വിവാഹം കഴിച്ചവർ വൈബ്രേറ്റർ വാങ്ങുന്നത് എന്തിനാണ്? യഥാർത്ഥത്തിൽ പുരുഷന്മാർക്ക് സ്ത്രീകളെ പേടിയാണ്; കാരണം ലൈംഗിക കാര്യങ്ങളിൽ പുരുഷന്മാരെ മലർത്തിയടിക്കാൻ പ്രകൃതി കഴിവ് നല്കിയിട്ടുള്ളവരാണ് സ്ത്രീകൾ; സ്ത്രീകൾ തങ്ങളുടെ ലൈംഗികതയെ ശരിയായി മനസിലാക്കുന്ന കാലം വരെയേ ഉള്ളൂ പുരുഷന്മാരുടെ ഈ തോന്ന്യവാസങ്ങൾ: നാസർ ഹുസൈൻ കിഴക്കേടത്ത് എഴുതുന്നു

നാസർ ഹുസൈൻ കിഴക്കേടത്ത്
യഥാർത്ഥത്തിൽ പുരുഷന്മാർക്ക് സ്ത്രീകളെ പേടിയാണ്. കാരണം പുരുഷന്മാർ വീമ്പടിക്കുന്ന ലൈംഗിക കാര്യങ്ങളിൽ പുരുഷന്മാരെ മലർത്തിയടിക്കാൻ പ്രകൃതി കഴിവ് നല്കിയിട്ടുള്ളവരാണ് സ്ത്രീകൾ. ഒരു ചെറിയ ഉദാഹരണം ക്ലിറ്റോറിസിൽ ഉള്ള നെർവ് എൻഡിങിങ്സിന്റെ എണ്ണം പുരുഷ ലിംഗത്തിൽ ഉള്ളതിന്റെ ഏതാണ്ട് ഇരട്ടിയാണ് ( ~ 8000). ഇനി ഒരു രതി മൂർച്ച ഉണ്ടായ ശേഷം തിരിഞ്ഞു കിടന്നു കൂർക്കം വലിച്ചുറങ്ങാനേ ആണുങ്ങൾക്ക് കഴിയൂ, എന്നാൽ സ്ത്രീകൾക്ക് ഒരേ സമയം പല തവണ രതിമൂർച്ഛ അനുഭവിക്കാൻ സാധിക്കും ( വിവാഹം കഴിച്ചവർ വൈബ്രേറ്റർ വാങ്ങുന്നത് എന്തിനാണ് എന്ന് ചില വിവരം കേട്ടവർ ചോദിക്കുന്നത് ഇക്കാര്യം അറിയാത്തതുകൊണ്ടാണ്). ഇതിന്റെ പിറകിൽ പരിണാമ കാരണങ്ങൾ ഉണ്ട്.
ഇത് നന്നായി മനസിലാക്കിയതുകൊണ്ടാണ് പുരുഷന്മാരും പുരുഷന്മാർ ഉണ്ടാക്കി കൊണ്ടുവന്ന മതങ്ങളും സാമൂഹിക സമ്പ്രദായങ്ങളും ലൈംഗിക കാര്യത്തിൽ സ്ത്രീകളെ തളച്ചിടാൻ നോക്കുന്നത്, അവരെ ബോഡി ഷെയിം ചെയ്യാൻ നോക്കുന്നത്. ഒരു പുരുഷനും ആയി ബന്ധപെട്ടു കഴിഞ്ഞ ഒരു സ്ത്രീയെ രണ്ടാം കിടയായി കാണാൻ സമൂഹത്തെ പഠിപ്പിക്കുന്നത്. കന്യകാത്വം എന്ന അസംബന്ധത്തെ പ്രചരിപ്പിക്കുന്നത്. സമൂഹത്തിന്റെ ഈ മനോഭാവമാണ് ഒരാളെ സ്നേഹിച്ചു, അയാളുടെ കൂടെ ബന്ധപെട്ടു, അയാൾ വിവാഹത്തിന് സമ്മതിച്ചില്ല എന്ന ഒരേ കാരണം കൊണ്ട് മിടുക്കിയായ ഒരു യുവതി ആത്മഹത്യ ചെയ്തത്.
ഒരു പെണ്ണ് ഇതുപോലെ ബന്ധപെട്ടിട്ട ഇട്ടിട്ടു പോയാൽ കൊണ്ട് എന്താണ് ആണുങ്ങൾ ആത്മഹത്യാ ചെയ്യാത്തത്? അവർ അക്കാര്യം വീമ്പിളക്കി നടക്കും. (സ്വകാര്യ കാരണങ്ങളാൽ ആത്മഹത്യകൾ ഉണ്ടാവാം, സമൂഹത്തിന്റെ കളിയാക്കലുകൾ കൊണ്ട് ഇതുപോലെ ആണുങ്ങൾ ചെയ്യില്ല എന്നാണ് ഞാൻ ഉദേശിക്കുന്നത്) ഈ പ്രശ്നത്തിന്റെ അടിസ്ഥാന കാരണം മനുഷ്യൻ പരിണമിച്ച് വന്നത് ഒരു പങ്കാളിയും ആയി കുംടുംബം നടത്താൻ അല്ല എന്നതാണ്. രതി, പ്രേമം ,കല്യാണം എന്നീ മൂന്നു കാര്യങ്ങൾ കൂട്ടിക്കുഴച്ച് അവിയൽ പരുവം ആക്കി നമ്മൾ നമ്മളെ തന്നെ പറ്റിക്കുന്ന ഒരു സമ്പ്രദായമാണ് ഇന്ന് നമ്മുടെ സമൂഹത്തിൽ നിലവിലുള്ളത്.
പ്രേമിക്കുന്ന ആളെ തന്നെ വിവാഹം കഴിക്കണം, അയാളോട് മാത്രം രതിയിൽ ഏർപ്പെടണം എന്നതൊക്കെ മനുഷ്യൻ കൃഷി തുടങ്ങിയതിനു ശേഷം മാത്രം ഉണ്ടായി വന്നതാണ്. രതി ഒരു ശാരീരിക ആവശ്യം ആണ്, പ്രണയം എന്നാൽ അങ്ങനെയല്ല. മതങ്ങളുടെയും സമൂഹങ്ങളുടെയും സോഷ്യൽ കണ്ടിഷനിങ് ആണ് പലപ്പോഴും നമ്മുടെ പ്രണയത്തെയും രതിയെയും വിവാഹത്തെയും ഇപ്പോൾ നിയന്ത്രിക്കുന്നത്, സ്വാഭാവിക പ്രകൃതിയല്ല.
മനുഷ്യൻ നായാടി നടന്നത് രണ്ടു ലക്ഷം വർഷത്തോളമാണ്, നമ്മൾ കൃഷി ചെയാൻ തുടങ്ങിയിട്ട് വെറും പതിനായിരം വർഷങ്ങൾ മാത്രമേ ആയിട്ടുള്ളൂ. നായാടി നടക്കുന്ന സമയത്ത് നമ്മൾ എല്ലാം പങ്കു വയ്ക്കുന്ന കൂട്ടമായിരുന്നു, പങ്കാളികളും കുട്ടികളും ഉൾപ്പെടെ. ഒരു ആണിന് ഒരു പെണ്ണെന്നോ, ഒരു പെണ്ണിന് ഒരാണെന്നോ ഉള്ള സാമൂഹിക ക്രമം ഈയടുത്ത് മാത്രം ഉണ്ടായി വന്ന ഒന്നാണ്. നമ്മുടെ സ്പീഷിസിനു വളരെ അടുത്ത് നിൽക്കുന്ന ബോണോബോ കുരങ്ങുകൾ നമ്മളെ പോലെ തന്നെ പ്രത്യുൽപ്പാദനത്തിന് വേണ്ടിയല്ലാതെ ലൈംഗിക കേളിയിൽ ഏർപ്പെടുന്നവയും, പോളിഗമി പ്രാക്ടീസ് ചെയ്യുന്നവരും ആണ്. പറഞ്ഞു വന്നാൽ സസ്തനികളിൽ വവ്വാൽ, ചില അരയന്നങ്ങൾ എന്നിവ പോലെ വേര് അഞ്ച് ശതമാനം ജീവികൾ മാത്രമാണ് ജീവിതകാലം മുഴുവൻ ഒരു പങ്കാളിയും ആയി ജീവിക്കുന്നത്. ഇതിന്റെ ജീവശാസ്ത്രപരമായ കാരണം വളരെ ലളിതമാണ്.
നല്ല ആരോഗ്യമുള്ള , അതിജീവന സ്വഭാവമുള്ള കുഞ്ഞുങ്ങളെ ഉണ്ടാകുക എന്നതാണ് പരിണാമപരമായി നമ്മൾ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുമ്പോൾ ചെയ്യുന്നത്. അതുകൊണ്ടാണ് പുരുഷന്മാർക്ക് അബോധമനസിൽ തന്നെ ചില സ്ത്രീകളെ കാണുമ്പോൾ ലൈംഗിക താൽപര്യം തോന്നുന്നത്. വേട്ടയാടി നടന്ന കാലത്ത് ഇങ്ങനെയുള്ള തോന്നലുകളിൽ പലതും ലൈംഗിക വേഴ്ചയിൽ അവസാനിക്കുമായിരുന്നു. പല പുരുഷന്മാരും ആയി ബന്ധപ്പെടുന്ന സ്ത്രീകളിൽ നിക്ഷേപിക്കപ്പെടുന്ന ബീജങ്ങളിൽ ഏറ്റവും കരുത്തുള്ളത് അണ്ഡവുമായി ചേരുകയും survival of the fittest എന്ന പരിണാമ പ്രക്രിയ നടക്കുകയും ചെയ്യുന്നു.
പുരുഷ ലൈംഗിക അവയവത്തിന്റെ അറ്റത്തുള്ള ബൾബ് പോലെയുള്ള ഭാഗം ലൈംഗിക വേഴ്ചയിൽ യോനിയിൽ ശൂന്യത സൃഷ്ടിക്കുന്ന ഒരു പമ്പ് പോലെ വർക്ക് ചെയ്യുകയും, മുൻപ് ഈ സ്ത്രീ രതിയിൽ ഏർപ്പെട്ട പുരുഷന്റെ ബീജത്തെ വലിച്ചു കളയാൻ സഹായിക്കുകയും ചെയാൻ ഉള്ളതാണ് എന്നൊരു വാദം ഉണ്ട്. 45 മിനിറ്റ് മുതൽ 12 മണിക്കൂർ വരെയാണ് ബീജം അണ്ഡത്തിൽ എത്താനായി എടുക്കുന്നത് എന്നോർക്കുക.
അതുപോലെ തന്നെ ലൈംഗിക ബന്ധ സമയത്ത് സ്ത്രീകൾ ഉറക്കെ പുറപ്പെടുവിക്കുന്ന ശബ്ദം, മറ്റ് ഇണകളെ ആകർഷിക്കാൻ ആണെന്ന് പറയപ്പെടുന്നു. ഈ ശബ്ദം ആണുങ്ങളിൽ ലൈംഗിക വിചാരം ഉണ്ടാക്കുന്നതുകൊണ്ടാണ് നീലച്ചിത്രങ്ങളിൽ കുറച്ച് എക്സ്ട്രാ ആയി ഈ ശബ്ദം ഡബ് ചെയ്ത കയറ്റുന്നത്. നമ്മുടെ നാട്ടിൽ 'കുടുംബത്തിൽ പിറന്ന' പെണ്ണുങ്ങൾ ചെയ്യുമോ എന്നറിയില്ല, പക്ഷെ ലൈംഗിക ബന്ധസമയത്ത് ഏറ്റവും കൂടുതൽ ശബ്ദമുണ്ടാകുന്നത് സ്ത്രീകളാണ്.
പക്ഷെ ഇങ്ങിനെ പല ആളുകളും ആയി വേഴ്ച നടത്തുന്ന സ്ത്രീകളിൽ ജനിക്കുന്ന കുട്ടിയുടെ അച്ഛൻ ആരായായിരിക്കും എന്നൊരു സംശയം ഉയർന്നു വരാം. നായാടി നടക്കുന്ന സമൂഹങ്ങളിൽ സ്വകാര്യ സ്വത്ത് എന്നൊരു ആശയം ഇല്ലാത്തത് പോലെ തന്നെ കുട്ടികൾ ഒരാളുടേതാണ് എന്നൊരു ധാരണയും ഉണ്ടായിരുന്നില്ല. സ്വന്തം ഗോത്രത്തിലെ കുട്ടികൾ എല്ലാവരുടേതും ആയിരുന്നു. ഇന്നും വെനിസ്വെലയിലെ ബാരി എന്ന ഗോത്ര സമൂഹം എല്ലാം ഇത് പിന്തുടരുന്നവരാണ്.
കൃഷി തുടങ്ങിയതിൽ പിന്നെയാണ് സ്വകാര്യ സ്വത്ത് എന്നൊരു ആശയം വരുന്നതും, സ്വത്ത് സ്വന്തം കുട്ടികൾക്ക് കൈമാറി കൊടുക്കുവാൻ വേണ്ടി കുട്ടിയുടെ പിതാവ് ആരാണ് എന്ന കാര്യത്തിന് വളരെ വലിയ പ്രാധാന്യം കൈവരുന്നതും. ഇങ്ങിനെ സംഭവിച്ചിട്ടു മേൽപ്പറഞ്ഞ പോലെ വളരെ കുറച്ച് നാളുകളെ ആയിട്ടുള്ളൂ. പുരുഷൻ ഇര തേടുന്നവരും , സ്ത്രീകൾ കുടുംബം നോക്കുന്നവരും ആയ ഒരു കുടുംബ വ്യവസ്ഥയും മറ്റും ഇതിന്റെ ഭാഗമായി ഉണ്ടായി വന്നതാണ്. ഈ വ്യവസ്ഥയിൽ സ്ത്രീയുടെ വിശ്വാസ്യത വളരെ വലിയ ഒരു ഭാഗം ആയി മാറുകയും സാമൂഹിക വ്യവസ്ഥിതികളിൽ സ്ത്രീയുടെ വിശ്വാസ്യതയും ആയി ബന്ധപ്പെടുത്തി പല കഥകളും മറ്റും പുരുഷന്മാരാൽ നിർമ്മിക്കപെടുകയും ചെയ്തു. നമ്മുടെ നാട്ടിലും കടലിൽ പോയ മുക്കുവന്റെ ഭാര്യ അവളുടെ കാമുകനും ആയി ബന്ധപ്പെടുമ്പോൾ കടലിൽ പോയ കണവൻ കൊല്ലപ്പെടുന്നത് പോലെയുള്ള കറുത്തമ്മ സങ്കല്പങ്ങൾ അതിന്റെ ഭാഗമാണ്.
വിവാഹം പ്രധാനമായും രണ്ടു കുടുംബങ്ങളോ സമുദായങ്ങളോ , ചിലപ്പോൾ രാജ്യങ്ങളോ തമ്മിലുള്ള ബന്ധം സ്ഥാപിക്കാൻ ആയി കൊണ്ടുവന്ന ഒരു ഇടപാടാണ്. കുട്ടികളെ നോക്കുക എന്ന പ്രധാന കർത്തവ്യം ഒരു ഗോത്രത്തിൽ നിന്ന് ഒരു ചെറിയ കുടുംബത്തിലേക്ക് കൈമാറിവന്നപ്പോൾ ആണിനേയും പെണ്ണിനേയും ഒരു കുടുംബത്തിൽ ഒരുമിച്ചു നിർത്തുക എന്നത് വളരെ പ്രധാനപ്പെട്ട സംഗതിയായി വന്നു. അവിടെയാണ് വിവാഹവും പ്രണയവും ആളുകൾ കൂട്ടികുഴച്ചത്. പരസ്പരം പ്രേമം ഉള്ളവരാണ് കല്യാണം കഴിക്കേണ്ടത് എന്നും, കല്യാണം കഴിക്കുന്നവർ പരസ്പരം പ്രേമിക്കണം എന്നും ഉള്ള രണ്ടു പരസ്പര ബന്ധമില്ലാത്ത കാര്യങ്ങൾ ഒരേ കയറിൽ കെട്ടി. അതിന്റെ ടെൻഷൻ പല ബന്ധങ്ങളിലും കാണാനും കഴിയും.
ലൈംഗികത ഒരു ശാരീരിക ആവശ്യം ആണെങ്കിൽ പ്രണയം അങ്ങനെയല്ല. ലൈംഗികത ഇല്ലാതെ പോലും പ്രണയിക്കാൻ കഴിയും. പ്രണയം ഇല്ലാത്തവരുമായി ശാരീരികമായി ബന്ധപ്പെടാനും കഴിയും. വളരെ വർഷങ്ങളിലെ സോഷ്യൽ കണ്ടിഷനിങ് കൊണ്ട് പല സ്ത്രീകളും തങ്ങൾക്ക് പ്രേമം ഉള്ളവരോട് മാത്രമേ ശാരീരികമായി ഇഷ്ടം തോന്നുള്ളൂ എന്ന് പറഞ്ഞു കേട്ടിട്ടുണ്ടെങ്കിലും, പുരുഷന്മാരോടൊപ്പം ജോലി ചെയ്യുകയും സമ്പാദിക്കുകയും ചെയ്യുന്ന, സ്വതന്ത്രമായി ചിന്തയ്ക്കാൻ തുടങ്ങിയ സ്ത്രീകളുടെ കാര്യത്തിൽ വർഷങ്ങൾ കഴിയുമ്പോൾ ഈ സ്ഥിതി മാറാനാണ് സാധ്യത. ഇപ്പോൾ തന്നെ മുമ്പത്തേക്കാൾ കൂടുതൽ സ്ത്രീകൾ സ്വാതന്ത്രമായി തനിക്ക് ഇഷ്ടപെട്ട ഒരു ബന്ധം വിവാഹത്തിന് പുറത്തു തന്നെ നിലനിർത്തികൊണ്ടുപോകാൻ ധൈര്യം കാണിച്ചു തുടങ്ങിയിട്ടുണ്ട്. സ്ത്രീകൾ ലൈംഗിക ബന്ധത്തിന് മുൻകൈ എടുക്കുന്നത് ഒരു മോശപ്പെട്ട കാര്യമായി കരുതുന്ന ഒരു സമൂഹം നമ്മുടെ നാട്ടിൽ ഇപ്പോഴുണ്ട്. പ്രണയം തുറന്നു പറയാൻ പോലും പെൺകുട്ടികൾ മടിക്കുന്നതും അതുകൊണ്ടാണ്. എനിക്ക് സെക്സ് ഇഷ്ടമാണ് എന്നൊരു പെൺകുട്ടി പറഞ്ഞാൽ ഉടനെ അവളെ വെടി എന്ന് മുദ്ര കുത്താൽ ആളെത്തും.. ഇതെല്ലാം ശരിയാവുന്ന വരെ ബന്ധപ്പെടുന്ന സമയത്ത് മനസ്സിൽ ഒരു ഫാന്റസി ആയി മാത്രം മറ്റുള്ള ബന്ധങ്ങൾ കൊണ്ടുനടക്കാൻ വിധിക്കപ്പെട്ടവരാണ് പലരും.
ഒരു പ്രധാന പ്രശ്നം ഉള്ളത് ഒരു സമൂഹം കുട്ടികളെ നോക്കുന്ന സമയം വരുന്ന വരെ തോന്നിയ പോലെ ബന്ധങ്ങളും ആയി നടന്നാൽ ഒരു അരാജകാവസ്ഥ സൃഷ്ടിക്കപ്പെടില്ലേ എന്നതാണ്. ജനാധിപത്യം എന്ന് പറയുന്നതും ഒരു അരാജക വ്യവസ്ഥയാണ് എന്നോർക്കുക (രാജാവില്ലാത്ത അവസ്ഥ എന്ന് മാത്രമേ അരാജകാവസ്ഥ എന്നതുകൊണ്ട് അർത്ഥമാകുന്നുള്ളൂ, കേൾക്കുമ്പോൾ നമുക്ക് വല്ലാണ്ട് തോന്നുമെങ്കിലും ഭൂരിപക്ഷം ആളുകൾ കാര്യങ്ങൾ തീരുമാനിക്കുന്ന അരാജക വ്യവസ്ഥയായ ജനാധിപത്യമാണ് രാജ്യവ്യവസ്ഥയെക്കാൾ എന്തുകൊണ്ടും നല്ലത്).
പറഞ്ഞു വരുമ്പോൾ മനുഷ്യൻ ജീവശാസ്ത്രപരമായി polygamous ഉം (പല പങ്കാളികൾ ഉള്ളവർ) സാമൂഹികമായ കാരണങ്ങളാൽ monogamous (ഒരു പങ്കാളി മാത്രം ഉള്ളവർ) ഉം ആണ്. ഇതിന്റെ ഇടയിൽ ഉള്ള ഒരു ബാലൻ കെ നായർ ആണ് നമ്മുടെ എല്ലാം ജീവിതം. സ്ത്രീകൾ തങ്ങളുടെ ലൈംഗികതയെ ശരിയായി മനസിലാക്കുന്ന കാലം വരെയേ ഉള്ളൂ പുരുഷന്മാരുടെ ഈ തോന്ന്യവാസങ്ങൾ.
- TODAY
- LAST WEEK
- LAST MONTH
- വിവാഹത്തിന് അവർ വരില്ല; തിരുവല്ല പെരുന്തുരുത്തിൽ കെഎസ്ആർടിസി ബസ് കടയിലേക്ക് പാഞ്ഞുകയറിയപ്പോൾ ഇരകളായത് വിവാഹ നിശ്ചയം കഴിഞ്ഞ യുവതിയും യുവാവും; അപകടത്തിൽ പെട്ടത് ജെയിംസിനൊപ്പം ആൻസി കോട്ടയത്ത് ഇന്റർവ്യൂവിൽ പങ്കെടുത്ത് മടങ്ങവേ
- എട്ടുമാസം പ്രായമുള്ള കുഞ്ഞിനെ കാണേണ്ടെന്ന് വാശി; ഏഴുവട്ടം സംസാരിച്ചിട്ടും കാലുവരെ പിടിച്ചിട്ടും വീട്ടിലേക്ക് പോകാൻ കൂട്ടാക്കാതെ അൻസി; കണ്ണീരോടെ സ്റ്റേഷന്റെ പടിയിറങ്ങുന്ന ഭർത്താവിനെ കണ്ട് നിസ്സഹായരായി ഇരവിപുരത്തെ പൊലീസുകാരും; വാട്സാപ്പ് കൂട്ടായ്മയിൽ കൂട്ടായ കാമുകനെ ഉപേക്ഷിക്കാതിരിക്കാൻ അൻസി പറഞ്ഞ കാരണം ഇങ്ങനെ
- കാമുകന്റെ കുഞ്ഞ് തന്റെ വയറ്റിലുണ്ട്; സ്വപ്നമായ സിവിൽ സർവ്വീസ് പരീക്ഷ എഴുതിയെടുക്കാൻ ഭർത്താവിനെയും കുഞ്ഞിനെയും ഉപേക്ഷിച്ചതെന്ന വിചിത്ര വാദം; ഒളിച്ചോട്ടം കാമുകനായ സഞ്ചു പഠിപ്പിക്കുമെന്ന് വാഗ്ദാനം ചെയ്തതിനാൽ; ആൻസിയും 19-ാകരനും അഴിക്കുള്ളിൽ; റിംസിയുടെ സഹോദരി വീണ്ടും ചർച്ചകളിൽ നിറയുമ്പോൾ
- മികച്ച രീതിയിൽ പഠിച്ച മകളുടെ മാനസിക വിഷമങ്ങൾ മാറ്റാൻ കൗൺസിലറുടെ അടുത്ത് എത്തിച്ചു; കൗൺസിലിംഗിന് ശേഷം ആത്മീയ ശിഷ്യയാക്കി 21കാരിയെ മാറ്റി ഭാര്യയും രണ്ട് കുട്ടികളുമുള്ള ഡോക്ടർ; പോക്സോ കേസിൽ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ട 'ആത്മീയ ഗുരുവിനെ' തുറന്നു കാട്ടി പൊലീസും; ആത്മിയ ലിവ് ഇൻ റിലേഷൻഷിപ്പിൽ ഹൈക്കോടതിയുടേത് സുപ്രധാന വിധി
- അബ്കാരിയുടെ രണ്ടാം ഭാര്യ; രാമുവിനെ കൺമുമ്പിലിട്ട് ഗുണ്ടകൾ വകവരുത്തിയപ്പോൾ പ്രതികാര ദുർഗ്ഗയായി; ക്വട്ടേഷൻ കൊടുത്ത ആദ്യ ഭാര്യയേയും ഗുണ്ടാ തലവനേയും വധിച്ച് പക തീർക്കൽ; ഭർത്താവിന്റെ തണലിൽ എംഎൽഎയും മന്ത്രിയുമായ നേതാവിനേയും ആക്രമിച്ച് കൊലപ്പെടുത്തി; ഇനി ലക്ഷ്യം നിയമസഭയിൽ; കാരയ്ക്കലിലെ ഏഴിലരസി ബിജെപിക്കാരിയാകുമ്പോൾ
- സ്വരാജിന്റെ വിമർശനം ഫലിതമാക്കിയ പെൺപുലി; വടക്കനെ തെക്കോട്ട് വണ്ടി കയറ്റിയ ദന്തഡോക്ടർ; കുവൈത്ത് യുദ്ധ കാഴ്ചകൾ കണ്ടു വളർന്ന ബാല്യം; അനാഥ പെൺകുട്ടികളുടെ അഭയ കേന്ദ്രം ആശാ നിവാസിന് ഇറ്റലിക്കാരൻ ഭർത്താവിന്റെ പിന്തുണയിൽ നാഥയായി; ഇനി ലക്ഷ്യം മിഷൻ തളിപ്പറമ്പ്; ഡോ ഷമാ മുഹമ്മദ് കണ്ണൂരിൽ പോരിനിറങ്ങുമ്പോൾ
- ഉത്രയുടെ ഡമ്മിയെ ബെഡ്ഡിൽ കിടത്തി; എത്തിച്ചത് നാല് മൂർഖൻ പാമ്പുകളെ; ഉത്രയുടെ കയ്യിൽ ചൂടാറാത്ത കോഴിയിറച്ചി കെട്ടിവച്ചു; ആദ്യം മടിച്ച് ഇഴഞ്ഞുനീങ്ങിയിട്ട് പിന്നെ കിടിലൻ കടികൾ; ഉത്രക്കൊലക്കേസിലെ ഡമ്മി പരീക്ഷണം: ഇതുവരെ അറിയാത്തത് മാവീഷ് പറയുന്നു; ഇത്തരം ഡമ്മി പരീക്ഷണം രാജ്യത്ത് ആദ്യം
- അർദ്ധ നഗ്നനാക്കി നടുവിൽ ഇരുന്ന് നട്ടെല്ലിന് ഇടി; മെറ്റൽ നിരത്തി അതിന് മുകളിൽ മുട്ടു കുത്തിച്ച് മണിക്കൂറുകളോളം നിർത്തി; വടിയും മറ്റും ഉപയോഗിച്ച് അടി; പാട്ടു വച്ച് ഡാൻസ് കളിപ്പിക്കൽ; ലഹരി ഉപയോഗം പുറത്തു പറഞ്ഞതിന് കൂട്ടുകാരുടെ വക ക്രൂര മർദ്ദനം; പ്രതികൾ പ്രായപൂർത്തിയാകാത്തവർ
- അതുവരെ കണ്ട സ്വപ്നങ്ങൾ എല്ലാം അ കെഎസ്ആർടിസി ഡ്രൈവർ തട്ടിത്തെറിപ്പിച്ച് കൊണ്ടുപോയി; വിവാഹത്തിനൊരുങ്ങവെ ജോലി ഉറപ്പിക്കാനുള്ള യാത്ര ഇരുവർക്കും അന്ത്യയാത്രയായി; ജെയിംസിനും ആൻസിക്കും അന്ത്യാഞ്ജലി അർപ്പിച്ച് ബന്ധുക്കൾ
- നഗ്നരായി ബാത്ത്ടബ്ബിൽ തിരിഞ്ഞിരുന്ന് ഷാംപെയിൻ കഴിക്കുന്ന ചിത്രം ട്വീറ്റ് ചെയ്ത് സൗദി ദമ്പതികൾ; കടുത്ത ഇസ്ലാമിക നിയമങ്ങൾ ഉള്ള രാജ്യത്തെ അതിരു കവിഞ്ഞ പ്രകടനത്തിനെതിരെ പൊട്ടിത്തെറിച്ച് പാരമ്പര്യ വാദികൾ
- എട്ടുമാസം പ്രായമുള്ള കുഞ്ഞിനെ കാണേണ്ടെന്ന് വാശി; ഏഴുവട്ടം സംസാരിച്ചിട്ടും കാലുവരെ പിടിച്ചിട്ടും വീട്ടിലേക്ക് പോകാൻ കൂട്ടാക്കാതെ അൻസി; കണ്ണീരോടെ സ്റ്റേഷന്റെ പടിയിറങ്ങുന്ന ഭർത്താവിനെ കണ്ട് നിസ്സഹായരായി ഇരവിപുരത്തെ പൊലീസുകാരും; വാട്സാപ്പ് കൂട്ടായ്മയിൽ കൂട്ടായ കാമുകനെ ഉപേക്ഷിക്കാതിരിക്കാൻ അൻസി പറഞ്ഞ കാരണം ഇങ്ങനെ
- അഡ്ജസ്റ്റുമെന്റുകൾ വേണ്ടി വരുന്നതിനാൽ സൗഹൃദ പിരിയൽ; വേർപിരിഞ്ഞാലും ഇടപ്പള്ളിയിലെ ഫ്ളാറ്റിൽ ഒന്നിച്ചു കഴിയും; കുട്ടികളുടെ ഉത്തരവാദിത്തങ്ങൾ തുല്യ പങ്കാളിത്തത്തോടെ നടത്തും; പിരിഞ്ഞതും ആഘോഷിക്കാൻ സുഹൃത്തുക്കൾക്കായി പാർട്ടി നടത്തും; രഹ്നാ ഫാത്തിമയും പങ്കാളി മനോജ് ശ്രീധറും വേർപിരിഞ്ഞു
- ഓണമുണ്ണാൻ പാടില്ല, ക്രിസ്മസിന് കേക്ക് മുറിക്കാൻ പാടില്ല, അരവണപ്പായസം കുടിക്കാൻ പാടില്ല; അതൊക്കെ ഹറാം ആണെന്ന് പറഞ്ഞു നടന്നത് ഓർമ്മയുണ്ടോ; ആലോചിക്കണമായിരുന്നു കൊടുത്താൽ കൊല്ലത്തും കിട്ടുന്ന കാലമാണിതെന്ന്; ഡോ ആരിഫ് ഹുസൈൻ തെരുവത്ത് എഴുതുന്നു
- വാട്സാപ്പ് കൂട്ടായ്മയിലെ പരിചയം പ്രണയമായപ്പോൾ 19 കാരനൊപ്പം 24 കാരി കൊല്ലത്ത് നിന്ന് ഒളിച്ചോടിയത് നാല് നാൾ മുമ്പ്; യുവാവിനെ പരിചയപ്പെട്ടത് സഹോദരി റംസിക്കായി രൂപീകരിച്ച വാട്സാപ്പ് കൂട്ടായ്മയിൽ; കേസെടുത്തത് എട്ടുമാസം പ്രായമുള്ള പെൺകുഞ്ഞിനെ ഉപേക്ഷിച്ച് മുങ്ങിയപ്പോൾ; അൻസിയെയും അഖിലിനെയും മൂവാറ്റുപുഴയിൽ നിന്ന് പിടികൂടി
- മുട്ട വിൽപ്പനയ്ക്ക് എത്തി പ്ലസ് ടുക്കാരിയെ പ്രണയത്തിൽ വീഴ്ത്തി; നിസ്സാര കാര്യങ്ങൾ ദേഷ്യം തുടങ്ങിയപ്പോൾ ബന്ധം ഉപേക്ഷിക്കാൻ തീരുമാനിച്ച് പെൺകുട്ടിയും; ഗുണ്ടകളുമായെത്തി ഭീഷണിയിൽ താലി കെട്ട്; പണിക്കു പോകാതെ ഭാര്യവീട്ടിൽ ഗെയിം കളി; തൈക്കുടത്തെ വില്ലന് 19 വയസ്സു മാത്രം; അങ്കമാലിക്കാരൻ കൈതാരത്ത് പ്രിൻസ് അരുണിന്റെ കഥ
- എംബിബിഎസ് ഒന്നാം വർഷം ഹോസ്റ്റൽ മുറിയിൽ ഇരിക്കുമ്പോൾ ഓർക്കാപ്പുറത്തൊരു മഴ; ബാൽക്കണിയിലെ അയയിൽ നിന്ന് തുണി വലിച്ചെടുത്തപ്പോഴേക്കും തെന്നി താഴേക്ക്; നെഞ്ചിന് കീഴ്പോട്ട് തളർന്നെങ്കിലും മരിയ എല്ലാം എടുത്തത് സ്പോർട്സ്മാൻ സ്പിരിറ്റോടെ; എംഡി എടുക്കുന്നതിന് ഒരുങ്ങുന്ന മരിയയുടെ കഥ വായിച്ചാൽ കൊടുക്കും ഒരുബിഗ് സല്യൂട്ട്
- വീടുതരാം.. ടിവിയും ഫ്രിഡ്ജും വാങ്ങിത്തരാം..ഷാർജയിലേക്ക് കൊണ്ടുപോകാം എന്ന് വാഗ്ദാനം; എൻജോയ് ചെയ്തിട്ട് ഒരു മണിക്കൂറിനകം തിരികെ വീട്ടിലെത്തിക്കാമെന്നും ഫോണിൽ; കർണ്ണാടക സകലേഷ്പുരത്ത് യുവതിയുടെ വീട്ടിലെത്തിയ ഷാർജ കെഎംസിസി വൈസ് പ്രസിഡന്റിന് യുവാക്കളുടെ ക്രൂരമർദ്ദനം; വീഡിയോ വൈറൽ
- 'ജാവദേക്കർ യൂസ്ലെസ്, സ്മൃതി ഇറാനി നല്ല സുഹൃത്ത്'; അരുൺ ജെയറ്റ്ലി മരിക്കാത്തതിൽ അസ്വസ്ഥത; പുൽവാമയിൽ 'ആഹ്ലാദം'; ബാലേക്കോട്ടും ആർട്ടിക്കിൾ 370ഉം മൂൻകൂട്ടി അറിയുന്നു; വിവാദ ചാറ്റിലെ എ കെ അമിത് ഷായോ; രാജ്യരഹസ്യം വരെ ചോർത്തിയ അർണാബിന്റെ വാട്സാപ്പ് ചാറ്റിൽ ഇന്ത്യ നടുങ്ങുമ്പോൾ
- തിരുതയ്ക്കൊപ്പം റോമിലെ ബന്ധങ്ങൾ; അമ്മയെ ശുശ്രൂഷിക്കുന്ന നേഴ്സിന്റെ ബന്ധുവിന് സോണിയ സ്വാതന്ത്ര്യം അനുവദിച്ചത് സഹോദര തുല്യനായി; ഇനി എല്ലാം പഴങ്കഥ; വിലപേശൽ അനുവദിക്കില്ല; കെവി തോമസിന് എന്തെങ്കിലും കിട്ടുക ഹൈക്കമാണ്ടിനെ അംഗീകരിച്ചാൽ മാത്രം; കൊച്ചിയിലെ മാഷിനെ തളയ്ക്കാനുള്ള ഗ്രുപ്പ് മാനേജർമാരുടെ തന്ത്രം ജയിക്കുമ്പോൾ
- ഇസ്ലാമിലെ അടുക്കളകളും ഒട്ടും ഭേദമല്ല; മഹത്തായ ഭാരതീയ അടുക്കള എന്നാൽ നായർ തറവാടുകളിലെ അടുക്കളകൾ മാത്രമാണോ; ഞങ്ങളെയെന്താ തവിട് കൊടുത്ത് വാങ്ങിയതാണോ; നവമാധ്യമങ്ങളിൽ വൈറലായ ഒരു കുറിപ്പ് ഇങ്ങനെ
- എട്ടുമാസം പ്രായമുള്ള കുഞ്ഞിനെ കാണേണ്ടെന്ന് വാശി; ഏഴുവട്ടം സംസാരിച്ചിട്ടും കാലുവരെ പിടിച്ചിട്ടും വീട്ടിലേക്ക് പോകാൻ കൂട്ടാക്കാതെ അൻസി; കണ്ണീരോടെ സ്റ്റേഷന്റെ പടിയിറങ്ങുന്ന ഭർത്താവിനെ കണ്ട് നിസ്സഹായരായി ഇരവിപുരത്തെ പൊലീസുകാരും; വാട്സാപ്പ് കൂട്ടായ്മയിൽ കൂട്ടായ കാമുകനെ ഉപേക്ഷിക്കാതിരിക്കാൻ അൻസി പറഞ്ഞ കാരണം ഇങ്ങനെ
- ഫോണിലെ അശ്ലീലം അച്ഛനെ മൂത്ത മകൻ അറിയിച്ചപ്പോൾ ഡിവോഴ്സായി; മക്കളേയും കൊണ്ട് ഗൾഫിലെത്തിയ പ്രവാസി അറിഞ്ഞത് അതിലും വലിയ ക്രൂരത; രണ്ടാമത്തെ മകനെ പീഡിപ്പിച്ച കേസിൽ അകത്താകുന്നത് തിരുവനന്തപുരത്തുകാരി; ഇത് മാതൃത്വത്തിൽ വിഷം കലർത്തിയ ക്രൂരത
- ഭൂരിപക്ഷം വിശ്വാസികളുള്ള സഭക്ക് പള്ളികൾ വിട്ടു നൽകണം; ന്യുനപക്ഷത്തിനു പ്രാർത്ഥന സൗകര്യം ഏർപ്പെടുത്തണം; യോജിക്കാൻ ആകുന്നില്ലെങ്കിൽ രണ്ടു പക്ഷവും ചേർന്ന് പുതിയ പള്ളി പണിയണം; ഒന്നിനും തയ്യാറാകുന്നില്ലെങ്കിൽ പള്ളി പൂട്ടി സർക്കാർ ഏറ്റെടുക്കും; കേരളത്തിലെ സഭാ തർക്കത്തിൽ മോദിയുടെ ഒത്തുതീർപ്പ് ഫോർമുല ഇങ്ങനെ; കേരളത്തിൽ വഴിയൊരുങ്ങുന്നത് ബിജെപിയുടെ മുന്നേറ്റത്തിനെന്ന് രാഷ്ട്രീയ നിരീക്ഷകർ
- ഭർത്താവ് വിദേശത്ത് കഷ്ടപ്പെടുന്നു; ഭാര്യ കൂട്ടുകാരന്റെ ആഡംബര കാറിൽ ചുറ്റി വാടക വീടുകൾ മാറി കഞ്ചാവ് വിൽപ്പനയും വാറ്റും നടത്തി അടിപൊളി ജീവിതം: പൊലീസ് എത്തിയപ്പോൾ കാമുകൻ മുങ്ങിയപ്പോൾ വലയിൽ വീണത് സുന്ദരിയായ യുവതി
- ഭർത്താവ് ഉപേക്ഷിച്ചുപോയതോടെ ജീവിത പങ്കാളിയാക്കിയത് മകനെക്കാൾ പ്രായം കുറഞ്ഞ യുവാവിനെ; മോഷണം മുതൽ കഞ്ചാവ് കേസിൽ വരെ പ്രതി; നടുറോഡിൽ യുവതിയെ ആക്രമിച്ച് വസ്ത്രങ്ങൾ വലിച്ചു കീറിയതുകൊച്ചുത്രേസ്യ എന്ന സിപ്സി
- നഴ്സുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട വിവരം പരസ്യപ്പെടുത്തി കോവിഡ് രോഗി; സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചത് അശ്ലീല ചാറ്റുകളുടെ സ്ക്രീൻ ഷോട്ടും തറയിലുടനീളം പരന്നുകിടക്കുന്ന പിപിഇ കിറ്റിന്റെ ഫോട്ടോയും; ഇരുവരെയും അറസ്റ്റ് ചെയ്ത് പൊലീസും
- മിസ്ഡ് കോളിൽ അമ്മയുമായി അടുത്തു; ഇഞ്ചത്തൊട്ടി തൂക്കുപാലം കാണാൻ പത്തു വയസുള്ള മകളുമൊത്ത് പോയത് പ്രണയ തീവ്രതയിൽ; കാറിൽ നിന്ന് അമ്മ ഫോൺ ചെയ്യാൻ ഇറങ്ങിയപ്പോൾ കുട്ടിയോട് 26-കാരന്റെ രതിവൈകൃതം; അമ്മ മറച്ചു വച്ചത് അച്ഛൻ അറിഞ്ഞപ്പോൾ ടൈൽ പണിക്കാരൻ അഴിക്കുള്ളിൽ; വിഷ്ണുവിന്റേത് സമാനതകളില്ലാത്ത ക്രൂരത
- രണ്ടു വർഷത്തെ പ്രണയ ശേഷം വീട്ടിന് അടുത്ത പള്ളിയിൽ മിന്നു കെട്ട്; ഹണി മൂൺ അടിച്ചു പൊളിക്കാൻ തളർവാതം പിടിച്ച അമ്മയെ ശുശ്രൂഷിക്കാൻ ഹോം നേഴ്സിനേയും ഏർപ്പെടുത്തി; 26കാരൻ ഭർത്താവിന് സൽബുദ്ധി വരാൻ കഴിഞ്ഞ ദിവസം പോലും വൃതമെടുത്ത 51 കാരി; ശാഖാ കുമാരിയെ അരുൺ കൊന്നത് ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തി ഷോക്കേൽപ്പിച്ച്; നിർണ്ണായകമായത് രേഷ്മയുടെ മൊഴി
- 'ജാഡ കാണിക്കണത് കണ്ടില്ലേ, കൊടുക്കട്ടെ ഞാനൊന്ന്', തൊട്ടടുത്ത പന്ത് സിക്സറിന് പറത്തി സഞ്ജു; സ്റ്റംപ് മൈക്ക് പിടിച്ചെടുത്ത 'സൂപ്പർ ഡയലോഗും' ഹിറ്റ്; സഞ്ജുവിന്റെയും സച്ചിൻ ബേബിയുടേയും സംഭാഷണം ഏറ്റെടുത്ത് സോഷ്യൽ മീഡിയ
- വിവാഹം കഴിഞ്ഞ് 15 ദിവസം പിന്നിട്ടപ്പോൾ യുവാവ് ആവശ്യപ്പെട്ടത് അസാധാരണമായ ലൈംഗിക വേഴ്ച്ച; ഭാര്യ എതിർത്തതോടെ ക്രൂര മർദ്ദനവും; ഭർത്താവിനെതിരെ പരാതിയുമായി യുവതി
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്