Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

രണ്ടു പേജ് പൂരിപ്പിച്ചുകൊടുത്താൽ വീട്ടിൽ ഗ്യാസ് കണക്ഷൻ എത്തും! എല്ലാ കുടുംബങ്ങളിലും പാചകവാതകമെത്തിക്കാൻ മോദിയുടെ ഉജ്വല യോജന; അടുത്ത മാസത്തിനകം നൽകുന്നത് അഞ്ചുകോടി കണക്ഷൻ; പദ്ധതി കുടുംബത്തിലെ മുതിർന്ന വനിതയുടെ പേരിൽ

രണ്ടു പേജ് പൂരിപ്പിച്ചുകൊടുത്താൽ വീട്ടിൽ ഗ്യാസ് കണക്ഷൻ എത്തും! എല്ലാ കുടുംബങ്ങളിലും പാചകവാതകമെത്തിക്കാൻ മോദിയുടെ ഉജ്വല യോജന; അടുത്ത മാസത്തിനകം നൽകുന്നത് അഞ്ചുകോടി കണക്ഷൻ; പദ്ധതി കുടുംബത്തിലെ മുതിർന്ന വനിതയുടെ പേരിൽ

പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയാണ് ഉത്തർപ്രദേശിലെ ബലിയയിൽ 2016 മെയ് 1 ന് പ്രധാനമന്ത്രി ഉജ്വല യോജന ഉദ്ഘാടനം ചെയ്തത്. തുടർന്ന് സ്വാതന്ത്ര്യ ദിന തലേന്ന് 2016 ഓഗസ്റ്റ് 14 ന് പശ്ചിമ ബംഗാളിലും പദ്ധതിക്ക് തുടക്കമായി. രാജ്യത്തെമ്പാടും പുകരഹിത ഗ്രാമങ്ങൾ സൃഷ്ടിക്കുകയെന്ന പ്രധാനമന്ത്രിയുടെ സ്വപ്നത്തിന് അനുസൃതമാണ് ഈ സംരംഭം. ഒപ്പം വീടുകളിൽ പാചകവാതക കണക്ഷൻ ലഭിക്കുകയെന്നത് ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള കുടുംബങ്ങളിലെ സ്ത്രീകൾക്ക് അഭിമാനത്തിന്റെ നിമിഷം കൂടിയാണ്. സ്വന്തം പേരിൽ പാചകവാതക കണക്ഷൻ ലഭിക്കുന്നത് അവർക്ക് സ്വന്തമായൊരു അസ്ഥിത്വം നൽകുന്നതോടൊപ്പം പുകരഹിതവും മാലിന്യവിമുക്തവും ആരോഗ്യകരവുമായ ജീവിതം നയിക്കാനും സഹായിക്കും.

പശ്ചിമബംഗാളിലെ 2.3 കോടി കുടുംബങ്ങളിൽ പ്രധാനമന്ത്രി ഉജ്വല യോജനയ്ക്ക് (പി.എം.യു.വൈ) കീഴിൽ 2019 നകം 1.06 കോടി ഉപഭോക്താക്കളെ ഉൾപ്പെടുത്താനാണ് ലക്ഷ്യം. നിലവിലുള്ള പാചകവാതക ഉപഭോക്താക്കൾക്കായി മൊത്തം 990 റ്റി.എം.റ്റി.പി.എ. ശേഷിയുള്ള 10 ബോട്ടിലിങ് പ്ലാന്റുകളാണ് സംസ്ഥാനത്ത് എണ്ണ വിതരണ കമ്പനികൾക്കുള്ളത്. പി.എം.യു.വൈ ഉപഭോക്താക്കളെ കൂടി കണക്കിലെടുത്ത് വരും ദിവസങ്ങളിൽ എല്ലാ എണ്ണ കമ്പനികളും അവരുടെ ബോട്ടിലിങ് പ്ലാന്റുകളുടെ ശേഷി വർദ്ധിപ്പിക്കും. ഇതിനകം 6.5 ലക്ഷത്തിലധികം അപേക്ഷകർ പെട്രോളിയം വിതരണ കമ്പനികളുടെ വെയിറ്റിങ് ലിസ്റ്റിലുണ്ട്. അവർക്കാവശ്യമായ സിലിണ്ടറുകൾ റെഗുലേറ്ററുകൾ മറ്റ് അനുബന്ധഘടകങ്ങൾ നൽകാൻ ഗവൺമെന്റ് നിർദ്ദേശം നൽകിയിട്ടുണ്ട്.

പദ്ധതി കൂടുതൽ ജനകീയമാക്കുന്നതിനായി എല്ലാ പാചകവാതക വിതരണ ഔട്ട് ലെറ്റുകളിലും ഈ മാസം പ്രത്യേക ഉജ്ജ്വല മേളകൾ സംഘടിപ്പിക്കും. 70-ാം സ്വാതന്ത്ര്യദിനം പ്രമാണിച്ച് സ്വാന്ത്ര്യ സമര സേനനികൾ, വിമുക്തഭടന്മാൻ, രക്തസാക്ഷികളായ സൈനികരുടെ വിധവകൾ എന്നിവരെ ഈ മേളകളിലേയ്ക്ക് ക്ഷണിച്ചിട്ടുണ്ട്.

ശുദ്ധമായ ഇന്ധനം മെച്ചപ്പെട്ട ജീവിതം - മഹിളകൾക്ക് അന്തസ്സ് എന്നതാണ് ഈ പദ്ധതിയുടെ മൂലമന്ത്രം. ദേശീയ തലത്തിൽ അർഹരായ ബി.പി.എൽ. കുടുംബങ്ങൾക്ക് അടുത്തമാസത്തിനകം 5 കോടി പാചകവാതക കണക്ഷൻ ലഭ്യമാക്കും. അർഹരായ ബി.പി.എൽ. കുടുംബങ്ങൾക്ക് പാചകവാതക കണക്ഷൻ ഒന്നിന് 1,600 രൂപ വീതം സാമ്പത്തിക സഹായം പദ്ധതി പ്രദാനം ചെയ്യുന്നു. കുടുംബത്തിലെ മുതിർന്ന വനിതയുടെ പേരിലായിരിക്കും ഈ പദ്ധതി പ്രകാരമുള്ള കണക്ഷൻ നൽകുക. അടുപ്പ് വാങ്ങുന്നതിനും ആദ്യത്തെപ്രാവശ്യം ഗ്യാസ്‌കുറ്റി നിറയ്ക്കുന്നതിനുമുള്ള ചെലവ് എണ്ണ കമ്പനികൾ നൽകും.

വളരെ പാവപ്പെട്ട വീടുകളിൽ ഉപയോഗിച്ചുവരുന്ന വൃത്തിഹീനമായ പാചക ഇന്ധനത്തിന് പകരം ശുദ്ധവും കൂടുതൽ കാര്യക്ഷമവുമായ ദ്രവീകൃത പാചകവാതകം ലഭ്യമാക്കാൻ ലക്ഷ്യമിടുന്നതാണ് പദ്ധതി. കുടുംബങ്ങളിലെ വനിതകളുടെ പേരിൽ കണക്ഷൻ നൽകുന്നത് ഗ്രാമീണ ഭാരതത്തിൽ വനിതാ ശാക്തീകരണത്തിനും വഴിതെളിയിക്കും. കേന്ദ്ര പെട്രോളിയം പ്രകൃതി വാതക മന്ത്രാലയം നൽകുന്ന സാമൂഹ്യ - സാമ്പത്തിക ജാതി സെൻസസ്സിലെ വിവരങ്ങൾ പ്രകാരമാണ് അർഹരായ ബി.പി.എൽ. കുടുംബങ്ങളെ കണ്ടെത്തുക. പദ്ധതികൾ മുന്നോട്ടു കൊണ്ടു പോകുന്നതിനും അടിസ്ഥാനതലത്തിൽ നടപ്പിലാക്കുന്നതിനുമായി എണ്ണ വിതരണ കമ്പനികൾ ജില്ലാ നോഡൽ ഓഫീസർമാരെ രാജ്യത്തുടനീളം നിയമിച്ചിട്ടുണ്ട് ഇവരാണ് പദ്ധതിയുടെ പതാക വാഹകർ.

2016-17 സാമ്പത്തിക വർഷം രാജ്യത്തുടനീളം ഉജ്ജ്വല യോജന നടപ്പിലാക്കുന്നതിനായി കേന്ദ്ര ഗവൺമെന്റ് ഇതിനകം 2000 കോടി രൂപ അനുവദിച്ചിട്ടുണ്ട്. നടപ്പ് സാമ്പത്തിക വർഷം ഏതാണ്ട് 1.5 കോടി പാചകവാതക കണക്ഷനുകൾ ബി.പി.എൽ. കുടുംബങ്ങൾക്ക് വിതരണം ചെയ്യും. അടുത്ത 3 വർഷത്തേയ്ക്ക് പദ്ധതിയുടെ മൊത്തത്തിലുള്ള നടത്തിപ്പിലേയ്ക്കായി 8,000 കോടി രൂപയുടെ ബജറ്റ് വിഹിതമാണ് ഗവൺമെന്റ് നീക്കിവച്ചിട്ടുള്ളത്. ''ഗിവ് ഇറ്റ് അപ്പ്'' പദ്ധതിയിലൂടെ എൽ.പി.ജി. സബ്‌സിഡി ഇനത്തിൽ ലാഭിക്കുന്ന തുക ഉപയോഗിച്ചാണ് പദ്ധതി നടപ്പിലാക്കുക. കേന്ദ്ര പെട്രോളിയം, പ്രകൃതി വാതക മന്ത്രാലയം ഇത് ആദ്യമായിട്ടാണ് ഇത്രയും ബൃഹത്തായ പദ്ധതിക്ക് തുടക്കമിട്ടിട്ടുള്ളത്.

ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള കുടുംബങ്ങളിലെ അർഹരായ വനിതകൾക്ക് ഉജ്ജ്വല യോജന കെ.വൈ.സി. അപേക്ഷഫാറം പൂരിപ്പിച്ച് നൽകിയാൽ പദ്ധതിയിൽ ചേരാവുന്നതാണ്. രണ്ട് പേജ് വരുന്ന പൂരിപ്പിച്ച അപേക്ഷയോടൊപ്പം ആവശ്യമായ മറ്റ് രേഖകളും സമർപ്പിക്കണം. പേര്, വിലാസം, ജൻധൻ അല്ലെങ്കിൽ ബാങ്ക് അക്കൗണ്ട് നമ്പർ മുതലായ അടിസ്ഥാന വിവരങ്ങളാണ് അപേക്ഷാഫാറം പൂരിപ്പിക്കാൻ ആവശ്യമായിട്ടുള്ളത്. ആവശ്യമുള്ള സിലിണ്ടറിന്റെ ഇനം ഏതാണെന്ന്, ഉദാഹരണത്തിന് 14.2 കിലോഗ്രാമിന്റെതാണോ 5 കിലോയുടെതാണോ, എന്ന് അപേക്ഷയിൽ വ്യക്തമാക്കിയിരിക്കണം. ഉജ്ജ്വല യോജനയ്ക്കുള്ള അപേക്ഷാഫോമുകൾ ഓൺലൈനായി ഡൗൺലോഡ് ചെയ്ത് ആവശ്യമായ രേഖകളോടൊപ്പം തൊട്ടടുത്ത പാചകവാതക വിതരണ കേന്ദ്രത്തിൽ സമർപ്പിക്കാവുന്നതാണ്.

അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ട രേഖകളിൽ നിർബന്ധമായും ഉൾപ്പെടുത്തേണ്ടവ ഇവയാണ് : മുൻസിപ്പൽ അദ്ധ്യക്ഷൻ അല്ലെങ്കിൽ പഞ്ചായത്ത് പ്രസിഡന്റ് എന്നിവർ സാക്ഷ്യപ്പെടുത്തിയ ബി.പി.എൽ. സർട്ടിഫിക്കറ്റ്, ബി.പി.എൽ റേഷൻകാർഡ്, തിരിച്ചറിയൽ രേഖയായി സമ്മതിദാന കാർഡ് അല്ലെങ്കിൽ ആധാർ കാർഡ് തുടങ്ങിയവയുടെ പകർപ്പ്, ഒപ്പം അപേക്ഷകയുടെ അടുത്തകാലത്തെടുത്ത ഒരു പാസ്സ്‌പോർട്ട് സൈസ് ഫോട്ടോ.

രാജ്യത്തെ 24 കോടിയിലധികം കുടുംബങ്ങളിൽ 10 കോടിയിലധികം ഇന്നും പാചകവാതകത്തിനായി വിറക്, കൽക്കരി, ചാണക വറളി തുടങ്ങിയവയാണ് ഇന്നും ഉപയോഗിച്ചു വരുന്നത്. പി.യു.വൈ യുടെ ദേശീയ ഉദ്ഘാടനത്തിന് ശേഷം ഉത്തർപ്രദേശ്, രാജസ്ഥാൻ, ഗുജറാത്ത്, ഉത്തരാഖണ്ഡ്, ഒഡീഷ, ബീഹാർ, മധ്യപ്രദേശ്, പശ്ചിമബംഗാൾ എന്നിവിടങ്ങളിലും പദ്ധതിക്ക് തുടക്കമിട്ടിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP