'പുലിമുരുകൻ' തൊണ്ണുറുകളിലായിരുന്നു റിലീസ് ആയിരുന്നതെങ്കിൽ ബ്ലോക്ക് ബസ്റ്റർ ആകുമായിരുന്നില്ല; മോഹൻലാലിന്റെ ആക്ഷൻ ചിത്രം മൂന്നാം മുറ റിലീസ് ചെയ്തിട്ട് 32 വർഷം തികയുമ്പോൾ സഫീർ അഹമ്മദ് എഴുതുന്നു മലയാള സിനിമയിലെ അഭിരുചികളുടെ മാറ്റം

സഫീർ അഹമ്മദ്
മൂന്നാംമുറയുടെ വമ്പൻ ഇനീഷ്യൽ പവറിന്റെ 32 വർഷങ്ങൾ'
മോഹൻലാൽ സിനിമകളുടെ റിലീസ്, അത് കേരളത്തിലെ തിയേറ്ററുകൾക്കും സിനിമ പ്രേക്ഷകർക്കും ഒരു ഉത്സവം തന്നെയാണ്. തിയേറ്ററുകളെ ജനസമുദ്രം ആക്കുന്ന, പ്രകമ്പനം കൊള്ളിക്കുന്ന മോഹൻലാൽ സിനിമകളുടെ റിലീസ് ഡേ, മൂന്ന് പതിറ്റാണ്ടിലേറെയായി മലയാളികൾ കണ്ട് വളർന്ന ശീലങ്ങളിൽ ഒന്നാണ്, കൃത്യമായി പറഞ്ഞാൽ രാജാവിന്റെ മകൻ മുതൽ കണ്ട് തുടങ്ങിയ ശീലം..
രാജാവിന്റെ മകന് ശേഷം ഒട്ടുമിക്ക മോഹൻലാൽ സിനിമകളുടെയും റിലീസ് ദിവസത്തെ തിരക്ക് തിയേറ്ററുകളെ പൂരപ്പറമ്പ് ആക്കിയിട്ടുണ്ടെങ്കിലും ആക്ഷൻ/മാസ് ശ്രേണിയിൽ വരുന്ന സിനിമകൾക്ക് സാധാരണയിലും കവിഞ്ഞ ജനത്തിരക്ക് ഉണ്ടാകാറുണ്ട്...ഇരുപതാം നൂറ്റാണ്ട്, ആര്യൻ നാടുവാഴികൾ,ഇന്ദ്രജാലം, അഭിമന്യൂ, ദേവാസുരം, സ്ഫടികം, കാലാപാനി, ആറാം തമ്പുരാൻ, നരസിംഹം, രാവണപ്രഭു, താണ്ഡവം, നരൻ തുടങ്ങിയ ഒട്ടനവധി സിനിമകൾ തിയേറ്ററുകളിൽ അസാധാരണമായ രീതിയിൽ ജനസാഗരം തീർത്തവയാണ്.
ആ ഇനിഷ്യൽ ക്രൗഡിന്റെ ശക്തിയും വ്യാപ്തിയും എത്രത്തോളം ഉണ്ടെന്ന് പുലിമുരുകനിലൂടെയും ലൂസിഫറിലൂടെയും ഇപ്പോഴത്തെ തലമുറയും അനുഭവിച്ച് അറിഞ്ഞതുമാണ്. എന്നാൽ വമ്പൻ ഇനീഷ്യൽ കളക്ഷൻ നേടിയ മേൽപ്പറഞ്ഞ സിനിമകളെക്കാൾ തിയേറ്ററുകളിലേയ്ക്ക് ജനങ്ങൾ ഒഴുകി എത്തിയ,ആദ്യ ദിവസങ്ങളിലെ ജനത്തിരക്കിൽ മലയാള സിനിമ ബോക്സ് ഓഫീസിനെ പിടിച്ച് കുലുക്കിയ, ചരിത്രം രചിച്ച സിനിമയാണ് കെ.മധു-എസ്.എൻ. സ്വാമി-മോഹൻലാൽ-സെവൻ ആർട്സ് ടീമിന്റെ മൂന്നാംമുറ...ഇനീഷ്യൽ ഡേ ക്രൗഡിൽ അത്ഭുതം സൃഷ്ടിച്ച മൂന്നാംമുറ റിലീസായിട്ട് ഇന്നേക്ക് (Nov 10th) 32 വർഷങ്ങൾ...
ഇനി ഒരു ഫ്ളാഷ്ബാക്ക്...
1988 നവംബർ പത്താം തിയ്യതി വ്യാഴാഴ്ച്ച, എന്റെ നാടായ കൊടുങ്ങല്ലൂരിൽ മൂന്നാംമുറ റിലീസായ ദിവസം, അന്ന് ഞാൻ എട്ടാം ക്ലാസ് വിദ്യാർത്ഥിയാണ്...1986 കാലഘട്ടം മുതൽ തന്നെ തിയേറ്ററിൽ നിന്നും മോഹൻലാൽ സിനിമകൾ ആദ്യ ദിവസങ്ങളിൽ കാണുന്ന ഒരു പതിവ് എനിക്ക് ഉണ്ടായിരുന്നു, ഇക്കയുടെയും അയൽപ്പക്കത്തെ ചേട്ടന്മാരുടെയും കൂടെയാണ് അന്ന് സിനിമകൾക്ക് പോയിരുന്നത്...മുഗൾ തിയേറ്ററിലാണ് സിനിമ വരുന്നതെങ്കിൽ ടിക്കറ്റ് കിട്ടാൻ എളുപ്പമായിരുന്നു, അവിടെ ജോലി ചെയ്തിരുന്ന ഒരു ബന്ധു വഴി...ടൗണിൽ പോയി പുതിയ സിനിമകൾ കാണാൻ അന്നത്തെ കുട്ടികൾക്ക് ഇല്ലാതിരുന്ന ആ ഒരു സ്വാതന്ത്ര്യം എനിക്കും ഇക്കയ്ക്കും ഉണ്ടായിരുന്നു...മൂന്നാംമുറ റിലീസായ ദിവസം ഉച്ചയ്ക്ക് ശേഷം സ്കൂളിൽ പോയില്ല...വൻ തിരക്ക് ഉണ്ടാകുമെന്ന് അറിയാവുന്നതുകൊണ്ട് തന്നെ 6.30 ന്റെ ഫസ്റ്റ് ഷോയ്ക്ക് വേണ്ടി 4 മണിയോട് കൂടി ഞാൻ ശ്രീകാളീശ്വരി തിയേറ്ററിൽ എത്തി.
മറ്റുള്ളവർ പിന്നാലെ വരും എന്ന ഉറപ്പിൽ...തിയേറ്ററിൽ എത്തിയപ്പോൾ കണ്ടത് കോമ്പൗണ്ട് നിറയെ ആളുകളും അവരെ പുറത്താക്കി ഗേറ്റ് അടക്കാൻ ശ്രമിക്കുന്ന സെക്യൂരിറ്റിക്കാരനെയുമാണ്...ഇതിനിടയിൽ ബ്ലാക്കിൽ ടിക്കറ്റ് വില്ക്കാൻ ശ്രമിക്കുന്നവരും ഉണ്ടായിരുന്നു...മാറ്റിനി തുടങ്ങാൻ താമസിച്ചൊ എന്ന് അവിടെ നിന്നിരുന്ന ഒരു ചേട്ടനോട് ചോദിച്ചപ്പോൾ പുള്ളി പറഞ്ഞത് മാറ്റിനി ഒക്കെ വളരെ നേരത്തെ തുടങ്ങി, ഇപ്പൊൾ 4 മണിക്ക് തുടങ്ങിയിരിക്കുന്നത് ഫസ്റ്റ് ഷോ ആണെന്ന്....ഇതിനിടയിൽ സിനിമ തരക്കേടില്ല, അടിപൊളിയാണ് എന്ന് തുടങ്ങിയ അഭിപ്രായങ്ങളും അവിടെ കൂടി നിന്നവരിൽ നിന്നും കേട്ടു...
തിയേറ്റർ കോമ്പൗണ്ടിൽ നിന്നും ആളുകളെ പുറത്താക്കി ഗേറ്റിൽ ഹൗസ് ഫുൾ ബോർഡും പുതുക്കിയ ഷോ ടൈം ബോർഡും തൂക്കിയതോട് കൂടി അവിടെ ഉണ്ടായിരുന്നവർ ഓടി, തിയേറ്ററിന്റെ മെയിൻ ബൗണ്ടറി വാളിൽ റോഡിലേക്ക് തുറക്കുന്ന ക്യൂ കൗണ്ടറിലേയ്ക്ക്...ഓട്ടത്തിനിടയിൽ എങ്ങനെയൊ ഞാനും കയറിപ്പറ്റി ഫസ്റ്റ് ക്ലാസ് ക്യൂവിൽ...പിന്നെ രണ്ടര മണിക്കൂറോളം ഒറ്റ നിൽപ്പായിരുന്നു ശ്വാസം കിട്ടാൻ ബുദ്ധിമുട്ടുള്ള ആ ഗുഹ ക്യൂവിൽ, ഏഴ് മണിയുടെ സെക്കന്റ് ഷോയ്ക്ക് വേണ്ടി.
അടുത്ത ഷോയ്ക്ക് ഉള്ള ടിക്കറ്റ് ഉറപ്പായി എന്ന സന്തോഷത്തിനിടയിലും എന്നെ ചില ചിന്തകൾ പിടികൂടിയിരുന്നു...പിറകെ വരാമെന്ന് പറഞ്ഞിരുന്നവർ വന്നില്ലെങ്കിൽ,അവരെ കണ്ടില്ലെങ്കിൽ ഞാൻ എങ്ങനെ സിനിമ കഴിഞ്ഞ് സൈക്കിളിൽ നാല് കിലൊമീറ്റർ അകലെ ഉള്ള വീട്ടിൽ എത്തും, സാധാരണയിലും താമസിച്ച് ചെല്ലുമ്പോൾ ഉമ്മയിൽ നിന്നും കേൾക്കേണ്ട വഴക്കും ഒക്കെ എന്റെ മനസിന്റെ പിരിമുറുക്കം കൂട്ടി...അങ്ങനെ രണ്ടര മണിക്കൂറോളം ഇടംവലം തിരിയാൻ പറ്റാത്ത ആ നീണ്ട ഗുഹ ക്യൂ കൗണ്ടറിൽ നിന്ന് ടിക്കറ്റ് എടുത്ത് പുറത്തേക്കിറങ്ങി...കുറച്ച് നേരത്തെ തിരച്ചിലുകൾക്ക് ശേഷം കൂട്ടാളികളെ കണ്ട് പിടിച്ച് നേരെ തിയേറ്ററിലേക്ക്....
ഇരുപതാം നൂറ്റാണ്ടും തൊട്ട് മുമ്പ് ഇറങ്ങിയ ആര്യനും തന്ന അമിത പ്രതീക്ഷകളുടെ ഭാരത്തോടെ നിറഞ്ഞ സദസിൽ കരഘോഷത്തോടെ മൂന്നാംമുറയുടെ സെക്കന്റ് ഷോ തുടങ്ങി. ടൗണിലെ ജൂവലറിയുടെയും ടെക്സ്റ്റൈൽ ഷോപ്പിന്റെയും പരസ്യങ്ങൾ ആർപ്പ് വിളികളോടെ കാണികൾ എതിരേറ്റു. റെസ്ക്യൂ ഓപ്പറേഷന്റെ കഥ പറയുന്ന മൂന്നാംമുറയിൽ മോഹൻലാലിന്റെ ഇൻട്രൊ രംഗത്തിന് വേണ്ടി ഞാനടക്കം ഉള്ള പ്രേക്ഷകർ അക്ഷമയോടെ ഒരു മണിക്കൂറോളം കാത്തിരുന്നു.
ഒടുവിൽ അലി ഇമ്രാന്റെ ഇൻട്രൊ രംഗമെത്തി...ശ്യാമിന്റെ അടിപൊളി പശ്ചാത്തല സംഗീതത്തിന്റെ അകമ്പടിയോടെ അവതരിപ്പിക്കപ്പെട്ട ആ രംഗത്തിൽ തിയേറ്റർ ആകെ ഇളകി മറിഞ്ഞു, കരഘോഷത്തോടെ മാസ് എലമെന്റ്സ് ഒന്നുമില്ലാത്ത ആ രംഗത്തെ വരവേറ്റു... പിന്നീടങ്ങോട്ട് പ്രേക്ഷകരെ മുൾമുനയിൽ നിർത്തുന്ന, ത്രസിപ്പിക്കുന്ന രംഗങ്ങളുമായി മൂന്നാംമുറ മുന്നേറി...ക്ലൈമാക്സിൽ ബാബു ആന്റണിയുമായിട്ടുള്ള മോഹൻലാലിന്റെ സംഘട്ടനവും ബിൽഡിങിന്റെ മേലെ നിന്നുള്ള ചാട്ടവും ഒക്കെ തിയേറ്ററിൽ വൻ ഓളം ഉണ്ടാക്കി...ആക്ഷൻ രംഗങ്ങളിലെ മോഹൻലാലിന്റെ ചടുലതയും മെയ്യ് വഴക്കവും ഒരിക്കൽ കൂടി വിളിച്ചോതുന്നതായിരുന്നു മൂന്നാംമുറയിലേത്...ക്ലൈമാക്സിന് തൊട്ട് മുമ്പ് വരെ പ്രേക്ഷകരെ ത്രില്ലടിപ്പിച്ച് പോയി കൊണ്ടിരുന്ന മൂന്നാംമുറക്ക് പെട്ടെന്നാണ് കാലിടറിയത്.
ലാലു അലക്സുമായിട്ടുള്ള മോഹൻലാലിന്റെ ഫൈറ്റ് രംഗത്തിൽ,ആ രംഗത്തിൽ തിയേറ്ററിൽ കൂവൽ ഉയരുകയും ചെയ്തു...രേവതിയെ ഗൺ പോയിന്റിൽ നിർത്തി മോഹൻലാലിനോട് വില്ലൻ തോക്ക് താഴെ വെയ്ക്കാൻ പറയുന്നതും, തോക്ക് താഴെ വെച്ച ശേഷം മോഹൻലാൽ തലക്കുത്തി മറിഞ്ഞ് വില്ലന്റെ തോക്ക് തട്ടി തെറിപ്പിക്കുന്നതും ആയ രംഗത്തിൽ ഒരു കൃത്രിമം അനുഭവപ്പെട്ടിരുന്നു. അതാണ് ആ കൂവൽ ഉണ്ടാകാനുള്ള കാരണവും...ലാലു അലക്സിന്റെ പിന്നിൽ പ്ലേസ് ചെയ്ത ക്യാമറ ആംഗിളും സ്ലോമോഷനുമാണ് ആ രംഗത്തിന്റെ ഏച്ച് കെട്ടലിന് കാരണമായത്.
മാത്രവുമല്ല വില്ലനെ വെടി വെച്ച് കൊന്ന ശേഷം മറ്റ് കഥാപാത്രങ്ങൾ നോക്കി നിൽക്കെ അലി ഇമ്രാൻ കോണിപ്പടികൾ കയറി പോകുന്നിടത്ത് വെച്ച് സിനിമ പെട്ടെന്ന് അവസാനിച്ചതിലും ഒരു പൂർണത ഇല്ലായ്മ പ്രേക്ഷകർക്ക് അനുഭവപ്പെട്ടു. അത് സമ്മിശ്ര പ്രതികരണത്തിലേക്ക് സിനിമയെ എത്തിച്ചു...പക്ഷെ ഞാനെന്ന അന്നത്തെ എട്ടാം ക്ലാസ്ക്കാരന് വലിയ ആവേശമാണ് മോഹൻലാലിന്റെ സ്റ്റണ്ട് രംഗങ്ങളും മൂന്നാംമുറയും നല്കിയത്...സിനിമ കഴിഞ്ഞ് തിയേറ്ററിൽ നിന്നും ഇറങ്ങിപ്പോൾ കണ്ട കാഴ്ച്ച,തേർഡ് ഷോയ്ക്ക് വേണ്ടി കാത്ത് നിന്ന വൻ ജനക്കൂട്ടം അക്ഷരാർത്ഥത്തിൽ ഞെട്ടിക്കുന്നതായിരുന്നു...കൊടുങ്ങല്ലൂരിന്റെ ചരിത്രത്തിൽ ആദ്യമായി നാല് ചാർട്ട് ഷോ ചെയ്ത സിനിമ എക്സ്ട്രാ ഷോയോട് കൂടി അഞ്ച് ഷോ പ്രദർശിപ്പിച്ചത് മൂന്നാംമുറയാണ്...കൊടുങ്ങല്ലൂരിൽ മാത്രമല്ല, കേരളത്തിലെ ഒട്ടുമിക്ക തിയേറ്ററുകളിലും ജനത്തിരക്ക് കാരണം ആദ്യ ദിവസങ്ങളിൽ എക്സ്ട്രാ ഷോസ് വെച്ചിരുന്നു മൂന്നാംമുറ...മോഹൻലാലിനെ ആക്ഷൻ റോളിൽ കാണാൻ പ്രേക്ഷകർ പ്രത്യേകിച്ച് ചെറുപ്പക്കാർ എത്രമാത്രം ഇഷ്ടപ്പെട്ടിരുന്നു, ഇരുപതാം നൂറ്റാണ്ട് എന്ന സിനിമ പ്രേക്ഷകരെ എത്ര മാത്രം സ്വാധിനിച്ചിരുന്നു എന്നതിന്റെ ഒക്കെ വ്യക്തമായ തെളിവാണ് മൂന്നാംമുറക്ക് ലഭിച്ച ഈ അസാധ്യ ജനത്തിരക്ക്...
അടുത്ത ദിവസത്തിലെ പത്രങ്ങളിൽ എല്ലാം മൂന്നാംമുറയുടെ റിലീസ് ദിവസത്തെ അഭൂതപൂർവ്വമായ ജനത്തിരക്കിനെ കുറിച്ച്, തിക്കും തിരക്കിലും ഉണ്ടായ അപകടങ്ങളെ കുറിച്ച്, തിയേറ്ററുകളിൽ ഉണ്ടായ നാശ നഷ്ടങ്ങളെ കുറിച്ച് ഒക്കെയുള്ള വാർത്തകൾ കൊണ്ട് നിറഞ്ഞു...തൃശ്ശൂർ ജോസ് തിയേറ്ററിൽ ആണ് തിരക്കിൽ പെട്ട് ഏറ്റവും കൂടുതൽ പേർക്ക് പരിക്ക് പറ്റിയത്...സത്യത്തിൽ മലയാള സിനിമയിൽ ഇങ്ങനെ ഒരു അനിയന്ത്രിതമായ തിരക്കും,ടിക്കറ്റ് വേണ്ടിയുള്ള ഉന്തും തള്ളും പരിക്കും,അതേ പറ്റിയുള്ള പത്ര വാർത്തയും ഒക്കെ ആദ്യത്തെ സംഭവം ആയിരുന്നു...ക്ലൈമാക്സിലെ കല്ലുകടിയും പോരായ്മയും അതിനോടുള്ള പ്രേക്ഷകരുടെ പ്രതികരണവും ഒക്കെ ആദ്യ ദിവസം തന്നെ സിനിമയുടെ അണിയറക്കാരും മനസിലാക്കിയിരുന്നു...
അതുകൊണ്ട് ഒരു രംഗം കൂടി ഷൂട്ട് ചെയ്ത് ക്ലൈമാക്സിൽ കൂട്ടിച്ചേർക്കാൻ മൂന്നാംമുറയുടെ സംവിധായകൻ കെ.മധു നിർബന്ധിതനായത്...റീഷൂട്ട് ചെയ്ത ഈ പുതിയ ക്ലൈമാക്സിനെ കുറിച്ച് സൂചിപ്പിച്ച് കൊണ്ടാണ് രണ്ടാം വാരത്തിന്റെ പരസ്യം പത്രങ്ങളിൽ വന്നത്...പുതിയ ക്ലൈമാക്സും മൂന്നാംമുറക്ക് ഉണ്ടായ പ്രേക്ഷകരുടെ സമ്മിശ്ര പ്രതികരണത്തെ മാറ്റാനായില്ല...എങ്കിലും വമ്പൻ ഇനീഷ്യൽ ക്രൗഡ് ദിവസങ്ങളോളം തുടർന്നു...ബ്ലോക്ബസ്റ്റർ ആകേണ്ടിയിരുന്ന സിനിമ സംവിധായകന്റെ ചെറിയ അശ്രദ്ധ കൊണ്ട് ഹിറ്റ് സ്റ്റാറ്റസിൽ ഒതുങ്ങി...ഇരുപതാം നൂറ്റാണ്ടിലും ആര്യനിലും ഒക്കെ പ്രേക്ഷകർക്ക് കിട്ടിയ ആ 'wow factor' മൂന്നാംമുറക്ക് പൂർണമായ രീതിയിൽ നല്കാൻ സാധിച്ചില്ല. മോഹൻലാലിന്റെ കിടിലൻ ആക്ഷൻ രംഗങ്ങൾ ഉണ്ടായിട്ട് പോലും..തമിഴ് നാട്ടിലും മികച്ച സ്വീകരണമാണ് മൂന്നാംമുറക്ക് ലഭിച്ചത്, മദ്രാസിൽ 70 ദിവസത്തിന് മുകളിൽ റണ്ണും കിട്ടി...
ഇനി ഫ്ളാഷ്ബാക്കിൽ നിന്നും വർത്തമാന കാലത്തിലേയ്ക്ക്...
ക്ലൈമാക്സിലെ ചെറിയ ഒരു പിഴവ് കൊണ്ട് ഒരു സിനിമയുടെ അഭിപ്രായം മാറി മറിയുമൊ, സിനിമയുടെ ബോക്സ് ഓഫീസ് പ്രകടനത്തെ അത് ബാധിക്കുമോ എന്നുള്ള സംശയങ്ങൾ ഇന്നത്തെ തലമുറയിലെ സിനിമാസ്വാദകർക്ക് ഈ കുറിപ്പ് വായിക്കുമ്പോൾ ചിലപ്പോൾ തോന്നിയേക്കാം...എൺപതുകളുടെ അവസാനത്തിലും തൊണ്ണുറുകളിലും ഒക്കെ പ്രേക്ഷകർ മലയാള സിനിമയിലെ സ്റ്റണ്ട് രംഗങ്ങൾക്ക് അനുവദിച്ച് കൊടുത്തിട്ടുള്ള ഒരു ലിമിറ്റ് ഉണ്ടായിരുന്നു, ആ ലിമിറ്റിൽ നിന്നും പുറത്ത് കടന്ന് കൊണ്ടുള്ള അമാനുഷികമായ രംഗങ്ങൾ ഉണ്ടായാൽ പ്രേക്ഷകർ ആ സ്പോട്ടിൽ പ്രതികരിക്കുമായിരുന്നു, കൂവലിന്റെ രൂപത്തിൽ...അത് സിനിമയുടെ അഭിപ്രായത്തെ മൊത്തമായി ബാധിക്കുകയും ചെയ്തിരുന്നു.
അതേ സമയം ഇത്തരം അമാനുഷിക രംഗങ്ങൾ ഒരുപാട് ഉള്ള രജനികാന്തിന്റെയും കമൽഹാസന്റെയും വിജയകാന്തിന്റെയും തമിഴ് സിനിമകൾ കേരളത്തിലെ സിനിമ പ്രേക്ഷകർ ഇരുകൈളും നീട്ടി സ്വീകരിക്കുകയും ചെയ്തിരുന്നു. മോഹൻലാൽ-മമ്മൂട്ടി കാലഘട്ടത്തിലെ സിനിമകളുടെ സ്വാഭാവികത കൊണ്ടാകാം ജയൻ കാലഘട്ടത്തിലെ അമാനുഷിക രംഗങ്ങൾക്ക് കൈയടിച്ചിരുന്ന അതേ പ്രേക്ഷകർ ഇങ്ങനെ ഒരു പരിധിയും നിലപാടും സ്വീകരിച്ചത്...ബ്ലോക്ബസ്റ്റർ ആകേണ്ടിയിരുന്ന എത്രയൊ സിനിമകളാണ് പ്രേക്ഷകരുടെ ഈ നിലപാട് കാരണം ആവറേജിലും ഹിറ്റിലും ഒക്കെ ഒതുങ്ങിയത്.
ദൗത്യം,യോദ്ധ,ജോണിവാക്കർ,നിർണയം,ഒളിമ്പ്യൻ പോലുള്ള സിനിമകൾ ഉത്തമ ഉദാഹരണങ്ങളാണ്...പ്രേക്ഷകരുടെ ഈ നിലപാടിൽ മാറ്റം വന്ന് തുടങ്ങിയത് 2005 ന് ശേഷമാണെന്ന് പറയാം...തമിഴിലെയും തെലുങ്കിലെയും നായകന്മാർ പറന്ന് സ്റ്റണ്ട് ചെയ്യുന്നത് കണ്ടപ്പോൾ മലയാള പ്രേക്ഷകർക്കും ആഗ്രഹം ഉദിച്ചു നമ്മുടെ നായകന്മാരും ഇത് പോലെ ഒക്കെ പറന്ന് സ്റ്റണ്ട് ചെയ്തിരുന്നെങ്കിൽ എന്ന്.
ആ ആഗ്രഹത്തിന്റെ പൂർണമായ സഫലീകരണമായിരുന്നു പുലിമുരുകനിൽ കണ്ടത്...പുലിമുരുകൻ എന്ന സിനിമ തൊണ്ണുറുകളിലായിരുന്നു റിലീസ് ആയിരുന്നതെങ്കിൽ ഉറപ്പായും ഇപ്പോൾ കിട്ടിയ റെക്കോർഡ്. വിജയം നേടില്ലായിരുന്നു...ഒരു ഫാൻസ് അസോസിയേഷന്റെയും പിൻബലം ഇല്ലാതെ, സോഷ്യൽ മീഡിയയും ടീസറും ട്രെയിലറും ഇല്ലാതെ ആണ് മലയാള സിനിമയുടെ സുവർണ കാലഘട്ടമെന്ന് അറിയപ്പെടുന്ന 1986-2000 കാലഘട്ടത്തിൽ പ്രേക്ഷകർ ആർത്തിരമ്പി തിയേറ്ററുകളിലേക്ക് എത്തിയിരുന്നത്...സിനിമ മാഗസിനുകളും റിലീസിന്റെ തലേന്നും റിലീസ് ദിവസവും വരുന്ന പത്ര പരസ്യങ്ങളും മാത്രമാണ് സിനിമയെ കുറിച്ച് അറിയാനുള്ള മീഡിയ...
കാലചക്രം തിരിഞ്ഞു കൊണ്ടേയിരിക്കുന്നു, മലയാളിയുടെയും മലയാള സിനിമയുടെയും അഭിരുചികൾ ഒരുപാട് മാറി...പക്ഷെ മാറാതെ നില്ക്കുന്നത് ഒന്ന് മാത്രം, മോഹൻലാലും മോഹൻലാലിന്റെ സിനിമകളുടെ തിരക്കും പിന്നെ മലയാളികൾക്ക് അദ്ദേഹത്തോടുള്ള ഇഷ്ടവും...
സഫീർ അഹമ്മദ്
Stories you may Like
- 'അവൻ ആ കുളത്തിൽ കിടപ്പുണ്ട്'.. സഫീർ എഴുതിവെച്ച കത്തിൽ കുറിച്ചത് ഇങ്ങനെ
- ചന്ദ്രയുടെ ആൽഫിയും ലേഖയുടെ അപ്പുക്കുട്ടനും വന്നിട്ട് 23 വർഷങ്ങൾ; സഫീർ അഹമ്മദ് എഴുതുന്നു
- മോഹൻലാലും ബോഡി ഷെയിമിങ്ങും: സഫീർ അഹമ്മദ് എഴുതുന്നു
- 'താളവട്ടത്തിന്റെ, ലാൽ ഇഷ്ടത്തിന്റെ 34 വർഷങ്ങൾ'; സഫീർ അഹമ്മദ് എഴുതുന്നു
- നാവായിക്കുളത്തെ വില്ലൻ കുടുംബകലഹം
- TODAY
- LAST WEEK
- LAST MONTH
- തദ്ദേശതിരഞ്ഞെടുപ്പിലെ മുന്നേറ്റത്തോടെ ഭരണത്തുടർച്ച സ്വപ്നം കാണുന്ന എൽഡിഎഫിന് ഉഷാറാകാം; ഭരണം നിലനിർത്തുമെന്ന് എബിപി-സീവോട്ടർ അഭിപ്രായ സർവേ; വോട്ടുവിഹിതത്തിൽ എൽഡിഎഫ് യുഡിഎഫിനേക്കാൾ 7 ശതമാനം മുന്നിൽ; ബിജെപി വോട്ടുവിഹിതത്തിലും വർദ്ധന; എൽഡിഎഫ് 85 സീറ്റിലും, യുഡിഎഫ് 53 സീറ്റിലും വിജയിക്കും; ബിജെപിക്ക് ഒരുസീറ്റും; സർവേ ഫലങ്ങൾ ഇങ്ങനെ
- നിത്യവും ഉപദ്രവിക്കുന്നത് മുറിയിൽ കയറി വാതിൽ അടച്ച ശേഷം; ശബ്ദം പുറത്തുവരാതിരിക്കാൻ വായിൽ തുണി തിരുകും; പുതുവത്സര രാത്രിയിൽ പുറത്ത് പോയതിന് കഴുത്തിന് പിടിച്ച് പൊക്കി നിർത്തി അടിച്ചു; തൈക്കൂടത്തിൽ സഹോദരീ ഭർത്താവിന്റെ ക്രൂരതകൾ വിവരിച്ച് മൂന്നാം ക്ലാസുകാരൻ
- തൃശൂരിൽ നിന്ന് മടങ്ങും വഴി പ്രവർത്തകരുടെ സ്നേഹപൂർവമായ നിർബന്ധം; വസ്ത്രം മാറി സ്മാർട്ടായി കോടതിയിൽ എത്തി പൊരിഞ്ഞ വാദം; കണ്ണൂരിൽ ഡിവൈഎഫ്ഐക്കാർ ഉമ്മൻ ചാണ്ടിയെ കല്ലെറിഞ്ഞ സംഭവവും ഓർമ്മപ്പെടുത്തൽ; ഗണേശ് കുമാറിന്റെ കാർ ആക്രമിച്ചെന്ന കേസിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് ജാമ്യം കിട്ടിയപ്പോൾ ചാണ്ടി ഉമ്മനും ഹാപ്പി
- നടൻ ബാലയ്ക്ക് ഡോക്ടറേറ്റ്; ആദരം താരത്തിന്റെ ജീവകാരുണ്യ പ്രവർത്തനങ്ങളെ മുൻനിർത്തി; ബഹുമതി നേടുന്ന ആദ്യ ദക്ഷിണേന്ത്യൻ താരം
- 'ജാവദേക്കർ യൂസ്ലെസ്, സ്മൃതി ഇറാനി നല്ല സുഹൃത്ത്'; അരുൺ ജെയറ്റ്ലി മരിക്കാത്തതിൽ അസ്വസ്ഥത; പുൽവാമയിൽ 'ആഹ്ലാദം'; ബാലേക്കോട്ടും ആർട്ടിക്കിൾ 370ഉം മൂൻകൂട്ടി അറിയുന്നു; വിവാദ ചാറ്റിലെ എ കെ അമിത് ഷായോ; രാജ്യരഹസ്യം വരെ ചോർത്തിയ അർണാബിന്റെ വാട്സാപ്പ് ചാറ്റിൽ ഇന്ത്യ നടുങ്ങുമ്പോൾ
- അരുണാചൽ പ്രദേശിൽ ചൈന ഗ്രാമം നിർമ്മിച്ചതായി റിപ്പോർട്ട്; വീണ്ടും രാജ്യത്തെ നടുക്കി ചൈനയുടെ ഇടപെടൽ; പുറത്ത് വിട്ടത് 2019 ലെ ഉപഗ്രഹചിത്രങ്ങൾ; ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് വദേശകാര്യമന്ത്രാലയം
- പിജെ ആർമ്മിയെ കൈയിലെടുക്കാൻ ജയരാജനെ കളത്തിൽ ഇറക്കും; മലമ്പുഴയിൽ വിഎസിന്റെ പിൻഗാമിയാകാൻ എംബി രാജേഷും; സമ്പത്തിലൂടെ തിരുവനന്തപുരത്തും നോട്ടം; വിദ്യാർത്ഥി നേതാവ് സാനുവിന് പൊന്നാനിയും നൽകിയേക്കും; തോറ്റ 'പത്ത് എംപി'മാർ മത്സരിക്കാൻ സാധ്യത; കോടിയേരിയും ബേബിയും പോരിന് ഇറങ്ങുമോ?
- 'യു.ഡി.എഫിനെ ലീഗ് നിയന്ത്രിച്ചാൽ തനിക്ക് എന്താണ് പ്രശ്നം മിസ്റ്റർ പിണറായി വിജയൻ?' എന്ന് ചോദിച്ച തന്റേടി; സോഷ്യൽ മീഡിയയിൽ ഫോളോവേഴ്സിന്റെ വൻപട; എംഎസ്എഫ് നേതാവ് ഫാത്തിമ തഹ്ലിയയെ നിയമസഭാ സഥാനാർത്ഥി ആക്കാൻ സമ്മർദം ചെലുത്തുന്നത് പി.കെ.ഫിറോസോ?
- തെങ്ങ് ചതിക്കില്ലെന്ന് മാത്രമല്ല വേണ്ടിവന്നാൽ ബുക്ക്സ് ഓഫ് വേൾഡ് റെക്കോഡ്സിലും കയറ്റും; എറണാകുളം സ്വദേശി ജോർജ് പുല്ലാട്ടിന്റെ അനുഭവപാഠം ഇതാണ്; ഇന്ത്യ ബുക്ക് റെക്കോഡ്സ് നേട്ടം ഏറ്റവും കൂടുതൽ തേങ്ങ ഉത്പാദിപ്പിക്കുന്ന തെങ്ങിന്റെ പേരിൽ; റെക്കോർഡ് നേട്ടത്തിൽ ജോർജ്ജ് എത്തുന്നത് ഇത് രണ്ടാം തവണ
- അശ്ലീല ഫോൺ സംഭാഷണ ശബ്ദരേഖ പുറത്തായി; മുസ്ലിം ലീഗ് നേതാവ് ബശീർ വെള്ളിക്കോത്ത് സംയുക്ത ജമാഅത്ത് സെക്രട്ടറി സ്ഥാനം രാജി വച്ചു; ശബ്ദരേഖയുടെ പൂർണരൂപം പുറത്തുവന്നത് ബശീർ സംയുക്ത ജമാഅത്ത് സെക്രട്ടറി ആയപ്പോൾ; പ്രതിഷേധത്തിന് ശക്തി കൂടിയത് സംഭാഷണം കാസർകോട്ട് റിയാസ് മൗലവി കൊല ചെയ്യപ്പെട്ട ദിവസമെന്ന് തെളിഞ്ഞപ്പോൾ
- 'ജാഡ കാണിക്കണത് കണ്ടില്ലേ, കൊടുക്കട്ടെ ഞാനൊന്ന്', തൊട്ടടുത്ത പന്ത് സിക്സറിന് പറത്തി സഞ്ജു; സ്റ്റംപ് മൈക്ക് പിടിച്ചെടുത്ത 'സൂപ്പർ ഡയലോഗും' ഹിറ്റ്; സഞ്ജുവിന്റെയും സച്ചിൻ ബേബിയുടേയും സംഭാഷണം ഏറ്റെടുത്ത് സോഷ്യൽ മീഡിയ
- ഓണമുണ്ണാൻ പാടില്ല, ക്രിസ്മസിന് കേക്ക് മുറിക്കാൻ പാടില്ല, അരവണപ്പായസം കുടിക്കാൻ പാടില്ല; അതൊക്കെ ഹറാം ആണെന്ന് പറഞ്ഞു നടന്നത് ഓർമ്മയുണ്ടോ; ആലോചിക്കണമായിരുന്നു കൊടുത്താൽ കൊല്ലത്തും കിട്ടുന്ന കാലമാണിതെന്ന്; ഡോ ആരിഫ് ഹുസൈൻ തെരുവത്ത് എഴുതുന്നു
- കന്യാസ്ത്രീയെ പ്രണയിച്ച വൈദികനെ ഉൾക്കൊള്ളാനാകാതെ സഭയും ബിഷപ്പും; യാക്കോബായ സഭയിൽ ചേർന്ന ശേഷം പ്രണയിനിയെ ജീവിത സഖിയാക്കി; ഫാ. പ്രിൻസൺ മഞ്ഞളിക്ക് വിവാഹ മംഗളാശംസകൾ നേർന്ന് സോഷ്യൽ മീഡിയ
- എന്റെ റോഡ് അവർ പണിയുകയാണ്; പ്രശ്നമുണ്ടാക്കേണ്ടെന്ന് കരുതി കിഴക്കമ്പലത്ത് പോകുന്നില്ലെന്ന് മാത്രമെന്ന് മന്ത്രി സുധാകരൻ; കോടതി അനുമതിയോടെ ടാറു ചെയ്ത റോഡ് വേണമെങ്കിൽ വീണ്ടും കുണ്ടും കുഴിയുമാക്കി നൽകാമെന്ന് തിരിച്ചടിച്ച് സാബു ജേക്കബും; കിഴക്കമ്പലത്തെ റോഡ് പണി സോഷ്യൽ മീഡിയ ചർച്ച ചെയ്യുമ്പോൾ
- രാഷ്ട്രീയ പോസ്റ്റുകൾ പാടില്ലെന്ന അംബാനിയുടെ സർക്കുലറിന് പുല്ലുവില; സനീഷനും അപർണ്ണ കൂറുപ്പിനും ലല്ലുവിനും ഒരാഴ്ച ശമ്പളവുമില്ല ജോലിയുമില്ല; തദ്ദേശത്തിലെ ട്വീറ്റ് രാഹുൽ ജോഷിയുടെ കണ്ണിൽ പെട്ടത് നിർണ്ണായകമായി; ന്യൂസ് 18 കേരളയിൽ തീവ്ര ഇടതുപക്ഷം പ്രതിസന്ധി നേരിടുമ്പോൾ
- ഹെൽമറ്റിട്ടിട്ടും അലക്സേ വിടെടാ എന്ന് വൃദ്ധ കരഞ്ഞു പറഞ്ഞതോടെ കൊല; മരണം ഉറപ്പാക്കാൻ 10 മിനിറ്റ് കൂടെയിരുന്നു; മോഷണ മുതൽ വിറ്റ് പെൺസുഹൃത്തുമായി കാട്ടക്കടയിൽ അടിച്ചു പൊളി; നാട്ടുകാർക്ക് മുന്നിൽ 'മരിച്ചു പോയല്ലോ' എന്ന് പറഞ്ഞത് കുടുക്കായി; തിരുവല്ലത്ത് അലക്സിനെ കുടുക്കിയത് ആഡംബര ഭ്രമം
- കോളേജിലെത്തുന്നത് പലവിധ ആഡംബര ബൈക്കുകളിൽ; എൻ.സി.സി സീനിയർ കേഡറ്റിന് ക്രിക്കറ്റ് കളിയിലും ഒന്നാം സ്ഥാനം; അദ്ധ്യാപകർക്ക് മിടുക്കനായ വിദ്യാർത്ഥിയും; മധുരം നൽകി പെൺകുട്ടികളെ കൈയിലെടുത്ത് ചെത്തി നടന്ന പയ്യൻ; വണ്ടിത്തടം കൊല കേസിലെ പ്രതി കാട്ടക്കട ക്രിസ്ത്യൻ കോളേജിലെ ഹീറോ; അലക്സ് ഗോപന്റെ കോളേജ് കഥ
- ചുറ്റിലും അർദ്ധനഗ്നരായ സുന്ദരികളുമായി ചുറ്റി നടന്നു ഇസ്ലാമിക പ്രഭാഷണം നടത്തി; ആയിരത്തിലേറെ സ്ത്രീകളേയും കുട്ടികളേയും ദുരുപയോഗിച്ചതിന് അകത്താകുന്നത് 1000 വർഷം; ഇസ്ലാമിന്റെ പേരിൽ പീഡനം തൊഴിലാക്കിയവന്റെ അവസ്ഥയിങ്ങനെ
- കെവി തോമസിന് സീറ്റ് ഉറപ്പ്; എൻ എസ് എസിനെ അടുപ്പിക്കാൻ പിജെ കുര്യനും സ്ഥാനാർത്ഥിയാകും; ചെന്നിത്തല ഹരിപ്പാടും ഉമ്മൻ ചാണ്ടി പുതുപ്പള്ളിയിലും; തിരുവഞ്ചൂർ കോട്ടയത്ത്; മുല്ലപ്പള്ളിക്ക് താൽപ്പര്യം കൊടുവള്ളിയുടെ ക്യാപ്ടനാകാൻ; മുഖ്യമന്ത്രി കസേര നോട്ടമിട്ട് കോൺഗ്രസിൽ സ്ഥാനാർത്ഥി മോഹികൾ ഏറെ
- 'ജാവദേക്കർ യൂസ്ലെസ്, സ്മൃതി ഇറാനി നല്ല സുഹൃത്ത്'; അരുൺ ജെയറ്റ്ലി മരിക്കാത്തതിൽ അസ്വസ്ഥത; പുൽവാമയിൽ 'ആഹ്ലാദം'; ബാലേക്കോട്ടും ആർട്ടിക്കിൾ 370ഉം മൂൻകൂട്ടി അറിയുന്നു; വിവാദ ചാറ്റിലെ എ കെ അമിത് ഷായോ; രാജ്യരഹസ്യം വരെ ചോർത്തിയ അർണാബിന്റെ വാട്സാപ്പ് ചാറ്റിൽ ഇന്ത്യ നടുങ്ങുമ്പോൾ
- വെളുപ്പിന് വെള്ളമെടുക്കാൻ അടുക്കളയിൽ വന്ന സിസ്റ്റർ അഭയ കണ്ടത് കോട്ടൂരും പിതൃക്കെയിലും സെഫിയും ഗ്രൂപ്പ് സെക്സിൽ ഏർപ്പെടുന്നത്; മാനം രക്ഷിക്കാൻ അഭയയെ ചുറ്റികകൊണ്ട് അടിച്ച് കൊന്ന് കിണറ്റിലിട്ടു; ആ രാത്രിയിൽ സംഭവിച്ചത്
- ഫോണിലെ അശ്ലീലം അച്ഛനെ മൂത്ത മകൻ അറിയിച്ചപ്പോൾ ഡിവോഴ്സായി; മക്കളേയും കൊണ്ട് ഗൾഫിലെത്തിയ പ്രവാസി അറിഞ്ഞത് അതിലും വലിയ ക്രൂരത; രണ്ടാമത്തെ മകനെ പീഡിപ്പിച്ച കേസിൽ അകത്താകുന്നത് തിരുവനന്തപുരത്തുകാരി; ഇത് മാതൃത്വത്തിൽ വിഷം കലർത്തിയ ക്രൂരത
- ഭൂരിപക്ഷം വിശ്വാസികളുള്ള സഭക്ക് പള്ളികൾ വിട്ടു നൽകണം; ന്യുനപക്ഷത്തിനു പ്രാർത്ഥന സൗകര്യം ഏർപ്പെടുത്തണം; യോജിക്കാൻ ആകുന്നില്ലെങ്കിൽ രണ്ടു പക്ഷവും ചേർന്ന് പുതിയ പള്ളി പണിയണം; ഒന്നിനും തയ്യാറാകുന്നില്ലെങ്കിൽ പള്ളി പൂട്ടി സർക്കാർ ഏറ്റെടുക്കും; കേരളത്തിലെ സഭാ തർക്കത്തിൽ മോദിയുടെ ഒത്തുതീർപ്പ് ഫോർമുല ഇങ്ങനെ; കേരളത്തിൽ വഴിയൊരുങ്ങുന്നത് ബിജെപിയുടെ മുന്നേറ്റത്തിനെന്ന് രാഷ്ട്രീയ നിരീക്ഷകർ
- ഭർത്താവ് വിദേശത്ത് കഷ്ടപ്പെടുന്നു; ഭാര്യ കൂട്ടുകാരന്റെ ആഡംബര കാറിൽ ചുറ്റി വാടക വീടുകൾ മാറി കഞ്ചാവ് വിൽപ്പനയും വാറ്റും നടത്തി അടിപൊളി ജീവിതം: പൊലീസ് എത്തിയപ്പോൾ കാമുകൻ മുങ്ങിയപ്പോൾ വലയിൽ വീണത് സുന്ദരിയായ യുവതി
- നഴ്സുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട വിവരം പരസ്യപ്പെടുത്തി കോവിഡ് രോഗി; സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചത് അശ്ലീല ചാറ്റുകളുടെ സ്ക്രീൻ ഷോട്ടും തറയിലുടനീളം പരന്നുകിടക്കുന്ന പിപിഇ കിറ്റിന്റെ ഫോട്ടോയും; ഇരുവരെയും അറസ്റ്റ് ചെയ്ത് പൊലീസും
- ഭർത്താവ് ഉപേക്ഷിച്ചുപോയതോടെ ജീവിത പങ്കാളിയാക്കിയത് മകനെക്കാൾ പ്രായം കുറഞ്ഞ യുവാവിനെ; മോഷണം മുതൽ കഞ്ചാവ് കേസിൽ വരെ പ്രതി; നടുറോഡിൽ യുവതിയെ ആക്രമിച്ച് വസ്ത്രങ്ങൾ വലിച്ചു കീറിയതുകൊച്ചുത്രേസ്യ എന്ന സിപ്സി
- മിസ്ഡ് കോളിൽ അമ്മയുമായി അടുത്തു; ഇഞ്ചത്തൊട്ടി തൂക്കുപാലം കാണാൻ പത്തു വയസുള്ള മകളുമൊത്ത് പോയത് പ്രണയ തീവ്രതയിൽ; കാറിൽ നിന്ന് അമ്മ ഫോൺ ചെയ്യാൻ ഇറങ്ങിയപ്പോൾ കുട്ടിയോട് 26-കാരന്റെ രതിവൈകൃതം; അമ്മ മറച്ചു വച്ചത് അച്ഛൻ അറിഞ്ഞപ്പോൾ ടൈൽ പണിക്കാരൻ അഴിക്കുള്ളിൽ; വിഷ്ണുവിന്റേത് സമാനതകളില്ലാത്ത ക്രൂരത
- രണ്ടു വർഷത്തെ പ്രണയ ശേഷം വീട്ടിന് അടുത്ത പള്ളിയിൽ മിന്നു കെട്ട്; ഹണി മൂൺ അടിച്ചു പൊളിക്കാൻ തളർവാതം പിടിച്ച അമ്മയെ ശുശ്രൂഷിക്കാൻ ഹോം നേഴ്സിനേയും ഏർപ്പെടുത്തി; 26കാരൻ ഭർത്താവിന് സൽബുദ്ധി വരാൻ കഴിഞ്ഞ ദിവസം പോലും വൃതമെടുത്ത 51 കാരി; ശാഖാ കുമാരിയെ അരുൺ കൊന്നത് ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തി ഷോക്കേൽപ്പിച്ച്; നിർണ്ണായകമായത് രേഷ്മയുടെ മൊഴി
- 'ജാഡ കാണിക്കണത് കണ്ടില്ലേ, കൊടുക്കട്ടെ ഞാനൊന്ന്', തൊട്ടടുത്ത പന്ത് സിക്സറിന് പറത്തി സഞ്ജു; സ്റ്റംപ് മൈക്ക് പിടിച്ചെടുത്ത 'സൂപ്പർ ഡയലോഗും' ഹിറ്റ്; സഞ്ജുവിന്റെയും സച്ചിൻ ബേബിയുടേയും സംഭാഷണം ഏറ്റെടുത്ത് സോഷ്യൽ മീഡിയ
- വിവാഹം കഴിഞ്ഞ് 15 ദിവസം പിന്നിട്ടപ്പോൾ യുവാവ് ആവശ്യപ്പെട്ടത് അസാധാരണമായ ലൈംഗിക വേഴ്ച്ച; ഭാര്യ എതിർത്തതോടെ ക്രൂര മർദ്ദനവും; ഭർത്താവിനെതിരെ പരാതിയുമായി യുവതി
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്