കൂട്ടിൽ നിന്നും മേട്ടിൽ വന്ന പൈങ്കിളിയല്ലെ' എന്ന പാട്ടും പാടി പ്രേക്ഷകരുടെ മനംകവർന്നു; പ്രിയദർശൻ-മോഹൻലാൽ കൂട്ടുക്കെട്ടിലെ ആദ്യ ബ്ലോക്ബസ്റ്റർ ചിത്രം; താളവട്ടത്തിന്റെ,ലാൽ ഇഷ്ടത്തിന്റെ 36 വർഷങ്ങൾ'- സഫീർ അഹമ്മദ് എഴുതുന്നു

സഫീർ അഹമ്മദ്
'കൂട്ടിൽ നിന്നും മേട്ടിൽ വന്ന പൈങ്കിളിയല്ലെ' എന്ന പാട്ടും പാടി മോഹൻലാൽ മലയാള സിനിമ പ്രേക്ഷകരുടെ മനം കവർന്നിട്ട് ഒക്ടോബർ പത്തിന്,ഇന്നേയ്ക്ക് മുപ്പത്തിയാറ് വർഷങ്ങൾ.. അതെ,മോഹൻലാലിന്റെ കരിയറിലെ ഏറ്റവും പ്രധാനപ്പെട്ട സിനിമകളിൽ ഒന്നായ,മലയാള സിനിമയിലെ എക്കാലത്തെയും വലിയ ജനപ്രിയ സിനിമകളിൽ ഒന്നായ, പ്രിയദർശൻ-മോഹൻലാൽ കൂട്ടുക്കെട്ടിലെ ആദ്യ ബ്ലോക്ബസ്റ്റർ സിനിമയായ താളവട്ടം റിലീസായിട്ട് ഇന്നേയ്ക്ക് 36 വർഷങ്ങളായി..
മഞ്ഞിൽ വിരിഞ്ഞ പൂക്കളിലൂടെ അരങ്ങേറ്റം കുറിച്ച മോഹൻലാൽ മെല്ലെ മെല്ലെ പ്രേക്ഷകരുടെ ഇഷ്ടം നേടി ജനപ്രീതിയിൽ മറ്റ് നടന്മാരെ പിൻതള്ളി ഒന്നാം സ്ഥാനം അലങ്കരിച്ചത് 1986ൽ ആണ്..ഹാസ്യവും ആക്ഷനും റൊമൻസും ഒക്കെ ഒരു പോലെ അനായാസമായി അഭിനയിച്ച് ഫലിപ്പിച്ചാണ് മോഹൻലാൽ ജനപ്രീതി നേടിയെടുത്തത്..ആ ജനപ്രീതി കൊടുമുടിയിൽ എത്തിച്ച സിനിമയാണ് താളവട്ടം..ആ കാലഘട്ടത്തിൽ സിനിമകൾ കണ്ടിരുന്ന ഭൂരിഭാഗം സ്ത്രീകളും കുട്ടികളും ചെറുപ്പക്കാരും മുതിർന്നവരും ഒക്കെ മോഹൻലാലിനെ ഒരുപാട് ഇഷ്ടപ്പെട്ട് തുടങ്ങിയത്,കടുത്ത മോഹൻലാൽ ഫാൻസ് ആയത് താളവട്ടത്തിലൂടെ ആണെന്ന് നിസംശയം പറയാം..
മോഹൻലാലിന്റെ കളിയും ചിരിയും തമാശയും കുട്ടിത്തവും കുസൃതിയും ചമ്മലും തലക്കുത്തി മറിയലും ചെരിഞ്ഞുള്ള നിൽപ്പും നടത്തവും പാട്ട് രംഗങ്ങളിലെ ഓട്ടവും ചാട്ടവും ഒക്കെ അതിന്റെതായ മനോഹാരിതയിൽ, പൂർണതയിൽ ആദ്യമായി അടയാളപ്പെടുത്തിയ സിനിമയാണ് താളവട്ടം..പിന്നീട് ഒട്ടേറെ സിനിമകളിൽ പ്രേക്ഷകർ ആഘോഷിച്ച,ഇപ്പോഴും ആഘോഷിക്കപ്പെടുന്ന മേൽപ്പറഞ്ഞ ഈ മോഹൻലാൽ മാനറിസങ്ങളെ 'ലാൽ സ്റ്റൈൽ' എന്നും 'ലാലിസം' എന്നും ഒക്കെ പല പേരുകളിൽ വിളിക്കപ്പെട്ടു.സത്യത്തിൽ മലയാള സിനിമ പ്രേക്ഷകർക്ക് മോഹൻലാൽ ഒരു വലിയ പുതുമ തന്നെ ആയിരുന്നു,അന്ന് വരെ അവർ കണ്ട് പോന്നിരുന്ന നായക/കഥാപാത്ര സങ്കൽപ്പങ്ങളെ ഒക്കെ തകർത്തുകൊണ്ടുള്ള പുതുമ..മലയാള സിനിമ ചരിത്രത്തിൽ വേറെ ഒരു നടനും കിട്ടാത്ത തരത്തിലുള്ള പ്രേക്ഷകരുടെ ഇഷ്ടവും താരമൂല്യവും മോഹൻലാൽ നേടിയെടുത്തതിൽ,ഈ 2022 ലും ആ ഇഷ്ടവും താരമൂല്യവും ഒരു കോട്ടവും തട്ടാതെ നിലനില്ക്കുന്നതിൽ അനുപമായ,ആകർഷമായ ആ മോഹൻലാൽ മാനറിസങ്ങൾ വഹിച്ച പങ്ക് വളരെ വലുതാണ്..
പ്രിയദർശൻ-മോഹൻലാൽ കൂട്ടുക്കെട്ട്
1986ന് ശേഷം മലയാള സിനിമയിൽ ഇവരോളം പ്രേക്ഷകരെ തിയേറ്ററിലേക്ക് ആകർഷിക്കുന്ന, എന്റർടെയിൻ ചെയ്യിക്കുന്ന വേറെ ഒരു സംവിധായകൻ-നടൻ കൂട്ടുക്കെട്ട് ഉണ്ടായിട്ടില്ല..ആ കൂട്ടുക്കെട്ടിലെ എട്ടാമത്തെ സിനിമയാണ് താളവട്ടം..സ്ളാപ്സ്റ്റിക് കോമഡി സിനിമകൾ തുടരെ ചെയ്തിരുന്ന പ്രിയദർശൻ അത് വിട്ട് സിനിമയെ കുറച്ച് കൂടി ഗൗരവത്തിൽ ആദ്യമായി സമീപിച്ചത് താളവട്ടത്തിലാണ്..ആ ഉദ്യമത്തിലും ഹ്യൂമറസായി കഥ പറഞ്ഞ് പ്രേക്ഷകരെ രസിപ്പിക്കാനാണ് പ്രിയദർശൻ ശ്രമിച്ചത്.. പ്രേക്ഷകരെ ഒരുപാട് രസിപ്പിച്ച പ്രിയദർശൻ-മോഹൻലാൽ കൂട്ടുക്കെട്ടിലെ സിനിമകൾക്ക് വളരെ വ്യക്തമായ ഒരു ഫോർമുല ഉണ്ടായിരുന്നു,ആ ഫോർമുല ആദ്യമായി രജിസ്റ്റർ ചെയ്യപ്പെടുന്നത് താളവട്ടത്തിലാണ്..
കൊച്ച് കൊച്ച് തമാശകളിലൂടെ,രസകരമായ രംഗങ്ങളിലൂടെ,നായകന്റെയും നായികയുടെയും വഴക്കിടലുകളിലൂടെ, അവരുടെ പ്രണയത്തിലൂടെ, നിറങ്ങൾ വാരി വിതറുന്ന മനോഹരമായ പാട്ടുകളിലൂടെ അങ്ങേയറ്റം രസിപ്പിച്ച് പതിയെ സെന്റിമെന്റ്സിലൂടെ നൊമ്പരപ്പെടുത്തി ഒരു തുള്ളി കണ്ണീർ പൊഴിച്ച് വിങ്ങുന്ന മനസ്സോടെ ഒപ്പം നിറഞ്ഞ മനസ്സോടെ പ്രേക്ഷകരെ തിയേറ്ററിൽ നിന്നും പുറത്തേക്ക് ഇറക്കുന്ന പ്രിയൻ-ലാൽ ഫോർമുല..അതിനെ പ്രിയദർശൻ മാജിക് എന്നും വിളിക്കാം..സിനിമ കഴിഞ്ഞ് തിയേറ്ററിൽ നിന്ന് ഇറങ്ങുന്ന പ്രേക്ഷകരെ വീണ്ടും വീണ്ടും ആ സിനിമ കാണാൻ ആഗ്രഹം തോന്നിപ്പിക്കുന്നതാണ് ഈ പ്രിയദർശൻ മാജികിന്റെ പ്രത്യേകത..ആ പ്രിയദർശൻ മാജിക് പിന്നീട് എത്രയൊ വട്ടം പ്രേക്ഷകർ അനുഭവിച്ചിരിക്കുന്നു,മലയാള സിനിമ ബോക്സ് ഓഫീസിനെ ഇളക്കി മറിച്ച് റെക്കോർഡ് വിജയ സിനിമകൾ സൃഷ്ടിച്ചിരിക്കുന്നു..
തന്റെ കൺമുന്നിൽ വെച്ച് കാമുകി മരണപ്പെടുന്നത് കണ്ട് സമനില തെറ്റി ഭൂതകാലം മറന്ന് പോയ വിനോദ് എന്ന ചെറുപ്പക്കാരൻ ചികിത്സാർത്ഥം ഒരു മെന്റൽ ഹോസ്പിറ്റലിൽ എത്തുന്നതും, അവിടെ വെച്ച് ചികത്സിക്കുന്ന ഡോക്ടർക്ക് വിനോദിനോട് പ്രണയം തോന്നുന്നതും ആ പ്രണയം വിനോദിന്റെ ജീവൻ തന്നെ എടുക്കുന്നതുമാണ് താളവട്ടത്തിന്റെ ഇതിവൃത്തം..വളരെ സീരിയസായിട്ട് അവതരിപ്പിക്കേണ്ട കഥ ആയിട്ട് കൂടി അതിന് തുനിയാതെ നുറുങ്ങ് തമാശകളും പാട്ടുകളും പ്രണയവും സെന്റിമെന്റ്സും ഒക്കെ സമാസമം ചേർത്ത് അതി മനോഹരമായിട്ടാണ് പ്രിയദർശൻ താളവട്ടത്തെ അണിയിച്ചൊരുക്കിയത്..
മനോരോഗികളും ഹോസ്പിറ്റലും ഒക്കെ പ്രേക്ഷകർക്ക് ഇത്രമാത്രം ചിരി സമ്മാനിച്ചത് ഒരു പക്ഷെ ആദ്യമായിട്ടായിരിക്കാം..മികച്ച തിരക്കഥയും സംഭാഷണങ്ങളുമാണ് താളവട്ടത്തിനായി പ്രിയദർശന്റെ തൂലികയിൽ നിന്നും പിറന്നത്..'വൺ ഫ്ലൂ ഓവർ ദി കുക്കൂസ് നെസ്റ്റ്' എന്ന അമേരിക്കൻ സിനിമ/നോവൽ ആണ് താളവട്ടത്തിന് പ്രചോദനം ആയതെന്ന് വായിച്ചറിഞ്ഞിട്ടുണ്ട്..
1986 നവംബർ 15ന് ആണ് താളവട്ടം ഞാൻ കാണുന്നത്,കൊടുങ്ങല്ലൂരിൽ സിനിമ റിലീസ് ആയതിന്റെ രണ്ടാം ദിവസം,ഞാൻ ആറാം ക്ലാസിൽ പഠിക്കുമ്പോൾ,കൊടുങ്ങല്ലൂർ ശ്രീകാളിശ്വരി തിയേറ്ററിൽ നിന്നും..വൻ തിരക്ക് ഉണ്ടാകുമെന്ന് അറിയാവുന്നതുകൊണ്ട് മൂന്ന് മണിയുടെ മാറ്റിനി ഷോ കാണാൻ വേണ്ടി ഞാനും ഇക്കയും കൂടി ഒരു മണിക്ക് മുമ്പ് തന്നെ തിയേറ്ററിൽ എത്തി, ഇടുങ്ങിയ ക്യൂ കൗണ്ടറിൽ കയറി നിന്നു..രണ്ട് മണിക്കൂറോളം ഒറ്റ നില്പ് നിന്നാണ് ടിക്കറ്റ് സംഘടിപ്പിച്ചത്..
അന്ന് ശ്രീകാളീശ്വരി തിയേറ്ററിന്റെ വെള്ളിത്തിരയിൽ മോഹൻലാൽ കുസൃതി കാണിച്ച് ചിരിച്ചപ്പോൾ ആയിരത്തോളം വരുന്ന കാണികൾക്ക് ഒപ്പം കൊച്ച് പയ്യനായ ഞാനും കൂടെ ചിരിച്ചു,മോഹൻലാൽ പാട്ട് പാടി തലകുത്തി മറിഞ്ഞപ്പോൾ അത് വരെ ഇല്ലാത്ത ഒരു സന്തോഷം മനസിൽ തിര തല്ലി,മോഹൻലാൽ കരഞ്ഞപ്പോൾ കൂടെ ഞാനും കരഞ്ഞു,അങ്ങനെ അത് വരെ മറ്റ് സിനിമകൾ കണ്ടിട്ട് ഒന്നും ലഭിക്കാത്ത ആനന്ദവും അനുഭൂതിയും ഞാനെന്ന ആ പതിനൊന്ന് വയസുക്കാരന് താളവട്ടം നല്കി..മോഹൻലാലിനെ ഒട്ടും തന്നെ ഇഷ്ടമല്ലായിരുന്നു അന്നത്തെ ഞാൻ ഉൾപ്പെടെയുള്ള ഭൂരിഭാഗം കുട്ടികൾക്കും..
മമ്മൂട്ടിയും ശങ്കറും റഹ്മാനും ഒക്കെ ആയിരുന്നു കുട്ടികളുടെ അന്നത്തെ ഹീറോസ്..പക്ഷെ 1986 ന്റെ തുടക്കം ആയപ്പോഴേക്കും ഒരു ചെറിയ ഇഷ്ടം ഒക്കെ മോഹൻലാലിനോട് തോന്നി തുടങ്ങിയിരുന്നു..ടി..പി.ബാലഗോപാലനും ഗാന്ധിനഗറും രാജാവിന്റെ മകനും മുന്തിരിത്തോപ്പുകളും ഒക്കെ കണ്ട് കഴിഞ്ഞപ്പോൾ ആ ഇഷ്ടം കൂടി കൂടി വന്നു..അതുകൊണ്ടാണ് താളവട്ടം ഞങ്ങളുടെ നാട്ടിൽ റിലീസ് ആയ രണ്ടാം ദിവസം തന്നെ കാണാൻ പോയത്..ക്ലൈമാക്സിൽ വിനു മരിക്കുന്നത് കണ്ട് കണ്ണീരോടെ തിയേറ്ററിൽ നിന്ന് ഇറങ്ങിയപ്പോൾ ഞാനെന്ന ആ കൊച്ച് പയ്യന്റെ മനസിൽ ഒരാൾ സ്ഥാനം പിടിച്ചിരുന്നു,മോഹൻലാൽ..പതിയെ പതിയെ മോഹൻലാലും അദ്ദേഹത്തിന്റെ സിനിമകളും ജീവിതത്തിന്റെ ഭാഗം തന്നെയായി മാറി..1986ൽ മോഹൻലാലിനെ ഇഷ്ടപ്പെട്ട് തുടങ്ങുമ്പോൾ ഒരിക്കലും കരുതിയിരുന്നില്ല അത് ജീവിതക്കാലം മുഴുവൻ ഉള്ള ഒരു ഇഷ്ടമായി മാറുമെന്ന്അന്ന് തുടങ്ങിയ ആ മോഹൻലാൽ ഇഷ്ടം ഇന്നും ഒരു തരി പോലും മാറ്റമില്ലാതെ തുടരുന്നു..
മനസിന്റെ സമനില തെറ്റിയ,തന്റെ ഭൂതകാലം മറന്ന് പോയ,കളിയും ചിരിയും കുസൃതിയുമായി കുട്ടികളെ പോലെ പെരുമാറുന്ന,പ്രണയിക്കപ്പെട്ടതിനാൽ ജീവച്ഛം ആകുന്ന,സ്നേഹത്താൽ വാൽസല്യത്താൽ കൊല ചെയ്യപ്പെടുന്ന വിനു എന്ന കഥാപാത്രമായി മോഹൻലാൽ ഗംഭീര പ്രകടനമാണ് കാഴ്ച്ച വെച്ചത്.. കഥാപാത്രത്തിന്റെ തമാശകളും പ്രണയവും നോവും ഒക്കെ ആഴ്ന്നിറങ്ങി പ്രേക്ഷകരുടെത് കൂടി ആകുന്ന വിസ്മയിപ്പിക്കുന്ന പ്രകടനം..ഇതിൽ എടുത്ത് പറയേണ്ടത് മോഹൻലാലിന്റെ മികച്ച ഡയലോഗ് ഡെലിവറിയാണ്..സിനിമയുടെ മുക്കാൽ ഭാഗത്തോളം രംഗങ്ങളിലും മോഹൻലാലിന്റെ ചേഷ്ടകളും സംഭാഷണങ്ങളും ഒരു കുട്ടിയുടെത് പോലെയാണ്..അതിഭാവുകത്വത്തിലേക്ക് വഴുതി പോകാൻ സാധ്യത ഉണ്ടായിരുന്നിട്ട് കൂടി മോഹൻലാൽ വളരെ നിയന്ത്രണത്തോടെയും അനായാസതയോടും കൂടിയാണ് ഡയലോഗ് ഡെലിവറി നിർവ്വഹിച്ചിരിക്കുന്നത്..
116 സിനിമകൾ റിലീസ് 1986ൽ ഏറ്റവും ജനപ്രീതിയും സാമ്പത്തിക വിജയവും നേടിയ സിനിമയാണ് താളവട്ടം..മോഹൻലാലിന്റെ മോഹിപ്പിക്കുന്ന കുസൃതി ഭാവങ്ങൾക്ക് ഒപ്പം ഹൃദ്യമായി അവതരിപ്പിച്ച പ്രണയരംഗങ്ങളും മനോഹരമായ ഗാനങ്ങളും പശ്ചാത്തല സംഗീതവുമാണ് താളവട്ടത്തെ പ്രേക്ഷകർക്ക് ഇത്രയേറെ പ്രിയങ്കരമാക്കിയത്..അനിതയെ പ്രൊപ്പോസ് ചെയ്യാനായി കാറിന്റെ വിൻഡൊ ഗ്ലാസിലും,അനിതയുടെ ഹോസ്റ്റൽ റൂമിലും,അനിത നടക്കുന്ന റോഡിലും ഒക്കെ 'I Love you' എന്ന് വിനു എഴുതിയ രംഗങ്ങളും,ആത്മഹത്യ ഭീഷണി മുഴക്കിയ ശേഷം ചമ്മിയ ചിരിയോടെ വിനു അനിതയെ അഭിമുഖീകരിക്കുന്നതും അനിതയെ ആലിംഗനം ചെയ്ത ശേഷം രവി മേനോന്റെ ഫാദർ കഥാപാത്രത്തെ നോക്കി വിനു കണ്ണിറുക്കി കാണിക്കുന്നതും തിരിച്ച് ഫാദർ കണ്ണിറുക്കി കാണിക്കുന്ന രംഗവും കാതിന് ഇമ്പമാർന്ന പശ്ചാത്തല സംഗീതത്തിന്റെ അകമ്പടിയോടെ പ്രിയദർശൻ അവതരിപ്പിച്ചപ്പോൾ അത് പ്രേക്ഷകരെ ഒരുപാട് ആകർഷിച്ചു..
മനം മയക്കുന്ന മോഹൻലാലിന്റെ ചമ്മിയ ചിരിയും കണ്ണിറുക്കലും പ്രേക്ഷകർ പൊട്ടിച്ചിരിയുടെയും കൈയടികളുടെയും അകമ്പടിയോടെയാണ് സ്വീകരിച്ചത്..വിനുവിന്റെ ഡയറി വായിച്ച് കാര്യങ്ങൾ ഒക്കെ അറിഞ്ഞ ശേഷം ഡോക്ടർ സാവിത്രി സെല്ലിലേക്ക് വന്ന് പേര് വിളിക്കുമ്പോൾ കൊച്ച് കുട്ടികൾ പിണക്കം മാറി ഇണങ്ങുമ്പോൾ ഉള്ള പോലത്തെ ചിരിയുണ്ട്,മോഹൻലാലും കാർത്തികയും മനോഹരമാക്കിയ,പ്രേക്ഷകർക്ക് ചിരിയുടെ കുളിർമഴ നല്കിയ ഇന്റർവെൽ രംഗം... സത്യത്തിൽ പ്രേക്ഷകരുടെ കണ്ണിലേക്ക് അല്ല,മനസിലേക്കാണ് ആ ചിരികൾ പതിഞ്ഞത്,ആ മോഹൻലാൽ മാനറിസങ്ങൾ ഇൻജക്റ്റ് ചെയ്യപ്പെട്ടത്..'കൂട്ടിൽ നിന്നും മേട്ടി വന്ന പൈങ്കിളിയല്ലെ' എന്ന പാട്ടും രംഗങ്ങളും കാണികൾക്ക് പുതിയ ഒരു അനുഭവം ആയിരുന്നു..
മരംചുറ്റി നടന്നും ബലം പിടിച്ച് നിന്നും നല്ല കോസ്റ്റ്യൂമും ധരിച്ചും ഒക്കെ പാട്ട് പാടി അഭിനയിക്കുന്ന ഒട്ടനവധി നായകമാരെ കണ്ട് ശീലിച്ച മലയാളികൾ താളവട്ടത്തിൽ കണ്ടത് തോളും ചരിച്ച് നിന്നും ഓടിയും ചാടിയും തലക്കുത്തി മറിഞ്ഞും അനായാസമായി പാട്ട് പാടി അഭിനയിക്കുന്ന നായകനെയാണ്,അവരത് സന്തോഷത്തോടെ സ്വീകരിക്കുകയും ചെയ്തു..
പാട്ട് രംഗങ്ങളിൽ ശോഭിക്കാനുള്ള മോഹൻലാലിന്റെ ആ പ്രത്യേക കഴിവ് അതിന്റെ എല്ലാ ഭംഗിയോടും പൂർണതയോടും കൂടി ആദ്യമായി അടയാളപ്പെടുത്തിയത് 'കൂട്ടിൽ നിന്നും' പാട്ടിൽ ആണെന്നാണ് എന്റെ അഭിപ്രായം..വാർഡിൽ പാട്ട് വെയ്ക്കുന്നതിനായി ഓരോ രോഗികളുടെയും അടുത്ത് പോയി കൈ പൊക്കാനായി വിനു കെഞ്ചുന്നതും ആ ശ്രമം പരാജയപ്പെട്ടതിന്റെ ദേഷ്യത്തിലും സങ്കടത്തിലും ഒച്ചയെടുത്ത് കരഞ്ഞ് ഇരിക്കുമ്പോൾ ശങ്കരാടിയുടെ പാട്ട് കേട്ട് കൊച്ച് കുട്ടിയുടെതെന്ന പോലെ ഞൊടിയിടയിൽ ഭാവമാറ്റം വന്ന് ചിരിക്കുന്നതും ഒക്കെ മോഹൻലാലിലെ അസാധ്യ നടനെ കാണിച്ച് തന്ന രംഗമാണ്..ഇങ്ങനെ ഇഷ്ടമുള്ള രംഗങ്ങൾ എഴുതാൻ നിന്നാൽ തിരക്കഥയിലെ മുഴുവൻ രംഗങ്ങളും പരാമർശിക്കേണ്ടി വരും,അത്രമാത്രം രസകരവും വൈകാരികവും ആയ രംഗങ്ങൾ കൊണ്ട് നിറഞ്ഞതാണ് താളവട്ടം..
നെടുമുടി വേണു, കാർത്തിക,സോമൻ,ജഗതി ശ്രീകുമാർ തുടങ്ങിയവരും താളവട്ടത്തിൽ മികച്ച പ്രകടനം കാഴ്ച്ചവെച്ചു..വിനുവിനോടുള്ള സ്നേഹവും വാൽസല്യവും കൊണ്ട് ജീവച്ഛവമായ വിനുവിനെ കഴുത്ത് ഞെരിച്ച് കൊന്ന് വിനുവിനെ കപടതയുടെ ഈ ലോകത്ത് നിന്നും രക്ഷിക്കുന്ന ഡോക്ടർ ഉണ്ണികൃഷ്ണനായി,വിനുവിന്റെ ഉണ്ണിയേട്ടനായി നെടുമുടി ഗംഭീര പ്രകടനമാണ് നടത്തിയത്..ഉണ്ണിയേട്ടൻ വിനുവിനെ നെഞ്ചോട് ചേർത്ത് വെച്ച ശേഷം കഴുത്ത് ഞെരിച്ച് കൊല്ലുന്ന രംഗം മനസിനെ വല്ലാതെ അസ്വസ്ഥപ്പെടുത്ത ഒന്നാണ്..വിനുവിനെ കൊന്ന ശേഷം ഡോക്ടർ രവീന്ദ്രന്റെ അടുത്ത് ചെന്ന് 'call the police,I did it, ഞാൻ അവനെ കൊന്നു' എന്ന് പറയുന്ന രംഗത്തിലെ നെടുമുടി വേണുവിന്റെ പ്രകടനത്തെ അതി മനോഹരം എന്നല്ലാതെ വിശേഷിപ്പിക്കാൻ സാധിക്കില്ല..
താൻ ചികത്സിക്കുന്ന രോഗിയോട് പ്രണയം തോന്നുന്ന ഡോക്ടർ സാവിത്രി ആയി കാർത്തികയും മികച്ച അഭിനയ മുഹൂർത്തങ്ങൾ സമ്മാനിച്ചു..വിനുവിന്റെ കുസൃതിത്തരങ്ങൾക്ക് സാവിത്രി എന്ന കാർത്തികയുടെ എക്സ്പ്രഷൻസ് വളരെ ക്യൂട്ട് ആയിരുന്നു..സെക്യൂരിറ്റി നാരായണൻ ആയി ജഗതി ശ്രീകുമാറും തകർത്തു..കൈക്കൂലി കൊടുക്കുമ്പോൾ 'എന്നെ നീ നശിപ്പിച്ചേ അടങ്ങുവെല്ലെടാ' എന്ന ജഗതിയുടെ ഡയലോഗ് മലയാളികളുടെ നിത്യ ജീവിതത്തിന്റെ ഭാഗമായ ഒന്നാണ്..വില്ലനായി വന്ന സോമനും തന്റെ കഥാപാത്രത്തെ മികവുറ്റതാക്കി..ഒരുപക്ഷെ പ്രേക്ഷകരുടെ വെറുപ്പും പ്രാക്കും ഇത്രയധികം ഏറ്റ് വാങ്ങിയ വേറെ ഒരു വില്ലൻ കഥാപാത്രം ഉണ്ടാകില്ല..
സ്ക്രീൻ സ്പേസ് വളരെ കുറവെങ്കിലും അനിതയായി ലിസിയും നല്ല പ്രകടനം കാഴ്ചവെച്ചു.. താളവട്ടത്തെ മനോഹരമാക്കുന്നതിൽ എസ്.കുമാറിന്റെ ഛായാഗ്രഹണവും പൂവച്ചൽ ഖാദർ-രഘുകുമാർ/രാജാമണി ടീമിന്റെ ഗാനങ്ങളും ജോൺസൺ മാഷിന്റെ പശ്ചാത്തല സംഗീതവും വഹിച്ച പങ്ക് വളരെ വലുതാണ്..ഗാനങ്ങളിൽ 'പൊൻ വീണേയും', 'കൂട്ടിൽ നിന്നും' എവർഗ്രീൻ ഗാനങ്ങളായി ഇന്നും നിലനില്ക്കുന്നു...എം.ജി.ശ്രീകുമാറിന്റെ കരിയറിലെ ആദ്യത്തെ സൂപ്പർഹിറ്റ് ഗാനങ്ങളിലൊന്നായ 'പൊൻവീണേ' ഈ സിനിമയിലൂടെ പിറന്നു..താളവട്ടത്തിലെ പല രംഗങ്ങളുടെയും മാറ്റ് കൂട്ടിയത് ജോൺസൺ മാസ്റ്റുടെ ഇമ്പമാർന്ന പശ്ചാത്തല സംഗീതമാണ്,ഇന്നും പുതുമ നഷ്ടപ്പെടാത്ത ഒന്ന്..
പൂച്ചയ്ക്കൊരു മൂക്കുത്തി മുതൽ പ്രേക്ഷകരെ ചിരിപ്പിക്കാൻ തുടങ്ങിയ,താളവട്ടം മുതൽ ടോപ്പ് ഗിയറയിൽ ഓടി തുടങ്ങിയ പ്രിയൻ-ലാൽ കൂട്ടുക്കെട്ട് ഈ അടുത്ത കാലത്ത് ഇറങ്ങിയ മരക്കാരിലൂടെ പ്രേക്ഷകരെ ഒന്നടങ്കം നിരാശരാക്കിയെങ്കിലും, ഇനിയും നല്ല സിനിമകൾ സമ്മാനിക്കാൻ ഈ കൂട്ടുക്കെട്ടിന് സാധിക്കുമെന്ന് തന്നെയാണ് ഇവരുടെ സിനിമകൾ കണ്ട് വളർന്ന ഞാൻ ഉൾപ്പെടെയുള്ളവരുടെ പ്രതീക്ഷ..കാത്തിരിക്കുന്നു പ്രിയൻ-ലാൽ കൂട്ടുക്കെട്ടിലെ മികച്ച സിനിമകൾക്കായി..
- TODAY
- LAST WEEK
- LAST MONTH
- ഗൂഢാലോചന തെളിയിച്ചത് കാവ്യയുമായുള്ള ബന്ധം അറിഞ്ഞ് വീട്ടിൽ സംസാരം ഉണ്ടായതിനു ശേഷം ഗീതുവും സംയുക്തയുമായുള്ള ബന്ധം ദിലീപേട്ടൻ എതിർത്തുവെന്ന മഞ്ജു വാര്യരുടെ മൊഴി; നടി ആക്രമിക്കപ്പെട്ടപ്പോൾ ക്രിമിനൽ ഗൂഢാലോചന ചർച്ചയാക്കിയ ലേഡി സൂപ്പർ സ്റ്റാർ മൊഴി നൽകാൻ വീണ്ടും കോടതിയിലേക്ക്; നടിയെ ആക്രമിച്ച കേസിൽ ഇനിയുള്ള വിചാരണക്കാലം നിർണ്ണായകം
- സ്കൂളിലെ വിദ്യാർത്ഥികൾക്ക് ഫിസിക്സിൽ നിരന്തരം തോൽവി; അദ്ധ്യാപകന്റെ നിലവാരം അന്വേഷിച്ച വിദ്യാഭ്യാസ വകുപ്പ് ഞെട്ടി; 22 വർഷമായി തൃശൂർ പാടൂർ അലിമുൽ സ്കൂളിൽ പഠിപ്പിച്ചിരുന്ന അദ്ധ്യാപകൻ വ്യാജൻ; കാൽ നൂറ്റാണ്ട് പഠിപ്പിച്ച അദ്ധ്യാപകനെ പിരിച്ചുവിട്ടത് സംസ്ഥാനത്തെ അപൂർവ സംഭവം
- തുർക്കിയിലും സിറിയയിലും നാശം വിതച്ച ഭൂകമ്പത്തിൽ പതിനായിരങ്ങൾ സഹായം തേടുമ്പോൾ വികാര ഭരിതനായി മോദിയും; ഓർത്തെടുത്തത് 2001 ലെ ഗുജറാത്ത് ഭൂകമ്പം നേരിട്ട വെല്ലുവിളികൾ; ഒട്ടും വൈകാതെ തുർക്കിയിലേക്ക് ദുരന്ത നിവാരണ സേനയുമായി ഇന്ത്യൻ വിമാനങ്ങൾ പറന്നു; ദുരന്തമുഖത്തിലും ഇന്ത്യൻ വിമാനത്തിന് അനുമതി നിഷേധിച്ച പാക്കിസ്ഥാന്റെ ചതിയിൽ ഞെട്ടി ലോകവും
- പ്രവാസിയുടെ ഭാര്യയെ വളച്ചെടുത്തത് ഇൻസ്റ്റാഗ്രാമിലെ ശൃംഗാരത്തിലൂടെ; ചതിയിൽ പെടുത്തി ആദ്യം ലൈംഗികമായി ഉപയോഗിച്ചു; പിന്നീട് കൂട്ടുകാർക്ക് കാഴ്ച്ചവെച്ചത് എം.ഡി.എം.എ നൽകി മയക്കിയതിന് ശേഷം; കൂട്ടബലാത്സംഗ കേസിൽ വീടിന്റെ ഓട് പൊളിച്ചു രക്ഷപ്പെട്ട പ്രതി പിടിയിൽ; മുഴുവൻ പ്രതികളെയും വലയിലാക്കി പൊലീസ്
- ആൺ സുഹൃത്തിനു ഫോൺ വാങ്ങാൻ വീട്ടമ്മയെ തലയ്ക്ക് ചുറ്റിക കൊണ്ട് അടിച്ചു വീഴ്ത്തി; ഗുരുതരമായി പരിക്കേറ്റ 59കാരി ആശുപത്രിയിൽ: പ്ലസ് ടു വിദ്യാർത്ഥിനിയെ അറസ്റ്റ് ചെയ്ത് പൊലീസ്
- തകർന്നു വീണ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ പ്രസവം; പൊക്കിൾക്കൊടി അറ്റുപോകാതെ കുഞ്ഞിനെ രക്ഷിച്ചു; പ്രസവത്തിന് പിന്നാലെ മരണത്തിന് കീഴടങ്ങി മാതാവ്; ദുരന്തമുഖത്തേക്ക് പിറന്നു വീണ അത്ഭുതശിശു ഇൻകുബേറ്ററിൽ; നവജാത ശിശുവിനെ രക്ഷപെടുത്തുന്ന വീഡിയോ വൈറൽ; മരണത്തിന്റെ ആഴത്തിൽനിന്ന് ജീവിതത്തിലേക്ക് പിടിച്ചുകയറി രണ്ടു വയസുകാരിയും
- പാർട്ടി ക്ലാസിൽ സഖാക്കളെ അച്ചടക്കവും പൊളിറ്റിക്കൽ കറക്ട്നറസും പഠിപ്പിക്കൽ! 8500 രൂപ വരെ പ്രതിദിന വാടകയുള്ള റിസോർട്ടിൽ ചിന്തയുടെ താമസം മാസം വെറും 20,000 രൂപയ്ക്കും! പി കെ ഗുരുദാസനെ പോലൊരു നേതാവുള്ള ജില്ലയിൽ ചിന്തയ്ക്ക് റിസോർട്ട് വാസത്തിന് മറ്റൊരു ചിന്ത വന്നില്ല; തുടർ വിവാദങ്ങൾ പാർട്ടിക്കും തലവേദന; റിസോർട്ടിലേക്ക് കോൺഗ്രസ് മാർച്ച്
- ഇടിവെട്ടായി ഇരട്ട; ഉള്ളുലക്കുന്ന ഇരട്ട ക്ലൈമാക്സ്; ജോജു ജോർജിന്റെ ഘടാഘടിയൻ ഡബിൾ റോൾ; സൂപ്പർതാരങ്ങൾക്കും മേലെ 'പാവങ്ങളുടെ മമ്മുട്ടി'; തഴക്കം ചെന്നെ സംവിധായകന്റെ കയ്യടക്കത്തോടെ നവാഗതനായ രോഹിത്ത്; നല്ല സിനിമകളുടെ ബ്രാൻഡ് അംബാസഡറായി മാർട്ടിൻ പ്രക്കാട്ടിന്റെ പേരും
- മരണ സംഖ്യ 8000-ലേക്ക്; 20,000 കടക്കുമെന്ന് ആശങ്ക; 2.3 കോടി ജനങ്ങളെ ബാധിക്കുമെന്ന് ലോകാരോഗ്യ സംഘടന; അത്ഭുതകരമായ രക്ഷപ്പെടലുകളുടെ വാർത്തകൾ പ്രതീക്ഷയേകുമ്പോഴും എല്ലാം നഷ്ടപ്പെട്ടവന്റെ നിലവിളികൾ എങ്ങും; ഒരു തെരുവ് നിലംപൊത്തിയത് നിമിഷങ്ങൾക്കുള്ളിൽ; ഭൂകമ്പത്തിന്റെ വ്യാപ്തി വിളിച്ചോതുന്ന വീഡിയോയിൽ വിറങ്ങലിച്ച് ലോകം
- അദാനി എത്ര പണം ബിജെപിക്ക് ഇലക്ടറൽ ബോണ്ടായി നൽകി? മോദി സന്ദർശിച്ച രാജ്യങ്ങളിൽ നിന്നും അദാനി എത്ര കരാറുകൾ നേടി? എല്ലാം വെട്ടിപ്പിടിക്കാൻ ഒരു വ്യവസായിക്ക് എങ്ങനെ കഴിയുന്നു? മൂന്ന് ചോദ്യങ്ങളുമായി പാർലമെന്റിൽ കത്തിക്കയറി രാഹുൽ ഗാന്ധി; മോദി- അദാനി വിമാനയാത്രയുടെ ചിത്രവും ഉയർത്തിക്കാട്ടി; നേതാക്കൾക്കും അണികൾക്കും ആവേശമായി രാഹുലിന്റെ 'പുതിയ മുഖം'
- ഗൂഢാലോചന തെളിയിച്ചത് കാവ്യയുമായുള്ള ബന്ധം അറിഞ്ഞ് വീട്ടിൽ സംസാരം ഉണ്ടായതിനു ശേഷം ഗീതുവും സംയുക്തയുമായുള്ള ബന്ധം ദിലീപേട്ടൻ എതിർത്തുവെന്ന മഞ്ജു വാര്യരുടെ മൊഴി; നടി ആക്രമിക്കപ്പെട്ടപ്പോൾ ക്രിമിനൽ ഗൂഢാലോചന ചർച്ചയാക്കിയ ലേഡി സൂപ്പർ സ്റ്റാർ മൊഴി നൽകാൻ വീണ്ടും കോടതിയിലേക്ക്; നടിയെ ആക്രമിച്ച കേസിൽ ഇനിയുള്ള വിചാരണക്കാലം നിർണ്ണായകം
- വീട് അടച്ചിട്ട് വിദേശത്ത് കുടുംബസമേതം താമസിക്കുന്നത് വലിയ അപരാധമാണോ? അസൂയയിൽ നിന്നാണ് പണിഷ്മെന്റ് ടാക്സ് എന്ന ദുഷിച്ച ആശയം ഉടലെടുക്കുന്നത്; സജീവ് ആല എഴുതുന്നു: പൂട്ടി കിടക്കുന്ന വീടുകൾ
- റിപ്പോർട്ടർ ചാനലിൽ നിന്നും നികേഷ് കുമാറിന്റെ ഭാര്യ പടിയിറങ്ങി; ഏറെ വൈകാതെ നികേഷും കളംവിടും; ചാനൽ സമ്പൂർണമായി ഏറ്റെടുത്തത് നിരവധി തട്ടിപ്പു കേസുകളിൽ പ്രതിചേർക്കപ്പെട്ട അഗസ്റ്റിൻ സഹോദരന്മാർ; 24 ന്യൂസിന്റെ ഓഹരിയിലും കണ്ണുവെച്ചു മാംഗോ ഫോണിന്റെയും മുട്ടിൽ മരംമുറിയുടെയും പേരിൽ വിവാദത്തിലായ സഹോദര സംഘം
- ജർമനിയിലെ ബർലിൻ ചാരിറ്റി ആശുപത്രിയിൽ ഉമ്മൻ ചാണ്ടിക്ക് നടത്തിയത് ലേസർ ചികിത്സ; ബംഗളുരുവിൽ തുടർചികിത്സ നൽകാനുള്ള നിർദ്ദേശം അവഗണിച്ചു വീട്ടുകാർ; അപ്പയെ ചികിത്സക്ക് കൊണ്ടുപോകാൻ മകൾ അച്ചു എത്തിയിട്ടും കൂട്ടാക്കാതെ ഭാര്യയും മറ്റു മക്കളും; ശബ്ദം വീണ്ടും പോയി ജഗതിയിലെ വീട്ടിലെ മുറിയിൽ ഏകാന്തനായി കേരളത്തിന്റെ മുൻ മുഖ്യമന്ത്രി
- 'ആ രാജ്യം തന്ന ഇൻശാ അള്ളാ എന്ന വാക്കു ഞാൻ വിശ്വസിച്ചു.. പാക്കിസ്ഥാന്റെ മണ്ണിലൊന്ന് കടന്ന് സുന്നത്ത് നിസ്ക്കരിക്കാൻ കഴിഞ്ഞെങ്കിൽ എന്ന് ഞാൻ അതിയായി ആഗ്രഹിക്കുന്നുണ്ടായിരുന്നു'; പാക് വിസ കിട്ടിയെന്ന് കാൽനടയായി ഹജ്ജിന് പുറപ്പെട്ട ശിഹാബ് ചേറ്റൂർ
- കോട്ടയത്തെ വ്യവസായിയുടെ മകൾ മുംബൈയിലെ ഫ്ളാറ്റിൽ നിന്നും വീണു മരിച്ചത് സാഹസിക സ്റ്റണ്ടിനിടെ; പിടി നഷ്ടപ്പെട്ട് താഴേക്ക് പതിച്ചിരിക്കാമെന്ന് പൊലീസ്; മറ്റു പ്രേരണകളോ ആത്മഹത്യാ കുറിപ്പോ ഇല്ലെന്നും പൻവേൽ പൊലീസ്; റോസ്മേരി നിരീഷിന്റെ മരണത്തിന്റെ ഞെട്ടൽ മാറാതെ ബന്ധുക്കൾ
- മോദിക്കൊപ്പം പട്ടം പറത്തിയ ഗുജറാത്തിലെ ബാല്യം; സിനിമക്കായി പഠനം ഉപേക്ഷിച്ചു; ലോഹിതദാസ് കണ്ടെത്തിയ പ്രതിഭ; മസിലളിയനായും വില്ലനായും തിളങ്ങി; മൂന്നര കോടി മുടക്കി 100 കോടി ക്ലബ്ബിലെത്തിയ 'മാളികപ്പുറ'ത്തിലൂടെ ഞെട്ടിച്ചു; ചാണകസംഘിയെന്ന ഹേറ്റ് കാമ്പയിൻ അതിജീവിച്ചു; പാൻ ഇന്ത്യൻ താരോദയം ഉണ്ണി മുകുന്ദന്റെ കഥ
- മഞ്ഞളുവെള്ളം കലക്കി കൊടുത്ത് ചേട്ടനെ ബുദ്ധിമുട്ടിക്കുകയാണ്; പ്രാർത്ഥനക്കാരാണ് വഴിതെറ്റിച്ചത്; ചേട്ടന് കുടുംബം ചികിത്സ നിഷേധിക്കുകയാണ്; ഭാര്യയും ചാണ്ടി ഉമ്മനും മൂത്ത മകളുമാണ് ചികിത്സക്ക് തടസം നിൽക്കുന്നത്; അച്ഛനെ ചികിത്സിച്ചേ മതിയാകൂവെന്ന നിലപാടിലാണ് അച്ചു ഉമ്മൻ; ജർമ്മനിയിലും ചികിത്സ നടന്നില്ലെന്ന് ഉമ്മൻ ചാണ്ടിയുടെ സഹോദരൻ അലക്സ് വി ചാണ്ടി
- റീഷയ്ക്ക് പ്രസവ വേദന തുടങ്ങിയതോടെ കാറിൽ ആശുപത്രിയിലേക്ക് പുറപ്പെട്ടു; കാറിൽ നിന്നും തീനാളം ഉയർന്നപ്പോൾ പിൻസീറ്റിൽ ഇരുന്നവർക്ക് ഡോർ തുറന്നു കൊടുത്തത് പ്രജിത്ത്; മുൻപിലെ ഡോർതുറന്നു രക്ഷപെടാൻ ശ്രമിക്കവേ തീവിഴുങ്ങി; കാറിൽ നിന്നുയർന്ന നിലവിളിയിൽ നിസ്സഹായരായി നാട്ടുകാരും; പിഞ്ചോമനയെ കാത്തിരുന്നവർക്ക് മുന്നിൽ വൻ ദുരന്തം
- സ്കൂളിലെ വിദ്യാർത്ഥികൾക്ക് ഫിസിക്സിൽ നിരന്തരം തോൽവി; അദ്ധ്യാപകന്റെ നിലവാരം അന്വേഷിച്ച വിദ്യാഭ്യാസ വകുപ്പ് ഞെട്ടി; 22 വർഷമായി തൃശൂർ പാടൂർ അലിമുൽ സ്കൂളിൽ പഠിപ്പിച്ചിരുന്ന അദ്ധ്യാപകൻ വ്യാജൻ; കാൽ നൂറ്റാണ്ട് പഠിപ്പിച്ച അദ്ധ്യാപകനെ പിരിച്ചുവിട്ടത് സംസ്ഥാനത്തെ അപൂർവ സംഭവം
- പ്രണയം തുടങ്ങിയത് രണ്ടു കൊല്ലം മുമ്പ്; അകാലത്തിൽ സഹപാഠിയുടെ ജീവനെടുത്ത് കാൻസർ എന്ന ക്രൂരത; കാമുകന്റെ മരണം 19കാരിയുടെ മനസ്സിലുണ്ടാക്കിയത് എല്ലാം നഷ്ടമായെന്ന നിരാശ; ആൺസുഹൃത്തിന്റെ വിയോഗത്തിന്റെ 41-ാം നാൾ എലിവിഷം വാങ്ങി കഴിച്ചത് ആത്മഹത്യാ കുറിപ്പും എഴുതി വച്ച്; എല്ലാം വീട്ടുകാർക്കും അറിയാമായിരുന്നു; അഞ്ജുശ്രീ പാർവ്വതിയുടെ ജീവനൊടുക്കൽ കാമുക വേർപാടിൽ
- മൂന്നര വയസ്സുകാരി മകളുമായി പെയ് ന്റിങ് തൊഴിലാളിയോടൊപ്പം ഒളിച്ചോടിയത് 11വർഷം മുമ്പ്; പത്തുവർഷത്തോളമായി പുതിയ ഭർത്താവുമായി താമസിച്ചത് ബംഗളൂരുവിൽ; മലപ്പുറത്ത് നിന്നും ഒളിച്ചോടിയ യുവതിയേയും കുഞ്ഞിനേയും കണ്ടെത്തി
- മാപ്പിളപ്പാട്ട് മാത്രമേ പാടാവൂ, അല്ലെങ്കിൽ അടിക്കുമെന്ന ഭീഷണിയുമായി സദസ്സിലെ ഇക്ക; 'ഇക്ക ഒന്നിങ്ങു വന്നേ, ഇത് വളരെ ഇൻസൽട്ടിങ്ങാണ്.. എന്താണ് ചേട്ടാ ഇങ്ങനെയൊന്നും പറയാൻ പാടില്ല' എന്നു പറഞ്ഞ പ്രശ്നക്കാരനെ വേദിയിലേക്ക് വിളിച്ചു ശകാരിച്ചു ഗായിക; കൈയടിച്ചു സദസ്സും; പിന്നാലെ കുറ്റപ്പെടുത്തലുമായി വ്യാപാരി വ്യവസായി നേതാവും; ഈരാറ്റുപേട്ട നഗരോത്സവത്തിൽ സംഭവിച്ചത്
- ഗൂഢാലോചന തെളിയിച്ചത് കാവ്യയുമായുള്ള ബന്ധം അറിഞ്ഞ് വീട്ടിൽ സംസാരം ഉണ്ടായതിനു ശേഷം ഗീതുവും സംയുക്തയുമായുള്ള ബന്ധം ദിലീപേട്ടൻ എതിർത്തുവെന്ന മഞ്ജു വാര്യരുടെ മൊഴി; നടി ആക്രമിക്കപ്പെട്ടപ്പോൾ ക്രിമിനൽ ഗൂഢാലോചന ചർച്ചയാക്കിയ ലേഡി സൂപ്പർ സ്റ്റാർ മൊഴി നൽകാൻ വീണ്ടും കോടതിയിലേക്ക്; നടിയെ ആക്രമിച്ച കേസിൽ ഇനിയുള്ള വിചാരണക്കാലം നിർണ്ണായകം
- മംഗലാപുരത്തെ രണ്ടാം ശസ്ത്രക്രിയക്ക് ശേഷം സുഹൃത്തിനെ കാണാൻ അവൾ എത്തി; കൂട്ടുകാരി മടങ്ങിയപ്പോൾ അമ്മയോട് പറഞ്ഞത് ഇത് എനിക്ക് ഇഷ്ടമുള്ള കുട്ടിയെന്ന്; അവളെ പെണ്ണു ചോദിച്ചു പോകണമെന്ന് അച്ഛനോട് ചട്ടവും കെട്ടി; പിന്നെ അപ്രതീക്ഷിതമായി വിപിൻരാജ് മരണത്തിന് കീഴടങ്ങി; ആഘാതം താങ്ങാൻ കഴിയാതെ മരണം പുൽകി അഞ്ജുശ്രീയും
- നിനക്കുള്ളതെല്ലാം തരൂ.. നിന്റെ അനുഗ്രഹത്താൽ ഇന്നുമുതൽ എന്നും ഞാൻ കടപ്പെട്ടവളായിരിക്കും'; ശരീരത്തിന്റെ നിറം നഷ്ടപ്പെടുന്ന രോഗാവസ്ഥ; തന്റെ രോഗവിവരത്തെക്കുറിച്ച് ഹൃദയം തൊടുന്ന കുറിപ്പുമായി മമത മോഹൻദാസ്
- നിലമ്പൂരുകാരി സ്വകാര്യ സ്കൂൾ അദ്ധ്യാപികയായ വീട്ടമ്മ രണ്ടു തവണ സിയറ ലിയോണിലും ഒരു തവണ മാലി ദ്വീപിലും ഒപ്പമുണ്ടായിരുന്നോ എന്ന് ഇഡിയുടെ ചോദ്യം; ഇല്ലെന്ന് മറുപടി നൽകി നിലമ്പൂർ എംഎൽഎ; യാത്രാ രേഖകൾ ഉയർത്തി ചോദിച്ചപ്പോൾ നേതാവ് പതറി; പിന്നെ പുറത്തിറങ്ങി കലി തുള്ളൽ; ആ യാത്ര പോയ സ്ത്രീയെ ഇഡി ചോദ്യം ചെയ്യും; പിവി അൻവറിനെ ഇഡി തളയ്ക്കുമോ?
- വീട് അടച്ചിട്ട് വിദേശത്ത് കുടുംബസമേതം താമസിക്കുന്നത് വലിയ അപരാധമാണോ? അസൂയയിൽ നിന്നാണ് പണിഷ്മെന്റ് ടാക്സ് എന്ന ദുഷിച്ച ആശയം ഉടലെടുക്കുന്നത്; സജീവ് ആല എഴുതുന്നു: പൂട്ടി കിടക്കുന്ന വീടുകൾ
- സ്റ്റാൻഡ്ഫോർഡിൽ നിന്ന് മാസ്റ്റർ ബിരുദമുള്ള മൂത്തമകൻ; നടനും രാഹുൽ പ്രിയങ്കാ ഗാന്ധി സേനയുടെ ദേശീയ വൈസ് പ്രസിഡന്റുമായ രണ്ടാമത്തെ മകൻ; ബാങ്ക് മാനേജറായി റിട്ടയർ ചെയ്തിട്ടും അഭിഭാഷകയായ ഭാര്യ; ഇപ്പോൾ ബിബിസി വിവാദത്തോടെ ക്രിസംഘികൾ; 'കിങ്ങിണിക്കുട്ടനും കിട്ടമ്മാവനും' തിരിഞ്ഞുകൊത്തുന്നു! എ കെ ആന്റണി കുടുംബത്തിന്റെ കഥ
- റിപ്പോർട്ടർ ചാനലിൽ നിന്നും നികേഷ് കുമാറിന്റെ ഭാര്യ പടിയിറങ്ങി; ഏറെ വൈകാതെ നികേഷും കളംവിടും; ചാനൽ സമ്പൂർണമായി ഏറ്റെടുത്തത് നിരവധി തട്ടിപ്പു കേസുകളിൽ പ്രതിചേർക്കപ്പെട്ട അഗസ്റ്റിൻ സഹോദരന്മാർ; 24 ന്യൂസിന്റെ ഓഹരിയിലും കണ്ണുവെച്ചു മാംഗോ ഫോണിന്റെയും മുട്ടിൽ മരംമുറിയുടെയും പേരിൽ വിവാദത്തിലായ സഹോദര സംഘം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്