Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

പ്രണയം……മലരിൽ നിന്നും കാഞ്ചനമാലയെ വ്യത്യസ്തമാക്കുന്നത്

പ്രണയം……മലരിൽ നിന്നും കാഞ്ചനമാലയെ വ്യത്യസ്തമാക്കുന്നത്

ലയാള സിനിമയുടെ ദൃശ്യഭാഷയിൽ പ്രണയം വീണ്ടും നിറയുകയാണ്. പ്രണയം നിറഞ്ഞ നീലക്കുയിൽ മുതൽ സ്‌നേഹ നൊമ്പരമായ ചെമ്മീനും ഭാവനകൾക്കപ്പുറത്തെ ഗന്ധർവ്വ സ്‌നേഹവും തിരിച്ചറിഞ്ഞവരാണ് നമ്മൾ.

ഇന്ന് കേരള സമൂഹം ഏറ്റെടുത്ത രണ്ടു പ്രണയ ചിത്രങ്ങൾ രണ്ടു ചിത്രങ്ങളും ഒരു പാട് സമൂഹിക വെളിപ്പെടുത്തലുകൾക്ക് ഏതു വാകുന്നു എന്നത് വ്യത്യസ്തമായ വീക്ഷണങ്ങളിൽ നിന്നും നമുക്ക് മനസ്സിലാക്കാൻ സാധിക്കുന്നു. രണ്ടും പ്രണയങ്ങളാകുന്നു ഒന്ന് പ്രണയത്തെ എങ്ങനെ കച്ചവടവൽക്കരിക്കാം എന്നതിന്റെ മാതൃകയാകുമ്പോൾ മറ്റൊന്ന് അനശ്വര പ്രണയത്തിന്റെ നേർകാഴ്ചയാകുന്നു..

കച്ചവടവൽക്കരിക്കപെട്ട ഒരു സമൂഹത്തിന്റെ നാടി സ്പന്ദനങ്ങളായ യുവതലമുറയുടെ തീവ്രമായ ചിന്തോപനങ്ങളിലേക്ക് വിശ്വസിക്കാൻ പ്രയാസമുള്ളതും ഒരിക്കലും നടക്കാൻ പാടില്ലാത്തതുമായ ചില സാങ്കൽപ്പികമായ ദ്രിശ്യവിരുന്നൊരുക്കി അവരിലെ അനുകരണ ഭ്രമത്തെ ഇളക്കിവിട്ടു അതിനെ പ്രണയം എന്നു വിളിക്കുന്നതിലെ ഔചിത്യം മനസ്സിലാകുന്നില്ല. അവിടെയാണ് കാഞ്ചനമാല വ്യത്യസ്തമാകുന്നത്.

പ്രണയം ദൈവികമാണ് അതിനെ വർണിക്കുന്നത് ബാലിശമാണ് അത്രയും സത്യസന്തതയും സുതാര്യവുമാണ് പ്രണയം പക്ഷെ കാലത്തിന്റെ കുത്തൊയുക്കിൽ ആ പ്രണയ സത്യവും ഒലിച്ചുപോകുന്നു.

ഇന്നു പ്രണയമില്ലാത്തവരായി ചുരുക്കം ചിലരെ നമുക്ക് കാണാൻ സാദിക്കുപക്ഷെ ഭൂരിഭാകം പ്രണയവും കാമത്തിലധിധിഷ്ടിതമാണ് ആത്മാർത്ഥ പ്രണയം ഇന്നു കാണുക വിരളമാണ് മുൻപ് മരം ചുറ്റി പ്രേമമെന്നും കാബസ് പ്രേമമെന്നും വേർതിരിച്ചിരുന്നെങ്കിലും അതിൽ സത്യസന്തതയും കണ്ടും മനസ്സിലാക്കിയുമുള്ള ഉറച്ച തീരുമാനവും ഉണ്ടായിരുന്നെങ്കിൽ ഇന്നു രാത്രിയുടെ യാമങ്ങളിൽ അയക്കുന്ന ഇക്കിളിമെസ്സേജുകളും പൈങ്കിളി സംസാരങ്ങളിലും ഒതുങ്ങി പോവുകയാണ് എല്ലാ ന്യൂജനറേഷൻപ്രണയങ്ങളും, അതിലുപരിയായി ഇത്തരം പ്രണയങ്ങളെ സിനിമകളിലൂടെ ചിലർ വിൽപ്പനച്ചരകാക്കി യുവതയുടെ സിരകളിലേക്ക് ലഹരിയായി കുത്തിനിറക്കപെടുകയാണ്, കേരളത്തിലെ ആസ്വാദന മണ്ഡലത്തിലേക്ക് ചെമ്മീൻ പോലുള്ള പ്രണയ മൂല്യങ്ങളെ ഉൾകൊണ്ടുള്ള പ്രമേയങ്ങളുമായി ഒരുപാട് സിനിമകൾ വന്നിട്ടുണ്ട് അതിൽ നിന്നും വിഭിന്നമായി കൊണ്ടാണ് പ്രേമം എന്ന സിനിമ കേരളത്തിലെ യുവതയെ ആൺ പെൺ വ്യത്യാസമില്ലാതെ പ്രണയ അനുകരണ ലഹരിയുടെ മത്തു പിടിപ്പിച്ചത്.

ഒരു സംവിധായകൻ അദ്ദേഹത്തിന്റെ വൈദക്യപാടവം കൊണ്ട് ബാലിശമായ ചില കോപ്രായത്തരങ്ങൾ അപ്രപാളിയിൽ എത്തിച്ചു ഒരു ജനതയുടെ മുഴുവൻ ആസ്വാദനത്തെയും പ്രേമത്തിലൂടെ വിൽക്കപെടുകയായിരുന്നു എന്നു പറയുന്നതാകും ശരി .
.പ്രണയത്തിന്റെ സുഖവും സൗന്ദര്യവും അതിന്റെ വശ്യഭംഗിയും തീർത്തും തച്ചുടക്കുന്ന മദ്യവും ലഹരിപദാർത്ഥങ്ങളും പ്രണയത്തിന്റെ ഭാഗമെന്നു പറയാൻ ശ്രമിക്കുന്ന അദ്ധ്യാപക വിദ്യാർത്ഥികൾക്കിടയിലെ മൂല്യങ്ങളെ ആകമാനം അവമതിക്കുന്ന ചില മൂല്യവത്തായ യാഥാർഥ്യങ്ങൾക്കുനേർ കണ്ണടക്കുന്ന ഒരു സിനിമയെ, പ്രണയം എന്ന അനശ്വരതയെ ചില കഥാപാത്രങ്ങളിലൂടെയും മലർ എന്ന അദ്ധ്യാപികയിലൂടെയും അറിവിന്റെ കെടാവിളക്കായ പാഠശാലകളിലൂടെയും വിറ്റുകാശാക്കാൻ നടത്തിയ ശ്രമം വിജയിചെങ്കിലും പ്രണയം ലഹരിയും കാമവുമാണെന്ന അർത്ഥശൂന്യമായ ചില മെസ്സേജുകൾ യുവതലമുറക്ക് മുൻപിൽ എത്തിക്കപെട്ടു എന്നത് ഖേദകരം തന്നെയാണ, അതിന്റെ വരുംവരായ്കകൾ നമ്മുടെ സമൂഹത്തിനു താങ്ങാവുന്നതിലും അപ്പുറമായിരിക്കും.

അനുകരണത്തിൽ ആകൃഷ്ടരായ ഒരു സമൂഹത്തിൽ മലർ എന്ന കഥാപാത്രം ചെലുത്തിയ സ്വാധീനം ചെറുതായിരുന്നില്ല .അതിലൂടെ പ്രണയത്തിന്റെ സത്യസന്ധമായ ഊഷ്മളതയെ തന്നെ നശിപ്പിക്കപെടുകയായിരുന്നു .

അതിൽ നിന്നും വിഭിന്നമായി കേരളത്തിന്റെ ആസ്വാദന വിഹായസിലേക്ക് മാറ്റത്തിന്റെ പുതു യുഗം പോലെ പ്രണയത്തിന്റെ എല്ലാ വശ്യസൗന്ദര്യവും സത്യസന്തതയും മനക്കരുത്തും മുറുകെപ്പിടിച്ചു കാത്തിരിപ്പിന്റെയും ഒറ്റപെടലിന്റെയും കാർമേഘങ്ങളെ തള്ളിമാറ്റി അനശ്വര പ്രണയത്തിന്റെ പൂർണചന്ദ്രനെപ്പോലെയാണ് കാഞ്ചന മാലയുടെയും മൊയ്തീന്റെയും കടന്നുവരവ്.

വ്യത്യസ്ത മതങ്ങളിൽപെട്ട സുഹൃത്തുക്കളായ രണ്ടു നാട്ടുപ്രമാണിമാരുടെ മക്കളുടെ,പ്രണയം ഒറ്റപെടുത്തലിന്റെയും ഭീഷണികളുടെയും ,മത ഭ്രാഷ്ട്ടിന്റെയും ,കാണാനും സംസാരിക്കാനുമുള്ള അവസര നിഷേധത്തിന്റെയും ,ഒറ്റമുറിയിലടക്കപെട്ട ,പുറത്തിറങ്ങി നടക്കാനുള്ള സ്വാതത്ര്യം നിഷേധിക്കപെട്ട ഒരുപാട് പീഡനങ്ങൾ ഏറ്റുവാങ്ങി ,വ്യത്യസ്ത മതങ്ങളിൽ പെട്ടവർ തമ്മിലുള്ള പ്രണയം മാപ്പർഹിക്കാത്ത പാതകമാണെന്ന് പറഞ്ഞു പഠിപ്പിക്കുന്ന അഭിശപ്ത കാലഘട്ടത്തിൽ അതിനെയെല്ലാം തീഷ്ണമായ പ്രണയത്തിന്റെയും സത്യ സന്തതയുടെയും മുൻബിൽ നിഷ്പ്രഭമാക്കി യഥാർത്ഥ പ്രണയിനികളായി ജീവിച്ച കാഞ്ചനയും മൊയ്തീനും.ഇന്നു നമ്മുട പ്രണയ പ്രതീകങ്ങളാകുന്നു.

പ്രേമം എന്ന ആലുവ പുഴയിൽ മൊട്ടിട്ട എഴുതപെട്ട സങ്കൽപ്പിക പ്രണയത്തിനതീദമായി ഇരുവഴിഞ്ഞി പുഴയുടെ തീരങ്ങളിൽ കിളിർത്തു വളർന്നു വൻവൃക്ഷമായി പൂത്തുലഞ്ഞു മുക്കത്തിന്റെ പരിസരങ്ങളിൽമന്ദമാരുധനോടൊപ്പം എത്തപെട്ടിരുന്ന യഥാർത്ഥ പ്രണയസുഗന്ധം ഇന്നു കേരളക്കരയാകെ പ്രണയ നറുമണം പരത്തുമാർ വീശിയടിക്കുകയാണ്.
ഇന്നു കേരളക്കര ഒന്നാകെ പറയുന്നു ഇതാണു പ്രണയം എല്ലാ വശ്യതയും സ്‌നേഹവും ഭംഗിയും ഒത്തിണങ്ങിയ യഥാർത്ഥ പ്രണയം അതിലുപരിയായികൊണ്ട് അകാലത്തിൽ വിട്ടുപിരിഞ്ഞ പ്രണയ കാമുകനോടുള്ള തീഷ്ണമായ പ്രണയം കെടാവിളക്കുപോലെ കാത്തുസൂക്ഷിച്ചു തന്റെ പ്രാണനായിരുന്ന മൊയ്തീന്റെ ഓർമകൾക്ക് മുന്നിൽ സ്ഥാപിതമായ ബി പി മൊയ്തീൻ സേവമന്ദിറിൽ ആശരണർക്കു താങ്ങും തണലുമായി കാഞ്ചന ഒരു വിധവ യെപ്പോലെ ജീവിക്കുന്നു എന്നറിയുബോൾ ആണ് മലരും കാഞ്ചനമാലയും തമ്മിലുള്ള അന്തരംനമുക്കു മനസ്സിലാകു.
ഒരു ഭീഷണിയുടെയോ ഒറ്റപെടുത്തലിന്റെയോ മുന്നിൽ പതറിപോകുന്ന നമ്മുടെ പ്രണയങ്ങളിൽ നിന്നും വ്യത്യസ്തമായി തനിക്കു നീതി നിഷേധിച്ച ഒരു സമൂഹത്തിനു മുബിൽ ആത്മദൈര്യത്തോടും മനക്കരുത്തോടും കൂടി നിലകൊണ്ടു കേരളക്കരയുടെ അനശ്വര പ്രണയത്തിന്റെ മൂകസ്മാരകം പോലെ കാഞ്ചന മാല ഇന്നും നിലകൊള്ളുന്നു....... ശുഭം

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP