Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ദളിത് ന്യൂനപക്ഷ രാഷ്ട്രീയത്തിന് പുത്തൻ പ്രതീക്ഷകളുമായി മുസ്ലിം ലീഗ് ദേശിയ മുന്നേറ്റത്തിന്

ദളിത് ന്യൂനപക്ഷ രാഷ്ട്രീയത്തിന് പുത്തൻ പ്രതീക്ഷകളുമായി മുസ്ലിം ലീഗ് ദേശിയ മുന്നേറ്റത്തിന്

രാജ്യം സ്വതന്ത്ര്യംനേടി ആഹ്‌ളാദം അലതല്ലേണ്ട അന്തരീക്ഷത്തിലാണ് രാജ്യം രണ്ടായി പകുത്തു ഇന്ത്യയും പാക്കിസ്ഥാനുമായി മാറുന്നത്,രാഷ്ട്ര വിഭജനത്തിൽ അക്കാലത്തെ ഇന്ത്യൻ മുഖ്യധാര രാഷ്ട്രീയ സാംസ്‌കാരിക സംഘടനകൾക്ക് എല്ലാം തുല്യ ഉത്തരവാദിത്വമാണുള്ളത്, പക്ഷെ വിഭജനത്തിന്റെ പാപഭാരം ഒറ്റക്ക് പേറാനായിരുന്നു ഇന്ത്യൻ മുസ്ലിം കൾക്ക് വിധി. രാജ്യത്ത് മുസ്ലിം സമുദായത്തെ പാർശ്വവത്കരിക്കാന് പ്രത്യക്ഷ മായും പരോക്ഷമായും ശ്രമങ്ങൾ നടന്നു കൊണ്ടിരുന്നു, ദളിത് കളെയും സവർണ്ണ രാഷ്ട്രീയ തമ്പുരാക്കന്മാർ പുറം കാലുകൊണ്ട് ഇന്ത്യൻ രാഷ്ട്രീയത്തിന്റെ പ്രാന്ത പ്രദേശത്തേക്ക് തട്ടി തെറിപ്പിച്ചു.

കലാപ കലുഷിത മായ അന്തരീക്ഷം, മഹാത്മാ ഗാന്ധി വർഗീയ ലഹള കാൾ ഇല്ലായ്മ ചെയ്യാൻ രാജ്യം ഒട്ടുക്കും ഓടി നടന്നു, പക്ഷെ വർഗീയ വാദികൾ ആ മഹാ മാനുഷിയെയും വെറുതെ വിട്ടില്ല. 1948 ജനുവരി 31 നു മഹത്മജിയെ നാഥുറാം വിനായക് ഗോഡ്‌സെ എന്ന വർഗീയ വാദി യമപുരിയിലേക്ക് അയച്ചു. രാജ്യത്ത് അരക്ഷിത ബോധം തളം കെട്ടി നിന്നു, വിശിഷ്യാ മുസ്ലിം സമൂഹത്തെ അരക്ഷിതബോധം വല്ലാതെ പിടികൂടി, ഇന്ത്യയിൽ മുസ്ലിംകൾക്ക് വലിയ പ്രതിസന്ധി നേരിടുക യാണ് എന്ന സന്ദേശം ലോകം മുഴുക്കെ ചർച്ച യായി കൊണ്ടിരുന്ന 1948 ലെ മാർച്ച് മാസം 10 തിയ്യതി മദ്രാസ്സിൽ നിന്നും 'ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് ' എന്ന രാഷ്ട്രീയ പ്രസ്ഥാനം ജന്മം കൊണ്ടു, ഇന്ത്യ യിൽ അവശേഷിക്കുന്ന മുസ്ലിംകൾ ഈ രാജ്യത്തെ പൗരന്മാരാണ് എന്നും, ഇവിടെ അഭിമാനകരമായ അസ്തിത്വം നേടിയെടുക്കാൻ, ജനാതിപത്യ മതേതര മാർഗ്ഗത്തിൽ രാഷ്ട്രീയമായി സംഘടിക്കുവാൻ, ഇന്ത്യയിലെ മുസ്ലിം, മുസ്ലിമിതര പിന്നോക്ക ന്യൂന പക്ഷങ്ങളോട് ആഹ്വാനം ചെയ്തു കൊണ്ടാണ് മുസ്ലിം ലീഗ് ഇന്ത്യൻ രാഷ്ട്രീയ ഭൂമികയിലേക്ക് കടന്നു വന്നത്.

രാജ്യത്തെ ആദ്യ പൊതു തെരഞ്ഞെടുപ്പ് മുതൽ തന്നെ ജന പ്രതിനിധികളെ വിജയിപ്പിച്ചെടുക്കാൻ മുസ്ലിം ലീഗ് നു സാധിച്ചു, മദ്രാസ് അസംബ്ലിയിൽ കോൺഗ്രസ്സിനെ പുറത്തു നിന്ന് പിന്തുണച്ചു കൊണ്ട് സ്വതന്ത്ര ഇന്ത്യയിൽ ആദ്യമായി ഒരു മന്ത്രി സഭക്ക് പുറത്തു നിന്നുള്ള പിന്തുണ നൽകി കൊണ്ട് വിയോജിപ്പിലും യോജിപ്പ് കണ്ടെത്തുന്ന പുത്തൻ രാഷ്ട്രീയ നയതന്ത്രത്തിനു ലീഗ് വഴിവെട്ടി. തുടർന്ന് കേരളത്തിൽ സ്പീക്കർ പദവി, മന്ത്രി സഭ, ബംഗാളിൽ മന്ത്രി സഭ യിൽ എല്ലാം അമംഗമായി, കേന്ദ്ര മന്ത്രി സഭ വരെ എത്തി നില്കുന്നു ആതുടർച്ച.

ഇന്ത്യൻ ഭരഘടനാ നിർമ്മാണ സഭയിൽ മൗലികാ അവകാശം സംബന്ധിച്ച ചർച്ചകളിൽ മുസ്ലിം ലീഗ് പ്രതിനിധികളുടെ ഇടപെടലുകൾ ഏറെ ശ്രദ്ധേയമായിരുന്നു, ശരീഅത് വിവാദ കാലത് മുസ്ലിം ന്യൂന പക്ഷത്തെ ഒന്നിച്ചു അണിനിരത്തുന്നതിലും പാര്‌ലമെന്റിനെനകത്തും ശക്തമായ ഇടപെടൽ നടത്താൻ മുസ്‌ലിം ലീഗ് എം പി മാർക്ക് കഴിഞ്ഞിരുന്നു. രാജ്യത്ത് കോൺഗ്രസ്സ് രാഷ്ട്രീയത്തോട് അടുത്തു നിൽക്കുന്ന രാഷ്ട്രീയ നിലപാട്മായി മുന്നോട്ട് പോകുമ്പോളും, ന്യൂന പക്ഷ അവകാശ സംരക്ഷണത്തിന് പാർലിമെന്റ് ന്റെ ഇരു സഭകളിലും പുറത്തും ഒട്ടനവധി രാഷ്ട്രീയ പോരാട്ടങ്ങൾ നടത്തിയ ലീഗ്‌ന്റെ വേരോട്ടം കേരളത്തിലും തമിഴ്‌നാട്ടിലും മാത്രമായി ചുരുങ്ങി പോയെന്ന ആക്ഷേപം അടുത്തകാലത്തായി ലീഗ് നു വല്ലാതെ കേൾക്കേണ്ടിവന്നു. എന്ന് വച്ചാൽ മുസ്ലിം ലീഗ് ന്റെ ദേശിയ പ്രസക്തി നില നില്കുമ്പോളും, അതിനെ പഴയ പ്രതാപം എവിടെയോ ചോർന്നു പോയി, പ്രത്യേകിച്ച് ബാബരി മസ്ജിദ് സംഘ് പരിവാർ ശക്തികൾ തകർത്തത് തിനെ തുടർന്ന് അന്ന് ഭരണത്തിൽ ഉണ്ടായിരുന്ന കോഗ്രസിനോട് സ്വീകരിച്ച നിലപാട് ഏറെ വിമർശനം അക്കാലത്തു കേൾക്കേണ്ടി വന്നു എങ്കിലും പിന്നീട് പലരാലും പ്രശംസിക്ക പെട്ടപ്പോളേക്കും, ഉത്തരേന്ത്യൻ സമൂഹത്തിൽ ലീഗ് നുണ്ടായിരുന്ന സ്വാധീനം ഏറെക്കുറെ നഷ്ടമായി കഴിഞ്ഞിരുന്നു.

2004 ൽ രാഷ്ട്രീയ നിരീക്ഷകരുടെ എല്ലാം കണക്കുകൂട്ടലുകൾ തെറ്റിച്ചു ലീഗ് കേന്ദ്ര മന്ത്രി സഭയിൽ അംഗമായതോടെ വീണ്ടും, ദേശിയ രാഷ്ട്രീയത്തിൽ മുസ്ലിം ലീഗ് ചില ചെറിയ അനക്കങ്ങൾ സൃഷ്ടിക്കാൻ ശ്രമിച്ചു തുടങ്ങി, ഒരു ലീഗ് പ്രതിനിധി കേന്ദ്ര മന്ത്രി സഭയിൽ അംഗമായത്, വളരെ ചെറിയ അംഗ ബലം എങ്കിലും ഉത്തരേന്ത്യയിൽ അവശേഷിച്ച മുസ്ലിം ലീഗ് പ്രവർത്തകരിലാണ് ഈ നേട്ടം കൂടുതൽ ആവേശം ഉണ്ടാക്കിയത്, എന്നാൽ അതിന്റെ പ്രതിഫലനം വേണ്ടത്ര ഉണ്ടാക്കാൻ എന്തുകൊണ്ടോ സാധിച്ചില്ല.

രണ്ടാം യു പി എ യുടെ കാലത്തു തന്നെ മുസ്ലിം ലീഗ് മതേതര വിശാല സഖ്യത്തെ കുറിച്ച് വീണ്ടും എല്ലാ രാഷ്ട്രീയ പ്രസ്ഥാനങ്ങളെയും ഉണർത്തി കൊണ്ടിരുന്നു, പക്ഷെ തെരഞ്ഞെടുപ്പ് വന്നപ്പോൾ മതേതര ചേരി ചിഹ്ന ഭിന്നമായി, ഫാസിസ്റ്റുകൾ അധികാരത്തിൽ എത്തി.

1947 നു ശേഷം ഇന്നത്തെപോലെ രാജ്യത്തെ ദളിത് കാലും ന്യൂന പക്ഷങ്ങളും ഇത്ര ഏറെ അരക്ഷിതാവസ്ഥയിൽ ആയ ഒരുകാലം വേറെഇല്ലതന്നെ, രാജ്യത്തു, വന്ദേമാതരംതിന്റെ പേരിൽ, ദേശിയ പേരിൽ, പശു വിന്റെ, ഭക്ഷണത്തിന്റെ പേരിൽ, മുസ്ലിം ദളിത് സ്വത്വം ഉള്ളവർ എവിടെയും അക്രമിക്ക പെടാം എന്ന അവസ്ഥ, ഗോവിന്ദ പൻസാരെയും, കൽബുർഗി യും, ദാബോൽക്കറും ഫാസിസ്റ്റുകളാൽ കൊല്ലപ്പെട്ടു, പെരുമാൾ മുരുകൻ തൊട്ട് എം ടി വരെയുള്ള സാംസകാരിക നായകഭീഷണിപ്പെടുത്തി വായ മൂടികെട്ടാൻ ശ്രമിച്ചു, സിന്ധു സൂര്യകുമാർ തൊട്ടു ഷാനി പ്രഭാകർ വരെ യുള്ള മാധ്യമ പ്രവർത്തകർക്ക് നേരെ സൈബർ ആക്രമണം അഴിച്ചു വിട്ടു. എൻ ഡി ടി വി പോലെ രാജ്യാന്തര പ്രശസ്ഥമായ ഒരു ചാനലിനെ ഭരണകൂടത്തിന്റെ മിഷനറി വെച്ച് ആക്രമിച്ചു ഒതുക്കാൻ ശ്രമിക്കുന്നു, രാജ്യത്തു സഹിഷ്ണുതയും അക്രമങ്ങളും വർധിച്ചു, എല്ലാ അക്രമികൾക്കും കേന്ദ്ര ഭരണത്തിന്റെ തണലിൽ സംരക്ഷിക്കുന്ന ഭീതി നിറഞ്ഞ അവസ്ഥ. രാജ്യത്തെ മുതിർന്ന ജന പ്രതിനിധിയുടെ മരണത്തിൽ പോലും നീതി നിഷേധിക്കും വിധം അരക്ഷിതമായി കാര്യങ്ങൾ മുന്നോട്ട് പോകുന്നു.

ഈ ഒരു ചുറ്റുപാടിലാണ് മുസ്ലിം ലീഗ് അതിന്റെ ദേശിയതലത്തിലെ പ്രതാഭം വീണ്ടെടുക്കും വിധം ഇടപടലുകൾ ശക്തമാക്കുന്നത്, താഴിലാളി, യുവജന വിദ്യാർത്ഥി, വനിതാ പോഷക ഘടകങ്ങൾ എല്ലാം ദേശിയ കമ്മിറ്റികൾ വന്നു, ഒരു കാലത്തു ലീഗിലെ ദേശിയ പദവി നാടുകടത്തൽ ആക്ഷേപം കേട്ടിരുന്നു, എന്നാൽ ഇന്ന് സ്ഥിതി മാറി മുസ്ലിം ലീഗും, പോഷക ഘടകങ്ങളും ദേശിയ തലത്തിൽ സാനിദ്ധ്യം അറിയിക്കുംവിതം, വ്യത്യസ്തമായ നിരവധി പരിപാടികൾ ആവിഷ്‌ക്കരിച്ചു നടപ്പാക്കുന്നു. എം എസ് എഫ് ന്റെ വിദ്യാർത്ഥികൾക്കുള്ള ഉപകരണ വിതരണം അടക്കം വിദ്യാഭ്യസ കാമ്പയിൻ മികച്ച പ്രതികരണമാണ് ഉത്തരേന്ത്യൻ ഗ്രാമങ്ങൾ നൽകിയത്. മുസ്ലിം യൂത്ത് ലീഗ് റംസാൻ കാലത്തു നടത്തിയ ജീവകാരുണ്യ പ്രവർത്തനങ്ങളൂം, ദേശിയ അടിസ്ഥാനത്തിൽ അംഗത്വ കാമ്പയിൻ, ത്രിദിന ദേശിയ സമ്മേളനം തുടങ്ങി വിപുലമായ പദ്ധതികളുമായി മുന്നോട്ട് വരുന്നു.

രാജ്യത്തെ സ്ഥിതി വിശേഷങ്ങൾ കലാപ കലുഷിതമായ ഒരു അന്തരീക്ഷമായി മാറ്റി യെടുക്കുന്നതിൽ ആർഎസ്എസ് സംഘുപരിവാർ ശക്തികള്ക്കും അവർ അജണ്ട നിർണ്ണയിക്കുന്ന സർക്കറുകൾക്കുമുള്ള പങ്ക് പകൽ പോലെ സുവ്യകത്മാണ്, ദളിത് ന്യൂന പക്ഷ വേട്ടക്കെതിരെ മുസ്ലിം ലീഗ് പ്രഖ്യാപിച്ച ദേശിയ കാമ്പയിൻ രാജ്യത്തിന്റെ നാനാകോണുകളിൽ നിന്നും മികച്ച പിന്തുണയാണ് ലഭിച്ചത്, കോഴിക്കോട്, തിരുവനന്തപുറം ചെന്നൈ, നാഗ്പൂർ, ലക്‌നൗ, പാട്‌ന, മുറാദാബാദ്, തുടങ്ങി നഗരങ്ങളിൽ എല്ലാം വൻ റാലികൾ സംഘടിപ്പിച്ചു, ജൂലൈ 18 നു പാർലമെന്റിലേക്ക് മാർച്ച് നടത്തുന്നു, മുസ്ലിം ലീഗ് ന്റെ ഈ ഉണർവ്വ് ദേശിയ രാഷ്ട്രീയത്തിൽ ദളിത് മുസ്ലിം രാഷ്ട്രീയത്തിന്റെ പുതിയ പാതകൾ തുറക്കും. ലോക്ൾസഭയിൽ കന്നിക്കാരനായി എത്തുന്ന മുസ്ലിം ലീഗ് ദേശിയ ജനറൽ സെക്രട്ടറി, സഭ തുടങ്ങും മുന്നേ തന്നെ പ്രതിപക്ഷ ഏകീകരണം ലക്ഷ്യമിട്ടു കത്തെഴുതിയതിനെ രാഷ്ട്രീയ നിരീക്ഷകർ മികച്ച നയതന്ത്രം എന്നാണ് വിശേഷിപ്പിച്ചത്, യോജിപ്പിന്റെ വഴികൾ കണ്ടെത്തുന്നത്തിൽ സ്വത സിദ്ധമായ കഴിവുള്ള ദേശിയ ജനറൽ സെക്രട്ടറി എം പി യായി സത്യ പ്രതിജ്ഞ ചെയ്യുന്നതോടെ ദേശിയ രാഷ്ട്രീയത്തിൽ മുസ്ലിം ലീഗ് നു ഉണർവ്വ് കൂടി ചേരുമ്പോൾ ഇന്ത്യയിലെ പിന്നോക്ക ദളിത് ന്യൂനപക്ഷങ്ങളുടെ രാഷ്ട്രീയ സ്വാപ്നങ്ങൾക്കാണ് ചിറക് മുളക്കുന്നത്.

ദളിത് ന്യൂന പക്ഷ രാഷ്ട്രീയത്തിന്റെ പുത്തൻ പ്രതീക്ഷയായി ആണ് മുസ്‌ലിം ലീഗ് ന്റെ ദേശിയ മുന്നേറ്റത്തെ രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്, വിവിധ തട്ടുകളിലും നിലപാടുകളിലുമായി കിടക്കുന്ന ദളിത് കളെയും, ന്യൂന പക്ഷങ്ങളെയും ഒരു പൊതു പ്ലേറ്റ് ഫോമിൽ, അണിനിരത്തി ജനാതിപത്യ ചേരിക്കൊപ്പം നിർത്താനായാൽ മുസ്ലിം ലീഗ് ന്റെ പുതിയ രാഷ്ട്രീയ ദൗത്യം ഇന്ത്യൻ മതേതര ജനാധിപത്യചരിത്രത്തിലെ നാഴിക കല്ലായി മാറും. 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP