ദേഹം INAയിൽ ഉണ്ടാക്കിയത്. INA യിൽ എല്ലാ മതക്കാരും ഉണ്ടായിരുന്നു. ഒരിക്കലും അദ്ദേഹം ഹിന്ദു ബിംബങ്ങളെയും, ഹിന്ദുസ്വത്വത്തെയും മുൻനിർത്തിയുള്ള ഒരു രാഷ്ട്രഭാവന ഉണ്ടാക്കാൻ ശ്രമിച്ചില്ല. പകരം, അദ്ദേഹം 'വൈവിധ്യങ്ങളുടെ ഇന്ത്യയെന്ന' ആശയത്തിൽ വിശ്വസിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തു. സ്വതന്ത്ര ഇന്ത്യയിൽ എല്ലാ മത- ഭാഷാവിഭാഗങ്ങൾക്കും ഒരുപോലെ അധികാരപങ്കാളിത്തം ഉണ്ടായിരിക്കണം എന്നാണു അദ്ദേഹം വാദിച്ചത്.
ചുരുക്കിപ്പറഞ്ഞാൽ, നേതാജി ജീവിച്ചതും മരിച്ചതും മതേതരവും, ബഹുസ്വരവും, ജനക്ഷേമത്തിൽ അധിഷ്ഠിതവുമായ ഒരു ഇന്ത്യക്ക് വേണ്ടി ആയിരുന്നു.ഏകശിലാരൂപിയും ,ഭൂരിപക്ഷകേന്ദ്രീകൃതവുമായ ഒരു വലതുപക്ഷആശയവുമായി ചേർന്ന് പോകുന്ന ഒന്നല്ല നേതാജിയുടെ പൈതൃകം. ആത്മബലിയിലൂടെയാണ് അദ്ദേഹം സാമ്രാജ്യത്വത്തെ പ്രതിരോധിച്ചത്. അല്ലാതെ, മതേതരത്വത്തെയും, സ്വാതന്ത്ര്യസമരത്തെയും ഒറ്റു കൊടുത്തുകൊണ്ടല്ല.
അതുകൊണ്ട്, ആ നേതാജിയുടെ ഓർമ്മകളോട് നീതി പുലർത്താൻ ആണ് ആഗ്രഹിക്കുന്നതെങ്കിൽ, ആദ്യം ചെയ്യേണ്ടത് ഗാന്ധിജിയെയും നെഹ്രുവിനെയും പ്രതിനായകരായി നിരന്തരം അവതരിപ്പിക്കുകയല്ല. പകരം നേതാജി ചെയ്തത് പോലെ, തെളിഞ്ഞ മനസ്സോടെ ഈ മഹാരാജ്യത്തിന്റെ തനതായ വൈവിധ്യങ്ങളെയും, ബഹുസ്വരതയുടെ മനോഹാരിതയെയും അംഗീകരിക്കലാണ്. മറ്റുള്ള എല്ലാ പ്രകടനങ്ങളും വെറും കാപട്യവും വാചാടോപവും മാത്രമാണ്. ആസാദ് ഹിന്ദ് റേഡിയോയിലൂടെ ബാപ്പുവിനെ ആദ്യമായി 'ഇന്ത്യയുടെ രാഷ്ട്രപിതാവേ' എന്ന് ആദരവോടെയും അതിലേറെ സ്നേഹത്തോടെയും സംബോധന ചെയ്ത മതേതര ബഹുസ്വര ഇന്ത്യയുടെ ഒരെയൊരു നേതാജിക്ക് ഒരായിരം അഭിവാദ്യങ്ങൾ!
- TODAY
- LAST WEEK
- LAST MONTH
- ഭാര്യയുടെ ആദ്യഭർത്താവിലെ മകളെ പൊന്നു പോലെ നോക്കിയ രണ്ടാനച്ഛൻ; ഭാര്യയോട് ആത്മാർത്ഥ മാത്രം കാട്ടിയിട്ടും വഞ്ചിക്കപ്പെട്ടപ്പോൾ സ്വന്തം രക്തത്തിൽ പിറന്ന മകനുമായി ജീവിതം അവസാനിപ്പിച്ചു; വില്ലനായത് ബഹറിനിലേക്ക് പറന്ന ഇവന്റ് മാനേജ്മന്റ് സുഹൃത്ത്; നൃത്താധ്യാപികയ്ക്കുള്ളത് ഡോക്ടറേറ്റും ഉന്നത ബന്ധങ്ങളും; ശിവകലയ്ക്ക് ഒന്നും സംഭവിക്കാൻ ഇടയില്ല
- ജോലി മന്ത്രി ഓഫീസിലെങ്കിലും പണിയെടുക്കുന്നത് വയനാട് പാർട്ടിക്ക് വേണ്ടി; തോന്നുംപോലെ സെക്രട്ടറിയേറ്റിൽ വരും,; എല്ലാ മാസവും മുറപോലെ ശമ്പളം വാങ്ങും; കുട്ടിസഖാവ് മന്ത്രി ഓഫീസിലെ മൂത്ത സഖാക്കളുടെ കണ്ണിലെ കരട്, വയനാട് ജില്ലാ സെക്രട്ടറിയുടെ മകന്റെ അളിയൻ; അവിഷിത്തിന്റേത് ബന്ധു നിയമനം; ഗഗാറിന്റെ മരുമകളുടെ സഹോദരൻ വിവാദത്തിൽ
- ഈ ചുവരു താങ്ങി പല്ലികളെ പറിച്ചു താഴെ ഇട്ടില്ലെങ്കിൽ ഇടതുപക്ഷമേ ഇവരുണ്ടാക്കുന്ന ഡാമേജ് ചെറുതാകില്ല; വിദ്വേഷ കടന്നലുകൾ ഉറക്കമിളച്ച് ചെയ്യുന്നത് ഉദക ക്രിയയ്ക്ക് എണ്ണ സംഭരണം; നാട്ടു മനസ്സിൽ ഊറ്റത്തോടെ പാകുന്നത് അന്തക വിത്തുകൾ! കണ്ടും കേട്ടും മടുത്ത് ഹാഷ്മി താജ് ഇബ്രാഹിം പൊട്ടിത്തെറിച്ചു; മാധ്യമ പ്രവർകത്തന് 'മയിലെണ്ണയിൽ' ട്രോൾ ഒരുക്കി സൈബർ സഖാക്കൾ
- ആശയപരമായി തർക്കിക്കാനും വിയോജിക്കാനും പൂർണ ആരോഗ്യവാനായി മടങ്ങി വരൂ എന്ന് പറഞ്ഞ് മാതൃകയായി ദീപാ നിശാന്ത്; കൂടെ അഞ്ചു കൊല്ലം പഠിച്ച അവൻ ജീവിതത്തിലേക്ക് മടങ്ങി വരട്ടേ എന്ന റഹിമിന്റെ ഭാര്യയുടെ പോസ്റ്റ് മുങ്ങിയെന്നും ആക്ഷേപം; അമൃതാ റഹിമും കേരളവർമ്മ ടീച്ചറും ചർച്ചകളിൽ; ശങ്കു ടി ദാസിന് വേണ്ടി പ്രാർത്ഥന തുടരുമ്പോൾ
- എന്നും റെയിൽവെ സ്റ്റേഷനിൽ കൊണ്ടുവിട്ട ഭർത്താവിനോടും പറഞ്ഞില്ല ജോലി പോയെന്ന്; നുണ പറഞ്ഞ് അഭിനയിച്ച് വീട്ടുകാരെ പറ്റിക്കാൻ ഉപദേശിച്ചത് ഇരിട്ടിയിലെ 'മാഡം'; ലക്ഷം വരെ വാങ്ങി തൊഴിൽ തട്ടിപ്പ്; ബിൻഷയ്ക്ക് പിന്നിൽ ചരട് വലിച്ച മാഡം പൊലീസ് വലയിൽ
- 49 ശതമാനം ഓഹരിയുള്ള ബ്രീട്ടീഷുകാരൻ മുഴവൻ തുകയും കൊടുത്ത് വാങ്ങിയ സ്ഥാപനം; പണം മുടക്കാതെ മുതലാളിയായത് 'അവതാരത്തിന്റെ' അമ്മായി അച്ഛൻ; രാജേഷ് കൃഷ്ണയുടെ ഭാര്യാ പിതാവിന്റെ സ്ഥാപന ലൈൻസ് റദ്ദാക്കാൻ ആവശ്യപ്പെട്ടത് ആർബിഐ; തമിഴ്നാട് നടപടി എടുത്തിട്ടും കേരളം മൗനത്തിൽ; ഫെമാ ലംഘനത്തെ വെള്ളപൂശാനോ മന്ത്രി റിയാസിന്റെ സന്ദർശനം?
- മന്ത്രി രാജീവിന്റേയും സ്വരാജിന്റേയും ശത്രുക്കൾ തൃക്കാക്കരയിൽ ഒരുമിച്ചു; അരുൺകുമാറിന് വേണ്ടി നടന്ന ചുവരെഴുത്ത് ഗൂഢാലോചനയുടെ ഭാഗം; എറണാകുളത്ത് സിപിഎമ്മിൽ വിഭാഗീയത അതിശക്തം; തെറ്റ് ചെയ്തവരെ കണ്ടെത്താൻ ബാലൻ കമ്മീഷൻ ഉടൻ തെളിവെടുപ്പിനെത്തും; ഉമാ തോമസിനെ ജയിപ്പിച്ചവരോട് മാപ്പില്ലെന്ന നിലപാടിൽ പിണറായി
- മാധ്യമ സ്ഥാപനങ്ങളിലേക്ക് മാർച്ചുകൾ നടത്തുമ്പോൾ, ഭീഷണിപ്പെടുത്തുമ്പോൾ, കെയുഡബ്ല്യുജെ, എന്നൊരു സംഘടന മഷിയിട്ട് നോക്കിയാൽ ഉണ്ടായിരുന്നില്ല; ദേശാഭിമാനിക്ക് നേരേ ആക്രമണം നടന്നപ്പോൾ പ്രതികരിക്കാൻ, ഈ അടിമ മാധ്യമ സംഘടന തയ്യാറായതിൽ സന്തോഷം; പരിഹാസവുമായി വിനു
- ഡോൺ ബോസ്കോയിലും അടിച്ചു തകർക്കാൻ വീണാ ജോർജിന്റെ പേഴ്സണൽ സ്റ്റാഫുണ്ടായിരുന്നു; കൊടുംക്രിമിനലായ അവിഷിത്തിനെ അന്നും രക്ഷിച്ചത് സിപിഎമ്മിലെ ബന്ധുബലം; വീണ്ടും മകന്റെ അളിയനെ രക്ഷിക്കാൻ ഗഗാറിൻ രംഗത്ത്; പ്രകടനത്തിൽ 'ബന്ധു' പങ്കെടുത്തില്ലെന്ന് ജില്ലാ സെക്രട്ടറി; ഏഷ്യാനെറ്റ് ന്യൂസും വിനു വി ജോണും ചേർന്ന് സിപിഎമ്മിനെ പ്രതിരോധത്തിലാക്കുമ്പോൾ
- തിലകന് സംഭവിച്ചത് തന്നെ മകനും; താര സംഘടനയിൽ നിന്ന് ഷമ്മി തിലകനെ പുറത്താക്കി; വിശദീകരണത്തിൽ 'മാപ്പ്' അപേക്ഷിക്കാത്തത് ഗൗരവമുള്ള കുറ്റമായി; വിജയ് ബാബുവിനെ കൂടെ ഇരുത്തി 'വിഡിയോ ചിത്രീകരിച്ചെന്ന' കുറ്റത്തിന് ഷമ്മി തിലകനെ പുറത്താക്കി മോഹൻലാലും ടീമും; ജനറൽ ബോഡി ക്യാമറയിലാക്കുന്നത് ഗുരുതര കുറ്റമാകുമ്പോൾ
- ഒരു മണിക്കൂർ ചാർജ് ചെയ്താൽ 72 മണിക്കൂർ സുഖകരമായ ലൈംഗിക ജീവിതം! അതിസുന്ദരി, അതീവ ബുദ്ധിമതി, പേര് ഹൂറി; ഭക്ഷണം വേണ്ട, വിസർജനവുമില്ല; ലക്ഷ്യം അവിവാഹിതരായ ഇന്ത്യൻ യുവാക്കൾ; വാട്സാപ്പിൽ നിറയുന്ന ചൈനയുടെ കൃത്രിമ സുന്ദരിയുടെ യാഥാർഥ്യം എന്താണ്?
- ഭാര്യയും കാമുകൻ അനീഷും ഉള്ളത് ബഹ്റൈനിൽ; പണം കൊടുക്കുന്നത് മറ്റൊരു കാമുകൻ ദുബായിലുള്ള ഉണ്ണി; ബഹറിനിലെ ഡാൻസ് സ്കൂൾ ഓണറും ചതിയിൽ പ്രതിസ്ഥാനത്ത്; അച്ഛനോടും വാവയോടും പൊറുക്കണം മകളേ.....; പ്രകാശ് ദേവരാജിന്റെ ആത്മഹത്യാ കുറിപ്പ് ഞെട്ടിക്കുന്നത്
- സീരിയൽ താരം ഹരിത.ജി.നായരുടെ വിവാഹനിശ്ചയം കഴിഞ്ഞു; വരൻ സിനിമ എഡിറ്റർ വിനായക്; വൈറലായി വിവാഹനിശ്ചയ ചിത്രങ്ങൾ
- റെയിൽവേയിൽ ജോലിയുണ്ടെന്ന് വിശ്വസിപ്പിച്ച് കല്യാണം; എല്ലാ ദിവസവും ഭാര്യയെ റെയിൽവേ സ്റ്റേഷനിൽ ജോലിക്കു കൊണ്ടാക്കിയ ഭർത്താവും; ആർഭാട ജീവിതത്തിന് വേണ്ടി ബിനീഷാ ഐസക് ചെയ്തതെല്ലാം തട്ടിപ്പ്; വ്യാജ ടിക്കറ്റ് എക്സാമിനർ ചമഞ്ഞ ഇരിട്ടിക്കാരിക്ക് പിന്നിലും 'മാഡം'; കണ്ണൂർ തൊഴിൽ തട്ടിപ്പിൽ മുഖ്യ ആസൂത്രകയെ തേടി പൊലീസ്
- വക്കീൽ ഓഫിസൽ നിന്നും ബൈക്കിൽ വീട്ടിലേക്ക് മടങ്ങുമ്പോൾ അമിത വേഗത്തിലെത്തിയ അജ്ഞാത വാഹനം ഇടിച്ചു തെറിപ്പിച്ചുവോ? അപകടം രാത്രി 11 മണിയോടെ; അതീവ ഗുരുതരാവസ്ഥയിലുള്ള സുഹൃത്തിനെ കോഴിക്കോട്ടേക്ക് മാറ്റിയത് സന്ദീപ് വാര്യർ: ആരോഗ്യ നില അതീവ ഗുരുതരം
- നേരത്തേ ഒരു വിവാഹം കഴിച്ചിട്ടുള്ള ശിവകല വിവാഹമോചനം നേടിയശേഷം പ്രകാശിനെ വിവാഹം ചെയ്തു; വീട്ടുകാരുടെയും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും എതിർപ്പ് മറികടന്ന് താൻ തിരഞ്ഞെടുത്ത ജീവിതം തികഞ്ഞ പരാജയമായെന്ന് ആത്മഹത്യാ കുറിപ്പ്; ആറ്റിങ്ങലിലെ അപകട ആത്മഹത്യയിൽ കുടുംബ പ്രശ്നം
- എ എ റഹീമിന് എതിരായ വ്യാജ പ്രചാരണത്തിന് അദ്ധ്യാപിക അറസ്റ്റിൽ എന്ന് ആദ്യം വ്യാജ വാർത്ത; വാർത്തയുമായി ബന്ധമില്ലാത്ത അദ്ധ്യാപികയുടെ മകളുടെ ചിത്രവും വീഡിയോ വഴി പ്രചരിപ്പിച്ചു; കൈരളി ചാനലിന് കിട്ടിയത് എട്ടിന്റെ പണി; ചാനൽ, സംപ്രേഷണ ചട്ടം ലംഘിച്ചെന്ന് എൻബിഡിഎസ്എ
- ചുരുങ്ങിയത് ഒരേക്കർ സ്ഥലം വേണം; പരിശീലകൻ പ്ലസ്ടു പാസാകണം; അഞ്ചുവർഷത്തെ ഡ്രൈവിങ് പരിചയം വേണം; അക്രഡിറ്റേഷനില്ലാത്ത ഡ്രൈവിങ് സ്കൂളുകൾക്ക് അനുമതിയില്ല; കോവിഡിൽ നിന്ന് കരകയറി വരുന്ന ഡ്രൈവിങ് സ്കൂളുകളുടെ കഞ്ഞികുടി മുട്ടിക്കാൻ പുതിയ നിയമം ജൂലൈ മുതൽ
- ഗൃഹനാഥൻ പ്യൂൺ; ഗൃഹനാഥ കേന്ദ്ര പെൻഷൻ പദ്ധതിയിൽ; മകൻ ഓക്സിജൻ പ്ലാന്റിൽ; മകൾ തിയേറ്ററിലും; മറ്റൊരു പ്യൂണിന്റെ ഭാര്യയ്ക്കും കുടുംബക്കാരിൽ ഏഴു പേർക്കും ജോലി; എല്ലാം ഹൈജാക്ക് ചെയ്ത് 'ഡി ആർ ഫാൻസ്'; തിരുവനന്തപുരം മെഡിക്കൽ കോളേിൽ 'പെട്ടിയുമായി ഓടിയവരെ അധിക്ഷേപിക്കുന്ന' ആരോഗ്യമന്ത്രി അറിയാൻ
- പൊരിവെയിലത്ത് കള പറിച്ച് നടുവൊടിഞ്ഞു; ടിവി പോലും കാണാതെ ജോലി കഴിഞ്ഞാൽ ശരണം തേടുന്നത് വായനയിൽ; സ്ത്രീധന മോഹത്തിൽ ഭാര്യയെ ആത്മഹത്യയ്ക്ക് തള്ളിവിട്ട ക്രൂരന് ഇന്ന് ഒരു ദിവസം ശമ്പളം 63 രൂപ; അഭ്യസ്ത വിദ്യനാണെന്നും ഓഫീസ് ജോലി വേണമെന്നും വാക്കാൽ അപേക്ഷിച്ച് വിസ്മയ കേസിലെ കുറ്റവാളി; കിരണിന്റെ ജയിൽ ജീവിതം തോട്ടക്കാരന്റെ റോളിൽ മുമ്പോട്ട്
- 'കാമുകിയെന്നോ കുലസ്ത്രീയെന്നോ ഒരു കുടുംബത്തിന്റെ പേരു ചീത്തയാക്കിയവൾ എന്നോ വിളിക്കാം; ഒളിച്ചോട്ടങ്ങൾ മടുത്തു; ഞാനൊരു വിവാഹിതനുമായി പ്രണയത്തിലാണ്'; ഗോപി സുന്ദറുമായുള്ള ബന്ധം ഹിരൺമയി പരസ്യമാക്കിയത് 2019ൽ; ഇപ്പോൾ ഗോപീസുന്ദർ നൽകുന്നത് അമൃതാ സുരേഷുമായുള്ള പ്രണയം; ആ പഴയ സൗഹൃദത്തിന് എന്തുപറ്റി?
- ഒരു മണിക്കൂർ ചാർജ് ചെയ്താൽ 72 മണിക്കൂർ സുഖകരമായ ലൈംഗിക ജീവിതം! അതിസുന്ദരി, അതീവ ബുദ്ധിമതി, പേര് ഹൂറി; ഭക്ഷണം വേണ്ട, വിസർജനവുമില്ല; ലക്ഷ്യം അവിവാഹിതരായ ഇന്ത്യൻ യുവാക്കൾ; വാട്സാപ്പിൽ നിറയുന്ന ചൈനയുടെ കൃത്രിമ സുന്ദരിയുടെ യാഥാർഥ്യം എന്താണ്?
- എന്ത് മനുഷ്യനാണ് സുരേഷ് ഗോപി; അരികത്തേക്ക് മിണ്ടാൻ ചെന്ന എന്നെ ഒന്നു നോക്കുകപോലും ചെയ്യാതെ അദ്ദേഹം പോയി; അമ്മ ചടങ്ങിനെത്തിയ സുരേഷ്ഗോപിയുടെ വേറിട്ട അനുഭവം പറഞ്ഞ് നടൻ സുധീർ
- ഭാര്യയും കാമുകൻ അനീഷും ഉള്ളത് ബഹ്റൈനിൽ; പണം കൊടുക്കുന്നത് മറ്റൊരു കാമുകൻ ദുബായിലുള്ള ഉണ്ണി; ബഹറിനിലെ ഡാൻസ് സ്കൂൾ ഓണറും ചതിയിൽ പ്രതിസ്ഥാനത്ത്; അച്ഛനോടും വാവയോടും പൊറുക്കണം മകളേ.....; പ്രകാശ് ദേവരാജിന്റെ ആത്മഹത്യാ കുറിപ്പ് ഞെട്ടിക്കുന്നത്
- സീരിയൽ താരം ഹരിത.ജി.നായരുടെ വിവാഹനിശ്ചയം കഴിഞ്ഞു; വരൻ സിനിമ എഡിറ്റർ വിനായക്; വൈറലായി വിവാഹനിശ്ചയ ചിത്രങ്ങൾ
- ജോലി ഇല്ലാത്തതിനാൽ തെരുവുകൾ തോറും സോപ്പ് വിറ്റാണ് ജീവിക്കുന്നത്; സിനിമകൾ ചെയ്യാൻ ഇപ്പോഴും താത്പര്യം: ജീവിതം പറഞ്ഞ് ഐശ്വര്യ
- ഐ എഗ്രീ ടു ഓൾ ദി...ഫാക്ട് യു ആർ സ്റ്റേറ്റിങ് ഹിയർ; ലാൽ കുമാർ...ഇത് മര്യാദയുടെ അങ്ങേയറ്റത്തെ ലംഘനം, നിങ്ങൾ എന്തുവാക്കാണ് ഉപയോഗിച്ചത്? ഈ നിമിഷം ഇറങ്ങണം: കേട്ടതു തെറ്റി, ഇടതുപ്രതിനിധിയെ ഇറക്കി വിട്ട് മാതൃഭൂമി അവതാരക
- ശിവലിംഗത്തെ വാട്ടർ ഫൗണ്ടനോട് ഉപമിച്ച് നിരന്തര അധിക്ഷേപവുമായി ഇസ്ലാമിക പ്രതിനിധി; നുപുർ ശർമ തിരിച്ചടിച്ചത് ഞാൻ നിങ്ങളുടെ മത വിശ്വാസത്തെ പറ്റി തിരിച്ചു പറഞ്ഞാൽ സഹിക്കുമോ എന്ന് ചോദിച്ച്; തുടർന്ന് പറഞ്ഞത് ആയിഷയുടെ വിവാഹം അടക്കമുള്ളവ
- ഞാൻ അവനൊപ്പമാണ്; അഞ്ചാറ് തവണ ഒരു സ്ഥലത്ത് ഒരാളുടെ കൂടെ പോയി നിരന്തരമായി പീഡിപ്പിക്കപ്പെടുക എന്ന് പറഞ്ഞാൽ ഞാൻ വിശ്വസിക്കില്ല; ഏത് പൊട്ടനും മനസിലാവും ഇക്കാര്യങ്ങളൊക്കെ; വിജയ ബാബുവിന് പിന്തുണയുമായി സംസ്ഥാന അവാർഡ് ജേതാവായ നടൻ മൂർ
- ദുഃഖങ്ങൾ ഒന്നുമില്ലാതെ ആസ്വദിച്ചു നടന്നത് സുകുമാരന്റെ ഭാര്യാ പദവിയിൽ; മക്കളോടുള്ള അസൂയ പലപ്പോഴും എന്റെ പുറത്തിടാൻ ശ്രമിക്കാറുണ്ട് ചിലർ; മല്ലിക സുകുമാരൻ മനസ്സ് തുറക്കുന്നു; പൃഥ്വി വിമർശിക്കപ്പെടുന്നത് തെരഞ്ഞെടുക്കുന്ന സിനിമയുടെ പേരിൽ; പൃഥ്വിരാജ് കടുത്ത വിശ്വാസി; മല്ലിക സുകുമാരനുമായുള്ള അഭിമുഖം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്