ഡിസ്റ്റർബൻസ് ആയാ?? ഡിസ്റ്റർബൻസ് ആവണം; 'അയാം ടോണി കുരിശിങ്കൽ; മലയാളികൾ നെഞ്ചേറ്റിയ ജോഷി മോഹൻലാൽ ചിത്രം നമ്പർ 20 മദ്രാസ് മെയിലിന്റെ 32 വർഷങ്ങൾ- സഫീർ അഹമ്മദ് എഴുതുന്നു

സഫീർ അഹമ്മദ്
ടോണി കുരിശിങ്കലിന് ഇന്ന് 32 വയസ്''
'അയാം ടോണി കുരിശിങ്കൽ!
ഡിസ്റ്റർബൻസ് ആയാ??
ഡിസ്റ്റർബൻസ് ആവണം' എന്നും പറഞ്ഞ്
ജോഷി-മോഹൻലാൽ കൂട്ടുക്കെട്ടിന്റെ No.20 മദ്രാസ് മെയിലും ടോണി കുരിശിങ്കലനും വന്നിട്ട് ഇന്നേയ്ക്ക്,ഫെബ്രുവരി 16ന് മുപ്പത്തിരണ്ട് വർഷങ്ങളായി..കുടിച്ച് പൂസായ മൂന്ന് ചെറുപ്പക്കാരുടെ മദ്രാസിലേക്കുള്ള ട്രെയിൻ യാത്രയിലെ തമാശകളും കുസൃതികളും അതേ തുടർന്ന് ഉണ്ടാകുന്ന ക്രൈമും ഇൻവസ്റ്റിഗേഷനും ഒക്കെ രസകരമായിട്ടാണ് ജോഷി അവതരിപ്പിച്ചിരിക്കുന്നത്..ജോഷി സിനിമകളിൽ No.20 മദ്രാസ് മെയിലിനോളം ഹ്യൂമറസ് ആയ സിനിമ വേറെ ഇല്ല എന്ന് പറയാം..മോഹൻലാലിന്റെ തകർപ്പൻ പ്രകടനത്തിലൂടെ ഒരു പ്രിയദർശൻ സിനിമ പോലെ തിയേറ്ററുകളിൽ പൊട്ടിച്ചിരിയുടെ അലയൊളികൾ സൃഷ്ടിച്ച ഫസ്റ്റ് ഹാഫ്,അത് തന്നെയാണ് പുതുതലമുറ പോലും ഇഷ്ടപ്പെടുന്ന ഈ ജോഷി സിനിമയുടെ ഏറ്റവും വലിയ പ്രത്യേകതയും ആകർഷണവും..
ടോണി കുരിശിങ്കൽ എന്ന കഥാപാത്രത്തിന് മോഹൻലാൽ നല്കിയ ഭാവപ്പകർച്ചയാണ് No.20 മദ്രാസ് മെയിൽ എന്ന സിനിമയെ ഇത്രമാത്രം ഹൃദ്യമാക്കുന്നതിൽ മുഖ്യ പങ്ക് വഹിച്ച ഘടകം..ട്രെയിൻ യാത്രയ്ക്കിടയിൽ ടോണി കുരിശിങ്കലിനെയും 'പിച്ചകപ്പൂങ്കാവുകൾക്കുമപ്പുറം' എന്ന പാട്ടും ഓർക്കാത്ത മലയാളികൾ ഉണ്ടാകുമോ, സംശയമാണ്..വന്ദനത്തിലെ ഉണ്ണിയെ പോലെ,മായാമയൂരത്തിലെ നരേനെ പോലെ മോഹൻലാലിന്റെ ഏറ്റവും സ്മാർട്ട് & എനർജറ്റിക് കഥാപാത്രങ്ങളിലൊന്നാണ് ടോണി കുരിശിങ്കൽ..തികച്ചും ഒരു വൺ മാൻ ഷോ പെർഫോമൻസ്..സിനിമ തുടങ്ങി ഇന്റർവെൽ ആകുന്നത് വരെ ടോണി എന്ന കഥാപാത്രം മദ്യ ലഹരിയിൽ അല്ലാത്ത ഒരു രംഗം പോലും ഇല്ല..
മദ്യപിച്ച് ലക്ക് കെട്ടുള്ള ടോണിയുടെ നടത്തവും സംസാരവും കലിപ്പും ചേഷ്ടകളും കുസൃതികളും ഒക്കെ സമാനതകളില്ലാത്ത മികവോടെയാണ് മോഹൻലാൽ അവതരിപ്പിച്ചിരിക്കുന്നത്..ശരിക്കും മദ്യപിച്ച് കൊണ്ടാണൊ മോഹൻലാൽ അഭിനയിച്ചിരിക്കുന്നത് എന്ന് തോന്നുന്ന രീതിയിൽ ഉള്ള,എന്നാൽ കൃത്രിമത്വം ലവലേശം കലരാതെയുള്ള അതിഗംഭീര പ്രകടനം..എങ്ങനെയാണ് മോഹൻലാൽ ഇത്തരത്തിൽ വളരെ ലളിതമായി അഭിനയിക്കുന്നതെന്ന് അറിയാൻ അതിയായ ആഗ്രഹമുണ്ട്,ഏറ്റവും ചുരുങ്ങിയത് അദ്ദേഹത്തിന് നിർദ്ദേശങ്ങൾ കൊടുത്ത സംവിധായകരിൽ നിന്നെങ്കിലും..മോഹൻലാലിൽ നിന്നും ഇതിനൊരു വ്യക്തമായ മറുപടി പ്രതീക്ഷിച്ചിട്ട് കാര്യമുണ്ടെന്ന് തോന്നുന്നില്ല.. മോഹൻലാലിന്റെ ഈ പ്രകടനം മമ്മൂട്ടി പോലും വളരെ ആസ്വദിച്ചാണ് ചീ.20 ൽ ഒപ്പം അഭിനയിച്ചതെന്ന് അദ്ദേഹത്തിന്റെ ശരീരഭാഷയിൽ നിന്നും വ്യക്തമാണ്..
സിനിമയിൽ നടീനടന്മാരുടെ അഭിനയിത്തിലെ ഒരു പ്രധാന പോരായ്മ ശ്രദ്ധിച്ചിട്ടുണ്ടോ??പേര് കേട്ട പല നടന്മാരുടെയും അഭിനയത്തിലെ പോരായ്മ വെളിവാകുന്നത് അവർ മദ്യപാന രംഗങ്ങളിൽ അല്ലെങ്കിൽ മദ്യപാനിയുടെ വേഷം കെട്ടിയാടുമ്പോഴാണ്..കണ്ണുകൾ പാതിയടഞ്ഞ്, ആടിയാടി നില്ക്കുന്ന,നടക്കുന്ന,കൈകൾ കൊണ്ട് പ്രത്യേക ചേഷ്ടകൾ കാണിച്ച് കുഴഞ്ഞ് കുഴഞ്ഞ് സംസാരിക്കുന്ന മദ്യപാനിയാണ് കാലാകാലങ്ങളായിട്ടുള്ള സിനിമയിലെ ടിപ്പിക്കൽ മദ്യപാനി,സിനിമയിലെ ക്ലീഷേകളിൽ ഒന്ന്..മഹാനടന്മാരെന്ന് പേര് കേട്ട പലരും പിൻതുടരുന്നതും മേല്പറഞ്ഞ അസ്വാഭാവികത നിറഞ്ഞ് നിൽക്കുന്ന ഈ രീതി തന്നെയാണ്പ.
രാജയപ്പെടുന്നതും ഇത്തരം മദ്യപാന രംഗങ്ങളിലാണ്..അവിടെയാണ് മോഹൻലാൽ എന്ന നടന്റെ ആക്റ്റിങ്ങ് ബ്രില്യൻസ് നമുക്ക് ബോധ്യമാകുന്നത്..പരമ്പരാഗത രീതികളെ, ക്ലീഷേകളെ ഒക്കെ ഒഴിവാക്കി വശ്യമായിട്ടാണ്,അതിലേറെ വളരെ സ്വഭാവികമായിട്ടാണ് മോഹൻലാൽ കുടിയൻ കഥാപാത്രങ്ങളെ അവതരിപ്പിക്കാറുള്ളത്.. അത്തരം കഥാപാത്രങ്ങൾക്ക് മോഹൻലാൽ കൊടുക്കുന്ന ഗംഭീര വോയ്സ് മോഡുലേഷൻ എടുത്ത് പറയേണ്ടതാണ്..
ദശരഥത്തിലും No.20 മദ്രാസ് മെയിലിലും അയാൾ കഥയെഴുതുകയാണിലും നരനിലും ഒക്കെ മോഹൻലാലിന്റെ ഈ അനുപമായ ശൈലി പ്രേക്ഷകർക്ക് നവീനമായ കാഴ്ചാനുഭവം സമ്മാനിച്ചവയാണ്...ഇന്ത്യൻ സിനിമയിൽ തന്നെ മോഹൻലാലിനോളം മനോഹരമായി, സ്വഭാവികമായി ഇത്തരം റോളുകൾ ചെയ്ത് വിജയിപ്പിക്കുന്ന നടന്മാർ ഇല്ല എന്ന് തന്നെ പറയാം..മികച്ച നടനത്തിന്റെ അളവ് കോലുകളിലൊന്നും കമേഴ്സ്യൽ സിനിമകളിലെ ഗംഭീര പ്രകടനങ്ങളൊന്നും പലപ്പോഴും പരിഗണിക്കപ്പെടാറില്ല എന്നത് ഖേദകരമാണ്..നമ്മുടെ പല അവാർഡ് ജൂറിക്കും പ്രേക്ഷകർക്കും ഒരു മുൻവിധി ഉണ്ട്,ആർട്ട് സിനിമകളിലെ പ്രകടനം അല്ലെങ്കിൽ സീരിയസ് സിനിമകളിലെ സെന്റിമെന്റൽ രംഗങ്ങളിൽ നാടകീയത കുത്തിനിറച്ച് അഭിനയിക്കുന്നതുമാണ് മികച്ച അഭിനയമെന്നും ആ അഭിനേതാക്കളാണ് മികച്ചവർ എന്നും..
സത്യത്തിൽ അങ്ങേയറ്റം തെറ്റായ ഒരു ധാരണയാണത്..No.20 മദ്രാസ് മെയിലിലെ ടോണിയെ പോലെയുള്ള ഹ്യൂമറസായ ഒരു മദ്യപാനി കഥാപാത്രത്തെ വളരെ സ്വഭാവികമായി അവതരിപ്പിക്കുക അഥവാ അഭിനയിക്കുകയല്ല എന്ന് പ്രേക്ഷകർകക്ക് തോന്നിപ്പിക്കുക എന്നത് ഏതൊരു നടനെയും സംബന്ധിച്ച് ഒരു വെല്ലുവിളിയാണ്..അത്തരം വെല്ലുവിളി നിറഞ്ഞ കഥാപാത്രങ്ങൾ ഒരു പൂ പറിക്കുന്ന ലാഘവത്തോടെ മോഹൻലാൽ കെട്ടിയാടാറുമുണ്ട്, അതിലൊന്നാണ് ടോണി കുരിശിങ്കൽ...എന്റെ അഭിപ്രായത്തിൽ No.20 മദ്രാസ് മെയിലിലെയും വരവേൽപ്പിലെയും ഒക്കെ പെർഫോമൻസുകളാണ് ശരിക്കും പറഞ്ഞാൽ അവാർഡ് സ്റ്റഫ്..പക്ഷെ മോഹൻലാലിന്റെ മികച്ച പ്രകടനങ്ങളുടെ കൂട്ടത്തിൽ ടോണി കുരിശിങ്കലിനെ ഒന്നും പരാമർശിച്ച് കാണാറില്ല,കാരണം നേരത്തെ സൂചിപ്പിച്ച അഭിനയത്തെ കുറിച്ചുള്ള മുൻവിധി തന്നെ..
കിലുക്കം,അഭിമന്യു, സ്ഫടികം തുടങ്ങിയ കമേഴ്സ്യൽ സിനിമകളിലെ മനോഹര പെർഫോമൻസുകൾ അതർഹിക്കുന്ന പ്രാധാന്യത്തോടെ പരിഗണിച്ച് മികച്ച നടനുള്ള സംസ്ഥാന അവാർഡുകൾ കൊടുത്ത 1991ലെയും 1995ലെയും ജൂറി പാനലുകൾ മറ്റുള്ളവയിൽ നിന്ന് തികച്ചും വ്യത്യസ്തമാണ്,ഒപ്പം പ്രശംസനീയമാണ്..ഈ അടുത്ത കാലത്തെ അവാർഡ് ജൂറികളിൽ ഇത്തരത്തിലുള്ള മാറ്റങ്ങൾ കണ്ട് തുടങ്ങിത് സന്തോഷകരമായ കാര്യമാണ്..
മമ്മൂട്ടിയുടെ ഗസ്റ്റ് റോൾ No.20 മദ്രാസ് മെയിലിന്റെ മുഖ്യ ആകർഷണമായിരുന്നു.. അടിമകൾ ഉടമകൾ എന്ന സിനിമയ്ക്ക് ശേഷം മമ്മൂട്ടിയും മോഹൻലാലും ഒരുമിച്ച് അഭിനയിക്കുന്നു എന്നത് ചിത്രത്തിന്് റിലീസ് മുമ്പേ വാർത്ത പ്രാധാന്യം നേടി കൊടുത്തിരുന്നു..No.20 യിലെ ഏറ്റവും രസകരമായ രംഗങ്ങൾ ഇരുവരും ഒരുമിച്ചുള്ളവ തന്നെയായിരുന്നു..മമ്മൂട്ടിയെ ടോണി പരിചയപ്പെടാൻ പോകുന്നതും,മമ്മൂട്ടിയെ ക്യാമറയിലൂടെ നോക്കി സിനിമയിൽ കാണുന്നത് പോലെ തന്നെയെന്ന് ടോണി പറയുന്നതും,ഫോട്ടൊ എടുക്കുന്നതും,മമ്മൂട്ടിയുടെ കവിളിൽ ടോണി മുത്തം കൊടുക്കുന്നതും ഒക്കെ തിയേറ്ററിൽ വൻ ഓളം ഉണ്ടാക്കിയ രംഗങ്ങളാണ്.. 'പിച്ചകപ്പൂങ്കാവുകൾക്കുമപ്പുറം' എന്ന പാട്ടും രംഗങ്ങളും,ഇന്നസെന്റ് അവതരിപ്പിച്ച നാടാർ എന്ന കഥാപാത്രത്തിന്റെ പാട്ട്,,സുചിത്രയെ വായിൽ നോക്കാൻ പോകുന്ന രംഗങ്ങൾ,സോമനുമായി ടോണി കലിപ്പ് ആകുന്ന രംഗങ്ങൾ ഒക്കെ ഈ സിനിമയുടെ മാറ്റ് കൂട്ടുന്ന മറ്റു ഘടകങ്ങളായി..ഒപ്പം മണിയൻപിള്ള രാജുവും ജഗദീഷും നല്ല പ്രകടനം കാഴ്ച്ച വെച്ചു..
കൊടുങ്ങല്ലൂർ മുഗൾ തിയേറ്ററിൽ നിന്നും കണ്ടതാണ് ഞാൻ No.20 മദ്രാസ് മെയിൽ,ഒമ്പതാം ക്ലാസിൽ പഠിക്കുമ്പോൾ.. ഒരുപാട് ചിരിച്ച് ആസ്വദിച്ച് കണ്ട സിനിമ..1986ന് ശേഷമുള്ള ലാൽ സിനിമകളിൽ ഞാൻ ഏറ്റവും വൈകി തിയേറ്ററിൽ നിന്നും കണ്ട സിനിമയാണ് മദ്രാസ് മെയിൽ..എന്റെ നാടായ കൊടുങ്ങല്ലൂരിൽ ഈ സിനിമ റിലീസായത് അമ്പതാം ദിവസത്തിലാണ്..അത്യാവശ്യം നല്ല അഭിപ്രായം പ്രേക്ഷകരിൽ നിന്നും നേടിയെങ്കിലും ഒരു ബ്ലോക്ബസ്റ്റർ വിജയം ഈ സിനിമയ്ക്ക് നേടാനായില്ല..തൊട്ട് മുമ്പത്തെ ആഴ്ചകളിൽ ഇറങ്ങിയ മോഹൻലാലിന്റെ തന്നെ അക്കരെയക്കരെയും ഏയ് ഓട്ടൊയും കാരണമാണ് No.20 ക്ക് ഹിറ്റ് സ്റ്റാറ്റസിൽ ഒതുങ്ങേണ്ടി വന്നത്..
സിനിമയുടെ മുക്കാൽ ഭാഗത്തോളം ട്രെയിനിലെ ഇൻഡോർ രംഗങ്ങളാണെങ്കിലും ഹ്യൂമറും ത്രില്ലറും ചേർന്ന തിരക്കഥ ഒട്ടും മുഷിയാതെ ഭംഗിയോടെ അവതരിപ്പിക്കാൻ ഛായാഗ്രാഹകരായ ജയനൻ വിൻസെന്റിനും സന്തോഷ് ശിവനും ആനന്ദകുട്ടനും സാധിച്ചു..തിരക്ക് വളരെ കുറഞ്ഞ ഷൊർണൂർ-നിലമ്പൂർ റെയിൽവേ റൂട്ടിലാണ് സിനിമയിലെ ഭൂരിഭാഗം ട്രെയിൻ രംഗങ്ങളും ചിത്രീകരിച്ചിരിക്കുന്നത്..അത് പോലെ തന്നെ ഔസേപ്പച്ചന്റെ സംഗീതവും SP വെങ്കിടെഷിന്റെ പശ്ചാത്തല സംഗീതവും സിനിമയോട് ചേർന്ന് നിന്നു..സിനിമയുടെ ആദ്യ പകുതി എഴുതിയത് ഡെന്നീസ് ജോസഫും രണ്ടാം പകുതി എഴുതിയത് ഷിബു ചക്രവർത്തിയും ആണെന്ന് കേട്ടീട്ടുണ്ട്..
ഫസ്റ്റ് ഹാഫിലെ ചടുലത സെക്കന്റ് ഹാഫിൽ നിലനിർത്താൻ കഴിയാതിരുന്നതും സസ്പൻസ് അത്ര ശക്തമല്ലാത്തതും ആണ് ഈ സിനിമയെ കുറിച്ച് പറയാവുന്ന ചെറിയൊരു ന്യൂനത..എങ്കിലും ചീ.20 മദ്രാസ് മെയിൽ ഇപ്പോൾ കാണുമ്പോഴും ആസ്വാദകരമാണ്.. മോഹൻലാലിന്റെ കുടിയൻ കഥാപാത്രങ്ങളെ കാണാൻ നല്ല ചേലാണ്,പ്രേക്ഷകർക്ക് അത് വളരെ ഇഷ്ടവുമാണ്,ഒട്ടനവധി തവണ അവരത് നെഞ്ചിലേറ്റിയതുമാണ്..ഇനിയും ഇത്തരം രസകരമായ സിനിമകളിലൂടെ, കഥാപാത്രങ്ങളിലൂടെ ജോഷിക്കും മോഹൻലാലിനും പ്രേക്ഷകരെ രസിപ്പിക്കാൻ കഴിയുമെന്ന് പ്രത്യാശിക്കാം..
- TODAY
- LAST WEEK
- LAST MONTH
- ഭാര്യയുടെ ആദ്യഭർത്താവിലെ മകളെ പൊന്നു പോലെ നോക്കിയ രണ്ടാനച്ഛൻ; ഭാര്യയോട് ആത്മാർത്ഥ മാത്രം കാട്ടിയിട്ടും വഞ്ചിക്കപ്പെട്ടപ്പോൾ സ്വന്തം രക്തത്തിൽ പിറന്ന മകനുമായി ജീവിതം അവസാനിപ്പിച്ചു; വില്ലനായത് ബഹറിനിലേക്ക് പറന്ന ഇവന്റ് മാനേജ്മന്റ് സുഹൃത്ത്; നൃത്താധ്യാപികയ്ക്കുള്ളത് ഡോക്ടറേറ്റും ഉന്നത ബന്ധങ്ങളും; ശിവകലയ്ക്ക് ഒന്നും സംഭവിക്കാൻ ഇടയില്ല
- ജോലി മന്ത്രി ഓഫീസിലെങ്കിലും പണിയെടുക്കുന്നത് വയനാട് പാർട്ടിക്ക് വേണ്ടി; തോന്നുംപോലെ സെക്രട്ടറിയേറ്റിൽ വരും,; എല്ലാ മാസവും മുറപോലെ ശമ്പളം വാങ്ങും; കുട്ടിസഖാവ് മന്ത്രി ഓഫീസിലെ മൂത്ത സഖാക്കളുടെ കണ്ണിലെ കരട്, വയനാട് ജില്ലാ സെക്രട്ടറിയുടെ മകന്റെ അളിയൻ; അവിഷിത്തിന്റേത് ബന്ധു നിയമനം; ഗഗാറിന്റെ മരുമകളുടെ സഹോദരൻ വിവാദത്തിൽ
- ഈ ചുവരു താങ്ങി പല്ലികളെ പറിച്ചു താഴെ ഇട്ടില്ലെങ്കിൽ ഇടതുപക്ഷമേ ഇവരുണ്ടാക്കുന്ന ഡാമേജ് ചെറുതാകില്ല; വിദ്വേഷ കടന്നലുകൾ ഉറക്കമിളച്ച് ചെയ്യുന്നത് ഉദക ക്രിയയ്ക്ക് എണ്ണ സംഭരണം; നാട്ടു മനസ്സിൽ ഊറ്റത്തോടെ പാകുന്നത് അന്തക വിത്തുകൾ! കണ്ടും കേട്ടും മടുത്ത് ഹാഷ്മി താജ് ഇബ്രാഹിം പൊട്ടിത്തെറിച്ചു; മാധ്യമ പ്രവർകത്തന് 'മയിലെണ്ണയിൽ' ട്രോൾ ഒരുക്കി സൈബർ സഖാക്കൾ
- ആശയപരമായി തർക്കിക്കാനും വിയോജിക്കാനും പൂർണ ആരോഗ്യവാനായി മടങ്ങി വരൂ എന്ന് പറഞ്ഞ് മാതൃകയായി ദീപാ നിശാന്ത്; കൂടെ അഞ്ചു കൊല്ലം പഠിച്ച അവൻ ജീവിതത്തിലേക്ക് മടങ്ങി വരട്ടേ എന്ന റഹിമിന്റെ ഭാര്യയുടെ പോസ്റ്റ് മുങ്ങിയെന്നും ആക്ഷേപം; അമൃതാ റഹിമും കേരളവർമ്മ ടീച്ചറും ചർച്ചകളിൽ; ശങ്കു ടി ദാസിന് വേണ്ടി പ്രാർത്ഥന തുടരുമ്പോൾ
- എന്നും റെയിൽവെ സ്റ്റേഷനിൽ കൊണ്ടുവിട്ട ഭർത്താവിനോടും പറഞ്ഞില്ല ജോലി പോയെന്ന്; നുണ പറഞ്ഞ് അഭിനയിച്ച് വീട്ടുകാരെ പറ്റിക്കാൻ ഉപദേശിച്ചത് ഇരിട്ടിയിലെ 'മാഡം'; ലക്ഷം വരെ വാങ്ങി തൊഴിൽ തട്ടിപ്പ്; ബിൻഷയ്ക്ക് പിന്നിൽ ചരട് വലിച്ച മാഡം പൊലീസ് വലയിൽ
- 49 ശതമാനം ഓഹരിയുള്ള ബ്രീട്ടീഷുകാരൻ മുഴവൻ തുകയും കൊടുത്ത് വാങ്ങിയ സ്ഥാപനം; പണം മുടക്കാതെ മുതലാളിയായത് 'അവതാരത്തിന്റെ' അമ്മായി അച്ഛൻ; രാജേഷ് കൃഷ്ണയുടെ ഭാര്യാ പിതാവിന്റെ സ്ഥാപന ലൈൻസ് റദ്ദാക്കാൻ ആവശ്യപ്പെട്ടത് ആർബിഐ; തമിഴ്നാട് നടപടി എടുത്തിട്ടും കേരളം മൗനത്തിൽ; ഫെമാ ലംഘനത്തെ വെള്ളപൂശാനോ മന്ത്രി റിയാസിന്റെ സന്ദർശനം?
- മന്ത്രി രാജീവിന്റേയും സ്വരാജിന്റേയും ശത്രുക്കൾ തൃക്കാക്കരയിൽ ഒരുമിച്ചു; അരുൺകുമാറിന് വേണ്ടി നടന്ന ചുവരെഴുത്ത് ഗൂഢാലോചനയുടെ ഭാഗം; എറണാകുളത്ത് സിപിഎമ്മിൽ വിഭാഗീയത അതിശക്തം; തെറ്റ് ചെയ്തവരെ കണ്ടെത്താൻ ബാലൻ കമ്മീഷൻ ഉടൻ തെളിവെടുപ്പിനെത്തും; ഉമാ തോമസിനെ ജയിപ്പിച്ചവരോട് മാപ്പില്ലെന്ന നിലപാടിൽ പിണറായി
- മാധ്യമ സ്ഥാപനങ്ങളിലേക്ക് മാർച്ചുകൾ നടത്തുമ്പോൾ, ഭീഷണിപ്പെടുത്തുമ്പോൾ, കെയുഡബ്ല്യുജെ, എന്നൊരു സംഘടന മഷിയിട്ട് നോക്കിയാൽ ഉണ്ടായിരുന്നില്ല; ദേശാഭിമാനിക്ക് നേരേ ആക്രമണം നടന്നപ്പോൾ പ്രതികരിക്കാൻ, ഈ അടിമ മാധ്യമ സംഘടന തയ്യാറായതിൽ സന്തോഷം; പരിഹാസവുമായി വിനു
- ഡോൺ ബോസ്കോയിലും അടിച്ചു തകർക്കാൻ വീണാ ജോർജിന്റെ പേഴ്സണൽ സ്റ്റാഫുണ്ടായിരുന്നു; കൊടുംക്രിമിനലായ അവിഷിത്തിനെ അന്നും രക്ഷിച്ചത് സിപിഎമ്മിലെ ബന്ധുബലം; വീണ്ടും മകന്റെ അളിയനെ രക്ഷിക്കാൻ ഗഗാറിൻ രംഗത്ത്; പ്രകടനത്തിൽ 'ബന്ധു' പങ്കെടുത്തില്ലെന്ന് ജില്ലാ സെക്രട്ടറി; ഏഷ്യാനെറ്റ് ന്യൂസും വിനു വി ജോണും ചേർന്ന് സിപിഎമ്മിനെ പ്രതിരോധത്തിലാക്കുമ്പോൾ
- തിലകന് സംഭവിച്ചത് തന്നെ മകനും; താര സംഘടനയിൽ നിന്ന് ഷമ്മി തിലകനെ പുറത്താക്കി; വിശദീകരണത്തിൽ 'മാപ്പ്' അപേക്ഷിക്കാത്തത് ഗൗരവമുള്ള കുറ്റമായി; വിജയ് ബാബുവിനെ കൂടെ ഇരുത്തി 'വിഡിയോ ചിത്രീകരിച്ചെന്ന' കുറ്റത്തിന് ഷമ്മി തിലകനെ പുറത്താക്കി മോഹൻലാലും ടീമും; ജനറൽ ബോഡി ക്യാമറയിലാക്കുന്നത് ഗുരുതര കുറ്റമാകുമ്പോൾ
- ഒരു മണിക്കൂർ ചാർജ് ചെയ്താൽ 72 മണിക്കൂർ സുഖകരമായ ലൈംഗിക ജീവിതം! അതിസുന്ദരി, അതീവ ബുദ്ധിമതി, പേര് ഹൂറി; ഭക്ഷണം വേണ്ട, വിസർജനവുമില്ല; ലക്ഷ്യം അവിവാഹിതരായ ഇന്ത്യൻ യുവാക്കൾ; വാട്സാപ്പിൽ നിറയുന്ന ചൈനയുടെ കൃത്രിമ സുന്ദരിയുടെ യാഥാർഥ്യം എന്താണ്?
- ഭാര്യയും കാമുകൻ അനീഷും ഉള്ളത് ബഹ്റൈനിൽ; പണം കൊടുക്കുന്നത് മറ്റൊരു കാമുകൻ ദുബായിലുള്ള ഉണ്ണി; ബഹറിനിലെ ഡാൻസ് സ്കൂൾ ഓണറും ചതിയിൽ പ്രതിസ്ഥാനത്ത്; അച്ഛനോടും വാവയോടും പൊറുക്കണം മകളേ.....; പ്രകാശ് ദേവരാജിന്റെ ആത്മഹത്യാ കുറിപ്പ് ഞെട്ടിക്കുന്നത്
- സീരിയൽ താരം ഹരിത.ജി.നായരുടെ വിവാഹനിശ്ചയം കഴിഞ്ഞു; വരൻ സിനിമ എഡിറ്റർ വിനായക്; വൈറലായി വിവാഹനിശ്ചയ ചിത്രങ്ങൾ
- റെയിൽവേയിൽ ജോലിയുണ്ടെന്ന് വിശ്വസിപ്പിച്ച് കല്യാണം; എല്ലാ ദിവസവും ഭാര്യയെ റെയിൽവേ സ്റ്റേഷനിൽ ജോലിക്കു കൊണ്ടാക്കിയ ഭർത്താവും; ആർഭാട ജീവിതത്തിന് വേണ്ടി ബിനീഷാ ഐസക് ചെയ്തതെല്ലാം തട്ടിപ്പ്; വ്യാജ ടിക്കറ്റ് എക്സാമിനർ ചമഞ്ഞ ഇരിട്ടിക്കാരിക്ക് പിന്നിലും 'മാഡം'; കണ്ണൂർ തൊഴിൽ തട്ടിപ്പിൽ മുഖ്യ ആസൂത്രകയെ തേടി പൊലീസ്
- വക്കീൽ ഓഫിസൽ നിന്നും ബൈക്കിൽ വീട്ടിലേക്ക് മടങ്ങുമ്പോൾ അമിത വേഗത്തിലെത്തിയ അജ്ഞാത വാഹനം ഇടിച്ചു തെറിപ്പിച്ചുവോ? അപകടം രാത്രി 11 മണിയോടെ; അതീവ ഗുരുതരാവസ്ഥയിലുള്ള സുഹൃത്തിനെ കോഴിക്കോട്ടേക്ക് മാറ്റിയത് സന്ദീപ് വാര്യർ: ആരോഗ്യ നില അതീവ ഗുരുതരം
- നേരത്തേ ഒരു വിവാഹം കഴിച്ചിട്ടുള്ള ശിവകല വിവാഹമോചനം നേടിയശേഷം പ്രകാശിനെ വിവാഹം ചെയ്തു; വീട്ടുകാരുടെയും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും എതിർപ്പ് മറികടന്ന് താൻ തിരഞ്ഞെടുത്ത ജീവിതം തികഞ്ഞ പരാജയമായെന്ന് ആത്മഹത്യാ കുറിപ്പ്; ആറ്റിങ്ങലിലെ അപകട ആത്മഹത്യയിൽ കുടുംബ പ്രശ്നം
- എ എ റഹീമിന് എതിരായ വ്യാജ പ്രചാരണത്തിന് അദ്ധ്യാപിക അറസ്റ്റിൽ എന്ന് ആദ്യം വ്യാജ വാർത്ത; വാർത്തയുമായി ബന്ധമില്ലാത്ത അദ്ധ്യാപികയുടെ മകളുടെ ചിത്രവും വീഡിയോ വഴി പ്രചരിപ്പിച്ചു; കൈരളി ചാനലിന് കിട്ടിയത് എട്ടിന്റെ പണി; ചാനൽ, സംപ്രേഷണ ചട്ടം ലംഘിച്ചെന്ന് എൻബിഡിഎസ്എ
- ചുരുങ്ങിയത് ഒരേക്കർ സ്ഥലം വേണം; പരിശീലകൻ പ്ലസ്ടു പാസാകണം; അഞ്ചുവർഷത്തെ ഡ്രൈവിങ് പരിചയം വേണം; അക്രഡിറ്റേഷനില്ലാത്ത ഡ്രൈവിങ് സ്കൂളുകൾക്ക് അനുമതിയില്ല; കോവിഡിൽ നിന്ന് കരകയറി വരുന്ന ഡ്രൈവിങ് സ്കൂളുകളുടെ കഞ്ഞികുടി മുട്ടിക്കാൻ പുതിയ നിയമം ജൂലൈ മുതൽ
- ഗൃഹനാഥൻ പ്യൂൺ; ഗൃഹനാഥ കേന്ദ്ര പെൻഷൻ പദ്ധതിയിൽ; മകൻ ഓക്സിജൻ പ്ലാന്റിൽ; മകൾ തിയേറ്ററിലും; മറ്റൊരു പ്യൂണിന്റെ ഭാര്യയ്ക്കും കുടുംബക്കാരിൽ ഏഴു പേർക്കും ജോലി; എല്ലാം ഹൈജാക്ക് ചെയ്ത് 'ഡി ആർ ഫാൻസ്'; തിരുവനന്തപുരം മെഡിക്കൽ കോളേിൽ 'പെട്ടിയുമായി ഓടിയവരെ അധിക്ഷേപിക്കുന്ന' ആരോഗ്യമന്ത്രി അറിയാൻ
- പൊരിവെയിലത്ത് കള പറിച്ച് നടുവൊടിഞ്ഞു; ടിവി പോലും കാണാതെ ജോലി കഴിഞ്ഞാൽ ശരണം തേടുന്നത് വായനയിൽ; സ്ത്രീധന മോഹത്തിൽ ഭാര്യയെ ആത്മഹത്യയ്ക്ക് തള്ളിവിട്ട ക്രൂരന് ഇന്ന് ഒരു ദിവസം ശമ്പളം 63 രൂപ; അഭ്യസ്ത വിദ്യനാണെന്നും ഓഫീസ് ജോലി വേണമെന്നും വാക്കാൽ അപേക്ഷിച്ച് വിസ്മയ കേസിലെ കുറ്റവാളി; കിരണിന്റെ ജയിൽ ജീവിതം തോട്ടക്കാരന്റെ റോളിൽ മുമ്പോട്ട്
- 'കാമുകിയെന്നോ കുലസ്ത്രീയെന്നോ ഒരു കുടുംബത്തിന്റെ പേരു ചീത്തയാക്കിയവൾ എന്നോ വിളിക്കാം; ഒളിച്ചോട്ടങ്ങൾ മടുത്തു; ഞാനൊരു വിവാഹിതനുമായി പ്രണയത്തിലാണ്'; ഗോപി സുന്ദറുമായുള്ള ബന്ധം ഹിരൺമയി പരസ്യമാക്കിയത് 2019ൽ; ഇപ്പോൾ ഗോപീസുന്ദർ നൽകുന്നത് അമൃതാ സുരേഷുമായുള്ള പ്രണയം; ആ പഴയ സൗഹൃദത്തിന് എന്തുപറ്റി?
- ഒരു മണിക്കൂർ ചാർജ് ചെയ്താൽ 72 മണിക്കൂർ സുഖകരമായ ലൈംഗിക ജീവിതം! അതിസുന്ദരി, അതീവ ബുദ്ധിമതി, പേര് ഹൂറി; ഭക്ഷണം വേണ്ട, വിസർജനവുമില്ല; ലക്ഷ്യം അവിവാഹിതരായ ഇന്ത്യൻ യുവാക്കൾ; വാട്സാപ്പിൽ നിറയുന്ന ചൈനയുടെ കൃത്രിമ സുന്ദരിയുടെ യാഥാർഥ്യം എന്താണ്?
- എന്ത് മനുഷ്യനാണ് സുരേഷ് ഗോപി; അരികത്തേക്ക് മിണ്ടാൻ ചെന്ന എന്നെ ഒന്നു നോക്കുകപോലും ചെയ്യാതെ അദ്ദേഹം പോയി; അമ്മ ചടങ്ങിനെത്തിയ സുരേഷ്ഗോപിയുടെ വേറിട്ട അനുഭവം പറഞ്ഞ് നടൻ സുധീർ
- ഭാര്യയും കാമുകൻ അനീഷും ഉള്ളത് ബഹ്റൈനിൽ; പണം കൊടുക്കുന്നത് മറ്റൊരു കാമുകൻ ദുബായിലുള്ള ഉണ്ണി; ബഹറിനിലെ ഡാൻസ് സ്കൂൾ ഓണറും ചതിയിൽ പ്രതിസ്ഥാനത്ത്; അച്ഛനോടും വാവയോടും പൊറുക്കണം മകളേ.....; പ്രകാശ് ദേവരാജിന്റെ ആത്മഹത്യാ കുറിപ്പ് ഞെട്ടിക്കുന്നത്
- സീരിയൽ താരം ഹരിത.ജി.നായരുടെ വിവാഹനിശ്ചയം കഴിഞ്ഞു; വരൻ സിനിമ എഡിറ്റർ വിനായക്; വൈറലായി വിവാഹനിശ്ചയ ചിത്രങ്ങൾ
- ജോലി ഇല്ലാത്തതിനാൽ തെരുവുകൾ തോറും സോപ്പ് വിറ്റാണ് ജീവിക്കുന്നത്; സിനിമകൾ ചെയ്യാൻ ഇപ്പോഴും താത്പര്യം: ജീവിതം പറഞ്ഞ് ഐശ്വര്യ
- ഐ എഗ്രീ ടു ഓൾ ദി...ഫാക്ട് യു ആർ സ്റ്റേറ്റിങ് ഹിയർ; ലാൽ കുമാർ...ഇത് മര്യാദയുടെ അങ്ങേയറ്റത്തെ ലംഘനം, നിങ്ങൾ എന്തുവാക്കാണ് ഉപയോഗിച്ചത്? ഈ നിമിഷം ഇറങ്ങണം: കേട്ടതു തെറ്റി, ഇടതുപ്രതിനിധിയെ ഇറക്കി വിട്ട് മാതൃഭൂമി അവതാരക
- ശിവലിംഗത്തെ വാട്ടർ ഫൗണ്ടനോട് ഉപമിച്ച് നിരന്തര അധിക്ഷേപവുമായി ഇസ്ലാമിക പ്രതിനിധി; നുപുർ ശർമ തിരിച്ചടിച്ചത് ഞാൻ നിങ്ങളുടെ മത വിശ്വാസത്തെ പറ്റി തിരിച്ചു പറഞ്ഞാൽ സഹിക്കുമോ എന്ന് ചോദിച്ച്; തുടർന്ന് പറഞ്ഞത് ആയിഷയുടെ വിവാഹം അടക്കമുള്ളവ
- ഞാൻ അവനൊപ്പമാണ്; അഞ്ചാറ് തവണ ഒരു സ്ഥലത്ത് ഒരാളുടെ കൂടെ പോയി നിരന്തരമായി പീഡിപ്പിക്കപ്പെടുക എന്ന് പറഞ്ഞാൽ ഞാൻ വിശ്വസിക്കില്ല; ഏത് പൊട്ടനും മനസിലാവും ഇക്കാര്യങ്ങളൊക്കെ; വിജയ ബാബുവിന് പിന്തുണയുമായി സംസ്ഥാന അവാർഡ് ജേതാവായ നടൻ മൂർ
- ദുഃഖങ്ങൾ ഒന്നുമില്ലാതെ ആസ്വദിച്ചു നടന്നത് സുകുമാരന്റെ ഭാര്യാ പദവിയിൽ; മക്കളോടുള്ള അസൂയ പലപ്പോഴും എന്റെ പുറത്തിടാൻ ശ്രമിക്കാറുണ്ട് ചിലർ; മല്ലിക സുകുമാരൻ മനസ്സ് തുറക്കുന്നു; പൃഥ്വി വിമർശിക്കപ്പെടുന്നത് തെരഞ്ഞെടുക്കുന്ന സിനിമയുടെ പേരിൽ; പൃഥ്വിരാജ് കടുത്ത വിശ്വാസി; മല്ലിക സുകുമാരനുമായുള്ള അഭിമുഖം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്