Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202022Tuesday

അന്യഗ്രഹ ജീവികൾ ഭൂമി സന്ദർശിക്കുന്ന പറക്കും തളിക കെട്ടുകഥയോ അതോ യാഥാർത്ഥ്യമോ? ചരിത്രം പറയുന്ന ചില പറക്കുംതളിക കഥകൾ ഇങ്ങനെ

അന്യഗ്രഹ ജീവികൾ ഭൂമി സന്ദർശിക്കുന്ന പറക്കും തളിക കെട്ടുകഥയോ അതോ യാഥാർത്ഥ്യമോ? ചരിത്രം പറയുന്ന ചില പറക്കുംതളിക കഥകൾ ഇങ്ങനെ

റുനാടൻ മലയാളിയിൽ പറക്കും തളികകളെപ്പറ്റിയുള്ള വാർത്തകൾ പല പ്രാവശ്യം കാണുകയുണ്ടായി. അതോടൊപ്പം മറ്റു മാദ്ധ്യമങ്ങളിലും ഈ വാർത്ത കണ്ടു. പറക്കും തളിക എന്നാൽ അന്യഗ്രഹ ജീവികൾ ഭൂമി ന്ദർശിക്കുവാൻ വരുന്നതാണെന്നാണ് പണ്ട് മുതലുള്ള വിശ്വാസം. ഇന്ത്യൻ, ഈജിപ്ഷ്യവ് ഗ്രീക്ക് പുരാണങ്ങളിലെല്ലാം ഈ പറക്കും തളികകളെപ്പറ്റിയുള്ള പരാമർശങ്ങൾ കാണാം.

ഒന്നും രണ്ടും ലോക മഹാ യുദ്ധങ്ങളിൽ ധാരാളം പൈലറ്റ്മാർ തങ്ങളുടെ വിമാനത്തെ പറക്കും തളികകൾ അനുധാവനം ചെയ്തതായി രേഖപ്പെടുത്തിയിട്ടുണ്ട്. ബഹിരാകാശ യാത്രികർ പലരും ഇത് വളരെ വ്യക്തതയോടെ പരാമർശിച്ചിട്ടുണ്ട്.

Stories you may Like

യഥാർത്ഥത്തിൽ അന്യഗ്രഹ ജീവികളുണ്ടോ? സഹസാബ്ദങ്ങൾ പഴക്കമുള്ള വിശ്വാസമാണ് അന്യഗ്രഹത്തിൽ നിന്നും ജീവജാലങ്ങൾ ഭൂമിയിൽ സന്ദർശിക്കുന്നുവെന്നുള്ളത്. അവരുടെ വാഹനത്തിന് പറക്കും തളികകൾ എന്ന് പേരും നൽകി. പാശ്ചാത്യർ ഇതിനെ അൺ ഐഡന്റിഫൈഡ് ഫ്‌ളൈയിങ് ഒബ്ജറ്റ് (യുഎഫ്ഒ) എന്ന് നാമകരണം ചെയ്തു.

ആദിയും അന്തവുമില്ലാതെ അനന്ത കോടി പ്രകാശ വർഷങ്ങൾക്കകലേക്ക് വ്യാപിച്ചു കിടക്കുന്ന താരാപഥങ്ങൾ. അവിടെ ഒളി മിന്നുന്ന നക്ഷത്രങ്ങളിൽ പലതിനും സൂര്യനെപ്പോലെ ഭ്രമണം ചെയ്യുന്ന ഗ്രഹങ്ങളുമുണ്ട് അവയിലെവിടെയെങ്കിലും ജീവനുണ്ടോ? മനുഷ്യന്റെ അന്വേഷണ പരമ്പര തുടർന്ന് കൊണ്ടേയിരിക്കുന്നു.

പറക്കും തളികകൾ

രിത്രാതീത കാലം തൊട്ടുള്ള ഒരു വിശ്വാസവും സങ്കൽപ്പവുമാണ് പറക്കും തളികകൾ. പ്രപഞ്ചത്തിലെവിടെ നിന്നോ ഭൂമിയിൽ വന്നിറങ്ങുന്നു എന്നുള്ളത്. ഈജ്പിഷ്യൻ മെസപ്പെട്ടോമിയിൽ ചരിത്ര രേഖകളിലും ഇന്ത്യൻ പുരാണങ്ങളിലും എല്ലാം പറക്കും തളികകളെപ്പറ്റിയും ആകാശ രഥങ്ങളെപ്പറ്റിയും പ്രതിപാദിക്കുന്നുണ്ട്. നൂറ്റാണ്ടുകളോളം അവയെ അന്ധ വിശ്വാസങ്ങളായും സ്വപ്ന ദർശനങ്ങളായും പരാമർശിച്ചു പോന്നു. എന്നാൽ ആധുനിക ജറ്റു വിമാനങ്ങളുടെയും റഡാറുകളെയും ഇൻഫ്രാറെഡ് ക്യാമറകളുടെയും മറ്റും ആവിർഭാവത്തോടു കൂടി അവ മിഥ്യാ സങ്കൽപ്പങ്ങളല്ലെന്നും യാഥാർത്ഥ്യങ്ങളാണെന്നും ഏതാണ്ട് സുസ്ഥാപിതമായിട്ടുണ്ട്. എന്നാൽ അമേരിക്കൻ ഗവൺമെന്റ് ഈ വസ്തുത പൊതു ജനങ്ങളിൽ നിന്ന് മറച്ച് വയ്ക്കാനാണ് എക്കാലവും ശ്രമിച്ചിട്ടുള്ളത്.

അതിശയിപ്പിച്ച പ്രസ്താവന

മേരിക്കയുടെ ഏറ്റവും വലിയ ബഹിരാകാശ സഞ്ചാരി ആയിരുന്ന കൊളോണൽ ഗോർസൻ കൂപ്പർ 1985 ൽ യുണൈറ്റഡ് നേഷൻസിന്റെ ഒരു സമ്മേളനത്തിൽ പ്രസംഗിച്ചു. ഞാൻ വിശ്വസിക്കുന്ന അന്യഗ്രഹ ജീവികൾ ഭൂമി സന്ദർശിക്കുന്നു എന്ന്. അവ നമ്മേക്കാൾ സാങ്കേതിക വിദ്യയിൽ മുന്നിട്ടു നിൽക്കുന്നു. ആയതിനാൽ വളരെ ഉന്നത നിലവാരത്തിലുള്ള ഒരു ശാസ്ത്ര സംഘവും പ്രോഗ്രാമും ഇതേപ്പറ്റി അന്വേഷിക്കുവാൻ രൂപീകരിക്കേണ്ടിയിരിക്കുന്നു. നീണ്ട ബഹിരാകാശ യാത്രകളിലെ എന്റെ അനുഭവങ്ങളിൽ നിന്നാണ് ഞാനിത് പറയുന്നത്.

എല്ലാ രംഗങ്ങളിലും ലോകത്തിലെ ഏറ്റവും ഉന്നത നിലവാരം പുലർത്തുന്ന അമേരിക്കൻ ജനതയോടു കൂടിയാണ് അദ്ദേഹമിത് പറഞ്ഞത്. ഈ പ്രസ്താവം പാശ്ചാത്യ ലോകത്തെ അമ്പരപ്പിച്ചു.

1958 ൽ നാസ സ്ഥാപിതമായതിന് ശേഷം ധാരാളം അമേരിക്കൻ പൈലറ്റുകൾ യുഎഫ്ഒ തങ്ങളുടെ വിമാനത്തെ പിന്തുടരുന്നതായി റിപ്പോർട്ട് ചെയ്യുകയും ഫോട്ടോകൾ എടുക്കുകയും ചെയ്തിട്ടുണ്ട്. പക്ഷേ നാസ അതെല്ലാം ഗോപ്യമാക്കി വച്ചിരിക്കുകയാണ്. അമേരിക്കൻ ബഹിരാകാശ യാത്രികനായ സ്‌കോട്ട്കാർപ്പസ്തർ പറഞ്ഞ് ''ബഹിരാകാശ യാത്രയിൽ ഞങ്ങൾ തനിച്ചല്ലായിരുന്നു, .യുഎഫ്ഒ കളുടെ സൂഷ്മ നിരീക്ഷണത്തിലായിരുന്നു'' എന്നാണ്.

അമേരിക്കൻ ഗവൺമെന്റ് യുഎഫ്ഒയെ നിഷേധിച്ചുവെങ്കിലും സിഐഎയുടെ ഒരു റിപ്പോർട്ടിൽ പറയുന്നത് ഇപ്രകാരമാണ്.

''ഒരു കാര്യം തീർച്ചയാണ് നമ്മൾ ആകാശത്തു നിന്ന് സസൂക്ഷ്മം വീക്ഷിക്കപ്പെടുന്നു''

യുഎഫ്ഒ മിക്കപ്പോഴും തളിക രൂപത്തിലും ചിലപ്പോൾ സിലണ്ടർ ആകൃതിയിലും പച്ച, നീല, മഞ്ഞ തുടങ്ങിയ പ്രകാശ രശ്മികളാൽ പരിവൃതമായിട്ടായിരിക്കും കാണപ്പെടുക.അസാധാരണമായ വേഗതയിലും ആകൃതിയിലും ഗതിവേഗങ്ങളും നിമിഷത്തിനുള്ളിൽ മാറ്റി കൊണ്ടും ഗ്രാവിറ്റിയെ നിസ്സാരമാക്കികൊണ്ടും ആകാശ ഗംഗാ താഴ്‌വരകൾക്കപ്പുറത്തുള്ള ഏതോ ഗ്രഹത്തിൽ നിന്നും അവർ വരുന്നു.

അപ്പോളോ യാത്രികർ കണ്ടത്

1969 ജൂലൈ 20 ന് ആദ്യമായി ചന്ദ്രനിൽ കാലു കുത്തിയ നീൽ ആസ്‌ട്രോങ്ങ് ഒരു യുഎഫ്ഒ തങ്ങളെ നിരീക്ഷിച്ചു കൊണ്ടിരിക്കുന്നതായി ഹൂസ്റ്റണിലെ കൺട്രോൾ സ്റ്റേഷനിലേക്ക് റിപ്പോർട്ട് ചെയ്തു. എന്നാൽ നാസ ആ സംഭവം ഗോപ്യമാക്കി വച്ചിരിക്കുകയാണെന്ന് മോറിസ് ചാറ്റ് ലൈൻ എന്ന നാസാ ശാസ്ത്രജ്ഞൻ ആരോപിച്ചു. ഇതേ തുടർന്ന് അദ്ദേഹത്തിന് നാസയിൽ നിന്നും വിരമിക്കേണ്ടി വന്നു.

ചാറ്റ് ലൈന്റെ ഈ കഥയ്ത്ത് മോസ്‌കോയിൽ നിന്ന് അപ്രതീക്ഷിത പിന്തുണ ഭിച്ചു. മോസ്‌കോ യിൽ നിന്ന് അപ്രതീക്ഷിത പിന്തുണ ലഭിച്ചു. മോസ്‌കോ ഫിസിസിസ്റ്റ്‌ഡോ, വാർഡിമിർ അഹാസാ പരഞ്ഞത് തീർച്ചയായും ഇതു സംഭവിച്ചതാണെന്നും നാസ് അത് സെൻസർ ചെയ്തതാണെന്നും താൻ വിസ്വസിക്കുന്നു എന്നാണ്. അന്ന് ആസ്‌ട്രോങ്ങിന്റെ സംഭാഷണം ലോക സംപ്രേഷണത്തിൽ നിന്ന് പെട്ടന്ന് നിലക്കുകയും പിന്നീട് പുനരാവിഷ്‌കരിക്കുകയും ചെയ്തിരുന്നു. അത് ആസ്‌ട്രോങ്ങും അദ്ദേഹത്തിന്റെ ഡോക്ടറും തമ്മിലുള്ള പ്രൈവറ്റ് സംഭാഷണം ആയിരുന്നു എന്നാണ് നാസയുടെ വിശദീകരണം.

1965 ൽ ജമിനി - 4 ൽ 100 മൈൽ ഉയരത്തിൽ ഭൂമിയെ വലം വച്ചു കൊണ്ടിരുന്ന ജയിംസ്, എഡ്‌വേർഡ് എന്നീ രണ്ട് ശാസ്ത്രജ്ഞന്മാർ യുഎഫ്ഒ കണ്ടുവെന്നും അത് 20 മിനിറ്റ് നേരം തങ്ങളുടെ വാഹനത്തെ അനുഗമിച്ചു എന്നും ഹൂസ്റ്റണിലേക്ക് റിപ്പോർട്ട് ചെയ്തു. പക്ഷെ കൺട്രോൺ റൂം അത് നിരാകരിച്ചു.

1973 ൽ 270 മൈൽ ഉയരത്തിൽ ഭൂമിയെ വലം വച്ചു കൊണ്ടിരുന്ന അമേരിക്കൻ ബഹിരാകാശ പേടകമായ സ്‌കൈലാബിലെ യാത്രികരായ ജാക്, ഓവൻ, അലൻ എന്നീ മൂന്ന് ശാത്രജ്ഞന്മാർ തങ്ങളുടെ വാഹനത്തെ ഒരു പറക്കും തളിക പത്ത് മിനിറ്റു നേരം അനുഗമിച്ചു എന്ന് റിപ്പോർട്ട് ചെയ്യുകയും ഫോട്ടോ എടുക്കുകയും ചെയ്തു. പക്ഷെ അത് മറ്റൊരു ബഹിരാകാശ പേടകമാണെന്നും പറഞ്ഞ് നാസാ അതു നിരാകരിക്കുകയും ഫോട്ടോകൾ പിടിച്ചു വയ്ക്കുകയും ചെയ്തു.

ധാരാളം റഷ്യൻ പൈലറ്റുമാരും ബഹിരാകാശ യാത്രികരും യുഎഫ്ഒ കണ്ടതായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ആർട്ടിക് മേഖലയിലൂടെ യുദ്ധ വിമാനം പറപ്പിച്ചു കൊണ്ടിരുന്ന അപ്‌ക്രോസിൻ എന്ന റഷ്യൻ പൈലറ്റ് കൺട്രോൾ റൂമിലേക്ക് റിപ്പോർട്ട് ചെയ്തു. ഗരറ്റിന്റെ ആകൃതിയിലുള്ള ഒരു അജ്ഞാത വാഹനം വിമാനത്തെ പിന്തുടരുന്നു. കൺട്രോൾ റൂമിലെ റഡാറിലും അതു തെളിഞ്ഞു കണ്ടു.

അതിനെ വെടിവച്ചിടുക. കൺട്രോൾ രൂമിൽ നിന്നും ഓർഡർ കൊടുത്തു. വെടിയുണ്ടകൾ ഉതിർത്തു കഴിഞ്ഞപ്പോഴേക്കും ഫാനിന്റെ ആകൃതിയിലുള്ള പച്ച നിറത്തിലുള്ള ഒരു പ്രകാശ രശ്മി വാഹനത്തിൽ നിന്നും പുറപ്പെട്ട് പൈലറ്റിനെ നിമിഷ നേരത്തേക്ക് അന്ധനാക്കി. എഞ്ചിന്റെ പ്രവർത്തനവും നിലച്ചു. കാഴ്ച തിരിച്ചു കിട്ടിയപ്പോഴേക്കും യുഎഫ്ഒ അനന്തതയിൽ മറഞ്ഞു കഴിഞ്ഞിരുന്നു. എഞ്ചിൻ വീണ്ടും പ്രവർത്തിക്കുവാനും തുടങ്ങി. പൈലറ്റ് പരിഭ്രാന്തനാകുകയും വിമാനം ക്രാഷ്‌ലാന്റ് ചെയ്യുകയും ചെയ്തു. അമേരിക്കയുടെ ഏതോ ചാര വാഹനമാണെന്നുമാണ് അധികൃതർ ആദ്യം കരുതിയത്.

1980 ൽ മോസ്‌കോയ്ക്ക് മുകളിലും ഇതുപോലൊരു അജ്ഞാത വാഹനം കണ്ടു. മെല്ലെ യുദ്ധ വിമാനങ്ങൾ കുതിച്ചുയർന്ന്. മിസൈലുകളും വെടിയുണ്ടകളും ഉതിർത്തു കഴിഞ്ഞപ്പോഴേക്കും വാഹനം കുത്തനെ മുകളിലേക്ക് ഉയരുകയും നീലയും പച്ചയും നിറമുള്ള രശ്മികൾ വാഹനത്തിൽ നിന്നും പുറപ്പെട്ട് പൈലറ്റുമാരെ നിമിഷ നേരത്തേക്ക് അന്ധരാക്കുകയും ചെയ്തു. വിമാനത്തിലെ ഇലക്‌ട്രോണിക് സംവിധാനങ്ങളും താൽക്കാലികമായി നിലച്ചു. ഈ വിമാനങ്ങൾക്കും ക്രാഷ്‌ലാന്റ് ചെയ്യേണ്ടി വന്നു. ഈ സംഭവങ്ങളെല്ലാം റഡാറിൽ തെളിഞ്ഞു കണ്ടിരുന്നു.

1984 ജൂൺ 29 ന് ന്യൂയോർക്കിൽ നിന്ന് ലാബ്രഡോറിന് പറന്ന വിമാനത്തിന്റെ പൈലറ്റ് ക്യാപ്റ്റൻ ജയിംസ് ഹാവാർഡ് റേഡിയോ സന്ദേശം അയച്ചു ''തളിക രൂപത്തിലുള്ള വലിയ അജ്ഞാത വാഹനം പല നിറത്തിലുള്ള പ്രകാശ രശ്മികൾ പുറപ്പെടുവിച്ച് കൊണ്ട് എനിക്കു സമാന്തരമായി നാല് മൈൽ അകലെ കൂടി പറക്കുന്നു. ഇതിനു ചുറ്റും ഗോളാകൃതിയിലുള്ള ആറ് ചെറു വാഹനങ്ങളുമുണ്ട്''

ഉടൻ തന്നെ രണ്ട് ജറ്റ് യുദ്ധ വിമാനങ്ങൾ കുതിച്ചുയർന്നു. യുദ്ധ വിമാനത്തിലെ ഒരു പൈലറ്റ് റേഡിയോ സന്ദേശം അയച്ചു. ''12 മൈൽ അകലെയായി ആ യാത്ര വിമാനവും അതിന് സമാനമായി പറക്കുന്ന യുഎഫ്ഒയും വിമാന റഡാറിൽ കടന്നു. അതിന് ചുറ്റും ഗോളാകൃതിയിലുള്ള ആറ് ചെറു വാഹനങ്ങളുമുണ്ട്. അവ ഒന്നൊന്നായി മാതൃ പേടകത്തിനുള്ളിലേക്ക് പ്രവേശിക്കുന്നു. മാതൃ വാഹനം വളരെ വലുതും ഡിസ്‌ക് ആകൃതിയിലുള്ളതുമായ ഒരു പേടകമാണ്.

വിമാനം അതിന്റെ സമീപത്ത് എത്താറായപ്പോഴേക്കും അവിശ്വസനീയമായ വേഗത്തിൽ അവ റഡാറിൽ നിന്നു മറഞ്ഞു.ഇത്തരത്തിലുള്ള ധാരാളം ദൃശ്യങ്ങളും അനുഭവങ്ങളും അമേരിക്കയിലും യൂറോപ്പിലും പിന്നീട് സംഭവിക്കുകയുണ്ടായി.

1976 ൽ ഇറാനിലെ ടഹറാനിലുണ്ടായ ഒരു സംഭവം ഇതായിരുന്നു. ടഹറാന് തെക്ക് ആകാശത്ത് കൂടി വിവിധ വർണ്ണങ്ങളിലുള്ള പ്രകാശ രശ്മികളാൽ ചുറ്റപ്പെട്ട്‌സാവധാനം നീങ്ങുന്ന ഒരു അജ്ഞാത വാഹനത്തെ നൂറ് കണക്കിന് ആളുകൾ വീക്ഷിച്ചു കൊണ്ടിരുന്നു. വിവരം അറിഞ്ഞ് അടുത്തുള്ള എയർഫോഴ്‌സ് ബേസിൽ നിന്ന രണ്ട് എഫ് 4 ഫാന്റം യുദ്ധ വിമാനങ്ങൾ കുതിച്ചുയർന്നു.

ആദ്യത്തെ വിമാനം ഏകദേശം 12 മൈൽ അടുത്തെത്തിയപ്പോഴേയ്ക്കും വിമാനത്തിന്റെ റേഡിയേ സന്ദേശം നിലച്ചു. പരിഭ്രാന്തനായ പൈലറ്റ് വിമാനം തിരിച്ചു വിട്ടു. രണ്ടാമത്തെ വിമാനമാകട്ടെ ശബ്ദാതി വേഗത്തിൽ പറന്ന് യുഎഫ്ഒയെ പിന്തുടർന്നു. ഉടൻ തന്നെ യുഎഫ്ഒയെ പിന്തുടർന്നു. ഉടൻ തന്നെ യുഎഫ്എയിൽ നിന്ന് ഡിസ്‌ക് ആകൃതിയിലുള്ള ഒരു വസ്തു മിന്നിത്തിളങ്ങുന്ന പ്രകാശ രശ്മികൾ പുറപ്പെടുവിച്ച് കൊണ്ട് വിമാനത്തിന് നേരെ വന്നു. പൈലറ്റ് എയർ ടു ഫയർമിസ്സൈൽ പായിക്കുവാൻ ബട്ടൺ അമർത്തി. പക്ഷെ ഒന്നും സംഭവിച്ചില്ല. വിമാനത്തിൽ ഇലക്ട്രിക്കൽ സംവിധാനങ്ങൾ എല്ലാം നിശ്ചലമായി. വിമാനം ആടിയുലഞ്ഞു. ഡിസ്‌ക് ഒരു മിനിറ്റ് ചുറ്റി നിന്ന ശേഷം മാതൃ പേടകത്തിലേക്ക് തിരിച്ചു പോയി. നിമിഷത്തിനുള്ളിൽ വിമാനത്തിന്റെ ഇലക്ട്രിക്കൽ സംവിധാനം തിരികെ വരികയും യുഎഫ്ഒ ദൃഷ്ടിയിൽ നിന്നും മറുകയും ചെയ്തു. ഇറാനിയൻ ഗവൺമെന്റ് ഈ രംഗങ്ങൾ ഉടൻ തന്നെ പെന്റഗണിൽ റിപ്പോർട്ട് ചെയ്തു. ഒരു വർഷത്തിനുള്ളിൽ ഇറ്റാലിയൻ ഗവൺമെന്റും ഇതിന് സമാനമായ സംബവങ്ങൾ പെന്റഗണിൽ അറിയിക്കുകയുണ്ടായി.

1970 കളിൽ യുഎസ് എയർഫോഴ്‌സിന് ഉത്തരവും ലഭിച്ചു. യുഎഫ്ഒ കണ്ടാൽ ഉടൻ വെടി വയ്ക്കുക.

1970 ജനവുവരി 7 ന് ആയിരുന്നു ആ സംഭവം. അമേരിക്കയിലെ കെന്റക്കിയിലുള്ള ഗോഡ്‌മേൽ വിമാനത്താവളത്തിലെ റഡാറിൽ ഏകദേശം 150 അടി വ്യാസമുള്ള ഭീമാകാരമായ ഒരു പറക്കും തളിക തെളിഞ്ഞു കണ്ടു. റഡാർകേന്ദ്രത്തിന്റെ റിപ്പോർട്ട് അനുസരിച്ച് മൂന്ന് റെഫെറെർ വിമാനങ്ങൾ കുതിച്ചുയർന്നു.

രണ്ടാം ലോകമഹായുദ്ധത്തിൽ വിമാനങ്ങൾ പറപ്പിച്ച് പരിശീലനം ലഭിച്ച ക്യാപ്റ്റൻ തോമസ് മാസ്റ്റൽ ആയിരുന്നു ഈ വിമാനങ്ങളെ നയിച്ചത്. അദ്ദേഹം ഈ അജ്ഞാത യന്ത്രത്തിന് അടുത്തെത്തി. അദ്ദേഹം സന്ദേശമയച്ചു.

ഇത് ഭീമാകാരമായ ഒരു തളികയാണ്. അതിൽ നിന്നും നാനാ വർണ്ണങ്ങളിലുള്ള പ്രകാശ രശ്മികൾ ഉതിർക്കുന്നു. അവിശ്വസനീയമായ വേഗതയിൽ അത് ദിശ മാറുകയും ഉയരുകയും ചെയ്യുന്നു. ഞാൻ 30000 അടി മുകളിലേക്ക് കയറുകയാണ് -തുടർന്ന് ശബ്ദവും റോഡിയോ ബന്ധവും നിലച്ചു. രണ്ട് മണിക്കൂറിന് ശേഷം തകർന്ന വിമാനത്തിന്റെ അവശിഷ്ടങ്ങൾ ഒരു മൈൽ ചുറ്റളവിൽ ചിതറിക്കിടക്കുന്നതും. തോമസിന്റെ മൃതദേഹവും കണ്ടു.

പറക്കും തളികയ്ക്ക് പിന്നാലെ പാഞ്ഞ് ഏതാണ്ട് എൺപതോളം വിമാനങ്ങൾക്കുണ്ടായ അനുഭവങ്ങളുടെ ഒരുദാഹരണം മാത്രമാണീ സംഭവം.

യുഎഫ്ഒ ബ്യൂറോയും യുഎ ഫോളജി എന്ന അന്വേഷണ ശാഖയും പിന്നീട് സ്ഥാപിക്കപ്പെട്ടു.

അമേരിക്കയുടെ വാർത്താ വിമാനമായ ഉപഗ്രഹമായ സാറ്റ് കോം - 3 ദുരൂഹ സാഹചര്യത്തിൽ ശ്യൂന്യകാശത്തു നിന്നും അപ്രത്യക്ഷമായി. യുഎഫ്ഒ ബ്യൂറോയുടെ തലവനായ റോബർട്ട് ബാരിയുടെ അന്വേഷണത്തിൽ നിന്ന് അത് അന്യഗ്രഹ ജീവികൾ തട്ടി എടുത്തതാണെന്നാണ് തെളിഞ്ഞത്. ഒരു ഫുട്‌ബോളിന്റെ വലിപ്പത്തിൽ ആയിരക്കണക്കിന് മൈൽ ഉയരത്തിൽ സഞ്ചരിക്കുന്ന ഒരു വസ്തുവിനെ പോലും കണ്ടെത്തുവാൻ സാധിക്കുന്ന നോർത്ത് അമേരിക്കൻ എയർ ഡിഫൻസ് കമന്റിന് ആ ഉപഗ്രഹത്തിന്റെ ഒരു അവശിഷ്ടം പോലും കണ്ടെത്തുവാൻ കഴിഞ്ഞില്ല. ആ ദിവസം യുഎഫ്ഒയുടെ ഒരു നിര തന്നെ റഡാറിൽ തന്നെ തെളിയുകയുണ്ടായി. ഇതുപോലെ റഷ്യയുടെ ഒരുപഗ്രഹവും അപ്രത്യക്ഷമാകുകയുണ്ടായി.

1972 ജൂൺ 26 ന് സൗത്ത് ആഫ്രിക്കയിലെ ഫോർട്ട് ബ്യൂപ്പോർട്ടിലെ പൊലീസ് ഭൂമിയിൽ ഇറങ്ങിയ തിളങ്ങുന്ന ഒരു ലോഹത്തളികയ്ക്ക് നേരെ ഉദ്ദേശം 100 അടി അകലെ നിന്ന് വെടിയുതിർത്തു. പക്ഷെ വെടിയുണ്ടകൾ കൊണ്ട് ഒരു പ്രയോജനവും ഉണ്ടായില്ല. ഒരു വലിയ ശബ്ദത്തോടെ അസാധാരണമായ വേഗത്തിൽ ആ വാഹനം കുത്തനെ പറന്നുയർന്നു.ഇതുപോലെ പൊലീസും വ്യക്തികളും യുഎഫ്ഒയ്ക്ക് നേരെ വെടി ഉതിർത്തു നൂറ് കണക്കിന് സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്.

വെള്ളം നൽകിയ അന്യഗ്രഹ ജീവികൾ

മാക്ഗിരിയും കുടുംബവും അമേരിക്കയിലെ ലറാമിൻ എന്ന സ്ഥലത്ത് താമസിച്ചു വന്നു. ഒരു സാധാരണ കുടുംബത്തിൽ പെട്ട ഇദ്ദേഹം അടുത്തുള്ള 2500 ഏക്കർ ഭൂമി വിലകൊടുത്തു വാങ്ങിയപ്പോൾ പലരും പരിഹസിച്ചു. അതിന് മുകളിൽ ആയിരക്കണക്കിന് അടി ഉയരമുള്ളതും പാറക്കെട്ടുകൾ നിറഞ്ഞതുമായ ഒരു മലയും അദ്ദേഹം വാങ്ങിയപ്പോൾ മാനസ്സിക രോഗിയെന്ന് അദ്ദേഹത്തെ പലരും മുദ്രകുത്തി.

എന്നാൽ അദ്ദേഹവും ഭാര്യയും പറഞ്ഞത് അന്യ ഗ്രഹ ജീവികൾ അവരുടെ 50 ഏക്കർ പുരയിടത്തിൽ വന്നിറങ്ങാറുണ്ടെന്നും എല്ലാവരും പരിഹസിക്കുമായതുകൊണ്ട് ആരോടും പറഞ്ഞില്ലെന്നുമാണ്. ഒരു ദിവസം 200 അടിയോളം വ്യാസമുള്ള ഒരു ഭീമകാര വാഹനം അവരുടെ പുരയിടത്തിൽ വന്നിറങ്ങി. ഏതോ അജ്ഞാത ശക്തിയാൽ അദ്ദേഹം വാഹനത്തിലേക്ക് എടുക്കപ്പെട്ടു. ആ മലയിൽ ഡ്രിൽ ചെയ്താൽ ആവശ്യത്തിന് ജലം ലഭിക്കാമെന്ന് അനുഗ്രഹ ജീവികൾ ഉപദേശിച്ചതായി അദ്ദേഹം പറഞ്ഞു.

ഡോ. ലിയോ എന്ന മനഃശാസ്ത്രജ്ഞന്റെ നേതൃത്വത്തിലുള്ള സംഘം അദ്ദേഹത്തെ ഹിപ്‌നോട്ടിസത്തിന് വിധേയമാക്കി. അദ്ദേഹം പറഞ്ഞത്. ആറ് അടി ഉയരമുള്ളതും രോമമില്ലാത്ത തലയും വലിയ കണ്ണുകളുമുള്ള ജീവികളാണവയെന്നാണ്.

മലയുടെ മുകൾ ഭാഗം ജിയോളജിസ്റ്റുകളെയും ഡ്രില്ലിങ് വിദഗ്ധരെയും വിളിച്ചു നിരീക്ഷണം നടത്തി. അവർ പറഞ്ഞത് സമുദ്ര നിരപ്പിൽ നിന്നും 7000 അടി ഉയരമുള്ള ഈ പ്രദേശത്ത് വെള്ളത്തിന് യാതൊരു സാധ്യതയുമില്ലെന്നാണ്. എന്നാൽ അത് പരിഗണിക്കാതെ അന്യഗ്രഹ ജീവികൾ പറഞ്ഞ സ്ഥത്ത് ഡ്രിൽ ചെയ്തു. 350 അടി താഴ്ചയിൽ ഭൂഗർഭ പ്രവാഹത്തിൽ സ്പർശിച്ചു. മിനിറ്റിൽ 3000 ഗ്യാലൻ ശുദ്ധജലം അവിടെ നിന്നും പ്രവഹിച്ചു കൊണ്ടിരിക്കുന്നു. അങ്ങനെ 2500 ഏക്കർ മരുഭൂമി മലർവാടി ആയി മാറി.

മാക്ഗിരിയുടെ ഈ അനുഭവം ഹിപ്‌നോട്ടിസ് ആയും അല്ലാതെയും പഠിച്ച മനഃശാസ്ത്രജ്ഞർക്ക് ഈ സംഭവത്തിന് ഉത്തരം കണ്ടെത്തുവാൻ കഴിഞ്ഞില്ല.

വിയറ്റ്‌നാം സംഭവം

വിയറ്റ്‌നാം വന മേഖലകളിൽ യുദ്ധം നടന്നു കൊണ്ടിരുന്ന കാലം. 1966 ജൂൺ 19 ന് രാത്രി 4000 പട്ടാളക്കാർ തമ്പടിച്ചിരുന്നു. നാട്രാങ് ക്യാമ്പിൽ പരിഭ്രമവും സംഭ്രാന്തിയും വ്യാപിച്ച ക്യാമ്പിന് വെളിയിൽ നിന്നിരുന്ന നൂറ് കണക്കിന് പട്ടാളക്കാർ ആകാശത്ത് വലിയ ഒരു അഗ്നി പ്രഭാവലയവും അതിന് നടുവിൽ തളിക രൂപത്തിലുള്ള വലിയ ഒരു വസ്തുവും കണ്ട് പരിഭ്രാന്തരായി. അവിടെയുണ്ടായിരുന്ന ജറ്റ് പൈലറ്റ്മാരുടെ അഭിപ്രായത്തിൽ ഏതാണ്ട് 25000 അടി ഉയരത്തിൽ ആ അത്ഭുത വസ്തു നിന്നു. ക്രമേണ അതു താണു വന്ന് 2500 അടി ഉയരത്തിൽ നിശ്ചലം നിന്നു. ചുറ്റുമുള്ള മലകളും താഴ്‌വരകളും നട്ടുച്ചസമയമെന്നപോലെ ആ പ്രകാശ ധാരയിൽ വെട്ടിത്തിളങ്ങി. മൂന്നു മിനിറ്റ് നേരം അതു നിശ്ചലം നിന്ന ശേഷം നേരം മുകളിലേക്കുയർന്ന് ദൃഷ്ടി പഥത്തിൽ നിന്നും മറഞ്ഞു.

എല്ലാവരെയും അത്ഭുതപ്പെടുത്തിയ മറ്റൊരു സംഭവം കൂടി ഉണ്ടായി. ഈ അജ്ഞാത വാഹനം നിശ്ചലം നിന്ന 3 മിനിറ്റ് സമയം ക്യാമ്പിലെ മൂന്ന് ജനറേറ്ററുകൾ പ്രവർത്തനരഹിതമായി. അകലെയുണ്ടായിരുന്ന എയർ ബേസിലെ ജനറേറ്ററുകളും നിശ്ചലമായി. പറന്നുയരുവാൻ തയ്യാറായി നിന്നിരുന്ന രണ്ട് യുദ്ധ വിമാനങ്ങളുടെ എഞ്ചിനും നിശ്ചമായി. കാറുകൾ, ട്രക്കുകൾ, കവചിത വാഹനങ്ങൾ എട്ടു വലിയ ബുൾഡോസറുകൾ എന്നിവയുടെ എല്ലാം പ്രവർത്തനം നിലച്ചു.

ഇതേപ്പറ്റി അന്വേഷിക്കുവാൻ ഒരു ഉന്നതല ശാസ്ത്ര സംഘം പിറ്റേന്ന തന്നെ അമേരിക്കിയിൽ നിന്നെത്തി. ഈ പ്രതിഭാസത്തിന് കാരണം കണ്ടെത്തുവാൻ അവർക്ക് കഴിഞ്ഞില്ല. ഈ സമയം കടലിൽ കൂടി നിങ്ങി കൊണ്ടിരുന്ന ഒരു ഓയിൽ ടാങ്കറിന്റെ എഞ്ചിനും പ്രവർത്തനരഹിതമായി. പിന്നീട് നടന്ന ഒരു അന്വേഷണത്തിൽ ഈ എഞ്ചിനുകൾക്കൊന്നും യാതൊരു തകരാറും കാണുവാൻ സാധിച്ചില്ല.

ബില്ലി സംഭവം

1975 ൽ സ്വിറ്റ്‌സർലന്റിലെ ഒരു കൃഷിക്കാരനായിരുന്ന എഡ്‌വാട് ബില്ലി തന്റെ വീടിന്റെ സമീപത്തുള്ള വനത്തിൽ അപ്രത്യക്ഷനായി. തിരിച്ചു വന്നത് ഭീകരമായ യുഎഫ്ഒ ആകാശത്ത് ചുറ്റിത്തിരിയുന്ന ഫോട്ടോകളുമായിട്ടാണ്. അടുത്ത 5 വർഷങ്ങൾ കൊണ്ട് നൂറു കണക്കിന് ഫോട്ടോകൾ അദ്ദേഹം ശേഖരിച്ചു. വളരെ തെളിഞ്ഞതും തിളങ്ങുന്നതുമായ ഫോട്ടോകളുമായിരുന്നു അവ. ധാരാളം ലോഹ കഷണങ്ങളും അദ്ദേഹം കൊണ്ടു വന്നു. പറക്കുന്ന യുഎഫ്ഒയുടെ ചിത്രങ്ങളും ഫിലിമുകളും അദ്ദേഹം കൊണ്ടു വന്നു. അതോടൊപ്പം ധാരാളം ദൃക്‌സാക്ഷികളും ഉണ്ടായിരുന്നു. നാസാ ജറ്റ് പ്രൊപ്പൾഷൻ ഫാക്ടറി, നാസാ, ഇന്റർ കോണ്ടിനന്റൽ ബാലിസ്റ്റിക് മിസൈൽ ലാബ് (ഐബിഎം) എന്നിവിടങ്ങളിലെല്ലാം വിപുലമായ പരിക്ഷണങ്ങൾ നടത്തി. പക്ഷെ ഉത്തരം കണ്ടെത്തുവാൻ സാധിച്ചില്ല. അദ്ദേഹം പറയുന്നു പ്ലീഡിസ് (സപ്തർഷികൾ) എന്ന നക്ഷത്ര സമൂഹത്തിൽ നിന്നും വന്ന അന്യ ഗ്രഹ ജിവികളാണവർ എന്നും ടെലിപ്പതി വഴിയായി അവർ അദ്ദേഹത്തോടു ബന്ധപ്പെട്ടുവെന്നും 500 പ്രകാശ വർഷങ്ങൾ അകലെ നിന്നാണ് അവർ വന്നതെന്നും അദ്ദേഹത്തിന്റെ അനുഭവങ്ങൾ ''ലൈറ്റ് ഇയേഴ്‌സ്'' എന്ന ഗ്രന്ഥത്തിൽ പ്രതിപാദിക്കുന്നു. ഇത് ശാസ്ത്ര ലോകത്ത് വളരെ പഠനങ്ങളും കോളിളക്കങ്ങളും ഉണ്ടാക്കിയ സംഭവമാണ്.

റെഫറൻസ് ലാറ്റ് ഇയേഴ്‌സ് വൈ ഗാരി കിന്റർ, ദി അലൈൻ വേൾഡ് ആർബിഐഎസ് പബ്ലിക്കേഷൻ.

ഫ്‌ളൈയിംങ്ങ് ട്രയാംഗിൾ

1990 ൽ ബൽജിയത്തിന് മുകളിൽ കാണപ്പെട്ട ഭീമാകാരമായ കറുത്ത ട്രയാംഗിൾ ആകൃതിയിലുള്ള വസ്തു ഇന്നും ശസ്ത്ര ലോകത്തിന് ഒരു നിഗൂഢ രഹസ്യമായി അവശേഷിക്കുന്നു. ഇത് ഏകദേശം നൂറു മീറ്ററോളം ഡയമീറ്റർ ഉള്ളതും മൂന്ന് കോണുകളിലും പ്രകാശമുള്ളതുമായ പരന്ന തളികയാണെന്ന ദൃക്‌സാക്ഷികളുടെ മൊഴി.

1990 മാർച്ച് 30 ന് കൃത്യമായി റഡാറിൽ ഭീമാകാരമായ പറക്കുന്ന ത്രികോണം തെളിഞ്ഞു കാണപ്പെട്ടു. ബൽജിയം എയർഫോഴ്‌സിന്റെ മാത്രമല്ല നാറ്റോയുടെ റഡാർ സ്‌ക്രീനിലും ഇത് തെളിഞ്ഞു കാണപ്പെട്ടു. നിമിഷങ്ങൾക്കുള്ളിൽ രണ്ട് എഫ് 16 യുദ്ധ വിമാനങ്ങൾ കുതിച്ചുയർന്നു. രണ്ട് വർഷങ്ങൾക്ക് ശേഷം ഈ പ്രതിഭാസം ബ്രിട്ടണിലും റഷ്യയിലും കാണപ്പെട്ടു. പിന്നീട് ഇതേപ്പറ്റി കൂടുതൽ അന്വേഷണങ്ങളും പഠനങ്ങളും നടന്നു. പക്ഷെ ഇതെന്താണെന്ന് മനസ്സിലാക്കുവാൻ സാധിച്ചില്ല.

യുഎഫ്ഒ തടഞ്ഞ ആണവ സ്‌ഫോടനം

2002 സെപ്റ്റംബർ 16 ാം തീയതി പ്രവദ എന്ന റഷ്യൻ പത്രം അസാധാരണമായ ഒരു വാർത്ത പുറത്തു വിട്ടു. 1986 ഏപ്രിൽ 26 ന് റഷ്യയിലെ ചെർണോബിൽ ആണവ റിയാക്ടർ പൊട്ടിത്തെറിച്ചു. ആ സ്‌ഫോടനം ഭാഗ്യവശാൽ ഒരു തെർമൽ ബ്ലാസ്റ്റിൽ മാത്രം ഒതുങ്ങി നിന്നു. നാലാമത്തെ റിയാക്ടറിൽ ഈ സമയം 180 ടൺ സമ്പുഷ്ട യുറേനിയം ഉണ്ടായിരുന്നു. നാലാമത്തെ ജനറേറ്റർ യൂണിറ്റിന്റെ അടിസ്ഥാനം തകർന്നുവെങ്കിലും ആണവ വിസ്‌ഫോടനം സംഭവിച്ചില്ല. എങ്കിൽ യൂറോപ്പിന്റെ പകുതി ഭാഗം ഇല്ലാതാകുമായിരുന്നു. ഈ ഭാഗ്യം യുഎഫ്ഒയുടെ സഹായം കൊണ്ട് ലഭിച്ചതാണെന്നും നൂറു കണക്കിന് ആളുകൾ ഈ രംഗം ദർശിച്ചുവെന്നും പത്രം റിപ്പോർട്ട് എഴുതി.

ഏതാണ്ട് ആറ് മണിക്കൂർ നേരം ഈ ആണവ പ്ലാസ്റ്റിന്റെ മുകളിൽ കറങ്ങി നിന്ന യുഎഫ്ഒയിൽ നിന്നും പുറപ്പെട്ട ക്രിൻസൻ രശ്മികൾ നാലാം റിയാക്ടറിലേക്ക് നീണ്ടു നിന്നു. ഈ സമയം ഏതാണണ്ട് 900 അടി മുകളിലായി യുഎഫ്ഒ നിലയുറപ്പിച്ചിരുന്നു. മൂന്ന് മിനിറ്റ് നേരം ഈ അസാധാരണ പ്രതിഭാസം നീണ്ടു നിന്നു.

(പർവദ സെപ്റ്റംബർ 16, 2002)

അതിന് ശേഷം യുഎഫ്ഒ അപ്രത്യക്ഷമായി. ഈ രംഗം കണ്ടു നിന്ന നൂറു കണക്കിന് ആളുകൾ അമേരിക്കയുടെ ഏതോ വാഹനമായിരിക്കുമെന്നാണ് കരുതിയത്.

പത്രം ഇപ്രകാരം റിപ്പോർട്ട് ഉപസംഹരിക്കുന്നു. ഈ യുഎഫ്ഒ റേഡിയേഷൻ ലെവൽ നാലിൽ ഒന്ന് ആയി കുറയുകയും അങ്ങനെ ഭയാനകമായ ഒരു ആണവ കൊടുങ്കാറ്റ് രൂപം പ്രാപിക്കാതെ തടയുകയും ചെയ്തു.

യുഎഫ്ഒയും ന്യൂക്ലിയർ മിസൈൽ കേന്ദ്രങ്ങളും

2014 ഒക്‌ടോബർ 14 ന് ഫ്രഞ്ച് ഗവൺമെന്റ് ഒരു അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിക്കുകയുണ്ടായി. കാരണം ഫ്രാൻസിലെ മിസൈൽ വിക്ഷേപണ കേന്ദ്രത്തിന് മുകളിൽ ഒരു യുഎഫ്ഒ പ്രത്യക്ഷപ്പെടുകയും മിനിറ്റുകളോളം അതിന് മുകളിൽ കറങ്ങി നിൽക്കുകയും ചെയ്തു. ഈ സംഭവം 18 പ്രാവശ്യം ആവർത്തിച്ചു.

സോവിയറ്റ് അമേരിക്കൻ ആണവ മിസൈൽ കേന്ദ്രത്തിന് മുകളിൽ

1991 ൽ സോവിയറ്റ് യൂണിയന്റെ പഥത്തിന് ശേഷം സോവിയറ്റ് പട്ടാള ഉദ്യോഗസ്ഥർ പണ്ടു സംഭവിച്ച അപകടകരമായ പല സംഭവങ്ങളും വിവരിക്കുകയുണ്ടായി. അതിലൊന്നാണ് 1982 ൽ യുക്രൈനിലുണ്ടായ ഭയാനകമായ ഒരു സംഭവം. 1982 ഒക്‌ടോബർ നാലിന് സോവിയറ്റ് ബാലിസ്റ്റിക് മിസൈൽ കേന്ദ്രത്തിന് മുകളിൽ ഒരു യുഎഫ്ഒ കറങ്ങി നിന്നു. റിട്ടയർ ചെയ്ത പട്ടാള ഉദ്യോഗസ്ഥർ വ്‌ളാഡിമിർ പാന്റനോവ് ഒരു സംഭവം വിവരിക്കുന്നു. 900 അടി ഡയമീറ്റർ ഉള്ള ഭീകരമായ ഒരു തളികയായിരുന്നു അത്. യാതൊരു ശബ്ദവും കേട്ടില്ല. അര മണിക്കൂർ നേരം അത് അവിടെ കറങ്ങി നിന്നു. നൂറ് കണക്കിന് ജോലിക്കാർ ഈ സംഭവം കണ്ടതാണ്. ഏറ്റവും ഭയങ്കരമായ അവസ്ഥ മോസ്‌കോയിൽ നിന്ന് ഈ ഉത്തരവ് ഇല്ലാതെ മിസൈലുകൾ സ്വയം പ്രവർത്തനക്ഷമമാകുകയും വിക്ഷേപണത്തിന് തയ്യാറാകുകയും ചെയ്തു എന്നാണ് 1994 ഒക്‌ടോബർ 5 ന് എബിസി ന്യൂസിൽ ഈ സംഭവം പ്രസിദ്ധീകരിച്ചു.

മിസൈൽ ഗൈഡൻസ് സിസ്റ്റത്തിന്റെ തലവനായിരുന്ന മിഖായേൽ കട്മുൽ ഒരു ഇന്റർവ്യൂവിൽ ഇപ്രകാരം വിവരണം നൽകി. ഏതോ ശക്തിയോറിയ ഇലക്ട്രിക് മാഗ്നറ്റിക് പൾസ് മൂലം കമ്പ്യൂട്ടർ സിസ്റ്റം തകരാറിലായി. ഓഫീസർമാർ പരിഭ്രാന്തരായി 15 സെക്കന്റ് നേരത്തേക്ക് മിസൈൽ ഗൈഡൻസ് സിസ്റ്റത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടു. ഈ സമയം യുഎഫ്ഒ മുകളിൽ നിൽപ്പുണ്ടായിരുന്നു. പെട്ടന്ന് യുഎഫ്ഒ വടക്ക് വശത്തേക്ക് മാറി. എല്ലാം പൂർവ്വ സ്ഥിതിയിലാകുകയും ചെയ്തു. അന്ന് സഞ്ചാര സമയത്ത് നൂറ് കണക്കിന് ആളുകൾ ഈ കാഴ്ച കണ്ടതാണ്. 2010 ജൂൺ ആറിന് ''ലൈഫ്'' എന്ന റഷ്യൻ പത്രം ഈ വാർത്ത പ്രസിദ്ധീകരിക്കുകയുണ്ടായി.

പിന്നീട് അമേരിക്കയിലും ഇതിന് സമാനമായ സംഭവമുണ്ടായി.ചില റഷ്യൻ യുഎഫ്‌ഫോളജിസ്റ്റുകളുടെ അഭിപ്രായം അന്യഗ്രഹ ജീവികൾ ഈ മിസൈൽ സിസ്റ്റം എപ്രകാരം പ്രവർത്തിക്കുന്നു എന്നും ഒരു യുദ്ധമുണ്ടായാൽ ഇതെങ്ങനെ തടയാം എന്നും മനസ്സിലാക്കുകയായിരുന്നു എന്നാണ്.

അമേരിക്കയിൽ പിന്നീടു നടന്ന പത്ര സമ്മേളനത്തിൽ യുഎഫ്‌ഫോളജിസ്റ്റുകൾ, മിലിട്ടറി. എയർഫോഴ്‌സ് ഉദ്യോഗസ്ഥർ, ആസ്‌ട്രോഫിസിസ്റ്റുകൽ തുടങ്ങിയവർ പങ്കെടുക്കുകയുണ്ടായി. യുഎഫോളജിസ്റ്റ് ഇപ്രകാരം പറഞ്ഞു.

I belive this planet is beeing visitad by beeing from another world, who for whatever reason have taken an interest in the nuclear arm race world mystenies un explained quality from

പ്രോജക്ട് ബ്ലൂ ബുക്ക്

1949 യുഎഫ്ഒയുടെ തുടർച്ചയായുള്ള ആഗമനങ്ങൾ അമേരിക്കൻ സൈനിക കേന്ദ്രങ്ങളിലെ റഡാറുകൾ പിടിച്ചെടുത്തു. പിന്നീട് ഇതേപ്പറ്റി സമഗ്രാന്വേഷണം നടത്തുവാൻ ഡോ. അലൻ ഹീനക്കിന്റെ നേതൃത്വത്തിൽ ഒരു ശാസ്ത്ര സംഘം രൂപീകരിക്കപ്പെട്ടു. അത് പ്രോജക്റ്റ് ബ്ലൂ ബുക് എന്ന പേരിൽ അറിയപ്പെടുന്നു.

ശാസ്ത്രീയ അംഗീകാരം

മേരിക്കൻ എയർഫോഴ്‌സിന്റെയും അലൻ ഹിനലിക്കിലിന്റെയും പഠനത്തിന് ശേഷം 1465 പോജുകളിലായി മൂന്ന് വാല്യങ്ങളിലുള്ള റിപ്പോർട്ട് സമർപ്പിക്കപ്പെട്ട റിപ്പോർട്ട് അവസാനിപ്പിച്ചത് ഇപ്രകാരമായിരുന്നു.

(ufo Exists but further scientic studies neccled)

(യുഎഫ്ഒ ഒരു യാഥാർത്ഥ്യമാണ്. എന്നാൽ ഇതേപ്പറ്റി കൂടുതൽ ശാസ്ത്രീയ പഠനങ്ങൾ ആവശ്യമായിരുന്നു)
(അമേരിക്കയിലെ കിർട്ട്‌ലാന്റ് എയർഫോഴ്‌സ് ആസ്ഥാനത്ത് മിലിട്ടറി ശാസ്ത്രജ്ഞർ അഭൗമിക ജീവികളുടെ സന്ദേശങ്ങൾ പിടിച്ചെടുക്കുവാൻ സജ്ജമാക്കി നിർത്തിയിരിക്കുന്ന സ്റ്റാർ ഫയർ ലേസർ ടെലസ്‌കോപ്പ്)

ബഹിരാകാശ സഞ്ചാരികൾ കണ്ടത്

1959 ൽ നാസാ സ്ഥാപിതമായ ശേഷം ധാരാളം പൈലറ്റ്മാരും ബഹിരാകാശ സഞ്ചാരികളും യുഎഫ്ഒ കണ്ടതായി അവകാശപ്പെടുന്നുണ്ട്. പക്ഷെ നാസായിൽ നിന്നുള്ള കർശന നിർദ്ദേശം മൂലം പലരും ഈ സംഭവം ഗോപ്യമാക്കിവച്ചിരിക്കുകയായിരുന്നു.

എന്നാൽ ആദ്യമായി ഇതു പറത്ത് പറയുവാൻ ധൈര്യപ്പെട്ടത് ജോസഫ് വാക്കർ എന്ന എക്‌സ് 15 വിമാനത്തിന്റെ പൈലറ്റ് ആയിരിന്നു. 1962 മെയ് മാസത്തിൽ അദ്ദേഹത്തിന്റെ വിമാനത്തെ യുഎഫ്ഒ അനുധാവനം ചെയ്തുവെന്നും അത് ഫിലിമിലാക്കി എന്നും അവകാശപ്പെട്ടു. എന്നാൽ നാസാ ആ ഫിലിം പിടിച്ചു വച്ചു. ആ വർഷം തന്നെ മറ്റൊരു എക്‌സ് 15 പൈലറ്റ് 314000 അടി ഉയരത്തിൽ പറന്നപ്പോൾ യുഎഫ്ഒയുടെ ഒരു നിര തന്നെ തന്റെ വിമാനത്തെ അനുഗമിച്ചു എന്ന് അവകാശപ്പെട്ടു. എന്നാൽ നാസാ ഇതും നിരാകരിക്കുകയാണ് ചെയ്ത്. നാസാ സെൻസർ ചെയ്തിരുന്ന അപ്പോളോ 11 ലെ യാത്രികരും കൺട്രോൾ സ്റ്റേഷനുമായുള്ള സംഭാഷണമാണ് താഴെ കൊടുത്തിരിക്കുന്നത്.

എഡ്ഗൽ മിറ്റ്ച്ചൽ - അപ്പോളോ 14 ലെ ലൂണാർ മൊഡ്യൂൽ പൈലറ്റ് - ഇദ്ദേഹം 33 മണിക്കൂർ നേരം ചന്ദ്രനിൽ നടന്ന മഹാനാണ്. ഇദ്ദേഹം യുഎഫ്ഒയെപ്പറ്റി പരസ്യമായി പ്രസ്താവന നടത്തുവാൻ ധൈര്യം കാട്ടി.

1947 ജൂലൈ 8 അമേരിക്കയിലെ ന്യൂമെക്‌സിക്കോയിലുള്ള ''റോസ് വെൽ'' എന്ന സ്ഥലത്ത് ഒരു പറക്കും തളിക പിടിച്ചെടുത്തു എന്ന പത്ര വാർത്ത വന്നു. റോസ് വെൽ ആർമി എയർഫീൽഡ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർ ലഫ്‌നന്റ് വാൾട്ടർ ഹങ്ങ് പത്ര സമ്മേളനം നടത്തി അറിയിച്ചതായിരുന്നു ഈ വാർത്ത.

കഥ ഇതായിരുന്നു. മാക്‌ബ്രസൽ എന്ന കൃഷിക്കാരൻ രാത്രിയിൽ ആഞ്ഞടിച്ച കൊടുംങ്കാറ്റിനോടൊപ്പം ഒരു വലിയ സ്‌ഫോടന ശബ്ദം കേട്ടും. പിറ്റേന്ന് രാവിലെ തന്റെ കൃഷി ഭൂമിയിലുള്ള വാട്ടർ പമ്പ് പരിശോധിക്കുവാൻ പറമ്പിലേക്ക് പോയപ്പോൾ അദ്ദഹം കണ്ടത് ഏതോ ഉപഗ്രഹത്തിന്റേതെന്നത് പോലെ പൊട്ടിച്ചിതറിക്കിടക്കുന്ന ലോഹ കഷണങ്ങളാണ്. ഏതാണ്ട് ഒരു കിലോമീറ്റർ ചുറ്റളവിൽ തന്റെ കൃഷിയിടത്തിൽ അവ ചിതറിക്കിടക്കുന്നു. മടക്കിയാൽ സ്വയം നിവർന്നു വരുന്ന പാളികളായിരുന്നു അവ. വളരെ കനം കുറഞ്ഞവയായിരുന്നുവെങ്കിലും അവ പൊട്ടിക്കാനോ കത്തിക്കാനോ സാധിച്ചില്ല. ഉടൻ തന്നെ അദ്ദേഹം പൊലീസിലും സൈന്യത്തിലും അറിയിച്ചു. ആർമി ഓഫീസർ മേജർ മൂർസൽ വിദഗ്ദരോടൊപ്പം എത്തി പരീക്ഷണ നിരീക്ഷണങ്ങൾ നടത്തി. ഒന്നും രണ്ടും ലോക മഹായുദ്ധങ്ങളിൽ പങ്കെടുത്തിട്ടുള്ള അദ്ദേഹം അമേരിക്കൻ ആറ്റോമിക് ബോംബ് യൂണിറ്റിന്റെ ഇന്റലിജൻസ് ഓഫീസർ ആയിരുന്നു. തന്റെ നീണ്ട യുദ്ധ ജീവിതത്തിൽ ഇതു പോലൊരു വസ്തു കണ്ടിട്ടില്ലെന്നും ഇത് അഭൗമികമായ എന്തോ ഒന്നാണെന്നും അഭിപ്രായപ്പെട്ടു.

ഉടൻ തന്നെ റോസ് വെൽ ആർമി ബേസ് കമാണ്ടർ, മിലിട്ടറി പൊലീസ്, പട്ടാള ഉദ്യോഗസ്ഥർ എന്നിവരെല്ലാം എത്തിച്ചേരുകയും സ്ഥലം സീൽ ചെയ്യുകയും ചെയ്തു. ഈ സമയം സ്ട്രാറ്റജിക് എയർ കമാന്റ് ചീഫ് ജനറൽ മാക്മുത്തൻ എത്തിച്ചേരുകയും ഈ വാർത്ത പുറത്ത് പറയരുതെന്ന് കർശന നിർദ്ദേശം നൽകുകയും ചെയ്തു.

പിറ്റേന്ന് പത്ര വാർത്ത വന്നു. അത് യുഎഫ്ഒ അല്ലായിരുന്നുവെന്നും ഒരു കാലാവസ്ഥ നിരീക്ഷണ ബലൂൺ ആയിരുന്നു വെന്നും.

43 വർഷങ്ങൾക്ക് ശേഷം 1990 ൽ യുഎഫോളജിസ്റ്റ് ഫ്രെഡ്മാൻ അന്നത്തെ ഉദ്യോഗസ്ഥരെയും ആർമി എയർഫോഴ്‌സ് ഫോട്ടോഗ്രാഫറെയും ഇന്റർവ്യൂ നടത്തി. ഫോട്ടോ ഗ്രാഫർ കുറച്ച് ഫോട്ടോകൾ കാണിച്ചു. അത് വലിയ തലയും ചെറിയ ഉടലുമുള്ള മനുഷ്യനോട് സാദൃശ്യമുള്ള ജീവികളായിരുന്നു. അവയ്ക്ക് നാലു വിരലുകൾ മാത്രം. പെരുവിരൽ ഇല്ലായിരുന്നു. നാല് മൃത ശരീരങ്ങൾ ഉണ്ടായിരുന്നു. 1995 ൽ മുപ്പതോളം രാജ്യങ്ങളിൽ ഈ ഫോട്ടോകളും വാർത്തയും സംപ്രേഷണം ചെയ്തു.

അന്യഗ്രഹ ജീവികളുടെ കമ്പ്യൂട്ടർ ചിപ്പ്

യുഎഫ്ഒ ഭൂമിയിൽ വന്നിറങ്ങിയെന്നും ഏതോ അജ്ഞാത ശക്തിയാൽ തങ്ങളെ പേടകത്തിലേയ്ക്ക് ആവാഹിച്ചെടുത്തെന്നും ഹിപ്‌നോട്ടിക്‌സ് പോലുള്ള അവസ്ഥയിലാക്കിയ ശേഷം പരീക്ഷണങ്ങൾ നടത്തിയെന്നും അവകാശപ്പെടുന്ന ധാരാളം ആളുകളുണ്ട്. അവരിൽ രണ്ടു വ്യക്തികളാണ് അമേരിയ പാറ്റ് പരിനലോയും ജാനറ്റ് എന്ന സ്ത്രീയും. പരിനലോ പറയുന്നത് തന്റെ ശരീരത്തിനുള്ളിൽ എവിടെയോ ഈ അന്യഗ്രഹജീവികൾ എന്തോ ഘടിപ്പിച്ചുവച്ചിട്ടുണ്ടെന്നാണ്. ജനാറ്റാകട്ടെ തന്റെ ഇടതുകാലിൽ ഈ ജീവികൾ എന്തോ ഇംപ്ലിമെന്റ് ചെയ്തിട്ടുണ്ടെന്നാണ് പറയുന്നത്.

രണ്ടും വ്യത്യസ്തങ്ങളായ സംഭവങ്ങൾ ആയിരുന്നു. എക്‌സ്‌റേ പരിശോധനയിൽ ഇത് സത്യമാണെന്നു തെളിഞ്ഞു. ശാസ്ത്രത്തിന്റെ എല്ലാ രംഗങ്ങളിലുമുള്ള വിദഗ്ദർ പരീക്ഷണങ്ങൾ നടത്തി. ഡോക്ടർ റോഗർ ലീനിന്റെ നേതൃത്വത്തിൽ ഓപ്പറേഷൻ നടത്തി ഇതുപുറത്തെടുത്തു. യുഎഫോളജിസ്റ്റുകൾ, അസ്‌ട്രോഫിസ്റ്റുകൾ ഉൾപ്പെടെയുള്ള മെഡിക്കൽ സംഘം ഇവിടെ സന്നിഹിതമായിരുന്നു.

പരിനീലിയയുടെ കൈയിൽ നിന്നും പുറത്തെടുത്ത വസ്തു കാന്തശക്തിയുള്ളതായിരുന്നു. 1 മില്ലിമീറ്റർ നീളവും 2 മില്ലി മീറ്റർ വീതിയും ഉള്ള കറുത്ത വസ്തു ഹിമോഗ്ലോബി ആവരണം ചെയ്യപ്പെട്ടിരുന്നു. ഡോക്ടർ ലീയർ പറഞ്ഞത് തന്റെ ജീവിതത്തിൽ ഇതുപോലൊരു വസ്തു കണ്ടിട്ടില്ലെന്നാണ്. ഇത് മൂർച്ചയുള്ള കത്തികൊണ്ട് പോലും മുറിക്കാൻ സാധിക്കുന്നതല്ല. മാത്രമല്ല ശരീരത്തിലെ നേർവുകളിലേക്ക് യോജിപ്പിച്ചിരുന്നു എന്നതായിരുന്നു അതിലും രസകരമായ വസ്തുത.ത്രികോണാകൃതിയിലുള്ള ഒന്നര മില്ലിമീറ്റർ ചുറ്റളവുള്ള ത്രികോണാകൃതിയിലുള്ള ഒരു വസ്തുവായിരുന്നു കൈയിൽ നിന്നും പുറത്തെടുത്തത്.

ഈ വസ്തുക്കൾ പിന്നിട്ട് ഫ്യൂസ്റ്റൺ യൂണിവേഴ്‌സ്‌സിറ്റിയിൽ പരീക്ഷണം നടത്തി. കറുത്ത തിളങ്ങുന്ന ഈ വസ്തുവിൽ ബോറൺ എന്ന വസ്തുവിന്റെ സാന്നിദ്ധ്യം കണ്ടു. അൾട്രാവയലറ്റ് ലൈറ്റിൽ ഇത് പച്ച നിറത്തിൽ കാണപ്പെട്ടു. മാത്രമല്ല 13 വ്യത്യസ്ത ലോഹങ്ങളുടെ ഒരു സങ്കരമാണ് ഈ ചെറിയ വസ്തു എന്നും കണ്ടെത്തി. ഇത് അഭൗമികമായ വസ്തുക്കളാണെന്നും ശാസത്രജ്ഞന്മാർ അഭിപ്രായപ്പെട്ടു. ആ വർഷം തന്നെ ഏതാണ്ട് 12 ഓളം ആളുകളിൽ നിന്നും ഇത് പോലുള്ള വസ്തുക്കൾ പുറത്തെടുത്തു.

ഡോൾഫിന്റെയും പക്ഷികളുടെയും ശരീരത്തിൽ ഒരു നെന്മണിയുടെ വലിപ്പമുള്ള കമ്പ്യൂട്ടർ ചിപ്പുകൾ ഇപ്പോൾ ഘടിപ്പിച്ചു വിടാറുണ്ട്. ശത്രുക്കളുടെ കപ്പലുകൾ സൈനിക നീക്കങ്ങൾ ഇവയെപ്പറ്റി ഒക്കെ മനസ്സിലാക്കുവാനാണ് ഇത് ചെയ്യുന്നത്. അത് പോലെ അന്യഗ്രഹ ജീവികൾ ഭൂമിയിൽ പരീക്ഷണം നടത്തുവാനാണിത് ചെയ്യുന്നതെന്ന് ശാസ്ത്രജ്ഞന്മാർ അഭിപ്രായപ്പെട്ടു.

സൈബീരിയായിലെ മഹാ സ്‌ഫോടനം

1908 ൽ സൈബിരിയായിലുണ്ടായ മഹാ സ്‌ഫോടനം പറക്കും തളിക പൊട്ടിത്തെറിച്ചുണ്ടായതാണെന്നാണ് ശാസ്ത്രം. അതിന് തൊട്ടു മുൻപ് തെക്കൻ റഷ്യയിലും ചൈനയിലുമുള്ള ധാരാളം ആളുകൾ മിന്നിത്തിളങ്ങുന്ന ഭീകരമായ ഒരു തളിക ആകാശത്ത് കൂടി തെന്നി നീങ്ങുന്നത് കണ്ടിരുന്നു. പുലർച്ചെ 7. 17 ന് മഹാ സ്‌ഫോടനം ഉണ്ടായി. 250 മൈലുകൾ അകലെ വരെ മിന്നലുകളും ഇടിമുഴക്കവും അനുഭവപ്പെട്ടു. വലിയ ഒരു ഭൂകമ്പവും തുടർന്ന് ചുഴലിക്കാറ്റും ഉണ്ടായി. 350 മൈൽ ചുറ്റളവിൽ ഇത് അനുഭവപ്പെട്ടു. 1500 റെയിൻ ഡിയറുകൾ കൊല്ലപ്പെട്ടു. പൈൻ മരങ്ങളും മറ്റും പിഴുതെറിയപ്പെട്ടു. മണ്ണ് ഉഴുതുമാറിയത് പോലെ തകിടം മറിഞ്ഞു.

പിന്നീട് റഷ്യൻ അമേരിക്കൻ ശാസ്ത്രജ്ഞർ പരീക്ഷണ നിരീക്ഷണങ്ങളാരംഭിച്ചു. തിരയടിക്കുന്ന കടല് പോലെ ഭൂമി കാണപ്പെട്ടു. ഷോക് വേവ് രണ്ട് പ്രാവശ്യം ഭൂഗോളത്തെ ചുറ്റിയതായി കണ്ടെത്തി. മണ്ണിൽ ചില പ്രത്യേക ലോഹത്തരികൾ കാണപ്പെട്ടു. 37 വർഷങ്ങൾക്ക് ശേഷം ഹിരോഷിമായിൽ ആറ്റംബോംബ് പതിച്ചപ്പോഴുണ്ടായ അവസ്ഥയാണിവിടെ സംജാതമായതെന്നും കണ്ടെത്തി. ഹിരോഷിമ സ്‌ഫോടനത്തേക്കാൾ 1500 ഇരട്ടി ശക്തിയുള്ള സ്‌ഫോടനമാണിവിടെ സംഭവിച്ചതെന്ന് ശാസത്രജ്ഞന്മാർ മനസ്സിലാക്കി.

അന്യഗ്രഹ ജീവികൾ തങ്ങളുടെ വാഹനം തകരാറായപ്പോൾ സൈബീരിയ പോലുള്ള വിജന പ്രദേശത്തേക്ക് മാറ്റി അവിടെ വച്ചും സ്‌ഫോടനം നടത്തി എന്നുമാണ് ശാസ്ത്രജ്ഞന്മാർ അഭിപ്രായപ്പെടുന്നത്.

അമേരിക്കൻ ഗവൺമെന്റ് ഗോപ്യമാക്കി വച്ചിരിക്കുന്ന മുപ്പതിനായിരത്തോളം യുഎഫ്ഒ ഫയലുകൾ വിവരാവകാശ നിയമമനുസരിച്ച് വെളിച്ചത്തുകൊണ്ടു വരികയുണ്ടായി. അവയിൽ ചിലതാണ് താഴെ പരാമർശിക്കുന്നത്.

(റെഫറൻസ് യുഎഫ്ഒ ദി റെസ്‌പെക്റ്റ് ഗവൺമെന്റ് ഫയൽസ് (പീറ്റർ ബ്രൂക് സ്മിത്ത്)

1942 ഫെബ്രുവരി 25 പുലർച്ചെ മൂന്ന് മണി ലോസ് ഏഞ്ചൽസിനു മുകളിലൂടെ ഏതാണ്ട് 15 ഓളം അജ്ഞാത വാഹനങ്ങൾ തെന്നി നീങ്ങുന്നു. ആയിരക്കണക്കിന് ആളുകൾ ഈ രംഗം നേരിൽ കണ്ടു. റഡാർ സ്‌ക്രീനിലും ഇവ തെളിഞ്ഞു കാണപ്പെട്ടു. വിവിധ വർണ്ണങ്ങളിലുള്ള പ്രകാശ രശ്മികൾ പുറപ്പെടുവിച്ചു കൊണ്ട് ഏതാണ്ട് പതിനേരായിരം അടി മുകളിലൂടെ അവ സഞ്ചരിച്ചു കൊണ്ടിരുന്നു. ജപ്പാനീസ് വിമാനങ്ങൾ ആയിരിക്കാമെന്നു കരുതി. രണ്ടാം ലോക മഹായുദ്ധം കൊടുമ്പിരി കൊണ്ടിരിക്കുന്ന സമയമായതിനാൽ അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. ഈ സമയം ആകാശ ഭ്രമണ സൈറൺ മുഴങ്ങി കൊണ്ടിരുന്നു. 37 ാം ആർമി ബ്രിഗേഡ് 1430 റൗണ്ട് വെടി വച്ചു കൊണ്ടിരുന്നു. പക്ഷെ ഒന്നും സംഭവിച്ചില്ല. അസാധാരണമായ രീതിയിൽ അവ ഉയരുകയും താഴുകയും ചെയ്തു കൊണ്ടിരുന്നു. അവസാനം സാന്തിമരിയാ തീരത്ത് കൂടി സിങ് സാങ്ങ് രീതിയിൽ സഞ്ചരിച്ചു കൊണ്ട് അവ അപ്രത്യക്ഷമായി.

രണ്ടാം ലോക മഹാ യുദ്ധ കാലത്ത് തങ്ങളുടെ വിമാനത്തെ അനുഗമിക്കുന്ന തളിക രൂപത്തിലുള്ള വസ്തുക്കളെപ്പറ്റി ധാരാളം പൈലറ്റ്മാർ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ ഇരു പക്ഷവും അത് ശത്രുക്കളുടെ വാഹനമായിരിക്കുമെന്നാണ് കരുതിയത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Loading...
Go to TOP