Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202020Sunday

ലോകത്ത് ഇനി അവശേഷിക്കുന്നത് ഒരു ലക്ഷത്തി മുപ്പതിനായിരം പാഴ്‌സികൾ; ബാക്കിയുള്ളതിൽ പകുതിയിലേറെയും ഇന്ത്യയിലും; രാജ്യത്തെ ഏക പാഴ്‌സി ഭൂരിപക്ഷ പട്ടണം ഗുജറാത്തിലെ വാൽസാദ് ജില്ലയിൽ; മരണപ്പെട്ടാൽ ശവശരീരം കഴുകന്മാർക്ക്...; വിശ്വാസം ഏകദൈവത്തിലും ആരാധിക്കുന്നത് അഗ്നിയേയും; ഒരു പാഴ്സിയൻ ഡയറിക്കുറുപ്പ് - റിവ തൊളൂർ ഫിലിപ്പ് എഴുതുന്നു

ലോകത്ത് ഇനി അവശേഷിക്കുന്നത് ഒരു ലക്ഷത്തി മുപ്പതിനായിരം പാഴ്‌സികൾ; ബാക്കിയുള്ളതിൽ പകുതിയിലേറെയും ഇന്ത്യയിലും; രാജ്യത്തെ ഏക പാഴ്‌സി ഭൂരിപക്ഷ പട്ടണം ഗുജറാത്തിലെ വാൽസാദ് ജില്ലയിൽ; മരണപ്പെട്ടാൽ ശവശരീരം കഴുകന്മാർക്ക്...; വിശ്വാസം ഏകദൈവത്തിലും ആരാധിക്കുന്നത് അഗ്നിയേയും; ഒരു പാഴ്സിയൻ ഡയറിക്കുറുപ്പ് - റിവ തൊളൂർ ഫിലിപ്പ് എഴുതുന്നു

റിവ തൊളൂർ ഫിലിപ്പ്

ഒരു പാഴ്സിയൻ ഡയറിക്കുറുപ്പ്

പാഴ്സികൾ അഥവാ പാർസികൾ ഇന്ന് ലോകത്ത് കേവലം ഒരു ലക്ഷത്തി മുപ്പതിനായിരം പേർ മാത്രം.അതിൽ പകുതിയിലേറെ (അതായത് 70000) ഭാരതത്തിലാണുള്ളത്. പാഴ്സികൾ പുരാതന ഇറാൻ സ്വദേശികളായിരുന്നു. സൊറാസ്ട്രിയൻ മതവിഭാഗത്തിൽ ഉൾപെടുന്നവരാണ് പാഴ്സികൾ. ഇന്ത്യയിൽ സൊറാസ്ട്രിയൻ മതവിഭാഗത്തിൽ ഉൾപ്പെട്ട രണ്ടുതരം ജനവിഭാഗം ഉണ്ട്. രണ്ടു കൂട്ടരും ഇറാനിൽ നിന്ന് വന്നവരാണ്. 1) പാഴ്സികൾ 2) ഇറാനികൾ. അറബ് ആക്രമണകാരികളിൽ നിന്ന് രക്ഷപെട്ട് ആയിരം വർഷം മുമ്പ് ഇറാനിൽ നിന്നും പലായനം ചെയ്തു ഭാരതത്തിൽ എത്തിയവർ ആണ് പാഴ്സികൾ. ഇന്ത്യയിൽ അവർ ഗുജറാത്തിലാണ് ആദ്യമെത്തിയത്. പതിനെട്ടാം നൂറ്റാണ്ടിലും, പത്തൊമ്പതാം നൂറ്റാണ്ടിലും മതപീഡനം മൂലം ഇറാനിൽ നിന്നും ബ്രിട്ടീഷ് ഇന്ത്യയിലേക്ക് കുടിയേറിവരാണ് ഇറാനികൾ.

Stories you may Like

പാഴ്സികൾ വളരെ സമ്പന്നരും,ശാന്തശീലരുമാണ്. ഒരു വിവാദങ്ങളിലും ഇവർ പെടാറില്ല. അതുകൊണ്ട് തന്നെ സമൂഹത്തിൽ ഇവർക്ക് വലിയ മാന്യത ലഭ്യമാണ്. പാഴ്സികളിൽ യാചകരില്ല. തൊഴിൽരഹിതരും വിരളം. ഇന്ത്യയെ കൂടാതെ അമേരിക്ക,ബ്രിട്ടൻ, കാനഡ തുടങ്ങിയ രാജ്യങ്ങളിലാണ് പാഴ്സികൾ ഉള്ളത്. അവരുടെ ജന്മദേശമായ ഇറാനിലും, പാക്കിസ്ഥാനിലും കുറച്ചു പാഴ്സികൾ ഇന്നുമുണ്ട്.

ഗുജറാത്തിൽ വാൽസാദ് ജില്ലയിലെ സൻജാൻ ആണ് ഇന്ത്യയിലെ ഏക പാഴ്സി ഭൂരിപക്ഷ പട്ടണം. അംബർഗാവ്, നർഗോൾ, സാറോൻദ, മനേക്പുർ, ഭിലാദ്, വാപി, വാൽസാദ്, നവസാരി, സൂറത്, ബറോഡ, അഹമ്മദാബാദ്, ബോംബെ, പൂണെ,ഡൽഹി, ബാംഗ്ലൂർ,ഹൈദരാബാദ് തുടങ്ങിയ നഗരങ്ങളിൽ ഇന്ന് പാഴ്സി സമുദായക്കാർ അധിവസിക്കുന്നു.ബോംബയിൽ മാത്രം 55000 പാഴ്സികൾ ഉണ്ട്.

മൂവായിരം വർഷം മുമ്പ് പേർഷ്യയിൽ ജീവിച്ചിരുന്ന സൊറോസ്റ്റർ എന്ന പ്രവാചകന്റെ അനുയായികളാണ് പാഴ്സികൾ. പിൽക്കാലത്ത് പലായനം ചെയ്യാതെ അവിടെ കഴിഞ്ഞ പാഴ്സികൾ ഒന്നുകിൽ കൊല്ലപ്പെട്ടു അല്ലെങ്കിൽ കപ്പം നൽകി അടിമജീവിതം നയിക്കേണ്ടി വന്നു.

പാഴ്സികൾ മരണപ്പെട്ടാൽ ശവശരീരം ദഹിപ്പിക്കുകയോ അടക്കം ചെയ്യുകയോ ഇല്ല. കഴുകന്മാർക്ക് ഭക്ഷണമായി നൽകുകയാണ് ചെയ്യുന്നത്.

'ദോക്കുമെനാഷിനി' എന്ന പേരിൽ നടത്തുന്ന ശവദാഹ ചടങ്ങിൽ ' ടവർ ഓഫ് സൈലൻസ്' എന്ന ഒരു വലിയ കിടങ്ങിൽ അലങ്കരിച്ച മൃതദേഹം കൊണ്ട് വച്ചശേഷം ആളുകൾ കൈകൊട്ടി കഴുകന്മാരെ വിളിക്കുന്നു. നാലുപാടും നിന്നുവരുന്ന കഴുകന്മാർ മൃതദേഹം ഏതാനും മണിക്കൂർ കൊണ്ട് ഭക്ഷിച്ചു തീർക്കുന്നു. അതിനുശേഷം മിച്ചം വരുന്ന എല്ലിൻ കഷണങ്ങൾ കിടങ്ങിലെ നടുക്കുള്ള കിണറിൽ നിക്ഷേപിക്കപ്പെ ടുന്നു.അതോടെ ചടങ്ങുകൾ അവസാനിക്കും.

പാഴ്സികൾ ഏകദൈവത്തിൽ വിശ്വസിക്കുന്നവരാണ്. 'ആഹുരാ മാസ്ദാ' (Ahura Mazda) എന്ന തങ്ങളുടെ ദൈവം പവിത്രമാണെന്നും അഗ്‌നി ആ ദൈവത്തിന്റെ പ്രതീകമാണെന്നും വിശ്വസിക്കുന്ന അവർ.

അഗ്‌നിയെ ഈശ്വരനായി കണക്കാക്കി അതിനെ ആരാധിക്കുന്നു.. (ചിത്രം കാണുക) .ഫയർ ടെമ്പിൾ അഥവാ ആഗിയാരി എന്നറിയപ്പെടുന്ന ഇവരുടെ ആരാധനാലയത്തിൽ മറ്റു സമുദായക്കാർക്ക് പ്രവേശനം നിഷിദ്ധമാണ്. മുംബയിലെ ചർച്ച് ഗേറ്റിലാണ് ഫയർ ടെമ്പിൾ സ്ഥിതി ചെയ്യുന്നത്..

പാഴ്സികൾ മറ്റു സമുദായങ്ങളിൽ നിന്നുള്ളവരെ വിവാഹം കഴിച്ചാൽപ്പിന്നെ സ്വസമുദായത്തിൽ അവർക്ക് സ്ഥാനമില്ല. ഈ നിയമം ഇന്നും ശക്തമായി തുടരുന്നത് പാഴ്സി ജനസംഖ്യ ലോകത്ത് കുറഞ്ഞു വരുന്നതിന്റെ ഒരു കാരണമാണ്.

പാഴ്സികൾ സ്ത്രീകളും ,പുരുഷന്മാരും ഉയർന്ന വിദ്യാഭ്യാസം നേടുന്നവരാണ്. അതുകൊണ്ടുതന്നെ ലേറ്റ് മാര്യേജ് ആണ് ഇവരിൽ കാണുന്ന ഒരു പ്രവണത. കൂടാതെ 30 ശതമാനത്തോളം ജനങ്ങൾ വിവാഹിതരാകുന്നുമില്ല. സാമുദായിക നിബന്ധനകളിൽ ഇന്നും കാർക്കശ്യമായ നിലപാടുകളാണ് ഇവർക്ക്. ഇക്കാരണങ്ങൾ മൂലം പാഴ്സി ജനസംഖ്യ ലോകത്ത് വളരെയേറെ കുറയുകയാണ്. ഒരു പക്ഷേ ഇവരുടെ നിലനിൽപ്പ് തന്നെ അപകടത്തിലാണ്.

ഇത് മുന്നിൽ കണ്ട് ഭാരതസർക്കാർ പാഴ്സി സമുദായത്തിനായി പുതിയ പരിപാടികൾ ആവിഷ്‌കരിച്ചിട്ടുണ്ട്. 10 കോടി രൂപാ ചെലവാക്കുന്നുണ്ട്. 'ജിയോ പാഴ്സി' (ജീവിക്കുക പാഴ്സി) എന്ന പേരിൽ ഭാരത സർക്കാർ 10 കോടി രൂപാ ചെലവിൽ കുട്ടികളുണ്ടാകാത്ത വന്ധ്യത ബാധിച്ച പാഴ്സി സമുദായത്തിലെ അമ്മമാരുടെ ചികിത്സക്കും, പാഴ്സി യുവാക്കളിൽ വിവാഹം പ്രോത്സാഹിപ്പിക്കാനുമുള്ള ഒരു പദ്ധതിക്ക് രൂപം നൽകിയിട്ടുണ്ട്. വന്ധ്യതാ ചികിത്സയ്ക്ക് ഒരാൾക്ക് 3 ലക്ഷം രൂപ വരെ സർക്കാർ ധനസഹായം നൽകുന്നു.പാഴ്സികളുടെ ജനസംഖ്യ വർദ്ധനവാണ് സർക്കാർ ജിയോ പാഴ്സി പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

ജെ.ആർ.ഡി ടാറ്റ, രത്തൻ ടാറ്റ ,നുസ്ലി വാഡിയ,ആദി ഗോദറേജ്, പല്ലോൺജി ഷാപൂർജി തുടങ്ങിയ വ്യവസായികളും .ശാസ്ത്രജ്ഞൻ ഹോമി ഭാഭ , സ്വാതന്ത്ര്യ സമരനായകൻ ദാദാഭായി നവറോജി , ജനറൽ സാം മനേക് ഷാ തുടങ്ങിയവർ ഒക്കെ പാഴ്സി സമുദായക്കാരായിരുന്നു.

മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ഭർത്താവ് ഫിറോസ് ഗാന്ധിയും, പാക്ക് രാഷ്ടപിതാവ് മുഹമ്മദാലി ജിന്നയുടെ ഭാര്യ രത്തൻബായി പെട്ടിറ്റും പാഴ്സികളായിരുന്നു.

ഈ കഴിഞ്ഞ ഓഗസ്റ്റ് 17 പാഴ്സികളുടെ നവവത്സരമായ 'നവറോസ്' ആയിരുന്നു.

ജിയോ പാഴ്സി (ജീവിക്കുക പാഴ്സി)

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Loading...
Go to TOP